@muji123
@muji123

🔥🔥 Mr താടിക്കാരൻ 🔥🔥

🔥STORY 📖 PROMOTER 🔥 📲 9 8 4 7 2 3 8 1 1 7 (wp) Follow me

"പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാന്റെ സഫിയാ..... മോളെ സഫിയാ കൂയ് മോളെ സഫിയാ ഈ ബലാൽനേ കാണുന്നില്ലാലോ മോളെ സഫിയാ" "എന്തോ ഇങ്ങള് വിളിച്ചോ മന്സാ" "അനക്ക് ഞമ്മള് ഒരു പൊന്നിന്റെ മാല വാങ്ങിച്ചു തരും" "പൊന്നിന്റെ മാല ഇത് എത്രാമത്തെ തവണയാണ് ഇങ്ങള് എന്നോടിത് പറയുന്നത് " "എടീ പോത്തേ ഇത് അങ്ങിനെയല്ല ശരിക്കും പറയുന്നതാണ് " "അപ്പോൾ ഇതുവരെ ശരിക്കും പറഞ്ഞതല്ല അല്ലേ മന്സാ ഇങ്ങള് "അതൊക്കെ അന്റെ പിണക്കം മാറാൻ വേണ്ടി പറഞ്ഞതല്ലേ മുത്തേ " "അല്ല മന്സാ എനിക്കിവിടെ പൊന്നും ഇട്ട് നടക്കാൻ മുട്ടീട്ടാ ഉള്ളത് എന്ന് ഞാൻ പറഞ്ഞോ നിങ്ങളോട് " "പൊന്നൊക്കെ ഇട്ടിട്ട് സാർക്കീറ്റ് പോവാൻ ഏതൊരു പെണ്ണിനും ആശയൊക്കെ ഉണ്ടാവും അന്നേ പോലെ ആരും ഉണ്ടാവൂല " "എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട ഉമ്മാനെ കാണാൻ പോലും ഇഷ്ടത്തിന് വീട്ടിലേക്ക് പറഞ്ഞു വിടാത്ത നിങ്ങളാണ് എന്നെ സർക്കീറ്റിന് വിടുന്നത് " "എടീ ഉമ്മാക്ക് മോളെ കാണാൻ ഇങ്ങോട്ട് വന്നൂടെ അതല്ലേ ഹീറോയിസം... " "ഹീറോയിസം ഒലക്ക... സുഖം ഇല്ലാത്ത ഉമ്മാനെ കൊണ്ട് എന്നെ കാണാൻ ഇങ്ങോട്ട് വരുത്തിക്കുക ഇങ്ങള് ആള് സുലൈമാനല്ല ഹനുമാനാണ്." "എടീ കഴിഞ്ഞത് കഴിഞ്ഞു ഇനി നിനക്കിവിടെ സ്വർഗ്ഗമായിരിക്കും സ്വർഗ്ഗം.." "എല്ല മന്സാ ഇങ്ങള് രാവിലെ തന്നെ മന്സനെ പിരാന്ത് ആക്കരുത് സ്വർണ്ണവും സ്വർഗ്ഗവും..എന്തെങ്കിലും സ്വപ്നം കണ്ടോ ഇങ്ങള് " "ഉപ്പയും ഉമ്മയും വീണ്ടും തുടങ്ങിയോ കുലുമാല് നാട്ടു കാരെക്കൊണ്ട് പറയിപ്പിക്കാൻ.. " "ടാ ഇജ്ജ് പോടാ " "എല്ല മന്സാ ഓൻ പറയുന്നതിലും കാര്യമില്ലേ " "സോഡാക്കുപ്പിയുടെ വലുപ്പം ഇല്ല ഓന്റെ ഡയലോഗ് കേട്ടില്ലേ ഇജ്ജ് " "ഇബ്ടെ മാത്രം എപ്പോ നോക്കിയാലും ഓരോ കുലുമാല് അതിന് മാത്രം കാരണം ഉണ്ടെങ്കിൽ തരകേട് ഇല്ലായിരുന്നു" "സഫിയാ അന്റെ നാക്ക് ശരിയല്ല അത്കൊണ്ടല്ലേ ഞമ്മള് എപ്പളും കുലുമാൽ ഉണ്ടാക്കുന്നത്... എടീ അന്നേ പോലെ മൊഞ്ചുള്ള പെണ്ണിനെ കെട്ടാൻ ബീരാന് ആശ നല്ലോണം ഉണ്ടായിരുന്നു പക്ഷെങ്കില് അന്നേ പോലെ ഒരു ഹമുക്കിനെ കെട്ടീട്ട് തൊള്ള പൊട്ടേണ്ടി വരും എന്ന് ബീരാൻ ഒരിക്കലും കരുതീല്ല" "മാങ്ങാ തൊലി... ആശ പോലെയുള്ള പെണ്ണിനെ കെട്ടിയത് കൊണ്ട് കാര്യമുണ്ടോ ഓൾക് സന്തോഷം കൊടുക്കാൻ ഇങ്ങളെ കൊണ്ട് കഴിയുന്നുണ്ടോ" "എടീ ഹമുക്കേ അനക്ക് എന്തിന്റെ കുറവാണു ഇബിടെ.... ടിവിക്ക് ടിവി... ഫ്രിഡ്ജിനു ഫ്രിഡ്ജ്.. ഗ്യാസടുപ്പ് വേണം എന്ന് പറഞ്ഞിട്ട് അതും വാങ്ങി തന്നില്ലേ ഈ ബീരാൻ" "മിണ്ടാണ്ട് പോയാട്ടെ ഇങ്ങള് ഇവിടെ കേബിൾ കട്ട് ആയിട്ട് എത്ര മാസമായി എന്നറിയോ ഗ്യാസ് തീർന്നിട്ട്... മാറ്റം ഗ്യാസിന് ബുക്ക്‌ ചെയ്യാൻ എത്ര നാളായി ഇങ്ങളോട് പറയുന്നു.... ഈ വിറകടുപ്പിൽ ഊതിയിട്ട് എന്റെ കോലം നോക്കൂ ആകെ കരുവാളിച്ചു പോയി " എടീ ഗ്യാസ്സ് വാങ്ങാത്തത് മനപ്പൂർവം തന്നെയാണ്.... മ്മടെ പറമ്പത്തുള്ള വിറകുകൾ ഒക്കെ പിന്നെ എന്താണ് ചെയ്യുക അതൊക്കെ അവിടെ കിടന്നാൽ കണ്ടവർ എടുത്തിട്ട് പോവും " "പിശുക്ക് വേണം അത് ആവശ്യത്തിന് ജീവിക്കുന്നത് തന്നെ പിശുക്ക് കാണിക്കാൻ വേണ്ടിയാണ് എന്ന് തോന്നും ഇങ്ങളെ ഓരോ കളിയും കാണുമ്പോൾ " "എടീ ബീരാൻ പിശുക്കനാണെന്ന് ഈ നാട്ടിലെ ആരും പറയൂല ആവശ്യം നോക്കീട്ട് ബീരാൻ കായി ചിലവാകും" "എന്നാൽ ഒരു കാര്യം പറയട്ടെ മക്കള് ഇങ്ങിനെ പറയുന്നുണ്ട് പള്ളി പെരുന്നാൾ കാണാൻ പോവാൻ നമുക്ക് ഇന്ന് അങ്ങോട്ട്‌ പോയാലോ" "അത് വേണ്ട... അവിടെ പൂവാലൻമാർ കൂടുതൽ ഉണ്ടാവും അന്റെ മൊഞ്ചുള്ള മുഖം അവരിക്ക് കാണാൻ അവസരം നമ്മൾ ഉണ്ടാക്കി കൊടുക്കണോ " "എന്റെ വിധി എന്നല്ലാതെ എന്ത് പറയാൻ എന്ത് പറഞ്ഞാലും മുടക്കം ഇങ്ങളെ പോലെ ഉള്ള ഒരാളെ തലയിൽ കെട്ടി വലിക്കേണ്ട ഗതികേട് ആയിപോയല്ലോ റബ്ബേ എന്റേത്" "എടീ...ബീരാന്റെ സ്വഭാവം നെല്ലിക്ക പോലെയാണ്...ആദ്യം പുളിക്കും പിന്നെ മധുരിക്കും." "തന്നെ തന്നെ പതിമൂന്ന് കൊല്ലം ആയില്ലേ ഇങ്ങളെ സഹിക്കുന്നു ഈ കാലം വരെ കൈപ്പ് തന്നെയാണ് ഇനി എപ്പോളാണ് മധുരം ഉണ്ടാവുക കബറിലേക് എടുക്കാൻ നേരമോ " "എടീ പ്രതീക്ഷികളാണ് എല്ലാവരെയും മുന്നോട്ട് നയിക്കുന്നത്.... പ്രതീക്ഷ ഇല്ലാത്തതാണ് അന്റെ കുഴപ്പം" "മാങ്ങാ തൊലി... വീട്ടിൽ തന്നെ ഇരുന്നാൽ എങ്ങിനെയാണ് മന്സാ പ്രതീക്ഷിക്കുക.... ഇങ്ങള് എന്തെങ്കിലും ബിസിനസ്സ് ചെയ്യണം" "ബിസിനസ്സ് നടത്താൻ കായി ബീരാന്റെ കയ്യിൽ ഉണ്ട് പക്ഷെ ബിസ്സിനസ്സ് ആയാലും നഷ്ടപ്പെട്ടാൽ പോയില്ലേ നഷ്ടം വരാത്ത ബിസ്സിനസ്സ് അതാണ്‌ ബീരാൻ സ്വപ്നം കാണുന്ന ബിസ്സിനസ്സ് " "ഹും... ഇങ്ങള് സ്വപ്നവും കണ്ടിട്ട് ഇവിടെ കുത്തി ഇരുന്നോ നഷ്ടം വരാത്ത ബിസ്സിനെസ്സ് ഉണ്ട് ഞാൻ പറയട്ടെ" "പറഞ്ഞോളൂ ഇജ്ജ് അന്റെ ബീബിയല്ലേ അനക്കും ഉണ്ട് എന്റെ മേൽ അധികാരം ഒക്കെ" "ബാങ്കിൽ നിന്നും കായി എടുത്തിട്ട് അലമാരയിൽ കൊണ്ട് വെക്കുക എന്നിട്ട് അലമാരയുടെ പുറത്ത് എഴുതി വെക്കുക "ബിസ്സിനസ്സ് " എന്ന്..... എന്താ പറ്റൂലെ.. ഒരു കായിയും നഷ്ടം ആവൂല " "ഹ.ഹ ഹ..ഇജ്ജ് മാടാളൻ പറമ്പത്ത് അമ്മദിന്റെ മോള് തന്നെയാണ്..." "എന്താ എന്റെ ബാപ്പാക് എന്തിന്റെ കുറവാണ്.. ബാപ്പാനെ പറയണ്ട കേട്ടോ " "എന്താടി പറഞ്ഞാൽ അന്റെ ബാപ്പ പണ്ട് ദുബായീന്ന് പൊന്ന് കടത്തീട്ട് പോലീസ് പിടിച്ച കഥയൊക്കെ ഞാൻ കേട്ടിരുന്നു " "ഇങ്ങൾക്ക് ഒരു ചുക്കും അറീല്ല ബാപ്പയെ ഒരാള് ചതിച്ചതായിരുന്നു അത് മനസ്സിലായോണ്ടല്ലേ കോടതി ബാപ്പാനെ വെറുതെ വിട്ടത് " "അന്റെ ബാപ്പ കായി എറിഞ്ഞിട്ട് ആയിരുന്നു ജഡ്ജിയെ കൊണ്ട് അനുകൂലമായ വിധി പറയിപ്പിച്ചത് എന്ന് നാട്ടാർക്ക് അറിയാം " "ഇങ്ങളെ ഞാനിന്ന് കൊല്ലും " "സഫിയാ... സഫിയാ എന്തായിത് നിനക്ക് പിരാന്ത് ആയോ..