🇲ⁱˢˢ അനാർക്കലി ❤️🔥
775 views •
*ഗണേശോത്സവത്തോടനുബന്ധിച്ച് ഒറ്റപ്പാലത്തെ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും*
1. 29.08.2024 തിയ്യതി ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് അന്നേദിവസം ഉച്ചക്ക് 3.00 മുതൽ രാത്രി 10.00 മണിവരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
2. പാലക്കാട് ഭാഗത്തു നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരുന്ന നിന്നും എല്ലാ വാഹനങ്ങളും മംഗലം ജംഗ്ഷനിൽ വലത്തോട്ട് തിരിഞ്ഞു മുരുക്കുംപൊറ്റ. വരോട്, കോതകുറുശ്ശി വഴി വാണിയംകുളം ജംഗ് ഷനിൽ എത്തി തുടരേണ്ടതാണ്.
3. കുളപ്പുളളി ഭാഗത്തു നിന്നും ഒറ്റപ്പാലം വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വാണിയംകുളം ജംഗ്ഷനിൽ നിന്നും കോതകുറുശ്ശി, വരോട്, മുരുക്കുംപൊറ്റ വഴി മംഗലം ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്
4. മായന്നൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മായന്നൂർ ടോൾ പ്ലാസ വരെ വന്ന് തിരികെ പോകേണ്ടതാണ്.
5. പത്തിരിപ്പാല ഭാഗത്തുനിന്നും ലക്കിടി റെയിൽവേ ഗെയ്റ്റ്. തിരുവില്ല്യാമല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾഅനുമതിയില്ലാതെ ലക്കിടി കൂട്ടുപാത ഭാഗത്തേക്ക് പ്രവേശിക്കാൻ പാടുളളതല്ല
6. ഘോഷയാത്ര വരുന്ന സമയം പാലപ്പുറം പോസ്റ്റ് ഓഫീസിനും ലെക്കിടി-കൂട്ടുപാതയ്ക്കും ഇടയിൽ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
6. പോക്കറ്റ് റോഡുകളിൽ നിന്നും വരുന്ന വാഹനങ്ങൾ പ്രസ്തുത സമയം സ്റ്റേറ്റ് ഹൈവേയിൽ കാഞ്ഞിരക്കടവ് ജംഗ് ഷനിൽ നിന്നും, ചുനങ്ങാട് റോഡിൽ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് മേൽപ്പറഞ്ഞ സമയം അനുമതിയില്ലാതെ വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ല.
7. കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
8. "ഹെവി ലോഡ് വാഹനങ്ങൾ പ്രസ്തുത വരാതിരിക്കാനും റോഡ് ബ്ലോക്ക് ഉണ്ടാവാതിരിക്കാനും എല്ലാ വാഹന ഉടമകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതും യഥാസമയങ്ങളിൽ പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്
9. അടിയന്തിര ഘട്ടങ്ങളിൽ പോലീസ്, ആംബുലൻസ്, ഫയർ ഫോഴ്സ് എന്നീ വാഹനങ്ങൾ കടന്നു പോകുവാൻ സൗകര്യം ചെയ്തു കൊടുക്കേണ്ടതാണ്. #KL51.ഒറ്റപ്പാലം #എന്റെനാട് ഒറ്റപ്പാലം #ഒറ്റപ്പാലം #❤️anarkali ❤️ #ഒറ്റപ്പാലം ന്യൂസ്
16 likes
10 shares

