Failed to fetch language order
കർക്കിടക ബലി ആശംസകൾ
53 Posts • 228K views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
671 views 2 months ago
കര്‍ക്കിടക വാവ് : സൂര്യചന്ദ്രന്‍മാര്‍ ഒരുമിക്കും, കര്‍ക്കിടക വാവില്‍ ബലിതര്‍പ്പണം വിട്ടുപോയാല്‍ ഫലങ്ങള്‍ . 🔶🔷🔶🔷🔶🔷🔶 ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ഇന്ന് 2025 ജൂലൈ 24-നാണ് വരുന്നത്. ഈ ദിനത്തില്‍ പിതൃതര്‍പ്പണത്തിന് ഏറ്റവും അത്യുത്തമ ദിനമായാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ പൂര്‍വ്വികരുടെ ആവശ്യങ്ങള്‍ അനുസരിച്ച് അവരുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുന്ന കര്‍മ്മങ്ങളാണ് ഈ ദിനത്തില്‍ നടക്കുന്നത്. അതിനെ പിതൃതര്‍പ്പണം എന്നാണ് പറയുന്നത്. ജ്യോതിഷ പ്രകാരവും ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. എന്നാല്‍ ഈ ദിനത്തില്‍ പിതൃതര്‍പ്പണം നടത്താന്‍ സാധിക്കാതെ വന്നാല്‍ ചില കാര്യങ്ങള്‍ നമുക്ക് അനുഭവത്തില്‍ പിതൃക്കള്‍ കാണിച്ച് തരുന്നു. ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യനും ചന്ദ്രനും ഒത്തു ചേരുന്ന ദിനമാണ് പിതൃതര്‍പ്പണം നടക്കുന്നത്. ഈ ദിനത്തിലാണ് കര്‍ക്കിടക വാവ് വരുന്നത്. പിതൃക്കളെ പ്രീതി പെടുത്തുന്നതിനും അവരുടെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനും വേണ്ടിയാണ് അന്നത്തെ ദിവസം തര്‍പ്പണം നടത്തുന്നത്. അതില്‍ വീഴ്ച സംഭവിച്ചാല്‍ ജീവിതത്തില്‍ കാണുന്ന ചില ലക്ഷണങ്ങളുണ്ട്. ജ്യോതിഷ പ്രകാരം പറഞ്ഞാല്‍ ഇത്തരം നിമിത്തങ്ങള്‍ നിരന്തരമെങ്കില്‍ ഉടന്‍ തന്നെ പരിഹാരം കാണേണ്ടതാണ്. രാജയോഗത്തില്‍ ജീവിതം മാറും 31 ദിനങ്ങള്‍: കര്‍ക്കിടകം 5 കഴിയുന്നതോടെ തെളിഞ്ഞ് വരും യോഗം ഈ നാളുകാര്‍ക്ക്‌ തര്‍പ്പണം നടത്താന്‍ സാധിക്കാതിരുന്നാല്‍ കര്‍ക്കിടക മാസത്തില്‍ കര്‍ക്കിടക വാവ് വരുന്ന ദിനം പിതൃക്കള്‍ക്ക് തര്‍പ്പണം നടത്താന്‍ സാധിക്കാതിരുന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ സൂചനകള്‍ നല്‍കുന്നു. പലപ്പോഴും ഏത് കാര്യത്തിനും ആവര്‍ത്തിച്ചുള്ള തടസ്സങ്ങള്‍ നേരിടേണ്ടി വരും. കൂടാതെ വിവാഹത്തിന്റ കൂടുതല്‍ കാലതാമസം നേരിടുന്നു. സന്താനസൗഭാഗ്യത്തിന് കാലതാമസം നേരിടേണ്ടി വരും. എത്രയൊക്കെ കഠിനാധ്വനാനം ചെയ്തിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിടാതെ നിങ്ങളെ പിന്തുടരുന്നു. അത് മാത്രമല്ല പല കാര്യങ്ങളിലും ആവര്‍ത്തിച്ചുള്ള തടസ്സവും നിങ്ങള്‍ക്കുണ്ടാവുന്നു. മാനസികമായും ശാരീരികമായും