#

🧟 പ്രേതകഥകൾ!

ഇന്ന് ഉച്ചയ്ക്ക് എന്നെ തിരക്കി ഒര് ചേട്ടൻ വരുകയുണ്ടായി, പുളളി 6/7 വർഷമായി സിംഗപൂരില് ഫയർ&സേഫ്റ്റി പഠിച്ച ശേഷം ജോലിയൊക്കെ ആയി വെൽ സെറ്റിൽഡ് ആണ്, ഒന്നോ രണ്ടോ വർഷത്തിലൊരിക്കൽ നാട്ടിലേക്ക് വരുമ്പോ പണ്ട് മുതലെ ഉളള കമ്പനിയുടെ പുറത്ത് എന്നെ കാണാന് വരാറുണ്ട്, വന്നാൽ പിന്നെ അഞ്ചാറ് മണിക്കൂറ് കട്ട ഉപദേശവും കാര്യങ്ങളും ഒക്കെ ആയങ്ങ് കൂടും, എല്ലാ ഉപദേശവും കേട്ട് ഇൻസ്പൈർ ആയി വരുമ്പോ ഞാനും ചോദിക്കും എങ്കിൽ പിന്നെ അണ്ണൻ ഒര് വിസ എനിക്കും ശെരിയാക്കി താ, സിംഗപൂര് ഡോളർ ഞാനും വാങ്ങട്ടെ !! ഏയ് അതൊക്കെ വല്യ പാടാടാ,ഇവിടുത്തെനെക്കാളും കഷ്ടമാ അവിടെ എന്നോക്കെയാകും പിന്നെയുളള മറുപടി.. ഒന്നോ രണ്ടോ ആഴ്ച കഴിഞ് പുളളി മടങ്ങുകയും ചെയ്യും, പിന്നെ കാണുന്നത് ഒന്നോ രണ്ടോ വർഷം കഴിഞും, അപ്പോ ഇത്തവണയും വന്നപ്പോ നമ്മുടെ പതിവ് സംസാരത്തില് നിന്നും അല്പം മാറി വിഷയം പ്രേതാനുഭവങ്ങളിലേക്ക് പോയി... അണ്ണന് പ്രേതാനുഭവം വല്ലതും ഉണ്ടോ എന്ന് ഞാൻ ചോദിക്കുകയും, അതെ അങ്ങനെയൊക്കെ പറയാവുന്ന ചിലത് അങ്ങ് സിംഗപൂരിലും ഉണ്ടായിട്ടുണ്ട് എന്ന് പറഞു, സംഭവങ്ങൾ ഒക്കെ വിശദമായി അറിഞപ്പോ ചിലപ്പോ സത്യം ആകാം എന്ന് എനിക്കും തോന്നി... സംഭവങ്ങളുടെ തുടക്കം ഈ ചേട്ടൻ ( ശരത്ത് ) ഭാര്യക്കും കുഞിനും കുറച്ച് സാധനങ്ങൾ വാങ്ങാനായി ഒര് ഷോപ്പില് പോയത് മുതൽ ആയിരുന്നു, ചൈനീസ് സ്ത്രീയുടെ ഉടമസ്ഥതയിലുളള ആ ഷോപ്പില് 8/10 ലേഡി സ്റ്റാഫ്സും ഉണ്ടായിരുന്നു, ഇന്തോനേഷ്യയില് നിന്നും ഫിലിപ്പെയൻസിലും നിന്നുമൊക്കെയുളള സാധാരണക്കാരായ പെൺകുട്ടികൾ, കാഴ്ചയില് ഇവരൊക്കെ ചൈനീസ് പോലെ ആണെങ്കിലും അടിസ്ഥാനപരമായി ചൈനിസിന് താഴെ ആയാണ് സിംഗപൂരിലെ സ്ഥിതി.. ഷോപ്പിംഗിന് പോയ ശരത്ത് , സാധനങ്ങൾ ഒക്കെ നോക്കി നോക്കി, ഒരറ്റത്തേക്ക് നടന്നു... അവിടെ പത്തിരുപത്തഞ്ച് വയസ്സ് വരുന്ന ഒര് പെൺകുട്ടി സാധനങ്ങൾ ഒക്കെ പെറുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു... ശരത്ത് മുൻപോട്ട് പോയപ്പോ അവൾ ആ ജോലി നിർത്തി കസ്റ്റമറിന് നേരെ തിരിഞു, എന്തൊക്കെ വേണം സർ എന്ന് ചോദിച്ച് അടുത്ത് കൂടി, ശരത്ത് ആവശ്യമുളള സാധങ്ങൾ ഒക്കെ ചൂണ്ടി കാട്ടി, അവളുടെ പേരും ഊരും ഒക്കെ ചോദിക്കാൻ ശരത്ത് മറന്നില്ല.. മാരി