
AARSHA VIDYA SAMAJAM
@1520115704
Educational Organisation for Sanathana Dharma
എല്ലാവർക്കും നമസ്കാരം🙏
ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യശ്രീ കെ.ആർ മനോജ് ജി ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഗൂഗിൾ മീറ്റ്, facebook, youtube, clubhouse ലൈവിൽ സംസാരിക്കുന്നു!!
താത്പര്യമുള്ളവർ പങ്കെടുക്കുക
#class #online class #live #Aacharya Sri Manoj ji #aarshavidyasamajam
Aarsha Vidya Samajam's Classes and Lectures to be conducted in separate Malayalam & English batches starting this Vijayadashami!
As per the revised syllabus of the courses Aadhyatmika Sastram, Bharatiya Sanskriti, and Sudarshanam organized by Aarsha Vidya Samajam, offline and online classes (Prabodhini level) will commence on Vijayadashami, October 2, 2025. Separate batches will be conducted in Malayalam and English.
https://www.facebook.com/share/p/1CC1VrwDZV/
(1) Regular Classes
Timing: Daily from 7 PM to 8 PM
- Sunday: Sudarshanam (Malayalam)
- Monday: Sudarshanam (English)
- Tuesday: Adhyatmika Sastram (Malayalam)
- Wednesday: Adhyatmika Sastram (English)
- Thursday: Bharatiya Sanskriti (Malayalam)
- Friday: Bharatiya Sanskriti (English)
Classes in Hindi, Kannada, and Tamil will begin soon.
(2) Weekly Talk Series in Malayalam, Hindi & English
Alongside the classes, weekly interactive lectures will be held in Malayalam, English, and Hindi. These sessions will address:
- Frequently asked questions (FAQs)
- Criticisms raised against Sanatana Dharma
- Doubts from learners
Talk timings:
- Saturday: 7 PM – 8 PM (Malayalam)
- Sunday: 11 AM – 12 Noon (English)
- Sunday: 12:15 PM – 1:15 PM (Hindi)
Talks in Kannada and Tamil will be introduced shortly.
Course Details
1. Sudarshanam De-radicalization course (Prabodhini – Basic Level)
- Designed to understand contemporary challenges to the Nation, Culture, Sanatana Dharma, and Knowledge, and to find effective solutions.
- Functions as a de-brainwashing / anti-indoctrination / de-radicalization counseling program.
- Equips participants with the ability to bring back radicalized individuals. The course is supported by real-life experiences where thousands of misguided youth were guided back to the right path.
- Provides structured, scientific insights into spiritual and philosophical fields.
2. Adhyatmika Sastram (Prabodhini – Basic Level)
- Intended for those who wish to study Sanatana Dharma, Comparative Religion, and Tarka Sastra in a structured, scientific manner.
- Based on the Swadhyaya tradition.
- Focuses on practical application of Sanatana Dharma through life principles, practices, and guidance.
- A unique program that fosters health, holistic personality development, complete life success, ideal social transformation, and root-level problem-solving.
- The “ One-Week Challenge” will give you a first-hand experience of the transformative impact of Sanatana Dharma.
3. Bharatiya Samskrithi (Prabodhini – Basic Level)
- Provides a comprehensive study of India’s culture and civilization, including its spiritual, philosophical, educational, scientific, mathematical, linguistic, artistic, literary, and sporting traditions.
- Explores how India influenced other nations.
- Covers political, economic, and social thought, as well as authentic Indian history—cultural, political (freedom struggle), and social (renaissance).
- Special focus on Kerala’s unique cultural, freedom struggle, and renaissance history.
Mode of Learning:
Classes held at the Aarsha Vidya Samajam center will also be streamed online via Google Meet/Zoom.
Access is limited to registered participants. (Those who have already registered need not register again.)
👉 Register here: https://arshaworld.org/course-registration
Participants may also send their name, address, WhatsApp number, email ID, class day & subject (Adhyatmika Sastram/ Bharatiya Samskrithi/ Sudarshan), and preferred language via WhatsApp to: 7356613488 / 9895444684.
For the Q&A lecture series on Saturdays and Sundays, participants are encouraged to send their doubts, questions, and suggested topics in advance to the same numbers.
Note on Fees:
These courses are open to all who are interested. No fees have been fixed, but voluntary contributions (Dakshina) are welcome.
#online class #vijayadashami #Aacharya Sri Manoj ji #aarshavidyasamajam
മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസുകളും പ്രഭാഷണങ്ങളും വിജയദശമി മുതൽ !
ആർഷവിദ്യാസമാജം സംഘടിപ്പിക്കുന്ന ആദ്ധ്യാത്മികശാസ്ത്രം, ഭാരതീയസംസ്കൃതി, സുദർശനം എന്നീ കോഴ്സുകളുടെ പുതുക്കിയ സിലബസ് പ്രകാരമുള്ള (പ്രബോധിനിതലം) ഓഫ് ലൈൻ & ഓൺലൈൻ ക്ലാസുകൾ വിജയദശമി ദിവസം (02/10/2025) മുതൽ ആരംഭിക്കുന്നു.
മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രത്യേക ബാച്ചുകൾ നടത്തുന്നു.
(1) ക്ലാസുകൾ:
*എല്ലാ ദിവസവും രാത്രി 7 മുതൽ 8 വരെയായിരിക്കും ക്ലാസുകൾ*
ഞായർ: സുദർശനം (മലയാളം)
തിങ്കൾ: സുദർശനം (ഇംഗ്ലീഷ്)
ചൊവ്വ: ആദ്ധ്യാത്മികശാസ്ത്രം (മലയാളം)
ബുധൻ: ആദ്ധ്യാത്മികശാസ്ത്രം (ഇംഗ്ലീഷ്)
വ്യാഴം: ഭാരതീയസംസ്കൃതി (മലയാളം)
വെള്ളി: ഭാരതീയസംസ്കൃതി (ഇംഗ്ലീഷ്)
ഹിന്ദി, കന്നട, തമിഴ് ഭാഷകളിൽ ഉടൻ തന്നെ ക്ലാസുകൾ തുടങ്ങും.
(2) മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രഭാഷണപരമ്പരകൾ!:
ഈ ക്ലാസുകൾക്ക് പുറമേ ആഴ്ചയിലൊരിക്കൽ മലയാളം, ഇംഗ്ലീഷ് ഹിന്ദി, ഭാഷകളിൽ സംശയനിവാരണപ്രഭാഷണങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സനാതനധർമ്മത്തിനെതിരെ ചിലർ ഉയർത്തുന്ന വിമർശനങ്ങൾ, പൊതുവേ ചോദിക്കാറുള്ള ചോദ്യങ്ങൾ (FAQ), പഠിതാക്കൾക്ക് ഉണ്ടാകുന്ന സംശയങ്ങൾ എന്നിവയ്ക്ക് മറുപടി നൽകുന്ന സംവാദാത്മകപ്രഭാഷണങ്ങളായിരിക്കും ഈ ദിവസങ്ങളിൽ നടക്കുക.
പ്രഭാഷണങ്ങളുടെ സമയം:
ശനി: രാത്രി 7 മുതൽ 8 വരെ (മലയാളം)
ഞായർ: രാവിലെ 11 മുതൽ 12 pm വരെ (ഇംഗ്ലീഷ്)
ഞായർ: 12.15 PM മുതൽ 1:15 PM വരെ (ഹിന്ദി)
കന്നട, തമിഴ് ഭാഷകളിൽ ഉടൻ പ്രഭാഷണങ്ങൾ ആരംഭിക്കും
ക്ലാസുകൾ: വിശദവിവരങ്ങൾ
1. സുദർശനം പ്രബോധിനി (ബേസിക്) കോഴ്സ് ക്ലാസ്സുകൾ!!
രാഷ്ട്രത്തിനും സംസ്കൃതിക്കും ജനതയ്ക്കും സനാതനധർമ്മത്തിനും വിജ്ഞാനങ്ങൾക്കും എതിരെയുള്ള സമകാലീന വെല്ലുവിളികൾ മനസിലാക്കി പ്രതിവിധികളെടുക്കുവാൻ സഹായിക്കുന്ന കോഴ്സ്.
എല്ലാ വിധത്തിലുള്ള ദുഃസ്വാധീനങ്ങൾ, മസ്തിഷ്കപ്രക്ഷാളനശക്തികൾ (ബ്രെയിൻ വാഷിംഗുകൾ) എന്നിവയ്ക്കെതിരെയുള്ള ഡീ ബ്രെയിൻ വാഷിംഗ്/ ആൻ്റി ഇൻഡോക്ട്രിനേഷൻ/ഡീറാഡിക്കലൈസേഷൻ കൗൺസലിംഗ് കോഴ്സ്!!
ഇത് പഠിച്ചാൽ നിങ്ങൾക്ക് റാഡിക്കലൈസേഷനിൽപ്പെട്ടവരെ തിരികെ കൊണ്ടുവരാനുള്ള കഴിവ് ലഭിക്കും. ബ്രെയിൻ വാഷിംഗിൽപ്പെട്ട് രാഷ്ട്രത്തിനും ലോകത്തിനും എതിരായി മാറിയ എണ്ണായിരത്തിലേറെ യുവതീയുവാക്കളെ ശരിയായ മാർഗത്തിലെത്തിച്ചതിൻ്റെ അനുഭവങ്ങളാണ് കോഴ്സിൻ്റെ കരുത്തിൻ്റെ സാക്ഷ്യപത്രം. പ്രമാണബദ്ധമായി, ശാസ്ത്രീയമായി ആദ്ധ്യാത്മിക-ദാർശനിക മേഖലകളെക്കുറിച്ച് പഠിക്കാൻ സഹായിക്കുന്നു!!
2. ആദ്ധ്യാത്മികശാസ്ത്രം കോഴ്സ് പ്രബോധിനി (BASIC) ക്ലാസ്സുകൾ !!
സനാതനധർമ്മം, മതതാരതമ്യപഠനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളെക്കുറിച്ച് ചിട്ടയായ സിലബസിൻ്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി ആദ്ധ്യാത്മികശാസ്ത്രം കോഴ്സ്.
സ്വാദ്ധ്യായസമ്പ്രദായത്തിൽ പഠനം. ജീവിതതത്വങ്ങൾ, അഭ്യാസങ്ങൾ, ഹിതോപദേശങ്ങൾ എന്നിവയിലൂടെ പ്രായോഗികമായി സനാതനധർമ്മാനുഷ്ഠാനം സാധ്യമാക്കുന്നു. സ്വാസ്ഥ്യം, സമഗ്രവ്യക്തിവികാസം, സമ്പൂർണജീവിതവിജയം, ശ്രേഷ്ഠസമാജനിർമ്മാണം, സമൂലപ്രശ്നപരിഹാരം എന്നിവ നേടാൻ സഹായിക്കുന്ന അതുല്യ പദ്ധതി.
"വൺ വീക്ക് ചലഞ്ചി"ലൂടെ ആരെയും സനാതനധർമ്മപ്രഭാവം ബോധ്യപ്പെടുത്തുന്നു!!
3. ഭാരതീയസംസ്കൃതി ബേസിക് കോഴ്സ് (പ്രബോധിനി) ക്ലാസ്സുകൾ!!
ഭാരതത്തിന്റെ സംസ്കൃതി, നാഗരികത, ഭാരതത്തിന്റെ ആദ്ധ്യാത്മിക-ദാർശനിക-വിദ്യാഭ്യാസ- വൈജ്ഞാനിക- ശാസ്ത്രസാങ്കേതിക-ഗണിത- ഭാഷാ-കലാ-സാഹിത്യ- കായിക-പാരമ്പര്യം, ഭാരതം എങ്ങനെ മറ്റു രാജ്യങ്ങളെ സ്വാധീനിച്ചു? രാജനൈതിക -സാമ്പത്തിക സാമൂഹ്യ ദർശനം-ഭാരതത്തിന്റെ വളച്ചൊടിക്കപ്പെടാത്ത ചരിത്രം, സാംസ്കാരികചരിത്രം (കൾച്ചറൽ ഹിസ്റ്ററി), രാജനൈതിക ചരിത്രം (സ്വാതന്ത്ര്യസമരചരിത്രം) (പൊളിറ്റിക്കൽ ഹിസ്റ്ററി), നവോത്ഥാനചരിത്രം (സോഷ്യൽ ഹിസ്റ്ററി), കേരളത്തിൻ്റെ പ്രത്യേക സാംസ്കാരിക-സ്വാതന്ത്ര്യസമര-നവോത്ഥാനചരിത്രം എന്നിവയെ കുറിച്ച് പഠിക്കാൻ സഹായിക്കുന്നു
ആർഷവിദ്യാസമാജം കേന്ദ്രത്തിൽ നേരിട്ട് നടക്കുന്ന ക്ലാസുകൾ ഗൂഗിൾ മീറ്റ്/Zoom വഴി ഓൺലൈനിലെത്തിക്കുന്നു. !! രജിസ്ടർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം.( നേരത്തേ രജിസ്ടർ ചെയ്യുന്നവർ വീണ്ടും ചെയ്യേണ്ടതില്ല)
*രജിസ്ടർ ചെയ്യുവാനായി:* https://arshaworld.org/course-registration
ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന സംശയനിവാരണപ്രഭാഷണപരമ്പരയിൽ
ചർച്ച ചെയ്യേണ്ട വിഷയങ്ങൾ, വിമർശനങ്ങൾ,സംശയങ്ങൾ, ചോദ്യങ്ങൾ എന്നിവ 7356613488 /9895444684 എന്ന നമ്പറിലേക്ക് നേരത്തേ തന്നെ എഴുതി അയക്കേണ്ടതാണ്.
