The Bengal Files
4 Posts • 780 views
AARSHA VIDYA SAMAJAM
10K views 13 days ago
“ ദി ബംഗാൾ ഫയൽസ് ” സിനിമയെക്കുറിച്ച് ആചാര്യ ശ്രീ കെ ആർ മനോജ് ജി എഴുതുന്ന ഒരു നിരൂപണം. അല്പം ദീർഘമായ ഒരു പോസ്റ്റ് ആണ്. ശ്രദ്ധയോടെ പൂർണമായി വായിക്കാനുള്ള ക്ഷമയുണ്ടാകണമെന്ന് ആമുഖമായി അഭ്യർത്ഥിക്കുന്നു. വിവേക് അഗ്നിഹോത്രി ജി സംവിധാനം ചെയ്ത ‘The Bengal Files’ സിനിമയുടെ Special സൗജന്യപ്രദർശനം ആർഷവിദ്യാസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ (19/9/2025) PVR (തിരുവനന്തപുരം Lulu mall) തിയേറ്റർ audi 3-യിൽ സംഘടിപ്പിച്ചു!! സർവ്വശ്രീ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ജി, മുൻ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ. രാമൻ പിള്ള ജി, ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ജി, കേരള മുൻ ഡിജിപി ടി പി സെൻകുമാർ ജി, കേരള മുൻ ജയിൽ ഡി ജി പി ആർ. ശ്രീലേഖ ജി, പ്രശസ്ത ഡോക്ടർ സേതുനാഥ് ജി, പ്രശസ്ത CA രഞ്ജിത്ത് കാർത്തികേയൻ ജി, VHP കേരള സ്റ്റേറ്റ് പ്രസിഡൻ്റ് വിജി തമ്പി ജി, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി എസ്. രാജൻ പിള്ള ജി, വിജയകൃഷ്ണൻ ജി, ജയകുമാർ (ഭാവചിത്ര), അനിൽ നമ്പ്യാർ ജി (Janam TV), ദുർഗാദാസ് ശിശുപാലൻ ജി, നിരവധി സംഘടനാനേതാക്കൾ തുടങ്ങിയ ക്ഷണിക്കപ്പെട്ട വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായ പ്രൗഢഗംഭീരമായ സദസിൽ, നിറഞ്ഞ സിനിമാഹാളിലിരുന്ന് ഞങ്ങൾ, AVS പ്രവർത്തകർ, സിനിമ കണ്ടു. ഇതിവൃത്തം (Script), സംഭാഷണം, സംവിധാനം, നടീനടന്മാരുടെ അഭിനയം, സാങ്കേതികമികവ് എന്നിവയിലെല്ലാം അത്യുത്തമമായ പ്രകടനം കാഴ്ചവച്ച ഈ ചിത്രം അവഗണിക്കപ്പെട്ടതിലുള്ള അത്ഭുതവും വേദനയും ധാർമ്മികരോഷവുമാണ് എല്ലാവരും പങ്കുവച്ചത്. ഒട്ടേറെ കഷ്ടപ്പാടുകൾ സഹിച്ച്, വെല്ലുവിളികൾ നേരിട്ട് “ ദി ബംഗാൾ ഫയൽസ് ” നമുക്ക് നൽകിയ Entire team ന്, പ്രത്യേകിച്ച് വിവേക് അഗ്നിഹോത്രി ജിയ്ക്ക് ആത്മാർത്ഥമായ സ്നേഹാഭിവാദനങ്ങൾ! സിനിമ ഉയർത്തുന്ന ചോദ്യങ്ങൾ: മന:സാക്ഷിയുള്ള ആർക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കുവാനാകില്ല. പ്രേക്ഷകഹൃദയങ്ങളെ എന്നും പൊള്ളിക്കുന്ന ചില ചോദ്യങ്ങൾ ഉയർത്തിയാണ് ഈ സിനിമ അവസാനിക്കുന്നത്. 1. പൗരന്മാരെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി, സിഖ് എന്ന് വേർതിരിക്കാതെ “ഭാരതീയൻ” എന്ന നിലയിൽ പരിഗണിക്കുന്ന യഥാർത്ഥ മതേതരസുവർണകാലം എപ്പോഴുണ്ടാകും? 2. ഹിന്ദു-മുസ്ലീം പ്രശ്നം പരിഹരിക്കാനാണ് പാകിസ്ഥാൻ രൂപീകരിച്ചത്. എന്നാൽ വിഭജനം യാഥാർത്ഥ്യമായിട്ടും ഹിന്ദു - മുസ്ലീം പ്രശ്നം അവസാനിക്കാതിരുന്നതെന്തുകൊണ്ട്? 3. ചിലർ ഭൂരിപക്ഷമായാൽ മറ്റുള്ളവരെല്ലാം മതം മാറ്റപ്പെടുകയോ കൊല്ലപ്പെടുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യണമോ? മലബാറിലെ മാപ്പിള ലഹളകൾ, 1946 ലെ ഡയറക്ട് ആക്ഷൻ, നവഖാലി-തിപ്പേര കൂട്ടക്കൊലകൾ പാകിസ്ഥാനിലും ബംഗ്ലാദേശിലും നടന്ന വംശഹത്യാചരിത്രങ്ങൾ, കാശ്മീരിൽ 1980-1990 കളിലെ റലീവ് (Convert), ഗലീവ് (Die), ചലീവ് (Leave) (മുസ്ലീമാകുക അല്ലെങ്കിൽ മരിക്കുക or പലായനം ചെയ്യുക.) മുദ്രാവാക്യങ്ങളും ഭീകരപ്രവർത്തനങ്ങളും ബംഗാളിൽ നടക്കുന്ന അതിക്രമങ്ങളും ചില ഉദാഹരണങ്ങൾ മാത്രം. 