ഇജ്ജ് ഒരു പെണ്ണാണ്..." "ഹും... എന്റെ കൈ വിടൂ...എനിക്ക് ജീവിക്കണ്ട നിങ്ങളുടെ കൂടെ ഒന്നുകിൽ നിങ്ങൾ അല്ലെങ്കിൽ ഞാൻ.... ഇന്നത്തോടെ എല്ലാം തീരണം " "സഫിയാ ഇജ്ജ് ആ ഒലക്ക താഴെ വെക്കൂ ഇടവലകരോക്കെ ഓടി വരും അവരൊക്കെ കണ്ടാൽ മോശമാണ് ഇതൊക്കെ " "എന്ത് മോശം ഈ ഒലക്ക കൊണ്ട് ഇങ്ങക്ക് രണ്ടെണ്ണം പൊട്ടിച്ചു തന്നാൽ ഒരെല്ലാം എനിക്ക് സല്യൂട്ട് ചെയ്യും " ************** ജീവിതം എന്ന സിനിമയിൽ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയി ബീരാനും സഫിയയും അഭിനയിച്ചു കൊണ്ടിരിക്കുന്നു..... *ഫൈസൽ സറീനാസ്* @muji123
#

📔 കഥ

"പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാന്റെ സഫിയാ..... മോളെ സഫിയാ കൂയ് മോളെ സഫിയാ ഈ ബലാൽനേ കാണുന്നില്ലാലോ മോളെ സഫിയാ" "എന്തോ ഇങ്ങള് വിളിച്ചോ മന്സാ" "അനക്ക് ഞമ്മള് ഒരു പൊന്നിന്റെ മാല വാങ്ങിച്ചു തരും" "പൊന്നിന്റെ മാല ഇത് എത്രാമത്തെ തവണയാണ് ഇങ്ങള് എന്നോടിത് പറയുന്നത് " "എടീ പോത്തേ ഇത് അങ്ങിനെയല്ല ശരിക്കും പറയുന്നതാണ് " "അപ്പോൾ ഇതുവരെ ശരിക്കും പറഞ്ഞതല്ല അല്ലേ മന്സാ ഇങ്ങള് "അതൊക്കെ അന്റെ പിണക്കം മാറാൻ വേണ്ടി പറഞ്ഞതല്ലേ മുത്തേ " "അല്ല മന്സാ എനിക്കിവിടെ പൊന്നും ഇട്ട് നടക്കാൻ മുട്ടീട്ടാ ഉള്ളത് എന്ന് ഞാൻ പറഞ്ഞോ നിങ്ങളോട് " "പൊന്നൊക്കെ ഇട്ടിട്ട് സാർക്കീറ്റ് പോവാൻ ഏതൊരു പെണ്ണിനും ആശയൊക്കെ ഉണ്ടാവും അന്നേ പോലെ ആരും ഉണ്ടാവൂല " "എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട ഉമ്മാനെ കാണാൻ പോലും ഇഷ്ടത്തിന് വീട്ടിലേക്ക് പറഞ്ഞു വിടാത്ത നിങ്ങളാണ് എന്നെ സർക്കീറ്റിന് വിടുന്നത് " "എടീ ഉമ്മാക്ക് മോളെ കാണാൻ ഇങ്ങോട്ട് വന്നൂടെ അതല്ലേ ഹീറോയിസം... " "ഹീറോയിസം ഒലക്ക... സുഖം ഇല്ലാത്ത ഉമ്മാനെ കൊണ്ട് എന്നെ കാണാൻ ഇങ്ങോട്ട് വരുത്തിക്കുക ഇങ്ങള് ആള് സുലൈമാനല്ല ഹനുമാനാണ്." "എടീ കഴിഞ്ഞത് കഴിഞ്ഞു ഇനി നിനക്കിവിടെ സ്വർഗ്ഗമായിരിക്കും സ്വർഗ്ഗം.." "എല്ല മന്സാ ഇങ്ങള് രാവിലെ തന്നെ മന്സനെ പിരാന്ത് ആക്കരുത് സ്വർണ്ണവും സ്വർഗ്ഗവും..എന്തെങ്കിലും സ്വപ്നം കണ്ടോ ഇങ്ങള് " "ഉപ്പയും ഉമ്മയും വീണ്ടും തുടങ്ങിയോ കുലുമാല് നാട്ടു കാരെക്കൊണ്ട് പറയിപ്പിക്കാൻ.. " "ടാ ഇജ്ജ് പോടാ " "എല്ല മന്സാ ഓൻ പറയുന്നതിലും കാര്യമില്ലേ " "സോഡാക്കുപ്പിയുടെ വലുപ്പം ഇല്ല ഓന്റെ ഡയലോഗ് കേട്ടില്ലേ ഇജ്ജ് " "ഇബ്ടെ മാത്രം എപ്പോ നോക്കിയാലും ഓരോ കുലുമാല് അതിന് മാത്രം കാരണം ഉണ്ടെങ്കിൽ തരകേട് ഇല്ലായിരുന്നു" "സഫിയാ അന്റെ നാക്ക് ശരിയല്ല അത്കൊണ്ടല്ലേ ഞമ്മള് എപ്പളും കുലുമാൽ ഉണ്ടാക്കുന്നത്... എടീ അന്നേ പോലെ മൊഞ്ചുള്ള പെണ്ണിനെ കെട്ടാൻ ബീരാന് ആശ നല്ലോണം ഉണ്ടായിരുന്നു