
❤️ഷാൻ റീ 😘എൻട്രി മാലാഖ
@kannoorkarangadi
നിന്നിലേക്കുള്ളതായിരുന്നു
എന്റെ തെറ്റിയ വഴികൾ ❤️
മകൻ ഒരുപെണ്ണിനേയും വിളിച്ചു കൊണ്ട് വീട്ടിലേക്ക് വന്നപ്പോൾ ജാനകി പകച്ചു പോയി.
കോളനിയിലെ മറ്റ് വീടുകളിൽ നിന്നും പലരും ഇറങ്ങി വന്ന് എത്തി നോക്കുന്നുണ്ടായിരുന്നു.
കൊള്ളാമല്ലോടീ ഒരു ചെലവും ഇല്ലാതെ നിന്റെ മകൻ തങ്കം പോലൊരു പെണ്ണിനെയല്ലേ കൊണ്ടുവന്നിരിക്കുന്നത്, അയൽവക്കക്കാരി മേരി പറഞ്ഞു.
ജാനകി ഒന്നും മിണ്ടിയില്ല.
നോക്കി നിൽക്കാതെ പോയി വിളക്കെടുത്ത് ആ കൊച്ചിനെ അകത്തേക്ക് കയറ്റ്.മേരി പറഞ്ഞു
ജാനകി മുറ്റത്തേക്കിറങ്ങി, ആരുടേയും മുഖത്ത് നോക്കാതെ മുന്നോട്ടുള്ള വഴിയിലേക്ക് നടന്നു.
ഓഹ്... ഇങ്ങനെയൊരു തള്ള..
ആ ചെറുക്കനേം പെണ്ണിനേം അകത്തേക്ക് വിളിക്കാതെ പോയിരിക്കുന്നു. അടുത്ത വീട്ടിലെ രാധാമണി പറഞ്ഞു.
നീയിതൊന്നും കാര്യമാക്കണ്ട കയറി വാ..
ഋഷി ലക്ഷ്മികയുടെ കൈയിൽ പിടിച്ചു.
അവൾ അവനോടൊപ്പം അകത്തേക്ക് കയറി.
ചെറിയ വീടാണ്, അകത്ത് രണ്ട് മുറിയും ഒരു ഹാളുമാണ് ഉള്ളത്, പിന്നെ ചെറിയൊരു അടുക്കളയും.
വരൂ.... ഇതാണ് നമ്മുടെ മുറി. വരൂ അവൻ അവളുടെ കൈയിൽ പിടിച്ച് മുറിക്കകത്തേക്ക് കയറ്റി.
ലക്ഷ്മിക ചുറ്റും കണ്ണോടിച്ചു.
ഒരു കട്ടിലും, ഭിത്തിയിൽ തന്നെ തീർത്ത ഒരു അലമാരയും, ഒരു ടേബിളും കൈയ്യൊടിഞ്ഞ
ഒരു പ്ലാസ്റ്റിക് കസേരയും അകത്തു കിടപ്പുണ്ട്.
ടേബിളിന് പുറത്ത് തുറന്ന് വച്ച ഒരു ലാപ്ടോപ്പും, കുറച്ച് തുണികളും കിടപ്പുണ്ട്.
മുറിയാകെ ഒരു മുഷിപ്പുമണമുണ്ട്.
ഇനി ഇതാണ് നമ്മുടെ സ്വർഗ്ഗം അവനവളെ കൈപിടിച്ച് കട്ടിലിലേക്ക് ഇരുത്തി.
മോനേ... ഋഷിയേ.. എവിടെ നിന്റെ പെണ്ണ്?
മുറ്റത്ത് നിന്ന് ഉച്ചത്തിൽ ആരോ വിളിച്ച് ചോദിച്ചു.
ഓഹ്... ആ നാരായണി തള്ളയാ.
ഇതിപ്പോ എന്തിനാണോ ഇങ്ങോട്ട് എഴുന്നെള്ളിയത്.ഋഷി ദേഷ്യത്തോടെ പറഞ്ഞു.
ഋഷി കുട്ടാ....
വീണ്ടും ശബ്ദം.
വാ... പോയി മിണ്ടിയിട്ട് വരാം, ഇല്ലെങ്കിൽ ആ തള്ള പോകില്ല. ഋഷി പറഞ്ഞു.
അവർ മുറ്റത്തേക്ക് ഇറങ്ങി ചെന്നു.
തൊണ്ണൂറ് വയസ്സോളം പ്രായം തോന്നുന്ന മുണ്ടും അര ബ്ലൗസും ധരിച്ച ആളാണ് നാരായണി.
ഋഷിയേയും, ലക്ഷ്മികയേയും കണ്ട് അവർ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.
ആഹാ... മോളിങ്ങ് അടുത്ത് വാ... അവർ വിളിച്ചു.
ലക്ഷ്മിക ഇറങ്ങി ചെന്നവരുടെ കൈ പിടിച്ചു.
കൊച്ചിന്റെ പേരെന്നതാ?
ലക്ഷ്മിക. അവൾ പറഞ്ഞു.
രൂപം പോലെ തന്നെ, നല്ല പേരും.
നിനക്കെവിടുന്നു കിട്ടിയെടാ ഇത്രേം നല്ല കൊച്ചിനെ...
അതൊക്കെ കിട്ടി.ഋഷി ചിരിയോടെ പറഞ്ഞു
ഞാനേ അപ്രത്തെ വീട്ടിലുള്ളതാ...
ആം. ലക്ഷ്മിക തല കുലുക്കി.
മോൾക്ക് ജോലിയുണ്ടോ?
ഇല്ല..
ഇപ്പ ജോലിയില്ലാത്ത പെണ്ണുങ്ങൾ ഉണ്ടോ?
വീട്ടിൽ ആരൊക്കെയുണ്ട്?
അതേ... അതൊക്കെ സൗകര്യം പോലെ പിന്നെ പറയാം, തള്ളയിപ്പോ ചെല്ല്. ഋഷി ഉറക്കെ പറഞ്ഞു.
നീയൊന്നു പോടാ ചെറുക്കാ.
ജാനകിക്ക് ഒരു മോൾ വന്നെന്നറിഞ്ഞാൽ ഒന്ന് വന്ന് കാണാതിരിക്കുന്നത് എങ്ങനെയാ..
കണ്ടില്ലേ അത് പോരേ....?
ഈ കുരുത്തംകെട്ട ചെറുക്കന്റെ ഒരു കാര്യം.
ഞാൻ പോട്ടെ മോളെ, അവർ ലക്ഷ്മികയുടെ കൈയിൽ പിടിച്ചു.
ശരി. അവൾ തല കുലുക്കി.
ലക്ഷ്മിക അകത്തേക്ക് കയറി,
ഇനിയിങ്ങനെ ഓരോരുത്തർ വന്നോണ്ടിരിക്കും, ശല്യങ്ങൾ അവൻ ദേഷ്യത്തോടെ പറഞ്ഞു.
ഈ കോളനിയിൽ നിന്നും എങ്ങോട്ടെങ്കിലും വാടകയ്ക്ക് പോകാമെന്ന് അമ്മയോട് ഒരു നൂറ് വട്ടം പറഞ്ഞതാ... അമ്മക്കന്നേരം അതിനൊന്നും പറ്റില്ല.
ഇവിടെ നിനക്ക് ഇഷ്ട്ടമായില്ല അല്ലെ?
അതൊന്നും കുഴപ്പമില്ല ഋഷി.
ഇനിയിപ്പോ അമ്മ വരുമ്പോൾ എന്നെ ചീത്ത പറയുമോന്നാ ഒരു പേടി.
ഹേയ് എന്റെ അമ്മ ഒരു പാവമാ...
വിശക്കുന്നില്ലേ നമുക്ക് വല്ലതും കഴിക്കണ്ടേ? അവൻ ചോദിച്ചു.
വിശപ്പൊക്കെ കെട്ട് പോയി.അവൾ പറഞ്ഞു.
അത് സാരമില്ല, എന്തെങ്കിലും കഴിക്കാം അവൻ അടുക്കളയിലേക്ക് നടന്നു. പിന്നാലെ ലക്ഷ്മികയും.
കലത്തിൽ ചോറിരുപ്പുണ്ട്, ചട്ടിയിൽ മീൻകറിയും, മറ്റൊരു പാത്രത്തിൽ കോവക്ക മെഴുക്കുപുരട്ടിയും ഇരിപ്പുണ്ട്.
അവർ ഭക്ഷണം കഴിച്ചു.
വൈകുന്നേരം ആയപ്പോഴേക്കും ലക്ഷ്മികക്ക് അൽപ്പം ഭയം തോന്നി.
ഋഷിയുടെ അമ്മ എത്താറായി,
തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയതാണ്.
ഇനി വരുമ്പോൾ എന്താകുമോ എന്തോ.
അഞ്ചര ആയപ്പോഴേക്കും ജാനകി എത്തി.
വസ്ത്രങ്ങൾ മാറ്റി കുളിച്ചിട്ട്, അവർ അടുക്കളയിലേക്ക് ചെന്ന് കട്ടൻ ചായ തിളപ്പിച്ച് കുടിച്ചു
ലക്ഷ്മികയേയോ ഋഷിയേയോ അവർ കണ്ട ഭാവം നടിച്ചില്ല.
രണ്ട് വീടുകളിൽ, വീട്ടുപണിക്കാണ് ജാനകി പോകുന്നത്.
ലക്ഷ്മികക്ക് വല്ലാത്ത സങ്കടം വരുന്നുണ്ടായിരുന്നു.
ഒരു സുപ്രഭാതത്തിൽ മകനോടൊപ്പം വന്ന പെണ്ണിനോട് സ്നേഹം ഉണ്ടാവില്ലെന്നറിയാം. ഒക്കെ സഹിക്കാൻ തയ്യാറായിട്ടാണ് വന്നതും.
എങ്കിലും നെഞ്ചിൽ ഒരു ഭാരം എടുത്തു വച്ചതുപോലെ തോന്നുന്നു.
ഋഷിയുടെ അമ്മ തന്നെ ഒന്ന് നോക്കുന്നത് പോലുമില്ല.
ദേഷ്യത്തോടെ ആണെങ്കിലും ഒരു വാക്ക് സംസാരിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ.
ഒടുവിൽ രണ്ടും കല്പ്പിച്ചവൾ ജാനകിയുടെ അടുത്തേക്കു ചെന്നു.
അമ്മേ...അവൾ പതിയെ വിളിച്ചു.
ജാനകി അവളെ ശ്രദ്ദിച്ചത്പോലുമില്ല.
എങ്കിലും ആ കടക്കോണിൽ തിളങ്ങിയ നീർമുത്തുകൾ ലക്ഷ്മിക കണ്ടു
അമ്മയെന്താ അമ്മേ അവളോട് മിണ്ടാത്തത്.
ഋഷി അടുത്തേക്ക് വന്ന് ചോദിച്ചതും, ജാനകി തിരിഞ്ഞു നിന്ന് അവന്റെ കവിളിനിട്ട് ഒന്ന് കൊടുത്തു.
തന്റെ കവിൾ പറിഞ്ഞു പോകുന്നത് പോലെ തോന്നി ഋഷിക്ക്.
ലക്ഷ്മിക ഞെട്ടലോടെ ഒരടി പിന്നിലേക്ക് വച്ചു.
🌺🌺🌺🌺🌺🌺
തുടരും.
(ബാക്കി വായിക്കാൻ ഫോളോ ചെയ്ത്, കമന്റ് ചെയ്യണേ🥰 )
കണ്ണൂർക്കാരൻ ❤️❤️❤️❤️❤️ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/XWwD5jO?d=n&ui=v64j8rk&ecഅതിജീവനം... Part 36
രണ്ട് മൂന്ന് ദിവസം കഴിഞ്ഞൊരു ദിനം രജിസ്റ്റർ ഓഫീസിന് മുന്നിലൊരു കാഞ്ചീപുരം പട്ട് സാരിയിൽ ശുഭവസ്ത്രകളേബരയായി വധുവിന്റെ വേഷത്തിൽ ശ്വേതയും വെള്ള മുണ്ടും ഷർട്ടുമണിഞ്ഞു വരന്റെ വേഷത്തിൽ ഇന്ദ്രജിത്തും ടാക്സിയിൽ വന്നിറങ്ങുമ്പോൾ അവരെ കാത്തെന്നവണ്ണമവിടെ നിൽപ്പുണ്ടായിരുന്നു സിനിയും അവളുടെ പ്രതിശ്രുതവരൻ ജോയും...
കാറിൽ നിന്നുമിറങ്ങിയ ശ്വേതയുടെയും ഇന്ദ്രജിത്തിന്റെയും അടുത്തേക്കൊരു പുഞ്ചിരിയോടെ ഓടിയെത്തിയ സിനി ശ്വേതയുടെ കരം കവർന്നു. ശുഭകരമായൊരു കാര്യം നടക്കാൻ പോകുന്നതിന്റെ ആമോദത്തിന്റെ തിരയിളക്കങ്ങൾ ശ്വേതയ്ക്ക് സിനിയുടെയും ജോയുടെയും മിഴികളിൽ കാണുവാൻ കഴിഞ്ഞു...
ശ്വേത ഇരുവരെയും നോക്കിയൊന്ന് ഹൃദ്യമായൊന്ന് പുഞ്ചിരിച്ചു...
"ചേച്ചി...ചേച്ചിയെന്റെ കല്യാണം കൂടാൻ വന്നിട്ട് സ്വന്തം കല്യാണം കൂടുവാണല്ലേ. ഏതായാലും എനിക്കൊരുപാട് സന്തോഷമായി"...ശ്വേതയുടെ കരം പിടിച്ചു കൊണ്ട് സിനി അവളോട് മൊഴിഞ്ഞു....
മറുപടിയായി സിനിയെ നോക്കിയൊന്ന് പുഞ്ചിരി തൂകിയ ശ്വേതയുടെ മിഴികൾ ഇന്ദ്രജിത്തിന് നേരെ നീണ്ടു. അയാളുടെ മുഖത്ത് ഒരുപാടാഗ്രഹിച്ചതെന്തോ സഫലമാകുവാൻ പോകുന്നതിന്റെ ആനന്ദമവൾ ദർശിച്ചു....
"സന്തൂർ മമ്മി ഒന്നൂടി ഗ്ലാമറായിട്ടുണ്ട് കേട്ടോ"...ഒരു കുസൃതിച്ചിരിയോടെ സിനി ശ്വേതയെ നോക്കി പതിയെ മൊഴിഞ്ഞു..
"പെണ്ണേ... നീ വാങ്ങിക്കും കേട്ടോ"...ഒരു പരിഭവത്തോടെ സിനിയുടെ കൈത്തണ്ടയിൽ നുള്ളിക്കൊണ്ട് ശ്വേത മൊഴിഞ്ഞു...
ഇരുവരുടെയും പ്രവൃത്തികൾ കണ്ട് നിന്ന ഇന്ദ്രജിത്തിനും ജോയ്ക്കും ചിരി പൊട്ടി....
തുടർന്നുള്ള കാര്യങ്ങളിലേക്ക് നീങ്ങാമെന്ന അർത്ഥത്തിൽ ഇന്ദ്രജിത്തിനെ നോക്കികൊണ്ട് ശ്വേത മിഴികളാൽ ആംഗ്യം കാണിച്ചു...
"മഞ്ജൂ....ഒരാള് കൂടി വരാനുണ്ട്.. എന്നിട്ട് നമുക്കകത്തേക്ക് കയറാം"...ഇന്ദ്രജിത്തൊരു പുഞ്ചിരിയോടെ ശ്വേതയോട് മൊഴിഞ്ഞു...
"മഞ്ജുവോ....ഇതിനിടയിൽ ചേട്ടൻ ചേച്ചിയ്ക്ക് ചെല്ലപ്പേരുമിട്ട് കഴിഞ്ഞോ"...?
ശ്വേതയേയും ഇന്ദ്രജിത്തിനെയും നോക്കി കളിയാക്കിച്ചിരിച്ചു കൊണ്ട് സിനി തിരക്കി...
ശ്വേത സിനിയുടെ നേരെ കണ്ണുരുട്ടിയൊന്ന് നോക്കി....
"സിനി....സ്നേഹം കൂടുമ്പോൾ അങ്ങനെയൊക്കെ വിളിക്കാലോ"...ഒന്ന് കണ്ണിറുക്കിക്കൊണ്ട് ഇന്ദ്രജിത്ത് സിനിയ്ക്ക് മറുപടി നൽകി...
സിനി പലതും പറഞ്ഞു ശ്വേതയെ പിന്നെയും കളിയാക്കിക്കൊണ്ടിരുന്നു.അവൾക്കുള്ള മറുപടിയായി ശ്വേതയിൽ നിന്നുമവൾക്ക് നുള്ളുകൾ കിട്ടിക്കൊണ്ടിരുന്നു. ഇതിനെല്ലാം സാക്ഷ്യം വഹിച്ചു നിന്ന ഇന്ദ്രജിത്തും ജോയും ചിരിയടക്കുവാൻ പാട് പെട്ട് നിന്നു....
പരസ്പരം പലതുമവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ബെൻസ് കാർ അവിടെത്തിച്ചേർന്നു....
കാത്തിരിക്കുന്ന ആരോ വന്നെത്തിയതിന്റെ ആനന്ദത്തിരയിളക്കങ്ങൾ ഇന്ദ്രജിത്തിന്റെ മുഖത്ത് പ്രകടമായപ്പോൾ ഇപ്പോൾ വന്നത് ആരാവുമെന്നൊരു ജിജ്ഞാസ ശ്വേതയുടെ മുഖത്ത് നിറഞ്ഞു നിന്നു....
മുറ്റത്ത് വന്ന് നിന്ന കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നുമിറങ്ങിയ ആളെക്കണ്ട ശ്വേതയിലൊരു ഞെട്ടലും അത്ഭുതവും പ്രകടമായി...
സാമുവൽ സാർ....
ഡ്രൈവർ സീറ്റിൽ നിന്നുമിറങ്ങി തന്നെയും നോക്കി പുഞ്ചിരി തൂകുന്ന സാമുവലിനെ കണ്ടപ്പോൾ ശ്വേതയുടെ മനസ്സ് മന്ത്രിച്ചു. മറുവശത്തെ ഡോർ തുറന്നു സാമുവലിന്റെ ഭാര്യ റെയ്ച്ചലും ഇറങ്ങുന്നത് കണ്ടപ്പോൾ ശ്വേതയുടെ ഞെട്ടൽ ഇരട്ടിയായി...
കാറിൽ നിന്നുമിറങ്ങി തന്റെ നേരെയൊരു പുഞ്ചിരിയോടെ നടന്നടുക്കുന്ന റെയ്ച്ചലിന്റെ അടുത്തേക്ക് ഉള്ളിൽ നിറഞ്ഞ അത്ഭുതത്തോടെ ശ്വേതയുമെത്തിച്ചേർന്നു...
"മോളെ"...അപ്പോഴേക്കും ശ്വേതയുടെ അടുത്തെത്തിയ റെയ്ച്ചൽ അവളുടെ കരം കവർന്നു കൊണ്ട് വിളിച്ചു...
"അമ്മച്ചീ"...അത്ഭുതം ആനന്ദത്തിന് വഴി മാറിയപ്പോൾ ശ്വേതയുടെ മുഖത്താകെയാ ആനന്ദകിരണങ്ങൾ പ്രതിഫലിച്ചു നിന്നു....
റെയ്ച്ചലിന്റെ കൈയും പിടിച്ചു അത്ഭുതത്തോടെ ശ്വേത സാമുവലിനേയും റെയ്ച്ചലിനെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു...
"മോളെ... മോള് അത്ഭുതപ്പെടേണ്ട...മോളൊരു പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് ഞങ്ങളല്ലാതെ പിന്നെയാര് വരണം"... ഒരു ചെറുചിരിയോടെ അമ്പരപ്പോടെ തന്റെയും റെയ്ച്ചലിന്റെയും നേരെ നോട്ടമയക്കുന്ന ശ്വേതയോടായ് സാമുവൽ മൊഴിഞ്ഞു...
തുടർന്ന് സാമുവൽ അകത്തേക്ക് പോകാമെന്നു നിർദേശിച്ചത് പ്രകാരം എല്ലാവരും അകത്തേക്ക് നടന്നു....
രജിസ്റ്റർ ഓഫീസിൽ വരന്റെയും വധുവിന്റെയും സ്ഥാനത്ത് ഒപ്പിട്ട ഇന്ദ്രജിത്തിന്റെയും ശ്വേതയുടെയും വിവാഹച്ചടങ്ങിൽ സാക്ഷികളായി സിനിയും ജോയും ഒപ്പിട്ടു...
