𝓡𝓪𝓳𝓪𝓶𝓸𝓷𝔂
3K views • 5 days ago
അരിപ്പൊടി ഇല്ലെങ്കിലെന്താ ? നല്ല കിടിലൻ പാലപ്പം ഇങ്ങനെ ഉണ്ടാക്കൂ, അതും നിമിഷങ്ങൾക്കുള്ളിൽ
😋😋😋😋😋😋😋😋
പാലപ്പം എല്ലാവർക്കും ഇഷ്ടമുള്ള പ്രഭാത ഭക്ഷണം ആണ്. എന്നാൽ അരി കുതിർത്ത്, അരച്ച്, പുളിപ്പിച്ചെടുക്കുന്ന മാവ് ഉപയോഗിച്ച് തയ്യാറാക്കുന്ന പാലപ്പം എപ്പോഴും വീട്ടിൽ ഉണ്ടാക്കാൻ കഴിയണമെന്നില്ല. എന്നാൽ അത്രയ്ക്കൊന്നും ഇനി മെനക്കെടേണ്ട… നിമിഷ നേരം കൊണ്ട് തയ്യാറാക്കാൻ പറ്റിയ റവ പാലപ്പം ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കിയാലോ ?
അവശ്യ ചേരുവകൾ:-
😋😋😋😋
റവ- 2 കപ്പ്
തേങ്ങ ചിരകിയത്- 1 കപ്പ്
ചോറ്- 1/2 കപ്പ്
പഞ്ചസാര- 4 ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ഇൻസ്റ്റൻ്റ് യീസ്റ്റ്- 1 ടീസ്പൂൺ
ചെറുചൂടുവെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
😋😋😋😋
ആദ്യം ഒരു ചെറിയ പാത്രത്തിൽ ചെറുചൂടുവെള്ളത്തിൽ ഇൻസ്റ്റൻ്റ് യീസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് 10 മിനിറ്റ് വരെ മാറ്റിവെക്കാം. ഒരു മിക്സിയുടെ ജാറിൽ റവ, ചിരകിയ തേങ്ങ, ചോറ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർക്കാം. ഇതിലേക്ക് തയ്യാറാക്കിയ യീസ്റ്റ് മിശ്രിതവും ആവശ്യത്തിന് ചെറുചൂടുവെള്ളവും ചേർക്കാം. ഇത് നന്നായി അരച്ചെടുക്കാം, ശേഷം ഒരു പാത്രത്തിലേയ്ക്കു മാറ്റി 2 മണിക്കൂറെങ്കിലും അടച്ചു സൂക്ഷിക്കാം. പാലപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് തയ്യാറാക്കിയ മാവ് ഒഴിക്കാം. ശേഷം അടച്ചു വച്ച് വേവിക്കാം. നല്ല കിടിലൻ പാലപ്പം തയാർ.
😋😋😋😋
#റവ പാലപ്പം 😋😋😋 #രുചി #രുചി #🔥ഓർമ്മകളുടെ പൂക്കാലം🥰
വീട്ടിലെ കാഴ്ചകളും♥️
ചില കാഴ്ചപ്പാടുകളും 🙏 #വീട്ടിലെ പാചകം 😋😋
22 likes
36 shares