ക്ലാസുകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മുകളിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്ടർ ചെയ്യുക അല്ലെങ്കിൽ പേര്, മേൽവിലാസം, Whatsapp നമ്പർ, e-mail id, ക്ലാസ് ദിവസം-വിഷയം (ആദ്ധ്യാത്മികശാസ്ത്രം/ഭാരതീയ സംസ്കൃതി/സുദർശനം), ഭാഷ തുടങ്ങിയ details *7356613488 / 9895444684* എന്ന നമ്പറിലേക്ക് whatsapp ചെയ്യുക.
താത്പര്യമുള്ള ആർക്കും പഠിക്കാനാകുന്ന വിധത്തിലാണ് കോഴ്സുകൾ സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽ അമൂല്യമായ ഈ കോഴ്‌സുകൾക്ക് ഫീസ് നിശ്ചയിച്ചിട്ടില്ല. എന്നാൽ കഴിവുള്ളവർക്ക് ദക്ഷിണ അയക്കാവുന്നതാണ്.
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം
#new #online class #🔱 സനാതന ധർമ്മം 🕉️ #🕉️ഓം നമഃശിവായ #aarshavidyasamajam
https://youtu.be/AS8Gg1SOy7Y?si=bvhoh8HcqQeLzaKu
#പ്രഭാഷണം
എല്ലാവർക്കും നമസ്കാരം🙏
നാളെ (30/09/2025-ന്) ആർഷവിദ്യാസമാജം ഡയറക്ടർ ആചാര്യശ്രീ കെ. ആർ. മനോജ് ജിയുടെ പ്രഭാഷണം നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ, രാവിലെ 11.30-ന്!
ക്ഷേത്ര ഉപദേശക സമിതിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സഹകരണത്തോടെ ഉണ്ണികൃഷ്ണൻ സനാതനധർമ്മ പാഠശാല,
നവരാത്രി സാംസ്കാരികോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 28 മുതൽ 30 വരെ സംഘടിപ്പിക്കുന്ന
ത്രിദിന രാമായണ തത്ത്വ സമീക്ഷയിൽ സെപ്റ്റംബർ 30- ന് "ശ്രീരാമചന്ദ്രൻ മര്യാദാപുരുഷോത്തമൻ" എന്ന വിഷയത്തിൽ ആചാര്യജി, അദ്ധ്യാത്മിക പ്രഭാഷണം നടത്തുന്നു!!
ശ്രീരാമൻ സീതയെ ഉപേക്ഷിച്ചു, തപസ് ചെയ്ത ശുദ്രനായ ശംബൂകനെ വധിച്ചു- തുടങ്ങി ശ്രീരാമനെ കുറിച്ചുള്ള എല്ലാ ദുരാരോപണങ്ങൾക്കും യുക്തിഭദ്രമായ മറുപടിയുമായി ആചാര്യശ്രീ മനോജ് ജി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ..!
ഏവർക്കും സുസ്വാഗതം..!!
🙏🌷🕉️🌷🙏
സ്നേഹപൂർവ്വം,
ആർഷവിദ്യാസമാജം
#പ്രഭാഷണം #നെയ്യാറ്റിൻകര #നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
#Aacharya Sri Manoj ji
#aarshavidyasamajam
*"The Bengal Files" ചിത്രത്തിന് ആചാര്യശ്രീ മനോജ് ജി എഴുതിയ നിരൂപണത്തെ അടിസ്ഥാനമാക്കിയ ഡോക്യുമെന്‍ററി*
https://youtu.be/FkY4vx4YQCI?si=jIr1DmIqQnqfipIa
ചരിത്രയാഥാർത്ഥ്യങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഫിലിം ആണിത്. നമ്മുടെ മുൻ തലമുറ അനുഭവിച്ച വിവരണാതീതമായ യാതനകളുടെയും എന്നാൽ ഒറ്റപ്പെട്ടതെങ്കിലും ധീരമായ ചെറുത്തുനിൽപ്പുകളുടെയും കഥ!
ഈ ചരിത്ര സംഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് സമകാലിക പ്രതിസന്ധികളെ നേരിടുവാൻ ഈ സിനിമ സഹായിക്കും. പ്രീണനരാഷ്ട്രീയത്തിന്‍റെ അപകടവും, സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി സംഘടിക്കേണ്ടതിന്‍റെ ആവശ്യകതയും ഈ ചലച്ചിത്രം ഓർമ്മിപ്പിക്കുന്നു. വിഭജനചരിത്രം ആവർത്തിക്കാതിരിക്കാൻ ദേശസ്നേഹികളുടെ നിതാന്തജാഗ്രത ആവശ്യമാണ്!! ഈ സിനിമ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും ധാർമ്മികകർത്തവ്യമാണ് - ആചാര്യ ശ്രീ കെ ആർ മനോജ് ജി
Please, like, comment, share maximum and subscribe to the channel for more videos
#The Bengal Files #movie #review #Aacharya Sri Manoj ji #aarshavidyasamajam
എല്ലാവർക്കും നമസ്കാരം🙏
ഇന്ന് (26/9/2025)- ശ്രീ ലാഹിരി മഹാശയ ജി മഹാസമാധി ദിനം🌹🌹
ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ ശ്രീ കെ. ആർ മനോജ് ജിയുടെ പ്രധാന മൂന്ന് ആർഷഗുരു പരമ്പരകളിൽ ശ്രീ മഹാവതാർ ബാബാജി, ശ്രീ ലാഹിരി മഹാശയ ജി, ശ്രീ യുക്തേശ്വർ ജി, ശ്രീ പരമഹംസ യോഗാനന്ദ ജി എന്ന ഗുരു പരമ്പരയുമുണ്ട് !
ശ്രീ ലാഹിരി മഹാശയ ജിയുടെ സമാധി ദിനത്തിൽ ആ പരമഗുരുവിന് ശതകോടി പ്രണാമങ്ങൾ🙏🙏
ഓം ഗും ഗുരുഭ്യോ നമ:🙏🌹🌷🌹🙏
സ്നേഹാദരങ്ങളോടെ
ആർഷവിദ്യാസമാജം
#സമാധി ദിനം
#🕉️ഓം നമഃശിവായ
#🔱 സനാതന ധർമ്മം 🕉️ #aarshavidyasamajam
ഭാരതീയ സാഹിത്യത്തെയും, ദാർശനികചിന്തകളെയും ആഴത്തിൽ സ്വാധീനിച്ച മഹാനായ ചിന്തകൻ ഡോ. സന്തെശിവര ലിംഗണ്ണയ്യ ഭൈരപ്പ ജി(94) അന്തരിച്ചു.
കന്നട സാഹിത്യത്തിലെ ഉയർന്ന പ്രതിഭ മാത്രമല്ല, ഭാരതീയ സംസ്കാരത്തിന്റെയും സനാതനധർമ്മത്തിന്റെയും ആഴങ്ങളെ തിരയാൻ തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വമായിരുന്നു ശ്രീ. S L ഭൈരപ്പ ജി. അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികൾ സത്യം, നീതി, വിശ്വാസം, സംസ്‌കാരം എന്നിവയെക്കുറിച്ച് വായനക്കാരെ ആഴത്തിൽ ചിന്തിപ്പിക്കുകയും ആത്മീയമാർഗ്ഗത്തിലേക്ക് വഴിനടത്തുകയും ചെയ്തു.
ഭൈരപ്പജിയുടെ പ്രധാന കൃതികളിൽ ചിലത്: മഹാഭാരതത്തിൻ്റെ പുനരാഖ്യാനമായ പർവ (1979), വംശവൃക്ഷ (1965), ഗൃഹഭംഗ (1970), മന്ദ്ര (2001, 2010-ൽ സരസ്വതി സമ്മാൻ നേടി). മുസ്ലീം ഭരണാധികാരികളെയും മതപരിവർത്തന തന്ത്രങ്ങളെയും തുറന്ന് കാണിക്കുന്ന നോവൽ "ആവരണ" (2007), ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. പ്രധാനമായും ടിപ്പുസുൽത്താൻ്റെ ഹൈന്ദവവിരോധം വിവരിച്ചു കൊണ്ടു രചിച്ച കൃതിയായിരുന്നു 'ആവരണ'. ടിപ്പുവിൻ്റെ ഭരണത്തെയും തന്ത്രങ്ങളെയും നിശിതമായി വിമർശിച്ച ഭൈരപ്പയുടെ നിലപാടുകൾ സമൂഹത്തിൽ ചർച്ചയായി.
നിർബന്ധിത മതംമാറ്റം പോലെയുള്ള പ്രശ്നങ്ങളെ പൊതുവേദിയിൽ ചർച്ചയ്ക്ക് വച്ച് വിമർശകരോട് സംവാദം നടത്തി ഭൈരപ്പജി ജനങ്ങളെ സത്യം ബോധ്യപ്പെടുത്തി!
സ്ത്രീകളുടെ വീക്ഷണത്തിലൂടെയുള്ള രാമായണത്തിന്റെ പുനരാഖ്യാനമായ ഉത്തരകാണ്ഡം (2017) ആയിരുന്നു ഭൈരപ്പജിയുടെ
അവസാന നോവൽ. 2023-ൽ രാഷ്ട്രം പദ്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.
ഭൈരപ്പജിയുടെ വിടവാങ്ങൽ സാഹിത്യലോകത്തിനും, സംസ്കാരബോധമുള്ള സമൂഹത്തിനും വലിയ നഷ്ടമാണ്.
ഭൈരപ്പജിയുടെ ആത്മാവിന് സദ്ഗതി ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
പ്രണാമങ്ങൾ
🙏🌹🌷🌹🙏
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം
#പ്രണാമം #aarshavidyasamajam
ഹിന്ദുവംശഹത്യാസ്മൃതിദിനത്തോടനുബന്ധിച്ച് ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ മനോജ് ജി നൽകുന്ന സന്ദേശം. ഈ പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.-ആർഷവിദ്യാസമാജം
സാദരനമസ്കാരം !!!! 🙏
ഇന്ന് 2025 സെപ്റ്റംബർ 25 :ഹിന്ദുവംശഹത്യാസ്മൃതിദിനം
സെപ്തംബർ 25 ൻ്റെ പ്രസക്തി:
ഹൈദരാലിയുടെയും ടിപ്പുവിൻ്റെയും നീചമായ മലബാർ ആക്രമണങ്ങൾക്ക് ശേഷം നടന്ന നിരവധി മാപ്പിളലഹളകളിൽ ഏറ്റവും ഭീകരവും വ്യാപകവുമായിരുന്നത് 1921-ലെ കുപ്രസിദ്ധ ഹിന്ദുവംശഹത്യയാണ്. ഈ ലഹളയിൽ അരങ്ങേറിയ മനസാക്ഷി മരവിപ്പിക്കുന്ന അസംഖ്യം കൊടുംക്രൂരതകളുടെ ഭാഗമായ ഒരു ദുരന്തമായിരുന്നു 1921 സെപ്തംബർ 25-ന് തുവ്വൂരിൽ സംഭവിച്ചത്. അവിടെ അതിക്രമങ്ങളഴിച്ചുവിട്ട മൂവ്വായിരം മാപ്പിളലഹളക്കാരുടെ നേതാവ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണോ ചെമ്പ്രശേരി തങ്ങളാണോ എന്ന വിഷയത്തിൽ രണ്ടു പക്ഷമുണ്ട്. ഏതായാലും തുവ്വൂരിൽ നിരപരാധികളായ നൂറിലേറെ ഹിന്ദുക്കൾ അന്ന് കൊല്ലപ്പെട്ടു. ഇതിൽ അമ്പതോളം പേരെ രണ്ടു കൈകളും പുറകിലേക്ക് കെട്ടി തുവ്വൂരിലെ കൂളിക്കാവ് മലപ്പറമ്പ് എന്ന പലർക്കുഴിപ്പറമ്പിലെ കിണറിനരികിലേയ്ക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യുക, മതം മാറാൻ ആക്രോശിക്കുക, ഉപദ്രവിക്കുക തുടങ്ങിയ "സ്ഥിരം അതിക്രമകാര്യപരിപാടികൾ"ക്ക് ശേഷം ആ ഹതഭാഗ്യരുടെ കൈകാലുകളും കഴുത്തും നിഷ്കരുണം വെട്ടി കിണറിലേയ്ക്ക് ചവിട്ടിയിടുകയായിരുന്നു, അട്ടഹസിക്കുന്ന ജിഹാദി ഭീകരർ! പാതി മുറിയ്ക്കപ്പെട്ട കഴുത്തും കൈകാലുകളുമായി അർദ്ധ പ്രാണനോടെ മൂന്നു ദിവസത്തോളം അലറിയ അമ്പതോളം നിഷ്കളങ്കർ!
ഹിന്ദുരക്തത്താൽ ചുവന്നതും നിലവിളികളുടെ മുഴക്കം പ്രതിധ്വനിക്കുന്നതുമായ ഇത്തരം കിണറുകൾ മലബാറിൽ ഏറെയുണ്ട്. ടിപ്പുവും ഇങ്ങനെ ചെയ്തിട്ടുണ്ട്. മാപ്പിളലഹളയിൽ മാത്രം തുവ്വൂരിന് പുറമേ നാഗാളിക്കാവ് കിണർ ( 1921 ഒക്ടോബർ 31 ന് 96 ഹിന്ദുക്കളുടെ തലവെട്ടിയിട്ട കിണർ )ചോക്കൂർ ശ്രീരാമസ്വാമി ക്ഷേത്ര തീർത്ഥക്കിണർ, വെള്ളിമുക്ക് കിണർ, ഊരകം കിളിനക്കോട്ടു കിണർ എന്നിവ ചരിത്രത്തിൽ രേഖപ്പെടുത്തിയ ചിലത് മാത്രം!
മാസങ്ങൾ നീണ്ട കലാപത്തിൽ മനസാക്ഷിയുള്ളവരെ വിറങ്ങലിപ്പിക്കുന്ന ഭീകരാക്രമണങ്ങൾ അനവധിയുണ്ടെന്നറിയാം. എങ്കിലും മാപ്പിളലഹളയുടെ യഥാർത്ഥ ചരിത്രം വരും തലമുറകളെ ഓർമ്മിപ്പിക്കാൻ , അഭിശപ്തമായ ദിനങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാൻ , ഈ ദിവസം തന്നെ നാം ഹിന്ദുവംശഹത്യാസ്മൃതിദിനമായി ആചരിക്കുന്നു. മതം മാറാൻ വിസമ്മതിച്ചതിൻ്റെ പേരിൽ അറുകൊല ചെയ്യപ്പെട്ട പതിനായിരങ്ങളുടെ ദു:ഖസ്മരണയ്ക്കായി ഒരു ദിനം !
മാപ്പിളലഹളയെന്ന ഹിന്ദുവംശഹത്യ:
മലബാർ കലാപമെന്നും, ഖിലാഫത്ത് പ്രക്ഷോഭമെന്നും, മാപ്പിളലഹളയെന്നുമെല്ലാം അറിയപ്പെടുന്ന 1921-ലെ കുപ്രസിദ്ധമായ ഹിന്ദുവംശഹത്യയുടെ രക്തപങ്കിലമായ യഥാർത്ഥചരിത്രം ഇന്നത്തെ തലമുറയിൽ എത്രപേർക്കറിയാം..?!
നിരവധി മാപ്പിളലഹളകൾ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എടുത്തു പറയേണ്ട ഒന്നാണ് 1921 - ലെ ഏകപക്ഷീയമായ ഹിന്ദുവംശഹത്യ. ആസൂത്രിതവും സംഘടിതവും വ്യാപകവും ഞെട്ടിത്തരിച്ച് രക്തം കട്ടപിടിക്കുന്ന തരത്തിൽ അതിഭീകരവുമായ ക്രൂരകൃത്യങ്ങൾ നടമാടിയ നരഹത്യയായിരുന്നു അത്!!!
അക്രമങ്ങൾക്ക് തെരഞ്ഞെടുത്ത ദിവസത്തിൻ്റെ പ്രത്യേകത:
1921 ജൂലൈ 20ന് ആരംഭിച്ച ഖിലാഫത്ത് പ്രക്ഷോഭങ്ങൾ അമുസ്ലീങ്ങൾക്കെതിരെ കൃത്യമായ വർഗീയാക്രമണമായി മാറിയത് ആഗസ്ത് 20 നായിരുന്നു. ആ ദിവസത്തിൻ്റെ പ്രാധാന്യം എന്തായിരുന്നു എന്ന് ഇന്നും പലർക്കുമറിയില്ല. റംസാൻ മാസം പതിനേഴാം ദിനം. എന്താണ് റംസാൻ 17 ൻ്റെ പ്രത്യേകത ? എന്നാൽ ഇസ്ലാംമതവിശ്വാസികൾക്ക് അത് നന്നായറിയാം. “കാഫിറുകൾക്കെതിരെ മുസ്ലീങ്ങൾ ആദ്യവിജയം നേടിയ ബദർയുദ്ധം “ ആരംഭിച്ചത് അന്നായിരുന്നു. ഇക്കാര്യം വിശ്വാസികളോട് മതാവേശത്തോടെ വിശദീകരിച്ചാണ് മതമൗലികവാദികളായ കലാപകാരികൾ “കാഫിറുകൾക്കെതിരെ നേരിട്ട് ആക്രമണം (ജിഹാദ്) “ നടത്തിയത്. ഇത് മാപ്പിളലഹളകളുടെ മതസ്വഭാവവും ഉദ്ദേശവും വ്യക്തമാക്കുന്നു.
ചരിത്രസമാനതകൾ:
ഭാരതവിഭജനത്തിന് ദേശീയനേതാക്കളെ ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാൻ മുഹമ്മദാലി ജിന്ന 1946 ആഗസ്ത് 16 ന് പ്രത്യക്ഷനടപടിദിനം പ്രഖ്യാപിച്ചു. കൃത്യം ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ഒരു റംസാൻ 17 ന്. ഇക്കാര്യം മുസ്ലീം ലീഗ് നേതാക്കൾ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുപ്രസിദ്ധമായ Direct Action Day യിൽ ഏകപക്ഷീയമായി ആരംഭിച്ച കലാപങ്ങളിൽ കൽക്കത്തയിലും നവഖാലി, തിപ്പേരയിലും പതിനായിരങ്ങൾ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേർ ഭവനരഹിതരാകുകയും ചിന്തിക്കാൻ പോലുമാവാത്ത വിധമുള്ള പീഡനങ്ങൾ അരങ്ങേറുകയും ചെയ്തു. അതാണ് വിഭജനം യാഥാർത്ഥ്യമാക്കിയത്.
ഇതരരാജ്യങ്ങളിൽ:
ഇസ്ലാമിക ഭൂരിപക്ഷരാജ്യങ്ങളിൽ ഇപ്പോഴും ഈ ദിനം ഭീകരപ്രവർത്തനത്തിനായി ചിലർ ഉപയോഗപ്പെടുത്താറുണ്ട്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, സിറിയ, പാലസ്തീൻ, ഈജിപ്റ്റ്,അൽജിരീയ, സുദാൻ, തുനീഷ്യ മുതലായവ ഉദാഹരണങ്ങൾ. ഇസ്ലാമിക ലോകത്തിലെ പല യുദ്ധങ്ങളും റംസാൻ മാസത്തിലായിരുന്നു. ഭീകരവാദികൾ മതത്തെ നിർബാധം ഉപയോഗപ്പെടുത്തുന്നു.
മുദ്രാവാക്യങ്ങൾ:
“അള്ളായല്ലാതൊരു ദൈവം മലയാളത്തിലില്ലാതാക്കീടുക “എന്നായിരുന്നു മാപ്പിളലഹളയിലെ പ്രമുഖമുദ്രാവാക്യങ്ങളിലൊന്ന്.(“അള്ളായല്ലാതൊരു ദൈവം മലയാളത്തില്ലാതാക്കീടുവിനേതു ചെയ്തും “ ദുരവസ്ഥ - 292- കുമാരനാശാൻ )
വളരെ ആസൂത്രിതമായ ഗൂഢാലോചനയോടു കൂടിയാണ് കലാപങ്ങൾ തുടങ്ങിയതെന്ന് ഇവയെല്ലാം തെളിയിക്കുന്നു.
ലഹളക്കാർ സ്ഥാപിച്ചത് "അൽദൗള "യെന്ന മാപ്പിളരാജ്യമാണ്.
മതം തിരിച്ചുള്ള കൊല, കൊള്ള, നിർബന്ധിത മതംമാറ്റം, അതിക്രമങ്ങൾ:
പതിനായിരങ്ങളെ കൂട്ടക്കൊല ചെയ്ത, പതിനായിരങ്ങളെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മതം മാറ്റിയ, ഗർഭിണികൾക്കൊപ്പം ഗർഭസ്ഥശിശുക്കളെയും ക്രൂരമായി കുത്തിക്കൊന്ന ദാരുണ സംഭവങ്ങൾ! കഴുത്ത് വെട്ടി താഴേക്ക് ചവുട്ടിയെറിയപ്പെട്ട നൂറുകണക്കിന് നിർഭാഗ്യവാൻമാരുടെ നിലവിളികൾ മുഴങ്ങുന്ന കിണറുകൾ! സ്ത്രീകളെയും പിഞ്ചുകുഞ്ഞുങ്ങളെയും അതിക്രൂരമായി പിച്ചിച്ചീന്തിയ ഭീതിജനകമായ ദിനരാത്രങ്ങൾ...!!
ഹിന്ദുവായി എന്ന ഒറ്റക്കാരണത്താൽ ജീവിക്കാനുള്ള അവകാശം തന്നെ നിഷേധിക്കപ്പെട്ടവർ! പിറന്ന മണ്ണും വീടും വിട്ട് കൂട്ടമായി പലായനം ചെയ്യേണ്ടിവന്ന ഹതഭാഗ്യരുടെ നീറുന്ന ഓർമ്മകൾ !
മലമൂത്രവിസർജനത്താൽ അപമാനിക്കപ്പെട്ട പൂജാവിഗ്രഹങ്ങൾ , തകർക്കപ്പെട്ട നൂറുകണക്കിന് കാവുകൾ, ആരാധനാസ്ഥലങ്ങൾ, പീഠങ്ങൾ, കൊളളകൾക്ക് ശേഷം അഗ്നിയ്ക്കിരയായ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ!!
മതാന്ധത മൂലം മനുഷ്യത്വം മരവിച്ച, ഒരു വിഭാഗം മുസ്ലീം മതമൗലികവാദികളുടെ കണ്ണുകളിൽ അന്ന് മലബാറിലെ ഹിന്ദുജനത കണ്ടത് രക്തദാഹികളായ നരഭോജികളുടെ ക്രൗര്യമായിരുന്നു. അന്നുവരെ തോളോടുതോൾ ചേർന്നുനിന്നവർ, അയൽപക്കക്കാർ, കാര്യസ്ഥർ, ജോലിക്കാർ - ഇവരെല്ലാം ഒറ്റരാത്രികൊണ്ട് ഘാതകരായപ്പോൾ നിസ്സഹായതയോടെ തളർന്നിരിക്കാനും അമ്പരപ്പോടെ മരണത്തെ പുൽകാനുമേ അവർക്ക് സാധിച്ചുള്ളൂ.
മാപ്പിളലഹളയുടെ മതപരമായ സ്വഭാവം തെളിയിക്കാൻ എത്രയോ ചരിത്രരേഖകൾ, അനുഭവസാക്ഷ്യങ്ങൾ, റിപ്പോർട്ടുകൾ, ദേശീയ നേതാക്കളുടെ ഉദ്ധരണികൾ എന്നിവ ഉണ്ട്. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.
ചരിത്രം ചികയുന്നു എന്ന ആരോപണം ഉയർത്തുന്നവരോട്:
"പഴയ കാര്യങ്ങൾ കുത്തിപ്പൊക്കുന്നതെന്തിന് " എന്ന സ്ഥിരം പല്ലവിയായിരിക്കും ഒരു കൂട്ടർ ഉയർത്തുക !
ആരാണിത് പറയുന്നത് എന്നറിയുന്നത് കൗതുകകരമാണ്.
ചരിത്രത്തിൽ ഇവിടെ നടന്ന അനാചാരങ്ങളെപ്പറ്റി ( ജാതി, അയിത്തം മുതലായവ) നിരന്തരം പറഞ്ഞു കൊണ്ട് ഹിന്ദുക്കളിൽ കുറ്റബോധവും അപകർഷതാബോധവും കുത്തിവയ്ക്കാൻ ശ്രമിക്കുന്നവർ!
സനാതനധർമ്മാചാര്യന്മാർ മുൻകൈയെടുത്ത് സവർണാവർണഭേദമില്ലാതെ ഹിന്ദുക്കൾ ഒരുമിച്ച് പരിഹരിക്കുകയും, പൂർവ്വികരിൽ ചിലർ ചെയ്ത തെറ്റുകൾക്ക് ഇപ്പോഴത്തെ തലമുറകളോട് പ്രായശ്ചിത്തം പോലും ചെയ്തു കൊണ്ടിരിക്കുന്നതുമായ ഒരു സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തുവാൻ പക്ഷേ ഇവർക്ക് മടിയില്ല.
ദുരന്തദിനങ്ങൾ ആചരിക്കുന്നതെന്തിന് എന്നാണ് ചിലരുടെ അടുത്ത സംശയം!:
ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാനാണ് ലോകം ചില ദിവസങ്ങൾ ജാഗ്രതാദിനങ്ങളായി പ്രഖ്യാപിക്കുന്നത്!