നേരത്തെ തന്റെ കാറിൽ വാങ്ങി വച്ചിരുന്ന മാലയും ബൊക്കെയും കൈയിൽ കരുതിയിരുന്ന ജോയത് ഇന്ദ്രജിത്തിന്റെയും ശ്വേതയുടെയും നേരെ നീട്ടി...
ഇന്ദ്രജിത്തും ശ്വേതയും പരസ്പരം മാലകൾ ചാർത്തി ബൊക്കെകൾ കൈമാറി. അപ്പോഴേക്കും താൻ കൊണ്ട് വന്ന കുങ്കുമച്ചെപ്പ് റെയ്ച്ചൽ ഇന്ദ്രജിത്തിന് കൈമാറി. ചെപ്പ് തുറന്ന് അതിൽ നിന്നുമൊരു നുള്ള് സിന്ദൂരമെടുത്ത് ഇന്ദ്രജിത്ത് ശ്വേതയുടെ സീമന്തരേഖയിൽ ചാർത്തി....
നിറഞ്ഞ മനസ്സോടെ തന്റെ നെറ്റിയിൽ ശൃംഗാരഭൂഷണമേറ്റ് വാങ്ങുമ്പോൾ ശ്വേത ആനന്ദനിർവൃതിയോടെ തന്റെ മിഴികൾ കൂമ്പിയടച്ചു...
തുടർന്ന് എല്ലാവരും പുറത്തിറങ്ങി....
തുടരും
NB : ഇത് ചെറിയൊരു പാർട്ട് ആണ്. ഷെയർ ചാറ്റിൽ കഥ പോസ്റ്റുന്നതിനു വാക്കുകളുടെ പരിധി ഉള്ളതിനാലും ക്ലൈമാക്സ് ആ പരിധിയിൽ കൂടുതലായതിനാലും രണ്ട് പാർട്ട് ആക്കിയാണ് പോസ്റ്റുന്നത്. ബാക്കി പാർട്ട് വൈകുന്നേരം തരാം.... 🙂
നാളെ
അവസാനിക്കും
കണ്ണൂർകാരൻ ❤️❤️❤️ #📙 നോവൽ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ആദ്യ. ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/X79KpVK?d=n&ui=vmibeതരള_സംഗീത_മന്ത്രം ((58))
"സിഐഡിയുമായി നിനക്കെന്താ ഇടപാട്?" ഹേമന്ത് കണ്ണുകൾ വിടർത്തി ചോദിച്ചു.
"അത്... പിന്നേ... വക്കീൽ വാസുദേവന്റെ വീട്ടിൽ ആരോ മോഷണം നടത്തിയിട്ട് എസ്ഐ മനോജിന്റെ കസ്റ്റഡിയിലായിരുന്നല്ലോ ഞാൻ. ഈ സിഐഡി വിനോദ് സ്റ്റേഷനിൽ വന്ന് എസ്ഐയെ കണ്ടു. എന്തോ സഹായത്തിന് വന്ന അയാൾ തിരിച്ചു പോകാൻ നേരം സെല്ലിലുള്ള ഞാനടക്കം ഏഴു പേരോട് ഫോണിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ച് ഇവളെ എവിടെയെങ്കിലും വെച്ച് നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. ഒറ്റ നോട്ടത്തിൽ അത് അന്ന് ആക്സിഡന്റ് സംഭവിച്ചവളാണ് എന്നെനിക്ക് മനസ്സിലായി. പക്ഷെ ഞാനത് അപ്പോൾ പറയാൻ നിന്നില്ല. കുറേ തുകയും, കേസിൽ നിന്നും വിടുതലയും ആയിരുന്നു ഈ സിഐഡി ഞങ്ങൾക്ക് ഓഫർ തന്നത്. വക്കീൽ വാസുദേവന്റെ വീട്ടിൽ ഞാനല്ല മോഷണം നടത്തിയത്. അതുകൊണ്ട് സ്റ്റേഷനിൽ നിന്നും ഊരിപ്പോരാൻ എനിക്ക് എളുപ്പമായിരുന്നു. പക്ഷെ അയാൾ മുന്നോട്ട് നീട്ടിയ ആ രണ്ടാമത്തെ ഓഫർ. അത് എന്നെയൊന്നു പ്രലോഭിപ്പിച്ചു. ന്യായമായ തുക തരാം എന്നായിരുന്നു അയാളുടെ ഉറപ്പ്. എന്നാൽ അപ്പോൾ ഞാൻ അതേ കുറിച്ച് ഒന്നും മിണ്ടാൻ പോയില്ല. സിഐഡി അല്ലേ. എല്ലാം കേട്ടു കഴിഞ്ഞ് കാലു മാറിയാലോ. അതുകൊണ്ട് ഇന്ന് സ്റ്റേഷനിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ എന്റെ മൊബൈലിൽ നിന്നും അയാളെ വിളിച്ച് കാര്യം അവതരിപ്പിച്ചു. നിങ്ങളോട് പറഞ്ഞ ഒന്നര ലക്ഷം രൂപ തന്നെയായിരുന്നു അയാളോടും പറഞ്ഞത്. പക്ഷെ നിങ്ങളെ പോലെ തന്നെ അയാളും എന്നെ ഭീഷണിപ്പെടുത്തി. വേണമെങ്കിൽ കുറച്ചു തുക തരാം എന്നു പറഞ്ഞു. അതിനായി എന്നോട് ഒരു മണിക്കൂർ വെയിറ്റ് ചെയ്യാനും. അതുപോലെ ഇവിടെ അയാളെയും കാത്തു നിൽക്കുകയായിരുന്നു ഞങ്ങൾ. അപ്പോഴേക്കും അവളുടെ മൊബൈൽ ഫോൺ തേടി നിങ്ങളും എത്തി." മുരുകൻ അത്രയും സത്യം തുറന്നു പറഞ്ഞു.
"ശ്ശേ!! അപ്പോൾ അവളെ തേടി സിഐഡികൾ വരെ രംഗത്തിറങ്ങി. എന്നു വെച്ചാൽ കാര്യങ്ങൾ എല്ലാവരും അറിഞ്ഞുവെന്ന് അർത്ഥം. ഒരു രഹസ്യ അന്വേഷണത്തിന് അവർ തയ്യാറാവുകയും ചെയ്തു." ഹേമന്ത് വിഷ്ണുവിനെ നോക്കി പറഞ്ഞു.
"തമ്പുരാട്ടിക്കുട്ടി അല്ലേ. പോലീസും പൊല്ലാപ്പും വേണ്ടാന്ന് വെച്ചു കാണും. അതായിരിക്കും ഒരു സിഐഡിയെ ചുമതലപ്പെടുത്തി അവളെ കണ്ടെത്താമെന്ന് അവർ കരുതിയത്." വിഷ്ണു തന്റെ അഭിപ്രായം പറഞ്ഞു.
"അതെ അതുതന്നെ. ഒരു തമ്പുരാട്ടിക്കുട്ടിയായ ദേവയാനിയുടെ കുടുംബത്ത് ഇട്ടു മൂടാനുള്ളത്ര ഇഷ്ടം പോലെ സ്വത്തും സമ്പത്തും കാണും. ഒരു സിഐഡിക്ക് കൊടുക്കാനുള്ള തുക അവർക്കൊക്കെ വളരെ നിസാരമായിരിക്കും." ഹേമന്ത് പറഞ്ഞു.
വിഷ്ണു തലയാട്ടി.
ഹേമന്ത് പിന്നെയും എന്തൊക്കെയോ ചിന്തിച്ചു. ശേഷം വിഷ്ണുവിനെ മാറ്റി നിർത്തി താൻ ഊഹിക്കുന്നത് പറയാൻ തുടങ്ങി : "വിഷ്ണു., ഈ സിഐഡി വിനോദ് അവളെ തേടി തേടി ആ ചന്ദ്രൻ ചേട്ടന്റെ അടുത്ത് എത്തിയിട്ടുണ്ടാവും. അവിടെ വെച്ച് ഈ കള്ളൻ മുരുകൻ ദേവയാനിയുടെ ഫോൺ അടിച്ചു മാറ്റിയ വിവരത്തിനൊപ്പം അയാൾ മറ്റൊരു കാര്യവും കണ്ടെത്തിക്കാണും."
"എന്തു കാര്യം??!!" വിഷ്ണു സംശയിച്ചു.
"എടാ പൊട്ടാ. സിറ്റി ഹോസ്പിറ്റൽ, പിന്നെ റിൻസി ഡോക്ടറും. പ്രസാദേട്ടനും ചന്ദ്രൻ ചേട്ടനും ദേവയാനിയെ അങ്ങോട്ടല്ലേ കൊണ്ടു പോയത്. തുടർന്ന് ഒരു വില പേശൽ നടത്തിയതും മറ്റുമൊക്കെ ചന്ദ്രൻ ചേട്ടൻ ആ സിഐഡിയോട് വെളിപ്പെടുത്തിയിട്ടുണ്ടാവും. മനസ്സിലായോ നിനക്ക്."
"അയ്യോ.. എങ്കിൽ അപകടമാണല്ലോ. ഇങ്ങനെ പോയാൽ അയാൾ ഇന്നു തന്നെ പ്രസാദേട്ടനിൽ വന്നു നിൽക്കും. പിന്നെ നമ്മൾ ഈ കളിയൊക്കെ കളിച്ചത് വെറുതെയാവും. എല്ലാവരും എല്ലാം അറിയും. പോലീസ് വരും. കേസുകൾ പിന്നാലെ എത്തും. ഒരു ആക്സിഡന്റ് കേസ് മനപ്പൂർവ്വം ഒളിച്ചു വെച്ചതിന് ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്തായിരിക്കും റിൻസി ഡോക്ടറെ കുടുക്കുക. അതിന്റെ പിന്നാലെ പ്രസാദേട്ടനേയും അറസ്റ്റ് ചെയ്യും."
വിഷ്ണു നെഞ്ചിടിപ്പോടെ പറഞ്ഞു.
"അതെ.. ഇതൊക്കെയാണ് സംഭവിക്കാൻ പോകുന്നത്. പക്ഷെ അത് തടയണം. നമുക്ക് ആ സിഐഡി വിനോദിനെ കാണണം. കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തണം. ഒരു നല്ല കാര്യത്തിന് വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തതെന്നും റിൻസിയേയും ചേട്ടനെയും വെറുതെ വിടണമെന്നും കാലു പിടിച്ച് കേണു നോക്കാം." ഹേമന്ത് തീരുമാനം പറഞ്ഞു.
മുരുകനും അനിലും ഇരുവരെയും മിഴിച്ചു നോക്കി. ഞങ്ങൾ എന്തു ചെയ്യണം എന്നായിരുന്നു മുരുകന്റെ ചോദ്യം.
"മുരുകാ ഇനിയിപ്പോൾ നീ ഒന്നും ചെയ്യാനില്ല. ആ സിഐഡി വിളിച്ചാൽ നീയിനി ഫോൺ എടുക്കാൻ നിൽക്കണ്ട. എന്റെ നിഗമനം ശരിയാണെങ്കിൽ അയാളിപ്പോൾ സർവ്വതും കണ്ടെത്തിക്കാണും. എന്തെങ്കിലും ചെയ്യുന്നെങ്കിൽ അത് ഇപ്പോൾ ചെയ്യുക എന്നൊരു വഴിയേ ഞങ്ങളുടെ മുന്നിലുള്ളൂ." അത്രയും പറഞ്ഞ് കുറച്ചു തുക മുരുകന് കൊടുക്കുകയും ആ മൊബൈൽ തിരിച്ചു വാങ്ങുകയും ചെയ്തുകൊണ്ട് ഹേമന്തും വിഷ്ണുവും കാറുമെടുത്ത് തിരിച്ചു.
"നമ്മളിപ്പോൾ എങ്ങോട്ടാ...??!"
വിഷ്ണു ചോദിച്ചു.
"നേരേ സിറ്റി ഹോസ്പിറ്റലിൽ. നീ റിൻസി ഡോക്ടറെ എന്റെ ഫോണിൽ നിന്നും ട്രൈ ചെയ്യ്." വണ്ടി തിരിക്കുന്നതിനിടയിൽ തന്റെ ഫോൺ കൊടുത്തുകൊണ്ട് ഹേമന്ത് പറഞ്ഞു.
"അപ്പോൾ പ്രസാദേട്ടൻ??!!"
"അങ്ങേരോട് ഇപ്പോൾ ഒന്നും പറയണ്ട. സമയമാവട്ടെ. കാര്യങ്ങൾ കൈ വിട്ടു പോകുകയാണെങ്കിൽ മാത്രം കോൺടാക്റ്റ് ചെയ്യാം." ഗിയർ ചേഞ്ച് ചെയ്തുകൊണ്ട് ഹേമന്ത് പറഞ്ഞു.
മുരുകനും അനിലും ഇരുവരുടെയും വെപ്രാളവും ധൃതിയും കണ്ട് പരസ്പരം ഒന്നു നോക്കി.
**********************************************************************************
വിനോദിന്റെ നാനോ കാർ സിറ്റി ഹോസ്പിറ്റൽ ഗേറ്റ് കടന്ന് നിശ്ചലമായി. അയാൾ വേഗം ഹോസ്പിറ്റലിലെ എൻക്വയറി വിഭാഗത്തിൽ അന്വേഷിച്ചു.
"ഡോക്ടർ റിൻസി രാവിലെ മുതൽ ലീവിലായിരുന്നു. അൽപ്പം മുൻപാണ് എത്തിയത്. നേരേ പൊയ്ക്കോളൂ. അവിടെ ഡോക്ടറുടെ നെയിം ബോർഡ് കാണാം. അതാണ് ഡോക്ടറുടെ മുറി." എൻക്വയറി വിഭാഗത്തിൽ സ്ത്രീ പറഞ്ഞു.
അപ്രകാരം വിനോദ് മുന്നോട്ട് നടന്നു. ആക്സിഡന്റ് സംഭവിച്ച് ഭദ്രയിപ്പോൾ ജീവനോടെ ഉണ്ടോ അതോ ഇല്ലയോ? ഉണ്ടെങ്കിൽ അവൾ എവിടെയാണ്? ചോദ്യങ്ങൾ മനസ്സിൽ ഓരോന്നായി ഉരുട്ടിയുരുട്ടി വിനോദ് വേഗത്തിൽ നടന്നു. റിൻസി ഡോക്ടറുടെ റൂം കണ്ടെത്താൻ കഴിഞ്ഞു. രോഗികൾ കുറവായതിനാൽ നേരേ കതക് തുറന്ന് അയാൾ അകത്തേക്ക് പ്രവേശിച്ചു.
"യെസ്..."
ശിരസ്സുയർത്തി റിൻസി നോക്കി.
"ഡോക്ടർ റിൻസി??"
വിനോദ് ചോദിച്ചു.
"അതെ.. ഡോക്ടർ റിൻസി തന്നെ. ഇരിക്കൂ." മുന്നിൽ കാണുന്ന സ്റ്റൂൾ ചൂണ്ടി അവൾ പറഞ്ഞു.
കടുപ്പമുള്ള കണക്കുകൾ ഓരോന്നായി ചുരുളഴിക്കുന്ന കൗശലമായ ചിരി ചുണ്ടിൽ വിടർത്തി വിനോദ് അനുസരണയോടെ ആ സ്റ്റൂളിൽ ഇരുന്നു.
"പറയൂ എന്താണ് അസുഖം?"
ഒരു ഡോക്ടറുടെ എല്ലാ ഗൗരവ്വവും കണ്ണുകളിൽ കൊണ്ടു വന്ന് അവൾ ചോദിച്ചു.
"അസുഖം...!! ങ്ഹാ അസുഖമുണ്ട്.. ആ അസുഖത്തിന് ഡോക്ടർ തന്നെയാണ് പരിഹാരം. കാരണം ഞാൻ കുറേ കേട്ടിരിക്കുന്നു ഈ ഡോക്ടറെ കുറിച്ച്." ചിരിച്ചുകൊണ്ട് വിനോദ് പറഞ്ഞു.
"ശെരി.. സമ്മതിക്കുന്നു.. നിങ്ങളുടെ അസുഖം എന്താണ്? അത് പറയൂ."
ഒന്നു മന്ദഹസിച്ച് അവൾ വീണ്ടും ചോദിച്ചു.
"അത്.. എങ്ങനെ പറയണമെന്ന് എനിക്കറിയില്ല ഡോക്ടർ. ഒരു കഥ പോലെ പറഞ്ഞാൽ കുഴപ്പമുണ്ടോ? നല്ല രസമായിരിക്കും അത്." റിൻസിയെ ഒന്നു കൂർപ്പിച്ചു നോക്കി അയാൾ ചോദിച്ചു.
"ഓക്കേ.. നിങ്ങൾക്ക് ഇഷ്ടമുള്ള തരത്തിൽ പറഞ്ഞോളൂ. ഞാൻ ക്ഷമയോടെ കേൾക്കാം." റിൻസി കൈകൾ കെട്ടി ഇരുന്നു.
"സംഭവം ഒന്നുമില്ല ഡോക്ടർ. എന്റെ കയ്യിൽ ഒരു ആപ്പിൾ ഉണ്ടായിരുന്നു. കാണാൻ നല്ല ചന്തമുള്ള, ആര് കണ്ടാലും കൊതിക്കുന്ന നല്ല ഒന്നാം തരം ആപ്പിൾ. ആർക്കും കൊടുക്കാതെ ആ ആപ്പിൾ ഞാൻ ദിവസങ്ങളോളം കൊണ്ടു നടന്നു. ഒരു ദിവസം ഈ ആപ്പിൾ എന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു. ഞാൻ വല്ലാതെ സങ്കടത്തിലായി. ഒരുപാട് സ്ഥലങ്ങളിൽ ഈ ആപ്പിൾ അന്വേഷിച്ച് നടന്നു. ഫലമൊന്നും ഉണ്ടായില്ല. പക്ഷെ കുറച്ചു ദിവസത്തെ അലച്ചിലിനൊടുവിൽ ഈ ആപ്പിൾ എവിടെയാണെന്നും ആരുടെ കൈയ്യിൽ ആണെന്നും ഞാൻ കണ്ടെത്തി."
റിൻസി നെറ്റി ചുളിച്ച് വിനോദിനെ നോക്കി.
അയാൾ തുടർന്നു : "അതൊരു വൈദ്യൻ ആയിരുന്നു. ആ വൈദ്യനാണ് എന്റെ കൈയ്യിൽ നിന്നും സുന്ദരമായ ഈ ആപ്പിൾ തട്ടിയെടുത്തത്. ശെരിക്കു പറഞ്ഞാൽ വൈദ്യൻ അത് തട്ടിയെടുക്കുകയല്ലായിരുന്നു. എങ്ങനെയോ അത് അയാളിൽ വന്നു ചേരുകയായിരുന്നു. പക്ഷെ എനിക്ക് അറിയേണ്ടത് ഒന്നു മാത്രം. ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഞാൻ കൊണ്ടു നടന്ന ആ അപൂർവ്വ ആപ്പിൾ ഇന്നും ആ വൈദ്യന്റെ കൈയ്യിലുണ്ടോ അതോ അയാളത് മുറിക്കുകയോ കഴിക്കുകയോ ചെയ്തോ എന്നാണ്."
കഥ കേട്ട് റിൻസിയുടെ തല പെരുത്ത് കയറിയെങ്കിലും അവൾ സംയമനം പാലിച്ചിരുന്നു.
"ആ വൈദ്യനാണ് ഇപ്പോൾ എന്റെ മുന്നിൽ ഇരിക്കുന്ന സാക്ഷാൽ ഡോക്ടർ റിൻസി. ആപ്പിൾ എന്നു ഞാൻ പറഞ്ഞത് ഒരു തമ്പുരാട്ടിക്കുട്ടിയാണ്. ഭദ്ര തമ്പുരാട്ടി." വിനോദ് വീണ്ടും കൗശലതയോടെ ചിരിച്ചു.
വലിയൊരു പാറയിൽ കൂറ്റൻ തിരമാല വന്നിടിച്ച് ചിതറി തെറിക്കുന്ന കണക്കെ റിൻസി നടുങ്ങി ഇരുന്നു. എങ്കിലും ആ ഭയം അവൾ പുറത്തു കാണിച്ചില്ല. ക്രോധത്തോടെ അവൾ ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റ് അലറി : "വാട്ട് നോൺസൻസ് ആർ യൂ ടോക്കിങ്. തമ്പുരാട്ടിയോ?! ഭദ്രയോ?! വൈദ്യനോ?! ആരാ ഇവരൊക്കെ? ഇവരും ഞാനും തമ്മിൽ എന്തു ബന്ധം? മര്യാദയ്ക്ക് വെളിയിൽ ഇറങ്ങിക്കോ ഇല്ലെങ്കിൽ സെക്യൂരിറ്റിയെ വിളിക്കും ഞാൻ. അതിനെനിക് ഒരു ബട്ടൺ അമർത്തേണ്ട ദൂരവും സമയവും മാത്രം മതി."
