𝓡𝓪𝓳𝓪𝓶𝓸𝓷𝔂
637 views • 1 months ago
നെഞ്ചെരിച്ചലാണോ പ്രശ്നം? രാത്രിയിലെ ഈ ശീലമൊന്ന് മാറ്റിനോക്കൂ…
💢⭕💢⭕💢⭕💢⭕
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് നെഞ്ചെരിച്ചൽ. പ്രായഭേദമന്യേ എല്ലാവരെയും ഇത് ബുദ്ധിമുട്ടിക്കാറുണ്ട്. നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ചെറിയ ഒരു ശ്രദ്ധ വരുത്തിയാൽ നെഞ്ചെരിച്ചലിന് പരിഹാരം കാണാനാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ആമാശയത്തിലെ ആസിഡ് തൊണ്ടയിലേക്ക് തികട്ടി വരുന്നതുമൂലം നെഞ്ചിലുണ്ടാകുന്ന പുകച്ചിലാണ് നെഞ്ചെരിച്ചലിന് കാരണം. തുടർച്ചയായി ഈ പ്രശ്നമുണ്ടാകുമ്പോൾ അതിനെ ഗ്യാസ്ട്രോ-ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് എന്ന് വിളിക്കും. ഭക്ഷണ സാധനങ്ങളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മാത്രമല്ല മാനസിക സമ്മർദം പോലും നെഞ്ചെരിച്ചലിന് കാരണമാകാറുണ്ട്.
നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത് പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമാണ്. നെഞ്ചെരിച്ചിൽ, നെഞ്ചിൽ അനുഭവപ്പെടുന്ന പുകച്ചിൽ, വായിൽ പുളിയോ കയ്പ്പോ അനുഭവപ്പെടുന്നത്, വയറുവീർക്കുന്നത്, ഏമ്പക്കം എന്നിങ്ങനെ പോകുന്നു ലക്ഷണങ്ങൾ. രാവിലെ ഉണ്ടാകുന്ന ശബ്ദമടപ്പ്, തൊണ്ടവേദന, തൊണ്ടയിൽ എന്തോ കുടുങ്ങിയതുപോലെയുള്ള തോന്നൽ എന്നിവയും നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങളിൽപ്പെടും.
ഇന്ന് പലരും രാത്രി ഏറെ വൈകിയും ഭക്ഷണം കഴിക്കുന്നവരാണ്. അതൊരു ശീലമായി മാറി. ആളുകളുടെ ജോലിസമയവും എളുപ്പത്തിൽ ലഭ്യമാകുന്ന ഇൻസ്റ്റന്റ് ഭക്ഷണങ്ങളും മൂലം രാത്രി പത്തിന് ശേഷമാണ് പലരും ഡിന്നർ കഴിക്കുന്നത്. ഈ ശീലം ദഹനവ്യവസ്ഥയ്ക്ക് പണി തരുമെന്ന് മുന്നറിയിപ്പ് തരുകയാണ് വിദഗ്ധർ.
ദഹനത്തെ മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ഈ ശീലം കാരണമായേക്കും. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് നന്നല്ല. ശരീരം വിശ്രമിക്കാൻ തയ്യാറെടുക്കുമ്പോഴാണ് വയറിങ്ങനെ നിറഞ്ഞിരിക്കുന്നത് എന്നോർക്കണം. ഉറങ്ങാൻ കിടക്കുമ്പോൾ വയറും അന്നനാളവും ഒരേ തലത്തിൽ വരികയും ഇത് ആസിഡ് മുകളിലേക്ക് വരുന്നതിന് കാരണമാകുകയും ചെയ്യും. തുടർച്ചയായ നെഞ്ചെരിച്ചിൽ, തൊണ്ടയിൽ അസ്വസ്ഥത എന്നിവയിലേക്ക് ഇത് നയിക്കും.
ഉറക്കത്തേയും രാത്രി വൈകിയുള്ള ഈ ഭക്ഷണം കഴിക്കൽ പ്രതികൂലമായി ബാധിച്ചേക്കും. ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുന്നതുമൂലം കുടലിൽ അസ്വസ്ഥതയുണ്ടാകും. ഇത് ഉറക്കം നഷ്ടപ്പെടുത്തും, നിങ്ങളെ ക്ഷീണിതരാക്കും. രാത്രിയിലെ ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ആരോഗ്യത്തിൽ വലിയ ഗുണം ചെയ്യും. നേരത്തെ അത്താഴം കഴിക്കുന്നത് ഒരു ശീലമാക്കാം. കൊഴുപ്പും എണ്ണമയവുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും പതിവായി കഴിക്കാതെ ഇരിക്കുന്നതും നല്ലതാണ്.
💢⭕💢⭕💢⭕💢⭕
#നെഞ്ചിരിച്ചിൽ⭕⭕ #ആരോഗ്യരംഗം😍😍😍 #ആരോഗ്യരംഗം
12 likes
10 shares