രോഗങ്ങൾ പരിസ്ഥിതിപ്രശ്നങ്ങൾ, ദുരന്തങ്ങൾ എന്നിവക്കെതിരെ ജനങ്ങൾക്ക് അവബോധം നൽകുവാനായി എത്രയോ സ്മൃതിദിനങ്ങൾ നാം അന്താരാഷ്ട്ര - ദേശീയ- സംസ്ഥാനതലങ്ങളിൽ ആചരിക്കുന്നു? നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. ഉദാഹരണങ്ങളായി ജനുവരി 27 ഹോളോകാസ്റ്റ് ഓർമ്മദിനം, ജനുവരി 30- രക്തസാക്ഷി ദിനം, മാർച്ച് 23-ജാലിയൻവാലാബാഗ് കൂട്ടക്കൊല,ഡിസംബർ 6- ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനം,ഡിസംബർ 1 എയ്ഡ്സ് ദിനം, ഒന്നാം ലോകമഹായുദ്ധം (1914- 1918) Nov 11, രണ്ടാം ലോകമഹായുദ്ധം (1939–1945) Victory in Europe Day (May 8), Victory over Japan Day (Aug 15)ഹിരോഷിമ ദിനം (Aug 6) നാഗസാക്കി ദിനം (Aug 9 )
ഇവിടെ ചിലർക്ക് വിഭജനദുരന്തസ്മൃതിദിനം (August 14),വംശഹത്യാസ്മൃതിദിനം (Sept 25) എന്നിവ ആചരിക്കുമ്പോൾ മാത്രമാണ് പ്രശ്നം! എന്നാൽ "ഡിസംബർ 6 ഉം, ഗുജറാത്ത് കലാപവും. മറക്കാതിരിക്കുക എന്ന് ഇവർ തന്നെ പ്രചരിപ്പിക്കും.
എന്നാൽ ഇവിടുത്തെ രാഷ്ട്രീയക്കാർ മാപ്പിളലഹളയെ സ്വാതന്ത്ര്യസമരവും കർഷകസമരവുമാക്കി ചിത്രീകരിച്ച് പെൻഷൻ നൽകിയിട്ടുണ്ട്. ചരിത്രസത്യങ്ങളെ കീഴ്മേൽമറിച്ച് അവർ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നു! കലാപവാർഷികങ്ങൾ ആഘോഷിക്കുന്നു.!
മാപ്പിളകലാപസ്മൃതിമന്ദിരങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 2023 നവംബർ 14 ന് ഉദ്ഘാടനം ചെയ്യപ്പെട്ട മലപ്പുറം ഹെറിറ്റേജ് മ്യൂസിയത്തിലും, പൂക്കോട്ടൂർയുദ്ധസ്മാരകത്തിലും മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമാക്കി, കലാപകാരികളെ വീരനായകരുമാക്കി വരും തലമുറകൾക്ക് പരിചയപ്പെടുത്തുന്നു!
വാരിയൻകുന്നനെപ്പോലെയുള്ള വർഗീയഭീകരവാദികളുടെ പേരിൽ സ്മാരകങ്ങളും ഓഡിറ്റോറിയങ്ങളും സ്ഥാപിക്കുന്നു. ചരിത്രത്തെ വളച്ചൊടിച്ച്, യഥാർത്ഥ ഇരകളെ വേട്ടക്കാരാക്കി സിനിമകൾ നിർമ്മിക്കുന്നു. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. വിപുലമായ പരിപാടികൾ നടത്തുന്നു!
ഇവയൊക്കെ ചെയ്യുന്നവരും ഈ നടപടികളിലൊന്നും
തെറ്റ് കാണാത്തവരുമാണ് “ചരിത്രം ചികയുന്നു “വെന്ന വിമർശനം ഉന്നയിക്കുന്നത്!
ഇവരുടെ ഗൂഢതന്ത്രങ്ങളും ജനങ്ങളെ വഞ്ചിക്കുന്ന സ്ഥിരം തട്ടിപ്പുകളും, നഗ്നമായ ഇരട്ടത്താപ്പും തിരിച്ചറിയുക.
ചരിത്രം അട്ടിമറിക്കപ്പെട്ടാൽ:
ചരിത്രവസ്തുതകൾ അട്ടിമറിക്കാൻ ശ്രമിച്ചാൽ ഭൂതകാല ദുരന്തങ്ങളിൽ നിന്ന് പാഠം പഠിച്ച് ഭാവിയെ അഭിമുഖീകരിക്കാനാവില്ല.
വിവരണാതീതമായ അതിക്രമങ്ങൾക്ക് ഇരയായവരോടും അവരുടെ പിൻഗാമികളോടും കാണിക്കുന്ന കൊടും ക്രൂരത കൂടിയാണത്.വരുംതലമുറയും ചരിത്രവും അവർക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ല എന്ന തിരിച്ചറിവ് കൂടി വേണമെന്ന് ഓർമ്മിപ്പിക്കുന്നു.
ദുരവസ്ഥ വീണ്ടും!:
പഴയ ചരിത്രങ്ങൾ കുത്തിപ്പൊക്കി ആരെയെങ്കിലും വേദനിപ്പിക്കാനോ, പകരം ചോദിക്കാനോ, മതവിദ്വേഷം പടർത്താനോ ഹിന്ദുക്കൾ ഇതുവരെ ശ്രമിച്ചിട്ടില്ല. പൂർവികരോട് ചെയ്ത അതിക്രമങ്ങൾ എല്ലാം സഹിച്ചും ക്ഷമിച്ചും മറന്നും അവർ കഴിയുന്നു. വേട്ടക്കാരുടെ പിൻതലമുറക്കാരെ ഇരു കൈകളും നീട്ടി സ്വീകരിക്കാൻ പോലും ഈ ജനത വീണ്ടും തയ്യാറായി. എന്നാൽ ഈ നാടിൻ്റെ സഹിഷ്ണുതയെ ചൂഷണം ചെയ്തും മാപ്പിളലഹളയെ മഹത്വവത്കരിച്ചും കലാപകാരികളെ വെള്ളപൂശാനും ഇന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ ചരിത്ര നിഷേധം കാണാതിരിക്കാനാവില്ല.
"ഞങ്ങളുടെ പൂർവികരുടെ ദാരുണാന്ത്യത്തെ ആഘോഷിക്കരുതേ" എന്ന് കൈകൂപ്പി യാചിക്കേണ്ട ദുരവസ്ഥ ഇന്നും ഇവിടെ നിലനിൽക്കുന്നു. സ്വധർമ്മത്തിന് വേണ്ടി ബലിദാനികളായ ധീരജനതയെ നോക്കി പല്ലിളിക്കുകയാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിക്കാരും മുഖ്യധാരാമാധ്യമങ്ങളും. ക്ഷമയുടെ എല്ലാ അതിർവരമ്പുകളും നശിക്കും വിധം ഇവർ ഈ "മുറിവുകളിൽ ഉപ്പും മുളകും തേച്ച്, വാൾമുനയാൽ കുത്തി രസിക്കുമ്പോൾ "നിശ്ബദരായിരിക്കാൻ ഒരു നിഷ്പക്ഷമതിയ്ക്കും സാധിക്കില്ല!!!
രാഷ്ട്രീയക്കാർ - മാധ്യമങ്ങൾ - സാംസ്കാരികനായകർ:
നാല് വോട്ടിന് വേണ്ടി യാഥാർത്ഥ്യം മറച്ചു പിടിക്കുന്ന രാഷ്ട്രീയക്കാർ, തങ്ങളുടെ പൂർവ്വികരെ നിർദ്ദയം വധിച്ചവരെ വീരപുരുഷന്മാരായി വാഴ്ത്തുവാൻ വിധിക്കപ്പെട്ട, ബ്രെയിൻ വാഷിംഗിനാൽ തെറ്റിദ്ധരിക്കപ്പെട്ട പതിനായിരങ്ങൾ, ദുരന്തസ്മരണകൾ കുഴിച്ചുമൂടുകയും കലാപ കുറ്റവാളികൾക്ക് സ്മാരകങ്ങൾ നിർമ്മിക്കുകയും ചെയ്യാൻ തിരക്ക് കൂട്ടുന്നവർ! ശ്രീ രാമസിംഹൻ ജി യുടെ"പുഴ മുതൽ പുഴ വരെ "യ്ക്ക് നേരെ കത്രികയുമായി കുതിച്ച പ്രത്യേക ജനുസിൽപ്പെടുന്ന സെൻസർബോർഡ് അധികാരികൾ ! ഇവരെയൊക്കെ സ്വാധീനിക്കുന്ന ഒരു സംവിധാനം! "ഭരണാധികാരികൾ ആരായാലും സിസ്റ്റം നമ്മുടെയാണ് " എന്നഭിമാനിക്കുന്ന "കാശ്മീർ ഫയൽസ് "സിനിമയിലെ കപടമതേതരബുദ്ധിജീവികൾ !
ദി കേരളാസ്റ്റോറി, ദി കാശ്മീർ ഫയൽസ്, ബസ്തർ, റസാക്കർ, ആർട്ടിക്കിൾ 370, സ്വതന്ത്ര്യ വീർ സാവർക്കർ, ദി ബംഗാൾ ഫയൽസ് എന്നീ സിനിമകൾക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുന്ന ഈ വിഭാഗം അവരുടെ “ആവിഷ്കാരസ്വാതന്ത്ര്യവാദം “ തത്കാലം ഉപേക്ഷിച്ചു!
യഥാർത്ഥത്തിൽ ഇക്കൂട്ടർ ആരെയാണ് പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത്? സാംസ്കാരിക നായകർ എന്ത് കൊണ്ട് ഈ വിഷയത്തിൽ മൗനം പാലിക്കുന്നു??!!
രാഷ്ട്രവിരുദ്ധർ ഇന്നും പ്രബലരാണ്. അതിനാൽ നാം ഏറെ പ്രയത്നിക്കേണ്ടിയിരിക്കുന്നു!
അതേ സാഹചര്യം ഇന്നും :
"സ്വാതന്ത്ര്യത്തിന് മുമ്പ് പലതും നടന്നിരിക്കാം. അതെല്ലാം മറന്നേക്കൂ" എന്നായിരിക്കും ഒരു വിഭാഗം പറയുക!
സ്വാതന്ത്ര്യത്തിന് ശേഷം ഉണ്ടായ സംഭവങ്ങളെപ്പറ്റി മാത്രമാണോ ഇവർ പറയുന്നത്.?
എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ കാശ്മീർ കൂട്ടക്കൊലകൾ, ബംഗാളിൽ ഇപ്പോൾ നടക്കുന്നവ- ഇവയെക്കുറിച്ച് സംസാരിക്കാമോ?
അന്താരാഷ്ട്ര പ്രശ്നങ്ങൾ ഉയർത്തി സമ്മേളനങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നവർ ബംഗ്‌ളാദേശിലെ ന്യൂനപക്ഷ വേട്ട, ലക്ഷക്കണക്കിന് കാശ്മീർ പണ്ഡിറ്റുകളെ പിറന്ന നാട്ടിൽ പുനരധിവസിപ്പിക്കാൻ കഴിയാത്ത സാഹചര്യം, ആഗോള ഇസ്ലാമികഭീകരവാദത്തിൻ്റെ അപകടം എന്നിവയെക്കുറിച്ച് ഇക്കൂട്ടർ ഒരക്ഷരം പോലും ശബ്ദിക്കാറില്ല.
മാപ്പിളലഹളയിലേയ്ക്ക് വഴിതെളിച്ച സാഹചര്യങ്ങൾ ഇന്നുമുണ്ട്. അന്ധമായ മതബോധനം, അസഹിഷ്ണുത,അന്യമതവിദ്വേഷം, ജിഹാദ്, ഗസ്വാ-ഇ -ഹിന്ദ് ആഹ്വാനങ്ങൾ, കാഫിറുകളെ കൊന്നാൽ പാപമോചനം നേടി സ്വർഗം നൽകുമെന്ന വാഗ്ദാനം, ജിഹാദിൽ രക്തസാക്ഷിയായാൽ കിട്ടുന്ന ഹൂറിമാരെക്കുറിച്ചുള്ള നിറം പിടിപ്പിച്ച വർണനകൾ, അജ്മൽ കസബിനും യാക്കൂബ് മേമനും അഫ്സൽ ഗുരുവിനും വേണ്ടി നടന്ന മയ്യത്ത് നിസ്കാരങ്ങൾ, “ഇസ്ലാമോഫോബിയ -മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നു” എന്നീ നറേറ്റീവുകളുടെ വ്യാപകപ്രചരണം, തങ്ങളുടെ "സാധുനേതാക്കന്മാരെ " അന്യായമായി അറസ്റ്റ് ചെയ്തുവെന്ന ചില പള്ളികളിലെ പ്രബോധനങ്ങൾ ,അതിക്രമ ഹർത്താലുകൾ, പ്രകടനങ്ങൾ, “അവിലും മലരും കുന്തിരിക്കവും കരുതി വയ്ച്ചോ,വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിൻ്റെയൊക്കെ കാലന്മാർ” "അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും" എന്നീ ഭീഷണികൾ, 2047 ലെ ഇസ്ലാമികരാജ്യമെന്ന ലക്ഷ്യം, പലസ്തീൻ അനുകൂല -ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങളിലെ ചില പ്രസംഗങ്ങൾ, എൻ.ഐ.എ റിപ്പോർട്ടുകളിൽ കാണുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ......... ഇവയെല്ലാം അപായസൂചനകളാണ്.