സെലസ്റ്റിൻ ആണ് പേരെന്നും ഫിലിപ്പെയൻസിലെ സെബു ആണ് സ്വദേശം എന്നും അവൾ മറുപടി പറഞു, നല്ല കുട്ടി,ശരത്തിന് വാട്ട്സപ്പ് നം കൂടി വാങ്ങണം എന്നുണ്ടായിരുന്നു... പക്ഷെ ഭാര്യയെ ഓർമ്മിച്ചപ്പോ ആ ആഗ്രഹം അവിടെ വീണുടഞ് പോവുകയും ചെയ്തു.. ഷോപ്പിംഗിന് ശേഷം താമസിക്കുന്ന സ്ഥലത്തേക്ക് ശരത്ത് മടങ്ങുകയും ചെയ്തു, പിന്നെ ഒരാഴ്ചയോളം ജോലി തിരക്കും മറ്റുമായി കഴിഞ് പോയി.. വീണ്ടും ഒരിക്കൽ കൂടി അല്ലറചില്ലറ സാധനങ്ങൾ വാങ്ങാൻ ആ ഷോപ്പിലേക്ക് ശരത്ത് പോയെങ്കിലും , മേരി സെലസ്റ്റിനെ കണ്ടുകിട്ടിയില്ല, ലേശം വിഷമത്തോടെ ശരത്ത് ആ ഷോപ്പിൻറെ ഓണർ സ്ത്രീയോട് അവളെകുറിച്ച് വെറുതെ ഒരന്ന്വെഷണം നടത്തുകയും ചെയ്തു... അപ്പോ ചൈനീസ് സ്ത്രീ സംശയത്തോടെ ശരത്തിനെ നോക്കി നിങ്ങളാരാ,എന്താ കാര്യം എന്നൊക്കെ ചോദിച്ചെങ്കിലും ശരത്ത് വെറുതെ,ഒര് സുഹൃത്ത് ആയിരുന്നു എന്ന് പറഞു കാര്യത്തിൻറെ ഗൗരവം കുറക്കുകയും ചെയ്തു... ആ അവൾക്ക് ശമ്പളം പോരാതെ വന്നപ്പോ ഇവിടുത്തെ ജോലി മതിയാക്കി വേറെ എംപ്ലോയറെ നോക്കി എന്നും മറുപടി കിട്ടിയ ശരത്ത് ഷോപ്പിംഗ് കഴിഞ് മടങ്ങി, വീണ്ടും ഒന്ന് രണ്ടാഴ്ചയോളം കടന്ന് പോയി, അന്നത്തെ ദിവസം ശരത്ത് ജോലി ചെയ്യുന്ന കമ്പനിയില് നിന്നും ഒര് രണ്ടര കിലോ മീറ്റർ അകലെ ആയിരുന്നു വർക്ക്, കൂടെ മൂന്ന് നാല് പേരും കൂടി ഉണ്ട്, വർക്ക് സൈറ്റ് എത്തിയ ശരത്ത് റോഡിൻറെ സൈഡിലേക്ക് അങ്ങനെ നിക്കുമ്പോഴാണ്, ആ റോഡിന് വശത്തായി കണ്ണാടി ചില്ല് പതിച്ച ഒര് റൂമിനകത്ത് ഒര് പെൺകുട്ടി പുറത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടത്... ശരത്ത് ഒറ്റ നോട്ടത്തിന് തന്നെ ആളെ മനസിലാക്കി... മ്മടെ..മേരീ സെലസ്റ്റിൻ, ഹായ് എന്ന് പറഞ് ശരത്ത് ആ വീടിൻറെ ഗെയ്റ്റ് തുറന്ന് കാളിംഗ് ബെൽ അമർത്താൻ വേണ്ടി പോയി... മേരി സെലസ്റ്റിൻ കണ്ണാടി ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി നിക്കുകയാണ്, ശരത്ത് വിചാരിച്ചത് അകത്ത് നിക്കുന്നവരെ കാണാൻ പറ്റാത്ത ഗ്ലാസ് ആണെന്ന് അവൾ വിചാരിച്ചിട്ടുണ്ടാകും, എന്തായാലും ഒന്ന് കൂടി പരിചയപ്പെട്ട് കളയാം, ആ വീട്ടിലെ കാളിംഗ് ബെൽ അമർത്തിയ ശരത്ത് പുറത്ത് കാത്തുനിന്നു... ആ വീട്ടിലെ വേലക്കാരി ആയി മേരി ജോലിക്ക് കയറിയതാകും എന്നായിരുന്നു