അദൃശ്യം
ഭാഗം 19
ഷാനു.വടക്കാഞ്ചേരി
k... നീ അയക്ക്...
അതും പറഞ്ഞ് വിനോദ് ഫോൺ കട്ട് ചെയ്‌തു. ശേഷം ഫിറോസിനോട് പറഞ്ഞു...
സാർ ആ ഫോട്ടോ എനിക്ക് ഒന്ന് സെന്റ് ചെയ്‌തു തരാമോ...
ഫിറോസ് ആ ഫോട്ടോ സെന്റ് ചെയ്‌തു കൊടുത്തു. വിനോദ് അത് തിരിച്ച് സഞ്ജുവിനും....
തൊട്ടടുത്ത നിമിഷം സഞ്ജു വിനോദിനെ തിരിച്ചു വിളിച്ചു...
വിനോദ് നീ പറഞ്ഞ മാണിക്ക്യം ഇത് തന്നെയാണ്. എന്താ വിനോദ് പ്രശ്നം ഇപ്പോൾ ഇവനെ എന്തിനാ...
സഞ്ജു ഞാൻ പിന്നെ പറയാം. ഞാനിപ്പോൾ കുറച്ചു തിരക്കിലാ...
Ok... വിനോദ്
അതും പറഞ്ഞ് രണ്ട് പേരും ഫോൺ കട്ട് ചെയ്‌തു.ശേഷം വിനോദ് തിരിച്ച് രുദ്രയുടെ അടുത്തു വന്നു.
മേടം... ആള് ഇത് തന്നെയാണ്. പക്ഷേ ഇവൻ എവിടെയുണ്ടാകുമെന്ന് ഒരു വിവരവും ഇല്ല...
നമുക്ക് വെയ്റ്റ് ചെയ്യാം.അതിന് മുമ്പ് നമുക്ക് ഈ പെട്ടി ഓപ്പൺ ചെയ്യണം....
മിസ്റ്റർ സൂര്യൻ ഈ പെട്ടി ഓപ്പൺ ചെയ്യാനുള്ള നമ്പർ ഒന്ന് പറഞ്ഞ് തരു.ഫിറോസ് ആ നമ്പർ ഒന്ന് നോട്ട് ചെയ്യൂ...
Ok മേടം...
സൂര്യൻ ഈ പെട്ടി ഞങ്ങൾ കൊണ്ട് പോവുകയാണ്. അതികം താമസിയാതെ തിരിച്ചു തരാം. താൻ പൊക്കോളൂ. അതും പറഞ്ഞ് സൂര്യനെ പോകാൻ അനുവദിച്ചു. ശേഷം വിനോദിനോട് പറഞ്ഞു..
വിനോദ് ഞങ്ങൾ തിരിച്ചു പോവുകയാണ്. ഇത്രയും നേരം ഞങ്ങളോട് സഹകരിച്ചതിന്...
അയ്യോ മേടം ഇതന്റെ ഡ്യുട്ടി അല്ലെ. മേടം പൊക്കോളൂ...
Ok വിനോദ്... ആ പിന്നെ ഈ മാണിക്ക്യം അവനെ മറക്കരുത് എന്തേങ്കിലും വിവരം കിട്ടിയാൽ ഉടൻ ഞങ്ങളെ അറിയിക്കണം...
ഷുവർ മേടം..
അതും പറഞ്ഞ് വിനോദ് രുദ്രക്ക് സല്യൂട്ട് നൽകി അവിടെ നിന്നും ഇറങ്ങി..
അപ്പോൾ ഇനി എങ്ങനെ നമുക്ക് പോവല്ലേ...
(രുദ്ര പറഞ്ഞു )
പോകാം മേടം.... (ഫിറോസ് പറഞ്ഞു)
അവർ മൂന്ന് പേരും അവിടെനിന്നും തിരിച്ചു...
::::::::::::--------------------+++---------------:::::::::::::::::
ജോൺ... രുദ്രയും ഫിറോസും തിരിച്ചെത്തിയോ ഞാൻ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല...
ഇല്ല മേടം... കുറച്ചു മുമ്പ് ഞാൻ വിളിച്ചിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ എത്തും എന്നാണ് പറഞ്ഞത്. പിന്നെ എനിക്കും വിളിച്ചിട്ട് കിട്ടിയില്ല...
Mm ok... നാളെ രാവിലെ കമ്മീഷണർ വരുന്നുണ്ട്. ഇതുവരെയുള്ള കേസിന്റെ ഫുൾ ഡീറ്റേൽസ്സും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.കേസ്സിന്റെ എല്ലാ ഫയലുകളുമായി നാളെ രാവിലെ ഒമ്പത് മണിക്ക് എല്ലാവരും ഹാജറാകണം...
അത് മേടം... ഈ സാഹചര്യത്തിൽ സാറിനോട് നമ്മൾ എന്ത് പറയും ഒരു തുമ്പും ഇത് വരെ നമ്മുടെ കൈയ്യിൽ ഇല്ല...
അറിയാം. പക്ഷേ നമ്മുടെ മുന്നിൽ വേറേ വഴിയില്ല. ബാക്കിയൊക്കെ നാളെ നോക്കാം...
Ok മേടം...
ഇപ്പോൾ തന്നെ സമയം ഒരുപാടായി ഇനി അവരെ കാത്തിരുന്നിട്ട് കാര്യമില്ല. നമ്മുക്ക് നാളെ പറഞ്ഞപോലെ കാണാം...
അതും പറഞ്ഞ് ഭദ്ര അവിടെ നിന്നും ഇറങ്ങി.ഏകദേശം വൈകുന്നേരം പതിനൊന്ന് മണിയോടെ രുദ്രയും ഫിറോസും ശരത്തും തിരിച്ചെത്തി. രുദ്ര ഭദ്രയെ ഫോണിൽ വിളിച്ചു. അവളെ പിക്ക് ചെയ്യാൻ ഭദ്ര ഓഫിസിന്റെ മുന്നിൽ വന്നു. രുദ്ര മറ്റുള്ളവരോട് യാത്ര പറഞ്ഞ് കാറിൽ നിന്നും ഇറങ്ങി...
ഫിറോസ്... നാളെ നേരത്തെ വരണം.കൂടെ ശരത്തിനേയും കൂട്ടിക്കോ...
Ok മേടം..ജോൺ സാർ വിളിച്ചിരുന്നു കാര്യങ്ങളെല്ലാം പറഞ്ഞു...
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
പിറ്റേ ദിവസം രാവിലെ ഒമ്പത് മണി
SP ഓഫീസ്...
പറഞ്ഞപോലെ എല്ലാ വരും ഒമ്പത് മണിക്ക് തന്നെ ഓഫിസിൽ എത്തി...
ഇന്ന് കമ്മീഷണർ വരും.നമ്മൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസ് എവിടെ നിൽക്കുന്നു എന്ന് എന്നേക്കാൾ കൂടുതൽ നിങ്ങൾക്ക് അറിയാമല്ലോ. ഒരിഞ്ചു പോലും നമ്മുക്ക് മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇനി മുന്നോട്ട് ഈ കേസ് നമ്മളിൽ തന്നെ നിൽക്കും എന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ല. ചിലപ്പോൾ ഈ കേസ് വേറേ ഏജൻസിയെ ഏൽപ്പിക്കാനും സാധ്യതയുണ്ട്...
മേടം... ഫിറോസ് നിരാശയോടെ വിളിച്ചു...
അതെ ഫിറോസ്. ബാക്കിയെല്ലാം സാർ വന്നാൽ അറിയാം.അതിന് മുമ്പ് ഇതുവരെ നമ്മൾ കണ്ടത്തിയ കാര്യങ്ങൾ ഞാൻ ഒന്ന് ചുരുക്കി പറയാം...
1:- തുടക്കത്തിൽ രണ്ട് കൊലപാതങ്ങളുടെ അന്വേഷത്തിലാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ അത് മൂന്നെണ്ണത്തിലാണ് എത്തി നിൽക്കുന്നത്. കാറിൽ നിന്നും കണ്ടത്തിയ സെൽവൻ എന്നയാളുടേയും പിന്നെ ഏഴ് വയസുള്ള കുട്ടിയുടേയും പിന്നെ ബാലുപിള്ള എന്ന് പറയുന്ന ആളുടേയും. ഇതിൽ ബാലുപിള്ളയുടെ കേസ് മറ്റു രണ്ട് കൊലപാതത്തിലേക്കുള്ള വഴിയാണ് എന്ന നിഗമനത്തിലാണ് നമ്മൾ അന്വേഷിക്കുന്നത്...
2:- ഇപ്പോൾ നമ്മൾ എത്തി നിൽക്കുന്നത് ഇതിൽ മൂന്നിലും സാന്നിധ്യമുള്ള തമിഴനിലാണ് മാണിക്ക്യം പഴനി മാണിക്ക്യം എന്ന കൃമിനലിൽ. അതും ആളെ ഇതുവരെ നമ്മുക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല...
3:- പിന്നെ നമ്മുടെ മുന്നിൽ കോയമ്പത്തൂരിലുള്ള ലക്ഷ്മി എന്ന പപ്പടകമ്പനിയും സെൽവന്റെ മകൾ അഡ്മിറ്റ് ആയിട്ടുള്ള ഹോസ്പിറ്റലുമാണ്. പക്ഷെ ഇതുവരെ അവിടുത്തെ ഒരു ഡീറ്റേൽസ്സും നമ്മുടെ കൈയ്യിൽ ഇല്ല...
4:- ബാലുപിള്ളയുടെ കേസ്സിൽ പുതിയതായി നമുക്ക് കിട്ടിയിട്ടിയിട്ടുള്ളത് അയാളുടെ പാട്ണർമ്മാരുടെ വിവരങ്ങളാണ്.അതും തെളിവ് എന്നൊന്നും നമ്മുക്ക് പറയാറായിട്ടില്ല...
പെട്ടന്നാണ് ഇവരുടെ സംസാരത്തിനിടയിലേക്ക് കമ്മീഷണർ കയറി വരുന്നത്. ആളെ കണ്ടതും എല്ലാവരും എഴുന്നേറ്റുനിന്ന് സല്യൂട്ട് നൽകി...
എല്ലാവരും ഇരിക്കൂ.കമ്മീഷ്ണർ പറഞ്ഞു.ഭദ്ര തന്റെ ചെയറിൽ നിന്നും മാറി മുന്നിലുള്ള ചെയറിൽ വന്നിരുന്നു...
ഭദ്ര എവിടെവരെയായി നിങ്ങളുടെ അന്വേഷണം. കമ്മീഷ്ണർ ചോദിച്ചു...
സാർ ഇത് ഞങ്ങൾ അന്വേഷിച്ച കേസിന്റെ ഫയലുകളാണ്....
കമ്മീഷ്ണർ അത് വാങ്ങി മറിച്ചു നോക്കി. ശേഷം തുടർന്നു...
എന്താണ് ഭദ്ര ഇത്. നിങ്ങൾ അന്വേഷണം എന്ന് പറഞ്ഞ് ഇവിടെ എന്ത് കോപ്രായമാണ് കാണിക്കുന്നത്. കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ നിങ്ങൾക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലേ. കമ്മീഷ്ണർ ദേഷ്യത്തോടെ ചോദിച്ചു...
സാർ അത് ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. പക്ഷേ...
എന്ത് പക്ഷേ... നിങ്ങൾക്ക് ഇവിടെ ഇരുന്ന് എന്തേങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാൽ മതി മുകളിലുള്ളവരോട് ഞാനാണ് മറുപടി പറയേണ്ടത്. ഇതേതാ ഒരു ബാലുപിള്ള.
സാർ അത് ഒരു പഴയ കേസാണ്. നമ്മൾ ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന രണ്ട് കൊലപാതകങ്ങൾ തമ്മിൽ ഇതിനും എന്തോ ബന്ധമുണ്ട്...
(രുദ്ര പറഞ്ഞു )
എന്ത് ബന്ധം...
രുദ്ര ഇതുവരേയുള്ള കാര്യങ്ങൾ കമ്മീഷ്ണറോട് വിശദമായി പറഞ്ഞു. അതല്ലാം കേട്ട ശേഷം കമ്മീഷ്ണർ പറഞ്ഞു...
Ok... Ok... ഏഴ് ദിവസം അതിനുള്ളിൽ ഈ കേസ്സുകൾക്കെല്ലാം ഒരു തുമ്പും ഉണ്ടായില്ലങ്കിൽ ഇതെല്ലാം വാരിക്കൂട്ടി വല്ല CBI ക്കും കൊടുക്കും. പിന്നെ ഈ മാണിക്ക്യം പഴനി മാണിക്ക്യം എന്ന് പറയുന്നവനെ ഈ എഴ് ദിവസ്സത്തിനുള്ളിൽ പിടികൂടി എന്റെ മുന്നിൽ
ഹാജറാക്കണം...OK...
അതും പറഞ്ഞ് കമ്മീഷ്ണർ ചെയറിൽ നിന്നും എഴുന്നേറ്റു. അത് കണ്ട ബാക്കി എല്ലാവരും എഴുന്നേറ്റ് കമ്മീഷ്ണർക്ക് സല്യൂട്ട് നൽകി.കമ്മീഷ്ണർ പുറത്തേക്കിറങ്ങി.ഇതെല്ലാം കേട്ട് ശരത് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.
കമ്മീഷ്ണർ പോയ ശേഷം ശരത് അവരുടെ അടുത്തേക്ക് ചെന്നു. അവർ കമ്മീഷ്ണർ പറഞ്ഞതെല്ലാം കേട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഭദ്ര തുടർന്നു...
കേട്ടല്ലോ എല്ലാവരും കമ്മീഷ്ണർ പറഞ്ഞത്. ഇനി നമ്മുടെ മുന്നിലുള്ളത് വെറും ഏഴ് ദിവസം അതിനുള്ളിൽ ഒന്നും നമ്മുക്ക് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ. അതും പറഞ്ഞ് ഭദ്ര നിർത്തി...
മേടം.. അതിന് മുമ്പ് തന്നെ നമ്മുടെ മുന്നിൽ എന്തേങ്കിലും ഒരു വഴി തെളിയും. ഫിറോസ് പറഞ്ഞു...
ഭദ്ര... സൂര്യ തന്ന ആ പെട്ടി അതിൽ നമുക്കുള്ള എന്തെങ്കിലും ഒരു തുമ്പ് ഉണ്ടാകും. രുദ്ര പറഞ്ഞു...
അത് കേട്ട ഭദ്ര ആ പെട്ടി തുറക്കുവാൻ ഫിറോസിനോട് പറഞ്ഞു. ഫിറോസ് സൂര്യ പറഞ്ഞ് കൊടുത്ത നമ്പർ വഴി ആ പെട്ടി ഓപ്പൺ ചെയ്‌ത് ഭദ്രയുടെ കൈയ്യിൽ കൊടുത്തു. ഭദ്ര ആ പെട്ടിയിലുള്ള സാധനങ്ങളെല്ലാം മേശപ്പുറത്ത് എടുത്തു വെച്ചു. അതിൽ കുറച്ച് ഫോട്ടോസും പിന്നെ ബാലു തന്റെ ഭാര്യയുടേയും മകന്റെയും പേരിൽ എഴുതിവെച്ച സ്വത്തുക്കളുടേയും പ്രമാണങ്ങളും ഉണ്ടായിരുന്നു.അതിലുള്ള ഫോട്ടോകൾ ഓരോന്നും ഭദ്ര എടുത്തു നോക്കി അതിന്റെ മുകളിൽ എഴുതിയിരിക്കുന്ന പേരുകൾ ഓരോന്നും വായിക്കാൻ തുടങ്ങി....
1:- Dr-ജോൺ
2:- സാദിഖ് അലി
3:- വിനയചന്ദ്രൻ
4:- ബാനുമതി
5:- അഡ്വക്കേറ്റ് സകറിയ
6:- Dr-എബ്രഹാം
ശേഷം തുടർന്നു ഇവരൊക്കെ ആരാണ് എന്താണ് ഇവരും ബാലുവും തമ്മിലുള്ള ബന്ധം എന്നൊക്കെ നമ്മൾ കണ്ട് പിടിക്കണം...
മേടം ഇവരെല്ലാവരും ബാലുവിന്റെ
പാർട്‌ണർമാരാണ് എന്നാണ് സൂര്യൻ പറഞ്ഞത്...