പക്ഷെങ്കില് അന്നേ പോലെ ഒരു ഹമുക്കിനെ കെട്ടീട്ട് തൊള്ള പൊട്ടേണ്ടി വരും എന്ന് ബീരാൻ ഒരിക്കലും കരുതീല്ല" "മാങ്ങാ തൊലി... ആശ പോലെയുള്ള പെണ്ണിനെ കെട്ടിയത് കൊണ്ട് കാര്യമുണ്ടോ ഓൾക് സന്തോഷം കൊടുക്കാൻ ഇങ്ങളെ കൊണ്ട് കഴിയുന്നുണ്ടോ" "എടീ ഹമുക്കേ അനക്ക് എന്തിന്റെ കുറവാണു ഇബിടെ.... ടിവിക്ക് ടിവി... ഫ്രിഡ്ജിനു ഫ്രിഡ്ജ്.. ഗ്യാസടുപ്പ് വേണം എന്ന് പറഞ്ഞിട്ട് അതും വാങ്ങി തന്നില്ലേ ഈ ബീരാൻ" "മിണ്ടാണ്ട് പോയാട്ടെ ഇങ്ങള് ഇവിടെ കേബിൾ കട്ട് ആയിട്ട് എത്ര മാസമായി എന്നറിയോ ഗ്യാസ് തീർന്നിട്ട്... മാറ്റം ഗ്യാസിന് ബുക്ക്‌ ചെയ്യാൻ എത്ര നാളായി ഇങ്ങളോട് പറയുന്നു.... ഈ വിറകടുപ്പിൽ ഊതിയിട്ട് എന്റെ കോലം നോക്കൂ ആകെ കരുവാളിച്ചു പോയി " എടീ ഗ്യാസ്സ് വാങ്ങാത്തത് മനപ്പൂർവം തന്നെയാണ്.... മ്മടെ പറമ്പത്തുള്ള വിറകുകൾ ഒക്കെ പിന്നെ എന്താണ് ചെയ്യുക അതൊക്കെ അവിടെ കിടന്നാൽ കണ്ടവർ എടുത്തിട്ട് പോവും " "പിശുക്ക് വേണം അത് ആവശ്യത്തിന് ജീവിക്കുന്നത് തന്നെ പിശുക്ക് കാണിക്കാൻ വേണ്ടിയാണ് എന്ന് തോന്നും ഇങ്ങളെ ഓരോ കളിയും കാണുമ്പോൾ " "എടീ ബീരാൻ പിശുക്കനാണെന്ന് ഈ നാട്ടിലെ ആരും പറയൂല ആവശ്യം നോക്കീട്ട് ബീരാൻ കായി ചിലവാകും" "എന്നാൽ ഒരു കാര്യം പറയട്ടെ മക്കള് ഇങ്ങിനെ പറയുന്നുണ്ട് പള്ളി പെരുന്നാൾ കാണാൻ പോവാൻ നമുക്ക് ഇന്ന് അങ്ങോട്ട്‌ പോയാലോ" "അത് വേണ്ട... അവിടെ പൂവാലൻമാർ കൂടുതൽ ഉണ്ടാവും അന്റെ മൊഞ്ചുള്ള മുഖം അവരിക്ക് കാണാൻ അവസരം നമ്മൾ ഉണ്ടാക്കി കൊടുക്കണോ " "എന്റെ വിധി എന്നല്ലാതെ എന്ത് പറയാൻ എന്ത് പറഞ്ഞാലും മുടക്കം ഇങ്ങളെ പോലെ ഉള്ള ഒരാളെ തലയിൽ കെട്ടി വലിക്കേണ്ട ഗതികേട് ആയിപോയല്ലോ റബ്ബേ എന്റേത്" "എടീ...ബീരാന്റെ സ്വഭാവം നെല്ലിക്ക പോലെയാണ്...ആദ്യം പുളിക്കും പിന്നെ മധുരിക്കും." "തന്നെ തന്നെ പതിമൂന്ന് കൊല്ലം ആയില്ലേ ഇങ്ങളെ സഹിക്കുന്നു ഈ കാലം വരെ കൈപ്പ് തന്നെയാണ് ഇനി എപ്പോളാണ് മധുരം ഉണ്ടാവുക കബറിലേക് എടുക്കാൻ നേരമോ " "എടീ പ്രതീക്ഷികളാണ് എല്ലാവരെയും മുന്നോട്ട് നയിക്കുന്നത്.... പ്രതീക്ഷ ഇല്ലാത്തതാണ് അന്റെ കുഴപ്പം" "മാങ്ങാ തൊലി... വീട്ടിൽ തന്നെ ഇരുന്നാൽ എങ്ങിനെയാണ് മന്സാ പ്രതീക്ഷിക്കുക.... ഇങ്ങള് എന്തെങ്കിലും ബിസിനസ്സ് ചെയ്യണം" "ബിസിനസ്സ് നടത്താൻ കായി ബീരാന്റെ കയ്യിൽ ഉണ്ട് പക്ഷെ ബിസ്സിനസ്സ് ആയാലും നഷ്ടപ്പെട്ടാൽ പോയില്ലേ നഷ്ടം വരാത്ത ബിസ്സിനസ്സ് അതാണ്‌ ബീരാൻ സ്വപ്നം കാണുന്ന ബിസ്സിനസ്സ് " "ഹും... ഇങ്ങള് സ്വപ്നവും കണ്ടിട്ട് ഇവിടെ കുത്തി ഇരുന്നോ നഷ്ടം വരാത്ത ബിസ്സിനെസ്സ് ഉണ്ട് ഞാൻ പറയട്ടെ" "പറഞ്ഞോളൂ ഇജ്ജ് അന്റെ ബീബിയല്ലേ അനക്കും ഉണ്ട് എന്റെ മേൽ അധികാരം ഒക്കെ" "ബാങ്കിൽ നിന്നും കായി എടുത്തിട്ട് അലമാരയിൽ കൊണ്ട് വെക്കുക എന്നിട്ട് അലമാരയുടെ പുറത്ത് എഴുതി വെക്കുക "ബിസ്സിനസ്സ് " എന്ന്..... എന്താ പറ്റൂലെ.. ഒരു കായിയും നഷ്ടം ആവൂല " "ഹ.