മഴ
1K Posts • 9M views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
622 views 2 days ago
അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയും ഒപ്പം കാറ്റുമെത്തും; സൂക്ഷിക്കണേ… 🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️ സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ആണ് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കൂടാതെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 25/09/2025 അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ENGLISH SUMMARY: Thunderstorm with Moderate rainfall with surface wind speed reaching 40 kmph is very likely at isolated places in the Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki & Ernakulam districts; Thunderstorm with Light rainfall with surface wind speed reaching 40 kmp is very likely at isolated places in all other districts of Kerala. IMD-KSEOC-KSDMA 🌧️🌧️🌧️🌧️🌧️ #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #മഴ #കാലാവസ്ഥ #കാലാവസ്ഥ അറിയിപ്പ്
6 likes
9 shares