കുടുംബക്കാരും, ബന്ധുക്കളും
നാട്ടുകാരും, കൂട്ടുകാരും
പിണങ്ങി പിരിഞ്ഞവരും
കൂടെ നടന്നവരും
ഒരു നോക്ക് കാണാൻ
വരുന്നൊരു ദിനമുണ്ട് നമുക്ക്
ശത്രുക്കൾ പോലും നമ്മെക്കുറിച്ചു നല്ലത് പറയുന്നൊരു ദിനം
നാം പുഞ്ചിരിച്ചാൽ തിരിച്ചു
മറു ചിരി തരാത്തവരും
നെഞ്ചിൽ തീരാ മുറിവ് തീർത്തവരും നമുക്ക് വേണ്ടി വെറുതെ കണ്ണു
നിറയ്ക്കുന്ന ഒരു ദിനം
ഓർക്കുക മനുഷ്യാ...
ഈ ലോകത്ത് എല്ലാം നേടിയെന്ന്
സ്വയം അഹങ്കരിക്കുമ്പോൾ
നേടിയതൊന്നും കൊണ്ട് പോവാൻ കഴിയില്ല എന്നുള്ളതും
മണ്ണോടു അലിഞ്ഞ് ചേരാനുള്ളത്
നമ്മുടെ ശരീരമല്ലാതെ മറ്റൊന്നുമില്ലെന്നും.
എത്ര വലിയ കൊട്ടാരത്തിലും
പട്ട് മെത്തയിൽ കഴിഞ്ഞാലും ആറടി മണ്ണിന്റെ തറയാണ്
മനുഷ്യാ നമ്മേ അവസാനം വരവേൽക്കുന്നത്
*അല്ലാഹുവേ റജബിലും ശഹ്ബാനിലും ഞങ്ങൾക്ക് ബറക്കത്ത് ചെയ്യുകയും പുണ്യ റമളാൻ മാസത്തിലേക്ക് ഞങ്ങളെ എത്തിക്കുകയും ചെയ്യണേ നാഥാ..*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
*2026 ജനുവരി 07*
*1447 റജബ് 17*
*1201 ധനു 23 ബുധൻ*
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #നിൻ്റെ പൊരുത്തത്തിലായി ജീവിക്കാൻ നീ ഞങ്ങൾക്ക് ഭാഗ്യം നൽകണേ റബ്ബേ #അല്ലാഹുവേ നീ ഇഷ്ട്ടം വെക്കുന്ന നിൻ്റെ അടിമകളിൽ ഞങ്ങളെയും ചേർക്കണേ നാഥാ #ഈമാനോടെയുള്ള നല്ല മരണം ഞങ്ങൾക്ക് നീ നൽകണേ റബ്ബേ 🤲