ഹ ഹ..ഇജ്ജ് മാടാളൻ പറമ്പത്ത് അമ്മദിന്റെ മോള് തന്നെയാണ്..." "എന്താ എന്റെ ബാപ്പാക് എന്തിന്റെ കുറവാണ്.. ബാപ്പാനെ പറയണ്ട കേട്ടോ " "എന്താടി പറഞ്ഞാൽ അന്റെ ബാപ്പ പണ്ട് ദുബായീന്ന് പൊന്ന് കടത്തീട്ട് പോലീസ് പിടിച്ച കഥയൊക്കെ ഞാൻ കേട്ടിരുന്നു " "ഇങ്ങൾക്ക് ഒരു ചുക്കും അറീല്ല ബാപ്പയെ ഒരാള് ചതിച്ചതായിരുന്നു അത് മനസ്സിലായോണ്ടല്ലേ കോടതി ബാപ്പാനെ വെറുതെ വിട്ടത് " "അന്റെ ബാപ്പ കായി എറിഞ്ഞിട്ട് ആയിരുന്നു ജഡ്ജിയെ കൊണ്ട് അനുകൂലമായ വിധി പറയിപ്പിച്ചത് എന്ന് നാട്ടാർക്ക് അറിയാം " "ഇങ്ങളെ ഞാനിന്ന് കൊല്ലും " "സഫിയാ... സഫിയാ എന്തായിത് നിനക്ക് പിരാന്ത് ആയോ..ഇജ്ജ് ഒരു പെണ്ണാണ്..." "ഹും... എന്റെ കൈ വിടൂ...എനിക്ക് ജീവിക്കണ്ട നിങ്ങളുടെ കൂടെ ഒന്നുകിൽ നിങ്ങൾ അല്ലെങ്കിൽ ഞാൻ.... ഇന്നത്തോടെ എല്ലാം തീരണം " "സഫിയാ ഇജ്ജ് ആ ഒലക്ക താഴെ വെക്കൂ ഇടവലകരോക്കെ ഓടി വരും അവരൊക്കെ കണ്ടാൽ മോശമാണ് ഇതൊക്കെ " "എന്ത് മോശം ഈ ഒലക്ക കൊണ്ട് ഇങ്ങക്ക് രണ്ടെണ്ണം പൊട്ടിച്ചു തന്നാൽ ഒരെല്ലാം എനിക്ക് സല്യൂട്ട് ചെയ്യും " ************** ജീവിതം എന്ന സിനിമയിൽ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയി ബീരാനും സഫിയയും അഭിനയിച്ചു കൊണ്ടിരിക്കുന്നു..... *ഫൈസൽ സറീനാസ്*
1.6k views
1 days ago
ഫീലിംഗ് ഹേർട്ട് വളരെയധികം വേദനയോടെയാണ് ഞാനിതെഴുതുന്നത് . ഈയിടെ എന്റെ ജീവിതത്തിൽ ഉണ്ടായ മറക്കാനാവാത്ത ഒരനുഭവം ഞാൻ നിങ്ങളോടൊപ്പം ഷെയർ ചെയ്യുകയാണ് . പത്തുദിവസം മുൻപ് ഒരു അത്യാവശ്യകാര്യത്തിനായി എനിക്ക് തനിയെ നാട്ടിൽ പോകേണ്ടിവന്നു .ട്രെയിനിൽ ആരുന്നു യാത്ര . കയറിയ കംപാർട്മെന്റിൽ അധികം ആളുകളൊന്നും ഇല്ല .സീറ്റിൽ ഇരുന്ന് വെറുതെ ജനാലയിലൂടെ വെളിയിലേക്ക് നോക്കിയിരുന്നപ്പോൾ ഒരു തനി ഫ്രീക്കൻ look ഉള്ള ഒരു ന്യൂജൻ ജന്റിൽമാൻ അതിലൂടെ കടന്നുപോയി .എന്നെ കണ്ടതും ഫുള്സ്റ്റോപ് ഇട്ടതുപോലെ പുള്ളിക്കാരൻ നിന്നു .എന്നിട്ട് cooling glass ഉയർത്തി എന്നെ തുറിച്ചുനോക്കിക്കൊണ്ട് വായുവിൽ ചില calculations ഒക്കെ നടത്തി .എന്നിട്ട് ഒരൊറ്റയോട്ടം അവിടുന്ന് . ഞാനൊരു ദീർഘനിശ്വാസമൊക്കെ വിട്ട് പിന്നെയും ജനാലയിൽ അഭയം പ്രാപിച്ചു . ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ദാ അവനും അവനെപ്പോലെ തന്നെ ഇരിക്കുന്ന നാലെണ്ണം കൂടി എന്റെമുൻപിൽ . എല്ലാവരും ഗ്ലാസ്‌ എടുക്കുന്നു ..ഒരുമിച്ച് തലചൊറിയുന്നു , പിന്നേം കണക്ക് ചെയ്യുന്നു ...എന്തോ പന്തികേടുണ്ടെന്ന് എന്റെ മനസ്സും പറയുന്നു .മുൻപിൽ ഇരിക്കുന്ന ബംഗാളി ഭയ്യയെ ഒന്ന് നോക്കി .