💯 PSC പരീക്ഷകള്‍
204K Posts • 261M views
Shiji Jose
7K views 11 hours ago
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: നവംബർ 26 സ്വതന്ത്ര ഭാരതത്തില്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായ ധീര ജവാൻമാർക്ക്‌ പ്രണാമം ഇന്ന് :- താങ്ക്സ് ഗിവിങ്ങ് ഡേ. :- ദേശീയ നിയമ ഭരണാഘടനാ ദിനം (ഇൻഡ്യ, അബ്കാസിയ, ജോർജിയ ) . :- അന്തരാഷട്ര വനിത അവകാശ പരിരക്ഷക ദിനം :- അമിതവണ്ണ വിരുദ്ധ ദിനം : - പ്രജാതന്ത്ര ദിനം. (മംഗോളിയ ) :- ദേശിയ ക്ഷിര ദിനം (1921ൽ ഇതേ ദിവസം ജനിച്ച ഇന്ത്യൻ ക്ഷിര വിപ്ലവത്തി ന്റെ പിതാവ്, ഇന്ത്യയുടെ പാൽക്കാരൻ എന്നൊക്കെ അറിയപ്പെടുന്ന മലയാളിയായ ഡോ വർഗീസ് കുര്യന്റെ ജന്മദിനം. ഗുജറാത്തിലെ അമുൽ സ്ഥാപകൻ) ബിച്ചു തിരുമല (ചരമദിനം ) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല 1942 ഫെബ്രുവരി 13ന് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടി. 1962 ല്‍ അന്തര്‍ സര്‍വ്വകലാശാലാ റേഡിയോ നാടകോത്സവത്തില്‍ 'ബല്ലാത്ത ദുനിയാവാണ്' എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. ഗാനരചയിതാവായി സിനിമയിലേക്ക് വഴിതെറ്റിവന്ന, ബിച്ചു എന്നറിയപ്പെടുന്ന ശിവശങ്കരന്‍ നായര്‍, സംവിധായകന്‍ എം. കൃഷ്ണന്‍നായർ 1970 ൽ സംവിധാനം ചെയ്ത 'ശബരിമല ശ്രീ ധർമ്മശാസ്താ' എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. അതിനുശേഷം ഏതാണ്ട് ഒരു വർഷത്തിനു ശേഷമാണ് സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചത്. സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി 'ബ്രാഹ്മമുഹൂർത്തം' എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന ആദ്യ ചലച്ചിത്രഗാനം. പക്ഷേ ആ ചിത്രം റിലീസായില്ല. നടന്‍ മധു നിര്‍മ്മിച്ച 'അക്കല്‍ദാമ' യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985-ൽ പുറത്തിറങ്ങിയ 'സത്യം' എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി അദ്ദേഹം.ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും സംഭാഷണവും, 'ഇഷ്ടപ്രാണേശ്വരി' എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട് അദ്ദേഹം. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ആദ്യ കവിതാസമാഹാരമായ 'അനുസരണയില്ലാത്ത മനസ്സിന്' 1990ലെ വാമദേവന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1981ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു അദ്ദേഹം. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ മലയാളികൾക്ക് മൂളി നടക്കാനായി ബിച്ചുവിന്റെ തൂലികയിൽ നിന്നു പിറന്നു.1994 ൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ബിച്ചു ഏറെനാൾ സംഗീതലോകത്തു നിന്ന് വിട്ടു നിന്നു. എ ആർ റഹ്മാന്റെ ആദ്യചിത്രമായ യോദ്ധയ്ക്ക് "പടകാളി" വരികളെഴുതി വേഗത കൂട്ടിയ തൂലികയാണു ബിച്ചുവിന്റേത്.പാവാട വേണം മേലാട വേണം, നീലജലാശയത്തിൽ, രാകേന്ദു കിരണങ്ങൾ ,സുന്ദരീ സുന്ദരീ, ഏഴു സ്വരങ്ങളും തുടങ്ങി പാട്ടിന്റെ പല പല അക്ഷരച്ചിട്ടകളിലേക്കും ബിച്ചു തിരുമല നമ്മളെ കൂടെ കൊണ്ടു നടന്നു. പ്രണയം, വിരഹം, വാത്സല്ല്യം, താരാട്ട് ബിച്ചു തിരുമല എന്ന അതികായന്‍ വിടവാങ്ങുമ്പോഴും അദ്ദേഹം കുറിച്ചു വച്ച വരികള്‍ മലയാളികളുടെ ഓര്‍മകളില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോവുകയില്ല. 1970കളില്‍ തുടങ്ങി മൂന്ന് പതിറ്റാണ്ടോളം മലയാള സിനിമില്‍ ബിച്ചു തിരുമല നിറഞ്ഞ് നിന്നപ്പോള്‍ കേരളത്തിലെ പല തലമുറകളുടെ വികാരങ്ങളുടെ പശ്ചാത്തല സംഗീതം കൂടിയായിരുന്നു ആദ്ദേഹത്തിന്റെ വരികള്‍. മലയാള ചലച്ചിത്രഗാനാസ്വാദകര്‍ക്ക് എന്നും ഓര്‍മിക്കാവുന്ന നിരവധി ഗാനങ്ങള്‍, അതായിരുന്നു ബിച്ചു തിരുമല ഒരു ജനതയ്ക്ക് നല്‍കിയ സമ്മാനം. പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. ഹൃദ്രോഗബാധയെത്തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 2021 നവംബർ 26 വെള്ളിയാഴ്ച പുലർച്ചെ അന്തരിച്ചു 1849 - നോത്രദാം യൂണിവേഴ്സിറ്റി സ്ഥാപിതമായി..... 1865 ലൂയിസ് കരോൾ എഴുതിയ "ആലീസ് ഇൻ വണ്ടർലാൻഡ്" അമേരിക്കയിൽ പ്രസിദ്ധീകരിച്ചു..... 1904- തിരുനെൽവേലി - കൊല്ലം തീവണ്ടി പാത നിലവിൽ വന്നു....... 1922 -ഹോവാർഡ് കാർട്ടറും ലോർഡ് കാർന വോണും തുതൻ‌ഖാമന്റെ കല്ലറയിൽ പ്രവേശിച്ചു. മൂവായിരം വർഷത്തിനു ശേഷമാണ്‌ അതിൽ ഒരു മനുഷ്യൻ പ്രവേശിക്കുന്നതെന്നു കരുതപ്പെടുന്നു....... 1925 നെതർലാന്റ്സും ജർമ്മനിയും വ്യാപാര കരാർ ഒപ്പിട്ടു...... 1935 - ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഹിസ്റ്ററി ആംസ്റ്റർഡാമിൽ സ്ഥാപിച്ചു 1947 - സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബഡ്ജറ്റ് ധനകാര്യ മന്ത്രി ആർ.കെ. ഷൺമുഖം ചെട്ടി അവതരിപ്പിച്ചു....... 1949 - ഡോ.ബി.ആർ.അംബേദ്കർ അവതരി പ്പിച്ച ഭരണഘടന ഇന്ത്യൻ ഭരണഘടനാ അസംബ്ലി അംഗീകരിച്ചു...... 1952- ലോകത്തിലെ ആദ്യ 3D സിനിമ അമേരിക്കയിൽ പ്രദർശിപ്പിച്ചു.(Bwana Devil).. 1954 - ആറ്റോമിക് എനർജി കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു..... 1960 - ആദ്യം എസ്.ടി.ഡി. ഇന്ത്യയിലെ ലഖ്‌നൗവിനും കാൺപൂറിനുമിടയിൽ സിസ്റ്റം ഓഫ് ടെലിഫോൺ (സബ്‌സ്‌ക്രൈബർ ട്രങ്ക് ഡയലിംഗ്) സേവനങ്ങൾ ആരംഭിച്ചു...... 1989 - ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതിനെ തുടർന്ന് വി.പി. സിംഗ് പ്രധാനമന്ത്രിയായി....... 1990 - സോളിഡരിറ്റി നേതാവ് ലെക്‌ വെലേസ പോളണ്ടിൽ കമ്യൂണിസ്റ്റ് ഭരണം തകർത്ത് അധികാരത്തിലേക്ക്...... 1990- വി.എസ്.രമാദേവി രാജ്യത്തെ പ്രഥമ (നിലവിൽ ഏക) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു.. .... 1998 - ടോണി ബ്ലെയർ അയർലൻഡിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി...... 1998 - ഉപരാഷ്ട്രപതി കൃഷൻ കാന്ത് ദില്ലിയിലെ അടൽ ബിഹാരി വാജ്‌പേയിക്ക് "സത്യസന്ധനായ മാൻ ഓഫ് ദ ഇയർ" അവാർഡ് സമ്മാനിച്ചു. നാടക അന്താരാഷ്ട്ര സാമൂഹിക സേവന സംഘടനയാണ് അവാർഡ് ഏർപ്പെടുത്തിയത്..... 2003 - കോൺകോർഡ് എന്ന ശബ്ദാതിവേഗ യാത്രാവിമാനം ബ്രിസ്റ്റളിനു മുകളിലൂടെ അതിന്റെ അവസാന പറക്കൽ നടത്തി..... 2008- മൂന്ന് ദിവസം രാജ്യത്തെ മുൾമുനയിൽ നിർത്തിയ മുംബൈ ഭീകരാക്രണം.ഹേമന്ത് കർക്കരെ, സന്ദീപ് ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി സൈനികർ വീരമൃത്യു വരിച്ച പോരാട്ടം....... 2007ചൈന വിക്ഷേപിച്ച നാമരഹിതമായ ചാന്ദ്രപര്യവേഷണ പേടകത്തില്‍ നിന്നുള്ള ആദ്യ ചിത്രം ഭൂമിയിലെത്തി....... 2009 - സുഖോയ്-30 യുദ്ധവിമാനത്തിൽ പുനെയിൽ നിന്നു പറന്നുയർന്ന ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ യുദ്ധവിമാനത്തിൽ സഞ്ചരിച്ച ഭരണത്തലപ്പത്തുള്ള ആദ്യവനിത യായി. യുദ്ധവിമാനത്തിൽ പറക്കുന്ന ഏറ്റവും പ്രായംചെന്ന വനിതയുമാണ് (74 വയസ്). 