ശരത്തിൻറെ വിചാരം, ഏതാനും നിമിഷം കഴിഞ്, ആ വീടിൻറെ ഡോർ തുറന്ന് ജാപ്പനീസ് മുഖഛായ ഉളള ഒര് മധ്യവയസ്കൻ പുറത്തേക്ക് വന്നു.. എന്താ കാര്യം എന്നയാൾ ചോദിച്ചു, മേരി എന്നൊര് ജോലിക്കാരി ഇവിടെ ഉണ്ടോ എന്ന് ശരത്ത് ചോദിക്കുകയും ചെയ്തു... അപ്പോ ആ മധ്യവയസ്കൻ അല്പം ഭയഭക്തി ബഹുമാനത്തോടെ, സർ കയറി ഇരിക്കൂ, മറ്റു ഓഫീസർമാർ ആരും വന്നില്ലെ എന്നൊര് ചോദ്യം... ഓഫീസറോ ??ആര്, ശരത്ത് ഒര് പരുങ്ങലോടെ ചോദിച്ചു... അപ്പോ താങ്കൾ ഇവിടുത്തെ വേലക്കാരിയായി വന്ന മേരിയുടെ മരണത്തിലെ റിപ്പോർട്ട് തയ്യാറാക്കാന് വന്ന പോലീസ് ഉദ്ദ്യോഗസ്ഥൻ അല്ലെ എന്ന് അയാളും ചോദിച്ചു... അല്ല,ഞാന് മേരി സെലസ്റ്റിൻറെ സുഹൃത്താണ്,അവൾ ഇവിടെ അകത്ത് നിക്കുന്നത് കണ്ടു, അതാണ് ഇങ്ങേട്ടെക്ക് കയറിയത്,എന്ന് ശരത്ത് വിനയത്തോടെ മറുപടി പറഞു, മധ്യവയസ്കൻ അല്പം ഒന്ന് സംശയത്തോടെ ശരത്തിനെ നോക്കിയ ശേഷം പറഞു, മേരി ഹൃദയസ്തംഭനം കാരണം മരിച്ചു പോയി, ബോഡി ഫിലിപ്പിയൻസിലേക്ക് കയറ്റി വിട്ടു... അപ്പോ അകത്ത് നിന്ന മേരി... ?? ശരത്തിന് സംശയമായി... യൂ ബ്ലഡി ഗെറ്റൗട്ട് ഫ്രം ദി ഹൗസ്,അദർ വൈസ് ഐ വിൽ കാൾ ദ പുലീസ് എന്ന് പറഞ് ആ മധ്യ വയസ്കൻ കതകടച്ചു... ആകെ ചമ്മിയ അവസ്ഥയായി പോയ ശരത്ത് അപ്പോ ആ മധ്യവയസ്കൻ ഹാളിലേക്ക് പോയ സമയം ഗ്ലാസിനകത്തേക്ക് നോക്കി... ഗ്ലാസ് അകത്ത് നിക്കുന്നവരെ കാണാൻ സാധിക്കാത്ത വിധം ആയിരുന്നു എന്നും, മേരി സെലസ്റ്റിൻ അതിനകത്ത് നിക്കുന്നതായി തോന്നിയതും എങ്ങനെ എന്നൊന്നും ശരത്തിന് മനസിലായില്ല, ചമ്മിപ്പോയ ശരത്ത് അവിടെന്നിറങ്ങി പതിയെ മറ്റുളളവരോടൊപ്പം കൂടി, ജോലി ഒക്കെ കഴിഞ് മടങ്ങുകയും ചെയ്തു... സംഭവം നടന്ന ശേഷം പലരോടും ഇത് പറയണം എന്ന് പുളളി വിചാരിച്ചെങ്കിലും കഥാപാത്രം ഒര് ഫിലിപ്പിന ആയതിനാൽ ഈ അനുഭവം ഹൃദയത്തില് തന്നെ കുഴിച്ചിട്ട് നടക്കുകയായിരുന്നൂ... എന്നോട് ഇത് പറഞപ്പോ സംഭവം സത്യം ആകാം എന്നും, മേരിയുടെ ആത്മാവ് തന്നെ അതെന്നും ഞാൻ പറഞു, പുളളിയും അങ്ങനെ തന്നെ കരുതുന്നു, ആ ചിലപ്പോ അങ്ങനെയും ആകാം, കാരണം ചില രൂപങ്ങൾ മനസില് പതിഞ് പോയാൽ പിന്നെ അവരീ ഭൂമിയിൽ ഇല്ലായെങ്കിലും നമ്മുടെ കാഴ്ചയില് ചിലപ്പോ അവരെ കണ്ട്കൂടാ എന്നില്ലല്ലോ... !! 😌😌 #🧟 പ്രേതകഥകൾ!
7k കണ്ടവര്‍
1 ദിവസം
#

🧟 പ്രേതകഥകൾ!