വിനോദ് ശാന്തമായി തന്നെ പുഞ്ചിരിച്ചു.
"കൂൾ ഡോക്ടർ റിൻസി.. കൂൾ.. ഇങ്ങനെ പ്രെഷർ കൂട്ടാതെ.. നിങ്ങൾക്കെതിരായുള്ള സകല തെളിവും കൊണ്ടാണ് ഞാൻ വന്നിരിക്കുന്നത്. ഒന്നാം സാക്ഷി ചന്ദ്രൻ. ചന്ദ്രൻ ചേട്ടൻ."
ആ പേര് കേട്ട റിൻസി ഇടിത്തീ പോലെ തിരികെ കസേരയിൽ തന്നെയിരുന്നു. താൻ പൂർണമായും അകപ്പെട്ടു എന്ന് ഒരു വെള്ളിടിയോടെ മനസ്സിലാക്കാൻ അവൾ മനസ്സിനെ പാകപ്പെടുത്തി. മേശപ്പുറത്തിരിക്കുന്ന തന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് അവൾ ഇടം കണ്ണിട്ടു കണ്ടു. ഹേമന്ത് കോളിങ് എന്ന് വ്യക്തമായി എഴുതി കാണിക്കുന്നെങ്കിലും അവൾക്കത് അറ്റൻഡ് ചെയ്യാൻ കഴിയുമായിരുന്നില്ല.
"നിങ്ങൾ.. നിങ്ങൾ അപ്പോൾ..??"
നീണ്ട വിറവലോടെ അവൾ ചോദിച്ചു.
"ഞാൻ വിനോദ്. പ്രൈവറ്റ് ഡിടക്റ്റീവ് വിനോദ്. ഭദ്ര എന്ന തമ്പുരാട്ടിക്കുട്ടിയുടെ മിസ്സിംഗ് കേസ് അന്വേഷിക്കുന്നത് ഈ ഞാനാണ്. സോ, ഒന്നൂടെ വ്യക്തമാക്കി പറഞ്ഞാൽ ഈ കഴിഞ്ഞ നവംബർ ഇരുപത്തി മൂന്നാം തിയ്യതി രാവിലെ പത്തുമണിക്ക് പാരഡൈസ് ത്രീ സ്റ്റാർ ഹോട്ടലിൽ നിന്നും മൃഗശാല കാണാൻ പോയ ഭദ്രയെ ഒരു വാഹനമിടിച്ചു. ഈ സംഭവം കണ്ട ദൃക്‌സാക്ഷിയാണ് ചന്ദ്രൻ ചേട്ടൻ. അയാൾ തന്നെയാണ് ഭദ്രയെ ഇടിച്ച വണ്ടിയിൽ തന്നെ അവളെ കയറ്റി ഈ ഹോസ്പിറ്റലിൽ കൊണ്ടു വന്നത്. ചന്ദ്രന്റെ മൊഴി പ്രകാരം ഡോക്ടർ റിൻസി അയാൾക്ക് അങ്ങോട്ട് ഓഫർ കൊടുക്കുകയായിരുന്നു. ഒരു അത്താഴ പട്ടിണിക്കാരനായ അയാൾ വരും കാല ഭവിഷത്തുകൾ ഒന്നും ചിന്തിക്കാതെ ആ ഓഫർ സ്വീകരിക്കുകയായിരുന്നു. ഇത്രയ്ക്കും നീചയായിരുന്നോ ഡോക്ടർ റിൻസി എന്ന് ഞാൻ കരുതുന്നു. ചന്ദ്രൻ ചേട്ടനെ ഞാൻ കുടുക്കിയിട്ടുണ്ട്. ഇനിയെനിക്ക് ചില കാര്യങ്ങൾ മാത്രം അറിഞ്ഞാൽ മതി. ഭദ്രയെ വണ്ടി ഇടിച്ചയാൾ ആരാണ്? ഇവിടെ ഹോസ്പിറ്റലിൽ കൊണ്ടു വന്നതിനു ശേഷം ഭദ്ര ജീവനോടെ രക്ഷപ്പെട്ടോ അതോ മരിച്ചു പോയോ? മരിച്ചെങ്കിൽ ആ ബോഡി എവിടെ? അതോ നിങ്ങൾ അവളുടെ അവയവങ്ങൾ എങ്ങോട്ടെങ്കിലും കടത്ത് ചെയ്തോ?"
"നോ...!!!!"
മേശയിൽ കൈകൊണ്ടിടിച്ച് റിൻസി പരിസരം നോക്കാതെ ഉച്ചത്തിൽ അലറി.
((തുടരും))
രചന : കണ്ണൂർകാരൻ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #🕵️♀️ കുറ്റാന്വേഷണ കഥകൾ #🧟 പ്രേതകഥകൾ!
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/XjP4ZeZ?d=n&ui=v64j8rk&e1=c🦋 മരുമകൾ 🦋 17
ആരോ ചേർന്നിരിക്കുന്നത് അറിഞ്ഞാണ് ഞെട്ടിപ്പിടിഞ്ഞ് കണ്ണ് തുറന്നത്. എന്റെ മുഖത്തിന്റെ തൊട്ടരികെ ഹരിയേട്ടന്റെ മുഖം. എന്റെ തൊട്ടടുത്ത ചെയറിൽ ഇരിക്കുന്ന ആളിന്റെ കണ്ണ് ഞാൻ എഴുതിയ കവിതയിലാണ്.
"താൻ കവിതയൊക്കെ എഴുതുമോ?"
ഒരു കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ചാണ് ചോദ്യം.
എന്റെ ഹൃദയം പഞ്ചാരി മേളം തുടങ്ങി.
നാവ് വരണ്ടുണങ്ങി പോയി. മറുപടി പറയാൻ ഒക്കുന്നില്ല.
നാശം പിടിക്കാൻ... ഹരിയേട്ടൻ അടുത്ത് ചേർന്ന് നിക്കുമ്പോ ഞാൻ എന്തിനാണാവോ ഇങ്ങനെ വിറയ്ക്കണത്?
എന്റെടേയ്.... ഇത് നിന്റെ കാമുകനല്ല. ഭർത്താവാ... ഒന്ന് തൊട്ടാലോ പിടിച്ചാലോ ഉമ്മ വച്ചാലോ ഒന്നും കുഴപ്പമില്ലന്നേ...
ഞാൻ എന്നെത്തന്നെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി. എവിടെ...? കയ്യും കാലും കിടന്ന് വിറയലോട് വിറയൽ.....
ഞാൻ നിവർന്നിരുന്നു. ഹരിയേട്ടൻ കൈമുട്ട് ടേബിളിൽ കുത്തി താടിയിൽ കൈ കൊടുത്തിരുന്ന് എന്നെ തന്നെ നോക്കുന്നു. എന്റെ മേലുള്ള പിടിവിട്ടിട്ടില്ല.
എന്റെ വെപ്രാളം കൂടി വന്നു.... പക്ഷേ എന്നെ നോക്കിയിരിക്കുന്ന ആളിനിപ്പോൾ തീരെ വെപ്രാളമില്ല.... ചമ്മലും...
"കവിത കൊള്ളാട്ടോ..... നന്നായിട്ടുണ്ട്. "
എന്റെ അവസ്ഥ മനസ്സിലായത് കൊണ്ടാവണം... ഒരു ചിരിയോടെ നോട്ടം മാറ്റി. പിടി വിട്ടു....
ഞാൻ ഒന്ന് നീട്ടി ശ്വാസം എടുത്തു.
"അത്രയ്ക്കൊന്നുമില്ല. വെറുതെ എഴുതിയതാ... ബോർ അടിച്ചപ്പോ..."
ഇത്തിരി ശബ്ദമേ പുറത്ത് വന്നുള്ളൂ...
"താൻ എഴുതെടോ... ബെസ്റ്റ് ചൂസ് ചെയ്തു നമുക്ക് പബ്ലിഷ് ചെയ്യാന്നെ...."
ഞാൻ ആളിനെ ഒന്ന് സൂക്ഷിച്ചു നോക്കി. തമാശയാണോ? അതോ കളിയാക്കിയതോ?
"നോക്കണ്ട... കളിയാക്കീതല്ല... സീരിയസായിട്ട് പറഞ്ഞതാ...'
ആളെന്നെ നോക്കി കണ്ണ് ചിമ്മി. എനിക്കും ചിരി വന്നു.
" അല്ല ദേവുവേ... കല്യാണം കഴിഞ്ഞിട്ടിപ്പോ ഒരാഴ്ചയ്ക്ക് പുറത്തായി. ഇപ്പോഴും തനിക്കെന്നെ പേടിയാ?"
ചിരിയോടെയാണ് ചോദ്യം എങ്കിലും ആളത് ചോദിക്കുന്നത് കേട്ടപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നി. ഹരിയേട്ടൻ പറഞ്ഞതിൽ ചെറിയ സത്യം ഇല്ലാതില്ലല്ലോ? പേടിയല്ല.... വല്ലാത്ത ഒരു പരവേശം.... എങ്ങനെയാ ഞാനത് ആളിനോട് പറയേണ്ടത്?
"ഞാൻ നിന്നെ പിടിച്ചു തിന്നുവൊന്നും ഇല്ലെന്റെ ദേവൂ...."
താൻ 'നീ' യായി... കൂടെ 'എന്റെ ദേവു'വും....
എനിക്കാ മുഖത്ത് നോക്കാനേ പറ്റുന്നില്ല....
" എന്നാൽ പേടി മാറ്റാൻ നമുക്കൊരു ട്രിപ്പ് പോയാലോ? കല്യാണം കഴിഞ്ഞാൽ ഹണിമൂൺ ട്രിപ്പ് പോകണം എന്നാണല്ലോ പ്രമാണം?"
എന്റെ മുഖത്തെ ഭാവങ്ങൾ അറിയാനെന്ന പോലെ നോക്കിയിരിപ്പുണ്ടവിടെ.
ഞാൻ തല ഉയർത്തി നോക്കി. കൂടെ തലയും ആട്ടി. അത് കഴിഞ്ഞാണ് ഞാൻ തലയാട്ടി സമ്മതിച്ചു എന്ന് എനിക്ക് തന്നെ മനസ്സിലായത്.
സത്യത്തിൽ എനിക്ക് യാത്രകളോട് ഭയങ്കര ഇഷ്ടമാണ്. അമ്മയും മീനും മാമിയും ഒക്കെക്കൂടെ ഇടയ്ക്ക് അമ്പലങ്ങളിൽ പോകാറുണ്ട്. ആറ്റുകാലും പത്മനാഭസ്വാമി ക്ഷേത്രത്തിലും കരിക്കകത്തും ഒക്കെ....
ബസിൽ അര മുക്കാൽ മണിക്കൂർ യാത്ര. അതുപോലും ഞാൻ ആസ്വദിക്കാറുണ്ട്. സൈഡ് സീറ്റ് കിട്ടിയാൽ, സീറ്റിന്റെ കമ്പിയിൽ തല മുട്ടിച്ചിരുന്ന് പുറത്തെ കാഴ്ചകളിൽ കണ്ണ് നാട്ടിരിക്കാൻ എനിക്ക് വല്ലാത്ത ഇഷ്ടമാണ്. അതുകൊണ്ടാവണം ഞാൻ പോലും അറിയാതെ സമ്മതിച്ചു പോയത്.
" എന്നാൽ നെക്സ്റ്റ് വീക്ക് പോകാം? രാജേഷും വൈഫും കൂടി കാണും. അവരും ന്യൂലി മാരീഡ് അല്ലെ? ഇതേ വരെ ഒരിടത്തും പോയിട്ടില്ലാന്ന്.... രാജേഷിന്റെ കാറിൽ പോകാം."
ഞാൻ അതിനും തലയാട്ടി.
"തനിക്ക് എന്തെങ്കിലും സജഷൻ ഉണ്ടോ? എവിടെ പോകണമെന്ന്....?"
"അങ്ങനെ ഒന്നൂല്ല...."
" കൊടൈക്കനാൽ പോയാലോ?"
"മ്മ്..."
ഞാൻ അതിനും തലയാട്ടി. അല്ലാതെ അഭിപ്രായം പറയാൻ എനിക്ക് എന്തെങ്കിലും അറിയണ്ടേ? കൊടൈക്കനാൽ, ഊട്ടി, മൂന്നാർ എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ....
*****
ഹരിയേട്ടൻ തന്നെയാണ് അമ്മയോട് സംസാരിച്ചത്. അമ്മ എന്ത് പറഞ്ഞു എന്ന് അറിയില്ല. എന്തായാലും കൊടൈക്കനാൽ ട്രിപ്പ് ഫിക്സ് ചെയ്തു. നെക്സ്റ്റ് വീക്ക് പോകും. രണ്ടു ദിവസത്തെ ട്രിപ്പ്.
ആ സന്തോഷം പറയാനാണ് മീനൂനെ വിളിച്ചത്. എന്റെ അമ്മയെ ആദ്യമേ വിളിച്ചു പറഞ്ഞിരുന്നു.
വിളിച്ചപ്പോ ആ പെണ്ണിന് ഒടുക്കത്തെ ജാഡ. ഞാൻ ഇന്നലെ അവളെ വിളിച്ചില്ല പോലും...!
കാര്യം, അവളിന്നലെ എന്നെ വിളിച്ചിരുന്നു. അന്നേരം ഞാൻ അടുക്കളയിൽ കറിക്ക് അരച്ചോണ്ട് നിന്നത് കൊണ്ട് എടുത്തില്ല.
ഹരിയേട്ടന്റെ അമ്മയ്ക്ക്, നമ്മൾ എന്തെങ്കിലും ഒരു ജോലി ചെയ്തോണ്ട് നിന്നാൽ അത് പകുതിക്ക് ഇട്ടിട്ട് പോകുന്നത് തീരെ ഇഷ്ടമല്ല.
രണ്ട് ദിവസം മുൻപ് വരാന്ത തൂത്തോണ്ട് നിന്നപ്പോ എന്നെ വീട്ടീന്ന് അമ്മ വിളിച്ചു. കുറച്ചു നേരം സംസാരിച്ചിട്ടാണ് ഞാൻ കാൾ കട്ടാക്കിയത്. തിരികെ വരും വരെ ചൂല് വരാന്തയിൽ വച്ചിരുന്നു. മൂലയിൽ ഒതുക്കി തന്നെയാ വച്ചിരുന്നത്. എന്നിട്ടും അമ്മയ്ക്ക് അത് പിടിച്ചില്ല.
അമ്മ മുഖം വീർപ്പിച്ചിരുന്നിട്ടും എനിക്കതിന്റെ കാര്യം മനസ്സിലായില്ല. പിന്നീട് എപ്പോഴോ അച്ഛനോട് പറയുന്നത് കേട്ടു. എന്നെ എന്റെ അമ്മ നല്ലതൊന്നും ശീലിപ്പിച്ചിട്ടിലാത്രേ.... എന്തെങ്കിലും ചെയ്തോണ്ട് നിന്നാൽ അത് പകുതിക്ക് ഇട്ടിട്ട് പോവൂന്ന്...
അതോടെ ഒന്ന് മനസ്സിലായി. നമ്മളുടെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുണ്ടായാലും അമ്മയത് നേരിട്ട് പറയില്ല. നമ്മൾ ഊഹിച്ചെടുത്തോണം.
അടുക്കളയിൽ അരച്ചോണ്ട് നിക്കുമ്പോ മീനൂന്റെ കാൾ എടുത്താൽ, 'അടുക്കളയിൽ ആണ് പിന്നെ വിളിക്കാമെന്ന്' അവളോട് പറയണം. ഇല്ലേൽ അവൾ മണിക്കൂറുകളോളം കത്തി വച്ച് കൊന്ന് കളയും. പകുതി അരച്ചു വച്ചിട്ട് പോയാൽ അമ്മയ്ക്ക് അതൊട്ട് ഇഷ്ടപ്പെടുകേം ഇല്ല.
അവിടെ വച്ചെങ്ങാനും കാൾ എടുത്ത് അങ്ങനെ അവളോട് പറയാമെന്നു വച്ചാലോ? അവള് ഫോണിൽ കൂടി അമ്മയെ ചീത്ത വിളിക്കാനും മതി.
അമ്മിക്കല്ലിലാ അരയ്ക്കുന്നെന്ന് പറഞ്ഞപ്പോ "ആ അമ്മിക്കല്ലെടുത്ത് നിന്റെ അമ്മായീടെ തലയ്ക്കടിയെടി" എന്ന് പറഞ്ഞ മുതലാ അത്.
എന്റെ ഫോണിന്റെ സ്പീക്കർ ആണേൽ വല്ലാത്ത ജാതിയാ... പറയുന്നത് ലൗഡ് സ്പീക്കറിൽ ഇടാതെ തന്നെ അടുത്ത് നിൽക്കുന്ന സകലർക്കും കേൾക്കാം.
നാക്കിനു ലൈസൻസ് ഇല്ലാത്ത അവൾ എന്തെങ്കിലും പറഞ്ഞാ... അത് അമ്മ കേട്ടാ... വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത്? അതോണ്ട് ഞാൻ എടുത്തില്ല. പിന്നെ വിളിക്കാമെന്ന് കരുതിയത് മറന്നും പോയി. അതാണ് ഇപ്പൊ ഈ പിണക്കം. ചിലപ്പോഴൊക്കെ കൊച്ച് പിള്ളേരെപ്പോലെയാ പെണ്ണ്...
ആശാത്തീടെ പിണക്കം മാറ്റിയെടുക്കാൻ അധികം കഷ്ട്ടപ്പെടേണ്ടി വന്നില്ല. ട്രിപ്പിന്റെ കാര്യം പറഞ്ഞപ്പോഴേ ആള് ഹാപ്പിയായി.
"ഹെയ്... കൊടൈക്കനാലാ? വല്ല സിങ്കപ്പൂരോ മലേഷ്യയോ വല്ലോം പറയെടീ...."
കൊടൈക്കനാൽ എന്ന് കേട്ടപ്പോ അവൾക്ക് പുച്ഛം.
"എടീ.... നിനക്ക് പുതിയ ഡ്രസ്സ് വല്ലോം വാങ്ങിത്തന്നോ ഹരിയേട്ടൻ?"
"ഇല്ല."
"എന്നാൽ വാങ്ങിത്തരാൻ പറ."
"എനിക്കിപ്പോ എന്തിനാ പുതിയത്?"
ഇവളിത് എന്തൊക്കെയാ പറയുന്നത്?
"എടി പൊട്ടി... നിന്റെ ആ ഭൂലോക പിശുക്കൻ തന്തപ്പടി ആണ്ടിലൊരിക്കൽ വാങ്ങിത്തരുന്ന ഡ്രസ്സ് ഒക്കെ ഇപ്പൊ ഏത് കോലത്തിൽ ആയിട്ടുണ്ടാകുമെന്ന് എനിക്കറിയാം. നിങ്ങടെ കൂടെ വേറൊരു ഫാമിലി കൂടി ഉണ്ടാകുമെന്നല്ലേ പറഞ്ഞത്? ആ നരച്ച ഡ്രെസ്സുകളിൽ ഏതെങ്കിലും ഇട്ടോണ്ട് പോയാലേ നിങ്ങടെ കൂടെ വരുന്നവർ നീ ഏതോ അമ്മച്ചി ആണെന്ന് കരുതി നിന്നെപ്പിടിച്ചു വല്ല വൃദ്ധസദനത്തിലും കൊണ്ടിടും...."
അവൾ പറഞ്ഞപ്പോഴാ ഞാനും അതേക്കുറിച്ച് ആലോചിക്കുന്നത്.
എനിക്ക് നല്ല ഡ്രസ്സ് എന്ന് പറയാൻ ആകെ ഒരെണ്ണമാണുള്ളത്. കല്യാണം അടുപ്പിച്ചു മാമി, മീനൂന്റെ അമ്മ, വാങ്ങിത്തന്നത്. ബാക്കി ഏതാണ്ട് എല്ലാം നിറം മങ്ങിയതാണ്.