ഒരുപക്ഷേ ഇവരായിരിക്കുമോ ബാലുവിന്റെ കൊലയാളികൾ രുദ്ര സംശയത്തോടെ ചോദിച്ചു...
ആയിരിക്കാം അല്ലെങ്കിൽ അല്ലായിരിക്കാം. കാരണം നമ്മുടെ കൈയ്യിൽ അതിനുള്ള ഒരു തെളിവും ഇല്ല ഭദ്ര പറഞ്ഞു...
അതിനിടയിൽ ശരത് മേശപ്പുറത്തിരുന്ന ഫോട്ടോസ് എല്ലാം ഓരോന്നും എടുത്തുനോക്കി.അതിന് ശേഷം ഒരു ഫോട്ടോ മാത്രം എടുത്ത് കൈപിടിച്ചു. കുറച്ചു നേരം അതിലേക്ക് തന്നെ നോക്കിയിരുന്നു. അഡ്വക്കേറ്റ് സകറിയ
അവൻ അതിൽ എഴുതിയിരിക്കുന്ന പേര് വായിച്ചു. എന്നിട്ട് ശരത് പറഞ്ഞു...
ആ ഫോട്ടോ ഭദ്രക്ക് നേരേ നീട്ടി.
മേടം ഇയാളെ എനിക്ക് അറിയാം. ഒന്ന് രണ്ട് തവണ എറണാകുളം ഹൈകോടതിയിൽ വെച്ച് ഞാൻ ഇയാളെ കണ്ടിട്ടുണ്ട്. ഇയാൾ ഒരു ക്രിമിനൽ ലോയറാണ്. ഇയാൾ വാദിച്ച എല്ലാ കേസ്സുകളും ജയിച്ചിട്ടേയുള്ളൂ. ഇയാളോട് വലിയ ആരാധനയായിരുന്നു. ഒരു വക്കീൽ ആവാണെങ്കിൽ ഇയാളെ പോലെ ആകാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.പക്ഷേ ഇപ്പോൾ ഇയാൾ നേരിട്ട് ഒരു കേസ്സും എടുക്കുന്നില്ല.അയാളുടെ ജൂനിയർ വക്കീലാണ് എല്ലാ കേസ്സുകളും വാദിക്കുന്നത്. എങ്കിലും അതിനുള്ള എല്ലാ നിയമവശങ്ങളും അയാൾ തന്നെയാണ് പറഞ്ഞ് കൊടുക്കുന്നത്.ഇയാൾ എങ്ങനെ ഇതിൽ.ശരത് സംശയത്തോടെ പറഞ്ഞു നിർത്തി...
എന്തൊക്കെയായാലും ഇവരെക്കുറിച്ചുള്ള മുഴുവൻ ഡീറ്റേൽസ്സും നമ്മുക്ക് കിട്ടണം. ഇവർ ആരാണ്.എന്താണ് ഇപ്പോൾ ഇവർ ചെയ്യുന്നത്. ബാലുവിന്റെ പാർട്ണർമ്മാർ എങ്ങനെ അയാളുടെ ശത്രുക്കളായി അങ്ങനെ എല്ലാം നമ്മൾ കണ്ടുപിടിക്കണം.ഭദ്ര മേശപ്പുറത്തുള്ള മുഴുവൻ ഫോട്ടോസ്സും എടുത്ത് കൈയ്യിൽ പിടിച്ചു. ശേഷം തുടർന്നു...
നോക്ക് കമ്മീഷ്ണർ പറഞ്ഞപ്രകാരം നമ്മുടെ മുന്നിൽ ഇനി എഴ് ദിവസം മാത്രമേയുള്ളൂ. അതിനുള്ളിൽ ഈ കേസ്സുകൾക്കെല്ലാം ഒരു തുമ്പ് ഉണ്ടായില്ലങ്കിൽ നമ്മൾ ഇതുവരെ ചെയ്തതെല്ലാം വെറുതെയാകും. ഇനി നമ്മുടെ മുന്നിൽ സമയം തീരെയില്ല അതുകൊണ്ട് നമ്മൾ ഇന്ന് മുതൽ രണ്ട് ടീംമുകളായി തിരിഞ്ഞ് ഈ കേസ് അന്വേഷണം തുടങ്ങാൻ പോവുകയാണ്.
രുദ്ര...താനും ഫിറോസും ശരത്തും ഒരു ടീം ആയി ഈ ഫോട്ടോസിൽ കാണുന്ന ബാനുമതി,അഡ്വക്കേറ്റ് സകറിയ,
Dr-എബ്രഹാം, എന്നിവരുടെ മുഴുവൻ ഡീറ്റേൽസ്സും കണ്ടുപിടിക്കണം അതും ഇരുപത്തിന്നാല് മണിക്കൂറിനുള്ളിൽ. ജോൺ താനും ഡ്രൈവർ അരുണും ഞാനും രണ്ടാമത്തെ ടീം. ബാക്കിയുള്ള മൂന്ന് പേരായ Dr-ജോൺ,
സാദിഖ് അലി,വിനയചന്ദ്രൻ എന്നിവരുടെ ഡീറ്റേൽസ്സും കണ്ടെത്തണം.നാളെ വൈകുന്നേരം അഞ്ചു മണിക്ക് നമ്മൾ എല്ലാവരും ഇവിടെ വെച്ച് വീണ്ടും കാണും അപ്പോൾ ഇവർ എല്ലാവരുടേയും മുഴുവൻ ഡീറ്റേൽസ്സും നമ്മുടെ കൈയ്യിൽ ഉണ്ടാകണം. ഭദ്ര പറഞ്ഞ് നിർത്തി...
ഷുവർ മേടം ഫിറോസ് പറഞ്ഞു...
ഫിറോസും രുദ്രയും ശരത്തും അവിടെ നിന്നും ഇറങ്ങി ഫിറോസിന്റെ വണ്ടിയെ ലക്ഷ്യമാക്കി നടന്നു....
ഫിറോസ്.... ( രുദ്ര വിളിച്ചു )
എന്താ മേടം...
നമ്മൾ എവിടുന്നു തുടങ്ങും. നമ്മുടെ മുന്നിൽ വെറും ശൂന്യത മാത്രം നിറഞ്ഞു നിൽക്കുന്നു. എവിടേക്ക് നോക്കിയാലും ഇരുട്ട് മാത്രം പരന്നു കിടക്കുന്നു..
മേടം ഞാൻ ഒരു കാര്യം പറയട്ടെ...
(ശരത് ചോദിച്ചു )
എന്താ ശരത്... പറ...
ഈ അഡ്വക്കേറ്റ് സകറിയ ഇയാൾ താമസിക്കുന്നത് ആലുവയിലാണ്. പിന്നെ ഇയാളെ കുറിച്ച് കുറച്ചു കാര്യങ്ങൾ നമ്മുക്ക് അറിയുകയും ചെയ്യാം. ഇപ്പോൾ ഇയാൾ എന്ത് ചെയ്യുന്നു എന്ന് മാത്രം അറിഞ്ഞാൽ മതി.ഇയാളുടെ ജൂനിയർ വക്കീലായ ഒരു രമേശ് എന്റെ ഒരു പഴയ സുഹൃത്താണ് അവൻ വഴിയാണ് ഞാൻ ഇയാളെ കാണുന്നതും പരിചയപ്പെടുന്നതും. ഈ അഡ്വക്കേറ്റ് സകറിയയെ കുറിച്ച് ഒരുപക്ഷെ അവനോട് ചോദിച്ചാൽ എന്തേങ്കിലും അറിയാൻ സാധിക്കും. പക്ഷേ അവൻ ഇപ്പോൾ ഉള്ളത് എറണാകുളത്താണ്.ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ പാലക്കാട് നിന്നും അവിടെ വരെ എത്തുമ്പോഴേക്കും സമയം ഒരുപാട് എടുക്കും എന്തായാലും ഞാൻ അവനൊന്നു വിളിച്ചു നോക്കട്ടെ.ശരത് പറഞ്ഞു.ശേഷം അവൻ ഫോൺ എടുത്ത് രമേശിനെ വിളിച്ചു...
ഹലോ രമേശ്. ഇത് ഞാനാണ് ശരത്...
ആ മനസ്സിലായി താൻ ഇതെവിടെ കുറേ നാളായല്ലോ കണ്ടിട്ട്... രമേശ് പറഞ്ഞു.....
ഞാൻ ഇവിടെയൊക്കെയുണ്ട്. പിന്നെ ഞാൻ വിളിച്ചത്. താൻ എന്നെയൊന്ന് സഹായിക്കണം...
സഹായമോ... എന്ത് സഹായം രമേശ് ചോദിച്ചു...
അതൊക്കെ പറയാം.നീ ഇപ്പോൾ എവിടെയാ...
ഞാൻ തൃശ്ശൂരിൽ ഉണ്ട്.എന്താ ശരത് നീ കാര്യം പറ...
ഞാൻ പറയാം... എനിക്ക് അഡ്വക്കേറ്റ് സകറിയയില്ലെ ആളെ കുറിച്ച് ചില കാര്യങ്ങൾ അറിയണം അതിന് നീ എന്നേ ഒന്ന് സഹായിക്കണം...
സാറിനെ കുറിച്ച് നിനക്ക് എന്തറിയാനാ. നീ ഒന്ന് വ്യക്തമായി പറ...
നീ എപ്പോഴാ തൃശ്ശുരിൽ നിന്നും മടങ്ങുക.പോകുന്നതിന് മുമ്പ് ഒന്ന് നേരിൽ കാണാൻ സാധിക്കുമോ. പറ്റുമെങ്കിൽ ഇന്ന് തന്നെ...
ഞാൻ രണ്ട് മൂന്ന് ദിവസം ഇവിടെ കാണും. നീ എപ്പൊഴാണേങ്കിൽ പോരേ....
എന്നാൽ ഇന്ന് വൈകുന്നേരം ഒരു ഏഴ് മണിക്ക് നേരിൽ കാണാൻ പറ്റുമോ...
ആ പോരേ....
എവിടെ വെച്ച് കാണാൻ പറ്റും നിന്നെ..
ഞാൻ ഇവിടെ ഒരു ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട് ലൊക്കേഷൻ ഞാൻ അയക്കാം....
Ok രമേശ് അപ്പോൾ വൈകുന്നേരം കാണാം...
അതും പറഞ്ഞ് ശരത് ഫോൺ കട്ട് ചെയ്‌തു.ശേഷം ഫിറോസിനോടും രുദ്രയോടുമായി പറഞ്ഞു...
രമേശ് അവൻ ഇപ്പോൾ തൃശ്ശൂരിൽ ഉണ്ട്. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് കാണാം എന്ന് പറഞ്ഞിട്ടുണ്ട്.ഇപ്പോൾ സമയം മൂന്ന് മണി നമ്മുക്ക് ഒരു നാല് മണിക്ക് ഇവിടെ നിന്നും പുറപ്പെടാം ഏകദേശം രണ്ട് മണിക്കൂർ അവിടെ എത്താൻ.
ശരത് പറഞ്ഞു...
Ok... രുദ്ര പറഞ്ഞു....
മേടം... ഫിറോസ് വിളിച്ചു...
എന്താ ഫിറോസ്...രുദ്ര ചോദിച്ചു...
മേടം വരണം എന്നില്ല. ഞാനും ശരത്തും കൂടി പോകാം. ചിലപ്പോൾ നേരം വൈകും തിരിച്ചു വരാൻ....
ഹേയ് അതൊന്നും സാരമില്ല. ഞാനും വരാം കൂടെ.... (രുദ്ര പറഞ്ഞു )
അപ്പോഴാണ് ഇവരുടെ സംസാരത്തിനിടയിലേക്ക് ജോണും ഭദ്രയും കടന്ന് വരുന്നത്.അവരെ കണ്ടപ്പോൾ ഫിറോസ് അവർക്ക് നേരേ സല്യൂട്ട് ചെയ്‌തു...
എന്താ ശരത് ഇപ്പോൾ തോന്നുന്നുണ്ടോ ഇതൊന്നും വേണ്ടായിരുന്നു എന്ന്.(ഭദ്ര ചോദിച്ചു )
ഹേയ് ഇല്ല മേടം ഒരിക്കലും ഇല്ല.എന്റെ കൂട്ടുകാരന് വേണ്ടി ഞാൻ ഇതെങ്കിലും ചെയ്യണ്ടേ. (ശരത് പറഞ്ഞു )
എന്താ ഇനി നിങ്ങളെ പരിപാടി
(ഭദ്ര വീണ്ടും ചോദിച്ചു )
ഞങ്ങൾ എന്റെ ഒരു സുഹൃത്തിനെ കാണാൻ വേണ്ടി തൃശ്ശൂർ വരെ പോകാൻ നിൽക്കുകയാണ്..
(ശരത് പറഞ്ഞു )
സുഹൃത്തിനെയോ ഈ സമയത്തോ....
(ഭദ്ര ചോദിച്ചു )
അതെ മേടം.... ശരത് കാര്യങ്ങളെല്ലാം വിശദമായി ഭദ്രക്ക് പറഞ്ഞു കൊടുത്തു...
Ok...ഭദ്ര പറഞ്ഞു....
തുടരും....
#🕵️♀️ കുറ്റാന്വേഷണ കഥകൾ #📙 നോവൽ #📔 കഥ
അദൃശ്യം
ഭാഗം 18
ഷാനു.വടക്കാഞ്ചേരി
അത് കേട്ടപ്പോൾ ശരത് ഒരു ഹോട്ടലിന്റെ മുമ്പിൽ വണ്ടി നിർത്തി.കുറച്ചു അപ്പുറത്തായി ആ ഇനോവ കാറും. അവർ മൂന്ന് പേരും വണ്ടിയിൽ നിന്നും ഇറങ്ങി ഹോട്ടലിലേക്ക് കയറി. കുറച്ചു സമയത്തിന് ശേഷം അവരെ നിരീക്ഷിച്ചുകൊണ്ട് വന്ന ഇനോവ കാറിലുള്ള ആളും ഇറങ്ങി അകത്തേക്ക് കയറി.അവർ ഇരിക്കുന്നതിന് കുറച്ച് അപ്പുറത്തായി അയാളും ഇരുന്നു.ഇതെല്ലാം കണ്ടുകൊണ്ട് ശരത്തും ഇരുന്നു. ഫിറോസ് വെയ്റ്ററെ വിളിച്ച് അവർക്ക് വേണ്ട ഭക്ഷണം ഓർഡർ ചെയ്‌തു. അവർ ഭക്ഷണം കഴിച്ച് പുറത്തിറങ്ങി.ശരത് ഫിറോസിനെ വിളിച്ചു...
ഫിറോസ് നീ ആ കിടക്കുന്ന ഇനോവ കാർ ശ്രദ്ധിച്ചോ കുറച്ചു സമയമായി ആ വണ്ടി നമ്മളെ ഫോളോ ചെയ്യുന്നു.നമ്മൾ ഫുഡ് കഴിക്കാൻ കയറിയപ്പോൾ ആ വണ്ടിയിലുള്ള ആളും കൂടെ കയറിയിട്ടുണ്ട്...
ആരാണ് അയാൾ. അയാൾ എന്തിനാ നമ്മളെ ഫോളോ ചെയ്യുന്നത്...
അറിയില്ല...നമ്മൾ അയാളെ കണ്ടത് അയാൾക്ക് അറിയില്ല. നീ ഒരു കാര്യം ചെയ്യ്. നീ ഇവിടുന്ന് ഒരു ഓട്ടോ വിളിച്ച് തിരിച്ച് ആ ഫ്ലാറ്റിലേക്ക് തന്നെ പോ.ഞാനും വേറൊരു ഓട്ടോ വിളിച്ച് അങ്ങോട്ട് വരാം. മേടം ഈ കാറുമായി അങ്ങോട്ട് വരട്ടെ...
അതെന്തിനാ...
അവൻ ആരെ ഫോളോ ചെയ്യും എന്ന് അറിയാനാ. ആദ്യം നീ പോ ഞാൻ മേടത്തിനോട് കാര്യം പറയട്ടെ. കുറച്ചു കഴിഞ്ഞ് ഞങ്ങൾ വരാം. ഞങ്ങൾ ഇവിടെ നിന്നും അല്പം മുന്നോട്ട് മാറി നിക്കാം...
Ok...
അതും പറഞ്ഞ് ശരത്തും രുദ്രയും വണ്ടിയിൽ കയറി...
അല്ല ഫിറോസ് ഇത് എവിടേക്കാ പോകുന്നത്. അയാൾ വരുന്നില്ലേ...
(രുദ്ര ചോദിച്ചു )
വരും മേടം നമ്മുക്ക് കുറച്ച് അപ്പുറത്ത് നിൽക്കാം...
അതെന്താ...
പറയാം മേടം...
അതും പറഞ്ഞ് ശരത് വണ്ടി മുന്നോട്ട് എടുത്തു. അല്പം ദൂരം സഞ്ചരിച്ചു. ഇതെല്ലാം കണ്ട് അയാൾ എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ശേഷം ഫിറോസ് ഓട്ടോയിൽ കയറി പോകുന്നത് കണ്ട് അയാളും ധൃതിയിൽ അയാളുടെ വണ്ടിയും എടുത്ത് ഫിറോസിന്റെ പിന്നാലെ പോയി.അത് കണ്ട ശരത് രുദ്രയോട് പറഞ്ഞു...
മേടം ആ പോകുന്ന ഇനോവ കാർ കണ്ടോ. കുറച്ചു സമയമായി ആ വണ്ടി നമ്മളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.അയാൾ ആരാണെന്ന് കണ്ട് പിടിക്കണം. ഇപ്പോൾ ഫിറോസിനെ ഫോളോ ചെയ്താണ് അയാൾ പോകുന്നത്.ഫിറോസ് പോകുന്നത് നമ്മൾ ആദ്യം പോയ ഫ്ലാറ്റിലേക്കാണ്. നമുക്ക് ആ വണ്ടിയെ ഫോളോ ചെയ്‌തു പോകണം.അതും പറഞ്ഞ് ശരത് വണ്ടി മുന്നോട്ട് എടുത്തു. ആദ്യം ഞാൻ കരുതിയത് നമ്മൾ മൂന്ന് പേരും മൂന്ന് വണ്ടിയിൽ പോകാം എന്നായിരുന്നു. ഇനി അതിന്റെ ആവശ്യം ഇല്ല. കാരണം അയാൾ ഫിറോസിനെ ഫോളോ ചെയ്ത് പോയി. നമുക്ക് ഇനി അയാളെ ഫോളോ ചെയ്യാം. മേടം ഒരു കാര്യം ചെയ്യൂ. ഇവിടെ ടൗൺ പോലീസിനെ വിവരമറിയിക്ക് എന്നിട്ട് ആ വണ്ടിയുടെ നമ്പർ അവർക്ക് കൈമാറ്. അവരോട് ആ ഫ്ലാറ്റിന്റെ ഏതേങ്കിലും ഒരു ഭാഗത്ത് മാറി നിൽക്കാൻ പറ. അയാളെ ഇന്ന് നമ്മുടെ കൈയ്യിൽ കിട്ടണം...
ഇത് കേട്ട രുദ്ര വേഗം ടൗൺ എസ് ഐ വിനോദിനെ വിവരമറിയിച്ചു.ഫിറോസ് കയറിയ ഓട്ടോ ഫ്ലാറ്റിന്റെ മുമ്പിൽ എത്തി. ഫിറോസ് വണ്ടിയിൽ നിന്നും ഇറങ്ങി നിന്നു. ഫിറോസിനെ ഫോളോ ചെയ്ത് വന്ന ഇനോവയും കുറച്ചു പിന്നിലായി വന്നു നിന്നു. തൊട്ടു പിന്നാലെ ശരത്തും രുദ്രയും എത്തി.കുറച്ചു അപ്പുറത്തായി എസ് ഐ വിനോദിന്റെ വണ്ടിയും. രുദ്ര ഇനി എന്താ ചെയ്യേണ്ടത് എന്ന ഭാവത്തിൽ ശരത്തിനെ നോക്കി. അത് കണ്ട ശരത് പറഞ്ഞു...
മേടം വിനോദിനോട് ആ വണ്ടിയിലുള്ള ആളെ ബ്ലോക്ക് ചെയ്യാൻ പറ. അവൻ നമ്മളെ കണ്ടാൽ ഒരു പക്ഷേ അവിടെ നിന്നും വണ്ടിയും എടുത്തു പോകാൻ സാധ്യതയുണ്ട് അത് പാടില്ല.അത് കേട്ടാ രുദ്ര വിവരം വിനോദിനെ അറിയിച്ചു. വിനോദ് ആ വണ്ടിയുടെ അടുത്തായി പോലിസ് വാഹനം കൊണ്ട് വന്ന് നിർത്തി. അത് കണ്ട ഇനോവയിലുള്ള ആൾക്ക് എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു. ഉടനെ ശരത് തന്റെ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി ആ ഇനോവയുടെ മുൻ സീറ്റിൽ കയറിയിരുന്നു. ശരത്തിന്റെ ഓട്ടം കണ്ട ഫിറോസും ആ വണ്ടി ലക്ഷ്യമാക്കി ഓടി വന്ന് ഇനോവയുടെ മുമ്പിൽ നിന്നു. വിനോദ് ജീപ്പിൽ നിന്നും ഇറങ്ങി ഡ്രൈവറുടെ ഡോർ തുറന്നു. ഇതെല്ലാം കണ്ട് അയാൾ എന്ത് ചെയ്യണം എന്നറിയാതെ തറച്ചിരുന്നു. അത് കണ്ട ശരത് അയാളോട് പറഞ്ഞു...
പൂവാം നമ്മുക്ക്...
അയാൾ ഒന്ന് അമ്പരന്ന് അവരെ എല്ലാവരെയും നോക്കി. അത് കണ്ടുകൊണ്ട് നിൽക്കുന്ന ഫിറോസും വിനോദും ഇനോവയുടെ പിൻ സീറ്റിൽ കയറിയിരുന്നു. എന്നിട്ട് അയാളോട് വണ്ടി എടുക്കാൻ ആവശ്യപ്പെട്ടു.വണ്ടി എടുക്കാൻ വിസമ്മതിച്ച അയാളോട് ശരത് പറഞ്ഞു...
താൻ ആരാ എന്തിനാ ഞങ്ങളെ ഫോളോ ചെയ്തത്...
ഞാൻ.. ഞാൻ അയാൾ എന്ത് പറയണം എന്നറിയാതെ ഇരുന്നു...
ആ തനിക്ക് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട. നമുക്ക് പോകാം. കുറച്ചു ദേഷ്യത്തോടെ വിനോദ് പറഞ്ഞു. വണ്ടി സ്റ്റേഷനിലേക്ക് എടുക്ക് ബാക്കി അവിടെ ചെന്ന് പറയാം.വണ്ടി എടുക്കെടോ വിനോദ് അയാളെ മുടിയിൽ കുത്തിപിടിച്ചു പറഞ്ഞു. അയാൾ ഭീതിയോടെ വണ്ടി മുന്നോട്ട് എടുത്തു. അത് കണ്ട രുദ്രയും തന്റെ വണ്ടി ആ ഇനോവയുടെ പിന്നാലെ എടുത്തു. അല്പം ദൂരെ എത്തിയപ്പോൾ ശരത് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അയാൾ വണ്ടി നിർത്തി.പിന്നാലെ വന്നിരുന്ന രുദ്രയും വണ്ടി നിർത്തി. ശരത് വണ്ടിയിൽ നിന്നും ഇറങ്ങി രുദ്രയെ വിളിച്ചു ഇനോവയിൽ കേറാൻ ആവശ്യപ്പെട്ടു.കൂടെ ശരത്തും കയറി.ഇയാളെ ഇപ്പോൾ സ്റ്റേഷനിൽ കൊണ്ട് പോകണ്ട ആദ്യം ഇയാളുടെ ഉദ്ദേശ്യം എന്താണെന്ന് അറിയണം എന്നിട്ട് തീരുമാനിക്കാം ബാക്കി. ഇയാൾ ഇപ്പോൾ നമ്മുടെ കസ്റ്റഡിയിൽ ഉണ്ടെന്നറിഞ്ഞാൽ ഒരു പക്ഷേ ഇയാളെ രക്ഷപ്പെടുത്താൻ ആരെങ്കിലും വരും. അത് കേട്ട ബാക്കിയുള്ളവർ അത് ശെരി വെച്ചു. ഇയാളെ തൽക്കാലം വേറൊരിടത്തേക്ക് മാറ്റണം. വിനോദിനെ നോക്കി ശരത് പറഞ്ഞു.അത് കേട്ട് വിനോദ് പറഞ്ഞു...
ഇയാളെ നമ്മുക്ക് തൽക്കാലം എന്റെ വീട്ടിലേക്ക് കൊണ്ട് പോകാം അവിടെ ഇപ്പോൾ താമസമൊന്നും ഇല്ല. ഞാൻ ഇപ്പോൾ വാടക വീട്ടിലാണ് താമസം. ഇവിടുന്ന് കുറച്ചു ദൂരമുണ്ട്...
അത് കേട്ട ശരത് ok പറഞ്ഞു.കുറച്ചു സമയത്തിന് ശേഷം ഇനോവ കാർ വിനോദിന്റെ വീടിന്റെ മുമ്പിൽ വന്ന് നിന്നു. ശരത്തും ഫിറോസും അയാളെ വണ്ടിയിൽ നിന്നും ഇറക്കി വീടിന്റെ ഉള്ളിലേക്ക് കൊണ്ട് പോയി അയാളെ ഒരു കസേരയിൽ ഇരുത്തി.ശേഷം ഫിറോസ് പറഞ്ഞു...
താൻ സത്യം പറഞ്ഞോ ഇനി തനിക്ക് രക്ഷയില്ല. ഇല്ലെങ്കിൽ താൻ ഇനി പുറലോകം കാണില്ല.താൻ എന്തിനാണ് ഞങ്ങളെ ഫോളോ ചെയ്തത്. ആര് പറഞ്ഞിട്ടാ. എന്തായിരുന്നു തന്റെ ഉദ്ദേശം...
സാർ... ഞാൻ സുജാതയുടെ ചേട്ടനാണ്.
പേര് സൂര്യൻ...
അത് കേട്ടപ്പോൾ ശരത്തും ഫിറോസും രുദ്രയും ഒന്ന് ഞെട്ടി...
താൻ എന്തിനാ ഞങ്ങളെ ഫോളോ ചെയ്യുന്നത്... രുദ്ര ചോദിച്ചു...
മേടം... അത്
താൻ കാര്യം പറയടോ...
എല്ലാം ഞാൻ പറയാം....
ഞാനും ബാലുവും കൂടിയാണ് ഇവിടുത്തെ ബിസിനസ്സ് എല്ലാം നോക്കിയിരുന്നത്. എന്റെ പെങ്ങളെ ബാലുവിന് വിവാഹം കഴിച്ച് കൊടുക്കുന്നതും അങ്ങനെയാണ്. പിന്നെ പിന്നെ ബാലുവിന്റെ നാട്ടിലുള്ള ബിസിനസ്സും ഇവിടുത്തെ ബിസിനസ്സും കൂടി അവൻക്ക് നോക്കി നടത്താൻ പറ്റാതെ വന്നപ്പോൾ എല്ലാം എന്നെ ഏൽപ്പിച്ചു. മാസത്തിൽ ഒന്നോ രണ്ടോ തവണ ഇവിടെ വരും ഇവിടുത്തെ കാര്യങ്ങൾ അന്വേഷിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ എന്നേ കാണാൻ വന്നു...
എന്താ ബാലു നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത് എന്ത് പറ്റി...
സൂര്യ എന്റെ നാട്ടിലെ ബിസിനസ്സ് അത് വലിയ നഷ്ട്ടത്തിലാണ്. കൂടെ ഉണ്ടായിരുന്ന പാർടണർമാരെല്ലാം എന്നേ ചതിക്കുകയായിരുന്നു. ഓരോരുത്തരും അവർക്ക് ആവശ്യമുള്ളതെല്ലാം കൈക്കലാക്കി. ഓരോ ബിസിനസ്സും അവരുടെ കൈയ്യിലാണ് പലതും കള്ള പ്രമാണം ഉണ്ടാക്കി അവരുടെ പേരിലേക്ക് മാറ്റി. ഇനിയുള്ളത് കോയമ്പത്തൂരിലുള്ള ആ ഹോസ്പിറ്റൽ മാത്രമാണ്.അതും എന്റെ അച്ഛന്റെ പേരിലുള്ളത് കൊണ്ട് മാത്രമാണ് അല്ലെങ്കിൽ അതും അവർ കൈക്കലാക്കും എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല സൂര്യ. അതറിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് എന്റെ ബാലു ഒരാക്സിഡന്റിൽ മരണപ്പെടുന്നത്. അതിന് ശേഷം കൂറേ പേര് വന്ന് എന്നേയും കുടുംബത്തേയും സുജാതയേയും നിരന്തരം വന്ന് ശല്ല്യപ്പെടുത്തുകയും ഭീഷണിപെടുത്തുകയും ചെയ്തു. ബാക്കിയുള്ള എല്ലാ സ്വത്തുകളും അവർക്ക് അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞ്.ഇപ്പോൾ നിങ്ങളുടെ കൈ വശമുള്ള പെട്ടിയിൽ അവന്റെ ആകെയുള്ള സമ്പാദ്യം ആണ് അത് സുജാതയുടേയും ബാലുവിന്റെ മകൻ മനുവിന്റെ പേരിലാണ് അവൻ എഴുതി വെച്ചത്. അതും അവർക്ക് അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞാണ് അവർ ഞങ്ങളെ....
അതും പറഞ്ഞ് സൂര്യൻ നിർത്തി.അത് കണ്ട രുദ്ര ചോദിച്ചു...
നിങ്ങളെ ഭീഷണിപ്പെടുത്തി എന്ന് പറയുന്നുണ്ടല്ലോ അത് ആരാണ്...
ബാലുവിന്റെ പാർടണർമാർ...
അത് ആരാണ് എന്നാണ് ചോദിച്ചത്... ഫിറോസ് പറഞ്ഞു...
അഡ്വവെക്കേറ്റ് സകറിയ, dr ജോൺ,
dr എബ്രഹാം, സാദിഖ് അലി, വിനയചന്ദ്രൻ,ബാനുമതി, ഇവർ ആറ് പേരെയാണ് എനിക്കറിയുന്നവർ. അവരെ കുറിച്ചുള്ള മുഴുവൻ ഡീറ്റേൽസ്സും ആ പെട്ടിക്കുള്ളിൽ ഉണ്ട് സാർ...
ഈ പെട്ടി നമ്പർ ലോക്കാണല്ലോ. ഇതിന്റെ നമ്പർ തനിക്കറിയുമോ...
അറിയാം സാർ. ഞാൻ പറഞ്ഞിട്ടാണ് ഈ പെട്ടി സുജാത ശീലയെ ഏൽപ്പിച്ചത്. ഇത് സുജാതയുടെ കൈയ്യിൽ ഉണ്ടെന്നറിഞ്ഞാൽ അവർ അവളെ വെറുതെ വിടില്ലെന്ന് എനിക്കറിയാമായിയുന്നു. അതാണ് ആരും അറിയാതെ അവരെ ഏൽപ്പിച്ചത്.നിങ്ങൾ ഫ്ലാറ്റിൽ എത്തിയപ്പോൾ എന്റെ ഒരു സുഹൃത്താണ് എന്നെ വിളിച്ച് വിവരം പറഞ്ഞത്. അവനും ആ ഫ്ലാറ്റിലാണ് താമസം.ഞാൻ ആദ്യം കരുതിയത് അവരുടെ ആളുകളാണ് നിങ്ങളെന്ന്. അതാണ് ഞാൻ നിങ്ങളെ ഫോളോ ചെയ്ത്...
Ok സൂര്യ ഇനി ഒരു കാര്യം കൂടി ഞങ്ങൾക്ക് അറിഞ്ഞാൽ കൊള്ളാമെന്നുന്നുണ്ട്...
(ശരത് പറഞ്ഞു )
എന്താണ് സാർ...
താൻ ഈ ഫോട്ടോയിൽ കാണുന്ന ആളെ അറിയുമോ...
അവനു നേരേ മുബൈൽ നീട്ടികൊണ്ട് ചോദിച്ചു.അവൻ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി എന്നിട്ട് പറഞ്ഞു...
അറിയാം സാർ... ഇവനാണ് ബാലുവിന്റെ മരണത്തിനു ശേഷം എന്നേയും സുജാതയേയും ഭീഷണിപ്പെടുത്തികൊണ്ടിരുന്നത്. ഇവൻ അവരുടെ ആളാണ്...