അപ്പോൾ നേരം പാതിരാത്രി കഴിഞ്ഞിരുന്നു (ഒരു ഘോസ്റ്റ്‌ സ്റ്റോറി) എന്തിരു മഴയാ ഇത്? മണി ആറായതേയുള്ളൂ. ഇരുട്ടു മൂടിക്കഴിഞ്ഞു. ഇങ്ങനേം ഉണ്ടോ ഒരു മഴ ശ്ശേ ശ്ശേ… മോനും മോളും എവിടെ അനിതാ? എന്റെ തൊട്ടുപുറകിൽ ഉണ്ട് ചേട്ടാ. ഇടിയും കൊള്ളിയാനും പ്രകമ്പനം കൊള്ളിക്കുന്നു. ഇട തോരാത്ത മഴ. പുരയുടെ അടുത്തുനിൽക്കുന്ന മാവും, തെങ്ങും, പ്ലാവും കാറ്റിൽ ആടി ഉലഞ്ഞു. വിലക്ഷണമായ കാറ്റിന്റെ ഗതി മഴവെള്ളം വീടിന്റെ ഭിത്തികളിലേക്ക് അടിച്ചു തെറിപ്പിച്ചു. മോളെ ഇന്ദു? ഞാനിവിടുണ്ട് അച്ഛാ. മോള് മൊബൈൽ ഒന്നു മിന്നെച്ചേ. അച്ഛൻ ബാഗ്ഗിൽ നിന്ന് താക്കോലെടുക്കട്ട്. ഇന്ദു മൊബൈൽ മിന്നിച്ചു. അവളുടെ ടോപ്പും, മിഡിയും മഴവെള്ളത്തിൽ ശരീരത്തോട് ഒട്ടിക്കിടന്നു. ബൈക്കിലെ യാത്രയിൽ നാലുപേരും നനഞ്ഞിട്ടുണ്ട്. അരുൺ താക്കോലെടുത്തു മെയിൻ ഡോർ തുറന്നു. ഫ്രെണ്ടില്ലെ ലൈറ്റിന്റെ സ്വിച്ച് അമർത്തി. കറന്റ് ഇല്ല. ഇരുട്ട് മാത്രം. അവൻ ഇട്ടിരുന്ന ഉടുപ്പും ബെന്ന്യനും ഊരി തപ്പിത്തടഞ്ഞു കോവണി റെയ്‌ലിങ്ങിൽ വിരിച്ചു. പിന്നെ തുറന്നുകിടന്ന മെയിൻ ഡോറിനടുത്തേക്കു വന്നു. അനിതയുടെ സാരിയും പാവാടയും ബ്ലൗസും നനഞ്ഞു കുതിർന്നിരുന്നു. 'ഞാൻ പോയി മുകളീന്നു എമർജൻസി ലാംപ് എടുത്തുകൊണ്ടു വരാം.' അരുൺ മൊബൈൽ മിന്നിച്ച് കൈവരിയിൽപിടിച്ചു പടികൾ കയറാൻ തുടങ്ങി. മോന്റെ ശബ്ദം കേൾക്കാനില്ല. അയാൾ പെട്ടെന്നോർത്തു. തിരിയെ പടികൾ ഇറങ്ങി വാതിലിനടുത്തേക്ക് പോയി. മോൻ എവിടെ അനിതാ? ‘ഇപ്പൊ ഇവിടെ ഉണ്ടായിരുന്നതാണല്ലോ? ആയുഷ്! ആയുഷ്? മോനെവിടാ?’ മഴ നന്നേ തോർന്നിരുന്നു. കാറ്റും അവസാനിച്ചു. ഒരു നിശ്ശബ്ദത അവിടെങ്ങും അനുഭവപ്പെട്ടുതുടങ്ങി. ഇലകളിൽ നിന്നും ഇലകളിലേക്ക് തുള്ളിമുറിയുന്ന മഴവെള്ളം ചെറിയ ചലനങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. അവർ കാതോർത്തു നിന്നു. കൂരിരുട്ടിൽ മുറ്റത്തു ചെളിയിൽ കാൽപാദങ്ങൾ പതിക്കുന്ന ശബ്ദം. ഇന്ദു മൊബൈൽ പ്രകാശം മുറ്റത്തേക്ക് പതിപ്പിച്ചു. എട്ടു വയസ്സുകാരൻ, ആയുഷ്, ചെളിയിൽ കാൽപ്പാദങ്ങൾ പതിപ്പിച്ചു വട്ടം കറങ്ങുകയാണ്. അരണ്ട വെളിച്ചത്തിൽ അവന്റെ ഉടുപ്പിന്റെയും, നിക്കറിന്റെയും ഭാഗങ്ങൾ ഇടക്കിടക്ക് തെളിഞ്ഞു കാണാം. ‘ഈ ചെറുക്കനെന്തിനാ ചെളിപിടിച്ച മുറ്റത്തുകിടന്നു ചാടുന്നത്? ആയുഷ്, മോൻ ഇങ്ങു കയറി