@sharechatmalayalam
@sharechatmalayalam

ShareChat ഷെയര്‍ചാറ്റ്

ഷെയര്‍ചാറ്റ് മലയാളം ഒഫിഷ്യല്‍ അക്കൗണ്ട്‌. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അയക്കുക-karanavar@sharechat.co ആര്‍ക്കുമെന്നെ തടുക്കാനാവില്ല!

വീണ്ടുമൊരു പരിസ്ഥിതി ദിനമെത്തി. മറ്റെല്ലാ വിശേഷ ദിവസങ്ങളെയും പോലെ ഈ ദിവസവും സ്റ്റാറ്റസ് ഇട്ടു മറക്കാതിരിക്കാൻ നമുക്കൊരു ചെടി നട്ടാലോ? എത്ര മനോഹരമായിരിക്കും അല്ലേ?? പിന്നെന്തിനാ മടിക്കുന്നേ? വേഗം പോയി നിങ്ങളെ കൊണ്ടു സാധിക്കുന്നത്രയും ചെടികൾ നടാൻ മറക്കല്ലേ... അതുമാത്രമല്ല, നിങ്ങളുടെ ചെടിയുടെ ചിത്രങ്ങളും തൈ നടാം എന്ന ടാഗിൽ പങ്കുവയ്ക്കണേ... #🌳 തൈ നടാം
ഇന്ന് ലോക പരിസ്ഥിതി ദിനം. കോറോണയുടെ പ്രത്യാഘാതങ്ങളിൽ ഏറ്റവും നല്ലത് എന്ന് പറയാവുന്ന ഒരു മാറ്റമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മനുഷ്യരുടെ ഇടപെടൽ കുറഞ്ഞതോടെ തെളിഞ്ഞ ആകാശം, ശുദ്ധവായു, ശുദ്ധമായ തെളിനീർ എല്ലാം തിരികെ വന്നു. നമുക്ക് ലഭിച്ചതിനേക്കാൾ സുരക്ഷിതമായി പ്രകൃതിയെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്... ഉത്തരവാദിത്തമാണ്. ഇനിയും വൈകിയിട്ടില്ല, നമുക്ക് ജീവിക്കാൻ പഠിക്കാം... സഹജീവികളെ സ്നേഹിച്ചുകൊണ്ട്... പ്രകൃതിക്കൊപ്പം... പ്രകൃതിയെ നോവിക്കാതെ... ഏവർക്കും പരിസ്ഥിതി ദിനാശംസകൾ! #🌳 ലോക പരിസ്ഥിതി ദിനം

Please install app to see this post.

