Mihras koduvally
ShareChat
click to see wallet page
@mihraskoduvally
mihraskoduvally
Mihras koduvally
@mihraskoduvally
she is dream maker
#allah #muthnabi💚 #muthnabi #Ente muthNabi(sw) 😍💚❤️ #🛐 മുത്ത്നബി 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *രക്തസാക്ഷി* അബൂസയ്യിദ് (റ) നിവേദനം ചെയ്തു. പ്രവാചകന്‍ ﷺ പറഞ്ഞു: സത്യസന്ധനും വിശ്വസ്തനുമായ വ്യാപാരി നബിമാരോടും സത്യാത്മക്കളോടും ശഹീദ് (രക്തസാക്ഷി) കളോടും കൂടിയാകുന്നു. (തിര്‍മിദി) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
#new writters n സ്വാന്തനമായി പ്രണയകഥകൾ *✿═══════════════✿* *ആയിഷുന്റെ റിഷു* http://mihraskoduvally123.blogspot.com/2023/02/blog-post_22.html *✿═══════════════✿* http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs " നിനക്ക് മടുപ്പ് തോന്നുന്നില്ലെ ഇങ്ങനെ നിന്റെ ജീവിതം നശിപ്പിക്കുന്നതിനോട്. നീ ഇപ്പൊ ജീവിതകാലം മുഴുവൻ അവൾക്ക് കാവലിരിക്കാൻ പോവുകയാണോ? അല്ല എന്താ നിന്റെ തീരുമാനം... നിന്നെ ഇങ്ങനെ ഇട്ടേക്കാൻ എനിക്ക് പറ്റുമോ? ഉമ്മാന്റെ ചോദ്യം എന്നെ ഒട്ടും വേദനിപ്പിച്ചിട്ടില്ല. ഞാൻ ഉമ്മാക്ക് മനസ് നിറഞ്ഞ ഒരു പുഞ്ചിരി മാത്രം നൽകി. വീണ്ടും വീണ്ടും ഉമ്മ പലരും പറയുന്നുണ്ട്... വഴക്ക് പറയുന്നുണ്ട് കരയുന്നുമുണ്ട്... ഉമ്മയെയും കുറ്റം പറയാൻ ഒക്കില്ല. കാരണം. അവർക്കുള്ള ഒരേ ഒരു മകൾ ഇങ്ങനെ കൂട്ടുകാരിയെ പരിചരിച്ചു കാലം നീക്കുക എന്നത് അവർക്ക് വേദന നൽകുന്ന ഒന്ന് തന്നെയാണ്... പക്ഷെ! എല്ലാം നഷ്ടപ്പെട്ട അവൾക്ക് ഞാൻ മാത്രമേ ഉള്ളു. കാർ ആക്കിസ്ഡന്റ് പേരിൽ വീട്ടുകാരെ മുഴുവൻ നഷ്ടമായി എഴുനേറ്റ് നടക്കാൻ കഴിയാതെ കട്ടിൽ മാത്രമായി കാലം കഴിക്കുന്ന അവളെ ഞാൻ ഇട്ട് പോയാൽ പിന്നെ ആരാ അവളെ നോക്കാ... ഒരു ബാധ്യത ആവുമെന്ന് കരുതി ബന്ധുക്കൾ ആരും അവളെ സ്വീകരിച്ചിട്ടില്ല. പക്ഷെ! ആ ഹോസ്പിറ്റലിൽ എനിക്ക് അവളെ ആരുമില്ലാത്തവളായി ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. ഒരിക്കലും കഴിയുകയുമില്ല. കാരണം ചെറുപ്പത്തിലെ ഉപ്പ നഷ്ടപ്പെട്ട എന്നെ പഠിപ്പിച്ചതും എനിക്കും ഉമ്മക്കും ഇത്രയും കാലം സംരക്ഷണം നൽകിയതും അവളുടെ ഉപ്പയും ഉമ്മയുമാണ്... സ്കൂളിൽ വെച്ച് ഉപ്പ ഇല്ലാത്തതിന്റെ പേരിൽ കൂട്ടുകാരികൾ കളിയാക്കുമ്പോൾ അവർക്കിടയിൽ നിന്ന് എന്നെ സംരക്ഷിക്കുന്ന എനിക്ക് ഭക്ഷണവും വസ്ത്രവും കിടപ്പാടവും തന്ന അവളെ ഒറ്റക്കിട്ട് ഞാൻ എങ്ങോട്ടും പോവില്ല. ഉമ്മാക്ക് ഒറ്റക്ക് അവളെ നോക്കാൻ കഴിയില്ല. അസുഖവും വേദനയുമായി നടക്കുന്ന ഉമ്മ പിന്നെ എങ്ങനെ അവളെ നോക്കി ജീവിക്കും. ഇപ്പൊ എനിക്ക് ഒരു ജോലി ഉള്ളത് കൊണ്ടാണ് ഇവിടെ കഴിയുന്നത് അതും കിട്ടുന്നത് മുഴുവൻ ഹോസ്പിറ്റലിലും ആണ് ചിലവാകുന്നത്. ഈ അവസ്ഥയിലേക്ക് ഒരാള്... വേണ്ട... "മോളെ, നിന്റെ കൂട്ടുകാരി സീനു വന്നിട്ടുണ്ട്... ഉമ്മ വന്ന് പറഞ്ഞപ്പോ മെല്ലെ വീടിന്റെ ഉമ്മറത്തേക്ക് പോയി നോക്കി. അതെ ചിരി അതെ മുഖം പക്ഷെ കുറച്ചു വണ്ണം വെച്ചിട്ടുണ്ട് സീനു. അവളെ കയ്യിൽ ഉള്ള അവളുടെ മകളെ ഞാൻ വാരിയെടുത്തു. അതെ നുണക്കുഴി കവിൾ തടങ്ങൾ പൂച്ച കണ്ണുകൾ എന്നെ നോക്കി ചിമ്മി തുറക്കുമ്പോൾ ആ പഴയ സീനുനെ തന്നെ ഓർമ വന്നു പോയി. ഞാൻ അവളെയും കൊണ്ട് റിഷുന്റെ അടുത്ത് പോയി... ഓരോന്ന് ആലോചിച്ചു കിടക്കുന്ന അവൾക്കിടയിലേക്ക് ഞങ്ങൾ ചെന്നതും അവള് ഞങ്ങൾ കാണാതെ കണ്ണുകൾ തുടച്ചു. പാവം. അവളെ ആശ്വസിപ്പിക്കാൻ തക്കം ഉള്ള ഒരു വാക്കുകളും എന്റെ ഡിക്ഷണറിയിൽ ഒരു ഭാഷയിലുമില്ല എന്ന് തന്നെ വേണം പറയാൻ. കാരണം ഉമ്മയും ഉപ്പയും നഷ്ടപ്പെടുക എന്നതിൽ പരം മറ്റൊരു വേദനയും ജീവിതത്തിൽ വരാനില്ലല്ലോ? ജൂനിയർ സീനു വിനെ കണ്ടതും അവള് ഒന്ന് ചിരിച്ചു. അവളുടെ അടുത്തേക്ക് ഞാൻ കൊണ്ടു ഇരുത്തി കൊടുത്ത ആ കുഞ്ഞു മോളെ അവള് ഒരുപാട് ചിരിപ്പിച്ചു... അവളും ചിരിച്ചു. കുറെ കാലങ്ങൾക്ക് ശേഷം അവളൊന്ന് ചിരിക്കുന്നത് ഞാൻ കണ്ടു... എന്റെ കണ്ണും നിറഞ്ഞു. " ആയിഷ ഇങ്ങനെ മതിയോ, അവള് ഇങ്ങനെ കിടക്കുന്നു എന്ന് കരുതി. നിനക്ക് ഒരു ജീവിതം വേണ്ടേ... നിനക്ക് ഒരു കൂട്ട് വേണ്ടേ... " സീനു, എനിക്ക് അവളുണ്ട് ഉമ്മയുണ്ട്... " അതല്ലടാ... ഇതൊക്കെ അറിയുകയും മനസിലാക്കുകയും ചെയ്യുന്ന ഒരാൾ വന്നാൽ നിനക്ക് സമ്മതിച്ചു കൂടെ... നിന്റെ ഉമ്മ കുറെ പറഞ്ഞു കരഞ്ഞു എന്നോട്... അവരെ കൂടി നീ മനസിലാക്കണ്ടേ... അവർക്ക് പ്രായം ആയി വരികയല്ലെ, ഒരുപാട് വേദനകളെ ഉള്ളിലൊതുക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു. എനിക്കും റിഷുനും ഒരുമിച്ചു കല്യാണം അവളൊന്ന് എഴുനേൽക്കട്ടെ... അല്ലാതെ അവളെ ഇങ്ങനെ ഇട്ട് എനിക്ക് മാത്രമായി ഒരു ജീവിതം വേണ്ട... അങ്ങനെ ഞാൻ പോയാൽ ഇപ്പൊ എനിക്ക് ഉള്ള ഈ സമാധാനം കൂടി നഷ്ടപ്പെടുകയെ ഉള്ളു. ഇപ്പൊ അവർക്കൊപ്പം റിഷുവും കൂടിട്ടുണ്ട്... അവളും പലതും പറയുന്നു ഞാൻ ഒന്നും കേട്ടില്ല എന്ന് നടിച്ചു... എന്റെ ബാഗുമെടുത്തു സ്കൂളിലേക്ക് നടന്നു. വഴികളകിലം പല ചിന്തകളായിരുന്നു. പക്ഷെ! അവരെല്ലാവരും പറയുന്നത് പോലെ ഞാനെന്റെ ജീവിതത്തിന്റെ ചന്തം കിടത്തിക്കളഞ്ഞിട്ടൊന്നുമില്ല. ഇപ്പോഴത്തെ ഈ ചിന്തകളെല്ലാം ചന്തങ്ങൾക്ക് വഴിമാറുമ്പോൾ അവര് പറഞ്ഞപോലെ ഒരു കൂട്ട് നോക്കാം... ഇപ്പൊ ഇങ്ങനെ പോട്ടെ... ക്ലാസിലെത്തിയപ്പോൾ ഇന്നലെ പറഞ്ഞു നിർത്തിയ കുടുംബ കാര്യങ്ങൾ . ഇന്ന് തുടർന്നു. കുട്ടികളുടെ നിർബന്ധപ്രകാരം എന്റെ ജീവിതവും ചെറു രൂപത്തിൽ അവർക്ക് മുമ്പിൽ ഞാൻ അവതരിപ്പിച്ചു. കളിയും ചിരിയും സ്നേഹവുമായി കടന്നു പോയ ബാല്യം. ജോലി കഴിഞ്ഞു വരുന്ന ഉപ്പയെ കാത്ത് വാതിൽക്കൽ കാത്തിരിക്കുന്ന കുഞ്ഞു വെള്ളയിടുപ്പിട്ട മുമ്പിൽ മൂന്ന് പല്ലും ഇല്ലാത്ത കുഞ്ഞു ആയിഷ... എത്ര മനോഹരമായ ഓർമ്മകൾ... ഉപ്പ വരുമ്പോൾ എന്നും എനിക്കുള്ള മിട്ടായി ഉണ്ടാവും. അത് ഇല്ലാതെ ഉപ്പ വരികയുമില്ല ഉപ്പാനെ ഞാൻ അകത്തു കയറ്റുകയുമില്ല. അഥവാ മറന്നാൽ എന്നെയും എടുത്ത് പോയി വാങ്ങും. ഒഴിവു സമയങ്ങൾ ഉപ്പയുമായി ആനക്കളിയും ഒളിച്ചു കളിയും ... ദിവസങ്ങളും മാസങ്ങളും വർഷങ്ങളും ആഘോഷമായിരുന്നു സന്തോഷമായിരുന്നു. പ്രതീക്ഷിക്കാതെ ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയം ഞങ്ങൾ ഒരു വെക്കേഷനിൽ യാത്ര പുറപ്പെട്ടു ലക്ഷ്യ സ്ഥാനത് എത്തും മുൻപ് മുമ്പിൽ പാഞ്ഞു വന്ന ലോറി ഞങ്ങളുടെ കാറിനെ...അന്ന് ഉപ്പ പോയി... നാളുകൾ കഴിഞ്ഞു ഉമ്മ പഴയ അവസ്ഥയിലേക്ക് വന്നു. അപ്പോഴേക്കും ചികിത്സക്ക് വേണ്ടി ഉണ്ടായിരുന്ന വീടും പോയി. പിന്നെ ഉപ്പാന്റെ സുഹൃത്തിന്റെ പഴയ വീട്ടിലായി താമസം ആ വലിയ മനസുള്ള മനുഷ്യന്റെ സഹായമാണ് ഇന്ന് ഈ കാണുന്ന നിങ്ങളുടെ ടീച്ചർ... എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കുട്ടികളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു എന്റേത് അവരും. അവര് കാണാതെ പരമാവതി മറച്ചു വെങ്കിലും ഉപ്പാന്റെ മുഖം... ഇന്നെന്റെ റിഷു ന്റെ അവസ്ഥ എല്ലാം എന്റെ ഹൃദയം നീറി മിഴികൾ നിറഞ്ഞൊഴുകി... ബാക്കി ഞാൻ പറഞ്ഞില്ല. കാരണം അവർക്ക് എന്നോട് സഹതാപം തോന്നും ഇപ്പോൾ തോന്നിയതിലും അധികമായി. കാരണം ഇന്നാവലിയ മനുഷ്യനും ഞങ്ങളെ വിട്ട് പോയി അവരുടെ കരളിന്റെ കരളായ മകളെ ഞങ്ങൾക്ക് തന്ന് കൊണ്ട്. അതും അവള് സഹിക്കുന്ന വേദന... വർഷങ്ങളായി അവളുടെ തലയണ കുടിക്കുന്ന കണ്ണുനീർ... കട്ടിലിൽ മാത്രം ഒതുങ്ങിയ അവളുടെ രാപകലുകൾ... ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് നടന്നു... വഴികളിൽ ഉള്ളവരെല്ലാം സഹതാപ കണ്ണുകളോടെ നോക്കുന്നതായി എനിക്ക് തോന്നി. പക്ഷെ! എനിക്ക് എന്തോ എന്നോട് അഭിമാനവും പടച്ചോനോട് നന്ദിയും മാത്രമാണ്. കാരണം ഒന്നുമില്ലായിരുന്ന ഞങ്ങളെ സഹായിച്ച പടച്ചോൻ... ആ വലിയ മനുഷ്യനെ ഒരു നിമിത്തമാക്കി കൊണ്ട്. ആ വലിയ മനുഷ്യന്റെ മകളെ അതും എന്റെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകാരിയെയും ഞാൻ നോക്കുന്നത് അത് എനിക്ക് അഭിമാനം തന്നെയാണ്... എന്തോ ഈ സഹതാപ കണ്ണുകളോടെ എനിക്ക് സഹതാപമാണ്. വീട്ടിലെത്തിയ ഉമ്മ എന്നെ വീടിന്റെ ഉമ്മറത്തു തന്നെ കാത്തിരിപ്പുണ്ടാവും. പതിവ് പോലെ സലാം പറഞ്ഞ് വീട്ടിൽ കയറും അവളുടെ കൂടെ പോയിരുന്നു ഞാനും ഉമ്മയും ചായ കുടിക്കും അവൾക്കും കൊടുക്കും... അവളെ കാണാൻ ആരും വരുന്നത് എനിക്കിഷ്ടമില്ല ഇപ്പോൾ, വരുന്നവരൊക്കെ വേദനിപ്പിക്കാൻ വേണ്ടി മാത്രം ഒരുങ്ങിക്കെട്ടി വരുന്നതായാണ് എനിക്ക് തോന്നുന്നത്. ഓരോ കുത്തുവാക്കുകൾ അമ്പു കോർക്കെ കോർത്തു വിടുമ്പോൾ ഇതൊക്കെ പടച്ചോന്റെ വിധിയാണ് ആർക്കും എപ്പോഴും വരാം എന്നുള്ളത് അവരോർക്കുന്നില്ല. അവളെന്തോ ഇതൊക്കെ പണം കൊടുത്ത് വാങ്ങിയപോലെ ഉള്ള ഓരോ സംസാരങ്ങൾ. ചില നേരം നന്നായി ദേഷ്യം വരാറുണ്ട്... പിന്നെ വീട്ടിൽ വന്ന് കയറിയവരോട് നമുക്ക് ഒന്നും പറയാൻ പറ്റില്ലാലോ? ഓരോന്ന് ആലോചിച്ചു നിൽക്കുന്ന എന്നെ അടുത്ത വീട്ടിലെ ആസ്യത ചിന്തയിൽ നിന്നും തൊട്ടുണർത്തി. ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു. ഓർക്ക് എന്നെ വല്യ ഇഷ്ടാ... അവരുടെ മകൻക്ക് എന്നെ കല്യാണം വരെ ആലോചിച്ചു പക്ഷെ! എന്റെ തീരുമാനം റിഷു എഴുനേറ്റ് നടന്നിട്ട് ഞങ്ങൾക്ക് ഒരുമിച്ചാണ് കല്യാണം. ഇപ്പൊ നോക്കുന്നില്ല. എന്ന്. അവര് ചിരിക്കുക മാത്രം ചെയ്തു. വന്ന് പോവുന്നവരൊക്കെ കുറ്റപ്പെടുത്തിയാണ് പോവാറ് ഇവര് മാത്രം. എന്തോ സ്നേഹം മാത്രമാണ് എപ്പോഴും വരും ഞാനില്ലാത്തപ്പോൾ ഉമ്മാനെ സഹായിക്കും. " ആയിഷു.