വരൂ. ഇങ്ങു കേറിവാടാ. പനിയോ മറ്റോ പിടിച്ചാലോ…’ അനിത മന്ത്രിച്ചു അവൻ ഒന്നും ശ്രദ്ധിക്കുന്നില്ല. പെട്ടന്നായിരുന്നു ബൾബുകൾ ജ്വലിക്കാൻ തുടങ്ങിയത്. ആയുഷ്, അമർത്തിപ്പിടിച്ച അധരങ്ങളിക്കിടയിൽ കൂടി തുപ്പൽ ശക്തിയായി തെറിപ്പിച്ചുംകൊണ്ടു വട്ടം കറങ്ങുകയാണ്. അരുണും അനിതയും പെട്ടന്ന് മുറ്റത്തേക്ക് ഓടി. അവർ ആയുഷിനെ പൊക്കിയെടുത്തു. അവൻ ഇപ്പോഴും തുപ്പൽ പതപ്പിക്കുന്നു. കാലുകൾ ചെളിയിലേക്ക് നീട്ടാൻ ശ്രമിക്കുന്നു. ‘മോനേ, മോനേ, ആയുഷ്, എന്താ ഇത്?’ ഇന്ദു അകത്തുനിന്നു കൊണ്ടുവന്ന തോർത്തുവച്ച് ആയുഷിന്റെ തല തോർത്തി. അവർ ആയുഷിന്റെ ഡ്രസ്സ് ഉരിഞ്ഞു അവനെ സോഫയിൽ ഇരുത്തി ഉണങ്ങിയ ഡ്രസ്സ് അണിയിച്ചു. അവൻ ഒന്നും മിണ്ടുന്നില്ല. അവൻ താഴേക്ക് നോക്കി ഇപ്പോഴും തുപ്പൽ പതപ്പിക്കുന്നു. ‘മോനെ ആയുഷ്...ആയുഷ്...’അനിത അവനെ കുലുക്കി വിളിച്ചു. അവൻ എല്ലാരേം പരപരാ നോക്കി. ‘മോനു കപ്പലണ്ടി മിട്ടായി വാങ്ങിയിട്ടുണ്ട്. മോനു തിന്നണ്ടേ? ഇന്ദു പറഞ്ഞു ഡിണ്ടി ണാ! ഡിണ്ടി ണാ! പുറകിൽ ഒളിച്ചു പിടിച്ചിരുന്ന കപ്പലണ്ടി മിട്ടായി ഇന്ദു അവന്റെ കണ്ണുകൾക്ക് നേരെ ആട്ടി. 'അവർ എവിടെ? അവർ എവിടെ?' ആരാ മോനേ? 'അവർ! എന്റെ കൂടെ കളിച്ചവർ! അവർ എവിടെ?' ഞങ്ങളല്ലാതെ ഇവിടെ വേറെ ആരും ഇല്ല മോനേ. അരുൺ പറഞ്ഞു. ' ആ അപ്പൂപ്പനും, ചേച്ചിയും, പൂച്ചയും… അവർ എവിടെ?' 'മോനു തോന്നിയതാ. ഇവിടെ അങ്ങനെ ആരും തന്നെ വന്നിരുന്നില്ല.' ഇന്ദു തോർത്തുകൊണ്ട് അവന്റെ മുഖം തുടച്ചു. 'മോനു കപ്പലണ്ടി മിട്ടായി വേണ്ടേ? നല്ല മിട്ടായിയാ.' 'അവർ എവിടെ? അവർ എവിടെ?' അനിതയുടെ മുഖത്ത് എന്തോ മിന്നി മാഞ്ഞു. അവളെ നോക്കി നിന്ന അരുണിൽ നിന്നും അവൾ മുഖം തിരിച്ചു. അരുൺ അവളെ വീണ്ടും ശ്രദ്ധിച്ചു നോക്കി. *** *** *** *** ഒരു ഞായറാഴ്ച. പ്രാതൽ കഴിഞ്ഞ് എല്ലാരും ഓരോ കാര്യങ്ങൾക്കായി തിരിഞ്ഞു. ആയുഷ് മുറ്റത്തു ചാടി കളിക്കുന്നുണ്ട്. ഇന്ദു മറഞ്ഞു നിന്ന് അവന്റെ മുടിയിൽ പിടിച്ചു വലിച്ചു രസിച്ചു. ‘രണ്ടു പേരും ഇങ്ങു വാ...’ അനിത വിളിച്ചു. ഒഴിച്ചു വച്ചിരുന്ന കടച്ചക്ക ചാറ് ചില്ലുഗ്ലാസ്സുകളിൽ അവർക്കു നേരെ നീട്ടി. ഇന്ദു പതിയെ രുചിച്ചു കുടിച്ചു. ആയുഷ് ഒരു ശ്വാസത്തിൽ കുടിച്ചു തീർത്തു വീണ്ടും മുറ്റത്തേക്കിറങ്ങി കളിച്ചു തുടങ്ങി. പുറകെ ചെന്ന ഇന്ദു അവനോടു ചോദിച്ചു. 'മോന്റെ കൂടി ഇന്നലെ ആരാ ഇവിടെ കളിച്ചത്?' 'ആരും കളിച്ചില്ല.' അതു കള്ളം. ഇന്നലെ മുത്തശ്ശിയുടെ വീട്ടിൽപോയി വന്നപ്പോൾ നീ മുറ്റത്തു കളിച്ചില്ലേ? മഴയത്തു, കൂരിരുട്ടിൽ, നീ കളിച്ചില്ലേ? ഇല്ല ചേച്ചി, ഞാൻ കളിച്ചില്ല. സത്യമാണോടാ? സത്യമാ ചേച്ചി. ചേച്ചീടെ ചക്കര കുഞ്ഞല്ലേ, മോൻ സത്യം പറ. നീ കളിച്ചില്ലേ? അവൻ എന്തോ ഓർക്കാൻ ശ്രമിക്കുന്നു. 'ഇല്ല ചേച്ചി ഞാൻ കളിച്ചില്ല.' അവൾ അമ്മയോടും അച്ഛനോടും കാര്യം പറഞ്ഞു. അരുൺ ഒരു ദീർഘ ശ്വാസം വിട്ടു. 'മോനെ നമുക്കൊരു മനഃശാസ്ത്ര ഡോക്ടറെ കാണിക്കണം.' അനിത പറഞ്ഞു. ഇപ്പം വേണ്ട. ഇനിയും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ നമുക്ക് കൊണ്ടുപോയി കാണിക്കാം. മാസങ്ങൾ കടന്നുപോയി. അനിതയുടെ അച്ഛന് സുഖമില്ലാതായി. അവളുടെ പ്രായമായ അമ്മയെ സഹായിക്കാൻ അനിതയെ അരുൺ അവളുടെ തറവാട്ടിൽ കൊണ്ടുപോയി വിട്ടു. കുഞ്ഞുങ്ങളെയും ഒപ്പം കൊണ്ടു വിട്ടു. ഇനി സ്‌കൂൾ തുറക്കുമ്പോ ഇങ്ങു വിളിച്ചോണ്ട് വന്നാൽ മതിയല്ലോ. അരുൺ സ്വയം ഫുഡ് ഉണ്ടാക്കി കഴിച്ചു. ചിലപ്പോൾ ഓഫീസിൽനിന്നും വരുന്ന വഴി എന്തെങ്കിലും വാങ്ങി വരും. രാത്രിയിൽ അതു കഴിക്കും. ഒരു ദിവസം അരുൺ ഉറങ്ങാൻ കിടന്നപ്പോൾ നേരം ഏറെ വൈകിയിരുന്നു. പവർ തീരെ നഷ്ടപ്പെട്ട എമർജൻസി ലാമ്പ് പവർ പോയിന്റ്റിൽ കുത്തി വച്ചു. പെട്ടന്നായിരുന്നു കറണ്ടു പോയത്. മൊബൈൽ പ്രകാശിപ്പിച്ച് അരുൺ ഗ്രൗണ്ട് ഫ്ലോറും, ഫസ്റ്റ് ഫ്ലോറും ചുറ്റി നടന്നു ജനാലകൾ അടച്ചു. താഴെ അടുക്കള വശത്തേയും ഫ്രണ്ടിലെയും കതകുകൾ അടച്ചു കുറ്റിയിട്ടു. പിന്നെ കോവണിപ്പടി കയറി ഫസ്റ്റ് ഫ്ലോറിൽ വന്നു. എല്ലാ ജനാലകളും അടച്ചു. ബാൽക്കണിയിലേക്കുള്ള ഡോർ അടച്ചു കുറ്റിയിട്ടു. കിടക്ക മുറിയിൽ കയറി ഡോർ അടച്ചു. അവൻ അനിതയെയും, കുട്ടികളെയും ഓർത്തു കിടന്നു. കണ്ണിൽ മയക്കം വന്നു തുടങ്ങി. എന്നിരുന്നാലും ഉള്ളിൽ ഒരു നേരിയ ഭയം. കറന്റ് വന്നെങ്കിൽ! ആ വലിയ കെട്ടിടത്തിൽ അവൻ ഒറ്റക്ക്! ജനാലക്കടുത്തുള്ള വട്ടമരത്തിൽ ഇളം കാറ്റിൽ താളം പിടിക്കുന്ന ഇലകളുടെ ശബ്ദം കൂടെ കൂടെ അലതല്ലുന്നത് അവൻ കേൾക്കുന്നുണ്ട്. ആ ഇളം കാറ്റിൽ തുറന്നിട്ടിരുന്നു ഒരു ജനാലയുടെ കർട്ടൻ കമ്പികളിൽ തട്ടുന്നതു കേൾക്കാം. അവൻ പെട്ടന്നു കാതോർത്തു. അടക്കം പറയുന്ന ശബ്ദം. ആരൊക്കെയോ എവിടെയോ ഇരുന്നു സംസാരിക്കുന്നു. അലകളായി