2011 - ക്യൂരിയോസിറ്റി റോവറിനൊപ്പം മാർസ് സയൻസ് ലബോറട്ടറി ചൊവ്വയിലേക്ക് വിക്ഷേപിച്ചു..... 2014 - മതനിന്ദ ആരോപിച്ച് നടി വീണമാലി ക്കിനേയും ഭര്‍ത്താവിനേയും പാക് കോടതി 26 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു..... 2018 - ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ എബോളയെ ചികിത്സിക്കുന്നതിനുള്ള ആദ്യത്തെ മൾട്ടിഡ്രഗ് റാൻഡമൈസ്ഡ് കൺട്രോൾ ട്രയൽ ആരംഭിച്ചു...... 2022 - ഇന്ത്യയുടെ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് - 6 ഉൾപ്പടെ ഒമ്പത് ഉപഗ്രഹങ്ങളുമായി ഇസ്രോയുടെ (ISRO) PSLV-C 54 റോക്കറ്റ് വിക്ഷേപിച്ചു ....... ജന്മദിനങ്ങൾ 1820 - ഫ്രഡറിക് എംഗൽസ്,കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ,Das Capital Karl Marx ന്റെ കൂടെ രചിച്ചു....... 1883- സോജേണൽ ട്രൂത്ത്. ദക്ഷിണാഫ്രിക്ക - വെള്ളക്കാരനായ മുതലാളി യോട് നിയമ യുദ്ധം നടത്തി ജയിച്ച ആദ്യ വനിത ..... 1909 - യൂജിൻ അയനെസ്കൊ റുമാനിയൻ നാടകകൃത്ത്, കവി, നിരൂപകൻ ..... 1923 - വി.കെ. മൂർത്തി,കന്നഡ സാഹിത്യകാരൻ,ഫാൽക്കെ ജേതാവ്... 1926 - പ്രൊ യശ്പാൽ,ശാസ്ത്രജ്ഞൻ, UGC മുൻ ചെയർമാൻ.... 1926 - ബർലിൻ കുഞ്ഞനന്തൻ നായർ. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ പത്രപ്രവർത്തകൻ മാർക്സിസ്റ്റ് ചിന്തകൻ ... 1928- കെ പി കോസല രാമ ദാസ്. നക്സൽ നേതാവ്, മുൻ തിരുവനന്തപുരം മേയർ, മുൻ MLA.... 1933- ഗോവിന്ദ് ഹൻസാരെ, മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവ്, ബുദ്ധിജീവി തീവ്രവാദിക ളാൽ 2015ൽ വെടിയേറ്റ് കൊല്ലപ്പെട്ടു...... 1940 - വിപിൻദാസ്, മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകൻ, സംവിധായകൻ 1952 - മുനാവർ റാണ,2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഹിന്ദി - ഉറുദു കവി,'ശഹദാബ' എന്ന ഉറുദു കാവ്യ സമാഹാരത്തിന് പുരസ്കാരം ...... 1954 - LTTE .നേതാവ് പുലി പ്രഭാകരൻ..... 1981- സംയുക്താ വർമ്മ,മലയാള നടി.... 1990 - മീര നന്ദൻ,മലയാളത്തിലെ പ്രശസ്തയായ ഒരു യുവ നടി, ടെലിവിഷൻ അവതാരക. രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചുവരുന്നു ....... 1992 -റിയ സൈറ, മലയാള ചലച്ചിത്ര നടി, ഡബ്ബിങ് ആർട്ടിസ്റ്റ്. 2012-ൽ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . ചരമവാർഷികങ്ങൾ 1883 -സോജേണർ ട്രൂത്ത്,അടിമത്തത്തിനും ലിംഗ വിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ആഫ്രിക്കൻ -അമേരിക്കൻ വനിത ....... 1938 - മൗലാനാ ഷൗക്കത്തലി, ഖിലാഫത്ത് പ്രസ്ഥാന നേതാവ്..... 1987 - ജെ പി ഗിൽ ഫോർഡ് അമേരിക്കൻ മനശാസ്ത്രജ്ഞൻ. മനുഷ്യബു ദ്ധി അളക്കുന്ന തിനുള്ള മാനകങ്ങൾ സൃഷ്ടിച്ച വഴി പ്രശസ്തി..... 2012 - പി.കെ. വേണു കുട്ടൻ നായർ. മലയാള നാടക പ്രവർത്തകൻ...... 2016- ഫീഡൽ കാസ്ട്രോ, ക്യൂബൻ വിപ്ലവ നായകൻ......... 2021 - ബിച്ചു തിരുമല,കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്ക് എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച മലയാളചലച്ചിത്ര ഗാനരചയിതാവ്, കവി ...... #✍️വിദ്യാഭ്യാസം #✍️പൊതുവിജ്ഞാനം #💯 PSC പരീക്ഷകള്‍
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
75 likes
57 shares