ഡോ ബി ആർ അംബേദ്കർ
104 Posts • 88K views
AARSHA VIDYA SAMAJAM
633 views 18 days ago
*PART 4 അംബേദ്കർ അംഗീകരിച്ച സനാതനധർമ്മത്തിലെ ബ്രഹ്മസിദ്ധാന്തം* https://youtu.be/uzCuWpkjxNo?si=WyM03gnd7O9H41mv *സനാതനധർമ്മത്തെ ആക്ഷേപിക്കുന്നവർക്ക് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ ആർ മനോജ് ജിയുടെ മറുപടി: നാലാം ഭാഗം (15 min 09 sec)* "അംബേദ്കറിസ്റ്റുകൾ" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലർ അദ്ദേഹത്തിൻ്റെ പേരിൽ ഹിന്ദുധർമ്മത്തെ നിർദ്ദയം വിമർശിക്കുന്നത് പതിവാണ്. എന്നാൽ "ജനാധിപത്യത്തിന് ഏറ്റവും ശക്തമായ അടിത്തറ നൽകുന്നത് സനാതനധർമ്മത്തിലെ ബ്രഹ്മസിദ്ധാന്തമാണെന്ന്" അംബേദ്കർ നിരീക്ഷിച്ചിരുന്നു. ആത്യന്തികമായി, പൗരന്മാരെല്ലാവരും ഒരേ പ്രപഞ്ചസത്യത്തിന്റെ ഭാഗമാണെന്ന ബോധമാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ കാതൽ എന്ന അംബേദ്കറുടെ വാക്യങ്ങൾ ആചാര്യശ്രീ മനോജ് ജി തെളിവുകളായി നൽകുന്നു. ഹൈന്ദവസമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ, ജാതിചിന്ത, അയിത്തം തുടങ്ങിയവയെ അംബേദ്ക്കർ എതിർത്തിരുന്നു. നവോത്ഥാനത്തിന് നേതൃത്വം നൽകിയ ആധ്യാത്മികാചാര്യന്മാരും സനാതനധർമ്മവിരുദ്ധമായ ഈ മാമൂൽവാദങ്ങൾക്കെതിരെ പൊരുതി. "ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ചും അംബേദ്കർ നൽകിയ മുന്നറിയിപ്പുകൾ അദ്ദേഹത്തിൻ്റെ ഇന്നത്തെ ചില "അനുയായികൾ" (?) ചെവിക്കൊള്ളാൻ തയ്യാറാകുന്നില്ലെന്നും ആചാര്യ ജി വിശദമാക്കി. ആർഷവിദ്യാസമാജം എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴ് മുതൽ എട്ട് വരെ മലയാളത്തിൽ സംഘടിപ്പിക്കുന്ന അദ്ധ്യാത്മികശാസ്ത്രം കോഴ്സിൻ്റെ 30/12/2025-ൽ നടന്ന ക്ലാസ്സിൽ നിന്നെടുത്ത പ്രസക്തമായ ഭാഗങ്ങളിൽ നിന്ന്!! #🔱 സനാതന ധർമ്മം 🕉️ #ambedkar #ഡോ ബി ആർ അംബേദ്കർ #Aacharya Sri Manoj ji #aarshavidyasamajam
11 likes
13 shares