എനിക്ക് നിന്നെ ഇഷ്ടമാ എന്തോ എന്റെ മോളെ പോലെ, അനക്ക് അറിയോ. നിന്നെ പോലൊരു കൂട്ടുകാരിയെ കിട്ടിയത് റിഷുന്റെ ഭാഗ്യാ...*‌‌‌‌‌‌‌ ഖലീഫ മഅ്മൂന്‍ പറയുന്നു: സുഹൃത്തുക്കള്‍ മൂന്നു തരമുണ്ട്. ഒന്ന് ഭക്ഷണം പോലെയുള്ള കൂട്ടുകാരാണ്. ഭക്ഷണമില്ലാതെ ജീവിക്കാൻ കഴിയാത്തത് പോലെ അവരില്ലാതെ പറ്റില്ല. മറ്റൊന്ന് മരുന്ന് പോലയുളളവരാണ്. ചില നിർണായക സമയങ്ങളിൽ അത്യാവശ്യമുള്ളവർ. മൂന്നാമത്തെ വിഭാഗം രോഗം പോലെയുള്ളവരാണ്. ഒരിക്കലും നമുക്ക് ആവശ്യമില്ലാത്തവരാണ്. എന്റെ ആയിഷു ഭക്ഷണം പോലെയാ... റിഷുന് മാത്രമല്ല. നിന്റെ ഈ മുഖം കാണുന്ന എല്ലാർക്കും. ഉമ്മാക്ക് വയ്യാത്തത് കൊണ്ട് എന്റെ കൂടെ റിഷു നെയും കൂട്ടി ആസ്യത ഹോസ്പിറ്റലിലേക്ക് വന്നു. ഇന്നവളുടെ കാലുകൾക്ക് ഫിസിയോ തറാപ്പി തുടങ്ങുകയാണ്... ഡോക്ടറുടെ പരിശ്രവും പടച്ചോന്റെ അനുഗ്രഹവും ഇപ്പൊ അവൾക്ക് കുറെ മാറ്റമുണ്ട് കാലുകൾ മെല്ലെ മെല്ലെ നിലത്ത് വെക്കാൻ പറ്റുന്നുണ്ട് ഇനി ഫിസിയോ തറാപ്പിയിൽ കൂടി ശരിയാവും എന്നാ പറഞ്ഞത്. ഓരോ ദിവസവും റിഷുന്റെ കൂടെ ഞാൻ നടന്നു... പിഞ്ചു കുഞ്ഞുങ്ങൾ നടക്കുന്നത് പോലെ അവള് പിച്ചവെച്ചു നടക്കാൻ തുടങ്ങി... അവളുടെ കൂടെ അവൾക്ക് താങ്ങായി ഞാനും നടന്നു. നടന്നതിന്റെ സന്തോഷം അവളുടെ കണ്ണിൽ തന്നെ പൂർണമായി കാണാമായിരുന്നു. സന്തോഷം കൊണ്ടാണെങ്കിൽ പോലും അവളുടെ കണ്ണു നിറഞ്ഞാൽ എന്റെ ഉള്ള് പിടയും. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. എന്റെ റിഷു മറ്റൊരാളുടെ സഹായമില്ലാതെ നടന്നു തുടങ്ങി. ഇനി ഒരിക്കലും നടക്കില്ലെന്നു പലരും പറഞ്ഞെങ്കിലും പടച്ചോൻ അവളെ നടത്തി... ഉമ്മാന്റെ ആഗ്രഹം പോലെ ആസ്യത്താന്റെ ഇഷ്ടം പോലെ ആസ്യതാന്റെ മകനുമായി എന്റെയും ഡോക്ടർ അൻവർ റഷീദുമായി റിഷുന്റെ കല്യാണം ഉറപ്പിച്ചു. അവളെ ചികിത്സ നടത്തിയ ഡോക്ടറാണ്. എല്ലാരും കൈവിട്ടിട്ടും പ്രതീക്ഷയോടെ ഞങ്ങളുടെ കൂടെ ഓരോ വല്യ ഡോക്ടർ മാരെയും കണ്ട് അവളെ എഴുനേറ്റ് നടത്തിയ ഡോക്ടർ. പടച്ചോൻ അങ്ങനെയാ... അവനെ മുറുക്കി പിടിച്ചാൽ ഞമ്മളെയും മുറുക്കി പിടിക്കും. പിന്നെപ്പോ നമ്മൾ പറയും ഞ്ഞി ന്താ കേൾക്കാത്തത് പടച്ചോനെ... എന്റെ ദുആ സ്വീകരിക്കുന്നില്ല എന്നൊക്കെ. ഞമ്മക്കും ഒരു ശരിയായ സമയം ഉണ്ടാവും. അതിപ്പോ നമ്മളെക്കാൾ നല്ലോണം അറിയുന്നത് നമ്മളെ പടച്ച റബ്ബിനല്ലെ. സമയം ശരിയാവുമ്പോൾ എല്ലാം ശരിയാവും.