ഇവനെ കുറിച്ച് തനിക്ക് എന്തേങ്കിലും അറിയുമോ...
ഇവൻ ഇവന്റെ പേര് മാണിക്ക്യം
പഴനി മാണിക്ക്യം.ഇവന്റെ നാട് പഴനി. ജോണിന്റെ ഡ്രൈവറാണ്. പക്ഷേ എപ്പോഴും അവന്റെ കൂടെ ഉണ്ടാകാറില്ല...
അത് കേട്ടപ്പോൾ എസ് ഐ വിനോദ് മാണിക്ക്യം പഴനി മാണിക്ക്യം ഈ പേര് ഇതിന് മുമ്പ് ഞാൻ എവിടെയോ കെട്ടിട്ടുണ്ടല്ലോ അവൻ മനസ്സിൽ പറഞ്ഞു. പക്ഷേ നേരിൽ കണ്ടിട്ടില്ലാത്തത് കൊണ്ട് അവൻ അത് ആരോടും പറഞ്ഞില്ല. എന്നാലും ഈ മാണിക്യം.. വിനോദ് ആലോചിച്ചു നിന്നു...
ഇവനെ പിന്നീട് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ...
(അതിനിടയിൽ ഫിറോസ് ചോദിച്ചു )
അല്ല സാർ നിങ്ങളന്തിനാ ബാലുവിനെ കുറിച്ച് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. അതും രണ്ട് കൊല്ലങ്ങൾക്ക് ശേഷം...
അതൊക്കെയുണ്ട് സൂര്യ.
അത് ഞങ്ങൾ വഴിയേ പറയാം. അതിന് മുമ്പ് ഈ മാണിക്ക്യത്തെ ഞങ്ങൾക്ക് ഒന്ന് കാണണം. ഇവനെ അന്വേഷിച്ചു കുറച്ചു കാലമായി ഞങ്ങൾ നടക്കുന്നു...
(ഫിറോസ് പറഞ്ഞു)
അതിനിടയിലേക്ക് കയറി വിനോദ് പറഞ്ഞു
മേടം ഈ മാണിക്ക്യത്തെ കുറിച്ചു അറിയാൻ ഒരു വഴിയുണ്ട്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ആറ് മാസങ്ങൾക്ക് മുമ്പ് മഞ്ചേരി സ്റ്റേഷനിൽ ഒരു കുഴൽപ്പണ കേസ്സിൽ ഇവന്റെ പേരിൽ ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടിവിച്ചിരുന്നു. പക്ഷെ അന്ന് അവനെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.
എസ് ഐ വിനോദ് പറഞ്ഞു.ഞാൻ ഒന്ന് അന്വേഷിച്ചു നോക്കട്ടെ.അതും പറഞ്ഞ് അവൻ ഫോൺ എടുത്ത് മഞ്ചേരി എസ് ഐ സഞ്ജുവിനെ വിളിച്ചു...
ആ സഞ്ജു ആറ് മാസം മുമ്പ് ഒരു കുഴൽ പണകേസുമായി ബെന്നി എന്നൊരാളെ നീ അറസ്റ്റ് ചെയ്തിരുന്നില്ലേ അവൻ ഇപ്പോൾ എവിടെ ഉണ്ട്. അവൻ അന്ന് പറഞ്ഞത് ആ പണം ഒരു മാണിക്ക്യം എന്നൊരാളെ ഏൽപ്പിക്കാനാണ് വന്നത് എന്നല്ലേ.
അതെ അവൻ ഇപ്പോൾ ഇവിടെ മഞ്ചേരി ബസ്റ്റാന്റിന് അടുത്ത് ഒരു തട്ട് കട നടത്തുകയാണ്. അന്നത്തെ സംഭവത്തിന് ശേഷം ഒരു ദിവസം എന്നേ കാണാൻ അവൻ വന്നിരുന്നു അവന്റെ ബുദ്ധിമുട്ടുകൾ എന്നോട് പറഞ്ഞു. അവന്റെ പെങ്ങളുടെ വിവാഹം നടത്താൻ വേണ്ടിയാണ് അന്ന് അങ്ങനെയൊക്കെ ചെയ്തത് എന്ന്.അറിഞ്ഞപ്പോൾ സ്റ്റേഷനിലെ കുറച്ചു പോലിസുകാർ കൂടി അവൻക്കൊരു തട്ട് കട തുടങ്ങാനുള്ള സഹായം ചെയ്‌തു കൊടുത്തു. ആ അതൊക്കെ പോട്ടേ നീ എന്തിനാ മാണിക്യത്തെ അന്വേഷിക്കുന്നത്...
ഒരു അത്യാവശ്യമുണ്ട്. ഞാൻ നിനക്ക് ഒരു ഫോട്ടോ അയച്ച് തരാം. നീ അത് നോക്കി മാണിക്യം തന്നെയാണോ എന്ന് കൺഫോo
ചെയ്തിട്ട് പറയു...
Ok... നീ അയക്ക്...
അതും പറഞ്ഞ് വിനോദ് ഫോൺ കട്ട് ചെയ്‌തു. ശേഷം ഫിറോസിനോട് പറഞ്ഞു...
സാർ ആ ഫോട്ടോ എനിക്ക് ഒന്ന് സെന്റ് ചെയ്‌തു തരാമോ...
ഫിറോസ് ആ ഫോട്ടോ സെന്റ് ചെയ്‌തു കൊടുത്തു. വിനോദ് അത് തിരിച്ച് സഞ്ജുവിനും....
തുടരും....
#📙 നോവൽ #📔 കഥ #🕵️♀️ കുറ്റാന്വേഷണ കഥകൾ
അദൃശ്യം
ഭാഗം 17
ഷാനു.വടക്കാഞ്ചേരി
രാഘവേട്ടൻ അല്പനേരം ഒന്ന് ആലോചിച്ചു നിന്നു.എന്നിട്ട് പറഞ്ഞു ഒരാളുണ്ട് സാർ. പേര് ഷീല ഇവിടെയുള്ള ഫ്ലാറ്റിൽ പണിക്ക് വരുന്ന സ്ത്രിയാണ്.ബാലു സാറിന്റെ ഭാര്യയുമായി വലിയ അടുപ്പമാണ് അവർക്ക്. കാരണം ആ സ്ത്രീയുടെ മകളെ പഠിപ്പിക്കുന്നത് അവരായിരുന്നു. അവരെ കണ്ടാൽ ഒരുപക്ഷെ ബാലു സാറിന്റെ ഭാര്യയെ കുറച്ചു അറിയാൻ കഴിയും...
ഇവരുടെ സംസാരം മുകളിൽ നിന്നുകൊണ്ട് ഇവർ ആദ്യം സംസാരിച്ച സ്ത്രീ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് രുദ്ര കണ്ടിരുന്നു. രുദ്ര ആ സ്ത്രിയെ നോക്കി. അത് കണ്ടപ്പോൾ അവിടെ നിന്നും മാറി. രുദ്രക്ക് ആദ്യമേ ആ സ്ത്രിയുടെ സംസാരം അത്രക്ക് പിടിച്ചിട്ടുണ്ടായിരുന്നില്ല. രുദ്ര സെക്യൂരിറ്റിയോട് ആ സ്ത്രിയെ താഴേക്ക് വിളിക്കാൻ പറഞ്ഞു. അതുകേട്ട സെക്യൂരിറ്റി അവരുടെ ഫ്ലാറ്റിലേക്ക് ഫോൺ ചെയ്ത് താഴേക്ക് വരാൻ അവരോട് ആവശ്യപ്പെട്ടു. അവർ ആദ്യം സമ്മതിച്ചില്ലെങ്കിലും സെക്യൂരിറ്റി കാര്യങ്ങൾ അവരെ പറഞ്ഞ് മനസ്സിലാക്കി. അവർ താഴേക്ക് ഇറങ്ങി വന്നു.എന്നിട്ട്
ആ സ്ത്രീ ഭയത്തോടെ അവരോട് ചോദിച്ചു...
എന്താ സാർ...
ഇനി പറ നിങ്ങൾക്ക് സുജാതയെ അറിയുമോ... (രുദ്ര ചോദിച്ചു )
ഇല്ല.. അവർ എവിടെയാണ് എന്നറിയില്ല എന്നൊക്കെ കള്ളം പറയാനുള്ള ഉദ്ദേശ്യമാണെങ്കിൽ ഞങ്ങൾ ഇത്രയും നേരം സംസാരിച്ചപോലെ ആവില്ല ഇനി മുന്നോട്ട്.
(ഫിറോസ് അൽപ്പം ദേഷ്യത്തോടെ പറഞ്ഞു )
ഇത്രയും നേരം ഞങ്ങൾ സംസാരിച്ചത് ഇവിടെ ഒരു സീൻ ക്രീയേറ്റ് ചെയ്യേണ്ട എന്ന് ഉദ്ദേശിച്ചു മാത്രമാണ്. ഇപ്പോൾ ഞങ്ങൾ ആരാണെന്ന് മനസ്സിലായിട്ടുണ്ടാവുമല്ലോ. രുദ്രയും പറഞ്ഞു നിർത്തി..
സോറി മേടം... ഞാൻ....
എന്ത് പറയണം എന്ന് അറിയാതെ അവൾ തല താഴ്ത്തി നിന്നു...
രുദ്ര തുടർന്നു...
സുജാത ഇപ്പോൾ എവിടെയുണ്ട്...
മേടം അവൾ ചെന്നൈയിൽ ആണ് താമസം അവളുടെ മകന്റെ ഒപ്പം. മകന് അവിടെയാണ് ജോലി....
സുജാതയുടെ നമ്പർ ഉണ്ടോ തന്റെ കൈയ്യിൽ...
ഇല്ല മേടം...
പിന്നെ എങ്ങനെയാണ് അവൾ ഒരു മാസം മുമ്പ് ഇവിടുത്തെ വാർഷികത്തിന് വന്നത്...
(ഫിറോസ് ചോദിച്ചു )
അത് സാർ അവൾ ഇടയ്ക്ക് ഇങ്ങോട്ട് വിളിക്കാറുണ്ട്. വാർഷികത്തിന്റെ ഒരാഴ്ച്ച മുമ്പ് വിളിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു വരാൻ അങ്ങനെ വന്നതാണ്.ഞാൻ അവളോട് പലവട്ടം ചോദിച്ചിരുന്നു നമ്പർ തരാൻ പക്ഷേ അവൾ തന്നില്ല. ഞാൻ ഇടയ്ക്ക് ഇങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞു.
അന്ന് വന്നു പോയതിനു ശേഷം പിന്നെ എപ്പോഴെങ്കിലും വിളിച്ചോ...
ഇല്ല മേടം...
എന്നാൽ ഇങ്ങോട്ട് വിളിച്ച നമ്പർ കാണില്ലേ അത് തരു...
(ശരത് ചോദിച്ചു )
അത് സാർ അവൾ ഫ്ലാറ്റിലെ ലാൻഫോണിലേക്കാ വിളിക്കാറ്. അതുകൊണ്ട് ഏത് നമ്പറിൽ നിന്നാണ് വിളിക്കുന്നത് എന്നറിയില്ല..
അതെന്താ ലാൻഫോണിലേക്ക് വിളിക്കുന്നത് തന്റെ കൈയ്യിൽ മൊബൈൽ ഇല്ലേ ....
ഉണ്ട് മേടം...
പിന്നെന്താ... താൻ എന്തൊക്കെയോ ഞങ്ങളിൽ നിന്നും ഒളിക്കുന്നുണ്ടല്ലോ...
ഇല്ല മേടം... ഞാൻ പറയുന്നത് സത്യമാണ്...
താൻ എന്താണെങ്കിലും ഞങ്ങളോട് തുറന്നു പറഞ്ഞോ തനിക്കും തന്റെ കൂട്ടുകാരിക്കും ഒന്നും സംഭവിക്കില്ല...
അത് മേടം...
നോക്ക് ഞങ്ങൾ ഇപ്പോൾ തന്നോട് സംസാരിക്കുന്നത് പോലീസ് ആയിട്ടല്ല. പക്ഷേ ഞങ്ങളെ ആ രീതിയിൽ ആക്കരുത്. അപ്പോൾ ഞങ്ങൾ ഇങ്ങനെയല്ല തന്നോട് സംസാരിക്കുക...
(ഫിറോസ് വീണ്ടും ദേഷ്യത്തോടെ പറഞ്ഞു)
സാർ... അവൾ ദയയോടെ വിളിച്ചു...
നോക്കൂ... ഞങ്ങൾ സുജാതയെ കാണാൻ വേണ്ടി വന്നതാണ്. ചില കാര്യങ്ങൾ അറിയണം. അല്ലാതെ വേറേ ഒന്നിനും വന്നതല്ല. താൻ സത്യം പറയുകയാണെങ്കിൽ ഇത് ഇവിടെ തീരും ഇല്ലെങ്കിൽ....
മേടം ഞാൻ പറഞ്ഞതെല്ലാം സത്യമാണ്...
താൻ ആരെയാണ് ഭയക്കുന്നത്...
മേടം... ഞാൻ പറയാം...
ഉം.. പറ
ബാലു ചേട്ടൻ ഇടയ്ക്കിടെ വരാറുണ്ടങ്കിലും ഒന്നോ രണ്ടോ ദിവസം മാത്രമേ ഇവിടെ നിൽക്കാറുള്ളു. അപ്പോഴെല്ലാം ഇവിടെ വലിയ ആഘോഷമാണ്. എന്റെ ഹസ്ബന്റ് ഗൾഫിലായത് കൊണ്ട് ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. ബാലു ചേട്ടന് ഞാൻ ഒരു അനിയത്തിയെ പോലെയാണ്. കുറേ കാലം വളരെ സന്തോഷത്തിലാണ് കഴിഞ്ഞിരുന്നത്. പിന്നെ പിന്നെ എല്ലാം അവസാനിച്ചു തുടങ്ങി. ബാലു ചേട്ടൻ വരാറുണ്ടങ്കിലും ആ പഴയ സന്തോഷവും ആഘോഷങ്ങളും ഇല്ലാതെയായി. മാസത്തിൽ ഒന്നോ രണ്ടോ തവണ വരാറുണ്ടായിരുന്ന ആള് പിന്നെ വല്ലപ്പോഴുമായി വരവ്. ഞാൻ സുജാത ചേച്ചിയോട് ചോദിച്ചപ്പോൾ ചേച്ചി ഒന്നും പറഞ്ഞില്ല. പിന്നീട് ഒരു ദിവസം വന്നപ്പോൾ ഞാൻ ബാലു ചേട്ടനോട് എന്താ കാര്യം എന്ന് ചോദിച്ചു ആദ്യമൊന്നും ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് ചേട്ടൻ പറഞ്ഞു.
ബിസിനസ്സ് എല്ലാം വളരെ നഷ്ടത്തിലാണ് ഇവിടുത്തെ ബിസിനസെല്ലാം അവസാനിപ്പിക്കാൻ പോവുകയാണ് എന്നൊക്കെ പറഞ്ഞു. ചേട്ടൻ പറയുന്നത് ഒന്നും എനിക്ക് മനസ്സിലായില്ല. എന്താണെങ്കിലും എന്നോട് തുറന്നു പറ എന്ന് ഞാൻ പറഞ്ഞപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല അവർ എന്നേ ചതിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞു.ഞാൻ ചോദിച്ചു ആര് ചതിച്ചു എന്നാണ് പറയുന്നത് ചേട്ടാ.
അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല നീ എനിക്ക് ഒരു ഉപകാരം ചെയ്യണം.ഞാൻ ചോദിച്ചു എന്താ ചേട്ടാ.
