നെഞ്ച് പൊട്ടിക്കുന്ന നിമിഷങ്ങൾക്ക് അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി സാക്ഷിയായി. ഖബറടക്കത്തിന് മുൻപായി, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാപിതാക്കൾക്കും ഏക സഹോദരി ഇസ്സയ്ക്കും പിഞ്ചുമക്കളുടെ മുഖങ്ങൾ അവസാനമായി കാണാൻ അവസരമൊരുക്കിയിരുന്നു.
കുഞ്ഞുങ്ങളുടെ നിശ്ചലമായ മുഖങ്ങൾ നോക്കി കരഞ്ഞുതളർന്ന പിതാവ് അബ്ദുൽ ലത്തീഫിന്റെയും, സഹോദരി ഇസ്സയുടെയും, കരയാൻ പോലും ശക്തിയില്ലാതെ വിങ്ങിയിരുന്ന റുക്സാനയുടെയും ദൃശ്യങ്ങൾ ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ നനയിച്ചു. ശരീരത്തിലെ പരുക്കുകൾ അവഗണിച്ചും വീൽചെയറിൽ ഇരുന്ന് മക്കളെ അവസാനമായി യാത്രയാക്കാൻ അദ്ദേഹം ദുബായിലെത്തിയതായിരുന്നു.
പ്രാർഥനകൾക്ക് ശേഷം, ചേതനയറ്റ കുഞ്ഞുദേഹങ്ങൾ ഖബറിലേക്കെടുത്തപ്പോൾ തളർന്നുപോയ ആ പിതാവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീർ അടക്കാനാവാതെ വിങ്ങിപ്പൊട്ടി.
ഉമ്മയെയും ഉപ്പയെയും ഏക സഹോദരിയെയും ഈ ഭൂമിയിൽ തനിച്ചാക്കി, ആ നാല് സഹോദരങ്ങൾ കൈകോർത്ത് ആരും തിരികെ വരാത്ത ലോകത്തേക്ക് യാത്രയായി. നൊന്തു പ്രസവിച്ച ആ മാതാവിന്റെ വേദന എങ്ങനെ വാക്കുകളിലാക്കും… തകർന്നുപോയ ആ പിതാവിന്റെ കണ്ണുനീർ ആര് തുടയ്ക്കും…
ലോകത്തിന് ഇത് ഒരു വാർത്ത മാത്രമായേക്കാം.
എന്നാൽ ആ കുടുംബത്തിന്…
ഇത് തകർന്നുപോയ അവരുടെ മുഴുവൻ ജീവിതമാണ് 😔
ഹൃദയം തകർന്ന ആ മാതാപിതാക്കൾക്കും കുടുംബത്തിനും ഈ വേദന സഹിക്കാനുള്ള കരുത്ത് ദൈവം നൽകട്ടെ 🙏🏻
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാൻ അനുഗ്രഹിക്കട്ടെ 🙏🏻 #📝 ഞാൻ എഴുതിയ വരികൾ #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🏝️ പ്രവാസി