#🤗 പിണക്കമെല്ലാം തീർന്നു' - മലയാളികളുടെ പ്രിയ നടിമാർ വീണ്ടും ഒന്നിച്ചു! #👌 വൈറൽ വീഡിയോസ് #❤️നടിമാരുടെ വൈറൽ വീഡിയോകളും ചിത്രങ്ങളും തൃഷയ്‌ക്കൊപ്പം സായാഹ്നം ആസ്വദിക്കുന്ന മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നയൻതാര. കടലിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെ എടുത്തതാണ് ഈ ചിത്രം. ഇരുവരും കറുപ്പ് ഔട്ട്ഫിറ്റിൽ സുന്ദരികളായാണ് ചിത്രങ്ങളിലുള്ളത്. പശ്ചാത്തലത്തിൽ സൂര്യാസ്തമയും മുടികളിൽ തഴുകിയ കാറ്റും ചേർന്നതോടെ ചിത്രങ്ങൾ കൂടുതൽ ഭംഗിയുള്ളതായി.
നേരത്തെ തൃഷയും നയൻതാരയും പിണക്കത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. വിഘ്‌നേഷ് ശിവന്റെ ഒരു ചിത്രത്തിൽ തൃഷയും നയൻതാരയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ അവസാന നിമിഷം തൃഷ പിന്മാറുകയും ആ വേഷത്തിൽ സാമന്ത അഭിനയിക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു ഈ റിപ്പോർട്ടുകൾക്ക് കാരണം. വിജയ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ തൃഷയുമായി അത്ര സൗഹൃദത്തിൽ അല്ല എന്ന തരത്തിൽ നയൻതാര മുമ്പ് സംസാരിച്ചിരുന്നു. തൃഷയുമായി പരിചയം മാത്രമാണുള്ളതെന്നും തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നുവെന്നുമാണ് നയൻതാര പറഞ്ഞത്.
ഇപ്പോൾ അവർ പിണക്കമെല്ലാം മറന്ന് ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. നയൻതാര പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ ഇത്തരത്തിൽ കമന്റുകളുണ്ട്. ഒരു നിമിഷം ഈ ചിത്രങ്ങൾ എഐ നിർമിതമാണോ എന്നുവരെ സംശയിച്ചു എന്നും ആരാധകർ കുറിച്ചിട്ടുണ്ട്.