ഈയിടെ "മതേതരരാഷ്ട്രീയപാർട്ടികൾ " നടത്തിയ പൗരത്വപ്രക്ഷോഭങ്ങളിലും “ലാ ഇലാഹ ഇല്ലല്ലാഹ്”, “അല്ലാഹു അക്ബർ “ തുടങ്ങിയ മതമുദ്രാവാക്യങ്ങളും “ആസാദി” എന്ന വിഭജനാക്രോശങ്ങളും മുഴങ്ങിയിരുന്നു. ഇത് തന്നെയായിരുന്നു 1921 ലെ ഖിലാഫത്ത് - കോൺഗ്രസ് സംയുക്തറാലിയിലും നടന്നത്. എന്നാൽ ഇവയെല്ലാം അന്നത്തെ നേതാക്കൾ അവഗണിച്ചതിൻ്റെ ഫലമായിരുന്നു മാപ്പിളകലാപങ്ങൾ, മുസ്ലീംവർഗീയവാദികളുടെ ശാക്തീകരണം, ഡയറക്ട് ആക്ഷൻ, കൊലപാതകങ്ങൾ,വിഭജനം എന്നിവ. വിഭജനത്തിനു ശേഷവും മതം നോക്കിത്തന്നെയാണ് അവർ ജനങ്ങളെ കൊന്നത്. പാകിസ്ഥാനിലും ബംഗ്ലാദേശിലും പശ്ചിമബംഗാളിലും കമ്മ്യൂണിസ്റ്റ് നേതാക്കളെപ്പോലും അവർ വെറുതെ വിട്ടില്ല എന്ന് ഓർമ്മിക്കുക.
ഇവയെപ്പറ്റി ചർച്ച ചെയ്യാൻ കഴിയുമോ ?!
സത്യത്തിൽ നമ്മുടെ നേതാക്കൾക്ക് ഇവയൊന്നും മനസിലാകാത്തതാണോ? അതോ ഒരു വിഭാഗത്തിന് അനിഷ്ടകരമെന്ന് കരുതി കണ്ടില്ലെന്ന് നടിക്കുന്നതോ? മനസിലാകുന്നില്ല. ഏതായാലും മതമൗലികവാദ -തീവ്രവാദ ശക്തികൾക്ക് ഇവയെല്ലാം നന്നായറിയാം. മാപ്പിളകലാപകാരികളുടെ വേഷവും വാളും ധരിച്ച് പ്രകടനം നടത്തി “മാപ്പിള ലഹളയിൽ ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല” എന്ന് മുദ്രാവാക്യം മുഴക്കിയത് ആർക്കെതിരെയുള്ള ഭീഷണിയും മുന്നറിയിപ്പുമായിരുന്നു? ബ്രിട്ടീഷുകാർക്കെതിരെയോ ?!
ചരിത്രത്തിൽ ഉണ്ടായ പാളിച്ചകൾക്ക് ആരും (ഇന്നുള്ള മുസ്ലീങ്ങൾ) ഉത്തരവാദികളല്ല. മാപ്പിളലഹളക്കെതിരെ പ്രവർത്തിച്ച, അക്രമത്തെ എതിർത്ത നല്ലവരായ മുസ്ലീങ്ങളുമുണ്ട്. എന്നാൽ ഈ കലാപത്തെ മഹത്തരമായി ചിത്രീകരിക്കുമ്പോൾ മാപ്പിളക്കലാപകാരികളെ 'റോൾ മോഡലാക്കി' പിന്തുടരണമെന്ന് ചിലർക്കെങ്കിലും തോന്നാം. അതാണ് അപകടം.
അന്താരാഷ്ട്രഭീകരശക്തികളുടെ സാമ്പത്തിക-സായുധ സഹായങ്ങൾ ലഭിക്കുന്ന സംഘങ്ങൾ ഇന്ന് സ്ലീപ്പർ സെല്ലുകളിലായി പലയിടങ്ങളിൽ - രാഷ്ട്രീയ പാർട്ടികളിൽ മാത്രമല്ല, രക്ഷകരാകേണ്ട ഉദ്യോഗസ്ഥരിൽ പോലും പതുങ്ങിയിരിക്കുന്നു. വേണ്ടത് കടുത്ത ജാഗ്രത തന്നെ!
കുറ്റകരമായ നിലപാട്:
മാപ്പിള ലഹളയ്ക്കിരയായ ഹതഭാഗ്യരോട് അതിക്രൂരമായ ചതിയും നെറികേടും അവഗണനയും പുച്ഛവുമാണ് കേരളീയ മുഖ്യധാരാസമൂഹം കാട്ടിയത് എന്ന് പറയാതിരിക്കാനാവില്ല.
ഇത് ദു:ഖകരമായ യാഥാർത്ഥ്യമാണ്. ഇരകളെ കൊല്ലപ്പെടേണ്ടവരായി വിലയിരുത്തിയും അക്രമികളെ വാഴ്ത്തിക്കൊണ്ടും ചരിത്രം അട്ടിമറിക്കുവാനുള്ള സംരംഭങ്ങളിൽ പങ്കെടുക്കുവാനും, പുസ്തകങ്ങൾ പ്രചരിപ്പിക്കുവാനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും സിനിമകൾ കാണാനും നമ്മുടെ ജനത ഉത്സാഹിച്ചു!
കലാപകാരികൾക്ക് പെൻഷൻ അനുവദിക്കുക, വംശഹത്യയ്ക്ക് സ്വാതന്ത്ര്യ സമരപദവി നൽകി ആക്രമണകാരികളാക്കി വിശുദ്ധരാക്കുക, വേട്ടക്കാരുടെ പേരിൽ സർക്കാർ പിന്തുണയോടെ സ്മാരകങ്ങൾ നിർമ്മിക്കുക...!! ഈ നീചകൃത്യങ്ങൾ പോലും ഇവിടെ ശക്തമായി ചോദ്യം ചെയ്യപ്പെട്ടില്ല !!!
ഹിന്ദു വംശഹത്യയ്ക്ക് കാരണക്കാരായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും, ആലി മുസലിയാരെയും സ്വാതന്ത്ര്യസമര നേതാക്കളായി വാഴ്ത്തി അവർക്ക് സ്മാരകങ്ങളും ഹാളുകളും പണിതുയർത്താൻ ശ്രമിച്ചപ്പോൾ പോലും ആരും ശബ്ദിച്ചില്ല!! ഹിന്ദുക്കൾ കൂടി നികുതിയടയ്ക്കുന്ന സർക്കാർ ഖജനാവിൽ നിന്ന് പണം അനുവദിച്ച് ഇതിനെല്ലാം മുൻകൈ എടുത്തവർക്കെല്ലാം വരിയായി നിന്ന് നാം വോട്ടുകൾ ചെയ്തു.! കൃത്യമായി അവർക്ക് മനസിലാകുന്ന ഭാഷയിൽ പ്രതികരിച്ചിരുന്നുവെങ്കിൽ രാഷ്ട്രീയ പാർട്ടികളും ശരിയായ നിലപാട് സ്വീകരിച്ചേനെ. ഇവിടെ കുറ്റവാളികൾ ഹിന്ദുക്കൾ തന്നെയാണ്!
AVS - ചെയ്യുന്നത്:
തുവ്വൂർ കൂട്ടക്കൊലയുടെ വാർഷികമായ സെപ്തംബർ 25-ന് ഹിന്ദുവംശഹത്യാസ്മൃതിദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത് 2020-ൽ ആർഷവിദ്യാസമാജമാണെന്നത് അഭിമാനത്തോടെ സ്മരിക്കുന്നു !!! ഈ സന്ദേശം 2021 മുതൽ ഹൈന്ദവസമൂഹം ഏറ്റെടുത്തുവെന്നതും ചാരിതാർത്ഥ്യം നൽകുന്നു. മാപ്പിളലഹളയുടെ നൂറാം വാർഷികത്തിൽ നിരവധി ധിഷണാശാലികളെയും ചരിത്രകാരൻമാരേയും അണിനിരത്തിക്കൊണ്ട് സെമിനാറുകൾ സംഘടിപ്പിച്ച് ആർഷവിദ്യാസമാജം (AVS) അതിൻ്റെ കർത്തവ്യം നിർവ്വഹിച്ചു. AVS-ൻ്റെ സഹോദരപ്രസ്ഥാനമായ മനീഷ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഭാരതീയസംസ്കൃതി കോഴ്സിൻ്റെ സിലബസിൽ കേരളചരിത്രം വിവരിക്കുന്ന ഭാഗങ്ങളിൽ മാപ്പിള ലഹളയെക്കുറിച്ചും സത്യസന്ധമായി വ്യക്തമായ തെളിവുകളോടെ വിശദമായി പഠിപ്പിക്കുന്നുണ്ട്.( എല്ലാ വ്യാഴാഴ്ചയും വൈകിട്ട് 7 - 8:30 വരെ മലയാളത്തിലും ഇംഗ്ലീഷിലും ) ഈ വിഷയത്തിൽ ബോധവൽക്കരണ-വിദ്യാഭ്യാസ സംരംഭങ്ങൾ സംഘടിപ്പിക്കാൻ പറ്റുന്ന വിധം പ്രഭാഷകരേയും, സംവാദകരേയും അധ്യാപകരേയും ഗവേഷകരേയും വാർത്തെടുക്കുന്ന പ്രവർത്തനങ്ങളും AVS നടത്തുന്നു !!!
അനിഷേധ്യമായ തെളിവുകളും ആധികാരികമായ വസ്തുതകളും ചൂണ്ടിക്കാട്ടി ചരിത്രനിഷേധമെന്ന നെറികേടിനെതിരെ ശക്തമായ ജനജാഗരണം സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.
ആരോടും പകവീട്ടുവാനോ വിദ്വേഷം പുലർത്തുവാനോ അല്ല ഈ ദിനാചരണം. ദുരന്തങ്ങൾക്ക് കാരണങ്ങൾ കണ്ടെത്തി ശരിയായി പരിഹരിക്കുവാനുള്ള വിവേകം ഉള്ള തലമുറകളെ സൃഷ്ടിക്കുവാനാണിത്.
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആർക്കും (ഹിന്ദുക്കൾക്കും ക്രിസ്ത്യാനിക്കും മുസ്ലീങ്ങൾക്കും നിരീശ്വരവാദിവാദികൾക്കും) സംഭവിക്കാതിരിക്കാനായുള്ള യഥാർത്ഥ പ്രതിരോധം കൂടിയാകും ഈ ബോധവത്കരണം!!! എല്ലാവർക്കും നന്മ ലഭിക്കുവാനുള്ള മഹത്തായ സംരംഭം!
സ്വധർമ്മത്തിൽ ഉറച്ചു നിൽക്കുവാനായി വേദനാനിർഭരമായ മരണം സ്വീകരിച്ച പൂർവ്വികരുടെ ദീപ്ത സ്മരണകൾക്ക് മുൻപിൽ ശിരസ് നമിക്കുന്നു!!! ആ സ്വാഭിമാനികൾക്ക് വേണ്ടി പ്രാർത്ഥിച്ചും സനാതനധർമ്മസംരക്ഷണത്തിനായി ജീവൻ പോലും അർപ്പിച്ചു പോരാടുമെന്ന് ശ്രീപരമേശ്വരൻ്റേയും ഗുരുപരമ്പരകളുടെയും സനാതനധർമ്മത്തിൻ്റെയും പവിത്രനാമങ്ങളിൽ പ്രതിജ്ഞ ചെയ്തും ഈ ദിനം ആചരിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം.
#1921 മലബാർ കലാപം#മാപ്പിള #കലാപം #കലാപം #Aacharya Sri Manoj ji #aarshavidyasamajam
“ ദി ബംഗാൾ ഫയൽസ് ” സിനിമയെക്കുറിച്ച് ആചാര്യ ശ്രീ കെ ആർ മനോജ് ജി എഴുതുന്ന ഒരു നിരൂപണം.
അല്പം ദീർഘമായ ഒരു പോസ്റ്റ് ആണ്. ശ്രദ്ധയോടെ പൂർണമായി വായിക്കാനുള്ള ക്ഷമയുണ്ടാകണമെന്ന് ആമുഖമായി അഭ്യർത്ഥിക്കുന്നു.
വിവേക് അഗ്നിഹോത്രി ജി സംവിധാനം ചെയ്ത ‘The Bengal Files’ സിനിമയുടെ Special സൗജന്യപ്രദർശനം ആർഷവിദ്യാസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ (19/9/2025) PVR (തിരുവനന്തപുരം Lulu mall) തിയേറ്റർ audi 3-യിൽ സംഘടിപ്പിച്ചു!!