ഞാൻ സുജാതയുടെയും എന്റെ മകൻ മനുവിന്റെയും പേരിൽ ഇവിടെ അടുത്ത് ഒരു വീടും അമ്പത് സെന്റ് സ്ഥലവും വാങ്ങിച്ചിട്ടുണ്ട്.പിന്നെ മനുവിന്റെ പേരിൽ കുറച്ചു ക്യാഷും ബാങ്കിൽ ഇട്ടിട്ടുണ്ട്. അത് ഞാൻ അവരോട് പറഞ്ഞിട്ടില്ല.എനിക്ക് നാളെ എന്തെങ്കിലും സംഭവിച്ചാൽ ആരുടേയും മുന്നിൽ കൈ നീട്ടാതെ അവർക്ക് ജീവിക്കണ്ടേ. അതിന്റെ ബാങ്ക് ഡിറ്റേൽസും മറ്റും ആണ് ഇത് എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ നീ ഇത് ആരും അറിയാതെ അവരെ ഏൽപ്പിക്കണം എന്ന് പറഞ്ഞിട്ട് എന്റെ കൈയ്യിൽ ഏൽപ്പിച്ചു. അവിടുന്ന് ഏകദേശം ഒരു മാസം കഴിഞ്ഞപ്പോഴാണ് ബാലു ചേട്ടൻ ഒരു ആക്സിഡന്റിൽ മരിച്ചത്. ചേട്ടന്റെ മരണ ശേഷം ഞാൻ അത് സുജാത ചേച്ചിയെ ഏല്പിച്ചെങ്കിലും ആദ്യം അവർ അത് വാങ്ങാൻ കൂട്ടാക്കിയില്ല. പിന്നെ എന്റെ നിർബന്ധത്തിന് വഴങ്ങി അത് വാങ്ങിച്ചു. പക്ഷേ ബാലു ചേട്ടൻ മരിച്ചു ദിവസങ്ങൾ കഴിയുന്നതിനു മുമ്പ് ഒരു ദിവസം എന്നേ തിരഞ്ഞു ഒരാൾ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് വന്ന് എന്നേ കുറേ ഭീഷണിപ്പെടുത്തി. ബാലു ചേട്ടൻ തന്ന വീടിന്റെ പ്രമാണങ്ങളും ബാങ്ക് ഡീറ്റേൽസും അവരെ ഏൽപ്പിക്കാൻ പറഞ്ഞു. ഞാൻ അവരിൽ നിന്നും ഒഴിഞ്ഞു മാറാൻ കുറേ ശ്രമിച്ചു. പക്ഷെ അവരെന്നെ വിട്ടില്ല. പിന്നീട് അതെല്ലാം തിരിച്ചു കൊടുത്തില്ലെങ്കിൽ എന്റെ കുഞ്ഞിനേയും എന്നേയും കൊന്നു കളയുമെന്ന് പറഞ്ഞു ഞാൻ ഭയന്ന് ഉള്ള സത്യങ്ങളെല്ലാം അവരോട് തുറന്നു പറഞ്ഞു ആദ്യം അവർ വിചാരിച്ചിരുന്നത് ഞാനാണ് ബാലു ചേട്ടന്റെ വൈഫ് എന്നാണ്.അങ്ങനെ അവരെ ഭയന്ന് സുജാത ചേച്ചി മകനേയും കൂട്ടി അവൻ ജോലി ചെയ്തിരുന്ന ചെന്നൈ യിലേക്ക് പോയി. അന്ന് അവരാരും അറിയാതെയാണ് ചേച്ചിയും മോനും ഇവിടെ വന്നത്. അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞാൽ അവരെയും അവർ കൊന്നു കളഞ്ഞേനേ. ഇത്രയും മാത്രമേ എനിക്ക് അറിയൂ മേടം...
തനിക്ക് അവർ ആരൊക്കെ എന്ന് അറിയുമോ...
ഇല്ല മേടം... പിന്നെ ഞാൻ അവരെ കണ്ടിട്ടില്ല...
നോക്ക് ഈ ഫോട്ടോയിൽ കാണുന്ന ആളാണോ തന്നെ കാണാൻ വന്നത്.
(ഫിറോസ് ചോദിച്ചു )
അവൾ ഫിറോസ് കാണിച്ച ഫോട്ടോയിലേക്ക് ഒന്ന് നോക്കി.എന്നിട്ട് പറഞ്ഞു...
അതെ സാർ ഇയാളാണ് വന്നത്....
ഇയാളെ കുറിച്ച് കൂടുതൽ എന്തെങ്കിലും തനിക്ക് അറിയുമോ...
ഇല്ല... മേടം. ഇയാളുടെ സംസാരം തമിഴിലായിരുന്നു. കൂടുതൽ ഒന്നും അറിയില്ല...
Ok...താൻ പേടിക്കണ്ട ഞങ്ങൾ ബാലുവിന്റെ സുഹൃത്തുക്കൾ ആണ് അവന്റെ ഭാര്യയെ കാണാൻ വേണ്ടി വന്നതാണ്. പിന്നെ ഞങ്ങൾ വന്ന കാര്യം നമ്മൾ ഇത്രയും പേര് മാത്രം അറിഞ്ഞാൽ മതി. താൻ പൊക്കോളൂ...
Ok മേടം...
രാഘവേട്ട ചേട്ടൻ കുറച്ചു മുമ്പ് ഇവിടെ പണിക്ക് വരുന്ന ഒരു സ്ത്രിയുടെ കാര്യം പറഞ്ഞില്ലേ...
ഉവ്വ് ഷീല...
ആളുടെ വീട് എവിടെയാണെന്ന് അറിയുമോ...
അറിയാം സാർ എന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ്...
ആ സ്ത്രിയെ ഒന്ന് കാണാൻ എന്താ വഴി...
സാർ എന്റെ ഡ്യൂട്ടി ഇപ്പോൾ കഴിയും നമ്മുക്ക് ഒരുമിച്ചു പോകാം...
Ok ഞങ്ങൾ വെയ്റ്റ് ചെയ്യാം...
അതും പറഞ്ഞ് അവർ അവരുടെ വണ്ടി പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോയി...
മേടം... ആരായിരിക്കും അയാൾ എവിടെ പോയാലും ഈ തമിഴൻ ഉണ്ടല്ലോ. എന്നിട്ട് നമുക്ക് മാത്രം കാണാൻ സാധിക്കുന്നില്ലല്ലോ...
(ഫിറോസ് ചോദിച്ചു )
അയാളെ കണ്ടുപിടിക്കാനല്ലേ നമ്മൾ അന്വേഷിക്കുന്നത് അയാളെ നമ്മുടെ കൈയ്യിൽ കിട്ടും.ആദ്യം നമ്മുക്ക് ആ ഷീല എന്ന് പറയുന്ന സ്ത്രിയെ ഒന്ന് കാണാം ആൾക്ക് ഇനി എന്താ പറയാനുള്ളത് എന്ന് കൂടി കേൾക്കാം...
Ok മേടം...
ശരത് തനിക്ക് ബോറടിക്കുന്നുണ്ടോ...
ഹേയ് ഇല്ല ഫിറോസ്...
അവരുടെ സംസാരത്തിനിടെ രാഘവേട്ടൻ അവരുടെ അടുത്തേക്ക് വന്നു...
പൂവാ സാറേ...
ഇവിടുന്ന് എത്ര ദൂരമുണ്ട് രാഘവേട്ട...
ഒരു മൂന്ന് കിലോമീറ്റർ രാഘവേട്ടൻ പറഞ്ഞു...
സാറേ അവളൊരു പാവമാണ്. കൂടുതലൊന്നും ചോദിച്ച് പേടിപ്പിക്കരുത്. അവളുടെ ഭർത്താവ് ഈ ഫ്ലാറ്റിലെ ജോലിക്കാരൻ ആയിരുന്നു. ഒരു ദിവസം ഫ്ലാറ്റ് ക്ലീൻ ചെയ്യുന്നതിനെ മുകളിൽ നിന്നും കാൽ വഴുതി വീണതാ ആ വീഴ്ചയിൽ രണ്ട് കാലും തളർന്ന് കിടപ്പിലാ. അന്ന് ബാലു സാറാണ് ആളുടെ ഹോസ്പിറ്റൽ ചെലവ് ചെയ്ത് സഹായിച്ചത്...
ഓ ബാലു സാറ് ഒരു പരസഹായി ആയിരുന്നല്ലേ...
അതെ സാറേ. എന്റെ മോളുടെ കല്ല്യാണത്തിന് സാറാണ് നല്ലൊരു തുക തന്ന് സഹായിച്ചത്. അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല സാറേ...
അവരുടെ സംസാരത്തിന്റെ ഇടയിൽ ഷീലയുടെ വീട്ടിൽ എത്തി...
അതാ സാറേ അവളുടെ വീട്. സാറുമാര് ഇവിടെ ഇരിക്ക് ഞാൻ പോയി അവളോട് കാര്യങ്ങൾ പറഞ്ഞിട്ട് വരാം...
ശെരി... പിന്നെ ഞങ്ങൾ പോലീസാണെന്ന് അവരോടു പറയണ്ട ബാലുവിന്റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞാൽ മതി...
അവിടുന്ന് അൽപ്പ സമയം കഴിഞ്ഞപ്പോൾ രാഘവേട്ടൻ തിരിച്ചെത്തി എന്നിട്ട് പറഞ്ഞു...
സാറേ ഞാൻ കാര്യങ്ങളെല്ലാം അവളോട് പറഞ്ഞിട്ടുണ്ട്. വരൂ നമുക്ക് അങ്ങോട്ട് പോകാം...
അവരെ കണ്ടപ്പോൾ ഷീല പുറത്തേക്ക് വന്നു.അവർ മൂന്ന് പേരും അവരെ പരിചയപ്പെടുത്തി...
പറയൂ ഷീല. നിങ്ങളുടെ സുജാത ചേച്ചിയെ പറ്റി... (രുദ്ര പറഞ്ഞു )
സുജാത ചേച്ചി...
ചേച്ചി എവിടെ ഉണ്ട് എന്ന് ഞങ്ങൾക്ക് അറിയാം. ഞങ്ങൾക്ക് അവരെ ഒന്ന് കാണണം ചില കാര്യങ്ങൾ അറിയണം അതിന് അവരുടെ അഡ്രസ്സോ ഫോൺ നമ്പറോ ഉണ്ടെങ്കിൽ ഒന്ന് തന്നാൽ മതി ഞങ്ങൾ ചേച്ചിയെ നേരിട്ട് കണ്ടോളാം...
ചേച്ചി വല്ലപ്പോഴും ഒന്ന് വിളിക്കും മോളുടെയും ചേട്ടന്റെയും വിശേഷങ്ങൾ അറിയാൻ വേണ്ടി. പിന്നെ ഇടക്ക് ചേട്ടനുള്ള മരുന്നിനും മോൾക്ക് പഠിക്കാനുള്ള പൈസയും അയച്ച് തരും...
ചേച്ചി വിളിക്കുമ്പോൾ വേറേ എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്യാറുണ്ടോ. (രുദ്ര ചോദിച്ചു )
ഒരു ദിവസം വിളിച്ചപ്പോൾ ചേച്ചിയെ അന്വേഷിച്ചു ആരെങ്കിലും വരാറുണ്ടോ എന്ന് ചോദിച്ചു.ഞാൻ പറഞ്ഞു ഇല്ല ആരും വന്നിട്ടില്ല എന്ന്. പിന്നെ ചേച്ചി ചെന്നൈയിലേക്ക് പോകുന്നതിനു മുമ്പ് ഒരു പെട്ടി എന്നേ ഏൽപ്പിച്ചിരുന്നു.അത് ആരോടും പറയരുത് എന്നും പറഞ്ഞു...
ആ പെട്ടി ഇപ്പോൾ തന്റെ കൈയ്യിൽ ഉണ്ടോ..
ഉണ്ട് ഞാൻ അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്...
അതൊന്ന് കാണിച്ചു തരാമോ ( ഫിറോസ് ചോദിച്ചു )
അത് കേട്ടപ്പോൾ അവൾ അത് എടുത്തു കൊണ്ട് വന്നു അവർക്ക് കൊടുത്തു...
ഈ പെട്ടി നമ്പർ ലോക്കണല്ലോ. ഇത് എങ്ങനെ തുറക്കും. ഇതിന്റെ നമ്പർ അറിയുമോ...
ഇല്ല... അന്ന് ഈ പെട്ടി മാത്രമേ എന്നേ ഏൽപ്പിച്ചോള്ളൂ...
എന്തായാലും ഈ പെട്ടി ഞങ്ങൾ കൊണ്ട് പോകുന്നുണ്ട്.സുജാത ചേച്ചിയോട് ഞങ്ങൾ പറഞ്ഞോളാം. പിന്നെ ചേച്ചി വിളിക്കാറുള്ള നമ്പർ ഒന്ന് തരണം.ചേച്ചിയോട് പെട്ടിയുടെ കാര്യം ഞങ്ങൾ വിളിച്ചു പറഞ്ഞോളാം...
മോളെ നീ പേടിക്കണ്ട ഇവർ ബാലു സാറിന്റെ കൂട്ടുകാരല്ലേ (രാഘവേട്ടൻ പറഞ്ഞു )
എന്ന ശെരി ഞങ്ങൾ ഇറങ്ങട്ടെ രാഘവേട്ടാ...
അതും പറഞ്ഞ് അവർ മൂന്ന് പേരും അവിടെ നിന്നും ഇറങ്ങി.വണ്ടിയും എടുത്ത് അവർ തിരിച്ചു പോന്നു. പക്ഷേ അവരെ നിരീക്ഷിച്ചു കൊണ്ട് ഒരു കറുത്ത ഇനോവ കാർ കുറച്ചു അപ്പുറത്ത് നിർത്തിയിട്ടിരുന്നത് അവർ കണ്ടില്ല. അവർ വണ്ടിയും എടുത്ത് പോകുന്നതിനു പിന്നാലെ ആ ഇനോവ കാറും അവരുടെ പിന്നിലായി ഫോളോ ചെയ്ത് വരുന്നുണ്ടായിരുന്നു അല്പം ദൂരം പിന്നിട്ടപ്പോൾ ആ ഇനോവ കാർ അവരെ പിന്തുടരുന്നുണ്ടെന്ന് ശരത്തിന് തോന്നി.ശരത് അത് അവരോട് പറഞ്ഞില്ല. കുറച്ചുകൂടി വണ്ടി മുന്നോട്ട് പോയി കൊണ്ടിരുന്നു കൂടെ ആ ഇനോവ കാറും. സമയം ഒരുപാട് വൈകിയത് കൊണ്ട് ശരത് ചോദിച്ചു...
മേടം... മേടത്തിന് വിശക്കുന്നില്ലേ. നമുക്ക് ഭക്ഷണം കഴിച്ചാലോ...
ആ എനിക്ക് വിശക്കുന്നുണ്ട്. ഞാൻ ആ കാര്യം അങ്ങോട്ട് പറയാൻ വരികയായിരുന്നു...
അത് കേട്ടപ്പോൾ ശരത് ഒരു ഹോട്ടലിന്റെ മുമ്പിൽ വണ്ടി നിർത്തി.കുറച്ചു അപ്പുറത്തായി ആ ഇനോവ കാറും. അവർ മൂന്ന് പേരും വണ്ടിയിൽ നിന്നും ഇറങ്ങി ഹോട്ടലിലേക്ക് കയറി. കുറച്ചു കഴിഞ്ഞപ്പോൾ അവരെ നിരീക്ഷിച്ചുകൊണ്ട് വന്ന ഇനോവ കാറിലുള്ള ആളും ഇറങ്ങി അകത്തേക്ക് കയറി....
തുടരും....
#🕵️♀️ കുറ്റാന്വേഷണ കഥകൾ #📔 കഥ #📙 നോവൽ
അദൃശ്യം
ഭാഗം 16
ഷാനു.വടക്കാഞ്ചേരി
അത് മേടം എന്റെ അന്വേഷണത്തിൽ അതൊരു ആക്സിഡന്റ് തന്നെയാണ്. പിന്നെ സാക്ഷികൾ കുടുംബക്കാർ ജോലിക്കാർ സുഹൃത്തുക്കൾ അവരെയെല്ലാം ചോദ്യം ചെയ്തപ്പോഴും ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. പിന്നെയെങ്ങനെ ഞാൻ ആ കേസ് മറ്റൊരു രീതിയിൽ അന്വേഷിക്കും...
പ്രതീപ് തെളിവുകൾ ഒരിക്കലും നമ്മെ തേടി വരില്ല നമ്മളാണ് കണ്ടെത്തേണ്ടത്. അന്ന് താൻ ബാലുവിന്റെ ഡ്രൈവറേ കണ്ടിരുന്നോ...
Yes മേടം...
അന്ന് അയാൾ തന്നോട് എന്താ പറഞ്ഞത്...
അത് മേടം എനിക്ക് ഓർമ്മ വരുന്നില്ല.എല്ലാം ഞാൻ ആ കേസ് ഫയലിൽ എഴുതിയിട്ടുണ്ട്...
