വരികൾ
102 Posts • 771K views
വഴിപാടുകളും പൂജകളുമെല്ലാം മുടങ്ങി കിടക്കുന്നതിന്റെ പേരിൽ കാണണമെന്ന് തോന്നുമ്പോഴൊന്നും ദർശനമൊരുക്കാത്തൊരു ദേവി വസിക്കുന്നുണ്ട് ഇന്നവന്റെ ലോകത്ത്... ഒരിക്കൽ ആ കാവ് തീണ്ടി അവളെ എന്നന്നേക്കുമായി സ്വന്തമാക്കാൻ ശ്രമിച്ചവനാണ്... കാണാതിരിക്കുമ്പോഴെല്ലാം ഓർമ്മകളുടെ ശ്രീകോവിൽ തുറന്ന് അവൾ പുറത്തുവരുന്നതും നോക്കിയിരിക്കുന്നവനാണ്... ആയുസ് നന്നേ കുറവാണെങ്കിലും അവൾ ഒരുക്കുന്ന സ്വപ്നങ്ങളിൽ ജീവിക്കാൻ ഒരു രാവിന്റെ മറയൊരുക്കി കാത്തിരുന്നവനാണ് ... നിനക്കും എനിക്കും ഒന്നിക്കാൻ മരണത്തിനപ്പുറവും ഒരു ലോകമുണ്ടെന്ന് വെറുതെ വിശ്വസിച്ചവനാണ്..!!🦋🦋 #വരികൾ
10 likes
9 shares