സർവ്വശ്രീ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ജി, മുൻ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ. രാമൻ പിള്ള ജി, ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ജി, കേരള മുൻ ഡിജിപി ടി പി സെൻകുമാർ ജി, കേരള മുൻ ജയിൽ ഡി ജി പി ആർ. ശ്രീലേഖ ജി, പ്രശസ്ത ഡോക്ടർ സേതുനാഥ് ജി, പ്രശസ്ത CA രഞ്ജിത്ത് കാർത്തികേയൻ ജി, VHP കേരള സ്റ്റേറ്റ് പ്രസിഡൻ്റ് വിജി തമ്പി ജി, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി എസ്. രാജൻ പിള്ള ജി, വിജയകൃഷ്ണൻ ജി, ജയകുമാർ (ഭാവചിത്ര), അനിൽ നമ്പ്യാർ ജി (Janam TV), ദുർഗാദാസ് ശിശുപാലൻ ജി, നിരവധി സംഘടനാനേതാക്കൾ തുടങ്ങിയ ക്ഷണിക്കപ്പെട്ട വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായ പ്രൗഢഗംഭീരമായ സദസിൽ, നിറഞ്ഞ സിനിമാഹാളിലിരുന്ന് ഞങ്ങൾ, AVS പ്രവർത്തകർ, സിനിമ കണ്ടു.
ഇതിവൃത്തം (Script), സംഭാഷണം, സംവിധാനം, നടീനടന്മാരുടെ അഭിനയം, സാങ്കേതികമികവ് എന്നിവയിലെല്ലാം അത്യുത്തമമായ പ്രകടനം കാഴ്ചവച്ച ഈ ചിത്രം അവഗണിക്കപ്പെട്ടതിലുള്ള അത്ഭുതവും വേദനയും ധാർമ്മികരോഷവുമാണ് എല്ലാവരും പങ്കുവച്ചത്. ഒട്ടേറെ കഷ്ടപ്പാടുകൾ സഹിച്ച്, വെല്ലുവിളികൾ നേരിട്ട് “ ദി ബംഗാൾ ഫയൽസ് ” നമുക്ക് നൽകിയ Entire team ന്, പ്രത്യേകിച്ച് വിവേക് അഗ്നിഹോത്രി ജിയ്ക്ക് ആത്മാർത്ഥമായ സ്നേഹാഭിവാദനങ്ങൾ!
സിനിമ ഉയർത്തുന്ന ചോദ്യങ്ങൾ:
മന:സാക്ഷിയുള്ള ആർക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കുവാനാകില്ല. പ്രേക്ഷകഹൃദയങ്ങളെ എന്നും പൊള്ളിക്കുന്ന ചില ചോദ്യങ്ങൾ ഉയർത്തിയാണ് ഈ സിനിമ അവസാനിക്കുന്നത്.
1. പൗരന്മാരെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി, സിഖ് എന്ന് വേർതിരിക്കാതെ “ഭാരതീയൻ” എന്ന നിലയിൽ പരിഗണിക്കുന്ന യഥാർത്ഥ മതേതരസുവർണകാലം എപ്പോഴുണ്ടാകും?
2. ഹിന്ദു-മുസ്ലീം പ്രശ്നം പരിഹരിക്കാനാണ് പാകിസ്ഥാൻ രൂപീകരിച്ചത്. എന്നാൽ വിഭജനം യാഥാർത്ഥ്യമായിട്ടും ഹിന്ദു - മുസ്ലീം പ്രശ്നം അവസാനിക്കാതിരുന്നതെന്തുകൊണ്ട്?
3. ചിലർ ഭൂരിപക്ഷമായാൽ മറ്റുള്ളവരെല്ലാം മതം മാറ്റപ്പെടുകയോ കൊല്ലപ്പെടുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യണമോ?
മലബാറിലെ മാപ്പിള ലഹളകൾ, 1946 ലെ ഡയറക്ട് ആക്ഷൻ, നവഖാലി-തിപ്പേര കൂട്ടക്കൊലകൾ പാകിസ്ഥാനിലും ബംഗ്ലാദേശിലും നടന്ന വംശഹത്യാചരിത്രങ്ങൾ, കാശ്മീരിൽ 1980-1990 കളിലെ റലീവ് (Convert), ഗലീവ് (Die), ചലീവ് (Leave) (മുസ്ലീമാകുക അല്ലെങ്കിൽ മരിക്കുക or പലായനം ചെയ്യുക.) മുദ്രാവാക്യങ്ങളും ഭീകരപ്രവർത്തനങ്ങളും ബംഗാളിൽ നടക്കുന്ന അതിക്രമങ്ങളും ചില ഉദാഹരണങ്ങൾ മാത്രം.
4. പിറന്ന ഭൂമിയിലേയ്ക്ക് കശ്മീർ പണ്ഡിറ്റുകൾക്ക് ഇനിയും തിരിച്ചു പോകാനാവാത്തത് എന്തുകൊണ്ട്? ലോകമെങ്ങുമുള്ള അഭയാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും പ്രതിഷേധപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്ന സംഘടനകൾ ലക്ഷക്കണക്കിന് ഭാരതീയരുടെ കാര്യത്തിൽ മൗനം ഭജിക്കുന്നതിനെന്തായിരിക്കാം കാരണം?
5. മതത്തിൻ്റെ പേര് പറഞ്ഞ് പ്രത്യേക രാജ്യം നേടിയതിനു ശേഷവും, ചിലർക്ക് ഭൂരിപക്ഷത്തിനില്ലാത്ത വിശേഷ അവകാശങ്ങൾ എന്തിന് നൽകണം?
6. ഒരു വിഭാഗം 10% ആകുമ്പോൾ അതിരില്ലാത്ത ന്യൂനപക്ഷാവകാശങ്ങൾ, 20% ആയാൽ പ്രത്യേക പദവി!, 30 ശതമാനമെത്തിയാൽ പ്രത്യേക രാജ്യം! ഈ അവകാശവാദങ്ങൾ ന്യായമോ? ഇതെല്ലാം ഇനിയും രാജ്യം അനുവദിക്കണമോ?
7. ന്യൂനപക്ഷമായതുകൊണ്ട് ഒരാൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് ലഭിക്കുമോ? അവർക്ക് ആരെയും കൊല്ലാമോ? രാജ്യദ്രോഹപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള അവകാശമുണ്ടോ? “ചിലർ പ്രകോപിതരാകും, കലാപമുണ്ടാകും” എന്ന ഭീതിയിൽ എത്ര നാൾ ഇനിയും സഹിച്ച് നാം കഴിയണം?
8. 1946 ലെ അവസ്ഥയിലേയ്ക്ക്, വിഭജനത്തിന് മുമ്പും പിമ്പുമുള്ള സാഹചര്യങ്ങളിലേയ്ക്ക് ബംഗാൾ നടന്നടുക്കുന്നുവെന്ന് തിരിച്ചറിയുമ്പോൾ നാം എന്തു ചെയ്യണം?
9. സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം, മതേതരത്വം, ദേശീയബോധം അഖണ്ഡത എന്നിവയുടെ അർത്ഥം എന്താണ്?
10. Right to Truth (സത്യം,) Right to Justice (നീതി) Right to Live (സമാധാനത്തോടെ അന്തസായ ജീവിക്കാനുള്ള അവകാശം) നമ്മുടെ ജനതയ്ക്ക് എന്ന് ഉണ്ടാകും?
11. മൂല്യങ്ങൾക്കായി പൊരുതി മരിച്ച, അളവറ്റ ത്യാഗങ്ങൾ സഹിച്ച, ധീരന്മാരുടെ തലമുറ ഇത്ര ദുർബ്ബലമാകാനും, ചിലർ പ്രതികരണമില്ലാതെ നിശ്ശബ്ദരാകാനും എന്താണ് കാരണം?
12. അവസാനമായി, യഥാർത്ഥസത്യങ്ങൾ, ചരിത്രയാഥാർത്ഥ്യങ്ങൾ, സമകാലീനഭീഷണികൾ നമ്മുടെ ജനതയിൽ നിന്ന് മറച്ചു പിടിക്കുന്നവർ ആരാണ്?
ദി ബംഗാൾ ഫയൽസ് : പ്രമേയം - ഒരു ലഘുപരിചയം
രണ്ടു കോടിയോളം ജനങ്ങൾ പലായനം ചെയ്യുകയും, 20 ലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയും ചെയ്ത വൻ ദുരന്തമായിരുന്നു 1947 ലെ ഭാരതവിഭജനം എന്ന് നമുക്കെല്ലാവർക്കുമറിയാം. മാനവചരിത്രത്തിലെ എറ്റവും വലിയ അഭയാർത്ഥിപ്രവാഹമായിരുന്നു വിഭജനത്തിനുശേഷമുണ്ടായത്.
1946 ആഗസ്റ്റ് 16-ന് നടന്ന ഡയറക്ട് ആക്ഷൻ ഡേ കലാപങ്ങൾ അഥവാ കൽക്കത്ത കില്ലിംഗ്സ്, അതിനുശേഷം നവഖാലി-തിപ്പേര ജില്ലകളിൽ അവിടുത്തെ ഹിന്ദു വിഭാഗത്തെ തുടച്ചു നീക്കാൻ നടത്തിയ വംശഹത്യയുമാണ് ഭാരതവിഭജനത്തിന് സമ്മതിക്കാൻ ദേശീയനേതാക്കളെ പ്രേരിപ്പിച്ചത്. പതിനായിരക്കണക്കിനാളുകൾ മരിച്ച, ഒരു ലക്ഷത്തോളം പേർ ഭവനരഹിതരായ, ഇരുപത് ലക്ഷത്തോളം പേരെ ബാധിച്ചവയായിരുന്നു കൽക്കത്ത, നവഖാലി-തിപ്പേര കൂട്ടക്കൊലകൾ. അതിനാൽ വിഭജനദുരന്തത്തിന് തന്നെ കാരണമായവ എന്ന നിലയിൽ ഈ കലാപങ്ങളേയും നാം പഠിക്കേണ്ടതുണ്ട്.
ജാഗ്രത അനിവാര്യം!
ദർശനങ്ങൾ ശരിയായി മനസിലാക്കാത്തവർ, ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാത്തവർ, വർത്തമാനകാല ഭീഷണികൾ മനസിലാക്കാതെ തങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന് കരുതുന്നവർ - ഇവരെയാണ് പ്രമാദം ബാധിച്ചവർ എന്ന് വിളിക്കുന്നത്. ആ ജനതയാണ് ദൗർഭാഗ്യങ്ങൾക്ക് ആദ്യം ഇരയാവുന്നത് എന്ന് ചരിത്രം ഓർമ്മിപ്പിക്കുന്നു.
കിഴക്കൻ ബംഗാൾ - കാശ്മീർ -
പശ്ചിമ ബംഗാൾ, കേരളം കരുതിയിരിക്കുക !
റംസാൻ മാസം പതിനേഴാം ദിവസമാണ് ബദർ യുദ്ധം നടന്നത്. “കാഫിറുകൾക്കെതിരെ മുസ്ലീങ്ങൾ നടത്തിയ യുദ്ധം” എന്ന് വിശേഷിപ്പിച്ചു കൊണ്ട്, ആ ദിവസം തന്നെ 1946 ആഗസ്ത് 16 ന് “ഡയറക്ട് ആക്ഷൻ ഡേ” ആയി മുസ്ലീം ലീഗ് തെരഞ്ഞെടുത്തത് പ്രത്യേക ഉദ്ദേശത്തോട് കൂടിത്തന്നെ!
ഇതിന് കൃത്യം 25 വർഷങ്ങൾക്ക് മുമ്പ് മലബാറിൽ മാപ്പിളലഹള ആരംഭിച്ചതും 1921 ആഗസ്ത് 20 ന്, ഇതേ ദിവസമായിരുന്നു എന്ന യാഥാർത്ഥ്യം പലരും മറന്നു പോയിരുന്നു.
ഇസ്ലാം പ്രത്യയശാസ്ത്രം, ബദർ യുദ്ധചരിത്രം, ഗസ്വാ- ഇ- ഹിന്ദ് എന്ന ആഹ്വാനം, ഇസ്ലാമികചരിത്രം, മതമൗലികവാദികളുടെ പദ്ധതികൾ എന്നിവ മനസിലാക്കാതിരുന്ന മലബാറിലെ ഹിന്ദുക്കൾ അന്ന് ദുരിതമനുഭവിച്ചു.
1921ൽ നിന്ന് പാഠം പഠിക്കാതിരുന്ന, മാപ്പിള ലഹളകളുടെ ലക്ഷ്യം തിരിച്ചറിയാതിരുന്ന ബംഗാളും, ലാഹോറും, വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുള്ളവരും യാതനകളും വിഭജനഭീകരതകളും ഏറ്റുവാങ്ങി.
വിഭജനത്തിന് മുമ്പും അതിന് ശേഷവും പാകിസ്ഥാൻ ബംഗ്ലാദേശ് ഭാഗങ്ങളിൽ നടന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം ക്രൂരതകളാണ്.
സ്വാതന്ത്ര്യത്തിന് ശേഷം പാക് അധീന കാശ്മീർ അവർ ഇങ്ങനെ തന്നെ സ്വന്തമാക്കി. 80, 90 കളിൽ കശ്മീരിൽ നടന്നതും ഇതേ പ്രക്രിയകൾ തന്നെ! റലീവ് (Convert), ഗലീവ് (Die), ചലീവ് (Leave) (മുസ്ലിമാകുക, മരിക്കുക അല്ലെങ്കിൽ ഓടുക. convert die or Leave എന്നർത്ഥം)
അമുസ്ലീങ്ങളെ പുറത്താക്കി കശ്മീർ പൂർണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അവർ ഇതേ തന്ത്രം തന്നെയാണ് സ്വീകരിച്ചത്. ഇപ്പോഴും ലക്ഷക്കണക്കിന് കാശ്മീരി പണ്ഡിറ്റുകൾക്ക് ജന്മനാട്ടിലെത്താനായിട്ടില്ല.