അവനാകട്ടെ ബംഗാളിൽ ഞങ്ങൾ മലയാളികളെ അറിയത്തേയില്ല എന്നമട്ടിൽ മുഖം തിരിച്ചിരുന്നു . എന്റെ രക്ഷ എനിക്ക് സ്വയം ചെയ്തേ മതിയാവൂ എന്ന് മനസിലായ ഞാൻ കരാട്ടെ ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് ഒരു കാല് പുറകോട്ട് വളച്ച് ഒരു കൈ മുകളിലേയ്ക്ക് ഉയർത്തി ...അപ്പൊ മുൻപിൽനിന്നും ഒരു ഫ്രീക്കൻ ചോദ്യം ...എന്താ ചേച്ചി ..മുകളിൽ നിന്നും ബായ്ഗ്‌ വല്ലോം എടുക്കണോ ? ശോ . ..ഞാനങ്ങു അയ്യടാന്ന് ആയിപോയി ..ചേച്ചിയെ സഹായിക്കാൻ ആരുന്നോ ഈ അഞ്ച് അനുജന്മാർ ഇങ്ങനെ ലൈനിൽ വന്ന് നിന്നത് . അപ്പൊ ആദ്യം കണക്ക് പഠിച്ച അനിയൻ മുൻപോട്ട് വന്ന് ചോദിച്ചു ....ഈ ഓൺലൈനിൽ ഒക്കെ എഴുതുന്ന ജയേച്ചി അല്ലെ എന്ന് ? വിടർന്ന കണ്ണുകൾ തുറന്നുതന്നെ കുറെ നേരം ഇരുന്നുപോയി ..ഒരുരുത്തരായി വന്ന് എനിക്ക് കൈതന്നു ...അവർ തുടരുകയാണ് .... ചേച്ചി ഞങ്ങളുടെ ഫേവറേറ്റ് എഴുത്തുകാരിയാ..ചേച്ചി എഴുതുന്ന ഹാസ്യകഥകൾ ഞങ്ങൾ വായിച്ച് ചിരിച്ചു ചിരിച്ച് ....ഹോ ഭയങ്കര എഴുത്താണ് കേട്ടോ .ജോലിയൊക്കെ കഴിഞ്ഞുവന്ന് ചേച്ചിടെ കഥകൾ വായിക്കുമ്പോൾ കിട്ടുന്ന relaxation ഒന്ന് വേറെതന്നെയാ ..... എന്റെ ദേഹത്ത് ദാ ആരോ പൊന്നാട അണിയിക്കുന്നു ...കൈകളിൽ വലുപ്പമുള്ള ട്രോഫികൾ ..മുൻപിൽ അനേകായിരം ആളുകളുടെ കൈയ്യടി ..മുൻപിൽ കത്തിനിൽക്കുന്ന നിലവിളക്ക് , അതിന്റെ പ്രഭയിൽ എന്റെ പൊന്നാടയുടെ നിറം സ്വർണ്ണംപോലെ തിളങ്ങുന്നു .... മറ്റൊരു അനിയന്റെ ഊഴമായി .....ഞാൻ മനസ്സിൽ പറഞ്ഞു ആരും ധൃതി പിടിക്കേണ്ട ..എല്ലാവർക്കും സമയം തരാം .... അവൻ മൊഴിഞ്ഞുകൊണ്ടേയിരുന്നു .. ചേച്ചി ഞങ്ങൾക്ക് ആദ്യം ഭയങ്കര കൺഫ്യൂഷൻ ആയിപോയി ചേച്ചിതന്നെ ആണോ എന്ന് .കാരണം ഫേസ്ബുക് പ്രൊഫൈലിൽ ഇട്ടേക്കുന്ന ഫോട്ടോയിൽ ഭയങ്കര കളർ അല്ലെ ...പിന്നെ മുഖകുരുവോ പാടോ ഒന്നും അതിലില്ലല്ലോ അതാണ്‌ ഒരു സംശയം തോന്നിയത് .... എന്റെ പുടവ തോളിൽനിന്ന് ഒന്ന് അയഞ്ഞതുപോലെ ... ഈശ്വരാ ഈ മുഹൂർത്തത്തിൽ ഇത്രേംകൂടെ വേണമാരുന്നോ ...എന്നാലും പൊട്ടാൻ വിങ്ങിനിൽക്കുന്ന ഒരു മുഖക്കുരുവിനെ പൊന്നാടകൊണ്ട് മറച്ചുപിടിച്ചു ഞാൻ ചിരിച്ചു . ഒടുവിൽ എന്റെ ഓട്ടോഗ്രാഫ്ം വാങ്ങി കുറെ സെൽഫി ഒക്കെ എടുത്ത് കുഞ്ഞനിയൻ കുട്ടിക്കൾ പോയി ... നാട്ടിൽനിന്ന് തിരികെയെത്തിയപ്പോൾ മുതൽ ഈ സന്തോഷം എല്ലാവരെയും അറിയിക്കണം എന്നോർത്ത് ഇരിക്കുകയായിരുന്നു ..എന്നെയും വെളിയിലൊക്കെ നാലാളറിയും അതും ഒരു എഴുത്തുകാരിയായി ....ചെറിയ കാര്യമല്ലല്ലോ അത് . അങ്ങിനെ സന്തോഷം പങ്കുവെയ്ക്കാനായി ഈ സംഭവം ഞാൻ ഗ്രൂപ്പിൽ ഇട്ടു .ഇട്ടിട്ട് പോകാൻ തോന്നിയില്ല ...അവിടെ തന്നെ നിന്നു .കൂട്ടുകാരുടെ കമെന്റിനായി ..ഉള്ളിൽ ചിരിയൂറി ...കുറച്ചെങ്കിലും ആളുകൾക്ക് ഇതുകേട്ട് അസൂയ തോന്നിയിരിക്കും തീർച്ച ....ദാ ...മെസ്സേജ് വരുന്നു .... ഇമയനക്കാതെ അതിലേക്ക് നോക്കിയ ഞാൻ ഞെട്ടിപോയി ....ആദ്യത്തെ കമെന്റ് Haahaahaahaa.....ഒരുപാട് നാളായല്ലോ ജയയുടെ ഹാസ്യകഥകൾ ഒന്നും വരുന്നില്ല എന്നോർത്തിരിക്കുകയായിരുന്നു .