ശവാസനം ⭕😂⭕
1 Post • 166 views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
2K views 4 months ago
‘ശവാസനം’ കൂട്ടക്കൊലയെന്ന് തെറ്റിദ്ധരിച്ച്‌ പോലീസിനെ അറിയിച്ച്‌ കാഴ്ചക്കാര്‍; വൈറലായി വീഡിയോ ⭕⭕⭕⭕⭕⭕😂 യുകെയില്‍ യോഗാ ക്ലാസിനിടെ ആളുകള്‍ ശവാസനം കിടന്നത് കണ്ട് കൂട്ടക്കൊലയെന്ന് തെറ്റിദ്ധരിച്ചു. പിന്നാലെ പോലീസും ആംബുലന്‍സു മെത്തി ആകെ ബഹളം. സംഭവത്തിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. യുകെയിലെ ലിങ്കണ്‍ഷെയറിലെ സീസ്‌കേപ്പ് കഫേയിലാണ് 22 വയസുകാരിയായ മില്ലി ലോസിന്‍റെ നേതൃത്വത്തില്‍ യോഗ ക്ലാസ് നടന്നത്. ഇതിനിടെയാണ് ഈ അസാധാരണ സംഭവം നടന്നത്. 2023 സെപ്റ്റംബർ ഏഴിന് നടന്ന സംഭവത്തിന്‍റെ വീഡിയോ അടുത്തിടെ റിയല്‍ ഗൗരവ് ചൗഹാന്‍ എന്ന യോഗാ പരിശീലകന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ‘ശവാസനം കണ്ട് തെറ്റിദ്ധരിച്ച്‌ അയല്‍വാസി 911 -ല്‍ വിളിച്ച്‌ കൂട്ടക്കൊലയാണെന്ന് പരാതിപ്പെട്ടു’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. ഇതിനകം രണ്ടര ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. കൂട്ടക്കൊലയെ കുറിച്ച്‌ അറിയിപ്പ് കിട്ടിയതിന് പിന്നാലെ പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ മാത്രമാണ് യോഗ പരിശീലകയും മറ്റുള്ളവരും സംഭവം അറിഞ്ഞത്. പോലീസ് എത്തിയപ്പോഴും ആർക്കും അനക്കമൊന്നു മുണ്ടായിരുന്നില്ല. ഒടുവില്‍ അടുത്ത് പോയപ്പോള്‍ മാത്രമാണ് അത് യോഗാസനമാണെന്ന് പോലീസിനും വ്യക്തമായത്. തുടർന്ന് സംഭവം വിളിച്ച്‌ അറിയിച്ച അയല്‍വാസിയെ പോലീസ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. യോഗ പരിശീലക തന്‍റെ ഏഴ് വിദ്യാർത്ഥികളുമായി ക്ലാസ് അവസാനിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. വഴിയിലൂടെ പോയ രണ്ട് നായ നടത്തക്കാര്‍ കെട്ടിടത്തിന്‍റെ ജനലിലൂടെ എത്തി നോക്കുന്നത് മില്ലി ലോസ് കണ്ടിരുന്നു. എന്നാല്‍ അത് ഇത്തരമൊരു പ്രശ്നത്തിലേക്ക് എത്തിക്കുമെന്ന് കരുതിയില്ലെന്നും പിന്നീട് അവര്‍ പറഞ്ഞു. താനൊരു മേലങ്കി ധരിച്ച്‌ ചെറിയ ശബ്ദത്തില്‍ ഡ്രം വായിച്ച്‌ ശവാസനം കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു. ഈസമയത്താണ് ഒരു ദമ്ബതികള്‍ നായയുമായി അത് വഴി പോയത്. ഇവര്‍ സംശയകാരമായി നോക്കിയ ശേഷം അപ്പോള്‍ തന്നെ കടന്ന് പോയി. പക്ഷേ, പിന്നാലെ പോലീസ് വന്നപ്പോഴാണ് കാര്യത്തിന്‍റെ ഗൗരവും മനസിലായതെന്നും മില്ലി പിന്നീട് പറഞ്ഞു. ആളുകള്‍ അനങ്ങാതെ തറയില്‍ മലര്‍ന്ന് കിടക്കുന്നത് കണ്ടവരാരോ തെറ്റിദ്ധരിച്ചതാകാമെന്ന് സീസ്‌കേപ്പ് കഫേ പിന്നീട് അവരുടെ ഫേസ്ബുക്ക് പേജിലും വിശദീകരണവുമായെത്തി. അടുത്തിടെ പങ്കുവയ്ക്കപ്പെട്ട സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ⭕⭕⭕😂 #ശവാസനം ⭕😂⭕ #കൗതുക കാഴ്ചകൾ #കൗതുക വാർത്തകൾ 🤔🤔
28 likes
1 comment 27 shares