4. പിറന്ന ഭൂമിയിലേയ്ക്ക് കശ്മീർ പണ്ഡിറ്റുകൾക്ക് ഇനിയും തിരിച്ചു പോകാനാവാത്തത് എന്തുകൊണ്ട്? ലോകമെങ്ങുമുള്ള അഭയാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും പ്രതിഷേധപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്ന സംഘടനകൾ ലക്ഷക്കണക്കിന് ഭാരതീയരുടെ കാര്യത്തിൽ മൗനം ഭജിക്കുന്നതിനെന്തായിരിക്കാം കാരണം? 5. മതത്തിൻ്റെ പേര് പറഞ്ഞ് പ്രത്യേക രാജ്യം നേടിയതിനു ശേഷവും, ചിലർക്ക് ഭൂരിപക്ഷത്തിനില്ലാത്ത വിശേഷ അവകാശങ്ങൾ എന്തിന് നൽകണം? 6. ഒരു വിഭാഗം 10% ആകുമ്പോൾ അതിരില്ലാത്ത ന്യൂനപക്ഷാവകാശങ്ങൾ, 20% ആയാൽ പ്രത്യേക പദവി!, 30 ശതമാനമെത്തിയാൽ പ്രത്യേക രാജ്യം! ഈ അവകാശവാദങ്ങൾ ന്യായമോ? ഇതെല്ലാം ഇനിയും രാജ്യം അനുവദിക്കണമോ? 7. ന്യൂനപക്ഷമായതുകൊണ്ട് ഒരാൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് ലഭിക്കുമോ? അവർക്ക് ആരെയും കൊല്ലാമോ? രാജ്യദ്രോഹപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള അവകാശമുണ്ടോ? “ചിലർ പ്രകോപിതരാകും, കലാപമുണ്ടാകും” എന്ന ഭീതിയിൽ എത്ര നാൾ ഇനിയും സഹിച്ച് നാം കഴിയണം? 8. 1946 ലെ അവസ്ഥയിലേയ്ക്ക്, വിഭജനത്തിന് മുമ്പും പിമ്പുമുള്ള സാഹചര്യങ്ങളിലേയ്ക്ക് ബംഗാൾ നടന്നടുക്കുന്നുവെന്ന് തിരിച്ചറിയുമ്പോൾ നാം എന്തു ചെയ്യണം? 9. സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം, മതേതരത്വം, ദേശീയബോധം അഖണ്ഡത എന്നിവയുടെ അർത്ഥം എന്താണ്? 10. Right to Truth (സത്യം,) Right to Justice (നീതി) Right to Live (സമാധാനത്തോടെ അന്തസായ ജീവിക്കാനുള്ള അവകാശം) നമ്മുടെ ജനതയ്ക്ക് എന്ന് ഉണ്ടാകും? 11. മൂല്യങ്ങൾക്കായി പൊരുതി മരിച്ച, അളവറ്റ ത്യാഗങ്ങൾ സഹിച്ച, ധീരന്മാരുടെ തലമുറ ഇത്ര ദുർബ്ബലമാകാനും, ചിലർ പ്രതികരണമില്ലാതെ നിശ്ശബ്ദരാകാനും എന്താണ് കാരണം? 12. അവസാനമായി, യഥാർത്ഥസത്യങ്ങൾ, ചരിത്രയാഥാർത്ഥ്യങ്ങൾ, സമകാലീനഭീഷണികൾ നമ്മുടെ ജനതയിൽ നിന്ന് മറച്ചു പിടിക്കുന്നവർ ആരാണ്? ദി ബംഗാൾ ഫയൽസ് : പ്രമേയം - ഒരു ലഘുപരിചയം രണ്ടു കോടിയോളം ജനങ്ങൾ പലായനം ചെയ്യുകയും, 20 ലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയും ചെയ്ത വൻ ദുരന്തമായിരുന്നു 1947 ലെ ഭാരതവിഭജനം എന്ന് നമുക്കെല്ലാവർക്കുമറിയാം. മാനവചരിത്രത്തിലെ എറ്റവും വലിയ അഭയാർത്ഥിപ്രവാഹമായിരുന്നു വിഭജനത്തിനുശേഷമുണ്ടായത്. 1946 ആഗസ്റ്റ് 16-ന് നടന്ന ഡയറക്ട് ആക്ഷൻ ഡേ കലാപങ്ങൾ അഥവാ കൽക്കത്ത കില്ലിംഗ്സ്, അതിനുശേഷം നവഖാലി-തിപ്പേര ജില്ലകളിൽ അവിടുത്തെ ഹിന്ദു വിഭാഗത്തെ തുടച്ചു നീക്കാൻ നടത്തിയ വംശഹത്യയുമാണ് ഭാരതവിഭജനത്തിന് സമ്മതിക്കാൻ ദേശീയനേതാക്കളെ പ്രേരിപ്പിച്ചത്. പതിനായിരക്കണക്കിനാളുകൾ മരിച്ച, ഒരു ലക്ഷത്തോളം പേർ ഭവനരഹിതരായ, ഇരുപത് ലക്ഷത്തോളം പേരെ ബാധിച്ചവയായിരുന്നു കൽക്കത്ത, നവഖാലി-തിപ്പേര കൂട്ടക്കൊലകൾ. അതിനാൽ വിഭജനദുരന്തത്തിന് തന്നെ കാരണമായവ എന്ന നിലയിൽ ഈ കലാപങ്ങളേയും നാം പഠിക്കേണ്ടതുണ്ട്. ജാഗ്രത അനിവാര്യം! ദർശനങ്ങൾ ശരിയായി മനസിലാക്കാത്തവർ, ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാത്തവർ, വർത്തമാനകാല ഭീഷണികൾ മനസിലാക്കാതെ തങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന് കരുതുന്നവർ - ഇവരെയാണ് പ്രമാദം ബാധിച്ചവർ എന്ന് വിളിക്കുന്നത്. ആ ജനതയാണ് ദൗർഭാഗ്യങ്ങൾക്ക് ആദ്യം ഇരയാവുന്നത് എന്ന് ചരിത്രം ഓർമ്മിപ്പിക്കുന്നു. കിഴക്കൻ ബംഗാൾ - കാശ്മീർ - പശ്ചിമ ബംഗാൾ, കേരളം കരുതിയിരിക്കുക ! റംസാൻ മാസം പതിനേഴാം ദിവസമാണ് ബദർ യുദ്ധം നടന്നത്. “കാഫിറുകൾക്കെതിരെ മുസ്ലീങ്ങൾ നടത്തിയ യുദ്ധം” എന്ന് വിശേഷിപ്പിച്ചു കൊണ്ട്, ആ ദിവസം തന്നെ 1946 ആഗസ്ത് 16 ന് “ഡയറക്ട് ആക്ഷൻ ഡേ” ആയി മുസ്ലീം ലീഗ് തെരഞ്ഞെടുത്തത് പ്രത്യേക ഉദ്ദേശത്തോട് കൂടിത്തന്നെ! ഇതിന് കൃത്യം 25 വർഷങ്ങൾക്ക് മുമ്പ് മലബാറിൽ മാപ്പിളലഹള ആരംഭിച്ചതും 1921 ആഗസ്ത് 20 ന്, ഇതേ ദിവസമായിരുന്നു എന്ന യാഥാർത്ഥ്യം പലരും മറന്നു പോയിരുന്നു. ഇസ്ലാം പ്രത്യയശാസ്ത്രം, ബദർ യുദ്ധചരിത്രം, ഗസ്വാ- ഇ- ഹിന്ദ് എന്ന ആഹ്വാനം, ഇസ്ലാമികചരിത്രം, മതമൗലികവാദികളുടെ പദ്ധതികൾ എന്നിവ മനസിലാക്കാതിരുന്ന മലബാറിലെ ഹിന്ദുക്കൾ അന്ന് ദുരിതമനുഭവിച്ചു. 1921ൽ നിന്ന് പാഠം പഠിക്കാതിരുന്ന, മാപ്പിള ലഹളകളുടെ ലക്ഷ്യം തിരിച്ചറിയാതിരുന്ന ബംഗാളും, ലാഹോറും, വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുള്ളവരും യാതനകളും വിഭജനഭീകരതകളും ഏറ്റുവാങ്ങി. വിഭജനത്തിന് മുമ്പും അതിന് ശേഷവും പാകിസ്ഥാൻ ബംഗ്ലാദേശ് ഭാഗങ്ങളിൽ നടന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം ക്രൂരതകളാണ്. സ്വാതന്ത്ര്യത്തിന് ശേഷം പാക് അധീന കാശ്മീർ അവർ ഇങ്ങനെ തന്നെ സ്വന്തമാക്കി. 80, 90 കളിൽ കശ്മീരിൽ നടന്നതും ഇതേ പ്രക്രിയകൾ തന്നെ! റലീവ് (Convert), ഗലീവ് (Die), ചലീവ് (Leave) (മുസ്ലിമാകുക, മരിക്കുക അല്ലെങ്കിൽ ഓടുക. convert die or Leave എന്നർത്ഥം) അമുസ്ലീങ്ങളെ പുറത്താക്കി കശ്മീർ പൂർണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അവർ ഇതേ തന്ത്രം തന്നെയാണ് സ്വീകരിച്ചത്. ഇപ്പോഴും ലക്ഷക്കണക്കിന് കാശ്മീരി പണ്ഡിറ്റുകൾക്ക് ജന്മനാട്ടിലെത്താനായിട്ടില്ല. ഇന്ന് റോഹിംഗ്യൻ - ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും തീവ്രവാദികളും ചേർന്ന് പശ്ചിമബംഗാൾ പിടിച്ചടക്കുവാൻ ശ്രമിക്കുന്നു. ആസാം, കേരളം തുടങ്ങിയ പ്രദേശങ്ങളിൽ നടക്കുന്നത് ഇതേ പ്രക്രിയകൾ തന്നെയാണ്, ഇവയെ മനസിലാക്കാതിരുന്നാൽ നമ്മുടെ തലമുറയ്ക്കും ദുരന്തമാണുണ്ടാവുക. എന്തിന് ഈ സിനിമ കാണണം? പ്രചരിപ്പിക്കണം? ചരിത്രയാഥാർത്ഥ്യങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഫിലിം ആണിത്. നമ്മുടെ മുൻ തലമുറ അനുഭവിച്ച വിവരണാതീതമായ യാതനകളുടെയും എന്നാൽ ഒറ്റപ്പെട്ടതെങ്കിലും ധീരമായ ചെറുത്തുനിൽപ്പുകളുടെയും കഥ! ഉദാഹരണം ഗോപാൽ ചന്ദ്ര മുഖോപാധ്യായ എന്ന ഗോപാൽ പത്തയുടെ പോരാട്ടചരിത്രങ്ങളും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ബംഗാൾ പൂർണമായി കൈക്കലാക്കാനും കൽക്കത്ത പിടിച്ചെടുത്ത് തലസ്ഥാനമാക്കുവാനും ഈസ്റ്റ്-വെസ്റ്റ് പാകിസ്ഥാനുകളെ ബന്ധിപ്പിക്കുന്ന ഇടനാഴി സൃഷ്ടിക്കാനുമുള്ള ഗൂഢപദ്ധതിയായിരുന്നു അന്ന് ജിന്ന ആവിഷ്കരിച്ചത്. അത് തകർത്തത് ഗോപാൽ പത്തയെപ്പോലുള്ളവരുടെ സുധീരവും ശക്തവുമായ പ്രതിരോധങ്ങളാണ്. ഈ ചരിത്ര സംഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് സമകാലിക പ്രതിസന്ധികളെ നേരിടുവാൻ ഈ സിനിമ സഹായിക്കും. പ്രീണനരാഷ്ട്രീയത്തിൻ്റെ അപകടവും, സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി സംഘടിക്കേണ്ടതിൻ്റെ ആവശ്യകതയും ഈ ചലച്ചിത്രം ഓർമ്മിപ്പിക്കുന്നു. വിഭജനചരിത്രം ആവർത്തിക്കാതിരിക്കാൻ ദേശസ്നേഹികളുടെ നിതാന്തജാഗ്രത ആവശ്യമാണ്!! ഈ സിനിമ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും ധാർമ്മികകർത്തവ്യമാണ്. സമകാലിക ദുരവസ്ഥ: ഇപ്പോൾ “ദി ബംഗാൾ ഫയൽസ് ” ചർച്ച പോലും ചെയ്യാതെ തമസ്കരിക്കാൻ ചിലർ ബോധപൂർവ്വമായ ശ്രമം നടത്തുന്നു. ബംഗാളിന്റെ മഹത്വവും, സാംസ്കാരിക-സ്വാതന്ത്ര്യസമര - നവോത്ഥാന പാരമ്പര്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഈ സിനിമ ബംഗാളിൽ നിരോധിക്കപ്പെട്ടത് നമ്മുടെ ജനതയുടെ നിർഭാഗ്യമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. ബംഗാളിൻ്റെ ചരിത്രവും സമകാലീനപ്രശ്നങ്ങളും അതേപടി ചിത്രീകരിക്കുന്ന സിനിമയാണിത്. ഈ കടുത്ത യാഥാർത്ഥ്യങ്ങൾ ബംഗാളികളറിയേണ്ടതില്ല എന്ന് ചിലർ തീരുമാനിച്ചത് ദുരൂഹമാണ്. ദർശനവും ചരിത്രവും വർത്തമാനവും അറിയാത്ത ജനതയ്ക്ക് ഭാവിയില്ല എന്ന വസ്തുത ഭരണാധികാരികൾ വീണ്ടും വിസ്മരിക്കുന്നു. സിനിമയുടെ പ്രമേയം ചിലരെ അലോസരപ്പെടുത്തുന്നുണ്ടാകാം. അവരാണ് ഇത് വിവാദം പോലുമാക്കാതെ ഒഴിവാക്കുവാൻ ശ്രമിക്കുന്നത്. ഇത് മനസിലാക്കാനാകും. എന്നാൽ സ്വാഭിമാനികളായ ദേശസ്നേഹികളുടെ അവസ്ഥയോ?! അവരിൽ ചിലർ ഈ സിനിമയെപ്പറ്റി കേട്ടിട്ടുപോലുമില്ല. കേട്ടവർക്ക് ഉള്ളടക്കം പിടിയില്ല. മറ്റൊരു കൂട്ടർ ഈ സിനിമയുടെ ദൈർഘ്യത്തെക്കുറിച്ച് പരാതി പറയുന്നു. ശരിയാണ്, 3 മണിക്കൂർ 20 മിനുട്ട് ഉള്ള സിനിമയാണിത്. അർത്ഥമില്ലാത്ത ആചാരങ്ങൾക്കും, പരിപാടികൾക്കും യാത്രകൾക്കുമായി സമയവും പണവും ഊർജ്ജവും ധൂർത്തടിക്കുന്നവർക്ക്, നമ്മുടെ പൂർവ്വികരനുഭവിച്ച യാതനകൾ ഇന്നത്തെ ഭീഷണികൾ, നാളെ നമ്മുടെ തലമുറകളനുഭവിച്ചേക്കാവുന്ന ദുരന്തങ്ങൾ എന്നിവയിലേയ്ക്ക് കണ്ണ് തുറപ്പിക്കുന്ന ഈ ചരിത്രസിനിമ AC തീയേറ്ററിൽ ഇരുന്ന് കാണാൻ വിഷമമാണത്രെ! കഷ്ടം! ഏറെ സാങ്കേതിക സംവിധാനങ്ങളോടെ വിദഗ്ധമായി സംവിധാനം ചെയ്ത, രാജ്യരക്ഷയ്ക്കുതകുന്ന വിധം കാലികപ്രധാനമായ ഇത്തരം സിനിമകൾ ഒരു ചർച്ച പോലും ആകാതെ കടന്നു പോകുന്നത് അത്ഭുതപ്പെടുത്തുന്നു. ഇത് നിർഭാഗ്യകരമാണ്. ഏറെ റിസ്ക് എറ്റെടുത്ത്, വൻ പണച്ചെലവുകളോടെ ചിലർ ധീരമായി മുന്നോട്ടു വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കാനെങ്കിലും നാം തയാറാവേണ്ടതല്ലേ?? കോടിക്കണക്കിന് രൂപയും അധ്വാനവും അർപ്പിച്ചുള്ള ഈ സംരംഭങ്ങൾ പരാജയപ്പെട്ടാൽ ആരും ഈ രംഗത്തേയ്ക്ക് കടന്നുവരില്ല എന്ന് ഓർമ്മിക്കുക. കലകളിലൂടെയുള്ള ആശയ പ്രചരണത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. “ദി കാശ്മീർ ഫയൽസ് ”, “ദി കേരളാ സ്‌റ്റോറി ”, “ ഛാവ ” എന്നിവയുടെ കാര്യത്തിൽ കേരളം ശരിയായ മാതൃക കാട്ടി. എന്നാൽ കേരള സാഹചര്യത്തിൽ ഏറെ പ്രസക്തമായ മാപ്പിള കലാപം ചിത്രീകരിച്ച “പുഴ മുതൽ പുഴ വരെ ”, ഹൈദരാബാദ് കൂട്ടക്കൊലയെ തുറന്നു കാട്ടിയ “റസാക്കർ -ദി സൈലൻ്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദ് ”, മാവോയിസ്റ്റ് ഭീഷണിയെ പ്രതിപാദിക്കുന്ന ബസ്തർ - “ദി നക്സൽസ്റ്റോറി ”, ഇപ്പോഴും നിരവധി ദുരാരോപണങ്ങൾക്ക് വിധേയനാക്കപ്പെടുന്ന വിനായക ദാമോദര സാവർക്കർ ജി ആരായിരുന്നു എന്ന് വിശദമാക്കുന്ന “സ്വതന്ത്ര് വീർ സവർക്കർ ”, കാശ്മീരിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന “ആർട്ടിക്കിൾ 370 ” എന്നിവ പ്രചരിപ്പിക്കാൻ നമ്മുടെ സമൂഹം അത്ര തയ്യാറായോ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. പ്രസ്ഥാനങ്ങളോടുള്ള അഭ്യർത്ഥന: ഇത്തരം കലാ പ്രദർശനങ്ങൾ ഫലപ്രദമായി സംഘടിപ്പിക്കാൻ നേതാക്കളും പ്രസ്ഥാനങ്ങളും രംഗത്തുവരാത്തത് ഖേദകരമാണ്. അതിനുള്ള ആൾബലവും സംഘടനാശക്തിയും സ്വാധീനവും പണവും സംഘടനകൾക്ക് വേണ്ടുവോളമുണ്ടെന്ന് നമുക്കറിയാം. പല പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് മൂലമാകാം, കൾച്ചറൽ മേഖല പ്രത്യേകിച്ച് കലാ-സാഹിത്യ പ്രവർത്തനങ്ങൾ, സിനിമ തുടങ്ങിയവ എത്രമാത്രം ജനങ്ങളെ സ്വാധീനിക്കുന്നുവെന്ന് തിരിച്ചറിയുവാൻ പലർക്കും കഴിയുന്നില്ല. KPAC എന്ന