ഇത് പൊളിച്ചു ട്ടൊ ....ഹോ ചിരിച്ചു ചിരിച്ചു വയ്യ ...... ഈശ്വരാ .. എന്റെ പൊന്നാട അരയോളം എത്തിക്കഴിഞ്ഞു ..... ദാ അടുത്തത് ..... കൊച്ചു കുട്ടികൾ ഒക്കെ ഇത്രേം തള്ളാമോ അതും ട്രെയിനൊക്കെ പോരാഞ്ഞിട്ട് കൊൽക്കത്തമുതൽ കേരളം വരെ തള്ളിയല്ലോ .... ഭയങ്കരം . എന്റെ പൊന്നാട കാലിൽ ചുറ്റി വലിയുന്നു .... പിന്നേം കിട്ടി ...ഇഷ്ടംപോലെ .... ഒടുവിൽ എന്റെ പൊന്നാട എന്നെവിട്ട് സ്വന്തം കാലിൽ നടന്നകന്നുപോകുന്ന കാഴ്ച എനിക്ക് കാണേണ്ടിവന്നു .... വിഷമമുണ്ട് കൂട്ടുകാരെ ......നിക്ക് വിഷമമുണ്ട് ട്ടൊ ..... Jaya . @muji123
#

📔 കഥ

ഫീലിംഗ് ഹേർട്ട് വളരെയധികം വേദനയോടെയാണ് ഞാനിതെഴുതുന്നത് . ഈയിടെ എന്റെ ജീവിതത്തിൽ ഉണ്ടായ മറക്കാനാവാത്ത ഒരനുഭവം ഞാൻ നിങ്ങളോടൊപ്പം ഷെയർ ചെയ്യുകയാണ് . പത്തുദിവസം മുൻപ് ഒരു അത്യാവശ്യകാര്യത്തിനായി എനിക്ക് തനിയെ നാട്ടിൽ പോകേണ്ടിവന്നു .ട്രെയിനിൽ ആരുന്നു യാത്ര . കയറിയ കംപാർട്മെന്റിൽ അധികം ആളുകളൊന്നും ഇല്ല .സീറ്റിൽ ഇരുന്ന് വെറുതെ ജനാലയിലൂടെ വെളിയിലേക്ക് നോക്കിയിരുന്നപ്പോൾ ഒരു തനി ഫ്രീക്കൻ look ഉള്ള ഒരു ന്യൂജൻ ജന്റിൽമാൻ അതിലൂടെ കടന്നുപോയി .എന്നെ കണ്ടതും ഫുള്സ്റ്റോപ് ഇട്ടതുപോലെ പുള്ളിക്കാരൻ നിന്നു .എന്നിട്ട് cooling glass ഉയർത്തി എന്നെ തുറിച്ചുനോക്കിക്കൊണ്ട് വായുവിൽ ചില calculations ഒക്കെ നടത്തി .എന്നിട്ട് ഒരൊറ്റയോട്ടം അവിടുന്ന് . ഞാനൊരു ദീർഘനിശ്വാസമൊക്കെ വിട്ട് പിന്നെയും ജനാലയിൽ അഭയം പ്രാപിച്ചു . ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ദാ അവനും അവനെപ്പോലെ തന്നെ ഇരിക്കുന്ന നാലെണ്ണം കൂടി എന്റെമുൻപിൽ . എല്ലാവരും ഗ്ലാസ്‌ എടുക്കുന്നു ..ഒരുമിച്ച് തലചൊറിയുന്നു , പിന്നേം കണക്ക് ചെയ്യുന്നു ...എന്തോ പന്തികേടുണ്ടെന്ന് എന്റെ മനസ്സും പറയുന്നു .മുൻപിൽ ഇരിക്കുന്ന ബംഗാളി ഭയ്യയെ ഒന്ന് നോക്കി .അവനാകട്ടെ ബംഗാളിൽ ഞങ്ങൾ മലയാളികളെ അറിയത്തേയില്ല എന്നമട്ടിൽ മുഖം തിരിച്ചിരുന്നു . എന്റെ രക്ഷ എനിക്ക് സ്വയം ചെയ്തേ മതിയാവൂ എന്ന് മനസിലായ ഞാൻ കരാട്ടെ ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് ഒരു കാല് പുറകോട്ട് വളച്ച് ഒരു കൈ മുകളിലേയ്ക്ക് ഉയർത്തി ...അപ്പൊ മുൻപിൽനിന്നും ഒരു ഫ്രീക്കൻ ചോദ്യം ...എന്താ ചേച്ചി ..മുകളിൽ നിന്നും ബായ്ഗ്‌ വല്ലോം എടുക്കണോ ? ശോ . ..ഞാനങ്ങു അയ്യടാന്ന് ആയിപോയി ..ചേച്ചിയെ സഹായിക്കാൻ ആരുന്നോ ഈ അഞ്ച് അനുജന്മാർ ഇങ്ങനെ ലൈനിൽ വന്ന് നിന്നത് . അപ്പൊ ആദ്യം കണക്ക് പഠിച്ച അനിയൻ മുൻപോട്ട് വന്ന് ചോദിച്ചു ....ഈ ഓൺലൈനിൽ ഒക്കെ എഴുതുന്ന ജയേച്ചി അല്ലെ എന്ന് ? വിടർന്ന കണ്ണുകൾ തുറന്നുതന്നെ കുറെ നേരം ഇരുന്നുപോയി ..ഒരുരുത്തരായി വന്ന് എനിക്ക് കൈതന്നു ...അവർ തുടരുകയാണ് .... ചേച്ചി ഞങ്ങളുടെ ഫേവറേറ്റ് എഴുത്തുകാരിയാ..