#📝 ഞാൻ എഴുതിയ വരികൾ
#കഥ
ഭാഗം 60
## നേരം പുലരും മുൻപ് ജെനിയെ വീട്ടിൽ എത്തിച്ചു മീനു...
ജീപ്പിൽ നിന്നും ഇറങ്ങാൻ തുടങ്ങാവേ മീനു ഒന്നൂടെ ഓർമിപ്പിച്ചു...
നോക്ക് ചേച്ചി....
ചേച്ചി എന്നവിളി കേട്ട് ജെനി അമ്പരപ്പോടെ അവളെ നോക്കി...
ഞാൻ അങ്ങനെ വിളിച്ചത് ഈപ്രായത്തിൽ എനിക്കുമുണ്ടൊരു ചേച്ചി.. അതാ. ഇന്നലെ നടന്നതൊക്കെ
ഒരു സ്വപ്നം ആണെന്ന് കരുതി മറന്നേക്കുക.... എങ്ങനെ നോക്കിയാലും നഷ്ട്ടംനമ്മൾ പെണ്ണുങ്ങൾക്കാണ് അതോർമ്മ വേണം...
ജെനി ദയനീയമായി മീനുവിനെ നോക്കി... പിന്നെ പതിയെ തലയാട്ടി...
ഒരു പോലീസ് ഉദ്യഗസ്ഥ ആയിട്ടല്ല. ഞാൻ ഈ പറയുന്നതൊക്കെ. അങ്ങനെ ആയിരുന്നേൽ ഞാൻ ഇന്നലെ തന്നെഇതൊക്കെ റിപ്പോർട്ട് ചെയ്തേനെ..
മുകുന്ദൻ അറിയേണ്ട... കാരണം അയാളും ഒരു കേസിന്റെ അന്ന്വഷണത്തിൽ ആണ്...
അപ്പൊ മുകുന്ദേട്ടൻ... പോലീസ് ആണോ..
പോലീസ് അല്ല. അവർ കേസുകൾ പ്രൈവറ്റ് ആയി അന്ന്വഷിക്കുന്ന ഏജൻസികളാണ്...
അമ്പരപ്പ് ആയിരുന്നു ജെനിക്ക്...
ശരി. വീട്ടിൽ ഞാൻ പറഞ്ഞ പോലെ പറഞ്ഞാൽ മതി കേട്ടോ...
ജീപ്പ് മുന്നോട്ട് നീങ്ങവേ ജെനി വീടിനുള്ളിലേക്ക് നടന്നു...
നടക്കാൻ അല്പം പ്രയാസം ഉള്ളത് പോലെ..
കാലുകൾക്ക് ബലക്കുറവ് തോന്നുന്നു...
ബെൽ അമർത്താൻ തുടങ്ങാവേ മോൻ വന്നു വാതിൽ തുറന്നു...
എന്താ അമ്മേ... മുകുന്ദൻ സാറിനു പറ്റിയത്...
ഇപ്പൊ എങ്ങനെ ഉണ്ട്..?
സാരമില്ല മോനെ...
അച്ഛൻ വിളിച്ചിരുന്നു... കുറെ വഴക്ക് പറഞ്ഞു.. എന്തിന്റെ കേടാ നിന്റെ അമ്മയ്ക്ക് എന്നൊക്കെ ചോദിച്ചു..
ശരി പിന്നെ പറയാം ഹോസ്പിറ്റലിൽ ഇരുന്നതല്ലേഅമ്മ ഒന്ന് കുളിക്കട്ടെ...
മോൻ കിടന്നോളൂ. നേരം പുലർന്നില്ലല്ലോ..
അവന് മുഖം കൊടുക്കാതെ ജെനി മുറിയിലേക്ക്കടന്ന്...
ബാത്റൂമിൽ വസ്ത്രങ്ങൾ മാറാതെ തന്നെ ഷവറിനടിയിൽനിൽക്കവേ അറിയാതെ അവൾ വിതുമ്പി...
ഇത്രനേരം പിടിച്ചു കെട്ടി നിർത്തിയ സങ്കടം ഒന്നാകെ പൊട്ടിയോഴുകി...
മുഖം കൈകുമ്പിളിൽ പൊത്തി ഏങ്ങലടിച്ചു കരഞ്ഞു... വെള്ളത്തുള്ളികൾ വസ്ത്രങ്ങളും നനച്ച് ഉള്ളിലേക്കിറങ്ങാവേ മേനിയിലാകെ എവിടൊക്കെയോ നീറ്റൽ അനുഭവപ്പെടുന്നുണ്ടായിരുന്നു...
തലേ രാത്രിയിൽ നടന്ന ഓരോ സംഭവങ്ങളും ഒന്നൊന്നായിമനസ്സിൽ തെളിഞ്ഞു വന്നു.... (തുടരും)