നേരിയ ശബ്ദത്തിൽ തുടങ്ങി കാതുപൊട്ടുന്ന ശബ്ദത്തിൽ ആ സംസാരം അവസാനിക്കുന്നു. പിന്നെയും നേരിയ ശബ്ദത്തിൽ തുടങ്ങുന്നു. അലകളായി അവസാനിക്കുന്നു. ആയുഷ്! ആയുഷ്! ആയുഷ്! ആയുഷ്! ആരോ ഇടയിൽ കയറി ശബ്ദിക്കുന്നു. പിന്നെ കൂട്ട ചിരി. അരുൺ കിടക്കവിരിപ്പ് അള്ളിപ്പിടിച്ചു. അവൻ ഭയം കൊണ്ട് വിറക്കുകയാണ്. എവിടെ നിന്നാണ് ആ സംസാരം ഉയരുന്നത്? അവൻ പതിയെ എണീച്ചു സ്റ്റാൻഡിൽ നിന്നും മൊബൈൽ എടുത്തു. അനിതയുടെ നമ്പർ അമർത്തി. 'എന്താ ചേട്ടാ ഈ നേരത്ത്?' ഹേ, ഒന്നുമില്ല. അനിതാ, ഞാൻ ഒരു കാര്യം ചോദിക്കുവാ. കുറച്ചു സീരിയസ് ആണ്. നീ അതിനു ഉത്തരം തരണം. ചേട്ടൻ പറയൂ...എന്താണത്‌? 'നമ്മൾ വാങ്ങിയ ഈ വീട്ടിൽ നിനെക്കെന്തെങ്കിലും അസ്വാഭാഗികത അനുഭവപ്പെട്ടിട്ടുണ്ടൊ?' 'ഒണ്ട് ചേട്ടാ. ചേട്ടൻ ഭയന്നാലോ എന്ന് കരുതി ഇതുവരെ പറയാഞ്ഞതാണ്. എന്താ അത്? 'പാതിരാത്രി കഴിഞ്ഞ് ആരൊക്കെയോ വീടിനകത്ത് അടക്കിപ്പിടിച്ചു സംസാരിക്കുന്നതായി തോന്നിയിട്ടുണ്ട്. ഞാൻ അതു കാര്യമായി എടുത്തില്ല.' 'ശരി നീ ഉറങ്ങിക്കോ. ചോദിച്ചെന്നേയുള്ളൂ.' അരുൺ ഭയന്നു വിറക്കുന്നുണ്ടായിരുന്നു. കറണ്ടു വന്നെങ്കിൽ?! ലൈറ്റ് ഇട്ടാൽ ഭയം മാറിപ്പോയേനേ. അടുക്കളയിൽ റഫ്രിജിറേറ്റർ പെട്ടന്നു ശബ്ദിച്ചു. അതു മൂളുന്നു. കറണ്ടു വന്നു! കറണ്ടു വന്നു! അവൻ ഉള്ളുകൊണ്ടു പറഞ്ഞു. അവൻ പെട്ടന്ന് എണീച്ച് ഭിത്തിയിൽ കൈ പരതി. സ്വിച്ച് ബോർഡിലേക്ക് കൈ നീങ്ങി. കൈ തൊട്ടതു വിരലുകളിൽ!!! അവൻ അലറി കൂവി. ഹൃദയം വാരിയെല്ലുകൾ പൊട്ടിക്കുന്നു. അവൻ കിടക്കയിൽ ചടഞ്ഞിരുന്നു. മരണം അടുത്തെത്തി. അവൻ വിളിച്ചു കൂവി. എന്നെ കൊല്ലരുത്! എന്നെ കൊല്ലരുത്! കിടക്കയിൽ കൂരിരുട്ടിൽ അവന്റെ അടുത്ത് ആരോ ഇരിക്കുന്നുണ്ട്. അയാളുടെ ശ്വാസം അവന്റെ കാതിൽ ഏശുന്നുണ്ട്. 'അരുൺ അല്ലെ?!' അതെ, ഞാൻ അരുൺ.' 'വരൂ!' വെറും അസ്തിവിരലുകൾ അവന്റെ കയ്യിൽ പിടി മുറുക്കി. ഉണങ്ങിയ ചുള്ളി തൊടുന്ന ഫീൽ. അവൻ നടക്കാൻ തുടങ്ങി. 'ഈ ബാഗ് ഒന്നു പിടിച്ചോളൂ.' ഒരു ബാഗ് അവന്റെ മറ്റേ കയ്യിൽ ‘അയാൾ’ വച്ചുകൊടുത്തു. അവൻ ആ ബാഗ് തൂക്കി പിടിച്ചു പുറകെ നടന്നു. പറമ്പിൽ കൂടി നടക്കുകയാണ്. കാർമേഘം മുറിയുമ്പോ ചെറിയ നിലാവെളിച്ചം മരക്കൊമ്പുകൾക്കിടയിൽകൂടി ഭൂമിയിൽ പതിക്കുന്നുണ്ട്. ആ വെളിച്ചത്തിൽ അവൻ ‘അയാളെ’ കാണുന്നുണ്ട്. നല്ല ഉയരമുള്ള ഒരു