തിരുവനന്തപുരത്തെ മലയോരമേഖലയായ അമ്പൂരി ജനതയുടെ ഏറെ നാളത്തെ സ്വപ്നമായ കുമ്പിച്ചല്‍ക്കടവ് പാലം യാഥാര്‍ഥ്യത്തിലേക്ക്.
11 ആദിവാസി മേഖലകളെ ജീവിതത്തിന്റെ പൊതുധാരയിലേക്ക് അടുപ്പിക്കുന്നതാണ് പാലം. കിഫ്ബി ഫണ്ടില്‍ നിന്ന് 24 കോടി 71 ലക്ഷം രൂപ ചെലവിലാണ് പാലം നിര്‍മ്മാണം.
സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ ഏഴു സ്പാനുകളോടുകൂടി നിര്‍മ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണ് അമ്പൂരിയില്‍ നിര്‍മിച്ചിരിക്കുന്നത്. പാലത്തിൽ 8 മീറ്റർ റോഡും ഇരുവശവും നടപ്പാതയുമുണ്ട്.
പ്രകൃതി സൗന്ദര്യവും നിർമ്മാണചാതുരിയും ഒത്തിണങ്ങിയ പാലം പൂര്‍ത്തിയാകുന്നത്തോടെ ബ്രിഡ്ജ് ടൂറിസം സാധ്യതകളും പരിഗണനയിലാണ്.
#keralagovernment #kumbichalkadavu #amboori #kerala
വിഷൻ 2031 ൻ്റെ സെമിനാർ പരമ്പരകളുടെ ഭാഗമായി ന്യൂനപക്ഷക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും പുതിയ ചർച്ചകൾക്കും ആശയങ്ങൾക്കും വഴിതുറന്ന് നവകേരളവും ന്യൂനപക്ഷ ക്ഷേമവും സെമിനാർ. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ നടന്ന സെമിനാർ നവീന ആശയങ്ങളാൽ സമ്പന്നമായി.
സെമിനാറിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും ആശയങ്ങളും ഭാവി വികസന പദ്ധതികളുടെ രൂപീകരണത്തിനായി ഉപയോഗപ്പെടുത്തുമെന്ന് സെമിനാറിന്റെ ക്രോഡീകരണം നടത്തി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കേരളത്തിൻ്റെ തനതായുള്ള സാംസ്കാരിക പാരമ്പര്യവും നാം പടുത്തുയർത്തിയ തത്വങ്ങളും ന്യൂനപക്ഷങ്ങൾക്ക് പിന്തുണ ഉറപ്പാക്കുന്നുണ്ട്. ഓരോ പദ്ധതിയും വകുപ്പ് രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും കൃത്യമായ പരിശോധനയിലൂടെയാണ്. പദ്ധതിയുടെ തുടർപ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്തിയാണ് മുന്നോട്ടുപോകുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളിലെയും സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളിലെയും പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്ത് നവകേരള സൃഷ്ടിക്കായി ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു.
#vision2031 #kerala
സംസ്ഥാനത്തെ പ്രീ സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളോടെ വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ തിരൂരിൽ നടന്നു. നാലു വേദികളിലായി സമാന്തരമായി നടന്ന പാനൽ ചർച്ചയിൽ നിന്നുരുത്തിരിഞ്ഞ നിർദേശങ്ങൾ ക്രോഡീകരിച്ച് സമാപന വേദിയിൽ വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് അവതരിപ്പിച്ചു.
ലഹരി വിമുക്തമാക്കാൻ കുട്ടികൾക്കായി ഡീ അഡിക്ഷൻ സെന്റർ തുടങ്ങണം, കൗമാരക്കാർക്കായി അഡോളസെന്റ് ക്ലബ്ബുകൾ രൂപീകരിക്കണം, ജോലിയ്ക്ക് പോകുന്ന മാതാപിതാക്കളുടെ മക്കൾക്കായി പകൽ വീടുകൾ ആരംഭിക്കണം, അങ്കണവാടികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി പരിഷ്കരിക്കണം തുടങ്ങി വിപുലമായ നിർദേശങ്ങളാണ് സെമിനാറിൽ ഉയർന്നു വന്നത്. ഭരണ, നേതൃപരമായ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്നും സ്ത്രീ സംരഭങ്ങൾ സാങ്കേതിക-ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ടവയാകണമെന്നും അതിനുതകുന്ന സപ്പോർട്ടിങ് സംവിധാനങ്ങൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ സീറോ ടോളറൻസ് ഉള്ള സമൂഹമായി മാറണമെന്നും മന്ത്രി പറഞ്ഞു.
#vision2031 #kerala
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചു നല്കാന് 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് #kerala വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്.
ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്കാന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
#cabinetdecisions #keralagovernment #titledeeds
കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ-ലിറ്റററി ഫെസ്റ്റിവെൽ ആയ 'യാനം' ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല ക്ലിഫിലെ രംഗകലാകേന്ദ്രത്തിൽ നടക്കും.
സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും ഒന്നിച്ചെത്തിക്കാൻ 'യാനം' വേദിയൊരുക്കും. സഞ്ചാര സാഹിത്യ മേഖലയിൽ കേരളത്തെ ഒരു പ്രധാന ഡെസ്റ്റിനേഷനായി അടയാളപ്പെടുത്തുകയാണ് ലക്ഷ്യം.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 50ലേറെ പ്രഭാഷകർ ഉൾപ്പെടെ യാത്രകളെ വ്യത്യസ്ത രീതിയിൽ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമമായിരിക്കും ഈ പരിപാടി.
#yaanam #keralatourism #kerala
മന്ത്രിസഭായോഗ തീരുമാനങ്ങൾ (15/10/2025)
-------
▶️ കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചു നല്കാന് 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്കാന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
▶️ നിയമസഭയുടെ പ്രത്യേക സമ്മേളനം നവംബര്‍ ഒന്നിന്
നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീമാനിച്ചു.
▶️ ഭരണാനുമതി
കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയിൽ ഒരു നോൺ സെസ് ഐ.ടി കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകി.ഇൻഫോപാർക്കിൻ്റെ തനത് ഫണ്ടും ബാങ്കിൽ നിന്നുള്ള ടേം ലോണും ഉപയോഗിച്ച് 118.33 കോടി രൂപ ചെലവിൽ 1.9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക.
▶️ ലയിപ്പിക്കും
ഫോം മാറ്റിങ്ങ്സ് ഇന്ത്യ ലിമിറ്റഡിനെ കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനില്‍ ലയിപ്പിക്കും. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ലയനം സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കേരളാ സ്റ്റേറ്റ് കയര്‍ കോര്പ്പറേഷന് മാനേജിങ്ങ് ഡയറകറെ ചുമതലപ്പെടുത്തി.
▶️ തസ്തിക
കൊല്ലം കണ്ണനല്ലൂർ MKLM HSS- ൽ ഒരു HSST (Jr) മലയാളം തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നല്കി.
പ്രോസിക്യൂഷൻ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ടിന്റെ ഒരു തസ്തിക സൃഷ്ടിക്കും.
▶️സമയബന്ധിത ഹയർ ഗ്രേഡ് അനുവദിക്കും
സംസ്ഥാന ബിവറേജസ് കോർപ്പറേഷനിൽ ഹെൽപ്പർ തസ്തികയിൽ നിയമിതരായ കോച്ച് ബിൽഡർമാർക്ക് 8 വർഷം സർവ്വീസ് പൂർത്തിയാക്കുന്ന മുറയ്ക്ക് സമയ ബന്ധിത ഹയർ ഗ്രേഡ് അനുവദിക്കും. ബിവറേജസ് കോർപറേഷനിലെ മറ്റ് ജീവനക്കാരുടെ സീനിയോരിറ്റിയെ ബാധിക്കാത്ത തരത്തിൽ, 23,700-52,600 എന്ന ശമ്പള സ്കെയിലിലാണ് ഹയര്‍ ഗ്രേഡ് അനുവദിക്കുക.
▶️ തുക തിരികെ പിടിക്കില്ല
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിലെ തൊഴിലാളികൾക്ക്, (01/01/2019 മുതൽ 2022 ഡിസംബർ വരെ) ദിവസം 28 രൂപ നിരക്കിൽ 2,54,69,618 രൂപ ഇടക്കാലാശ്വാസമായി അധികമായി നൽകിയ തുക തിരികെ പിടിക്കുന്ന നടപടി ഒഴിവാക്കും. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് പ്രത്യേക കേസായി പരിഗണിച്ച് ഇതിന് അനുമതി നൽകി.
▶️ ടെണ്ടര്‍
തൃശ്ശൂർ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന കുട്ടൻകുളം നവീകരണ പ്രവൃത്തികൾക്കായി 4,04,60,373 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
#cabinetdecisions #kerala
പരിസ്ഥിതി മലിനീകരണം കുറച്ച് ആഘോഷങ്ങൾ കളറാക്കാൻ ഹരിത പടക്കങ്ങൾ (green crackers ) ഉപയോഗിക്കാം. സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും സാധിക്കു.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങളും സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകളും പരിഗണിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.
ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാവുന്ന സമയം രാത്രി 8 മണിക്കും 10 മണിക്കും ഇടയ്ക്ക് 2 മണിക്കൂറാക്കി. കൂടാതെ, ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കുവാനും പാടില്ല.
#greencrackers #keralagovernment #deepavali #kerala