വിശദീകരിക്കാനാവാത്ത രീതിയില്‍ അസ്വസ്ഥതകളും തളര്‍ച്ചയും നിങ്ങള്‍ക്കുണ്ടാവുന്നു. എന്തുകൊണ്ട് ഈ ദിനം പ്രധാനപ്പെട്ടത്? എന്തുകൊണ്ടാണ് ഈ ദിനം വളരെയധികം പ്രധാനപ്പെട്ടത് എന്ന് നമുക്ക് നോക്കാം. കര്‍ക്കിടക വാവില്‍ സംഭവിക്കുന്ന ഗ്രഹമാറ്റങ്ങളും ഭൂമിയിലെ ഓരോ സ്പന്ദനങ്ങളും നമുക്ക് നമ്മുടെ പിതൃക്കളുമായുള്ള ആത്മബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല പൂര്‍വ്വിക ശക്തികളുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ സാധിക്കുന്നതുമായ ഒരു ദിവസമാണ് കര്‍ക്കിടക വാവ് ദിനം. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ തര്‍പ്പണം ചെയ്യാതിരിക്കുക എന്നത് പലപ്പോഴും നമ്മുടെ പിതൃക്കളുടെ മോക്ഷത്തിനും അവര്‍ നിങ്ങള്‍ക്ക് നല്‍കുന്ന അനുഗ്രഹത്തിനും തടസ്സം സൃഷ്ടിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ പിതൃതര്‍പ്പണം ചെയ്യാന്‍ ശ്രദ്ധിക്കുക. കര്‍ക്കിടകം ശുഭാരംഭമോ? 27 നാളുകാരും സമയാസമയം ഗുണവര്‍ദ്ധനവിന് അനുഷ്ഠിക്കേണ്ടത് പരിഹാരങ്ങള്‍ ഇപ്രകാരം എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴും പലര്‍ക്കും ബലിതര്‍പ്പണം ഈ ദിനത്തില്‍ ചെയ്യാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ ഈ ദിനത്തില്‍ എന്തെങ്കിലും തരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് തര്‍പ്പണം നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന് ചില പരിഹാരങ്ങള്‍ കാണാവുന്നതാണ്. കര്‍ക്കിടക വാവില്‍ നിങ്ങള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത് വരുന്ന അമാവാസി ദിനത്തില്‍ നിങ്ങള്‍ക്ക് തര്‍പ്പണം നടത്താവുന്നതാണ്. അത് കൂടാതെ അടുത്ത 15 ദിവസത്തേക്ക് ദിനവും 108 തവണ 'ഓം നമോ ഭഗവതേ വാസുദേവായ' അല്ലെങ്കില്‍ 'പിതൃ ഗായത്രി മന്ത്രം' ജപിക്കേണ്ടതാണ്. പൂര്‍വ്വികരുടെ പേരില്‍ ദാനധര്‍മ്മങ്ങള്‍ നടത്തേണ്ടതാണ. അന്നദാനം ചെയ്യുകയും വസ്ത്രം ദാനം ചെയ്യുകയും ചെയ്യേണ്ടതാണ്. ഇതെല്ലാം നിങ്ങള്‍ക്ക് ജീവിതത്തില്‍ പിതൃദ0ാേഷത്തെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് സാധിക്കുമ്പോള്‍ ബലി തര്‍പ്പണം നടത്തുന്നതിന് വേണ്ടി തിരുനെല്ലി, രാമേശ്വരം, ഗയ എന്നിവിടങ്ങളില്‍ ബലി തര്‍പ്പണം നടത്താവുന്നതാണ്. ഇതെല്ലാം നിങ്ങളില്‍ പിതൃദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുകയും ചെയ്യുന്നു. #കർക്കിടക വാവ്ബലി 2022 #കർക്കിടക വാവ് 🙏🙏🙏 #കർക്കിടക ബലി ആശംസകൾ #കർക്കിടക വാവ്
7 likes
1 comment 7 shares