ഈ വര ഒന്ന് നേരെ പോയാൽ തീരാവുന്ന അഹങ്കാരമേ മനുഷ്യരായ നമ്മൾക്കുള്ളു 💯..... എന്നിട്ടും അതോർക്കാതെ മനുഷ്യർ എന്തെല്ലാം ആണല്ലേ ചെയ്ത് കൂട്ടുന്നത്.....തമ്മിൽ തല്ലുന്നു, കൊലകൾ നടത്തുന്നു, പീഡിപ്പിക്കുന്നു, കക്കുന്നു, പരസ്പരം വാക്കുകൾ കൊണ്ട് പോരടിക്കുന്നു, സ്നേഹം കാണിച്ചു പറ്റിക്കുന്നു, സഹതാപം കാണിച്ചു പറ്റിക്കുന്നു എന്ന് വേണ്ട സകല കൊള്ളരുതായ്മകളും ചെയ്യുന്നു..... വെറും തത്കാലികരായ മനുഷ്യർ........ മനുഷ്യ നിർമിതമായ പല വസ്തുക്കൾക്കും വാറണ്ടിയും, ഗ്യാരണ്ടിയും ഉണ്ട്...... പക്ഷെ നമ്മൾ മനുഷ്യർക്കോ അങ്ങനെ ന്തേലും ണ്ടോ 🤔...... ഇല്ല 💯........ ഇത് സകലർക്കും അറിയാമെങ്കിൽ കൂടിയും ആരും അതൊന്നും ഒരു നിമിഷത്തേക്ക് പോലും ഓർക്കുന്നില്ല എന്നതാണ് സത്യം 💯..........
ഏത് നിമിഷം വേണമെങ്കിലും നിലച്ചു പോയേക്കാവുന്ന ഒരു ജീവൻ അത്രയല്ലേയുള്ളു നമ്മൾ മനുഷ്യർ...... പിന്നെന്തിനാവോ പരസ്പരം തല്ലാനും, കൊല്ലാനും, നശിപ്പിക്കാനും നടക്കുന്നത് ആവോ 🙂........... ന്റെ പ്രിയപ്പെട്ട മനുഷ്യരെ വെറും ഒരു ശ്വാസ ദൂരം കൊണ്ട് മാത്രം വിട്ട് പോകുന്ന നമ്മളെന്തിനാ മറ്റൊരാളുടെ വെറുപ്പിനും, കണ്ണീരിനും, ശാപത്തിനും കാരണക്കാരാവുന്നത് ഒന്നോർത്ത് നോക്കിയേ 🙂.......... പരസ്പരം സ്നേഹിച്ചു കഴിയാൻ പറ്റിയില്ലെങ്കിലും ആരെയും ദ്രോഹിക്കാൻ നമ്മള് കാരണം ആയിക്കൂടാ 💯...... ഇഷ്ടപ്പെടാൻ പറ്റാത്ത ആരെയും നിങ്ങള് സ്നേഹിക്കണ്ടന്നെ 😊..........
#📝 ഞാൻ എഴുതിയ വരികൾ #വട്ടെഴുത്തുക്കൾ #💭 എന്റെ ചിന്തകള്‍ #✍️Life_Quotes #❤ സ്നേഹം മാത്രം 🤗