ഒരു മനുഷ്യനിറങ്ങി പോയാൽ,
സ്നേഹം നഷ്ടമായാൽ , ഉപേക്ഷിക്കപ്പെട്ടാൽ , നഷ്ടങ്ങൾ സംഭവിച്ചാൽ ,മനുഷ്യരാൽ വഞ്ചിക്കപ്പെട്ടാൽ,
ഒറ്റയ്ക്ക് ആകേണ്ടി വന്നാൽ, പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാൽ, ആരുമില്ലെന്ന് തോന്നിയാൽ, മനുഷ്യർ അവഗണിച്ചാൽ, പ്രശ്നങ്ങൾ ഉടലെടുത്താൽ, എവിടെയെങ്കിലും സ്റ്റാക്കായി പോയാൽ അതൊന്നും അവസാനമല്ലെന്ന് നിങ്ങൾ നിങ്ങളോട് തന്നെ പറയേണ്ടതുണ്ട് !!
ആരെങ്കിലും നിങ്ങളാരുമല്ലെന്ന് പറഞ്ഞാൽ, നിങ്ങളെ വേദനിപ്പിച്ചാൽ , മുറിവുകളോ പരിക്കുകളോ പറ്റിയാൽ , അപകർഷതാ ബൊധം കുത്തി നിറയ്ക്കാൻ ശ്രമിച്ചാൽ , ജഡ്ജ് ചെയ്താൽ, പരിഹസിച്ചാൽ , ബോഡി ഷെയിമിങ് ചെയ്താൽ, ഇല്ലാതെയാക്കാൻ ഒരുമ്പെട്ടാൽ , ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞാൽ , അപവാദങ്ങൾ പറഞ്ഞ് പരത്തിയാൽ , നിങ്ങളോട് വിശ്വാസമില്ലാത്തത് പോലെ പെരുമാറിയാൽ അതൊന്നും അവസാനമല്ലെന്നും നിങ്ങൾ നിങ്ങളോട് തന്നെ പറയേണ്ടതുണ്ട് !!
പിന്നെയോ, ജീവിതമെന്നാൽ അങ്ങനെയാണെന്നും, നമ്മൾ വിചാരിക്കുന്നത് പോലെയാകില്ലെന്നും,ഒന്നിനും സ്ഥിരതയില്ലെന്നും , എല്ലാം മാറിമറഞ്ഞേക്കാമെന്നും,പെട്ടെന്ന് കരയിപ്പിക്കുന്നതും, ഒന്നുമല്ലാതേയാക്കി മാറ്റിയേക്കാമെന്നും അറിയാമെന്ന രീതിയിൽ ഉൾക്കൊള്ളുകയും പക്വത കാണിക്കുകയും പാകപ്പെടുകയും ചെയ്യണം!
നോക്കൂ , നമ്മളൊക്കെയില്ലേ ,ചില അവസാനങ്ങളെന്നതിനെ പുതിയ തുടക്കങ്ങളാക്കി മാറ്റുന്ന മനുഷ്യരാകണം !എന്ത് സംഭവിച്ചാലും ജീവിക്കുക തന്നെ വേണം !! #😔വേദന