പ്രതീപ് തനിക്ക് ഓർമ ഉണ്ടാവില്ല. കാരണം താൻ ആ കേസ് എത്രയും പെട്ടന്ന് തന്നെ ക്ലോസ് ചെയ്യാനുള്ള തിടുക്കത്തിലായിരുന്നു...
മേടം... മേടം പറയുന്നത് കേട്ടാൽ തോന്നും ആ കേസ് എന്റെ പ്രത്യേക താല്പര്യം മൂലം ക്ലോസ് ചെയ്തതാണെന്ന്.ഞാൻ ആ കേസ് വളരെ സത്യസന്ധതയോടെ തന്നെയാണ് അന്വേഷിച്ചത്. ഞാൻ കണ്ടെത്തിയ കാര്യങ്ങളെല്ലാം സത്യം തന്നെയാണ്. അതൊരു ആക്സിഡന്റ് തന്നെയാണെന്ന് ഞാൻ ഇപ്പോഴും ഉറപ്പിച്ചു തന്നെ പറയുന്നു...
മിസ്റ്റർ പ്രതീപ് ഞാൻ താങ്കളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. താൻ അന്വേഷിച്ചപ്പോൾ ചില കാര്യങ്ങൾ വിട്ടുപോയി എന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്...
എന്ത് കാര്യങ്ങൾ..?
ഒന്ന് താൻ എങ്ങനെയാണ് ആ ആക്സിഡന്റ് ഉണ്ടായത് എന്ന് അന്വേഷിച്ചില്ല...
രണ്ട് നിർത്താതെ പോയ ആ ലോറി എവിടുന്നു വന്നു എത്ര നേരം അവരെ ഫോളോ ചെയ്തു.ആക്സിഡന്റ് ഉണ്ടായത്തിന് ശേഷം അത് എവിടേക്ക് പോയി എന്നൊന്നും താൻ അന്വേഷിച്ചില്ല...
അങ്ങനെ പല കാര്യങ്ങളും താൻ മറന്നു പോയി അല്ലെങ്കിൽ വേണ്ടന്ന് വെച്ചു...
അല്ല മേടം ഞാൻ ആ വണ്ടിയെ കുറിച്ച് അന്വേഷിച്ചു ആ ആക്സിഡന്റ് നടന്ന സ്ഥലത്ത് CCTV ക്യാമറ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആ സംഭവം നടക്കുന്നത് ആളൊഴിഞ്ഞ ഒരു റോട്ടിലാണ്. വണ്ടികൾ തന്നെ രാത്രി സമയങ്ങളിൽ വല്ലപ്പോഴും മാത്രമാണ് പോകുന്നത്. പിന്നെ ആക്സിഡന്റ് നടന്നത് നിർത്തിയിട്ടിരുന്ന കാറിന്റെ പിറകിൽ ആ ലോറി വന്നു ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവിങ് സീറ്റിലിരുന്ന ബാലുപിള്ള തെറിച്ച് തല ഇടിച്ചു വീണാണ് മരണപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന ഡ്രൈവർ അദ്ദേഹം സൈഡ് സീറ്റിൽ ആയിരുന്നു ഇരുന്നിരുന്നത്. ആൾ റോഡിന്റെ സൈഡിലെ കനാലിലേക്കും തെറിച്ച് വീണു. അത് കണ്ട് ആ ലോറി നിർത്താതെ പോയി അതാണ് ഉണ്ടായത്...
അതും പറഞ്ഞ് പ്രതീപ് നിർത്തി...
പ്രതീപ് താൻ പറയുന്നത് ഒരുപക്ഷെ ശെരിയായിരിക്കാം. എന്നാൽ അന്ന് അവിടെ അങ്ങനെയല്ല നടന്നത്. ഈ കേസ് ഞങ്ങൾ വീണ്ടും റീ ഓപ്പൺ ചെയ്യാൻ പോവുകയാണ്. എന്തെങ്കിലും സഹായം ആവശ്യം വന്നാൽ ഞാൻ വിളിക്കും...
അത്...അത്.... മേടം...
(പ്രതീപ് വിക്കി വിക്കി പറഞ്ഞു )
എന്താ പ്രതീപ് ബുദ്ധിമുട്ടുണ്ടോ..?
( രുദ്ര ചോദിച്ചു )
ഇല്ല മേടം... ഞാൻ കൂടെയുണ്ടാകും...
താങ്ക്സ് പ്രതീപ്... Ok പ്രതീപ് താങ്കൾ പൊക്കോളൂ...
(ഭദ്ര പറഞ്ഞു)
പ്രതീപ് അവർക്ക് സല്യൂട്ട് കൊടുത്ത് അവിടെ നിന്നും ഇറങ്ങി.ശേഷം ജോൺ തുടർന്നു...
പ്രതീപ് മേടം ഉദ്ദേശിക്കുന്ന പോലത്തെ ആളല്ല. അവന്റെ അരികിൽ എത്തുന്ന ഏത് കേസും അത് വലുതായാലും ചെറുതായാലും വളരെ ആത്മാർത്ഥയോടും സത്യസന്ധതയോടും കൂടിയേ അന്വേഷിക്കാറുള്ളു.അവൻ ഈ കേസിലും അത് തന്നെയാകും ചെയ്തിട്ടുണ്ടാവുകയുള്ളൂ...
അതിന് ജോൺ ഞാൻ പറഞ്ഞത് ആളൊരു മോശം പോലീസ്കാരൻ എന്ന് ഉദ്ദേശിച്ചല്ല. അയാൾ അതിന്റെ ഒരു വശം മാത്രമേ കണ്ടിട്ടുള്ളൂ. ഒരു പക്ഷേ ഇന്ന് ശരത് കാണിച്ച ധൈര്യം അന്ന് കാണിച്ചിരുന്നെങ്കിൽ ആ മരണത്തിന്റെ അല്ലെങ്കിൽ ആ കൊലപാതകത്തിന്റെ പിന്നിലുള്ളവരെ ഈ പറയുന്ന പ്രതീപ് തന്നെ കണ്ട് പിടിച്ചേനെ...
(ഭദ്ര പറഞ്ഞു നിർത്തി. അതൊക്കെ പോട്ടേ ഈ കേസ് നമ്മൾ എവിടുന്നു തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ആലോചിക്കണം.കാരണം നമ്മൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഈ ഫോട്ടോയിലുള്ള ഇയാളെ കണ്ടത്തിയാൽ മാത്രമേ മറ്റു രണ്ട് കേസിലേക്ക് നമുക്ക് എത്തിച്ചേരൻ സാധിക്കൂ...
മേടം... ഫിറോസ് വിളിച്ചു...
ഉം... പറ ഫിറോസ്...
മേടം നമ്മുക്ക് ആ ലോറി ആദ്യം കണ്ടത്തിയാലോ...
എങ്ങനെ ആ വണ്ടിയുടെ നമ്പറോ അല്ലെങ്കിൽ ആ വണ്ടിയെ കുറിച്ചുള്ള വല്ല വിവരമോ ഒന്നും തന്നെ ആർക്കും അറിയില്ല. ഇനി വല്ല CCTV ദൃശ്യങ്ങൾ കണ്ടെത്താം എന്ന് വച്ചാൽ അതും നടക്കില്ല. കാരണം രണ്ട് കൊല്ലം മുമ്പുള്ള ദൃശ്യങ്ങൾ എവിടുന്നു കിട്ടാനാണ് രുദ്ര പറഞ്ഞു...
മേടം കുറച്ചു മുമ്പ് എനിക്ക് നേരേ ഒരു ഫോൺ നീട്ടിയില്ലേ ആരുടെയോ ഫോട്ടോ കാണിച്ചു തരാം എന്ന് പറഞ്ഞ്.
ഫിറോസ് ചോദിച്ചു...
ഓ ഞാൻ അത് മറന്നു... ഇതാ ഇതാണ് ആ ഫോട്ടോ. ഭദ്ര വീണ്ടും ഫോൺ അവർക്ക് നേരേ നീട്ടി...
മേടം ഇത് ആരാണ്...
ഇത് ബാലുപിള്ളയുടെ ഭാര്യ...
ഭാര്യയോ... ഫിറോസ് അത്ഭുതത്തോടെ ചോദിച്ചു.മേടം ഇങ്ങനെ ഒരാളെ കുറിച്ച് ആരും പറഞ്ഞില്ലല്ലോ. അതായത് ബാലുപിള്ളയുടെ സുഹൃത്തുക്കൾ ജോലിക്കാർ അങ്ങനെ ആരും...
അതിൽ ഒരു കാര്യമുണ്ട്. ഇത് ബാലുപിള്ളയുടെ ഭാര്യായാണെന്ന് ആർക്കും അറിയില്ല. സ്വന്തം അച്ഛനും അമ്മക്ക് പോലും. സമൂഹത്തിന്റെയും സുഹൃത്തുക്കളുടെയും ജോലിക്കാരുടെയും ബന്ധുക്കളുടെയും ഇടയിൽ അയാൾ അവിവാഹിതനാണ്.ശരത്തിന്റെ സുഹൃത്ത് ബാലുപിള്ളയുടെ ഡ്രൈവർ മാത്രമായിരുന്നില്ല മനസ്സ് സൂക്ഷിപ്പുകാരനും കൂടിയായിരുന്നു.അതുകൊണ്ട് അയാൾക്ക് മാത്രം അറിയുന്ന ഒരു രഹസ്യമായിരുന്നു ഇത്.ഒരു പക്ഷേ ഇവർക്ക് അറിയാമായിരിക്കും ബാലുപിള്ളയെ കുറിച്ച്. ആദ്യം ബാലുപിള്ളയുടെ ഭാര്യയെ അതായത് സുജാതയേയും അവരുടെ മകനേയും കണ്ടെത്തണം. ബാലുപിള്ള മരിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ കൊല്ലപ്പെടുന്നതിനു മുമ്പ് താമസിച്ചിരുന്നത് കോഴിക്കോടായിരുന്നു. ഇപ്പോൾ എവിടെയാണ് എന്ന് ആർക്കും അറിയില്ല. ഒരുപക്ഷെ അവിടെ അന്വേഷിച്ചാൽ ഇവർ എവിടെ ഉണ്ടാകും എന്ന് അറിയാമായിരിക്കും. രുദ്രയും ഫിറോസും പിന്നെ ശരത്തും കൂടി അവിടെ വരെ ഒന്ന് പോകണം. ഞാൻ ശരത്തിനോട് പറഞ്ഞിട്ടുണ്ട്.അവർ ഇപ്പോൾ എവിടെയാണെന്ന് അന്വേഷിക്കണം. ഭദ്ര പറഞ്ഞു...
Ok മേടം... ഫിറോസ് പറഞ്ഞു...
ഇന്ന് മുതൽ നമ്മൾ അന്വേഷണം ആരംഭിക്കുകയാണ്.ജോൺ നമുക്കും ഒരു ചെറിയ പരിപാടിയുണ്ട്. പിന്നെ ഈ ബാലുപിള്ളയുടെ കേസ് അന്വേഷിക്കുന്നത് നമ്മൾ മാത്രം അറിഞ്ഞാൽ മതി. അതായത് നമ്മുടെ ഡിപ്പാർട്മെന്റിൽ ആരും അറിയാൻ പാടില്ല. ഭദ്ര പറഞ്ഞു...
ഫിറോസ് നിങ്ങൾ ശരത്തിനെ വിളിച്ച് പോകുന്നത് എങ്ങനെയാണെങ്കിൽ മൂന്നുപേരും കൂടി നാളെ തന്നെ പുറപ്പെടണം...
Ok മേടം...
സമയം ഒരുപാടായി നിങ്ങൾ പൊക്കൊളു. ഫിറോസ് നാളെ രാവിലെ ഗസ്റ്റ് ഹൗസ്സിൽ എത്തിയാൽ മതി രുദ്ര പറഞ്ഞു. ശേഷം ഭദ്രയും രുദ്രയും അവിടെ നിന്നും ഇറങ്ങി...
ആ ജോൺ താൻ നാളെ രാവിലെ പത്തുമണിക്ക് ഇവിടെ എത്തിയാൽ മതി. ഭദ്ര പറഞ്ഞു...
Ok മേടം...
::::::::::::::-------------------------:::::::::::::::::
പിറ്റേ ദിവസം രാവിലെ ഫിറോസ് രുദ്രയെ വിളിക്കാനായി കാറുമായി ഗസ്റ്റ് ഹൗസിൽ എത്തി. രുദ്ര ഫിറോസിനെയും കാത്ത് അവിടെ ഇരിക്കുകയായിരുന്നു. ഫിറോസ് വന്നപ്പോൾ രുദ്ര കാറിൽ കയറി.ശരത്തിനെ കാണാത്തത് കൊണ്ട് രുദ്ര ചോദിച്ചു...
ഫിറോസ് ശരത് എവിടെ...
മേടം... അവൻ തൃശ്ശൂരിൽ കാത്ത് നിൽക്കാം എന്നാണ് പറഞ്ഞത്...
ഉം... Ok...
അങ്ങനെ അവർ യാത്ര തുടർന്നു...
ഫിറോസ്...
എന്താ മേടം...
നമ്മൾ എത്ര മണിക്ക് കോഴിക്കോട് എത്തും...
ഏകദേശം ഒരു നാല് മണിക്കൂർ മേടം...
ഓ...ok... ഫിറോസ് എനിക്ക് വിശക്കുന്നുണ്ട് രാവിലെ ഒന്നും കഴിച്ചില്ല...
മേടം നമ്മൾ ഒരു അരമണിക്കൂറിനുള്ളിൽ തൃശ്ശൂർ എത്തും. പിന്നെ ശരത് അവിടെ കാത്ത് നിൽക്കുന്നുണ്ടാകും. അവനേയും കൂട്ടി അവിടുന്ന് കഴിക്കാം...
Ok.. അത് മതി... (രുദ്ര പറഞ്ഞു )
അങ്ങനെ അവർ തൃശ്ശൂരിൽ എത്തി ഇവരെയും കാത്ത് ശരത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. പറഞ്ഞത് പോലെ അവർ മൂന്ന് പേരും അവിടെ നിന്നും ഭക്ഷണം കഴിച്ച് യാത്ര തുടർന്നു.ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ അവർ മൂന്ന് പേരും കോഴിക്കോട് എത്തി...
ശരത് ഇനി നമ്മൾ എങ്ങോട്ടാ പോകേണ്ടത്. ഫിറോസ് ചോദിച്ചു...
ഫിറോസ് ഇവിടെ ബസ്റ്റാറ്റിനോട് അടുത്ത് ബാലുപിള്ളയുടെ ഓഫീസ് ഉണ്ടായിരുന്നു. ഒരു വട്ടം എന്റെ സുഹൃത്തിന്റെ ഒപ്പം വന്നിട്ടുണ്ട്. അന്ന് അവൻ ഒറ്റക്കാണ് വരുന്നത് എന്ന് പറഞ്ഞപ്പോൾ ഞാനും അവന്റെ ഒപ്പം വന്നിട്ടുണ്ട്.അന്നാണ് അവൻ ബാലുപിള്ളയുടെ ഫാമിലിയെ കുറിച്ച് എന്നോട് പറഞ്ഞത്. അന്ന് അവർ താമസിച്ചിരുന്നത് ഒരു ഫ്ലാറ്റിലായിരുന്നു. നമുക്ക് അവിടെ ഒന്ന് അന്വേഷിക്കാം...
Ok.... രുദ്ര പറഞ്ഞു...
അതും പറഞ്ഞ് അവർ ആ ഫ്ലാറ്റ് ലക്ഷ്യമാക്കി യാത്ര തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശരത് പറഞ്ഞ ഫ്ലാറ്റിന്റെ മുന്നിൽ വണ്ടി വന്ന് നിന്നു. അവർ മൂന്ന് പേരും വണ്ടിയിൽ നിന്നും ഇറങ്ങി. നേരേ ഗെയ്റ്റിന്റെ മുന്നിലുള്ള സെക്യൂരിറ്റി റൂം ലക്ഷ്യമാക്കി നടന്നു. മൂന്ന് പേരേയും കണ്ടപ്പോൾ സെക്യൂരിറ്റി പുറത്തേക്ക് വന്നു...
