കേരളം നമ്പർ 1💚❤️⭕
1 Post • 110 views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
547 views 2 months ago
ഇന്ത്യയിലെ ആഴ്ച്ചകൾ നീണ്ട യാത്രകൾക്ക് ശേഷം ബാങ്കോക്കുകാരിയായ "എമ്മ" എന്ന യുവതി രാജ്യത്തുടനീളം താൻ സഞ്ചരിച്ച എട്ട് നഗരങ്ങൾക്ക് റേറ്റ് നൽകിയിരിക്കുന്നത് നോക്കൂ ❤️💚❤️💚❤️❤️💚❤️💚❤️ 1 ഡൽഹി --- 1/10 എവിടെ തിരിഞ്ഞാലും തുറിച്ചു നോട്ടങ്ങളും അസ്സഹനീയമായ ബഹളങ്ങളും നിർത്താതെയുള്ള ശബ്ദങ്ങളും കൊണ്ട് ഏറെ വെറുപ്പുളവാക്കിയ നഗരം.അവിടെ തനിച്ചു താമസിക്കുവാൻ ഏറെ ഭയപ്പെട്ടു.. 2 ആഗ്ര --- 3/10 സ്വസ്ഥതയോടെ എവിടേലുമിരുന്നാൽ നിർത്താതെയുള്ള ഹോണടികളും അതിനിടയിൽ കൂടി തട്ടിപ്പുകളും അരങ്ങേറുന്ന സ്ഥലം... ഒരുപാട് വിനോദ സഞ്ചാരികളെ പരിചയമുണ്ടേലും എന്നിൽ നിന്നും എന്തോ പ്രതീക്ഷയോടെ വേണമെന്നുള്ള മൈന്റ് ഓരോരുത്തരിലും കാണപ്പെട്ടു.. എന്നിരുന്നാലും താജ് മഹലിന്റെ ഭംഗിയെ അവർ വാനോളം പുകഴ്ത്തി.. 3 ജയ്പൂർ --- 5/10 ആഗ്രയെയും ഡൽഹിയെയും അപേക്ഷിച്ചു പിങ്ക് സിറ്റിയായ ജയ്പൂർ ഒരൽപ്പം മികവ് പുലർത്തിയതായി കണ്ടെങ്കിലും പകൽ സമയങ്ങളിലെ തുറിച്ചു നോട്ടത്തിന് ഇവിടേം ഒരു കുറവ് തോന്നിയില്ല... പോരാത്തതിന് ഇപ്പോഴും അവിടെത്തെ രീതികൾ വളരെ പരമ്പരാഗതമാണ്.. കോട്ടകളിലെ സന്ദർശന വേളയിൽ ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടെങ്കിലും രാത്രിയിൽ പുറത്തിറങ്ങുന്നത് ചിന്തിക്കാൻ പോലും പറ്റില്ല.. 4 പുഷ്‌കർ --- 6.5/10 വലിയ നഗരങ്ങൾ താണ്ടി പുഷ്‌കറിൽ എത്തിയപ്പോൾ ചെറിയൊരു ആശ്വാസം കിട്ടി...നാട്ടുകാരിൽ ഭൂരിപക്ഷവും വളരെ സൗമ്യരായി തോന്നി... ശാന്തവും ആത്മീയവുമായ ഒരു അനുഭവവും അവിടന്ന് ലഭിക്കുകയുണ്ടായി...പക്ഷേ ഒരു മുന്നറിയിപ്പ് അവർ നൽകുന്നുണ്ട്.. രാത്രി യാത്ര വളരെ സൂക്ഷിക്കണമെന്നും വൈകുന്നേരങ്ങളിലെ യാത്രകൾക്ക് മുൻകൂട്ടിയുള്ള ആസൂത്രണം വേണമെന്നും പറഞ്ഞ അവർ ചെറിയൊരു തട്ടിപ്പിന് അവിടെ ഇരയായതായും പറഞ്ഞു... 5 മുംബൈ --- 6.5/10 മുംബൈ നഗരത്തിൽ കുറച്ചുകൂടി സുരക്ഷിതത്വം തോന്നിയപ്പോൾ നഗരം എപ്പോഴും പ്രവാചനാതീതവും തിരക്കേറിയതുമായി തോന്നി....സ്ത്രീകൾ തനിച്ചു പുറത്തിറങ്ങി നടക്കുന്നു മറ്റുള്ള ആളുകൾ അവരവരുടെ കാര്യങ്ങൾ നോക്കി പോവുന്നു.. ഊമ്പർ കിട്ടാൻ ഇത്രയും എളുപ്പമുള്ള നഗരം വേറെയില്ല..മറ്റു നഗരങ്ങളെക്കാൾ മുംബൈ കുറച്ചു സുരക്ഷിതമായി തോന്നി 6 ഗോവ --- 8/10 ബീച്ച് സംസ്കാരത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഗോവയിൽ സ്വാതന്ത്ര്യബോധം കൂടുതൽ അനുഭവപ്പെട്ടു..പകൽ സമയത്തെ ഒരു പറുദീസ എന്ന് വിശേഷിപ്പിച്ച അവർ രാത്രി ജീവിതത്തിലെ അപാകതകളെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.... ഇരുട്ടു നിറഞ്ഞ ബീച്ചുകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുവാൻ പറഞ്ഞ അവർ പാനീയങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു.. 7 ഉദയ്പൂർ --- 8/10 നാട്ടുകാരുടെ മര്യാദ കണ്ട് ഏറെ അത്ഭുതം തോന്നിയ നഗരം... ബഹളങ്ങൾ ഇല്ലാത്ത അതിമനോഹരമായ തടാകങ്ങളുള്ള ഒരു വ്യത്യസ്തമായ നഗരം.. ഉത്തരേന്ത്യൻ നഗരങ്ങളിൽ പകൽ സമയത്ത് തനിയെ നടന്നിട്ട് ഏറ്റവും മികച്ച അനുഭവവും സുരക്ഷിതത്വവും സുഖവും തോന്നിയത് ഉദയ്പൂർ മാത്രമാണ്... 8 കേരളം --- 9/10 ഏറ്റവും ടോപ്പ് റേറ്റ് കിട്ടി കേരളം ഒന്നാമത് എത്തിയപ്പോൾ അവർ അതിന് കണ്ടെത്തിയ കാരണങ്ങൾ നിരവധിയാണ്.. വൃത്തി, ശാന്തത, ബഹുമാനമുള്ള നാട്ടുകാർ ഇതൊക്കെ കേരളത്തെ ഏറെ വ്യത്യസ്തമാക്കുന്നു... ഉത്തരേന്ത്യൻ ജനങ്ങളെ അപേക്ഷിച്ചു കേരളത്തിലുള്ളവർ ആതിഥ്യമര്യാദക്ക് വളരെയേറെ മുന്നിലായി തോന്നി എല്ലാ നഗരങ്ങളും കേരളം പോലെ ആയിരുന്നേൽ ഇന്ത്യ ഒരു സ്വപ്നയാത്രക്കുള്ള സ്ഥലമായി മാറിയേനെയെന്നും അവർ കൂട്ടിച്ചേർത്തു.. 💚❤️💚❤️💚❤️ #സഞ്ചാരം #കേരളം #കേരളം നമ്പർ 1💚❤️⭕
15 likes
10 shares