ക്ഷമയോടെ പ്രാർഥനയോടെ നല്ല സമയത്തിനായി കാത്തിരിക്കുക. വല്യ ആഘോഷങ്ങളൊന്നുമില്ലെങ്കിലും ഞങ്ങളുടെ കുഞ്ഞു വീട്ടിൽ സന്തോഷ കല്യാണം വന്നു... വേദനകൾ കൊണ്ട് ദിവസങ്ങൾ കടന്ന് പോയ ഉമ്മയുടെ വേദനകൾക്ക് ശമനം വന്നു. സന്തോഷം പരന്നു. *ശുഭം* *✍🏻mihras koduvally* ▪▪▪▪▪▪▪▪▪▪▪ *ISHQE-MADEENA* ◾◾◾◾◾◾◾◾◾◾◾
#💭 Best Quotes #💭 Inspirational Quotes #💪 Wednesday Motivational Status #😎 Motivation Status #😢കണ്ണുനീർ
💭 Best Quotes - ShareChat
00:18
#🛐 മുത്ത്നബി #Ente muthNabi(sw) 😍💚❤️ #muthnabi💚 #allah #muthnabi 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *വാസന നിനക്ക് അനുഭവപ്പെടും* അബൂമൂസ (റ) നിവേദനം: നബി ﷺ അരുളി: നല്ല സ്നേഹിതന്റെയും ചീത്ത സ്നേഹിതന്റെയും ഉപമ കസ്തൂരി വില്‍ക്കുന്നവന്റെയും കൊല്ലന്റെ ഉല പോലെയുമാണ്. കസ്തൂരി വില്‍ക്കുന്നവനില്‍ നിന്ന് നിന്നിലേക്ക് പകരുക ഒന്നുകില്‍ നീ അതു വിലക്ക് വാങ്ങലോ അല്ലെങ്കില്‍ അതിന്റെ വാസന നിനക്ക് അനുഭവപ്പെടലോ ആണ്. എന്നാല്‍ കൊല്ലന്റെ ഉല നിന്റെ വീട് അഗ്നിക്കിരയാക്കും. അല്ലെങ്കില്‍ നിന്റെ വസ്ത്രത്തെ കരിക്കും. അല്ലെങ്കില്‍ ചീത്ത വാസന നിനക്ക് അനുഭവപ്പെടും. (ബുഖാരി) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
#muthnabi #allah #Ente muthNabi(sw) 😍💚❤️ #muthnabi💚 #🛐 മുത്ത്നബി
muthnabi - ShareChat
00:31
#🛐 മുത്ത്നബി #Ente muthNabi(sw) 😍💚❤️ #muthnabi💚 #muthnabi #allah 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *ബറകത്ത് നഷ്ടപ്പെടും* ഹക്കീം (റ) നിവേദനം: നബി ﷺ അരുളി: വാങ്ങുന്നവന്നും വില്‍ക്കുന്നവന്നും കച്ചവട സ്ഥലത്തു നിന്ന് വേര്‍പിരിയും വരേക്കും ആ കച്ചവടം ദുര്‍ബ്ബലപ്പെടുത്താനവകാശമുണ്ട്. അവര്‍ രണ്ടു പേരും യാഥാര്‍ത്ഥ്യം തുറന്ന് പറയുകയും വസ്തുതകള്‍ വിശദീകരിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ ഇടപാടില്‍ നന്മയുണ്ടാകും. ചരക്കിന്റെ കേടുപാടുകള്‍ മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താലോ അവരുടെ കച്ചവടത്തിലെ ബറകത് നഷ്ടപ്പെടും. (ബുഖാരി) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
