@sharechatmalayalam
@sharechatmalayalam

ShareChat ഷെയര്‍ചാറ്റ്

ഷെയര്‍ചാറ്റ് മലയാളം ഒഫിഷ്യല്‍ അക്കൗണ്ട്‌. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അയക്കുക-karanavar@sharechat.co ആര്‍ക്കുമെന്നെ തടുക്കാനാവില്ല!

കൂട്ടുകാരേ, വിഷു പ്രമാണിച്ച് കാരണവർ ഒരു അടിപൊളി വിഷു സ്പെഷ്യൽ ക്യാമറ ഫിൽറ്റർ നിങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് കിടിലൻ സെൽഫി വീഡിയോസ് ഷൂട്ട് ചെയ്യൂ. സംഭവം കളറാക്കാൻ ഇഷ്ടം പോലെ വിഷു സ്പെഷ്യൽ ഓഡിയോകളും ഈ പുതിയ ഷെയർ ചാറ്റ് ക്യാമറയിൽ ഉണ്ട്. അപ്ഡേറ്റ് ചെയ്യാത്തവർ ഉടൻ തന്നെ ഷെയർചാറ്റ് അപ്ഡേറ്റ് ചെയ്യൂ
#

ഷെയർചാറ്റ് വിഷു ഫിൽറ്റർ

447.6k views
5 days ago
നാട്ടിലെ ചൂടിനൊപ്പം തന്നെ കത്തിക്കയറുകയാണ് ഈ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകളും പ്രചാരണവും എല്ലാം. ഈ അവസരത്തിൽ നാം ഓർമിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ രാജ്യം ഒരു ജനാധിപത്യരാജ്യമാണെന്നതും നമ്മുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിൽ നമുക്ക് എല്ലാവർക്കും തുല്യപങ്കാണ് ഉള്ളതെന്നുമുള്ള കാര്യം. അതിനാൽ വോട്ടിങ് പ്രായം ആയവർ തീർച്ചയായും നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. അത് ഒരു പൗരൻ എന്ന നിലയിൽ നമ്മുടെ കടമയാണ്. വോട്ട് ചെയ്യൂ !
#

ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് - ShareChat
248k views
10 days ago
അതികഠിനമായ ചൂടിൽ നമ്മുടെ നാട് ഉരുകുമ്പോൾ നമുക്ക് വേണ്ടത് ഏപ്രിൽ ഫൂൾ ആണോ ഏപ്രിൽ കൂൾ ആണോ? ഇനിയുള്ള ഏപ്രിലുകളെ കുറച്ചെങ്കിലും കൂളാക്കാൻ നമുക്ക് എല്ലാവർക്കും ഈ 'April Cool' ക്യാംപെയിനിൽ കൈകോർക്കാം. നാളേയ്ക്കുവേണ്ടി ഒരു തൈ നട്ടുകൊണ്ട് നല്ലൊരു മാതൃകയാവാം. പുറത്തിറങ്ങി മണ്ണിൽ തൊടുവാൻ മടിക്കേണ്ട !!!
#