ഇത്തിരി നല്ലത് ഉള്ളത് ഒന്ന് രണ്ടെണ്ണം ആകട്ടെ സാരിയും. അതും ഉടുത്ത് എങ്ങനെ ട്രിപ്പ് പോകും? രാജേഷേട്ടനും ആതിരയും കാണുമല്ലോ കൂടെ.... ഹരിയേട്ടനോട് പുതിയ ഡ്രസ്സ് വാങ്ങാൻ പറയാനും വല്ലാത്ത മടി തോന്നി.
" എടീ.... അത് ഞങ്ങൾ പരിചയം ആയി വരുന്നല്ലേ ഉള്ളൂ.... അതാ എനിക്ക് ഒരു ചമ്മല്...."
" ഹാ... എന്നാ നിങ്ങള് ഒരു രണ്ട് രണ്ടര വർഷം കഴിഞ്ഞു ഹണിമൂൺ പ്ലാൻ ചെയ്‌താൽ മതിയാരുന്നല്ലോ? അതാവുമ്പോ നിങ്ങള് നല്ല കമ്പനീം ആകും ഭാഗ്യം ഉണ്ടേൽ നിങ്ങടെ കുട്ടിയേക്കൂടി കൊണ്ട് പോകേം ചെയ്യാം. ഹണിമൂണിന് കൊച്ചിനേം കൊണ്ട് പോകുന്നത് വെറൈറ്റി അല്ലെ? എങ്ങനുണ്ട്? "
അവൾക്ക് കളിയാക്കൽ...
അവൾടൊരു തമാശ...!
ഞാൻ പിണക്കം നടിച്ചു കാൾ കട്ടാക്കി.
*********
പിറ്റേന്ന്.....
" എല്ലാ മലയാള മാസവും ഒന്നാം തീയതി ഞാൻ സദ്യ ഉണ്ടാക്കും. പണ്ട് തൊട്ടേ ഉള്ള ശീലമാണ്. എന്റെ അമ്മയും ഉണ്ടാക്കാറുണ്ടായിരുന്നു. സദ്യ നല്ല സമൃദ്ധമായിട്ടുള്ള ആഹാരമല്ലേ? ഒന്നാം തീയതി സദ്യ ഉണ്ടാൾപിന്നെ ആ മാസം മുഴുവൻ നല്ല സമൃദ്ധി ഉണ്ടാവൂന്നാ.... "
ഞാൻ ഇങ്ങനെ ഒന്ന് കേട്ടിട്ടേ ഉണ്ടായിരുന്നില്ല. ഇതിപ്പോ അമ്മേടെ കണ്ട് പിടുത്തം ആണോ ആവോ?
എന്റെ വീട്ടിൽ ആണേൽ എന്തെങ്കിലും വിശേഷ ദിവസം അല്ലാതെ സദ്യ ഉണ്ടാക്കാറേയില്ല. അത് തന്നെ അച്ഛൻ കരഞ്ഞു കരഞ്ഞാണ് പച്ചക്കറിയൊക്കെ വാങ്ങിക്കൊണ്ട് വരുന്നത്. അച്ഛനും അച്ഛമ്മയ്ക്കും ഒരു മീൻ കറി ഉണ്ടേൽ പിന്നേ വേറെ ഒന്നുമേ വേണ്ട.
ഇന്ന് മലയാള മാസം ഒന്നാം തീയതിയാണേ... രാവിലെ ഇഡ്ഡലിയും സാമ്പാറും ആയിരുന്നു. ഉച്ചയ്ക്ക് എന്തൊക്കെ കറിക്ക് വേണ്ടി തേങ്ങ ചിരകണം എന്ന് ചോദിച്ചപ്പോ അമ്മ പറഞ്ഞതാണ്. ഇന്ന് സദ്യ ആണത്രേ...
പരിപ്പ്, സാമ്പാർ, അവിയൽ, കിച്ചടി, തോരൻ, അച്ചാറുകളും പിന്നെ ഏതെങ്കിലും ഒരു തരം പായസവും. പായസം ഹരിയേട്ടൻ ഊണ് കഴിക്കാൻ ഉണ്ടെങ്കിൽ മാത്രം.
ഹരിയേട്ടനിന്ന് ഗവണ്മെന്റ് ആർട്സ് കോളേജിൽ വച്ച് പേപ്പർ വാല്യുവേഷൻ ക്യാമ്പ് ആണ്. അത് കൊണ്ട് ഉച്ചയ്ക്ക് ഇങ്ങ് ഉണ്ണാൻ വരും. ഹരിയേട്ടൻ ഉണ്ണാൻ ഉള്ളത് കൊണ്ട് പായസം കൂടി ഉണ്ടാക്കാമെന്ന്. ഇല്ലെങ്കിൽ അത് അമ്മ ഒഴിവാക്കും.
********
തേങ്ങ ചിരകി കറികൾക്കൊക്കെ അരച്ചു വച്ചപ്പോ അമ്മ ഏത്തൻ പഴം എടുത്തോണ്ട് വന്നു. പഴം പായസം ഉണ്ടാക്കാൻ. എന്നോട് കുറച്ചു തേങ്ങ കൂടി ചിരകി പാലെടുക്കാനും പറഞ്ഞു.
" എല്ലാ പായസോം ഉണ്ടാക്കാൻ അറിയാം എനിക്ക്. അച്ഛന്റെ വീട്ടുകാരൊക്കെ വരുമ്പോ എന്റെ പായസം കുടിച്ച് ഇഷ്ടപ്പെട്ടിട്ട് അതിന്റെ റെസിപ്പിയും കൂടി ചോദിച്ചിട്ടാ പോകുന്നത്."
ഒരു തേങ്ങ പൊട്ടിച്ച് അമ്മിക്കല്ലിന്റെ പുറത്തേക്ക് വച്ച് കൊണ്ട് അമ്മ പറഞ്ഞു. തള്ളിയത് ആണോ ആവോ?
ഞാൻ തേങ്ങ ചിരകി മിക്സിയിൽ ഒന്ന് കറക്കി ഒന്നാം പാല് എടുത്തു. പിന്നീട് രണ്ടാം പാലും. അത് കഴിഞ്ഞാണ് അമ്മ എടുത്തു വച്ചേക്കുന്ന പഴം ഞാൻ ശ്രദ്ധിക്കുന്നത്. നല്ല പഴുത്തിട്ടില്ല. ഏത്തൻ പഴം പഴുത്തു വരുമ്പോൾ ചെറിയൊരു പുളിപ്പുള്ള പരുവം ഇല്ലേ? ആ പരുവത്തിലുള്ള മൂന്ന് പഴം.
എന്റെ വീട്ടിൽ ആണേൽ നല്ല പഴുത്ത പഴമേ അമ്മ എടുക്കാറുള്ളൂ... ഇല്ലേൽ പായസത്തിന് പഴത്തിന്റെ പുളിപ്പ് രുചി വരും എന്നാ പറയാറ്.
"ഈ പഴം കൊള്ളായിരിക്കോ അമ്മാ... നല്ല പഴുത്ത പഴമല്ലേ എടുക്കുന്നെ?"
ഞാൻ ചോദിച്ചു.
" ഞാൻ എന്താ ആദ്യമായിട്ടാ ഉണ്ടാക്കുന്നെ...? എനിക്കറിഞ്ഞൂടെ? ഇതാണ് നല്ലത്. കുറച്ചു കൂടുതൽ ശർക്കര ഇടണോന്നെ ഉള്ളൂ..."
ഞാൻ പറഞ്ഞത് ഇഷ്ടമാകാത്തത് പോലെ അമ്മ പറഞ്ഞപ്പോ പിന്നെ കൂടുതൽ ഒന്നും പറയാൻ പോയില്ല.
പായസം ഉണ്ടാക്കിക്കഴിഞ്ഞ് അമ്മ എനിക്കത് കുടിക്കാൻ തന്നു. സത്യം പറയട്ടെ? ഒട്ടും നന്നായിരുന്നില്ല. തേങ്ങാപ്പാലിൽ ശർക്കര കലക്കിയത് പോലെ... എന്നിട്ടും പഴത്തിന്റെ പുളിപ്പ് എടുത്തറിയാനുണ്ട്.
ഞാൻ ഒരു കൃത്രിമ ചിരി ചിരിച്ചു കൊണ്ട് കൊള്ളാന്ന് കാണിച്ചു. പറയേം ചെയ്തു.
അമ്മയ്ക്ക് അതങ്ങ് ബോധിച്ചു. 'കണ്ടാ ഞാൻ പറഞ്ഞില്ലേ?' എന്ന് ചിരിയോടെ പറഞ്ഞു കൊണ്ട് ഒരു ഗ്ലാസ്സിൽ കുറച്ചു പകർന്നെടുത്ത് അച്ഛന് കൊണ്ട് കൊടുക്കുന്നത് കണ്ടു. അങ്ങേരുടെ വിധി!
അച്ഛൻ പിന്നെ അമ്മ വിഷം കൊടുത്താലും നല്ലതെന്നേ പറയൂ... അത്രയ്ക്കും സ്നേഹമാണ് അമ്മയോട്. സ്നേഹം അല്ല... ഒരു തരം വിധേയത്വം... എന്റെ അമ്മയ്ക്ക് എന്റെ അച്ഛനോട് ഉള്ളത് പോലൊന്ന്....!
******
അടുക്കളപ്പണി ഒക്കെ ഒതുക്കിക്കഴിഞ്ഞപ്പൊ പൊന്നു വന്നു. അത് കൊണ്ട് ഉച്ച വരെ സമയം പോയതറിഞ്ഞില്ല. അവൾക്കെന്തോ ചെറിയ ജലദോഷം പോലെ... അത് കൊണ്ട് സ്കൂളിൽ വിട്ടില്ല ഒന്ന് നോക്കിക്കോണേ എന്ന് വല്യമ്മ അമ്മേ വിളിച്ചു പറഞ്ഞു.
പൊന്നു വന്നാപ്പിന്നെ അച്ഛനും ആക്റ്റീവ് ആണ്. അവര് നല്ല കമ്പനി ആണെന്ന് തോന്നുന്നു.
അമ്മ ജോലിയൊക്കെ തീർത്തു വച്ചിട്ട് വന്ന് നാരായണീയം വായിക്കാൻ തുടങ്ങി. എന്റെ ഒപ്പം കളിച്ചു കൊണ്ടിരുന്ന പൊന്നു അതോടെ എണീറ്റ് പുറത്തേയ്ക്ക് പോയി. അമ്മ വായിക്കുമ്പോ ഒച്ച ഉണ്ടാക്കാൻ പാടില്ല. ഒരിക്കൽ പൊന്നു കിടന്ന് കൂകി വിളിച്ചപ്പോ അമ്മ അവളോട് പറഞ്ഞത്രേ...
" ഞാൻ വെളീൽ പോണു. അപ്പൂപ്പന്റെ കൂടെ കളിക്കാൻ. ചേച്ചി വരണാ? "
ഞാനും അവളോടൊപ്പം ചെന്നു.
അച്ഛൻ പുറത്ത് വീടിനോട് ചേർത്ത് കെട്ടിയിട്ടുള്ള തിണ്ണയിൽ ഇരിപ്പുണ്ട്. പൊന്നു അച്ഛന്റെ കൂടെ പോയി കളിക്കുന്നത് കണ്ടതും ഞാൻ അകത്തേക്ക് തന്നെ കയറി. വരാന്തയിൽ അമ്മ വായിക്കുന്നതും കേട്ടിരുന്നു.
കുറേ കഴിഞ്ഞപ്പോ പുറത്ത് എന്തോ കശപിശ. ഞാൻ ഇറങ്ങി നോക്കി. പൊന്നു അച്ഛന്റെ കൈ പിടിച്ചു വച്ച് നുള്ളുന്നു... അടിക്കുന്നു.... അച്ഛന്റെ കൈലിയിൽ പിടിച്ചു വലിക്കുന്നു. ആകെ ബഹളം.
ഞാൻ അങ്ങോട്ട് പോകാൻ തുടങ്ങിയതും അച്ഛനുണ്ട് തിരികെ പൊന്നൂന്റെ കൈയ്യിൽ പിടിച്ച് അവള് നുള്ളിയ പോലെ നുള്ളി കൊടുക്കുന്നു. കൊച്ച് വേദനിച്ചു മുഖം ചുളിച്ചു. എന്നിട്ടും അവളപ്പൊ കരഞ്ഞില്ല.
" ഒണ്ടാ...? ഒണ്ടാ...? ഇപ്പ വേദന ഒണ്ടാ...? ഹാ... ഇതേപ്പോലെ തന്നെ എനിക്കും നൊന്തത് കേട്ടാ...?"
അച്ഛൻ കൊച്ചിന്റെ കൂടെ പറയുവാണ്.
എനിക്ക് അത് കേട്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ ആയി. എഴുപത് വയസ്സാണെങ്കിലും എഴിന്റെ കൂടി പക്വത ഇല്ലേ അച്ഛന്....?
അതൊരു കൊച്ച് കുട്ടിയല്ലേ?
വെറുതെയല്ല പ്രായമായാൽ പിള്ളേരെപ്പോലെ ആകുവെന്ന് പറയുന്നത്.
അതൊക്കെ എന്റെ അച്ഛമ്മ. എൺപത് കഴിഞ്ഞു. എന്നാലും കുശുമ്പിനും കുന്നായ്മയ്ക്കും ഒരു കുറവും ഇല്ല. ഇങ്ങനെ കൊച്ച് പിള്ളാരോട് കളിക്കുന്നത് കണ്ടിട്ട് കൂടി ഇല്ല.
ഇവിടെ അച്ഛനും അത്ര മോശമൊന്നുമല്ല. പാവം പോലെ നിന്നിട്ട് ഏഷണി പറയുന്ന ചില അമ്മൂമ്മമാരുണ്ടല്ലോ? അച്ഛന് ഏതാണ്ട് ആ സ്വഭാവം ആണെന്നാ ഈ കുറഞ്ഞ ദിവസം കൊണ്ട് എനിക്ക് തോന്നിയത്. പിന്നേ ഓരോരുത്തരെയും മനസ്സിലാക്കി വരുന്നല്ലേയുള്ളൂ...
എന്നാലും കൊച്ച് പിള്ളേരെ കാണുമ്പോ അച്ഛൻ അവരെക്കാളും ചെറുതാകുമെന്ന് തോന്നുന്നു.
പൊന്നു അപ്പോഴേക്കും കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി വന്നു. പിന്നേ എന്റെ കൂടെയായി കളി.
കുറേ നേരം ഞാനും അവളുടെ കൂടെ കൂടി. കളറിങ് ബുക്കും ക്രയോണും കൊണ്ടാണ് പൊന്നു വന്നത്. അവൾക്ക് ബുക്കിൽ കളർ ചെയ്യണ്ട. ഞാൻ പടം വരച്ചു കൊടുക്കും. അവളത് കളർ ചെയ്യും. കുറച്ചു കഴിഞ്ഞപ്പോ പൂജ്യം വെട്ടിക്കളിയായി.
അവൾക്ക് മടുത്തിട്ടും എനിക്ക് മടുത്തില്ല. അവളുടെ കൂടെ കൂടി ഞാനും കുഞ്ഞായത് പോലെ.
ഉച്ച അടുപ്പിച്ച് പൊന്നു പോയി. വല്യമ്മ അവളോട് ചെല്ലാൻ പറഞ്ഞ് അമ്മേ ഫോൺ വിളിച്ചിരുന്നു. ഞാൻ തന്നെ ഗേറ്റ് വരെ കൊണ്ടാക്കി.
തിരികെ വന്നപ്പോ നല്ല ദാഹം. കുറച്ചു വെള്ളം കുടിക്കാമെന്ന് കരുതിയാണ് അടുക്കളയിലേക്ക് ചെന്നത്.
പായസം അടച്ച് വച്ച പത്രത്തിന്റെ പുറത്ത് അതാ ഇരിക്കുന്നു ഒരു പല്ലി...!
അടപ്പിന് പുറത്ത് വീണ പായസത്തിന്റെ തുള്ളികൾ അകത്താക്കുകയാണ് ആശാൻ.
കരണ്ടി പായസത്തിനകത്ത് കിടപ്പുണ്ട്. അത് കൊണ്ട് അടപ്പ് കുറച്ചു തുറന്നാണ് ഇരിക്കുന്നത്. പ്ളേറ്റിൽ തട്ടി അതിനെ ഓടിക്കാമെന്ന് കരുതിയാൽ ഇനിയീ പല്ലി എങ്ങാനും അതിനാത്തോട്ട് കേറിയാലോ?
ഞാൻ പതിയെ പായസപ്പാത്രത്തിന്റെ മുകളിലെ അടപ്പ് ആ പല്ലിയോടെ എടുത്തു പൊക്കി. ഇപ്പുറത്തെ സൈഡിലേക്ക് തട്ടാൻ ഒരുങ്ങിയതും ആ നശിച്ച പല്ലി തിരിഞ്ഞു പാത്രത്തിനകത്തേക്ക് ഒറ്റ ചാട്ടം!
കൃത്യം പായസത്തിൽ തന്നെ...!
തലയിൽ ആരാണ്ടോ കൂടം കൊണ്ട് അടിച്ചത് പോലെയാണ് ഒരു നിമിഷത്തേക്ക് എനിക്ക് തോന്നിയത്.
" അങ്ങോട്ട് കോരിയെടുത്തു കള പെണ്ണെ...! കണ്ണും മിഴിച്ച് നിക്കാതെ...!"
എനിക്ക് പിറകെ അടുക്കളയിലേക്ക് വന്ന അമ്മ ഇത് കണ്ട് ഒരലർച്ച.....
ഞാൻ സ്തംഭിച്ചു പോയി.
***********
ബാക്കി വൈകാതെ തരാം 😁
കണ്ണൂർകാരൻ ❤️❤️❤️ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #📔 കഥ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/XZbXzWv?d=n&ui=v64j8rk&e1=c💞ദേവനന്ദിനി.... Part 17💞
അവന്റെ കിളി പോയ ഭാവം മനസ്സിൽ കണ്ട ഗൗരിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…
ഒന്നു അന്തിച്ചു നിന്ന രുദ്രൻ ഒരു മന്ദഹാസത്തോടെ കുറച്ചു മുൻപ് ഗൗരി അവനു സമ്മാനിച്ച ചുംബനമോർത്തു കവിളിൽ ഒന്നു തടവിക്കൊണ്ട് കിടന്നു…..
--------------------------------------------------------
പിറ്റേന്ന് രാവിലെ രുദ്രൻ ഗൗരി കൊടുത്ത ചായയും കുടിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് പോയി…
പ്രഭാതത്തിൽ മഞ്ഞണിഞ്ഞതിനാൽ മലനിരകൾ മുഴുവനായി ദൃശ്യമാവുന്നില്ല. ഈ ഫ്ലാറ്റിൽ താമസമായിട്ടിത്ര കാലമായെങ്കിലും വിരലിലെണ്ണാവുന്ന തവണയേ താൻ ചിലപ്പോൾ രാവിലെ ഇത് പോലെ ബാൽക്കണിയിലേക്ക് വന്നിട്ടുണ്ടാകൂ. പ്രകൃതിഭംഗിയും ഒന്നും ആസ്വദിക്കാൻ ഉള്ള മനസ്ഥിതി ഇല്ലാത്ത വിരസത നിറഞ്ഞ ജീവിതമല്ലേ….
"ഇന്നോളം എന്നിൽ ഈ ഗിരിശൃംഗങ്ങളുടെ നീഹാരമണിഞ്ഞ ഹരിതകോമളഭംഗി പ്രണയത്തിൻ പൊൻവസന്തം വിരിയിച്ചിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഈ പ്രകൃതിയെന്റെ ആത്മാവിൻ അന്തരാളങ്ങളിൽ പൊഴിച്ച ദേവദാരുപൂക്കൾക്ക് പ്രണയത്തിൻ നിറമായിരിക്കുന്നു…."
ചായ കുടിച്ചു കൊണ്ട് ആ മലനിരകളെയും നോക്കി നിൽക്കുമ്പോൾ അവന്റെ ചിന്തകൾ ഇന്നലെ രാത്രിയിലേക്ക് പോയി…
അതെല്ലാമോർത്തപ്പോൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...
എത്രയോ വർഷങ്ങൾക്ക് ശേഷം അവളെ പറ്റി നാല് വരി കുറിച്ചതും അത് വായിച്ചവൾ കവിളിൽ ചുംബിച്ചതും ഒക്കെ അവന്റെ ചിന്തയിലെത്തി..
"ദേവേട്ടാ…കുളിക്കുന്നില്ലേ… പോകണ്ടേ നമുക്ക് "….കിച്ചന്റെ ഉള്ളിൽ നിന്നും ഗൗരിയുടെ ശബ്ദം കേട്ടു….