നാടകപ്രസ്ഥാനത്തിലൂടെയാണ് കേരളത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ സാമാന്യ ജനങ്ങളിലേക്ക് എത്തിയതെന്ന് തിരിച്ചറിയുക. സിനിമകളുൾപ്പെടെയുളള കലകളെ "ഹറാം " ആയി കണക്കാക്കുന്ന മതമൗലികവാദികൾ പോലും തങ്ങളുടെ ആശയങ്ങൾ കലകളിൽ കടത്തിവിടുന്നു. നല്ല രീതിയിൽ തയ്യാറാക്കപ്പെട്ട ഒരു സിനിമയ്ക്ക് നൂറു പ്രസംഗങ്ങളേക്കാൾ ശക്തിയുണ്ട് എന്ന് അവർക്ക് പോലുമറിയാം ! ഇലക്ഷൻ കാലത്ത് പുറത്തിറങ്ങിയ “റസാക്കർ”, “ആർട്ടിക്കിൾ 370 ”, “ബസ്തർ ”, “സ്വതന്ത്ര്യ വീർ സവർക്കർ” എന്നീ സിനിമകൾ വ്യാപകമായി സംഘടിപ്പിക്കാൻ ദേശീയ ശക്തികൾ ശ്രമിച്ചിരുന്നെങ്കിൽ റിസൾട്ട് മറ്റൊരു വിധമാകുമായിരുന്നു എന്നതാണ് വാസ്തവം ! ദയവായി സ്പെഷൽ ഷോ സംഘടിപ്പിച്ച് എല്ലാ രാഷ്ട്രീയ പ്രവർത്തകരേയും, കുടുംബങ്ങളേയും ഈ സിനിമ കാണിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ സിനിമ എല്ലാ ഭാഷകളിലും ഡബ്ബ് ചെയ്യണമെന്ന് വിവേക് അഗ്നിഹോത്രി ജിയോട് അഭ്യർത്ഥിക്കുന്നു. എല്ലാ ഭാരതീയരും അറിയേണ്ടവയാണിത്. ഈ പരിപാടിയെക്കുറിച്ച്: രണ്ട് ദിവസം കൊണ്ട് സംഘടിപ്പിച്ച ഒരു സംരംഭമാണ് ഈ സൗജന്യപ്രദർശനം. എങ്കിലും പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. പക്ഷേ പല പ്രമുഖർക്കായി സീറ്റുകൾ ബുക്ക് ചെയ്തതിനാൽ ചിലരെ പങ്കെടുപ്പിക്കാൻ കഴിയാതെ രജിസ്ട്രേഷൻ ക്ലോസ് ചെയ്യേണ്ടി വന്നു. മുൻകൈ എടുക്കാൻ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ എന്തും നടക്കും എന്നതിന് ഉദാഹരണമാണ് ഈ പരിപാടി. ധീരമായി ചിലർ രംഗത്തു വന്നാൽ സമൂഹമനസാക്ഷി അനുകൂലമായി പ്രതികരിക്കും. അതിക്രൂരവിവേചനം നേരിടുന്ന, ചോദിക്കാനാരുമില്ലാത്ത ജനതയാവുമ്പോൾ പ്രത്യേകിച്ചും ! ഈ പരിപാടിയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ സിനിമ ചൂണ്ടിക്കാട്ടുന്ന അപകടരമായ ആശയങ്ങളിലേയ്ക്ക് ഒരിക്കൽ ബ്രെയിൻവാഷിംഗ് ചെയ്യപ്പെടുകയും ആർഷവിദ്യാസമാജത്തിൻ്റെ സുദർശനം ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമിലൂടെ തിരികെയെത്തിയവരുമാണ് ഈ സംരംഭത്തിൻ്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തത്. അവരും കുടുംബവും അനുഭവിച്ച ദുരന്തങ്ങൾ മറ്റാരും അനുഭവിക്കാതിരിക്കാനായി അവർ AVS ൻ്റെ മുഴുവൻ സമയ പ്രവർത്തകരായി. അജ്ഞതയും തെറ്റിദ്ധാരണയും ഇൻഡോക്ട്രിനേഷനും മൂലമാണെങ്കിലും ചെയ്ത തെറ്റുകൾക്ക് ഉചിതമായ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു ഈ ധീരവനിതകൾ! ശ്രുതി, ശാന്തി, വിശാലി, ആതിര, ഗായത്രി, അനഘ, അനുഷ, അമൃത, അശ്വതി, ശ്രീദേവി, ശ്രീലക്ഷ്മി, കൃഷ്ണപ്രിയ, സബ്ന, ശ്വേത, ദിൻഷ, നന്ദന, യശസ്വിനി, എന്നിവരോടൊപ്പം വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്നപ്പോൾ പരിപാടി വൻവിജയമായി. അവർക്കെല്ലാം അഭിനന്ദനങ്ങൾ! വേറൊരു സന്തോഷവാർത്ത കൂടിയുണ്ട്. കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് തന്നെ ഈ സിനിമ പ്രദർശനം നിർത്തിയതായിരുന്നു. ദേശാഭിമാനികളുടെ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷകൾ നൽകിക്കൊണ്ട് PVR -ൽ ഒരാഴ്ചത്തേക്ക് കൂടി പ്രദർശനം നീട്ടിയ വിവരം സസന്തോഷം അറിയിക്കുന്നു. കേരളത്തിൽ നടന്ന ഈ സംഭവം, വിവേക് അഗ്നിഹോത്രി ജി അദ്ദേഹത്തിൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ലോകത്തെ അറിയിച്ചിരിക്കുകയാണ്. ഈ സംരംഭം വിജയിപ്പിക്കാൻ കൈകോർത്ത എല്ലാ സജ്ജനങ്ങൾക്കും PVR ടീമിനും AVSൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നമ്മൾ ചെയ്യേണ്ടത് 1. തിരുവനന്തപുരത്തുള്ളവർ നിങ്ങളുടെ പരിചയക്കാരെയും ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെയും PVR ഷോ നടക്കുന്ന വിവരം അറിയിക്കുക. സിനിമയിൽ പരമാവധി പങ്കെടുപ്പിക്കുക. 2. മറ്റ് സ്ഥലത്തുള്ളവർ: നിങ്ങളുടെ പ്രദേശങ്ങളിൽ ഉള്ള തീയേറ്ററുകളിൽ വിളിച്ച് പ്രദർശനം നടത്താൻ ആവശ്യപ്പെടുക. അതോടൊപ്പം ഷോകളിൽ പ്രേക്ഷക സാന്നിധ്യം ഉറപ്പാക്കുന്ന സംഘടിത പ്രവർത്തനം ചെയ്യുക. 3. സോഷ്യൽ മീഡിയകളിൽ ഫോട്ടോ, വാർത്ത, അഭിപ്രായം പോസ്റ്റ് ചെയ്യുക. 4. സാധിക്കുന്നവർ യുട്യൂബിൽ അഭിപ്രായവും പ്രമുഖരുടെ വിലയിരുത്തലുകളും നൽകുക സമൂലപ്രശ്നപരിഹാരത്തിനായി സംഘടിക്കുക! കേവലം ഒരു സിനിമ കാണാനുള്ള ഒരു കൂട്ടായ്മയോ പ്രവർത്തങ്ങളോ മാത്രമായി ഇത് ഒതുങ്ങിപ്പോകരുത്. രാജ്യനന്മയ്ക്കായുള്ള ഏത് പ്രവർത്തനങ്ങളിലും മുൻകൈയെടുക്കുവാൻ, ആർഷവിദ്യാസമാജം ഉണ്ടാകുമെന്നറിയിക്കുന്നു. ഭാരതീയ പ്രശ്നപരിഹാരപദ്ധതി: പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനൊപ്പം പരിഹാരവും വേണമെന്ന് സനാതനധർമ്മം അനുശാസിക്കുന്നു. ഭാരതീയ പ്രശ്നപരിഹാരപദ്ധതിക്ക് നാല് ഘടകങ്ങളുണ്ട്. 1. പ്രശ്നം - ഭീഷണി, ഭവിഷ്യത്തുകൾ ശരിയായി മനസിലാക്കുക 2. അതിൻ്റെ കാരണങ്ങൾ - ബാഹ്യവും ആന്തരികവുമായ ഘടകങ്ങൾ കണ്ടെത്തുക. 3. പ്രശ്നങ്ങളെയും പ്രശ്നകാരണങ്ങളേയും പരിഹരിക്കുന്ന സമഗ്രപ്രശ്നപരിഹാരപദ്ധതി തയാറാക്കുക 4. പ്രശ്നപരിഹാരപദ്ധതിയ്ക്കായി ഇച്ഛാ-ജ്ഞാന-ക്രിയാ ശക്തിസംയോജനത്തോടെ, കാര്യക്ഷമമായി, കർമ്മയോഗ മനോഭാവത്തിൽ പ്രവർത്തിക്കുക. ചിലർക്ക് പ്രശ്നങ്ങളറിയാം, പക്ഷേ! ചരിത്രത്തിൽ നാമനുഭവിച്ച ദുരന്തങ്ങൾ, ഇന്നനുഭവിക്കുന്ന ഭീഷണികൾ ഇവയെല്ലാം തിരിച്ചറിയുന്നവരാണ് ഇത് വായിക്കുന്ന പലരും. എന്നാൽ അതിൻ്റെ കാരണങ്ങൾ തിരിച്ചറിയുന്നതിലും പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിലും പ്രവർത്തിക്കുന്നതിലുമാണ് നമ്മിൽ പലർക്കും വീഴ്ചകളുണ്ടാകുന്നത്. അത് തിരുത്തേണ്ടതുണ്ട്. നാം സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളും കണ്ടെത്തേണ്ട ഉത്തരങ്ങളും: ഒന്നാമത്തെ ചോദ്യം, ഇവിടെ അതിഭീകരമായ അതിക്രമങ്ങൾ ചെയ്തത് നമ്മുടെ സഹോദരർ തന്നെയാണ്. ഒരേ പൈതൃകത്തിൻ്റെ അവകാശികൾ. അവർ എങ്ങനെ നമ്മുടെ ശത്രുക്കളായി? അതിൻ്റെ കാരണം എന്താണ്? അപകടകരവും തെറ്റായതുമായ ആശയങ്ങൾ ശരിയെന്ന് കരുതി അവർ പിന്തുടർന്നതു കൊണ്ട് എന്നാണ് ലളിതമായ ഉത്തരം. അതാണ് ഇത്ര ഭീകരമായ ക്രൂരതകൾ ചെയ്യാൻ ഭീകരവാദികളെ ഇന്നും പ്രേരിപ്പിക്കുന്നത്. അവയിൽ അതിക്രൂരമായ സെമിറ്റിക് മതാശയങ്ങളും ഉൾപ്പെടുന്നു! ഈ പ്രത്യയശാസ്ത്രങ്ങളിലേയ്ക്ക് നമ്മുടെ മക്കളെയും സഹോദരങ്ങളെയും റിക്രൂട്ട്മെൻ്റ് ചെയ്യാൻ വളരെ സജീവമായി ഒട്ടേറെ പദ്ധതികളിലൂടെ ഇവർ ഇപ്പോഴും ശ്രമിക്കുന്നു! 2047 ഓടെ ഗസ്വാ-ഇ ഹിന്ദ് (ഭാരതം പിടിച്ചെടുക്കുക) എന്നതാണ് അവരുടെ ലക്ഷ്യം. രണ്ടാമത്തെ ചോദ്യം, ഈ ഭീഷണികളെ തിരിച്ചറിഞ്ഞ് ഫലപ്രദമായി പ്രതിരോധിക്കാൻ നമ്മുടെ ജനതയ്ക്കും അന്നത്തെ ദേശീയ നേതാക്കൾക്കും കഴിയാതിരുന്നത് എന്ത്കൊണ്ട്? ദൗർബല്യങ്ങളുള്ള ആശയങ്ങൾ (അജ്ഞത, പ്രമാദം, ആത്മീയാജീർണം or ദാർശനികാജീർണം, ആശയമലിനീകരണം, അന്ധവിശ്വാസം അനാചാരം, ദുരാചാരം, അത്യാചാരം (സദ്ഗുണ വൈകൃതം), മാമൂൽവാദം എന്നിവ) അവരെ സ്വാധീനിച്ചതിനാൽ എന്നാണ് മറുപടി. മൂന്നാമത്തെ ചോദ്യം, കപടമതേതരരാഷ്ട്രവിരുദ്ധ (സ്യൂഡോ സെക്ക്യുലർ ആൻ്റി നാഷണൽ പൊളിറ്റിക്കൽ) പാർട്ടികളും, ജനതയും പഴയ തെറ്റുകൾ ആവർത്തിക്കുന്നതെന്ത് കൊണ്ട്? ദർശനം, ശരിയായ ചരിത്രം, വർത്തമാനഭീഷണികൾ പഠിക്കാത്തതാണ് കാരണം. ചുരുക്കത്തിൽ ശരിയാണെന്ന് കരുതി ഇവരെല്ലാം “ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന “ ഈ വിഡ്ഢിത്ത നടപടികൾ കാട്ടുന്നു. അജ്ഞത, പ്രമാദം എന്നിവ ബാധിച്ചതുകൊണ്ടാണ് പലർക്കും ഇത്തരം സിനിമകൾ പ്രചരിപ്പിക്കേണ്ടതിൻ്റെ ആവശ്യകത പോലും തിരിച്ചറിയാനാവാത്തത്. അതിനാൽ നാമെത്തിച്ചേരുന്ന നിഗമനം ഇതാണ്. ആശയങ്ങളാണ് ഒരു മനുഷ്യനെ, ഒരു വിഭാഗത്തെ നല്ലതും ചീത്തയുമാക്കുന്നത്. അതിനാൽ ബാഹ്യവും ആഭ്യന്തരവുമായ ഈ പ്രശ്നകാരണങ്ങൾ തിരിച്ചറിയുക വ്യക്തിക്കും സമാജത്തിനും അപകടകരമായ, മാനവരാശിയെ തെറ്റായ രീതിയിൽ ബാധിക്കുന്ന പ്രത്യയശാസ്ത്രങ്ങളും ചിന്താരീതികളുമാണ് യഥാർത്ഥ വില്ലൻ! ആർഷവിദ്യാസമാജത്തിൻ്റെ സുദർശനം ഗ്ലോബൽ സർവീസ് മിഷൻ! വിശ്വശാന്തിക്കും നന്മയ്ക്കും എതിരായ എല്ലാ ആശയങ്ങൾക്കും, ബ്രെയിൻവാഷിംഗ് തന്ത്രങ്ങൾക്കുമെതിരെയുമുള്ള പോരാട്ടമാണ് ആർഷവിദ്യാസമാജത്തിൻ്റെ “സുദർശനം വിശ്വസേവാപദ്ധതി” അഥവാ “സുദർശനം ഗ്ലോബൽ സർവ്വീസ് മിഷൻ” (SGSM) എന്ന Project. ശരിയായ ദർശനവും ശാസ്ത്രീയമായ ചിന്താരീതിയും ആണ് സുദർശനം. അത് ധർമ്മ-സമാജസംരക്ഷണായുധം കൂടിയാണ്. സേവനപ്രവർത്തനങ്ങൾ നടത്തുന്ന നിരവധി പ്രസ്ഥാനങ്ങൾ, സജ്ജനങ്ങൾ എന്നിവരുമായി സഹകരിച്ചു കൊണ്ട് പുതിയ ഒരു പ്രവർത്തനത്തിനായി നമുക്ക് മുന്നോട്ടു പോകാം, മാസത്തിലൊരിക്കലെങ്കിലും, പറ്റുമെങ്കിൽ ആഴ്ചയിലൊരിക്കൽ ഒത്തുചേരുന്ന സത്സംഗങ്ങളിലൂടെ നമുക്ക് ഒരുമിക്കാം. അതിന് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടികളിലും എല്ലാവരും പങ്കെടുക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സ്നേഹാദരവോടെ, ആചാര്യ കെ.ആർ മനോജ് #The Bengal Files #movie #review #Aacharya Sri Manoj ji #aarshavidyasamajam
88 likes
146 shares
AARSHA VIDYA SAMAJAM
562 views 7 days ago
*"The Bengal Files" ചിത്രത്തിന് ആചാര്യശ്രീ മനോജ് ജി എഴുതിയ നിരൂപണത്തെ അടിസ്ഥാനമാക്കിയ ഡോക്യുമെന്‍ററി* https://youtu.be/FkY4vx4YQCI?si=jIr1DmIqQnqfipIa ചരിത്രയാഥാർത്ഥ്യങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഫിലിം ആണിത്. നമ്മുടെ മുൻ തലമുറ അനുഭവിച്ച വിവരണാതീതമായ യാതനകളുടെയും എന്നാൽ ഒറ്റപ്പെട്ടതെങ്കിലും ധീരമായ ചെറുത്തുനിൽപ്പുകളുടെയും കഥ! ഈ ചരിത്ര സംഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് സമകാലിക പ്രതിസന്ധികളെ നേരിടുവാൻ ഈ സിനിമ സഹായിക്കും. പ്രീണനരാഷ്ട്രീയത്തിന്‍റെ അപകടവും, സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി സംഘടിക്കേണ്ടതിന്‍റെ ആവശ്യകതയും ഈ ചലച്ചിത്രം ഓർമ്മിപ്പിക്കുന്നു. വിഭജനചരിത്രം ആവർത്തിക്കാതിരിക്കാൻ ദേശസ്നേഹികളുടെ നിതാന്തജാഗ്രത ആവശ്യമാണ്!! ഈ സിനിമ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും ധാർമ്മികകർത്തവ്യമാണ് - ആചാര്യ ശ്രീ കെ ആർ മനോജ് ജി Please, like, comment, share maximum and subscribe to the channel for more videos #The Bengal Files #movie #review #Aacharya Sri Manoj ji #aarshavidyasamajam
12 likes
9 shares
AARSHA VIDYA SAMAJAM
657 views 14 days ago