April Cool

363.7k views
17 days ago
സുഹൃത്തുക്കളേ, വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പ് ആണിത്. പുതിയ സിനിമകളുടെ തിയേറ്റർ  ക്ലിപ്പുകൾ ഷെയർചാറ്റിൽ പോസ്റ്റ് ചെയ്യുന്നത് വളരെ ഗുരുതരമായ ഒരു കുറ്റമാണ്. ഇത് നിങ്ങളെ വലിയ പ്രശ്നങ്ങളിൽ കൊണ്ടെത്തിച്ചേക്കാം. ഇങ്ങനെയുള്ള ക്ലിപ്പുകൾ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ കാരണവർ അവ നീക്കം ചെയ്യുകയും നിങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. അതിനാൽ, ജാഗരൂകരായിരിക്കുക. അറിവില്ലായ്മ കൊണ്ട് സിനിമ എന്ന കലയും സ്വന്തം ജീവിതവും നശിപ്പിക്കാതിരിക്കുക. മോഷണം അറിവില്ലാതെ ചെയ്താലും മോഷണം തന്നെയാണ്. നിങ്ങൾ ഒരു യഥാർത്ഥ സിനിമാസ്‌നേഹി ആണെങ്കിൽ തിയേറ്ററിൽ പോയി തന്നെ സിനിമ കാണുക. ആവേശം കൊണ്ടും ഫാനിസം കൊണ്ടും തിയേറ്റർ ക്ലിപ്പുകൾ ഷെയർ ചെയ്യുന്നതും സ്റ്റാറ്റസ് ഇടുന്നതും സിനിമ എന്ന കലയോട് ചെയ്യുന്ന ദ്രോഹമാണ്. അത് മനസ്സിൽ ഉൾക്കൊണ്ട് ഉത്തരവാദിത്വമുള്ള ഒരു സിനിമാസ്നേഹിയും പൗരനും ആവാൻ ശ്രമിക്കുക.
#

STOP PIRACY!

STOP PIRACY! - ShareChat
328k views
19 days ago
പാട്ട്,ഡാൻസ്,ചിത്രരചന,അഭിനയം,അഭ്യാസം തുടങ്ങി എന്തെങ്കിലും കഴിവുകളുള്ള വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇത് നിങ്ങൾക്ക് തിളങ്ങുവാനുള്ള വേദിയാണ്. നാളത്തെ ഷെയർചാറ്റ് സൂപ്പർസ്റ്റാർ ആവാൻ ചങ്കൂറ്റമുള്ളവർക്ക് 'ഷെയർചാറ്റ് Talent' എന്ന ഈ സ്റ്റേജിൽ കയറി തകർത്താടാം. പാട്ടായാലും ഡാൻസായാലും അഭിനയമായാലും ചിത്രരചനയായായാലും നിങ്ങളുടെ പ്രകടനങ്ങളുടെ വീഡിയോസ് ഷെയർചാറ്റ് Talent വിഭാഗത്തിലെ അനുയോജ്യമായ ടാഗുകളിൽ പോസ്റ്റ് ചെയ്യുക. പിള്ളേര് കണ്ട് കയ്യടിക്കട്ടെ... ആ പിന്നേ, അടിച്ചുമാറ്റിയ പോസ്റ്റുകൾ ഈ വിഭാഗത്തിൽ കൊണ്ടിട്ടാൽ കാരണവർ അത് ടാഗിൽ നിന്ന് നീക്കം ചെയ്യുന്നതാണ്. പിന്നെ കാരണവർ കലിപ്പാണ് എന്നൊന്നും പറഞ്ഞേക്കരുത്.
#

ഷെയർചാറ്റ് Talent

ഷെയർചാറ്റ് Talent - ShareChat
254.1k views
20 days ago
ജലത്തെ കുറിച്ച് ഇതിലും അർത്ഥവത്തായ വരികൾ അധികം കാണുവാൻ സാധിക്കില്ല. ലോക ജലദിനത്തിൽ നമ്മെ ചിന്തിപ്പിക്കുന്ന വാക്കുകൾ കവിതാരചനാമത്സരത്തിലൂടെ ഈ തറവാടിന്റെ മതിലിൽ കുറിച്ചിട്ട ഹൃദയമില്ലാത്ത കലാകാരന് കാരണവരുടെ വക ഒരു കുതിരപ്പവൻ ഇരിക്കട്ടെ !!! ഈ പോസ്റ്റിന്റെ മുതലാളി ഇനി മുതൽ സാഹിത്യം വിഭാഗത്തിലെ ടോപ് ക്രിയേറ്റർ ആയിരിക്കും. അഭിനന്ദനങ്ങൾ സുഹൃത്തേ... @hridyamillathavan007
#

ഷെയർചാറ്റ് കവിതാരചനാമത്സരം

384.7k views
27 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post
Share on other apps
Facebook
WhatsApp
Unfollow
Copy Link
Report
Block
I want to report because