ആരാ... എന്ത് വേണം... (സെക്യൂരിറ്റി ചോദിച്ചു )
ചേട്ടാ ഞങ്ങൾ കുറച്ചു ദൂരേ നിന്നാണ് വരുന്നത്. ഞങ്ങൾക്ക് സുജാത എന്ന് പറയുന്ന ആളെ കാണണം. ആള് ഏത് ഫ്ലാറ്റിലാ താമസിക്കുന്നത്....
( ശരത് ചോദിച്ചു )
സുജാതയോ അതാരാ. അങ്ങനെ ഒരാൾ ഇവിടെ ഇല്ലല്ലോ...
ഉണ്ട് ചേട്ടാ. ഞാൻ അവരെ കാണാൻ ഒരു വട്ടം ഇവിടെ വന്നിട്ടുണ്ട്. മകന്റെ പേര് മനു എന്നാണ്...
ഇല്ല സാർ അങ്ങനെ ആരും ഇവിടെ ഇല്ല...
ഉണ്ട്.. ഞാൻ രണ്ട് വർഷം മുമ്പ് ഇവിടെ വന്നിട്ടുണ്ട്.എന്റെ ഒരു സുഹൃത്തിന്റെ കൂടെയാണ് ഞാൻ വന്നത്.അന്ന് ചേട്ടൻ തന്നെയാണ് എനിക്ക് ആ ഫ്ലാറ്റ് കാണിച്ചു തന്നത്. ചേട്ടന്റെ പേര് രാഘവൻ എന്നല്ലേ.
അതെ...എനിക്ക് ആളെ അങ്ങനെ ഓർമ്മ വരുന്നില്ല...
ചേട്ടന് ഓർമ്മ വരും. RK ഗ്രൂപ്പിന്റെ എം ഡി ബാലുപിള്ളയെ അറിയുമോ അയാളുടേതായിയുന്നു ഫ്ലാറ്റ്...
അത് കേട്ടപ്പോൾ രാഘവൻ കുറച്ചു നേരം ഒന്ന് ആലോചിച്ചു നിന്നു. എന്നിട്ട് പറഞ്ഞു...
അയാൾ... അയാൾ ഒരു ആക്സിഡന്റിൽ മരണപ്പെട്ടില്ലേ...
അതെ അയാളുടെ വൈഫ് ആണ് ഞങ്ങൾ ചോദിച്ച സുജാത... (ഫിറോസ് പറഞ്ഞു )
ഓ... സുജി മേടം. ഇപ്പോൾ ഓർമ്മ വന്നു. നിങ്ങൾ പെട്ടന്ന് സുജാത എന്ന് പറഞ്ഞപ്പോൾ എനിക്ക് ഓർമ്മ വന്നില്ല അതാ. അവർ ഭർത്താവ് മരിച്ചപ്പോൾ ഇവിടുന്ന് പോയി...
അത് എവിടെ ആണെന്ന് അറിയുമോ...(രുദ്ര ചോദിച്ചു )
അറിയില്ല... ആ പിന്നെ ഒരു മാസം മുമ്പ് ഇവിടെ വന്നിരുന്നു. ഇവിടുത്തെ വാർഷികത്തിന് അന്ന് ഞാൻ കണ്ടിരുന്നു. പക്ഷേ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത് എന്ന് ഞാൻ ചോദിക്കാൻ വിട്ടുപോയി...
അവർ എവിടെയാണെന്നറിയാൻ എന്തെങ്കിലും വഴിയുണ്ടോ.
(ശരത് ചോദിച്ചു )
ഈ ഫ്ലാറ്റിൽ മേടത്തിനോടൊപ്പം താമസിച്ചിരുന്ന ഒരു ഫാമിലി ഉണ്ട്. ഒരുപക്ഷെ അവരോട് ചോദിച്ചാൽ എനന്തേങ്കിലും അറിയാൻ പറ്റും. കാരണം അവർ എല്ലാവരും കൂടിയാണ് അന്ന് വാർഷികത്തിന് സുജി മേടത്തെ ഇങ്ങോട്ട് ക്ഷണിച്ചത്...
ആണോ അവർ ഏത് ഫ്ലാറ്റിലാ താമസിക്കുന്നത്... (ശരത് ചോദിച്ചു )
അവർ മൂന്നാമത്തെ നിലയിലാണ്. ഞാൻ ഒന്ന് വിളിച്ചു ചോദിക്കട്ടെ.
(സെക്യൂരിറ്റി പറഞ്ഞു)
ശെരി...
സാർ അവിടേക്ക് ചെല്ലാൻ പറഞ്ഞു.ലിഫ്റ്റ് ഇറങ്ങി വലതു ഭാഗത്ത് ആദ്യം കാണുന്ന ഫ്ലാറ്റ്... (സെക്യൂരിറ്റി പറഞ്ഞു )
മൂന്ന് പേരും കൂടി അവിടേക്ക് പോയി...
മേടം... ഞങ്ങൾ ബാലുപിള്ളയുടെ ഫ്രണ്ട്സാണ്. ഞങ്ങൾക്ക് സുജാതയെ ഒന്ന് കാണണം അതിനു വേണ്ടി വന്നതാ. അവർ ഇപ്പോൾ എവിടെയാണ് എന്ന് ഒന്ന് പറഞ്ഞു തരാമോ... (ഫിറോസ് ചോദിച്ചു )
ഏത് സുജാത. അങ്ങനെ ഒരാളെ എനിക്ക് അറിയില്ല...
ഇല്ല മേടം. മേടത്തിന് അറിയാം എന്ന് സെക്യൂരിറ്റി പറഞ്ഞല്ലോ....
എനിക്കറിയില്ല. അല്ല ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാ....
ഞങ്ങൾ പറഞ്ഞില്ലേ ബാലുപിള്ളയുടെ ഫ്രണ്ട്‌സ് ആണെന്ന്...
ആരായാലും എനിക്ക് പ്രശ്നമില്ല. നിങ്ങൾ പറയുന്ന സുജാത എന്ന ആളെ ഞാൻ അറിയില്ല. നിങ്ങൾക്ക് പോകാം...
അതും പറഞ്ഞ് ആ സ്ത്രീ അവിടെ നിന്നും അകത്തേക്ക് പോയി. ഇനി നിന്നിട്ടും കാര്യമില്ല എന്ന് അറിഞ്ഞപ്പോൾ മൂന്ന് പേരും തിരിച്ച് താഴെ സെക്യൂരിറ്റിയുടെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു...
എന്താ സാർ ആളെ എവിടെയാണ് എന്ന് അറിഞ്ഞോ...
ഇല്ല രാഘവേട്ട അവർ ഒന്നും പറഞ്ഞില്ല. അവർക്ക് അറിയില്ല എന്നാണ് പറയുന്നത്...
അതെന്താ അവർ അങ്ങനെ പറഞ്ഞത്.ഇനി എന്ത് ചെയ്യും.
(രഘവേട്ടൻ ചോദിച്ചു.)
രാഘവേട്ട ഞാൻ ഒരു കാര്യം ചോദിക്കട്ടെ. (ശരത് ചോദിച്ചു)
എന്താ സാറേ...
ഈ ബാലുപിള്ള ഇവിടെ വരുമ്പോൾ ആള് എങ്ങനെ...
അങ്ങനെ ചോദിച്ചാൽ (രാഘാവേട്ടൻ ചോദ്യം മനസിലായില്ല )
ഇവിടെ വരുമ്പോൾ ആളെ കാണാൻ ആരേങ്കിലും വരാറുണ്ടായിരുന്നോ...
അങ്ങനെ ആരും വരാറില്ല. പിന്നെ അദ്ദേഹം ഒന്നോ രണ്ടോ ദിവസം ഇവിടെ ഉണ്ടാവാറുള്ളൂ...
ചേട്ടൻ ഈ ഫോട്ടോയിൽ കാണുന്ന ആളെ ഇവിടെ എവിടെയെങ്കിലും വെച്ചു കണ്ടിട്ടുണ്ടോ. ഫിറോസ് തന്റെ കൈയ്യിലുള്ള അവർ അന്വേഷിക്കുന്ന കൊലയാളിയുടെ ഫോട്ടോ നീട്ടികൊണ്ട് ചോദിച്ചു...
രാഘവേട്ടൻ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി എന്നിട്ട് പറഞ്ഞു. ഇയാള് ഒരു വട്ടം ബാലു സാർ ഇവിടെ ഉള്ളപ്പോൾ വന്നിട്ടുണ്ട്. അന്ന് അയാളെ മുകളിലേക്ക് വിടണ്ട ഞാൻ താഴേക്ക് ഇറങ്ങി വരാം എന്ന് പറഞ്ഞു. അവിടുന്ന് കുറച്ചു കഴിഞ്ഞപ്പോൾ സാർ താഴേക്ക് ഇറങ്ങി വന്നു. കുറച്ചു നേരം ആള് വന്ന കാറിൽ ഇരുന്ന് എന്തോ സംസാരിച്ച് ബാലു സാർ മുകളിലേക്ക് തന്നെ കയറിപ്പോയി. വന്ന ആള് കുറച്ചു നേരം ഇവിടെ നിന്നു എന്നോട് സംസാരിച്ചു. ആളുടെ സംസാരം കേട്ടിട്ട് തമിഴനാണെന്ന് തോന്നുന്നു. വീണ്ടും കുറച്ചു കഴിഞ്ഞപ്പോൾ ബാലു സാർ ഒരു പെട്ടിയുമായി ഇറങ്ങി വന്ന് അത് അയാളെ ഏൽപ്പിച്ചു. അയാൾ അതും വാങ്ങി പോയി. രാഘവേട്ടൻ പറഞ്ഞു നിർത്തി...
പിന്നെ അതിനു ശേഷം ആളെ കണ്ടിട്ടില്ലേ രാഘവേട്ടൻ. ശരത് ചോദിച്ചു...
ഇല്ല... അല്ല സാറേ നിങ്ങൾ പോലീസാണോ... രാഘവേട്ടൻ സംശയ ഭാവത്തിൽ ചോദിച്ചു...
അതെന്താ രാഘവേട്ട അങ്ങനെ ചോദിച്ചത്. ഫിറോസ് അറിയാത്ത ഭാവത്തിൽ തിരിച്ചു ചോദിച്ചു...
അല്ല നിങ്ങളുടെ ചോദ്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് അങ്ങനെ തോന്നുന്നു....
എന്നാൽ ഞങ്ങൾ സത്യം പറയാം... ശരത് പറഞ്ഞു.ഇവർ രണ്ട് പേരും പോലീസാണ്. ഞാൻ ഒരു വക്കീലും. ഞങ്ങൾ വന്നത് ബാലുപിള്ളയുടെ മരണത്തെ കുറിച്ച് ചില കാര്യങ്ങൾ അന്വേഷിക്കാനാണ്. ഞങ്ങൾക്ക് കാണേണ്ടത് അദ്ദേഹത്തിന്റെ ഭാര്യ സുജാതയേയും മകൻ മനുവിനെയുമാണ്.ഞങ്ങൾക്ക് അവരെ കാണാൻ വേറേ എന്തേങ്കിലും വഴിയുണ്ടോ. അവരെ കുറിച്ച് അറിയുന്ന വേറെ ആരേങ്കിലും ഇവിടെ ഉണ്ടോ...
രാഘവേട്ടൻ ഒന്ന് ആലോചിച്ച് അല്പനേരം നിന്നു.എന്നിട്ട് പറഞ്ഞു ഒരാളുണ്ട് സാർ. പേര് ഷീല ഇവിടെയുള്ള ഫ്ലാറ്റിൽ പണിക്ക് വരുന്ന സ്ത്രിയാണ് ബാലു സാറിന്റെ ഭാര്യയുമായി വലിയ അടുപ്പമാണ് അവർക്ക്. കാരണം ആ സ്ത്രീയുടെ മകളെ പഠിപ്പിക്കുന്നത് അവരായിരുന്നു. അവരെ കണ്ടാൽ ഒരുപക്ഷെ ബാലു സാറിന്റെ ഭാര്യയെ കുറച്ചു അറിയാൻ കഴിയും...
തുടരും....
#📙 നോവൽ #📔 കഥ #🕵️♀️ കുറ്റാന്വേഷണ കഥകൾ
അദൃശ്യം
ഭാഗം 15
ഷാനു.വടക്കാഞ്ചേരി
മേടം സ്വന്തം കുടുംബത്തിലും ജീവനിലും ആർക്കാണ് പേടിയില്ലാത്തത്. അന്ന് ഞാൻ അതെല്ലാം പോലീസിൽ പറഞ്ഞിരുന്നെങ്കിൽ ഞാനും എന്റെ കുടുംബവും ഇന്ന് ജീവിനോടെ ഇരിക്കില്ലായിരുന്നു. അവർ കൊന്ന് കളഞ്ഞേനേ....
ഇപ്പോഴെന്താ ആ പേടി ഇല്ലേ...
ഇല്ല... കാരണം. അവൻ കാരണം എത്ര നിരപരാതികളാണ് കൊല്ലപ്പെടുന്നത്. അവസാനം ആ പിഞ്ചു കുഞ്ഞടക്കം. എന്റെ സുഹൃത്തിനെയടക്കം അവൻ ഇല്ലാതെയാക്കി. ഇനിയും ഞാൻ ഒന്നും മിണ്ടാതിരുന്നാൽ പിന്നെ ഞാനൊരു വക്കീലാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം. ഇതിന്റെ പിന്നിൽ ആരായാലും അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ട് വരണം. അതിന് ഞാൻ എന്തിനും തെയ്യാറാണ്...
Ok ശരത്... താൻ ദേഷ്യപ്പെടാൻ വേണ്ടി പറഞ്ഞതല്ല. തനിക്ക് ഈ കൊല്ലപ്പെട്ട ബാലുപിള്ളയെ കുറിച്ച് മറ്റെന്തേങ്കിലും അറിയാമോ...
എനിക്ക് എന്റെ സുഹൃത്ത് പറഞ്ഞു തന്ന അറിവേയുള്ളൂ.പിന്നെ ഒന്ന് രണ്ട് തവണ കണ്ടിട്ടുമുണ്ട് ....
RK ഗ്രൂപ്പിനെ കുറിച്ചോ... (രുദ്ര ചോദിച്ചു )
ഈ RK ഗ്രൂപ്പ് എന്ന് പറഞ്ഞാൽ അത് ഒന്നിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല.അവർക്ക് ഒരുപാട് ബിസിനസ്സുകൾ ഉണ്ട്. ഹോസ്പിറ്റൽ, ഹോട്ടൽ, ട്രാവൽസ്, സൂപ്പർ മാർക്കറ്റ്,റിയൽഎസ്റ്റേറ്റ് അങ്ങനെ അങ്ങനെ ഒരുപാട്. പക്ഷെ ഇപ്പോൾ RK ഗ്രൂപ്പ് ഇല്ല. ഇല്ല എന്നല്ല ഇല്ലാതാക്കി എന്ന് വേണം പറയാൻ...
അതെന്താ...?
ബാലുപിള്ളയുടെ റിയൽഎസ്റ്റേറ്റ് ബിസിനസ്സിൽ ഒപ്പം പങ്കാളികൾ ഉണ്ടായിരുന്നു. ബാലുപിള്ള മരിച്ചതോടെ മറ്റു ബിസിനസ്സുകൾ അയാളുടെ പങ്കാളികൾ കൈക്കലാക്കി.മേടം ഇത്രയും മാത്രമേ എനിക്കറിയൂ. ഇതെല്ലാം അയാളുടെ ഡ്രൈവറായിരുന്ന എന്റെ സുഹൃത്ത് പറഞ്ഞു തന്നതാണ്...
ഈ ബാലുപിള്ളയെ കൊല ചെയ്തു എന്ന് നിങ്ങൾ പറയുന്ന അതായത് ഞങ്ങൾ ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഈ വ്യക്തിയെ അതിനു ശേഷം പിന്നെ എവിടെയെങ്കിലും വെച്ച് കണ്ടിരുന്നോ...
അതിനു ശേഷം ഒരുപാട് സ്ഥലത്ത് ഇയാളെ കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടത്താനായില്ല. പക്ഷെ അയാൾ ഒരു തമിഴനാണെന്ന് എന്റെ സുഹൃത്ത് പറഞ്ഞിരുന്നു...
Ok ശരത്... ഇത്രയും നേരം ഞങ്ങളോട് സഹകരിച്ചതിന് ഒരുപാട് നന്ദി. ഇനിയും ഞങ്ങൾ താങ്കളെ ബുന്ധിമുട്ടിക്കും..
