തന്നെ നിയന്ത്രിക്കുന്ന ആരെയും ഒരു സ്ത്രീയും ഇഷ്ടപ്പെടുകയില്ല! തങ്ങളെ നിയന്ത്രിക്കുവാൻ തിടുക്കം കാണിക്കുന്ന ആരെയും അവൾക്ക് അവളാഗ്രഹിക്കുന്നത് പോലെ സ്നേഹിക്കാനുമാകില്ല !
തന്നെ നിയന്ത്രിക്കുന്ന ആരാലും സ്നേഹിക്കപ്പെടാനും അവൾ കൊതിക്കുകയില്ല ! തന്നെ നിയന്ത്രിക്കുന്ന വ്യ്കതിയോടൊപ്പം ആയിരിക്കുന്നത് പോലും അവളിൽ വേദനകൾ നിറയ്ക്കും ! ആയതിനാൽ അകലമെന്നത് തന്നെയാകും അവൾ മോഹിക്കുന്നത് തന്നെയും !
പിന്നെയോ ഭയം കൊണ്ട് രൂപപ്പെട്ടത്തിന്റെ പ്രതിഫലനങ്ങൾ മാത്രമാകും അവളിൽ നിന്നും പ്രകടമാകുന്നതും ! തന്നെ നിയന്ത്രിക്കുവാൻ തക്കവിധം അധികാരം പ്രയോഗിക്കുന്ന ഒരാളുടെ സാന്നിധ്യവും അവൾക്കിഷ്ടമാകുകയില്ല !
ഒരുവളെ സംബന്ധിച്ചിടത്തോളം തന്നെ നിയന്ത്രിക്കാൻ ഒരാൾ മുതിരുന്നുവെന്നാൽ അതൊരു കടന്ന് കയറ്റമാണ് !അവിടെയവൾ മനസിലാക്കപ്പെടുകയില്ലെന്ന് അവൾക്ക് ബോധ്യമാകും ! !അവിടെയവൾ ഭേദിക്കപ്പെടുകയും കാരണങ്ങളില്ലാതെ പഴി ചാരപ്പെടുകയും ചെയ്യും !
അവിടെയവൾ അവളല്ലാതെയായി തീരുമെന്നതിനാൽ ആ നിയന്ത്രണങ്ങളിൽ നിന്നുള്ള രക്ഷപ്പെടലാകും അവൾ ആഗ്രഹിക്കുന്നത് തന്നെയും !
സ്നേഹത്തിന് അല്ലെങ്കിൽ അത് കൊണ്ട് രൂപം കൊള്ളുന്ന ബന്ധങ്ങൾക്ക് നിയന്ത്രണമെന്ന ഒരു തലമേയില്ലയില്ല താനും ! പിന്നെയോ , അതൊരു കണക്ഷൻ കിട്ടൽ പോലെയായിരിക്കുവാൻ തന്നെയാകും ആരും ആഗ്രഹിക്കുന്നതും കൊതിക്കുന്നതും തന്നെയും ! സ്നേഹത്തിൽ അല്ലെങ്കിൽ റിലേഷന്‍ഷിപ്പില്‍ നിയന്ത്രണങ്ങൾ കടന്ന് വരുമ്പോൾ അവിടെ ചങ്ങലകൾ കൊണ്ട് മുറുകുന്നത് പോലെ അനുഭവപ്പെടാന്‍ തുടങ്ങും ! അതാരെയും ശ്വാസം മുട്ടിക്കുക തന്നെ ചെയ്യും !
ഏതൊരുവൾക്കും വേണ്ടത് സ്വതന്ത്രമായി നിൽക്കാനുള്ള സ്പെയ്സ് തന്നെയാണ് ! സ്നേഹമെന്നാൽ താനും ഉൾപ്പെടണമെന്ന് തന്നെയാണ് ! എന്നാൽ അതെല്ലാപേരിൽ നിന്നും ലഭ്യമാകില്ലെന്ന് ഒരുവൾക്ക് ബോധ്യമാകും ! അവിടെ നിന്നാകും നിയന്ത്രണങ്ങൾ കൽപ്പിക്കാതെ സ്നേഹക്കുന്ന ,
തങ്ങളെ മനസിലാകുന്ന ഒരാളെങ്കിലും ഉണ്ടായിരുന്നുവെങ്കിലെന്ന് അവൾ ആഗ്രഹിക്കുന്നതും !
#💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #😞 വിരഹം #😥 വിരഹം കവിതകൾ #💝 ആശംസകള്‍