നമസ്ക്കാരം🙏 ആർഷവിദ്യാസമാജത്തിന്റെ ആഭിമുഖ്യത്തിൽ വിവേക് അഗ്നിഹോത്രി ജിയുടെ ‘The Bengal Files’ സിനിമയുടെ Special Show ഇന്നലെ (19/09/2025, വെള്ളി) വൈകുന്നേരം 5.30- യ്ക്ക് PVR (Lulu) mall തിയേറ്ററിൽ വിജയകരമായി സംഘടിപ്പിച്ചു!! മുൻ മിസോറം ഗവർണർ ശ്രീ കുമ്മനം രാജശേഖരൻ ജി, മുൻ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് ശ്രീ കെ. രാമൻ പിള്ള ജി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ശ്രീ ആർ. സഞ്ജയൻ ജി, കേരള മുൻ ഡിജിപി ശ്രീ ടി പി സെൻകുമാർ ജി, കേരള മുൻ ജയിൽ ഡി ജി പി ശ്രീമതി. ശ്രീലേഖ ജി ഐ പി എസ്, പ്രശസ്ത chartered accountant ശ്രീ രഞ്ജിത്ത് കാർത്തികേയൻ ജി, VHP കേരള സ്റ്റേറ്റ് പ്രസിഡൻ്റ് ശ്രീ. വിജി തമ്പി ജി, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി ശ്രീ എസ്. രാജൻ പിള്ള ജി, ശ്രീ വിജയകൃഷ്ണൻ ജി, ശ്രീ അനിൽ നമ്പ്യാർ ജി (Janam TV) തുടങ്ങിയ നിരവധി പ്രമുഖർ പ്രദർശനത്തിൽ പങ്കെടുത്തു!! ആർഷവിദ്യാസമാജം മുഴുവൻ സമയപ്രവർത്തകയായ ഡോ. അനഘ ജയഗോപാലിൻ്റെ ആമുഖത്തോടെയാണ് സിനിമ പ്രദർശനം ആരംഭിച്ചത്. ചരിത്ര സംഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് സമകാലിക പ്രതിസന്ധികളെ നേരിടുവാനും, വിഭജനചരിത്രം ആവർത്തിക്കാതിരിക്കാനും ദേശസ്നേഹികളുടെ നിതാന്തജാഗ്രത ആവശ്യമാണ് എന്ന സന്ദേശം നൽകുന്ന ഈ സിനിമ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും ധാർമ്മികകർത്തവ്യമാണ്. NB: തീയേറ്ററിൽ നിന്ന് പോയ സിനിമ ആയിരുന്നിട്ട് കൂടി ആർഷവിദ്യാസമാജം special show സംഘടിപ്പിച്ചതിനാൽ തിരുവനന്തപുരം PVR ലുലു മാളിൽ ശനി ഞായർ ദിവസങ്ങളിൽ രാത്രി 10:45 pm-ന് വീണ്ടും show നടത്താൻ നിശ്ചയിച്ചിരിക്കുന്നു!!! Book my show app ഉപയോഗിച്ച് ticket ബുക്ക് ചെയ്യാവുന്നതാണ്!! സസ്നേഹം, ആർഷവിദ്യാസമാജം 🚩 #The Bengal Files #movie #lulu #aarshavidyasamajam
13 likes
13 shares
AARSHA VIDYA SAMAJAM
496 views 15 days ago
നമസ്ക്കാരം🙏 ആർഷവിദ്യാസമാജത്തിന്റെ ആഭിമുഖ്യത്തിൽ വിവേക് അഗ്നിഹോത്രി ജിയുടെ ‘The Bengal Files’ സിനിമയുടെ Special Show ഇന്ന് (19/09/2025, വെള്ളി) വൈകുന്നേരം 5.30- യ്ക്ക് PVR (Lulu) mall തിയേറ്ററിൽ സംഘടിപ്പിക്കുന്നു!! ക്ഷണിക്കപ്പെട്ട വ്യക്തികൾക്കും, രജിസ്ടർ ചെയ്തവർക്കും മാത്രമാണ് പ്രവേശനം (Registration closed)!! രണ്ടു കോടിയോളം ജനങ്ങൾ പലായനം ചെയ്യുകയും, 20 ലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയും ചെയ്ത വൻ ദുരന്തമായിരുന്നു 1947ലെ ഭാരതവിഭജനം. 1946 ആഗസ്റ്റ് 16-ന് നടന്ന ഡയറക്ട് ആക്ഷൻ ഡേ കലാപങ്ങളും (കൽക്കത്ത കില്ലിംഗ്സ്) അതിനുശേഷം ഉണ്ടായ നവഖാലിവംശഹത്യയുമാണ് ഭാരതവിഭജനത്തിന് സമ്മതിക്കാൻ ദേശീയനേതാക്കളെ പ്രേരിപ്പിച്ചത്. ലക്ഷക്കണക്കിനാളുകൾ മരിച്ച ഇരുപത് ലക്ഷത്തോളം പേരെ ബാധിച്ച കലാപങ്ങളായിരുന്നു കൽക്കത്ത, നവഖാലികലാപങ്ങൾ. കാശ്മീർ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അവർ ഇതേ തന്ത്രം തന്നെയാണ് സ്വീകരിച്ചത്. ഇപ്പോഴും ലക്ഷക്കണക്കിന് കാശ്മീരി പണ്ഡിറ്റുകൾക്ക് ജന്മനാട്ടിലെത്താനായിട്ടില്ല. ഇപ്പോൾ ബംഗാളിലും ഇതാവർത്തിക്കുന്നു. റോഹിംഗ്യൻ - ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും തീവ്രവാദികളും പശ്ചിമബംഗാൾ പിടിച്ചടക്കുവാൻ ശ്രമിക്കുന്നു. ഈ ചരിത്ര സംഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് സമകാലിക പ്രതിസന്ധികളെ നേരിടുവാനും, വിഭജനചരിത്രം ആവർത്തിക്കാതിരിക്കാനും ദേശസ്നേഹികളുടെ നിതാന്തജാഗ്രത ആവശ്യമാണ്!! ഈ സിനിമ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും ധാർമ്മികകർത്തവ്യമാണ്. സസ്നേഹം, ആർഷവിദ്യാസമാജം 🚩 #The Bengal Files #movie #aarshavidyasamajam
12 likes
11 shares