അവൻ കിച്ചന്റെ ഭാഗത്തേക്ക് വന്നു.
ഗൗരിയവനെ നോക്കിയൊന്നു പുഞ്ചിരിച്ചു. ബ്രേക്ഫസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് അവൾ….
"നമ്മൾ ധൃതി പിടിക്കേണ്ട കാര്യമില്ലെടോ….9.30 തൊട്ടാണ് അവിടുത്തെ സന്ദർശനസമയം തുടങ്ങുന്നത് "….രുദ്രന്റെ മറുപടി വളരെ ആർദ്രമായിരുന്നു….
അവന്റെ സംസാരത്തിൽ വന്ന മാറ്റങ്ങൾ അവളുടെയുള്ളിൽ അവൾക്ക് സന്തോഷം പകർന്നു…
ഒരു എട്ടേ മുക്കാലോടെയവർ ഭക്ഷണം കഴിച്ചു ഫ്ലാറ്റ് പൂട്ടിയിറങ്ങി. ഇറങ്ങുന്ന വഴി ഹരിയുടെ ഫ്ലാറ്റിൽ അവർ കയറി….
രണ്ട് പേരെയും കണ്ട ആയിക്ക് വളരെ സന്തോഷമായി…
"നന്ദു മോളെ… നല്ല കാഴ്ചകൾ ഒക്കെയുള്ള ഒരു സ്ഥലമാണ് കേട്ടോ. ഇത് പോലത്തെ ഒന്നു മോള് ചിലപ്പോൾ കണ്ടിട്ടുണ്ടാവില്ല മുൻപ്. പോയി വാ "…..ആയി ഗൗരിയോട് വാത്സല്യത്തോടെ അവളെ തഴുകിക്കൊണ്ട് പറഞ്ഞു…
"സാബ്….നിങ്ങൾക്കായി ഒരു ഓട്ടോ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. ഇവിടെ ഇപ്പോൾ വരും"… ഹരി രുദ്രനോട് പറഞ്ഞു…
"ഓട്ടോ ഏർപ്പാടാക്കിയെന്നോ… അതൊക്കെ എപ്പോൾ "….രുദ്രൻ ഒരു അത്ഭുതത്തോടെ ചോദിച്ചു….
"ഇന്നലെ സാബ് പോയിക്കഴിഞ്ഞപ്പോൾ തൊട്ട് ഈ കിളവി എനിക്ക് സ്വൈര്യം തന്നിട്ടില്ല. നന്ദുമോളെ തിരക്കുള്ള ഓട്ടോയിൽ ഒന്നും കൊണ്ട് പോകണ്ട എന്നും പറഞ്ഞു ഇന്നലെ എല്ലാം ചെയ്യിച്ചു….മിക്കവാറും നമ്മൾ രണ്ട് പേരെയും ഈ കിളവി ഔട്ടാക്കുമെന്നാ തോന്നുന്നത് "….. ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു….
"പോടാ കുരുത്തം കെട്ടവനെ"… അതും പറഞ്ഞു കൊണ്ട് മറാത്തിയിൽ ആയിയുടെ വക കൊട്ടയ്ക്ക് ചീത്തവിളിയായിരുന്നു ഹരിക്കിട്ട്…
രുദ്രനത് കേട്ടു ചിരിച്ചു കൊണ്ടിരുന്നു…
"ദേവ് മോനെ… നന്ദുമോളെ നനായി നോക്കിക്കോണം "…..ആയി രുദ്രനോട് പറഞ്ഞു…
"ആയി… ഞാനിവളെ എടുത്തോണ്ട് നടക്കാം. അത് മതിയോ "….രുദ്രൻ ആയിയെ കളിയാക്കിക്കൊണ്ട് ചോദിച്ചു..
"അതൊക്കെ നിന്റെയിഷ്ടം… നീ എടുത്തോണ്ട് നടന്നാൽ എനിക്ക് സന്തോഷം"… ആയി ചിരിച്ചു കൊണ്ട് മറുപടി നൽകി….
ആയിയുടെ മറുപടി കേട്ട ഗൗരി രുദ്രന്റെ മുഖത്തേക്ക് നോക്കിയൊന്നു പുഞ്ചിരിച്ചു…
"എന്താ… തന്നെ ഞാൻ എടുത്തോണ്ട് നടക്കണോ "… രുദ്രൻ ഒരു കുസൃതിയോടെ ഗൗരിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…
"ഇപ്പോൾ എന്തായാലും വേണ്ട… ആവശ്യമുള്ളപ്പോൾ ഞാൻ ദേവേട്ടനോട് പറയാം "… ഗൗരി ചിരിച്ചു കൊണ്ട് മറുപടി നൽകി…
ഓട്ടോ വരുന്നത് വരെ ഹരിയുടെ ഫ്ലാറ്റിൽ ചെലവിട്ട രുദ്രനും ഗൗരിയും വണ്ടി വന്നപ്പോൾ ഇറങ്ങി…
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഹരി വിളിച്ചു കൊടുത്ത ഓട്ടോയിൽ രുദ്രനും ഗൗരിയും ഏകദേശം അരമണിക്കൂർ കൊണ്ട് ധർമ്മഗിരിയിലെത്തി…
ചെറിയൊരു കുന്നിന് മുകളിൽ മനോഹരമായി അണിയിച്ചൊരുക്കിയ ഒരു ബുദ്ധ പഗോഡ അടങ്ങിയ മെഡിറ്റേഷൻ സെന്റർ ആണ് ധർമ്മഗിരി. പത്തു ദിവസത്തെ വിപസന എന്ന ആർട്ട് ഓഫ് ലിവിങ് കോഴ്സ് ആണ് അവിടുത്തെ പ്രത്യേകത. ധർമ്മഗിരിയുടെ പ്രധാനകവാടമായ മ്യാന്മാർ ഗേറ്റ് കടന്നു അവർ ഉള്ളിൽ കയറി...
കയറിയപ്പോൾ തന്നെ ഒരു അശോകസ്തംഭം അവരെ എതിരേറ്റു. മ്യാന്മാർ ഗേറ്റിൽ നിന്നും നേരെ നോക്കുമ്പോൾ അകലെ പച്ചപ്പ് നിറഞ്ഞ മലനിരകളും നിറയെ മരങ്ങളും പച്ചപ്പും നിറഞ്ഞ ധർമ്മഗിരി കോമ്പൗണ്ട് കണ്ടപ്പോൾ ഗൗരിയുടെ മനസ്സിൽ ഒരു കുളിർമഴ പെയ്തു. അവൾ രുദ്രനെ ഒന്നു മന്ദഹസിച്ചു കൊണ്ട് നോക്കി…..
"എന്താടോ… സ്ഥലം വല്ലാതെ ഇഷ്ടപ്പെട്ടോ…" രുദ്രൻ അവളോട് ചോദിച്ചു…
"ആ ഗേറ്റ് കടന്നു ഇതിനുള്ളിൽ കയറിയപ്പോൾ തന്നെ ഒരു ശാന്തത. മനസ്സിനൊരു സുഖം"…..ഗൗരി വളരെ സന്തോഷത്തോടെ മറുപടി നൽകി…
"ഇതല്ല… ഇതിയാണ് കാണാണുള്ളത്…."
രുദ്രൻ അവളെയും കൊണ്ട് ആർട്ട് ഗാലറിയിലേക്ക് കയറി. അതിൽ ഗൗതമ ബുദ്ധന്റെ ചെറുപ്പം തൊട്ട് സമാധിയാവുന്നത് വരെയുള്ള ജീവിത കഥകൾ വ്യക്തമാക്കുന്ന വിവിധ ചിത്രങ്ങൾ ഒക്കെ ഉണ്ടായിരുന്നു. ഗൗരി അതെല്ലാം നന്നായി ആസ്വദിച്ചു… അവൾക്ക് തോന്നിയ സംശയങ്ങൾ രുദ്രനോടവൾ ചോദിച്ചു. അവൻ അവൾക്ക് മറുപടിയും കൊടുത്തുകൊണ്ടിരുന്നു….
ആർട്ട് ഗാലറിയിൽ നിന്നിറങ്ങി വിപസ്സന മെഡിറ്റേഷൻ സെന്ററിനെ കുറിച്ചുള്ള വീഡിയോ വിവരിക്കുന്ന ഡോക്യുമെന്ററി ഹാളിൽ കയറി. അതിനു ശേഷം ബുദ്ധഗാർഡനിലൂടെ അവർ നടന്നു…
ബുദ്ധന്റെ ജീവിതത്തിലെ ചില സംഭവങ്ങൾ വിവരിക്കുന്ന ശില്പങ്ങൾ നിറഞ്ഞ നിറയെ പച്ചപ്പ് നിറഞ്ഞ ആ ഗാർഡൻ ഒക്കെ ഗൗരിയിൽ നിറച്ച സന്തോഷം ചെറുതല്ലായിരുന്നു… അവളുടെ മുഖത്ത് കണ്ട സന്തോഷം രുദ്രന്റെ മനസ്സും നിറച്ചു എന്നാൽ അവൻ അത് പുറത്തു കാണിച്ചില്ല…
ഗൗരി രുദ്രന്റെ നേരെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത്ത് പതിവായി കാണുന്ന ഗൗരവം ഇന്ന് കാണാത്തതിൽ അവളുടെ ഉള്ളിൽ സന്തോഷം പകർന്നു…
അവൾ ഗാർഡനിലെ ഒരൊ നിർമ്മിതിയുടെയും അടുത്തെത്തുമ്പോൾ മൊബൈലിൽ ഫോട്ടോകളും മറ്റും എടുക്കുന്നുണ്ടായിരുന്നു. രുദ്രന്റെ കൂടെ സെൽഫി എടുക്കുമ്പോൾ അവൾ പലപ്പോഴും അവനെ കെട്ടിപ്പിടിച്ചുകൊണ്ട് എടുത്തു. രുദ്രന് അവളെ എതിർക്കാൻ കഴിയുന്നില്ലായിരുന്നു….
അവളോട് താൻ കാണിക്കുന്ന വെറുപ്പിന്റെ മുഖംമൂടി തന്നിൽ നിന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും താൻ അവളിലേക്ക് അടുക്കുന്നതും രുദ്രനറിഞ്ഞു…
"ദേവേട്ടാ… ആ പച്ച നിറഞ്ഞ മലനിരകൾ ഒക്കെ കാണുമ്പോൾ ഇവിടെ നിന്നു അങ്ങോട്ട് തന്നെ നോക്കി നിൽക്കാൻ തോന്നിപ്പോകും…"
"ആ പച്ചപ്പ് ഈ മാസം കൂടി കഴിഞ്ഞാൽ പിന്നെ പതുക്കെ പോയിതുടങ്ങും. വേനൽ വരുമ്പോൾ അതൊക്കെ പോകും…"
ഗാർഡനിലൂടെ പഗോഡയിലേക്കുള്ള വഴിയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ ഗൗരി പലതും ചോദിക്കുന്നുണ്ടായിരുന്നു രുദ്രനോട്….രുദ്രൻ അതിനൊക്കെ മറുപടി പറഞ്ഞു കൊണ്ടിരുന്നു…
അങ്ങനെയാവർ പഗോഡയിലേക്കുള്ള പ്രധാനകവാടം കടന്നു. ഇനിയങ്ങോട്ട് ഒരു ഗൈഡ് വേണമെന്നാണ് അവിടുത്തെ നിയമം…
രുദ്രനും ഗൗരിയും കൂടി അവിടെ സന്ദർശനത്തിനു വന്ന ഒരു ഗ്രൂപിനൊപ്പം കൂടി. അവരുടെ കൂടെയുണ്ടായിരുന്ന ഗൈഡിന്റെ കൂടെ നടന്നു.. ഗൈഡ് ഒരൊ കാര്യങ്ങളും വിവരിച്ചു കൊണ്ടിരുന്നു. വിപാസന മെഡിറ്റേഷനെ കുറിച്ചും മറ്റും പറയുന്നത് ഗൗരി വളരെ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു…
കുറച്ചപ്പുറത്തായി കനകവർണ്ണത്തിലുള്ള താഴികക്കുടവുമായി പഗോഡ കണ്ടു. അതിനകത്തു കയറുവാൻ പത്തു ദിവസത്തെ വിപാസന മെഡിറ്റേഷൻ കോഴ്സിൽ ചേർന്നവർക്ക് മാത്രമേ പറ്റൂ എന്ന് ഗൈഡ് പറഞ്ഞപ്പോൾ ഗൗരിയ്ക്കല്പം നിരാശ തോന്നി. അതിനകത്തു കയറണം എന്ന് അവൾക്കതിയായ ആഗ്രഹമുണ്ടായിരുന്നു….
അവളുടെ ഈ ഭാവമാറ്റം രുദ്രൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
പിന്നെയവർ തിരിച്ചു നടക്കാൻ തുടങ്ങി. അവിടെയെത്തിയിട്ട് രണ്ടു മണിക്കൂറോളം കഴിഞ്ഞിരുന്നു. തിരിച്ചു പോകുന്ന വഴിക്ക് ബുദ്ധ ഗാർഡനിൽ എത്തിയപ്പോൾ വഴിയുടെ അരികിലെ പടിയിൽ അല്പനേരമവർ ഇരുന്നു….
"ദേവേട്ടാ….ഇവിടെ നിന്നും പോകാൻ തോന്നുന്നില്ല. അത്രയും ഒരു പോസിറ്റീവ് ഫീലിംഗ്. വേറെയൊരു ലോകത്തെത്തിയ പോലെ "….. ഗൗരി അത്യാഹ്ലാദത്തോടെ രുദ്രനോട് പറഞ്ഞു…
രുദ്രൻ : പ്രകൃതിയെ ശരിയായ രീതിയിൽ ഉപയോഗിച്ച് കൊണ്ടാണ് ഇതിന്റെ നിർമ്മാണം. പിന്നെ ഇവിടുത്തെ പത്തു ദിവസത്തെ വിപസന മെഡിറ്റേഷൻ കോഴ്സ് ചെയ്‌താൽ നമ്മൾ വേറെ തലത്തിൽ എത്തുമെന്നാണ് പൊതുവെ പറഞ്ഞു കേൾക്കുന്നത്….
ഗൗരി : അതിവിടെ താമസിച്ചു ചെയ്യണ്ടേ..
രുദ്രൻ : ഹ്മ്…
ഗൗരി : ശരിക്കും അതെന്താ സംഗതി. എനിക്ക് ആ ഗൈഡ് പറഞ്ഞത് മുഴുവനായി മനസ്സിലായില്ല…
രുദ്രൻ : നമ്മുടെ ശരീരത്തിന്റെ പുറത്തുള്ള ലോകത്തെ നമ്മൾ കാണുന്നു എപ്പോഴും. നമ്മുടെ ശരീരത്തിന് അകത്തും ഒരു ലോകമുണ്ട്. അതറിയാൻ വേണ്ടിയുള്ള ഒരു തരത്തിലുള്ള ആർട്ട് ഓഫ് ലിവിങ് ആണ് അത്. മെഡിറ്റേഷനിലൂടെയും ജീവിതരീതികളിലൂടെയും ഒക്കെ ഒരു മാറ്റം. ഈ കോഴ്സ് എത്രയോ ആയിരം വർഷങ്ങൾ കൈമാറി വന്നതാണെന്നാണ് പറയുന്നത്. ഗൗതമബുദ്ധനു ബോധോദയം വന്ന രീതിയൊക്കെ ഇതിനുണ്ടെന്ന പറഞ്ഞു കേൾക്കുന്നത്. ഈ കോഴ്സ് കഴിഞ്ഞാൽ നമ്മൾ വേറെയൊരു മനുഷ്യനായി മാറും എന്നാണ് വിശ്വാസം….. അതൊക്കെയാണ് ആ ഗൈഡ് പറഞ്ഞത്…"
ഗൗരി ഇതെല്ലാം ഒരത്ഭുതത്തോട് കൂടി ഇതെല്ലാം കേട്ടു നിന്നു…
"ദേവേട്ടൻ ഇവിടെ വരാറുണ്ടോ…."
"ഹ്മ്…"
"ഇടയ്ക്കിടെ വരുമോ"
"ഇല്ല… വല്ലപ്പോഴും…."
രുദ്രന്റെ കയ്യിലേക്ക് കൈ കോർത്തു പിടിച്ചു ഗൗരി അവന്റെ തോളിലേക്ക് ചാഞ്ഞു. രുദ്രാനൊന്നമ്പരന്നെങ്കിലും അവനു എതിർക്കാൻ തോന്നുണ്ടായിരുന്നില്ല. അവളിൽ നിന്നു ഇത്തരം സ്നേഹപ്രകടനങ്ങൾ അവന്റെ മനസ്സ് ആഗ്രഹിക്കുന്ന പോലെയായിരുന്നു….
"ദേവേട്ടാ….എനിക്കിവിടെ നിന്നു പോകാൻ തോന്നുന്നില്ല…."
"എന്നാൽ താനിവിടെ ഇരുന്നോ… ഞാൻ പോകുവാ… പിന്നെ 5.30 വരെയേ വിസിറ്റേഴ്‌സിനു ഇവിടെ അനുവാദമുള്ളൂ. അത് കഴിഞ്ഞാൽ പിന്നെ ഇവിടെ ഇരിക്കാൻ പറ്റില്ല"….രുദ്രൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു….
"ഈൗ….ഭയങ്കര തമാശ…"
"തനിക്കിവിടെ തന്നെ ഇരിക്കാൻ തോന്നുന്നു എന്ന് പറഞ്ഞപ്പോൾ അതിന്റെ യാഥാർഥ്യം പറഞ്ഞതാ…" 🙂
"എന്തായാലും ദേവേട്ടന്റെ കടന്നലു കുത്തിയ പോലുള്ള മുഖഭാവത്തിന് കുറച്ചു മാറ്റമുണ്ട്…".😆
"ആ ഭാവത്തിൽ എത്തിച്ചതും നീ തന്നെയല്ലേ"….😏
വെറുതെ വടി കൊടുത്തു അടി വാങ്ങി….ഗൗരി പിറുപിറുത്തുകൊണ്ടിരുന്നു…
"എന്തെങ്കിലും പറഞ്ഞോ"… രുദ്രൻ
"ഇല്ല… പോകാറായോ എന്ന് ചോദിച്ചതാ…" ഗൗരി
"നമുക്ക് പോകാം… ഇപ്പോൾ തന്നെ സമയം ഒരുപാട് ആയി… വിശക്കുന്നു "….രുദ്രൻ അതും പറഞ്ഞു അവളുടെ കൈ വിടുവിച്ചു….
എന്നാൽ എഴുന്നേറ്റ് നടക്കുമ്പോൾ ഗൗരി വീണ്ടും രുദ്രന്റെ കയ്യിൽ കോർത്തു പിടിച്ചു…
മുൻപ് ഇവിടെ വന്നപ്പോൾ പലപ്പോഴും കരുതിയിട്ടുണ്ട് ഇവൾ തന്നെ വിട്ടു പോകാതെ കൂടെയുണ്ടായിരുന്നെങ്കിൽ ഇത് പോലെ കൈ കോർത്തു പിടിച്ചു നടക്കാമായിരുന്നു എന്ന്. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം പ്രതീക്ഷിക്കാതെ ഇവളുടെ കൈ കോർത്തു പിടിച്ചു ഇതിലെ നടക്കുന്നു….. ഇതോർത്തു നടക്കുമ്പോൾ രുദ്രന്റെ ചുണ്ടിൽ അവനറിയാതെ ഒരു മന്ദാഹാസം വിടർന്നു….
ഇടയ്ക്കവനെ ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്ന ഗൗരിയും കണ്ടു അവന്റെ ആ മന്ദാഹാസം….
അവളുടെ ചൊടികളിൽ ഒരു കള്ളച്ചിരി വിരിഞ്ഞു…
അവർ അവിടെ നിന്നും അശോകസ്തംഭത്തിനു അടുത്തെത്തി. അവിടെ ഗൗരി രുദ്രന്റെ ഒറ്റക്കുള്ള ഫോട്ടോയും, അവളും അവനും കൂടി ഒരുമിച്ചുള്ള ഫോട്ടോകളും ഒക്കെ എടുത്തു കൊണ്ടിരുന്നു. രണ്ട് പേരും കൂടിയുള്ള സെൽഫികൾ എടുക്കുമ്പോൾ ഗൗരി രുദ്രന്റെ കൈ തന്റെ തോളിലൂടെയിട്ടു. അവളവനെ കെട്ടിപ്പിടിച്ചു….. അവളുടെ ശരീരം തന്നോടൊട്ടിനിന്നപ്പോൾ അവന്റെ മനസും ഒന്നു ഹർഷപുളകിതമായി…..