ഇന്ന് റോഹിംഗ്യൻ - ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും തീവ്രവാദികളും ചേർന്ന് പശ്ചിമബംഗാൾ പിടിച്ചടക്കുവാൻ ശ്രമിക്കുന്നു. ആസാം, കേരളം തുടങ്ങിയ പ്രദേശങ്ങളിൽ നടക്കുന്നത് ഇതേ പ്രക്രിയകൾ തന്നെയാണ്, ഇവയെ മനസിലാക്കാതിരുന്നാൽ നമ്മുടെ തലമുറയ്ക്കും ദുരന്തമാണുണ്ടാവുക.
എന്തിന് ഈ സിനിമ കാണണം? പ്രചരിപ്പിക്കണം?
ചരിത്രയാഥാർത്ഥ്യങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഫിലിം ആണിത്. നമ്മുടെ മുൻ തലമുറ അനുഭവിച്ച വിവരണാതീതമായ യാതനകളുടെയും എന്നാൽ ഒറ്റപ്പെട്ടതെങ്കിലും ധീരമായ ചെറുത്തുനിൽപ്പുകളുടെയും കഥ! ഉദാഹരണം ഗോപാൽ ചന്ദ്ര മുഖോപാധ്യായ എന്ന ഗോപാൽ പത്തയുടെ പോരാട്ടചരിത്രങ്ങളും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ബംഗാൾ പൂർണമായി കൈക്കലാക്കാനും കൽക്കത്ത പിടിച്ചെടുത്ത് തലസ്ഥാനമാക്കുവാനും ഈസ്റ്റ്-വെസ്റ്റ് പാകിസ്ഥാനുകളെ ബന്ധിപ്പിക്കുന്ന ഇടനാഴി സൃഷ്ടിക്കാനുമുള്ള ഗൂഢപദ്ധതിയായിരുന്നു അന്ന് ജിന്ന ആവിഷ്കരിച്ചത്. അത് തകർത്തത് ഗോപാൽ പത്തയെപ്പോലുള്ളവരുടെ സുധീരവും ശക്തവുമായ പ്രതിരോധങ്ങളാണ്.
ഈ ചരിത്ര സംഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് സമകാലിക പ്രതിസന്ധികളെ നേരിടുവാൻ ഈ സിനിമ സഹായിക്കും. പ്രീണനരാഷ്ട്രീയത്തിൻ്റെ അപകടവും, സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി സംഘടിക്കേണ്ടതിൻ്റെ ആവശ്യകതയും ഈ ചലച്ചിത്രം ഓർമ്മിപ്പിക്കുന്നു. വിഭജനചരിത്രം ആവർത്തിക്കാതിരിക്കാൻ ദേശസ്നേഹികളുടെ നിതാന്തജാഗ്രത ആവശ്യമാണ്!! ഈ സിനിമ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും ധാർമ്മികകർത്തവ്യമാണ്.
സമകാലിക ദുരവസ്ഥ:
ഇപ്പോൾ “ദി ബംഗാൾ ഫയൽസ് ” ചർച്ച പോലും ചെയ്യാതെ തമസ്കരിക്കാൻ ചിലർ ബോധപൂർവ്വമായ ശ്രമം നടത്തുന്നു.
ബംഗാളിന്റെ മഹത്വവും, സാംസ്കാരിക-സ്വാതന്ത്ര്യസമര - നവോത്ഥാന പാരമ്പര്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഈ സിനിമ ബംഗാളിൽ നിരോധിക്കപ്പെട്ടത് നമ്മുടെ ജനതയുടെ നിർഭാഗ്യമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ.
ബംഗാളിൻ്റെ ചരിത്രവും സമകാലീനപ്രശ്നങ്ങളും അതേപടി ചിത്രീകരിക്കുന്ന സിനിമയാണിത്. ഈ കടുത്ത യാഥാർത്ഥ്യങ്ങൾ ബംഗാളികളറിയേണ്ടതില്ല എന്ന് ചിലർ തീരുമാനിച്ചത് ദുരൂഹമാണ്. ദർശനവും ചരിത്രവും വർത്തമാനവും അറിയാത്ത ജനതയ്ക്ക് ഭാവിയില്ല എന്ന വസ്തുത ഭരണാധികാരികൾ വീണ്ടും വിസ്മരിക്കുന്നു.
സിനിമയുടെ പ്രമേയം ചിലരെ അലോസരപ്പെടുത്തുന്നുണ്ടാകാം. അവരാണ് ഇത് വിവാദം പോലുമാക്കാതെ ഒഴിവാക്കുവാൻ ശ്രമിക്കുന്നത്. ഇത് മനസിലാക്കാനാകും.
എന്നാൽ സ്വാഭിമാനികളായ ദേശസ്നേഹികളുടെ അവസ്ഥയോ?!
അവരിൽ ചിലർ ഈ സിനിമയെപ്പറ്റി കേട്ടിട്ടുപോലുമില്ല. കേട്ടവർക്ക് ഉള്ളടക്കം പിടിയില്ല. മറ്റൊരു കൂട്ടർ ഈ സിനിമയുടെ ദൈർഘ്യത്തെക്കുറിച്ച് പരാതി പറയുന്നു.
ശരിയാണ്, 3 മണിക്കൂർ 20 മിനുട്ട് ഉള്ള സിനിമയാണിത്. അർത്ഥമില്ലാത്ത ആചാരങ്ങൾക്കും, പരിപാടികൾക്കും യാത്രകൾക്കുമായി സമയവും പണവും ഊർജ്ജവും ധൂർത്തടിക്കുന്നവർക്ക്, നമ്മുടെ പൂർവ്വികരനുഭവിച്ച യാതനകൾ ഇന്നത്തെ ഭീഷണികൾ, നാളെ നമ്മുടെ തലമുറകളനുഭവിച്ചേക്കാവുന്ന ദുരന്തങ്ങൾ എന്നിവയിലേയ്ക്ക് കണ്ണ് തുറപ്പിക്കുന്ന ഈ ചരിത്രസിനിമ AC തീയേറ്ററിൽ ഇരുന്ന് കാണാൻ വിഷമമാണത്രെ! കഷ്ടം!
ഏറെ സാങ്കേതിക സംവിധാനങ്ങളോടെ വിദഗ്ധമായി സംവിധാനം ചെയ്ത, രാജ്യരക്ഷയ്ക്കുതകുന്ന വിധം കാലികപ്രധാനമായ ഇത്തരം സിനിമകൾ ഒരു ചർച്ച പോലും ആകാതെ കടന്നു പോകുന്നത് അത്ഭുതപ്പെടുത്തുന്നു. ഇത് നിർഭാഗ്യകരമാണ്.
ഏറെ റിസ്ക് എറ്റെടുത്ത്, വൻ പണച്ചെലവുകളോടെ ചിലർ ധീരമായി മുന്നോട്ടു വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കാനെങ്കിലും നാം തയാറാവേണ്ടതല്ലേ??
കോടിക്കണക്കിന് രൂപയും അധ്വാനവും അർപ്പിച്ചുള്ള ഈ സംരംഭങ്ങൾ പരാജയപ്പെട്ടാൽ ആരും ഈ രംഗത്തേയ്ക്ക് കടന്നുവരില്ല എന്ന് ഓർമ്മിക്കുക.
കലകളിലൂടെയുള്ള ആശയ പ്രചരണത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. “ദി കാശ്മീർ ഫയൽസ് ”, “ദി കേരളാ സ്‌റ്റോറി ”, “ ഛാവ ” എന്നിവയുടെ കാര്യത്തിൽ കേരളം ശരിയായ മാതൃക കാട്ടി. എന്നാൽ കേരള സാഹചര്യത്തിൽ ഏറെ പ്രസക്തമായ മാപ്പിള കലാപം ചിത്രീകരിച്ച “പുഴ മുതൽ പുഴ വരെ ”, ഹൈദരാബാദ് കൂട്ടക്കൊലയെ തുറന്നു കാട്ടിയ “റസാക്കർ -ദി സൈലൻ്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദ് ”, മാവോയിസ്റ്റ് ഭീഷണിയെ പ്രതിപാദിക്കുന്ന ബസ്തർ - “ദി നക്സൽസ്റ്റോറി ”, ഇപ്പോഴും നിരവധി ദുരാരോപണങ്ങൾക്ക് വിധേയനാക്കപ്പെടുന്ന വിനായക ദാമോദര സാവർക്കർ ജി ആരായിരുന്നു എന്ന് വിശദമാക്കുന്ന “സ്വതന്ത്ര് വീർ സവർക്കർ ”, കാശ്മീരിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന “ആർട്ടിക്കിൾ 370 ” എന്നിവ പ്രചരിപ്പിക്കാൻ നമ്മുടെ സമൂഹം അത്ര തയ്യാറായോ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.
പ്രസ്ഥാനങ്ങളോടുള്ള അഭ്യർത്ഥന:
ഇത്തരം കലാ പ്രദർശനങ്ങൾ ഫലപ്രദമായി സംഘടിപ്പിക്കാൻ നേതാക്കളും പ്രസ്ഥാനങ്ങളും രംഗത്തുവരാത്തത് ഖേദകരമാണ്. അതിനുള്ള ആൾബലവും സംഘടനാശക്തിയും സ്വാധീനവും പണവും സംഘടനകൾക്ക് വേണ്ടുവോളമുണ്ടെന്ന് നമുക്കറിയാം.
പല പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് മൂലമാകാം, കൾച്ചറൽ മേഖല പ്രത്യേകിച്ച് കലാ-സാഹിത്യ പ്രവർത്തനങ്ങൾ, സിനിമ തുടങ്ങിയവ എത്രമാത്രം ജനങ്ങളെ സ്വാധീനിക്കുന്നുവെന്ന് തിരിച്ചറിയുവാൻ പലർക്കും കഴിയുന്നില്ല. KPAC എന്ന നാടകപ്രസ്ഥാനത്തിലൂടെയാണ് കേരളത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ സാമാന്യ ജനങ്ങളിലേക്ക് എത്തിയതെന്ന് തിരിച്ചറിയുക. സിനിമകളുൾപ്പെടെയുളള കലകളെ "ഹറാം " ആയി കണക്കാക്കുന്ന മതമൗലികവാദികൾ പോലും തങ്ങളുടെ ആശയങ്ങൾ കലകളിൽ കടത്തിവിടുന്നു. നല്ല രീതിയിൽ തയ്യാറാക്കപ്പെട്ട ഒരു സിനിമയ്ക്ക് നൂറു പ്രസംഗങ്ങളേക്കാൾ ശക്തിയുണ്ട് എന്ന് അവർക്ക് പോലുമറിയാം ! ഇലക്ഷൻ കാലത്ത് പുറത്തിറങ്ങിയ “റസാക്കർ”, “ആർട്ടിക്കിൾ 370 ”, “ബസ്തർ ”, “സ്വതന്ത്ര്യ വീർ സവർക്കർ” എന്നീ സിനിമകൾ വ്യാപകമായി സംഘടിപ്പിക്കാൻ ദേശീയ ശക്തികൾ ശ്രമിച്ചിരുന്നെങ്കിൽ റിസൾട്ട് മറ്റൊരു വിധമാകുമായിരുന്നു എന്നതാണ് വാസ്തവം !
ദയവായി സ്പെഷൽ ഷോ സംഘടിപ്പിച്ച് എല്ലാ രാഷ്ട്രീയ പ്രവർത്തകരേയും, കുടുംബങ്ങളേയും ഈ സിനിമ കാണിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ സിനിമ എല്ലാ ഭാഷകളിലും ഡബ്ബ് ചെയ്യണമെന്ന് വിവേക് അഗ്നിഹോത്രി ജിയോട് അഭ്യർത്ഥിക്കുന്നു. എല്ലാ ഭാരതീയരും അറിയേണ്ടവയാണിത്.
ഈ പരിപാടിയെക്കുറിച്ച്:
രണ്ട് ദിവസം കൊണ്ട് സംഘടിപ്പിച്ച ഒരു സംരംഭമാണ് ഈ സൗജന്യപ്രദർശനം. എങ്കിലും പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. പക്ഷേ പല പ്രമുഖർക്കായി സീറ്റുകൾ ബുക്ക് ചെയ്തതിനാൽ ചിലരെ പങ്കെടുപ്പിക്കാൻ കഴിയാതെ രജിസ്ട്രേഷൻ ക്ലോസ് ചെയ്യേണ്ടി വന്നു.
മുൻകൈ എടുക്കാൻ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ എന്തും നടക്കും എന്നതിന് ഉദാഹരണമാണ് ഈ പരിപാടി. ധീരമായി ചിലർ രംഗത്തു വന്നാൽ സമൂഹമനസാക്ഷി അനുകൂലമായി പ്രതികരിക്കും. അതിക്രൂരവിവേചനം നേരിടുന്ന, ചോദിക്കാനാരുമില്ലാത്ത ജനതയാവുമ്പോൾ പ്രത്യേകിച്ചും !