പ്രകൃതിയിലേക്ക്‌ മടങ്ങാം.. #🌳 ലോക പരിസ്ഥിതി ദിനം
ആരോഗ്യത്തിനു ഹാനികരമാണെന്ന പൂർണബോധ്യമുണ്ടായിട്ടും പലരൂപത്തിലും ഭാവത്തിലും നമുക്കു മുൻപിൽ എത്തുന്ന പുകയിലയ്ക്ക് ഇന്നും ആവശ്യക്കാരേറെയാണ്. മയക്കുമരുന്നിനും പുകവലിയ്ക്കും അടിമപ്പെട്ടു കഴിഞ്ഞാൽ സാധാരണ ജീവിതത്തിലേക്ക് പൂർണാരോഗ്യത്തോടെ തിരികെവരാനും പ്രയാസമാണ്... പുകവലി എന്ന ദുഃശീലത്തിൽ നിന്നും നമുക്കു ചുറ്റുമുള്ളവരെ എങ്ങനെ രക്ഷപ്പെടുത്താം? ജീവിതം തിരികെപിടിച്ചവരുടെ  കഥകൾ എന്തൊക്കെയാണ്? നിങ്ങളുടെ അറിവുകൾ പങ്കുവയ്ക്കൂ... #പുകയില വേണ്ടേവേണ്ട എന്ന ടാഗിലൂടെ. #🚬 പുകയില വേണ്ടേവേണ്ട
ഇന്ന് ലോക പുകയില വിരുദ്ധദിനം. പുകയില വ്യവസായ കമ്പനികളുടെ പ്രലോഭനങ്ങളില്‍ നിന്ന് യുവാക്കളെ രക്ഷിക്കുകയും അത് വഴി പുകയിലയുടെ ഉപയോഗം കുറക്കുകയും ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ സംഘടനയുടെ പ്രമേയം. പുകയിൽ നിന്ന് നമ്മുടെ ജനതയെ രക്ഷിക്കാൻ നമുക്കൊന്നായ് കൈകോർക്കാം. ഇനിയും എരിഞ്ഞു തീരാതിരിക്കട്ടെ ജീവിതങ്ങൾ! #🚭 പുകയില വിരുദ്ധ ദിനം
നമസ്കാരം സുഹൃത്തുക്കളേ, ലേറ്റാ വന്താലും കാരണവർ ലേറ്റസ്റ്റാ വരുവേൻ ! ഇപ്പോഴത്തെ ലേറ്റസ്റ്റ് ന്യൂസ് എന്താണെന്നുവച്ചാൽ ഈ ആഴ്ചത്തെ സ്റ്റാർ അഡ്മിനുകളെ തിരഞ്ഞെടുത്തിട്ടുണ്ട് കേട്ടോ. അവരവരുടെ ഗ്രൂപ്പുകളെ ഏറ്റവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്ന താരങ്ങൾ ഇവരാണ്... 1) @Sh🅰️feeque Om🅰️r (Allu Arjun ഗ്രൂപ്പ്) 2) @VJ Pranav P Nair 🔵🇮🇳 (വിജയ് ഫാൻസ്‌ ഗ്രൂപ്പ്) 3) @★҈꧁ஓீ͜✞҈S҈҈O҈҈L҈҈O҈✞҈ஓீ꧂★҈✅️™️ (പ്രണയകഥകൾ ഗ്രൂപ്പ്) ഈ സ്റ്റാർ അഡ്മിൻ മത്സരത്തിൽ ലേഡി അഡ്മിനുകളും ഒട്ടും പിറകിലല്ല. ഈ ആഴ്ചയിലെ സ്റ്റാർ ലേഡി അഡ്മിനുകൾ ഇവരൊക്കെയാണ്... 1) @shahana (Messi Fans ഗ്രൂപ്പ്) 2) @shahinasabi (കവിത ഗ്രൂപ്പ്) 3) @🌼°°°·.°·..A`nG`Le TW°In$ °°°·.°·..·°¯°🌼  എല്ലാ സ്റ്റാർ അഡ്മിനുകൾക്കും അഭിനന്ദനങ്ങൾ. ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർ കാരണവർ നൽകുന്ന സമ്മാനങ്ങളോട് അടുത്തുകൊണ്ടേയിരിക്കുന്നു...എല്ലാവിധ ആശംസകളും ! #👬ഷെയർചാറ്റ് ഗ്രൂപ്പുകൾ
മലയാള സിനിമയിൽ പുത്തൻ തരംഗം സൃഷ്ടിച്ച് പിന്നീട് തെന്നിന്ത്യയിലാകെ മെഗാഹിറ്റായി മാറിയ ഒരു പൊളി പടം. റാസൽഖൈമയിലെ ആ വലിയ വീടും, തൊള്ളായിരം ഏക്കർ സബർജെല്ലി തോട്ടവും ജാവയും റോക്കാൻ കുത്തുമെല്ലാം ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ ചിത്രശലഭങ്ങളെ പോലെ പറന്നു നടക്കുന്നുണ്ട് ഓർമകളിൽ. മല്ലുയുവാക്കളുടെ പ്രണയ സങ്കല്പങ്ങൾ അടിമുടി മാറ്റിക്കൊണ്ട് ജോർജും മേരിയും മലരും ഒപ്പം കുറച്ചു കിടിലൻ കഥാപാത്രങ്ങളുമായി സിൽവർ സ്‌ക്രീനിൽ 'പ്രേമം' വിരിഞ്ഞിട്ട് ഇന്നേക്ക് അഞ്ചുവർഷം.പ്രേമത്തിലെ നിങ്ങളുടെ പ്രിയപ്പെട്ട രംഗങ്ങളും ഡയലോഗുകളും ഏതാണ്?? 5 Years of പ്രേമം എന്ന ടാഗിൽ പോസ്റ്റ് ചെയ്യൂ.. #😍 5 years of പ്രേമം