അവർ അല്പസമയം കൊണ്ട് തിരിച്ചു പോകാനൊരുങ്ങി....
തിരിച്ചു ഫ്ലാറ്റിലെത്തിയപ്പോൾ ആയി അവർക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കി കൊണ്ടു വന്നിരുന്നു…
വൈകാതെയവർ ഭക്ഷണം കഴിച്ചെഴുന്നേറ്റു. കൈ കഴുകിയ രുദ്രൻ ഹാളിൽ വന്നിരുന്നു മൊബൈലിൽ എന്തൊക്കെയോ നോക്കിക്കൊണ്ടിരുന്നു. പാത്രങ്ങളെല്ലാം വൃത്തിയാക്കിയ ഗൗരി ഹാളിലോട്ട് വരുന്നത് അവനറിഞ്ഞു…
അവന്റെ അടുത്തിരുന്ന അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു…
"ദേവേട്ടാ താങ്ക്സ്… എന്നെ ഇത് പോലെ ഉള്ള ഒരു സ്ഥലത്ത് കൊണ്ടു പോയതിനും എനിക്ക് പകർന്നു തന്ന സന്തോഷങ്ങൾകും "….. ഗൗരി നന്ദിയോടെ അവന്റെ മുഖത്തേക്കുറ്റ് നോക്കിക്കൊണ്ട് പറഞ്ഞു….
"ഗൗരി… ഇനിയെങ്കിലും നിനക്ക് പറഞ്ഞു കൂടെ നിന്റെ ജീവിതത്തിൽ എന്താ സംഭവിച്ചതെന്നു….നീയെന്നെ തിരക്കി വന്നതെന്തിനാണെന്നു… നിന്റെ വിവാഹജീവിതത്തെ പറ്റി ഒക്കെ…."
ഗൗരി പെട്ടെന്ന് അവന്റെ തോളിൽ നിന്നും മുഖമുയർത്തി. അവനിൽ നിന്നും വേർപ്പെട്ടു….
അവൾ അവിടെ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് നടന്നു….
( തുടരും )
കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/XDwQG8v?d=n&ui=v64j8rk&e1=
Part... 13
സാഗറും മാഹിനും തമിഴ് സിനിമകാണുന്ന പോലെ ആണ് അതെല്ലാം കണ്ടിട്ട് തോന്നിയത്.. തൊട്ടു മുൻപിൽ ഒരു വലിയ ബ്ലാസ്റ്റിംഗ്.. അതിനു പുറകെ സിനിമസ്റ്റൈൽ അടി.. എഴു പേരോട് ഒരാൾ ഒറ്റക്ക് നിന്ന് പോരാടുക.. അതും നിമിഷനേരം കൊണ്ടു എഴുപേരെയും വെട്ടി തറയിൽ ഇടുക..
മാഹിൻ തന്റെ കൈ കൂട്ടിതിരുമി കൊണ്ടു പറഞ്ഞു.. സാറെ ഇത് അയാൾ തന്നെ ആണ്.. കൽക്കി ആയും സഖാവ് ആയും വന്ന ഒറ്റയാൻ.. ഹോ.. എന്താ ഒരു മൈൻഡ്.. കണ്ടില്ലേ എഴുപേരോട് ഒറ്റക്ക് നിന്ന് അടിച്ചു നിന്നത്..
മാഹിൻ സാഗറിനെ നോക്കി കൊണ്ടു പറഞ്ഞു.. സാർ ആ വന്ന എഴുപേർ ക്രിസ്റ്റിയെ രക്ഷിക്കാൻ വന്നവർ ആണെന്ന് തോന്നുന്നു... ഇവിടെ നമ്മളെ ആക്രമിച്ചു അവനെ കൊണ്ടു പോകാൻ വന്നവർ തന്നെ ആണ്... അല്ലെങ്കിൽ ഇവിടേക്ക് എന്തിന് വരണം മുഖം മറച്ചു കൊണ്ടു..
സാഗർ മാഹിനെ നോക്കി കൊണ്ടു പറഞ്ഞു.. വാ അവിടെ വീണു കിടക്കുന്നവർ ചത്തോ എന്ന് നോക്കണ്ടേ..
സാഗറും മാഹിനും ചേർന്ന് റോഡിലേക്ക് ഇറങ്ങി ചെന്നു.. പോകുന്നവഴി സാഗർ ഹാഷിമിന് ഫോൺ ചെയ്തു..
സാർ പോലിസ് സ്റ്റേഷന് മുൻപിൽ കുറച്ചു മുൻപ് ഒരു ആക്രമണം നടന്നു.. സാർ വേഗം ഒന്ന് എത്തണം...
സാഗർ ഫോൺ വെച്ചിട്ട് പോലിസ് സ്റ്റേഷനിലേക്ക് തിരിഞ്ഞു വിളിച്ചു പറഞ്ഞു.. എടൊ കുറച്ചു വെള്ളം കൊണ്ടു വന്നു ഈ തീ അണക്കാൻ നോക്ക്.. റോഡ് വഴി വാഹനങൾ വരുന്നത് ആണ്..
മറ്റു പോലീസുകാർ വേഗം തന്നെ ബക്കറ്റിൽ വെള്ളം ആയി വന്നു ഇന്നോവയുടെ കത്തിപടരുന്ന സ്ഥലത്തേക്ക് ഒഴിച്ച് കൊണ്ടിരുന്നു ..
ചില വാഹനങ്ങൾ അവിടെ എത്തുമ്പോൾ സ്പീഡ് കുറച്ചു. സംഭവസ്ഥലം നോക്കി പോയി കൊണ്ടിരുന്നു...
നിലത്തു കിടന്നു ഞരങ്ങുന്നവരെ കണ്ടപ്പോൾ മാഹിൻ പറഞ്ഞു... എന്തെ മക്കളെ.. വാളും പിടിച്ചു വന്നപ്പോൾ ഓർത്തില്ല അല്ലെ.. അതിലും കട്ടി കൂടിയ ആയുധം ഉള്ളവൻ മറഞ്ഞിരിപ്പുണ്ടാകും എന്ന്.. നിലത്തു കിടന്നു ഞരങ്ങുന്നവർ മെല്ലെ പറഞ്ഞു സാർ ഹോസ്പിറ്റലിൽ കൊണ്ട് പോകണം.. ബ്ലഡ് കുറച്ചു പോയിട്ടുണ്ട്...
സാഗർ അവരെ നോക്കി കൊണ്ടു പറഞ്ഞു.. ആർക്കു വേണ്ടി ആയിരുന്നു നിങ്ങളുടെ കൊട്ടേഷൻ.. ക്രിസ്റ്റിക്ക് വേണ്ടിയോ.. അതോ ഞങ്ങൾ പിടിച്ചു വെച്ചിരിക്കുന്ന കഞ്ചാവിന് വേണ്ടിയോ..
എടൊ മാഹിൻ വേഗം ആംബുലൻസ് വിളിക്ക്...ഇനി ഇവിടെ കിടന്ന് ചാവണ്ട ഒന്നും..
നിമിഷനേരം കൊണ്ടു ആംബുലൻസ് എത്തി.. എല്ലാവരെയും ആംബുലൻസിൽ കയറ്റി സിറ്റി ഹോസ്പിറ്റലിലേക്ക് അയക്കുമ്പോൾ ആയിരുന്നു ഹാഷിം അവിടേക്ക് ബൈക്കിൽ വന്നത്....
. ബൈക്ക് റോഡിൽ ഒതുക്കി കൊണ്ടു അവൻ സാഗറിനോട്. ചോദിച്ചു.. എന്താടോ ആരെങ്കിലും അപായപ്പെട്ടോ..
മാഹിൻ ഹാഷിമിന്റെ നേരെ നോക്കി കൊണ്ടു പറഞ്ഞു.. ഇല്ല സാർ.. വന്നവന്മാർക്ക് എല്ലാം കണക്കിന് കൊടുത്തിട്ടുണ്ട് അയാൾ..പക്ഷെ അവന്മാർ ആരൊക്കെ ആണെന്ന് വ്യക്തമായിട്ടില്ല.. എന്താലും ആരും മരിച്ചിട്ടില്ല സാർ... മാഹിൻ ഉത്സാഹത്തോടെ പറഞ്ഞു...
ഹാഷിം റോഡിൽ നിന്ന് കൊണ്ടു.. ചുറ്റും നോക്കി..
പിന്നെ കത്തി അമർന്നു കിടക്കുന്ന ഇന്നോവക്ക് അരികിൽ വന്നു കൊണ്ടു ചോദിച്ചു..
സാഗർ ഫുൾ ഡീറ്റെയിലും വേണം. കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലിൽ പോയി വരാം..വന്നവർക്ക് അറിയാം.. മിക്കവാറും ഗുണ്ടാ പക ആകും..
ഹാഷിം മാഹിന്റെ അടുത്തേക്ക് വന്നു ചോദിച്ചു..വന്ന ആളിനെ താൻ കണ്ടോ..
മാഹിൻ അവിടെ നടന്ന സംഭവം മുഴുവൻ പറഞ്ഞു..
എല്ലാം കേട്ടു കഴിഞ്ഞു.. ഹാഷിം പറഞ്ഞു...
ഓ.. അപ്പോൾ അത് അയാൾ തന്നെ ആണ് കൽക്കി...???
ഈ സമയം.. സുഖനിദ്രയിൽ ആയിരുന്നചെറിയാൻ എന്തോ നിലത്തു വീഴുന്ന ശബ്ദം കേട്ടു കണ്ണ് തുറന്നു..
അടുത്തനിമിഷം അയാളുടെ വാ മൂടി കൊണ്ടു ഒരു പില്ലോ മുഖത്തു വന്നു വീണു.. പില്ലോക്ക് മുകളിൽ ഒരു ബലിഷ്ടമായ കൈ വന്നു അമർന്നു.
ചെറിയാന്റെ കണ്ണ് തള്ളി.. അയാൾ നടുങ്ങി വിറച്ചു കൊണ്ടു അനങ്ങാതെ കിടന്നു..
ചെറിയാനെ.. ജനങ്ങൾ നിനക്ക് വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ടത് അവർക്ക് ഒരു രാജാവിനെ ആവശ്യം ആയിട്ടൊന്നും അല്ല.. പകരം അവരുടെ ബുദ്ധിമുട്ട് മനസിലാക്കി അവർക്ക് ഒപ്പം നിൽക്കാൻ ആണ്..
അഞ്ചു വർഷം കൂടുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ഈ നാണം കെട്ട നാടകം ഉണ്ടല്ലോ.. തിരഞ്ഞെടുപ്പ് എന്ന നാടകം.. അതിൽ കയറി കൂടി ആളുകളെ ദ്രോഹിക്കുന്ന ഈ പരിപാടി നീ ഇതോടെ നിർത്തണം.. നല്ലരാഷ്ട്രീയനേതാക്കൾ ഉണ്ടായിരുന്നല്ലോ നിനക്ക് മുന്നിൽ.. അവരെ അതെ പോലെ തന്നെ പിന്തുടരണ്ട.. അത് നിനക്ക് ഒന്നും സാധിക്കില്ല.. അത് കൊണ്ടു സ്വന്തം ആയി നക്കാപിച്ച ഉണ്ടാക്കിക്കോ.. അത് മയക്കു മരുന്ന് കേരളത്തിൽ വിതരണം ചെയ്യാൻ കാത്തിരിക്കുന്ന ഡ്രഗ്സ് മാഫിയയെ സഹായിച്ചു കൊണ്ടു ആകരുത്.. Mdma പോലെ ഉള്ള ലഹരി പാവം കുട്ടികൾക്ക് മേലെ ഇൻജെക്റ്റ് ചെയ്യാൻ ഇനി നീ മുതീർന്നാൽ..
മോനെ ചെറിയാനെ.. നിന്റെ അപ്പന്റെ അപ്പൻ ഉണ്ടല്ലോ സഖാവ് ലാസർ.. അദ്ദേഹത്തിന്റെ അടക്കം നല്ലകുറച്ചു നേതാക്കളുടെ ബോഡി അടക്കം ചെയ്തിരിക്കുന്ന ആ കുടുബകല്ലറക്ക് കൊടുക്കാൻ ഉള്ള ഒരു തുണ്ട് ഇറച്ചി പോലും. നിന്റെ ദേഹത്തു ഞാൻ ബാക്കി വെക്കില്ല...
നിന്റെ അപ്പാപ്പൻ ലാസർ സഖാവ് ഒരു ആൺകുട്ടി ആയിരുന്നു.. പാവങ്ങൾക്ക് വേണ്ടി ഏത് സമയവും അവർക്ക് ഇടയിലേക്ക് ഇറങ്ങാൻ അദ്ദേഹത്തിനു മടി ഉണ്ടായിരുന്നില്ല.. പക്ഷെ ആ ഒരു ഗുണം നിന്റെ നിഴലിനു പോലും കിട്ടിയില്ലലോ ചെറിയാനെ...
അയാൾ ഫില്ലോ ചെറിയാന്റെ മുഖത്തു നിന്ന് മാറ്റി..
ചെറിയാൻ ഭയന്ന് കൊണ്ടു ചാടി എഴുനേറ്റ് ഇരുന്നു നെഞ്ച് തിരുമി കൊണ്ടിരുന്നു..
കയ്യിൽ ഇരുന്ന. എന്തോ ഉപയോഗിച്ച് അയാൾ ലൈറ്റ് എറിഞ്ഞു പൊട്ടിച്ചു...
മുറിയിൽ ഇരുട്ട് നിറഞ്ഞു.. Ac യുടെ നേരിയ ലൈറ്റ് മാത്രം തെളിഞ്ഞു നിന്നു...
ഇരുട്ടിൽ നിന്ന് ചെറിയാൻ വീണ്ടും അയാളുടെ ശബ്ദം കേട്ടു...
ചെറിയാനെ.... സ്വന്തം ജീവനും ജീവിതവും പണയം വെച്ച്.. ഒരു പിടിനല്ലമനുഷ്യർ ഉണ്ടാക്കി എടുത്ത ഈ പ്രസ്ഥാനം നശിച്ചു പോകാൻ അനുവദിക്കില്ല..
നിങ്ങളുടെ സ്വന്തം ഇഷ്ട്ടം പോലെ ആയല്ലോ പാർട്ടി ഇപ്പോൾ..
നിങ്ങൾ കക്കുകയോ മുക്കുകയോ ആയികൊള്ളു.. അതൊക്കെ ഇവിടുത്തെ ജനങളുടെ വിധി.. പക്ഷെ അവരുടെ പുതിയ തലമുറക്ക് നിങ്ങൾ ലഹരി ആണ്..ധാനം നൽകുന്നത് എങ്കിൽ ഓർത്തോളൂ.. ജന്മികൾക്കും പോലീസിനും മുന്നിൽ നെഞ്ചും വിരിച്ചു നിന്ന ഒരു പിടി നേതാക്കളുടെ ആത്മാവ് അത് പൊറുക്കില്ല.. ഇനി നമ്മൾ കാണാൻ ഇടയായാൽ.. നിന്നെ ഞാൻ കൊണ്ടു പോകും നരകത്തിലേക്ക്.പിന്നെ
. നീ പറഞ്ഞു വിട്ട ആളുകൾ എന്റെ മുന്നിൽ പെട്ടത് കൊണ്ടു ജീവൻ എങ്കിലും കിട്ടി.. പകരം പോലിസ് സ്റ്റേഷനിൽ കയറിഎങ്കിൽ.. അവിടെ ഒരു നരി ഉണ്ടായിരുന്നു.. അവൻ കൈ വെച്ചാൽ പിന്നെ അവന്മാരുടെ എല്ല് പൊടിഞ്ഞേനെ..മോനെ ചെറിയാൻ സാറെ.. നീയൊക്കെ ഇങ്ങോട്ട് കെട്ടി എടുത്തത് നിന്റെ ഒക്കെ കാലനെ തന്നെ ആയിരുന്നു.. പറ്റുമെങ്കിൽ നിന്റെ ഇടവകയിലെ അച്ചനെ കൊണ്ടു വന്നു ആരും അറിയാതെ ഈ വീട് ഒന്ന് കൂടി വെഞ്ചരിച്ചേക്ക്.. കാരണം ഇപ്പോൾ ഇവിടെ കേറിയത്.. ഒരു ചെകുത്താൻ ആണ്...
ഇരുട്ടിൽ നിന്ന് ഒരു ചിരി മെല്ലെ ഉയർന്നു കേട്ടു...പെട്ടന്ന്..
ചെറിയാന്റെ മുഖം നോക്കി ഒരു അടി കിട്ടി... അയാൾ ബെഡിലേക്ക് ബോധം മറഞ്ഞു വീണു...
ഷോളയാർ സിറ്റി ഹോസ്പിറ്റൽ.. അത്യാഹിതവിഭാഗത്തിൽ ഏഴുപേർ ചികിത്സയിൽ ആയിരുന്നു..dr കിരൺ അവർക്ക് ഉള്ള മെഡിസൻ കൊടുത്തു കൊണ്ടു പുറത്തേക്ക് വന്നു..പിന്നെ തന്റെ റൂമിലെ കസേരയിൽ ഇരുന്നു..മാസ്ക്ക് മാറ്റി കൊണ്ടു മുന്നിൽ ഇരുന്ന ഹാഷിമിനെ നോക്കി കൊണ്ടു പറഞ്ഞു...
ഹാഷിം താൻ ഇവിടെ ആണ് ചാർജ് എടുത്തത് എന്ന് അറിഞ്ഞില്ല.. എന്തായാലും ഇനി ഇടക്ക് ഒന്ന് കൂടാമല്ലോ നമുക്ക്... കോളേജ് കഴിഞ്ഞു പിന്നെ നിന്നെ അങ്ങനെ കിട്ടാറില്ല..
ഹാഷിം ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു..
അത് കൂടാം കുഴപ്പമില്ല.. എന്താണ് കിരൺ അവരുടെ അവസ്ഥ..
കിരൺ കസേരയിൽ ചാരി ഇരുന്നു കൊണ്ടു പറഞ്ഞു.. കുറച്ചു ബ്ലഡ് പോയിട്ടുണ്ട്.. കൈക്കും പിന്നെ കാലിനും ആണ് വെട്ട് കിട്ടിയിട്ടുള്ളത്.. നല്ല കട്ടിയുള്ള ആയുധം..കൊണ്ടു ആകണം ആക്രമണം..
അതായത് മഴു പോലെ ഉള്ള എന്തോ ആയുധം കൊണ്ടു ആകും...
പക്ഷെ എനിക്ക് അത് അല്ല അത്ഭുതം ഹാഷിം.. ഈ സിറ്റിയിൽ ഞാൻ വന്നിട്ട് മൂന്ന് മാസം ആകുന്നു..
ഇവിടെ ടോപ് ഓർഡറിൽ ഉള്ള ഗുണ്ടകൾ ആണ് ഈ അവസ്ഥയിൽ കിടക്കുന്നത്... പറഞ്ഞു കേട്ടിടത്തോളം ഒരാൾ ആണ് അവരെ ആക്രമിച്ചത് പോലും.. അത് ആരാണാവോ...
ഹാഷിം dr കിരണിന്റെ മുന്നിലെ മേശയിൽ വിരൽ കൊണ്ടു ഒന്ന് താളം പിടിച്ചു കൊണ്ടു പറഞ്ഞു... ഈ കിടക്കുന്ന ഗുണ്ടകളുടെ അപ്പൻ ആയിരിക്കും.. വന്നു മേഞ്ഞു പോയത്..
പക്ഷെ എനിക്ക് അറിയേണ്ടത് ഒന്ന് ആണ്. ഇവന്മാർ വന്നത് പോലിസ് സ്റ്റേഷൻ ആക്രമിക്കാൻ ആണ് എന്ന് അറിഞ്ഞു.. അതിന്റെ കൊട്ടേഷൻ ആരു കൊടുത്തു എന്ന് അറിയണം..
Dr കിരൺ ഒന്ന് ചിരിച്ചു കൊണ്ടു ഹാഷിമിന്റെ നേരെ നോക്കി കൊണ്ടു പറഞ്ഞു.. നീ ആ പഴയ സഖാവ് തന്നെ.. ഒരു മാറ്റവും ഇല്ല.. കോളേജിൽ പഠിക്കുന്ന സമയം തന്നെ അറിയാമായിരുന്നു.. നീ പോലീസിൽ തന്നെ എത്തും എന്ന്..