ഈ പരിപാടിയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
ഈ സിനിമ ചൂണ്ടിക്കാട്ടുന്ന അപകടരമായ ആശയങ്ങളിലേയ്ക്ക് ഒരിക്കൽ ബ്രെയിൻവാഷിംഗ് ചെയ്യപ്പെടുകയും ആർഷവിദ്യാസമാജത്തിൻ്റെ സുദർശനം ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമിലൂടെ തിരികെയെത്തിയവരുമാണ് ഈ സംരംഭത്തിൻ്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തത്.
അവരും കുടുംബവും അനുഭവിച്ച ദുരന്തങ്ങൾ മറ്റാരും അനുഭവിക്കാതിരിക്കാനായി അവർ AVS ൻ്റെ മുഴുവൻ സമയ പ്രവർത്തകരായി. അജ്ഞതയും തെറ്റിദ്ധാരണയും ഇൻഡോക്ട്രിനേഷനും മൂലമാണെങ്കിലും ചെയ്ത തെറ്റുകൾക്ക് ഉചിതമായ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു ഈ ധീരവനിതകൾ!
ശ്രുതി, ശാന്തി, വിശാലി, ആതിര, ഗായത്രി, അനഘ, അനുഷ, അമൃത, അശ്വതി, ശ്രീദേവി, ശ്രീലക്ഷ്മി, കൃഷ്ണപ്രിയ, സബ്ന, ശ്വേത, ദിൻഷ, നന്ദന, യശസ്വിനി, എന്നിവരോടൊപ്പം വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്നപ്പോൾ പരിപാടി വൻവിജയമായി. അവർക്കെല്ലാം അഭിനന്ദനങ്ങൾ!
വേറൊരു സന്തോഷവാർത്ത കൂടിയുണ്ട്. കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് തന്നെ ഈ സിനിമ പ്രദർശനം നിർത്തിയതായിരുന്നു. ദേശാഭിമാനികളുടെ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷകൾ നൽകിക്കൊണ്ട് PVR -ൽ ഒരാഴ്ചത്തേക്ക് കൂടി പ്രദർശനം നീട്ടിയ വിവരം സസന്തോഷം അറിയിക്കുന്നു.
കേരളത്തിൽ നടന്ന ഈ സംഭവം, വിവേക് അഗ്നിഹോത്രി ജി അദ്ദേഹത്തിൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ലോകത്തെ അറിയിച്ചിരിക്കുകയാണ്.
ഈ സംരംഭം വിജയിപ്പിക്കാൻ കൈകോർത്ത എല്ലാ സജ്ജനങ്ങൾക്കും PVR ടീമിനും AVSൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
നമ്മൾ ചെയ്യേണ്ടത്
1. തിരുവനന്തപുരത്തുള്ളവർ നിങ്ങളുടെ പരിചയക്കാരെയും ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെയും PVR ഷോ നടക്കുന്ന വിവരം അറിയിക്കുക. സിനിമയിൽ പരമാവധി പങ്കെടുപ്പിക്കുക.
2. മറ്റ് സ്ഥലത്തുള്ളവർ: നിങ്ങളുടെ പ്രദേശങ്ങളിൽ ഉള്ള തീയേറ്ററുകളിൽ വിളിച്ച് പ്രദർശനം നടത്താൻ ആവശ്യപ്പെടുക. അതോടൊപ്പം ഷോകളിൽ പ്രേക്ഷക സാന്നിധ്യം ഉറപ്പാക്കുന്ന സംഘടിത പ്രവർത്തനം ചെയ്യുക.
3. സോഷ്യൽ മീഡിയകളിൽ ഫോട്ടോ, വാർത്ത, അഭിപ്രായം പോസ്റ്റ് ചെയ്യുക.
4. സാധിക്കുന്നവർ യുട്യൂബിൽ അഭിപ്രായവും പ്രമുഖരുടെ വിലയിരുത്തലുകളും നൽകുക
സമൂലപ്രശ്നപരിഹാരത്തിനായി സംഘടിക്കുക!
കേവലം ഒരു സിനിമ കാണാനുള്ള ഒരു കൂട്ടായ്മയോ പ്രവർത്തങ്ങളോ മാത്രമായി ഇത് ഒതുങ്ങിപ്പോകരുത്. രാജ്യനന്മയ്ക്കായുള്ള ഏത് പ്രവർത്തനങ്ങളിലും മുൻകൈയെടുക്കുവാൻ, ആർഷവിദ്യാസമാജം ഉണ്ടാകുമെന്നറിയിക്കുന്നു.
ഭാരതീയ പ്രശ്നപരിഹാരപദ്ധതി:
പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനൊപ്പം പരിഹാരവും വേണമെന്ന് സനാതനധർമ്മം അനുശാസിക്കുന്നു. ഭാരതീയ പ്രശ്നപരിഹാരപദ്ധതിക്ക് നാല് ഘടകങ്ങളുണ്ട്.
1. പ്രശ്നം - ഭീഷണി, ഭവിഷ്യത്തുകൾ ശരിയായി മനസിലാക്കുക
2. അതിൻ്റെ കാരണങ്ങൾ - ബാഹ്യവും ആന്തരികവുമായ ഘടകങ്ങൾ കണ്ടെത്തുക.
3. പ്രശ്നങ്ങളെയും പ്രശ്നകാരണങ്ങളേയും പരിഹരിക്കുന്ന സമഗ്രപ്രശ്നപരിഹാരപദ്ധതി തയാറാക്കുക
4. പ്രശ്നപരിഹാരപദ്ധതിയ്ക്കായി ഇച്ഛാ-ജ്ഞാന-ക്രിയാ ശക്തിസംയോജനത്തോടെ, കാര്യക്ഷമമായി, കർമ്മയോഗ മനോഭാവത്തിൽ പ്രവർത്തിക്കുക.
ചിലർക്ക് പ്രശ്നങ്ങളറിയാം, പക്ഷേ!
ചരിത്രത്തിൽ നാമനുഭവിച്ച ദുരന്തങ്ങൾ, ഇന്നനുഭവിക്കുന്ന ഭീഷണികൾ ഇവയെല്ലാം തിരിച്ചറിയുന്നവരാണ് ഇത് വായിക്കുന്ന പലരും. എന്നാൽ അതിൻ്റെ കാരണങ്ങൾ തിരിച്ചറിയുന്നതിലും പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിലും പ്രവർത്തിക്കുന്നതിലുമാണ് നമ്മിൽ പലർക്കും വീഴ്ചകളുണ്ടാകുന്നത്. അത് തിരുത്തേണ്ടതുണ്ട്.
നാം സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളും കണ്ടെത്തേണ്ട ഉത്തരങ്ങളും:
ഒന്നാമത്തെ ചോദ്യം,
ഇവിടെ അതിഭീകരമായ അതിക്രമങ്ങൾ ചെയ്തത് നമ്മുടെ സഹോദരർ തന്നെയാണ്. ഒരേ പൈതൃകത്തിൻ്റെ അവകാശികൾ. അവർ എങ്ങനെ നമ്മുടെ ശത്രുക്കളായി? അതിൻ്റെ കാരണം എന്താണ്?
അപകടകരവും തെറ്റായതുമായ ആശയങ്ങൾ ശരിയെന്ന് കരുതി അവർ പിന്തുടർന്നതു കൊണ്ട് എന്നാണ് ലളിതമായ ഉത്തരം. അതാണ് ഇത്ര ഭീകരമായ ക്രൂരതകൾ ചെയ്യാൻ ഭീകരവാദികളെ ഇന്നും പ്രേരിപ്പിക്കുന്നത്. അവയിൽ അതിക്രൂരമായ സെമിറ്റിക് മതാശയങ്ങളും ഉൾപ്പെടുന്നു!
ഈ പ്രത്യയശാസ്ത്രങ്ങളിലേയ്ക്ക് നമ്മുടെ മക്കളെയും സഹോദരങ്ങളെയും റിക്രൂട്ട്മെൻ്റ് ചെയ്യാൻ വളരെ സജീവമായി ഒട്ടേറെ പദ്ധതികളിലൂടെ ഇവർ ഇപ്പോഴും ശ്രമിക്കുന്നു!
2047 ഓടെ ഗസ്വാ-ഇ ഹിന്ദ് (ഭാരതം പിടിച്ചെടുക്കുക) എന്നതാണ് അവരുടെ ലക്ഷ്യം.
രണ്ടാമത്തെ ചോദ്യം,
ഈ ഭീഷണികളെ തിരിച്ചറിഞ്ഞ് ഫലപ്രദമായി പ്രതിരോധിക്കാൻ നമ്മുടെ ജനതയ്ക്കും അന്നത്തെ ദേശീയ നേതാക്കൾക്കും കഴിയാതിരുന്നത് എന്ത്കൊണ്ട്?
ദൗർബല്യങ്ങളുള്ള ആശയങ്ങൾ (അജ്ഞത, പ്രമാദം, ആത്മീയാജീർണം or ദാർശനികാജീർണം, ആശയമലിനീകരണം, അന്ധവിശ്വാസം അനാചാരം, ദുരാചാരം, അത്യാചാരം (സദ്ഗുണ വൈകൃതം), മാമൂൽവാദം എന്നിവ) അവരെ സ്വാധീനിച്ചതിനാൽ എന്നാണ് മറുപടി.
മൂന്നാമത്തെ ചോദ്യം,
കപടമതേതരരാഷ്ട്രവിരുദ്ധ (സ്യൂഡോ സെക്ക്യുലർ ആൻ്റി നാഷണൽ പൊളിറ്റിക്കൽ) പാർട്ടികളും, ജനതയും പഴയ തെറ്റുകൾ ആവർത്തിക്കുന്നതെന്ത് കൊണ്ട്?
ദർശനം, ശരിയായ ചരിത്രം, വർത്തമാനഭീഷണികൾ പഠിക്കാത്തതാണ് കാരണം.
ചുരുക്കത്തിൽ ശരിയാണെന്ന് കരുതി ഇവരെല്ലാം “ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന “ ഈ വിഡ്ഢിത്ത നടപടികൾ കാട്ടുന്നു. അജ്ഞത, പ്രമാദം എന്നിവ ബാധിച്ചതുകൊണ്ടാണ് പലർക്കും ഇത്തരം സിനിമകൾ പ്രചരിപ്പിക്കേണ്ടതിൻ്റെ ആവശ്യകത പോലും തിരിച്ചറിയാനാവാത്തത്.
അതിനാൽ നാമെത്തിച്ചേരുന്ന നിഗമനം ഇതാണ്.
ആശയങ്ങളാണ് ഒരു മനുഷ്യനെ, ഒരു വിഭാഗത്തെ നല്ലതും ചീത്തയുമാക്കുന്നത്.
അതിനാൽ ബാഹ്യവും ആഭ്യന്തരവുമായ ഈ പ്രശ്നകാരണങ്ങൾ തിരിച്ചറിയുക വ്യക്തിക്കും സമാജത്തിനും അപകടകരമായ, മാനവരാശിയെ തെറ്റായ രീതിയിൽ ബാധിക്കുന്ന പ്രത്യയശാസ്ത്രങ്ങളും ചിന്താരീതികളുമാണ് യഥാർത്ഥ വില്ലൻ!
ആർഷവിദ്യാസമാജത്തിൻ്റെ സുദർശനം ഗ്ലോബൽ സർവീസ് മിഷൻ!
വിശ്വശാന്തിക്കും നന്മയ്ക്കും എതിരായ എല്ലാ ആശയങ്ങൾക്കും, ബ്രെയിൻവാഷിംഗ് തന്ത്രങ്ങൾക്കുമെതിരെയുമുള്ള പോരാട്ടമാണ് ആർഷവിദ്യാസമാജത്തിൻ്റെ “സുദർശനം വിശ്വസേവാപദ്ധതി” അഥവാ “സുദർശനം ഗ്ലോബൽ സർവ്വീസ് മിഷൻ” (SGSM) എന്ന Project.
ശരിയായ ദർശനവും ശാസ്ത്രീയമായ ചിന്താരീതിയും ആണ് സുദർശനം. അത് ധർമ്മ-സമാജസംരക്ഷണായുധം കൂടിയാണ്.
സേവനപ്രവർത്തനങ്ങൾ നടത്തുന്ന നിരവധി പ്രസ്ഥാനങ്ങൾ, സജ്ജനങ്ങൾ എന്നിവരുമായി സഹകരിച്ചു കൊണ്ട്
പുതിയ ഒരു പ്രവർത്തനത്തിനായി നമുക്ക് മുന്നോട്ടു പോകാം, മാസത്തിലൊരിക്കലെങ്കിലും, പറ്റുമെങ്കിൽ ആഴ്ചയിലൊരിക്കൽ ഒത്തുചേരുന്ന സത്സംഗങ്ങളിലൂടെ നമുക്ക് ഒരുമിക്കാം. അതിന് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടികളിലും എല്ലാവരും പങ്കെടുക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സ്നേഹാദരവോടെ,
ആചാര്യ കെ.ആർ മനോജ്
#The Bengal Files #movie #review #Aacharya Sri Manoj ji #aarshavidyasamajam