HP video creation official on Instagram: "ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം തൃക്കാർത്തിക പൊങ്കാല 2025 ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധ ഹൈന്ദവ ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരത്തിൽ നിന്നും ഏകദേശം ഒൻപത് കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജഗദീശ്വരിയും ആദിപരാശക്തിയുമായ വനദുർഗ്ഗയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ചക്കുളത്തമ്മ എന്ന് അറിയപ്പെടുന്ന ഇവിടുത്തെ ഭഗവതി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, ഭുവനേശ്വരി, ഭദ്രകാളി തുടങ്ങി ആദിപരാശക്തിയുടെ എല്ലാ പ്രധാന ഭാവങ്ങളിലും ആരാധിച്ചുവരുന്നു. ഉപദേവതകളായി ഗണപതി, പരമശിവൻ, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ശാസ്താവ്, ഹനുമാൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ തുടങ്ങിയവർക്കും അപ്രധാന മൂർത്തികളായ ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം പ്രസിദ്ധമായ പൊങ്കാല നടക്കുന്നു. സാക്ഷാൽ പ്രപഞ്ച നാഥയായ ഭഗവതിക്ക് മുൻപിൽ സ്ത്രീകൾ ഇഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന ദ്രാവിഡ ആചാരപ്രകാരമുള്ള ഒരു ആരാധനയാണ് പൊങ്കാല. അന്നേദിവസം തന്നെയുള്ള കാർത്തികസ്തംഭം, ലക്ഷദീപം, ധനുമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയുള്ള നാരീപൂജ, വിളിച്ചു ചൊല്ലിയുള്ള പ്രാർഥന, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട്. കൂടാതെ നവരാത്രിയും ഇവിടെ അതിവിശേഷമായി ആചരിച്ചുവരുന്നു."
8 likes, 0 comments - hpvideo.creation._official_ on December 5, 2025: "ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം
തൃക്കാർത്തിക പൊങ്കാല 2025
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന
ഒരു പ്രസിദ്ധ ഹൈന്ദവ ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരത്തിൽ നിന്നും ഏകദേശം ഒൻപത്
കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജഗദീശ്വരിയും
ആദിപരാശക്തിയുമായ വനദുർഗ്ഗയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
ചക്കുളത്തമ്മ എന്ന് അറിയപ്പെടുന്ന ഇവിടുത്തെ ഭഗവതി മഹാകാളി, മഹാലക്ഷ്മി,
മഹാസരസ്വതി, ഭുവനേശ്വരി, ഭദ്രകാളി തുടങ്ങി ആദിപരാശക്തിയുടെ എല്ലാ പ്രധാന
ഭാവങ്ങളിലും ആരാധിച്ചുവരുന്നു. ഉപദേവതകളായി ഗണപതി, പരമശിവൻ, മഹാവിഷ്ണു,
സുബ്രഹ്മണ്യൻ, ശാസ്താവ്, ഹനുമാൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ തുടങ്ങിയവർക്കും
അപ്രധാന മൂർത്ത