പിന്നെ അവിടെ കിടക്കുന്ന ഗുണ്ടകൾക്ക് ഇനി കുറച്ചു മാസത്തേക്ക് ഒന്നിനും കഴിയില്ല.. അത് കൊണ്ടു നിന്റെ പോലിസ് മുറ എടുക്കരുത്.. രണ്ട് ദിവസം കഴിഞ്ഞു അവരെ വാർഡിലേക്ക് മാറ്റും അന്നേരം.. നിന്നെ ഞാൻ അറിയിക്കാം ഹാഷിം...
ഹാഷിം എഴുനേറ്റു.. പിന്നെ മെല്ലെ പറഞ്ഞു.. അവരെ വിസിറ്റ് ചെയ്യാൻ വരുന്നവരെ ഒന്ന് നോട്ട് ചെയ്തേരെ കേട്ടോ..
അപ്പോൾ രാത്രി യാത്ര ഇല്ല.. ഹാഷിം dr കിരണിന്റെ അടുത്ത് നിന്ന് ഇറങ്ങി..
ഈ സമയം മന്ത്രി ചെറിയാന്റെ വീട്ടിലേക്ക് ഒരു ബുള്ളറ്റ് വന്നു നിന്നു.. അതിൽ നിന്ന് തടിച്ചു ഉരുണ്ട ഒരാൾ ഇറങ്ങി..
അയാൾ നേരെ ചെറിയാന്റെ വീട്ടിലേക്ക് കയറി വന്നു..
ഹാളിൽ ഒരു മുണ്ട് മാത്രം ഉടുത്തു കൊണ്ടു ചെറിയാൻ ഇരുന്ന് മദ്യപിക്കുക ആയിരുന്നു.
കാൽപെരുമാറ്റം കേട്ടപ്പോൾ തല തിരിച്ചു നോക്കാതെ തന്നെ ചെറിയാൻ പറഞ്ഞു.. കയറി വാ രങ്കാ..
നിന്റെ പിള്ളേരെ അടക്കം പൂളി ഒരുത്തൻ എന്റെ ഈ ആർക്കും അറിയാത്ത ഗസ്റ്റ് ഹൌസിൽ വന്നു പോയിട്ടുണ്ട് എങ്കിൽ.. പട പാളയത്തിൽ തന്നെ ആണ്..
രങ്കരാജ് ചെറിയാന്റെ മുന്നിൽ മുട്ടുകുത്തി നിന്നു കൊണ്ടു പറഞ്ഞു.. അച്ചായനെ ഇവിടെ വന്നു വെല്ലുവിളിച്ചു പോയവൻ ഈ രങ്കരാജന് ഉള്ളത് ആണ്...
പിന്നെ അവൻ പൂളിയത് എന്റെ പിള്ളേരെ മാത്രം അല്ല.. അറിയാലോ അച്ചായന്.. വാളയാർ കർണ്ണനെ.. വരുന്നുണ്ട് ഇങ്ങോട്ട്...
ചെറിയാൻ അത് കേട്ടപ്പോൾ ഒന്ന് ചിരിച്ചു..
പിന്നെ മെല്ലെ പറഞ്ഞു.. വാളയാർ കർണ്ണൻ... ആൺകുട്ടി ആണ്.. വരട്ടെ അവൻ.. ഈ ചെറിയാൻ ആരാണ് എന്ന് ആദ്യം കാണിച്ചു കൊടുക്കേണ്ടത് ആ si ഹാഷിമിനെ ആണ്...
രങ്കരാജൻ പല്ല് ഞെരിച്ചു കൊണ്ടു പറഞ്ഞു... ഈ ഷോളയാർ കത്തിക്കും ഞങ്ങൾ.. അച്ചായന്റെ മുന്നിൽ കൊണ്ടു വന്നു ഇട്ടു തരും ഓരോരുത്തരെ...
ചെറിയാൻ കൈയിൽ ഇരുന്ന മദ്യഗ്ലാസ് ഒറ്റ വലിക്കു കുടിച്ചു കൊണ്ടു പറഞ്ഞു...
ഈ ചെറിയാൻ ആരാണ് എന്ന് അവൻ അറിയാൻ പോകുന്നു.....???
തുടരും...
കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/XXXPbGB?d=n&ui=v64j8rk&e1=cഋതുനന്ദനം... Part 95
ഉള്ളിൽ നിറഞ്ഞ അമ്പരപ്പോടെ അതിലേറെ അകാരണമായൊരു ഭീതിയോടെ അഭിരാമി ദേവദത്തനെയും ശ്രീലക്ഷ്മിയേയും മാറി മാറി നോക്കിക്കൊണ്ടിരുന്നു...
അല്പനിമിഷം മുമ്പ് നടന്ന രംഗങ്ങളുടെ ആഘാതത്തിൽ നിന്നും അഭിരാമിയപ്പോഴും മുക്തയായിരുന്നില്ല. അവൾ മിത്രയുടെ നേരെ കണ്ണയച്ചപ്പോൾ തന്റെയതേ അവസ്ഥയിലാണ് മിത്രയെന്നും അഭിരാമി മനസ്സിലാക്കി....
തന്റെ പ്ളേറ്റിൽ വിളമ്പിയത് കഴിച്ചു കൊണ്ടിരിക്കുമ്പോൾ അഭിരാമി അമ്മയുടെ ഭാഗത്തേക്ക് കണ്ണയച്ചു. തന്നെയും നോക്കിക്കൊണ്ട് കഴിയ്ക്കുന്ന അച്ഛനെ ശ്രദ്ധിക്കാതെ അനുസരണയുള്ള കുട്ടിയെ പോലെ അമ്മ ഭക്ഷണം കഴിക്കുന്നത് അഭിരാമിയെ അമ്പരപ്പിന്റെ ഹിമഗിരിശൃംഖങ്ങളിലെത്തിച്ചു...
പലപ്പോഴും തന്നോടും മിത്രയോടും പിണങ്ങി കഴിക്കാൻ വരാതെ ഇരിക്കാറുള്ള അമ്മയെ തങ്ങളെത്ര നിർബന്ധിച്ചാലും അമ്മയുടെ തീരുമാനത്തിൽ കടുകിട മാറ്റമുണ്ടാകാറില്ല. പക്ഷേ അച്ഛന്റെ ഒരു നോട്ടത്തിന് മുന്നിൽ അത് വരെ ധാർഷ്ട്യത്തോടെ വിസമ്മതം പ്രകടിപ്പിച്ച അമ്മ ഒന്നും മിണ്ടാതെ ഇരുന്ന് കഴിക്കുന്നു....
അഭിരാമി നോക്കി നിൽക്കെ അല്പം ധൃതിയിലെന്നവണ്ണം കഴിച്ചു കൊണ്ടിരുന്ന ശ്രീലക്ഷ്മി പൊടുന്നനെ ഒന്ന് ചുമച്ചു. അമ്മയ്ക്ക് തലയിൽ കെട്ടിയതാണെന്ന് അഭിരാമി ഊഹിച്ചു. അടുത്ത നിമിഷം തന്നെ ദേവദത്തനൊരു ഗ്ലാസ്സ് വെള്ളമെടുത്ത് ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടുന്നതും അവളത് വാങ്ങിക്കുടിക്കുമ്പോൾ ദേവദത്തൻ മൃദുവായി തലയിൽ തട്ടിക്കൊടുക്കുന്നതുമൊക്കെ മക്കളിരുവരും കണ്ണുകൾ മിഴിച്ചു കൊണ്ട് നോക്കി ഇരുന്നു...
വൈകാതെ പ്ളേറ്റിലെ ഭക്ഷണം പകുതിയിലേറെ കഴിച്ചു കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മി വെറുതെ പ്ളേറ്റിലേക്കും നോക്കിക്കൊണ്ട് ഇരുന്നു. അവൾക്ക് മതിയായെന്ന് ദേവദത്തൻ മനസ്സിലൂഹിച്ചു...
"ലച്ചൂ... തനിയ്ക്ക് കഴിച്ചു മതിയായെങ്കിൽ അതവിടെ വച്ചു താനെഴുന്നേറ്റ് പോയ്ക്കോളൂ.. പ്ളേറ്റ് ഞങ്ങൾ എടുത്ത് വച്ചോളാം".... അത് വരെ രൗദ്രഭാവം പൂണ്ടിരുന്ന ദേവദത്തൻ സൗമ്യത കൈ വരിച്ച് ശാന്തനായി ശ്രീലക്ഷ്മിയോട് മൊഴിഞ്ഞു...
ശ്രീലക്ഷ്മി ദേവദത്തന്റെ മുഖത്തേക്ക് കത്തിച്ചൊരു നോട്ടം നോക്കിക്കൊണ്ടെഴുന്നേറ്റു...
"ലച്ചൂ... ഇനി കഴിക്കാനിരിക്കുമ്പോൾ ഞങ്ങളുടെ കൂടെ വന്നിരുന്ന് കഴിച്ചോണം. ഞാൻ വിളിയ്ക്കാൻ നിൽക്കില്ല"... ശ്രീലക്ഷ്മി പോകാനായി എഴുന്നേറ്റപ്പോൾ ദേവദത്തൻ ദൃഢമായ സ്വരത്തിൽ അവളോട് മൊഴിഞ്ഞു..
ശ്രീലക്ഷ്മി മറുപടിയൊന്നും പറയാതെ കൈ കഴുകുവാനായി പോയി...
ശ്രീലക്ഷ്മി പോയിക്കഴിഞ്ഞപ്പോൾ ദേവദത്തൻ അവൾ കഴിച്ചിട്ട് ബാക്കി വന്ന ഭക്ഷണം പ്ളേറ്റോടെ തന്റെയടുത്തേക്ക് നീക്കിയതിനു ശേഷമതിൽ നിന്നുമെടുത്തു കഴിയ്ക്കുവാനാരംഭിച്ചു....
അഭിരാമിയും മിത്രയും ഒരത്ഭുതത്തോടെ അച്ഛന്റെ പ്രവൃത്തി നോക്കി ഇരുന്നു....
അമ്മയുടെ പ്ളേറ്റിൽ നിന്ന് കഴിക്കുമ്പോൾ അച്ഛന്റെ മുഖത്തൊരു ആനന്ദവും ചൊടിയിലൊരു മന്ദഹാസവും നിറഞ്ഞിരിക്കുന്നതായി അഭിരാമിയ്ക്കും മിത്രയ്ക്കും അനുഭവപ്പെട്ടു...
"അച്ഛാ"... ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ കഴിച്ചു കൊണ്ടിരിക്കുന്ന ദേവദത്തനെ അഭിരാമി പതിയെ വിളിച്ചു...
ഒരു പുഞ്ചിരിയോടെ ദേവദത്തൻ തല തിരിച്ചു അവളെ നോക്കിയെന്താണെന്ന് സംജ്ഞ കാണിച്ചു...
"അച്ഛാ... അച്ഛനെന്തിനാ ആ ബാക്കി വന്നത് കഴിക്കുന്നത് "...?
അച്ഛന്റെ പ്ളേറ്റിൽ തന്നെ ആവശ്യത്തിന് ഉണ്ടല്ലോ... അഭിരാമി ദേവദത്തനോട് തിരക്കി...
"വെറുതെ വേസ്റ്റ് ആക്കേണ്ടല്ലോ എന്ന് കരുതി മോളെ".. ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി..
അച്ഛനത് പറയുമ്പോൾ മുഖത്തൊരു കള്ളച്ചിരി നിറഞ്ഞിരിക്കുന്നത് പോലെയുളവായി അഭിരാമിയ്ക്ക്...
"അച്ഛാ... ഞങ്ങളൊന്ന് കിടുങ്ങിപ്പോയി കേട്ടോ.. അച്ഛൻ തന്നെയായിരുന്നോ കുറച്ച് മുമ്പ് ഞങ്ങളുടെ അടുത്ത് ഉണ്ടായിരുന്നതെന്ന് സംശയിച്ചു പോയി"...മിത്ര ദേവദത്തനോടായി ചോദിക്കുമ്പോൾ കുറച്ച് മുമ്പ് കണ്ട രംഗങ്ങൾ പകർന്ന ഷോക്കിൽ നിന്നും അവളിപ്പോഴും മുക്തയാകാത്തത് പോലെയായിരുന്നു...
"ഹ ഹ... എന്തേ എന്റെ മക്കൾ പേടിച്ചു പോയോ"...?
ദേവദത്തൻ ഉച്ചത്തിൽ ചിരിച്ചു കൊണ്ട് മക്കളിരുവരോടുമായി ചോദിച്ചു...
"പിന്നില്ലാതെ...ഈ ഫ്ലാറ്റാകെ കുലുങ്ങിയ പോലെയായിരുന്നു. അച്ഛന്റെയാ ഭാവം കണ്ടു ഞങ്ങൾ പേടിച്ചു പോയി. അച്ഛൻ തന്നെയാണോ അതെന്ന് സംശയിച്ചു പോയി"... അഭിരാമി തനിക്കുണ്ടായ ഭീതിയെ മറച്ചു വയ്ക്കാതെ തന്നെ ദേവദത്തനോട് മൊഴിഞ്ഞു...
മറുപടിയായി ദേവദത്തൻ മക്കളിരുവരെയും നോക്കിയൊന്ന് കണ്ണിറുക്കിച്ചിരിച്ചു...
"അച്ഛാ... അച്ഛൻ പണ്ട് മീഡിയക്കാരോട് ഇങ്ങനെയായിരുന്നോ"...?
അഭിരാമി തന്റെ സംശയം ദേവദത്തനോട് ഉണർത്തിച്ചു...
"ഹ ഹ... ഇത്രയ്ക്കുണ്ടോന്ന് അറിയില്ല. ഏകദേശം ഇങ്ങനെയൊക്കെ ആയിരുന്നു"...ദേവദത്തൻ ചിരിച്ചു കൊണ്ട് അഭിരാമിയ്ക്ക് മറുപടി നൽകി....
"അച്ഛാ.... അച്ഛനിന്ന് പൂജാബിംബത്തെ വിളിച്ചിരുത്തിയപ്പോൾ ഞങ്ങൾക്കുള്ള ക്വോട്ട തരാൻ മറന്നു"... മിത്രയൽപ്പം പരിഭവത്തോടെ ദേവദത്തനോട് മൊഴിഞ്ഞു...
"അതിപ്പോൾ തരാലോ".... ദേവദത്തനൊരു വാത്സല്യത്തോടെ മൊഴിഞ്ഞിട്ട് തന്റെ പ്ളേറ്റിൽ നിന്നും ഭക്ഷണമൽപ്പമെടുത്ത് മിത്രയുടെ വായിലേക്ക് വച്ചു കൊടുത്തു. തുടർന്ന് അഭിരാമിയ്ക്കും വച്ചു കൊടുത്തു...
ഊണ് മേശ പതിവ് പോലെ അച്ഛന്റെയും മക്കളുടെയും കളി ചിരികളാൽ നിറഞ്ഞു....
==================================
ഊണ് കഴിഞ്ഞ് ഹാളിലെ സെറ്റിയിലിരുന്ന് മൊബൈൽ നോക്കിക്കൊണ്ടിരുന്ന ദേവദത്തന്റെ അടുക്കലേക്ക് കിച്ചനിലെ എല്ലാ പണിയും തീർത്തു അഭിരാമിയും മിത്രയും വന്ന് ഇരിപ്പുറപ്പിച്ചു....
"അച്ഛാ... കൊട് കൈ"... മിത്ര ചുണ്ടിലൂറി വന്നൊരു ചെറുചിരിയോടെ ദേവദത്തന് നേരെ തന്റെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു...
ദേവദത്തൻ കൈ കൊടുത്തിട്ട് എന്താണെന്ന് മിത്രയോട് തിരക്കി...
"അച്ഛാ...താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന് ചിന്തിക്കുന്ന കർക്കശക്കാരിയായ ഒരു സിംഹിയുടെ പത്തി താഴ്ത്തിയില്ലേ ഇന്ന്. അതും ഒരു നോട്ടത്തിൽ. സമ്മതിച്ചിരിക്കുന്നു അച്ഛനെ. ഞങ്ങളോടൊക്കെ വാശി പിടിച്ചു മുമ്പിത് പോലെ കൂടെയിരുന്നു കഴിക്കുവാൻ വിസമ്മതിച്ചു നിൽക്കുമ്പോൾ താണ് കേണപേക്ഷിച്ചാൽ പോലും അമ്മയുടെ മനസ്സലിയില്ലായിരുന്നു. എന്നാൽ അച്ഛന്റെ മുന്നിൽ അമ്മ ഫ്ലാറ്റായത് ഇപ്പോഴും വിശ്വസിക്കുവാൻ പോലും വയ്യ"... മിത്ര കുറച്ച് മുമ്പ് നടന്ന രംഗങ്ങളുടെ ഓർമ്മകളിൽ രഥയാത്ര നടത്തിക്കൊണ്ട് മൊഴിഞ്ഞു...
"അതെ അതെ.... ഇത് പോലൊരു നോട്ടം കൊണ്ട് അമ്മയെ വരച്ച വരയിൽ നിർത്തുവാൻ കഴിയുന്ന അച്ഛനാണോ ഇത്രയും കാലം അമ്മയിൽ നിന്നും വേറിട്ടു നിന്നത് "...?
മിത്രയുടെ വാക്കുകളെ ശരി വച്ച അഭിരാമി ദേവദത്തനോട് തന്റെ സംശയം തിരക്കി...
"ഹ ഹ... ഞാൻ ഭാര്യയെ അടക്കി ഭരിക്കുന്ന കാർക്കശ്യക്കാരനായ ഭർത്താവല്ല. എന്നെ സംബന്ധിച്ച് എന്റെ ഭാര്യയും എന്നെപ്പോലെയൊരു വ്യക്തിയാണ്. അവൾക്ക് അവളുടേതായ സ്വാതന്ത്ര്യമുണ്ട്. അതിന് കൂച്ചു വിലങ്ങിട്ട് അടിച്ചമർത്തി ഭരിക്കുവാൻ എനിക്ക് കഴിയില്ല. ഒരിക്കലും നിങ്ങളുടെ അമ്മയുടെ സ്വാതന്ത്ര്യത്തിനും ചിന്തകൾക്കും എതിര് നിന്നിട്ടില്ല. നിൽക്കുകയുമില്ല. പിന്നെ ഇത്രയും കാലം വേറിട്ടു നിന്നത് കാരണം വിധിയും പിന്നെ സാഹചര്യവും കാരണമാണ്"....ചിരി വിടാതെ ദേവദത്തൻ പറഞ്ഞു നിർത്തി....
തുടർന്ന് അഭിരാമിയേയും മിത്രയെയും നോക്കിയപ്പോൾ ഇരുവരും കണ്ണുകൾ മിഴിച്ചു കൊണ്ട് ഇരിക്കുന്നതായി കണ്ട ദേവദത്തന് ഉള്ളിൽ ചിരിയടക്കുവാൻ കഴിഞ്ഞില്ല...
"ഹലോ....എന്ത് പറ്റി രണ്ടാൾക്കും... ഫ്യൂസ് പോയോ"....?
ദേവദത്തൻ പൊട്ടിച്ചിരിച്ചു കൊണ്ട് ഇരുവരുടെയും മുഖങ്ങൾക്ക് മുന്നിലൂടെ കൈപ്പത്തി ചലിപ്പിച്ചു കൊണ്ട് ചോദിച്ചു..
"അച്ഛാ....എന്നാൽ പിന്നെ ഇപ്പോൾ അച്ഛനമ്മയോട് ദേഷ്യപ്പെട്ടതോ"...?
ഞെട്ടലിൽ നിന്നും മുക്തയായ അഭിരാമി ദേവ ദത്തനോട് തിരക്കി...
"നിങ്ങളുടെ അമ്മയുടെ അടുത്ത് ചിലപ്പോൾ ശ്രീരാമൻ വർക്ഔട് ആവില്ല അപ്പോൾ പിന്നെ നരസിംഹം ആവുകയെ വഴിയുള്ളൂ"...ദേവദത്തൻ ഉറക്കെച്ചിരിച്ചു കൊണ്ട് അഭിരാമിയ്ക്ക് മറുപടി നൽകി...
"അത് ശരി... ഈ നരസിംഹഭാവം അച്ഛനിതിനു മുമ്പ് അമ്മയോട് എടുത്തിട്ടുണ്ടോ"..?
മിത്രയൊരു കുസൃതിയോടെ ദേവദത്തനോട് തിരക്കി...
"ഇല്ല... ജീവിതത്തിൽ ആദ്യമായാണ് അമ്മയോട് ഞാൻ ദേഷ്യപ്പെടുന്നത്"...ദേവദത്തൻ മറുപടി നൽകി...
