Failed to fetch language order
അപകടം
419 Posts • 799K views
ഒരേസമയം പൊട്ടിത്തെറിച്ചത് 234 സ്മാർട്ട്ഫോണുകൾ! ദുരന്തത്തിൻ്റെ ആഘാതം വർദ്ധിപ്പിച്ചത് ഇതാണ് 😮👇 ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ ബസ് തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കവേ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അപകടസമയത്ത് തീപിടിച്ച ബസിനുള്ളിൽ 234 സ്മാർട്ട്ഫോണുകൾ ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ഈ ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചതാണ് തീയുടെ തീവ്രത വർദ്ധിപ്പിച്ചതെന്ന് ഫോറൻസിക് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ഈ ദാരുണമായ അപകടത്തിൽ 20 പേരാണ് മരണപ്പെട്ടത്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള മംഗനാഥ് എന്ന വ്യവസായി 46 ലക്ഷം രൂപ വിലമതിക്കുന്ന 234 സ്മാർട്ട്ഫോണുകളാണ് ബെംഗളൂരുവിലെ ഒരു ഇ-കൊമേഴ്സ് കമ്പനിക്കായി പാഴ്‌സലായി അയച്ചത്. അവിടെനിന്നാണ് ഈ ഫോണുകൾ ഉപഭോക്താക്കളിലേക്ക് വിതരണം ചെയ്യേണ്ടിയിരുന്നത്. ഫോണുകൾ കത്തുന്നതിനിടെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട്ഫോണുകൾക്ക് പുറമേ, ബസിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ പി വെങ്കിട്ടരാമൻ പറഞ്ഞു. ചൂട് വളരെ കൂടുതലായിരുന്നതിനാൽ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകൾ പോലും ഉരുകിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ധന ചോർച്ചയാണ് മുൻഭാഗത്ത് തീ പടരാൻ കാരണം എന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. ബൈക്കുമായുണ്ടായ അപകടത്തെ തുടർന്ന് ബസിനടിയിൽ കുടുങ്ങിയ ബൈക്കിലെ പെട്രോൾ ടാങ്കിൽ നിന്ന് തീ പാണ്ഡുകയും അത് ബസ് മുഴുവൻ പടരുകയും ചെയ്‌തതായാണ് പ്രാഥമിക വിലയിരുത്തൽ. 🥺🙏 #🆕 ഇന്നത്തെ അപ്ഡേറ്റ്സ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #അപകടം
8 likes
9 shares