#💖 ഒറ്റയ്ക്ക് വഴിവെട്ടി വന്ന അമൃത രാജൻ; രാജ്യത്തിൻറെ ഹൃദയം കവർന്ന് മലയാളി #👌 വൈറൽ വീഡിയോസ് #🎶 ഹിന്ദി സോങ്‌സ് 💖ദേശീയ ടെലിവിഷൻ ചാനലിലെ ഹിന്ദി മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തിയ മലയാളി പെൺകുട്ടിയുടെ ഓഡിഷൻ വിഡിയോ കണ്ടത് 60 മില്യൻ ആളുകൾ. ശ്രേയ ഘോഷാൽ, വിശാൽ ദദ്‍ലാനി, ബാദ്ഷാഹ് എന്നിവരടങ്ങുന്ന വിധികർത്താക്കൾക്കു മുൻപിൽ ഉടുപ്പിന്റെ പോക്കറ്റിൽ കയ്യിട്ട് വളരെ കൂളായി ആ പെൺകുട്ടി പാടിയത് സംഗീത ഇതിഹാസങ്ങളായ ഹരിഹരനും സുജാത മോഹനും പാടി അനശ്വരമാക്കിയ ബോളിവുഡ് ഗാനം ‘ഹേ രാമ യേ ക്യാ ഹുവാ’! രോമാഞ്ചത്തോടെയല്ലാതെ ആ വിഡിയോ കണ്ടിരിക്കാനാവില്ല. നിമിഷനേരത്തിൽ ഇന്റർനെറ്റ് സെൻസേഷനായി അമൃത രാജൻ എന്ന പെരുമ്പാവൂരുകാരി!ഓഡിഷന് പാടി തുടങ്ങുന്നതിനു മുൻപെ ഗായിക ശ്രേയാ ഘോഷാലിന്റെ ശ്രദ്ധ കവർന്നിരുന്നു ഈ മിടുക്കി. ഇതുവരെ ആരും കേൾക്കാത്ത തരത്തിലുള്ള സൗണ്ട് ചെക്ക് നടത്തിയ അമൃത വേദിയിൽ പാടുന്നതിനു മുൻപെ കയ്യടി നേടി. സംഗീതാത്മകമായിരുന്നു ആ സൗണ്ട് ചെക്ക്. ‘ചെക്ക് ചെക്ക് ചെക്ക്’ എന്നത് വെറുതെ പറഞ്ഞു പോകാതെ ഒരീണത്തിൽ പാടിയ അമൃതയെ കണ്ട് ശ്രേയ ഘോഷാൽ പറഞ്ഞു, ‘പാടുന്നതിനു മുൻപെ ഇംപ്രസ് ചെയ്തു കളഞ്ഞല്ലോ. ഇനിയിപ്പോൾ പാട്ടിനെക്കുറിച്ച് വൻ പ്രതീക്ഷ ആണ്’ എന്ന്! ആ പ്രതീക്ഷ വെറുതെ ആയില്ല. വളരെ സങ്കീർണമായ‘ഹേ രാമ യേ ക്യാ ഹുവാ’ എന്ന ഗാനം ആരെയും അദ്ഭുതപ്പെടുത്തും വിധം അനായാസമായി അമൃത പാടി. അതും ഒരു ലൈവ് വേദിയിൽ ഒരു പ്രഫഷനൽ ഗായിക പാടുന്നതു പോലെ! പാടിയ ഓരോ സ്വരവും അവർ അത്രയും ആസ്വദിച്ചായിരുന്നു പാടിയത്. ഒരു റിയാലിറ്റി ഷോയുടെ ഓഡിഷനിൽ പൊതുവെ കാണാറുള്ള അമ്പരപ്പോ പരിചയക്കുറവോ ഒന്നും അമൃതയിൽ ഉണ്ടായിരുന്നില്ല. പാടി തഴക്കം വന്ന ഒരു പെർഫോർമറെ പോലെ ആ ഓഡിഷൻ വേദിയെ അമൃത കീഴടക്കി.