"എന്തായാലും എടുക്കാതിരുന്നത് നന്നായി. ഞങ്ങൾ ശരിക്കും പേടിച്ചു പോയി. ഇനിയീ ഭാവമൊന്നും എടുത്തേക്കല്ലേ"...അഭിരാമി അല്പം ഭയപ്പാടോടെ ദേവദത്തനോട് മൊഴിഞ്ഞു...
"ഹ ഹ.. അതൊക്കെ പിന്നീടാലോചിക്കാം...എന്തിനോടെങ്കിലും അല്പം ഭയമുള്ളത് നല്ലതാ"...ദേവദത്തൻ ഉറക്കെച്ചിരിച്ചു കൊണ്ട് മക്കളിരുവരോടുമായി മൊഴിഞ്ഞു....
തുടർന്ന് ഹാളിൽ സംസാരിച്ചു കൊണ്ട് ദേവദത്തൻ തന്റെ മക്കളോടൊപ്പമിരുന്നു....
കുറച്ച് സമയം കഴിഞ്ഞപ്പോൾ അഭിരാമിയും മിത്രയും കിടക്കാൻ പോകുവാനായി എഴുന്നേറ്റു. ദേവദത്തനെ ഇരുവരും ക്ഷണിച്ചു....
"മക്കളെ... നിങ്ങൾ പൊക്കോ... ഞാനിപ്പോൾ വരാം. ഞാനെന്റെ നരസിംഹിയുടെ അവസ്ഥ എന്താണെന്നൊന്ന് പോയി നോക്കട്ടെ"...ദേവദത്തനൊന്ന് കണ്ണിറുക്കിച്ചിരിച്ചു കൊണ്ട് മക്കളോടായി മൊഴിഞ്ഞു...
"അച്ഛാ... കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട. അമ്മയെ ട്യൂൺ ചെയ്യാൻ പോകുവാന്ന് പറഞ്ഞാൽ മതി"... മിത്ര ദേവദത്തനെ നോക്കി കളിയാക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു..
"അങ്ങനെയെങ്കിൽ അങ്ങനെ"... ചിരി വിടാതെ ദേവദത്തൻ മിത്രയ്ക്ക് മറുപടി നൽകി...
"അച്ഛനൊരു ബെസ്റ്റ് ഓഫ് ലക്ക് ഒക്കെ തരണമെന്നുണ്ട് പക്ഷേ റിസൾട്ട് നെഗറ്റീവ് കിട്ടാൻ പോണ പ്രവൃത്തിയ്ക്ക് എന്തിനാ വെറുതെ വിഷ് പാഴാക്കുന്നത്. അത് കൊണ്ട് തരുന്നില്ല. അച്ഛൻ പോയിട്ട് വാങ്ങിച്ചു കൂട്ടാനുള്ളതൊക്കെ വാങ്ങിച്ചു കൂട്ടിയേരെ"...അഭിരാമിയും ദേവദത്തനെ കളിയാക്കിക്കൊണ്ട് പറഞ്ഞു..
"അച്ഛാ... നാളത്തെ കാര്യം മറക്കേണ്ട. നാളെ അച്ഛനെയും കൊണ്ട് ഒന്ന് രണ്ട് സ്ഥലങ്ങളിൽ ഞങ്ങൾക്ക് പോകാനുള്ളതാ. പൂജാബിംബത്തെയും നോക്കി അവിടെ തന്നെ ഇരുന്നേക്കരുത്. നേരത്തെ ഉറങ്ങണം"... മിത്ര ചിരിച്ചു കൊണ്ട് ദേവദത്തനോട് മൊഴിഞ്ഞു...
ദേവദത്തൻ മറുപടിയായൊരു പുഞ്ചിരി ഇരുവർക്കും നൽകിയിട്ട് ശ്രീലക്ഷ്മിയുടെ മുറിയിലേക്ക് നടന്നു....
ശ്രീലക്ഷ്മിയുടെ മുറിയിലേക്ക് കയറിയ ദേവദത്തൻ സീറോ വോൾട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ തന്റെ പ്രിയപ്പെട്ടവൾ ശയനീയത്തിൽ വശം ചേർന്ന് മയങ്ങുന്നത് കണ്ടു...
ശ്രീലക്ഷ്മിയുടെ രത്നാധരങ്ങളിൽ ഒരു മൃദുമന്ദഹാസം വിടർന്നിരിക്കുന്നതായി ദേവദത്തന്റെ ശ്രദ്ധയിൽപ്പെട്ടു. തനിയ്ക്കിഷ്ടമുള്ളതെന്തോ ആലോചിച്ചുറങ്ങുമ്പോൾ അവരുടെ ചൊടിയിലൊരു മന്ദഹാസം വിരിയുമെന്ന് പണ്ടുള്ളവർ പറയുന്നത് ദേവദത്തനോർത്തു....
ഒരു പുഞ്ചിരിയോടെ അലസമനോഹരമായുറങ്ങുന്ന തന്റെ പ്രിയപ്പെട്ടവളുടെ മേൽ ദേവദത്തനാവോളം തന്റെ നയന
ങ്ങളാൽ ആത്മഭൂബാണമെറിഞ്ഞു കൊണ്ട് നിന്നു...
അല്പനേരമാ വശ്യമോഹന സൗന്ദര്യമാസ്വദിച്ച ദേവദത്തൻ പതിയെ ശ്രീലക്ഷ്മിയുടെ അടുത്തെത്തി ശയനീയത്തിൽ അവൾക്കടുത്തായി ഇരുന്നു....
ലച്ചൂ.. നിന്റെ വാശിയ്ക്ക് ഇത്ര കാലമായിട്ടും ഒരു കുറവുമില്ലല്ലോ. അത് കൊണ്ടല്ലേ ആദ്യമായ് എനിക്കിന്ന് നിന്നോട് ദേഷ്യപ്പെടേണ്ടി വന്നത്. നിന്റെ നരസിംഹമല്ലേ.. അങ്ങ് ക്ഷമിച്ചേരെ....മനസ്സിൽ നിറഞ്ഞു തുളുമ്പിയ വാത്സല്യത്തോടെ ദേവദത്തൻ ശ്രീലക്ഷ്മിയുടെ തലയിലും നെറ്റിയിലും തഴുകിക്കൊണ്ട് മനസ്സിൽ മന്ത്രിച്ചു....
പ്രണയപുരസരമൽപ്പ സമയം ശ്രീലക്ഷ്മിയേ തഴുകിയതിനു ശേഷം ദേവദത്തൻ തന്റെ ശിരസ്സ് താഴ്ത്തി അവളുടെ നെറ്റിയുടെ വശത്തായി ചുംബിച്ചു.....
തുടർന്ന് ദേവദത്തൻ അല്പനിമിഷങ്ങൾ കൂടെയവിടെ ചെലവിട്ടതിന് ശേഷം ദേവദത്തൻ ശ്രീലക്ഷ്മിയുടെ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. അപ്പോഴും ശ്രീലക്ഷ്മിയുടെ ചൊടികളിൽ മൃദുമന്ദഹാസം നിറഞ്ഞു നിന്നു....
==================================
പിറ്റേന്ന് അഭിരാമിയും മിത്രയും കൂടിയാണ് ബ്രേക്ക് ഫാസ്റ്റും ശ്രീലക്ഷ്മിയ്ക്കുള്ള ഭക്ഷണവും തയ്യാറാക്കിയത്. അച്ഛനെയും കൊണ്ട് തങ്ങൾക്ക് പലയിടത്തും പോകാനുണ്ടെന്നും പറഞ്ഞ അവരോട് ദേവദത്തൻ എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചെങ്കിലും അതൊക്കെ സർപ്രൈസ് ആണെന്നും പറഞ്ഞു അച്ഛന് ഉത്തരം നൽകുവാൻ വിസമ്മതിച്ചു....
ബ്രേക്ക്ഫാസ്റ്റ് കഴിയ്ക്കുവാൻ ശ്രീലക്ഷ്‌മിയോട് ആവശ്യപ്പെടാതെ തന്നെയവൾ ഊണ് മേശയിൽ സന്നിഹിതയായിരുന്നു. ആരുമാവശ്യപ്പെടാതെ തന്നെ അമ്മ വന്ന് ഇരുന്നതിൽ അഭിരാമിയും മിത്രയും അത്ഭുതം കൊണ്ടു. ദേവദത്തൻ ഉള്ളിലൂറിയ ഒരു ചിരിയോടെ ശ്രീലക്ഷ്മിയെ തന്നെ നോക്കിക്കൊണ്ട് ഇരുന്നു....
"അച്ഛാ... ആ ഇരിക്കുന്നത് അച്ഛന്റെ പ്രോപ്പർട്ടി തന്നെയാണെന്ന് സമ്മതിച്ചു. എന്നിരുന്നാലും ഇങ്ങനെ നോക്കി ഇരിക്കാതെ. ഒരു മയത്തിലൊക്കെ നോക്ക്"...ശ്രീലക്ഷ്മിയിൽ നിന്നും മിഴികളെടുക്കാതെ നോക്കി ഇരിക്കുന്ന ദേവദത്തനോട് അഭിരാമി ശബ്ദം താഴ്ത്തി പറഞ്ഞു...
മറുപടിയായി ദേവദത്തനൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു കൊണ്ട് ഭക്ഷണം കഴിക്കുവാൻ തുടങ്ങി...
എന്നാൽ ശ്രീലക്ഷ്മി ആരെയും ശ്രദ്ധിക്കാതെ മുന്നിൽ വിളമ്പിയത് കഴിച്ചു കൊണ്ടിരുന്നു...
ഭക്ഷണം കഴിച്ചെഴുന്നേറ്റ് പോകാനായി ദേവദത്തനും മക്കളും അണിഞ്ഞൊരുങ്ങി. ജീൻസും ടോപ്പുമണിഞ്ഞ അഭിരാമിയ്ക്കും മിത്രയ്ക്കുമൊപ്പം ബ്ലൂ ജീൻസും കാഷ്വൽ ഷേർട്ട് ഇൻസർട് ചെയ്തു ദേവദത്തനും പോകാനായി ഒരുങ്ങി....
ദേവദത്തനെ കണ്ട അഭിരാമിയും മിത്രയും ഒന്നമ്പരന്നു. അച്ഛനൊരാറേഴ് വയസ്സ് കുറഞ്ഞത് പോലെയുളവായി ഇരുവർക്കും....
"അച്ഛാ... അച്ഛനെ കണ്ടാൽ ഞങ്ങളുടെ ചേട്ടനാണെന്നെ പറയൂ"... മിത്ര ദേവദത്തനെ നോക്കിയൊന്ന് പുകഴ്ത്തിക്കൊണ്ട് മൊഴിഞ്ഞു....
"നിങ്ങളായിട്ട് ഇനി അച്ഛാ എന്നും പപ്പാ എന്നും വിളിച്ചു മറ്റുള്ളവരുടെ ചിന്തയ്ക്ക് കത്തി വയ്ക്കേണ്ട. ഹൈദരാബാദിലെ തരുണീമണികൾ എന്നെ നോക്കുന്നത് നിങ്ങളായിട്ട് ഇല്ലാതാക്കരുത്"...ദേവദത്തനൊരു കള്ളച്ചിരി പാസാക്കിക്കൊണ്ട് അഭിരാമിയോടും മിത്രയോടും മൊഴിഞ്ഞു...
"അയ്യെടാ... അച്ഛന്റെയൊരു കൊതി. ഒരാളെ ഇവിടുന്ന് ട്യൂൺ ചെയ്യുന്നത് പോരാതെയാ ഇനി പുറത്തുള്ളവരെ കൂടെ"...അഭിരാമി ദേവദത്തനെ കളിയാക്കിച്ചിരിച്ചു...
"അതൊക്കെ പിന്നെ ആലോചിക്കാം..ഞാനെന്റെ പൂജാബിംബത്തിനോട് പോകുന്ന കാര്യമൊന്ന് പറഞ്ഞേച്ചു വരാം"...ദേവദത്തൻ കണ്ണിറുക്കിക്കൊണ്ടതും പറഞ്ഞു ശ്രീലക്ഷ്മിയുടെ മുറിയ്ക്ക് നേരെ നീങ്ങി....
അമ്മയുടെ പ്രതികരണമെന്താവുമെന്ന് അറിയാനുള്ള ആകാംക്ഷയിൽ അഭിരാമിയും മിത്രയയും ദേവദത്തനെ പിന്തുടർന്നു....
ശ്രീലക്ഷ്മിയുടെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് നോക്കിയ ദേവദത്തൻ കട്ടിലിൽ ഇരിക്കുന്ന ശ്രീലക്ഷ്മിയെ ഒന്ന് നോക്കി....
"ലച്ചൂ".... ദേവദത്തൻ ശ്രീലക്ഷ്മിയെ വിളിച്ചു...
ശ്രീലക്ഷ്മി നിർവികാരമായൊരു ഭാവത്തോടെ ദേവദത്തന് നേരെ തന്റെ മിഴികളയച്ചു...
"ലച്ചൂ.. ഞങ്ങളൊന്ന് പുറത്തേക്ക് പോകുവാ..തനിയ്ക്കുള്ള ഭക്ഷണമൊക്കെ വച്ചിട്ടുണ്ട്. സമയത്ത് അതെടുത്തു കഴിച്ചേക്കണം കേട്ടോ. താനൊന്നും കഴിയ്ക്കാതെ തനിയ്ക്ക് വല്ലതും സംഭവിച്ചാൽ എനിക്ക് വയ്യ പിന്നെ വിഭാര്യനായി നടക്കാൻ. അത് കൊണ്ട് ലച്ചൂട്ടി സമയത്ത് മാമുണ്ടോണം കേട്ടോ"...ദേവദത്തനൊരു കള്ളച്ചിരിയണിഞ്ഞു കൊണ്ട് ശ്രീലക്ഷ്മിയോട് പറഞ്ഞു...
ശ്രീലക്ഷ്മി ദേവദത്തനെ രൂക്ഷമായൊന്ന് നോക്കി. എന്തോ പറയാൻ വന്നത് വിഴുങ്ങിയത് പോലൊരു ഭാവമവളുടെ വദനത്തിൽ നിറഞ്ഞു....
ശ്രീലക്ഷ്മിയുടെ മുഖഭാവം കണ്ടപ്പോൾ ദേവദത്തൻ അവളെ നോക്കിയൊരു ചിരിയോടെ തന്റെ കണ്ണിറുക്കി...
അത് ശ്രീലക്ഷ്മിയുടെ കോപമൊന്ന് കൂടിയിരട്ടിപ്പിച്ചു. ദേവദത്തനെ പതിവ് പോലെയവളൊന്ന് കത്തിച്ചു നോക്കി...
കുറച്ചകലെ നിന്നു കൊണ്ട് അമ്മയുടെ മുറിയിലേക്കെത്തി നോക്കിയ അഭിരാമിയ്ക്കും മിത്രയ്ക്കും അമ്മയുടെ മുഖഭാവം കണ്ടപ്പോൾ ചിരി പൊട്ടി....
തുടർന്ന് ദേവദത്തൻ മക്കളെയും കൂട്ടി പോകാനായിറങ്ങി....
"അച്ഛാ... അച്ഛനമ്മയെ നന്നായി എരിവ് കയറ്റുന്നുണ്ടല്ലേ"...?
അഭിരാമി പൊട്ടിച്ചിരിച്ചു കൊണ്ട് ദേവദത്തനോട് തിരക്കി...
"പിന്നല്ലാതെ...ഇത്രയും ദൂരത്തേക്ക് ഒരു സൂചനയും നൽകാതെ എന്നേയുമുപേക്ഷിച്ചു പോന്നതിനു ഇത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ"... ഒരു ചെറു ചിരിയോടെ ദേവദത്തൻ അഭിരാമിയ്ക്ക് മറുപടി നൽകി...
"എന്തായാലും അമ്മയുടെ പത്തി താഴ്ന്നു കിടക്കുന്നത് കാണുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരാനന്ദം അലകടലായി ഇരമ്പുന്നു"... മിത്ര ദേവദത്തനോട് ചിരിച്ചു കൊണ്ട് പറഞ്ഞു...
"മീനൂട്ടി കുറച്ച് സാഹിത്യം ചേർത്തല്ലോ അതിനിടയിൽ"...?
ദേവദത്തൻ ചിരിച്ചു കൊണ്ട് മിത്രയോട് ചോദിച്ചു ...
"അത് പിന്നെ വിത്തു ഗുണം പത്ത് ഗുണം ഇല്ലാതിരിക്കുമോ"... മിത്രയുറക്കെ ചിരിച്ചു കൊണ്ട് ദേവദത്തന്റെ കൈയിൽ തൂങ്ങി...
മിത്രയുടെ മറുപടിയിൽ മൂവരുമൊന്ന് ചിരിച്ചു...
പട്ടാഞ്ചെരുവിൽ നിന്നും ക്യാബ് പിടിച്ചു മൂവരും മിയാപൂർ ഇറങ്ങി. അവിടെ നിന്നും മെട്രോ ട്രെയിനിൽ അഭിരാമി സെക്കന്ദരാബാദ് ടിക്കറ്റെടുത്തു. അവിടേക്ക് എന്തിനാവും പോകുന്നതെന്ന് അറിയാൻ ദേവദത്തന് മക്കളോട് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും പിന്നെ അയാളത് വേണ്ടെന്ന് വച്ചു....
മെട്രോ ട്രെയിനിൽ കുറച്ച് നേരത്തെ യാത്രയ്ക്ക് ശേഷം മൂവരും സെക്കന്ദരാബാദ് മെട്രോ സ്റ്റേഷനിൽ എത്തിച്ചേർന്നു....
അവിടെ നിന്നും വീണ്ടുമൊരു ക്യാബ് വിളിച്ചു മൂവരും കയറി. ഇനിയെങ്ങോട്ടാവും മക്കൾ തന്നെയും കൊണ്ട് പോകുന്നതെന്ന് അറിയാൻ ദേവദത്തൻ ആകാംക്ഷയോടെ കാത്തിരുന്നു...
മൂവരും കയറിയ ക്യാബ് ബേഗംപേട്ട് എയർപോർട്ടിലേക്ക് പോകുന്ന വഴിയുടെ എതിരെയുള്ള വഴിയിലേക്ക് തിരിഞ്ഞു....
അല്പം മുന്നോട്ട് പോയ ക്യാബ് ഒരു വലിയ ബിൽഡിംഗഗിന്റെ ഗേറ്റിന്റെ മുമ്പിൽ നിർത്തി....
അഭിരാമിയും മിത്രയും ദേവദത്തനോട് ഇറങ്ങുവാൻ ആവശ്യപ്പെട്ടു. ഒരാശങ്കയോടെ ഇറങ്ങിയ ദേവദത്തൻ അഭിരാമിയുടെയും മിത്രയുടെയും മുഖത്തേക്ക് നോട്ടമയച്ചു....
അവാച്യവും അനിർവചനീയവുമായൊരു ആനന്ദത്തിന്റെ സുരനിമ്നഗവീചികളുടെ വേലിയേറ്റങ്ങൾ ദേവദത്തൻ തന്റെ മക്കളുടെ മിഴികളിൽ ദർശിച്ചു....
തുടരും
NB : വർക്ക് ലോഡ് കാരണം എഴുതാൻ കഴിയാത്തതിനാൽ ഈ പാർട്ടും വൈകി. എന്റെ ആദ്യത്തെ കഥയിലെ നായകന്റെ അവസ്ഥയാണ് വർക്കിന്റെ കാര്യത്തിൽ ഇപ്പോൾ.. 😪😪😪
വായനക്കാർ സഹകരിക്കുമല്ലോ...
കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
ആരോടാ അവളുടെ തേരോട്ടം... തീയിൽ കുരുത്തവനോടോ 😂😂😂
റിയാസിനെ വരെ ഓടിച്ചു പിന്നെ ആണ് ലാസ്മി
കണ്ണൂർകാരൻ 😂😂😂😂 #👌 വൈറൽ വീഡിയോസ് #🕶ലാലേട്ടൻ സ്റ്റാറ്റസ് #💃 Reels വീഡിയോസ് #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #🤘 Motivation Video
ഈ കൊമ്പോ ഒരു രക്ഷയും ഇല്ലാട്ടോ
Shaaneesh
കണ്ണൂർകാരൻ ❤️❤️❤️❤️ #🤘 Motivation Video #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💃 Reels വീഡിയോസ് #🕶ലാലേട്ടൻ സ്റ്റാറ്റസ് #👌 വൈറൽ വീഡിയോസ്