*സ്വല്ലല്ലാഹു അലാ മുഹമ്മദ്...*
*സ്വല്ലല്ലാഹു അലൈഹി വസല്ലം...*
മുത്ത് നബിയെ ﷺ, കാരണങ്ങളൊന്നുമില്ലാതെ അങ്ങ് ഞങ്ങളെ സ്നേഹിച്ചതിന് ആകാശഭൂമി ആകെയും തെളിവാണ്...
എന്നോ തന്റെ ശേഷം വരാനിരിക്കുന്ന ഞങ്ങളെ കാണാൻ കൊതിയാവുന്നുവെന്ന് എന്നും എപ്പോഴും കണ്ടുകൊണ്ടിരുന്ന സ്വഹാബത്തിനോട് അങ്ങ് ആഗ്രഹം പറഞ്ഞു...
സ്വയം മറന്ന് സമുദായത്തെ സ്നേഹിക്കാൻ മാത്രം
ഒരു നേതാവ്...
ഞങ്ങൾ ചെയ്യുന്നതൊന്നും ഒന്നിനും പകരമാവില്ല...
ആയുസ്സ് മുഴുവൻ ഉറക്കൊഴിച്ച് ചെയ്താലും എവിടെയും എത്തില്ല,
ഹബീബായ നബിയെ ﷺ അങ്ങേക്ക് വേണ്ടി എന്തെങ്കിലും ചെയ്താൽ തന്നെയും അവക്കൊക്കെയും ഇരട്ടികളായി ഞങ്ങൾക്ക് തിരിച്ചു തരുമെന്ന് റബ്ബ് ചെയ്ത വാഗ്ദാനം ഞങ്ങളെ വല്ലാതെ അതിശയപ്പെടുത്തുന്നു.
അല്ലാഹു പോലും അങ്ങയെ സ്നേഹിച്ചതിന് അളവും അതിരുമില്ല.
ഒരു സ്വലാത്ത് ചൊല്ലുന്നതിന് ഒരുപാട് പകരം തിരിച്ചു തരുമെന്ന് പടച്ചവൻ പറയുന്നത് ആ സ്നേഹത്തിന്റെ പ്രഖ്യാപനം കൂടിയാണ്.
സമയവും സമ്പത്തും സൗകര്യങ്ങളും എല്ലാം, ലാഭമോഹങ്ങളൊന്നുമില്ലാതെ സ്വഹാബത്തും മഹത്തുക്കളും അങ്ങേക്ക് സമർപ്പിച്ചു.
സ്വലാത്തിലൂടെ, മദ്ഹിലൂടെ മദദിലലിയാൻ...
മഇയ്യത്ത് നേടാൻ...
തുണതരണേ ഹബീബെ ﷺ...
*യാ അല്ലാഹ്...*
*യാ റസൂലല്ലാഹ്...*
*ഹബീബായ മുത്ത് നബി (ﷺ) തങ്ങളെ സ്വപ്നത്തിൽ കാണാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ....*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
*2025 സെപ്റ്റംബർ 05*
*1447 റബീഉൽ അവ്വൽ 12*
*1201 ചിങ്ങം 20 വെള്ളി*
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #നബി തങ്ങളുടെ ചാരെ എത്താൻ വിധി നൽകണേ നാഥാ 😢🤲 #സ്വലാത് കൊണ്ട് വിജയിക്കുന്നവരിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ നാഥാ #നബി തങ്ങളുടെ ജന്മ ദിനം #നബിദിന ആശംസകൾ..💞