ഹോ അത് സാരമില്ല മേടം. എന്തിനും ഞാൻ കൂടെ ഉണ്ടാകും. എന്റെ സുഹൃത്തിനു വേണ്ടി....
(അതും പറഞ്ഞ് ശരത് അവിടെ നിന്നും ഇറങ്ങി നേരേ ഫിറോസിനെ വിളിച്ചു.ഇപ്പോൾ എത്താം എന്ന് പറഞ്ഞ് ഫിറോസ് ഫോൺ കട്ട് ചെയ്തു. അവനേയും കാത്ത് ശരത് അവിടെ തന്നെ നിന്നു. അതികം താമസിയാതെ ഫിറോസ് അടുത്തെത്തി.)
ശരത് എന്താ മേടം പറഞ്ഞത്...
ഹേയ് അത് ആ കേസിനെ കുറിച്ച് ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞു അത്ര തന്നെ...
കുറച്ചു സമയം കൂടി വെയ്റ്റ് ചെയ്യുകയാണെങ്കിൽ നമുക്ക് ഒരുമിച്ചു പോകാം. എനിക്ക് മേടത്തെ ഒന്ന് കാണണം...
ഇല്ലടാ ഞാൻ പോട്ടേ ഇപ്പോൾ തന്നെ സമയം ഒരുപാടായി. ഇനി ഞാൻ വീട്ടിൽ എത്തുമ്പോഴേക്കും പാതിരാത്രിയാകും.
Ok എന്നാ നീ വിട്ടോ. കുറച്ചു നാളായി നിന്നെ കാണണം എന്ന് ഉമ്മ പറയുന്നു. നിന്നെയും കൂട്ടി വീട്ടിൽ പോകാം എന്ന് കരുതി പറഞ്ഞതാ...
ഫിറോസ്... ഞാൻ പിന്നെ ഒരു ദിവസം വരാം.ഞാനും കുറേ നാളായി കരുതുന്നു ഉമ്മയെ കാണണമെന്ന്...
(അതും പറഞ്ഞ് ശരത് അവിടെ നിന്നും വീട്ടിലേക്ക് തിരുച്ചു. ഫിറോസ് നേരേ ഭദ്രയുടെയും രുദ്രയുടെയും അടുത്തേക്ക് ചെന്നു..)
...May I coming മേടം....
Yes coming...ആ ഫിറോസ് വരു ഇരിക്കൂ...
ഫിറോസ് ഞാൻ പറഞ്ഞ കാര്യങ്ങൾ എന്തായി....
മേടം ഞാൻ ഈ ബാലുപിള്ളയുടെ അച്ഛനേയും അമ്മയേയുമാണ് ആദ്യം കാണാൻ ചെന്നത്. ഞാൻ അവരോട് മകന്റെ മരണത്തെ കുറച്ചു ചോദിച്ചു. പക്ഷെ അവർ അതൊരു അപകടമരണമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. അപ്പോൾ അവർ എന്തോ മറക്കുന്നത് പോലെ എനിക്ക് തോന്നി. ഒപ്പം ആരെയൊക്കെയോ ഭയപ്പെടുന്നത് പോലേയും. പിന്നീട് മേടം തന്ന ലീസ്റ്റിലുള്ളവരെയും കണ്ടു. അതിൽ ഒരാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല. മറ്റൊരാൾ പ്രവാസിയാണ്. ഇവരെല്ലാം ഈ ബാലുപിള്ളയുടെ കൂട്ടുകാരും കൂടെ ജോലി ചെയ്യുന്നവരായിരുന്നു....
( ഫിറോസ് തുടർന്നു )
ഒരാൾ ദിനേശ് വയസ്സ് അറുപത്. ഇയാൾ ബാലുപിള്ളയുടെ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു.ഇപ്പോൾ ചില ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ജോലിക്ക് പോകുന്നില്ല എന്നാണ് പറഞ്ഞത്.ബാലു പിള്ളയുടെ അച്ഛന്റെയും അമ്മയുടെയും അടുത്തു നിന്ന് നേരേ പോയത് ഇയാളുടെ അടുത്തേക്കാണ്. ആദ്യം ബാലുപിള്ളയെ കുറിച്ചാണ് അന്വേഷിച്ചത്. ബാലു അയാൾ ഒരു പാവം മനുഷ്യനാണ്. എല്ലാവരോടും വളരെ മാന്യമായി പെരുമാറുന്നയാൾ. ഒരു ശാന്തസ്വഭാവക്കാരൻ. ആരെയും മുഖം നോക്കാതെ സഹായിക്കുന്നവൻ. ഈ ദിനേശന്റെ മകളുടെ കല്യാണം വരെ നടത്തി കൊടുത്തത് ഈ ബാലുപിള്ളയാണ്. അങ്ങനത്തെ ഒരാളെ ഇല്ലാതാക്കാൻ മാത്രം വിരോധം ഉള്ള ആരും തന്റെ അറിവിൽ ഇല്ല എന്നാണ് അയാൾ പറഞ്ഞത്. അയാൾക്കും പറയാനുള്ളത് ഇതൊരു ആക്സിഡന്റ് ആയിരുന്നു എന്നാണ്...
പിന്നെ കണ്ടത് സജീവൻ
വയസ്സ് 40
ജോലി :- ബാലുവിന്റെ സൂപ്പർ മാർക്കറ്റിലെ മാനേജർ....
അയാൾക്കും ഏകദേശം ഇതൊക്കെതന്നെയാണ് പറയാനുള്ളത്. പക്ഷെ ഇയാൾ വേറേ ഒന്നുകൂടി പറഞ്ഞു. ബാലുപിള്ള മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വളരെ ടെൻഷനിലായിരുന്നു. എന്താ കാരണം എന്ന് ബാലുവിനോട് ചോദിച്ചപ്പോൾ ഒന്നും ഇല്ലാന്ന് പറഞ്ഞു. പിന്നെ വൈകുന്നേരം ഷോപ്പ് അടക്കാൻ തുടങ്ങുമ്പോൾ ഒരാൾ അദ്ദേഹത്തെ കാണാൻ വന്നിരുന്നു ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു തമിഴനാണെന്ന് തോന്നും വിധം. അയാൾ വന്നപ്പോൾ സാർ എന്നേ വിളിച്ചു. എന്നിട്ട് അന്നത്തെ കളക്ഷൻ എല്ലാം എടുത്തു കൊണ്ട് വരാൻ പറഞ്ഞു ഞാൻ ക്യാഷ് സാറിനെ ഏൽപ്പിച്ചു ഏകദേശം രണ്ടര ലക്ഷം ഉണ്ടായിരുന്നു അത് അയാൾക്ക് കൊടുത്തു. അയാൾ അതും വാങ്ങി പുറത്തേക്ക് പോയി. അപ്പോൾ ഞാൻ ചോദിച്ചു. സാർ ക്യാഷ്. അത് എന്റെ പേരിൽ എഴുതി വെച്ചേക്ക്. പിന്നീട് നോക്കാം എന്ന് സാർ പറഞ്ഞു.തമിഴൻ എന്ന് പറഞ്ഞപ്പോൾ എനിക്ക് സംശയം തോന്നി ഞാൻ എന്റെ കൈയ്യിൽ ഉണ്ടായിരുന്ന നമ്മൾ അന്വേഷിച്ച് കൊണ്ടിരിക്കുന്ന ആ പ്രതിയുടെ ഫോട്ടോ അയാൾക്ക് കാണിച്ചു കൊടുത്തു. അയാൾ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.പക്ഷേ അപ്പോളും ബാലുപിള്ളയുടെ മരണം ആയാളും പറയുന്നത് ആക്സിഡന്റ് എന്ന് തന്നെയാണ്.
പിന്നെ കണ്ടത് റോസമ്മ ചാക്കോ
വയസ്സ് :- 35
ജോലി :- ബാലുപിള്ളയുടെ ട്രാവൽസിലെ സ്റ്റാഫ്...
ആ സ്ത്രീക്ക് പ്രത്യേകിച്ച് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ബാലുപിള്ള മരിക്കുന്നതിന് നാല് മാസം മുമ്പാണ് ട്രാവൽസിൽ ജോയിൻ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ ലേഡീക്ക് ബാലുവിനെ അത്രക്ക് പരിചയപ്പെടാൻ സാധിച്ചില്ല. ഈ ബാലു ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് അങ്ങോട്ട് പോകാറുള്ളൂ. പിന്നെ ഞാൻ ഈ ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ ഇയാളെ ആ ലേഡീ തിരിച്ചറിഞ്ഞു.രണ്ട് മൂന്ന് തവണ ഇയാൾ അവിടെ പോയിട്ടുണ്ട് എന്തോ പാസ്പോർട്ട് ശെരിയാക്കാൻ എന്ന പറഞ്ഞത്. പക്ഷേ ബാലുപിള്ള ഉള്ളപ്പോൾ ഒന്നും ഇയാൾ അവിടെ വന്നിട്ടില്ല എന്നും പറഞ്ഞു. ബാലുവിന്റെ മരണ ശേഷം ഈ റോസമ്മ ജോലിക്ക് പോയിട്ടില്ല എന്നും പറഞ്ഞു...
പിന്നെ പോയത് ഫാസിൽ...
വയസ്സ് :- 28
ജോലി :- ഡ്രൈവർ
ബാലുപിള്ളയുടെ ഫ്രണ്ട്...
ബാലുപിള്ളയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഫാസിൽ.ഏകദേശം ഒരാറ് കൊല്ലത്തെ പരിജയം. ബാലു അയാളുടെ സ്വന്തം ആവശ്യങ്ങൾക്ക് പുറത്തുപോകുമ്പോൾ കൂടുതലും ഇയാളെയാണ് കൂടെ കൂട്ടാറുള്ളത്.അയാളോടും ബാലുവിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ആയാളും ആകെ അമ്പരന്നു പോയി ഇത്രയും കാലം കൂടെ നടന്നിട്ടും അയാൾക്കും കൂടുതൽ ഒന്നും പറയാനില്ല. ചുരുക്കി പറഞ്ഞാൽ ബാലുവിന്റെ സുഹൃത്തുക്കൾക്കും ജോലിക്കാർക്കും ഒരേ കാര്യം മാത്രമേ പറയാനുള്ളൂ അതൊരു ആക്സിഡന്റ് ആയിരുന്നു എന്ന്....
ഇതെല്ലാം കേട്ടുകൊണ്ടിരുന്ന രുദ്രയും ഭദ്രയും ഇനി എന്ത് ചെയ്യും എന്ന ഭാവത്തിൽ ഇരുന്നു. ഫിറോസ് വീണ്ടും തുടർന്നു...
മേടം... ഇനിയും നമ്മൾ ഇതിന്റെ പിന്നാലെ നടന്ന് സമയം കളയണോ. അല്ലെങ്കിൽ തന്നെ നമ്മുക്ക് രണ്ട് കേസ് എവിടേയും എത്താതെ നിൽക്കുന്നുണ്ട്...
ഇല്ല ഫിറോസ് നമ്മൾ ഇപ്പോഴും എത്തിപെടാത്ത ഒരു സത്യം ഇതിന്റെ പിന്നിലുണ്ട്. കാരണം തന്റെ കൂട്ടുകാരൻ ശരത് എനിക്ക് കുറച്ചു മുമ്പ് ഒരു ഫോട്ടോ എനിക്ക് വാട്സ്ആപ്പ് അയച്ച് തന്നിട്ടുണ്ട്. ആരും കാണാത്ത അല്ലങ്കിൽ അറിഞ്ഞിട്ടില്ലാത്ത ഒരാളുടെ ഫോട്ടോ. ഒരു പക്ഷേ ബാലുവിന്റെ വീട്ടുകാർക്ക് പോലും അറിയില്ലായിരിക്കും ഈ ഫോട്ടോയിലുള്ള ആളെ. ഇത് ശരത്തിന്റെ സുഹൃത്ത് അതായത് ബാലുവിന്റെ ഡ്രൈവർ കൊടുത്തതാണ് അയാൾക്ക്....
അതും പറഞ്ഞ് ഭദ്ര തന്റെ ഫോൺ എടുത്ത് ഫിറോസിന് നീട്ടി. അപ്പോഴാണ് ജോൺ ഒരാളേയും കൊണ്ട് അങ്ങോട്ട് കയറി വന്നത്...
മേടം....
Yes...
ഇതാണ് ബാലുവിന്റെ മരണം അന്ന് അന്വേഷിച്ചിരുന്ന പ്രതീപ്...
ആ പ്രതീപ് വരൂ. ഞാൻ ഭദ്ര ഇത് രുദ്ര...
അറിയാം മേടം. എന്തിനാ മേടം എന്നോട് വരാൻ പറഞ്ഞത്...
താൻ അന്ന് അന്വേഷിച്ചിരുന്ന ബാലുപിള്ള എന്ന ആളെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാനാണ്...
മേടം അത്...
എന്താ പ്രതീപ് താനല്ലേ ആ കേസ് അന്വേഷിച്ചിരുന്നത്...
അതെ മേടം....
പിന്നെന്താ...
അതല്ല... ആ കേസ് രണ്ട് കൊല്ലം മുമ്പ് ക്ലോസ്സ് ചെയ്തതാണ്...
അതെ അതിനെ കുറിച്ച് അറിയാനാണ് തന്നെ വിളിപ്പിച്ചത്...
Ok മേടം...
താൻ എന്ത് അർത്ഥത്തിലാണ് അത് ആക്സിഡന്റ് ആണെന്ന് പറഞ്ഞ് കേസ് ക്ലോസ് ചെയ്തത്...
അത് മേടം എന്റെ അന്വേഷണത്തിൽ അതൊരു ആക്സിഡന്റ് തന്നെയാണ്. പിന്നെ സാക്ഷികൾ കുടുംബക്കാർ ജോലിക്കാർ സുഹൃത്തുക്കൾ അവരെയെല്ലാം ചോദ്യം ചെയ്തപ്പോഴും ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. പിന്നെയെങ്ങനെ ഞാൻ ആ കേസ് മറ്റൊരു രീതിയിൽ അന്വേഷിക്കും.....
തുടരും....
#📙 നോവൽ
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📈 ജില്ല അപ്ഡേറ്റ്സ് #📰ബ്രേക്കിങ് ന്യൂസ്
#☔ സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴ: ഈ ജില്ലകളിൽ റെഡ് അലർട്ട്; #📰ബ്രേക്കിങ് ന്യൂസ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
#🥀 പ്രമുഖ മലയാള നടൻ അന്തരിച്ചു #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #📰ബ്രേക്കിങ് ന്യൂസ് #📳 വൈറൽ സ്റ്റോറീസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്










![☔ സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴ: ഈ ജില്ലകളിൽ റെഡ് അലർട്ട്; - kairalinews 05|428 voirolln உவளயி் @nng nilmGnnasmo olmob ll2ooolelpo nomisilలllలgo mlonulnisamu ஷழவிவேஒணி @0n3n3039o Gnloo c36ma0am] kairalinews 05|428 voirolln உவளயி் @nng nilmGnnasmo olmob ll2ooolelpo nomisilలllలgo mlonulnisamu ஷழவிவேஒணி @0n3n3039o Gnloo c36ma0am] - ShareChat ☔ സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴ: ഈ ജില്ലകളിൽ റെഡ് അലർട്ട്; - kairalinews 05|428 voirolln உவளயி் @nng nilmGnnasmo olmob ll2ooolelpo nomisilలllలgo mlonulnisamu ஷழவிவேஒணி @0n3n3039o Gnloo c36ma0am] kairalinews 05|428 voirolln உவளயி் @nng nilmGnnasmo olmob ll2ooolelpo nomisilలllలgo mlonulnisamu ஷழவிவேஒணி @0n3n3039o Gnloo c36ma0am] - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_309967_20345597_1754388286552_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=552_sc.jpg)

![😭 നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ - REPORTE0] 2025 (5q0 ದ330](0 ٨٥٥ @oodlglg ৪ [ REPORTE0] 2025 (5q0 ದ330](0 ٨٥٥ @oodlglg ৪ [ - ShareChat 😭 നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ - REPORTE0] 2025 (5q0 ದ330](0 ٨٥٥ @oodlglg ৪ [ REPORTE0] 2025 (5q0 ದ330](0 ٨٥٥ @oodlglg ৪ [ - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_610607_346f4af1_1754068609319_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=319_sc.jpg)