#allah #muthnabi #Ente muthNabi(sw) 😍💚❤️ #muthnabi💚 #🛐 മുത്ത്നബി 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *സഹോദരൻ* അനസ് (റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ പരസ്പരം പകയും അസൂയയും വെച്ച് പുലര്‍ത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞുകളയരുത്. അല്ലാഹുﷻവിന്റെ ദാസന്മാരും സഹോദരന്മാരുമായി ജീവിച്ചുകൊളളുക. ഒരു മുസ്ലിമിന് മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനെ വെടിഞ്ഞിരിക്കാന്‍ പാടില്ല. (ബുഖാരി) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html
#allah #🛐 മുത്ത്നബി #muthnabi #Ente muthNabi(sw) 😍💚❤️ #muthnabi💚 #muthnabi💚 #muthnabi #🛐 മുത്ത്നബി #Ente muthNabi(sw) 😍💚❤️ #allah
muthnabi💚 - ShareChat
00:53
#allah #🛐 മുത്ത്നബി #muthnabi #Ente muthNabi(sw) 😍💚❤️ #muthnabi💚
allah - ShareChat
00:53
#muthnabi💚 #🛐 മുത്ത്നബി #Ente muthNabi(sw) 😍💚❤️ #muthnabi #allah 🌹🌿 *راحة العاشقات*🌿🌹 *തിരു സുന്നത്തുകളിലൂടെ...* 📗📚📖 *എന്റെ തൃപ്തി നിങ്ങൾക്കായിരിക്കും* അബൂ സഈദിൽ ഖുദ്‌രി (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗവാസികളെ അല്ലാഹു ﷻ വിളിക്കും. അവർ പറയും, ഞങ്ങൾ നിനക്ക് ഉത്തരം നൽകുന്നു. നിന്റെ കൈവശമാണ് നൻമ. അല്ലാഹു ﷻ ചോദിക്കും, നിങ്ങൾ സംതൃപ്തരാണോ? അവർ പറയും നാഥാ ഞങ്ങൾക്കെന്തുകൊണ്ട് തൃപ്തിപ്പെട്ടുകൂടാ. നിന്റെ സൃഷ്ടികളിൽ ആർക്കും കൊടുക്കാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നു. അല്ലാഹു ﷻ ചോദിക്കും ഇതിനേക്കാൾ ഉത്തമമായത് ഞാൻ നിങ്ങൾക്ക് നൽകട്ടെ? അവർ പറയും: ഇതിൽ കൂടുതൽ ഉത്തമമായത് ഏതാണ്? അവൻ പറയും: ഒരിക്കലും കോപിക്കാത്ത എന്റെ തൃപ്തി നിങ്ങൾക്കായിരിക്കും. (ബുഖാരി: 7518) *തുടരും...✍🏻* *ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...* *اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩* 🌹🌿 *راحة العاشقات*🌿🌹 *WHATSAPP GROUP* 📗📚📖 https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A 🪀🪀🪀🪀🪀🪀🪀🪀 http://mihraskoduvally123.blogspot.com/2020/06/blog-post_27.html