ചേച്ചി എഴുതുന്ന ഹാസ്യകഥകൾ ഞങ്ങൾ വായിച്ച് ചിരിച്ചു ചിരിച്ച് ....ഹോ ഭയങ്കര എഴുത്താണ് കേട്ടോ .ജോലിയൊക്കെ കഴിഞ്ഞുവന്ന് ചേച്ചിടെ കഥകൾ വായിക്കുമ്പോൾ കിട്ടുന്ന relaxation ഒന്ന് വേറെതന്നെയാ ..... എന്റെ ദേഹത്ത് ദാ ആരോ പൊന്നാട അണിയിക്കുന്നു ...കൈകളിൽ വലുപ്പമുള്ള ട്രോഫികൾ ..മുൻപിൽ അനേകായിരം ആളുകളുടെ കൈയ്യടി ..മുൻപിൽ കത്തിനിൽക്കുന്ന നിലവിളക്ക് , അതിന്റെ പ്രഭയിൽ എന്റെ പൊന്നാടയുടെ നിറം സ്വർണ്ണംപോലെ തിളങ്ങുന്നു .... മറ്റൊരു അനിയന്റെ ഊഴമായി .....ഞാൻ മനസ്സിൽ പറഞ്ഞു ആരും ധൃതി പിടിക്കേണ്ട ..എല്ലാവർക്കും സമയം തരാം .... അവൻ മൊഴിഞ്ഞുകൊണ്ടേയിരുന്നു .. ചേച്ചി ഞങ്ങൾക്ക് ആദ്യം ഭയങ്കര കൺഫ്യൂഷൻ ആയിപോയി ചേച്ചിതന്നെ ആണോ എന്ന് .കാരണം ഫേസ്ബുക് പ്രൊഫൈലിൽ ഇട്ടേക്കുന്ന ഫോട്ടോയിൽ ഭയങ്കര കളർ അല്ലെ ...പിന്നെ മുഖകുരുവോ പാടോ ഒന്നും അതിലില്ലല്ലോ അതാണ്‌ ഒരു സംശയം തോന്നിയത് .... എന്റെ പുടവ തോളിൽനിന്ന് ഒന്ന് അയഞ്ഞതുപോലെ ... ഈശ്വരാ ഈ മുഹൂർത്തത്തിൽ ഇത്രേംകൂടെ വേണമാരുന്നോ ...എന്നാലും പൊട്ടാൻ വിങ്ങിനിൽക്കുന്ന ഒരു മുഖക്കുരുവിനെ പൊന്നാടകൊണ്ട് മറച്ചുപിടിച്ചു ഞാൻ ചിരിച്ചു . ഒടുവിൽ എന്റെ ഓട്ടോഗ്രാഫ്ം വാങ്ങി കുറെ സെൽഫി ഒക്കെ എടുത്ത് കുഞ്ഞനിയൻ കുട്ടിക്കൾ പോയി ... നാട്ടിൽനിന്ന് തിരികെയെത്തിയപ്പോൾ മുതൽ ഈ സന്തോഷം എല്ലാവരെയും അറിയിക്കണം എന്നോർത്ത് ഇരിക്കുകയായിരുന്നു ..എന്നെയും വെളിയിലൊക്കെ നാലാളറിയും അതും ഒരു എഴുത്തുകാരിയായി ....ചെറിയ കാര്യമല്ലല്ലോ അത് . അങ്ങിനെ സന്തോഷം പങ്കുവെയ്ക്കാനായി ഈ സംഭവം ഞാൻ ഗ്രൂപ്പിൽ ഇട്ടു .ഇട്ടിട്ട് പോകാൻ തോന്നിയില്ല ...അവിടെ തന്നെ നിന്നു .കൂട്ടുകാരുടെ കമെന്റിനായി ..ഉള്ളിൽ ചിരിയൂറി ...കുറച്ചെങ്കിലും ആളുകൾക്ക് ഇതുകേട്ട് അസൂയ തോന്നിയിരിക്കും തീർച്ച ....ദാ ...മെസ്സേജ് വരുന്നു .... ഇമയനക്കാതെ അതിലേക്ക് നോക്കിയ ഞാൻ ഞെട്ടിപോയി ....ആദ്യത്തെ കമെന്റ് Haahaahaahaa.....ഒരുപാട് നാളായല്ലോ ജയയുടെ ഹാസ്യകഥകൾ ഒന്നും വരുന്നില്ല എന്നോർത്തിരിക്കുകയായിരുന്നു .ഇത് പൊളിച്ചു ട്ടൊ ....ഹോ ചിരിച്ചു ചിരിച്ചു വയ്യ ...... ഈശ്വരാ .. എന്റെ പൊന്നാട അരയോളം എത്തിക്കഴിഞ്ഞു ..... ദാ അടുത്തത് ..... കൊച്ചു കുട്ടികൾ ഒക്കെ ഇത്രേം തള്ളാമോ അതും ട്രെയിനൊക്കെ പോരാഞ്ഞിട്ട് കൊൽക്കത്തമുതൽ കേരളം വരെ തള്ളിയല്ലോ .... ഭയങ്കരം . എന്റെ പൊന്നാട കാലിൽ ചുറ്റി വലിയുന്നു .... പിന്നേം കിട്ടി ...ഇഷ്ടംപോലെ .... ഒടുവിൽ എന്റെ പൊന്നാട എന്നെവിട്ട് സ്വന്തം കാലിൽ നടന്നകന്നുപോകുന്ന കാഴ്ച എനിക്ക് കാണേണ്ടിവന്നു .... വിഷമമുണ്ട് കൂട്ടുകാരെ ......നിക്ക് വിഷമമുണ്ട് ട്ടൊ ..... Jaya .
1.1k views
1 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because