അസ്ഥികൂടം. അതു തല ഉയർത്തി നടക്കുന്നു. അസ്ഥികൾ കിലുങ്ങുന്ന ശബ്ദം അവൻ ഇടയ്ക്കിടെ കേൾക്കുന്നുണ്ട്. എവിടേക്കോ ധൃതിയിൽ നടക്കുന്ന പോലെ. കാലുകൾ സ്റ്റെഡിയായി മുമ്പോട്ടു വച്ചു നടക്കുന്നു . നല്ല താളത്തിലുള്ള നടത്തം. മരങ്ങളുടെ അരണ്ട നിഴലുകൾ പുറകിലേക്ക് മറയുന്നു. ആ നടത്തം തുടരുകയാണ്. മുന്നിൽ ഒരു സെമിത്തേരിയയുടെ മതിൽ. അതു സെമിത്തേരിയയിൽ കടന്നു. ചന്ദ്രികയിൽ തെളിയുന്ന കല്ലറകൾ താണ്ടി 'അവർ' നടന്നു. അതിർത്തിയിൽ നിന്നും ഒരു ഒരു കല്ലറവിട്ട് തൊട്ടടുത്ത കല്ലറയിൽ 'അയാൾ' ഇരുന്നു. 'ആ ബാഗ് ഇവിടെ വയ്ക്കൂ...' അവൻ ബാഗ് അവിടെ വച്ചു. അയാൾ ആ കല്ലറയിലേക്ക് താഴുകയാണ്. നീണ്ട, ഗാമഭീര്യം ചൊരിയുന്ന, തലയോട് അവൻ അവസാനമായി കണ്ടു. അതും താഴുകയാണ്. കണ്ണുകളുടെ ഭാഗത്തെ വലിയ ഓട്ടകൾ, താഴും മുൻമ്പേ, അവനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പ്രഭാത പക്ഷികളുടെ ചിലപ്പു കേട്ട് അരുൺ കണ്ണു തുറന്നു. നേരം പുലർന്നു കഴിഞ്ഞു. അവന്റെ ഹൃദയം ശക്തമായി മിടിക്കുന്നുണ്ട്. ജനാലക്കമ്പിയിൽ പിടിച്ച് അവൻ വെളിയിലേക്കു നോക്കി. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസം. അവൻ മുഖം കഴുകി വെളിയിലിറങ്ങി. ബൈക്ക് എടുത്ത് അടുത്തുള്ള സെമിത്തേരിയിലേക്ക് വിട്ടു. സെമിത്തേരിയയിൽ അവൻ പ്രവേശിച്ചു. അവൻ കുറെ ഉള്ളിലേക്കു നടന്നു. മൈ ഗോഡ്! കല്ലറയുടെ വശത്ത് അവൻ വച്ച ബാഗ്! ഞാൻ സത്യത്തിൽ കഴിഞ്ഞ രാത്രി ഇവിടെ വന്നിരുന്നോ?! വീടിന്റെ കതകുകളും, ജനാലകളും ഉറങ്ങുന്നതിനു മുമ്പ് അടച്ചു കുറ്റിയിട്ട മാതിരി തന്നെ കിടന്നതാണല്ലോ? ഞാൻ പട്ട ഊരി, കുറ്റി വലിച്ചാണല്ലോ വെളിയിൽ ഇറങ്ങിയത്. പിന്നെ എങ്ങിനെ ഞാൻ ഇവിടെ വന്നു? അവൻ ആ ബാഗ് പൊക്കിയെടുത്ത് വീട്ടിൽ തിരിച്ചെത്തി. ബാഗ് തുറന്നു. അതിൽ ഒരു ഡയറി മാത്രം! വിറയ്ക്കുന്ന വിരലുകൾ കൊണ്ട് താളുകൾ മറിച്ചു. അവൻ തണുത്തു മരവിച്ച് ഇരുന്നുപോയി… R muraleedharan pillai 💕 #🧟 പ്രേതകഥകൾ!
14.4k കണ്ടവര്‍
1 ദിവസം
#

🧟 പ്രേതകഥകൾ!

മായ (part-1) അന്ന് രാത്രി ജോലി കഴിഞ്ഞ് ചങ്ക് കുട്ടുകാരി കാർത്തികയുമായി അലീന കാറിൽ ഹൈവേയിലൂടെ വരുമ്പോഴാണ് അവർ അത് കണ്ടത്. ഒരു പെണ്കുട്ടിയെ ഒരു കാർ ഇടിച്ചു തെറുപ്പിക്കുന്നു. ഇടിയുടെ ആഘാതത്തിൽ അവൾ റോഡിന്റെ ഒരു സൈഡിലേക്ക് വീണു. ഇടിച്ച കാർ നിറുത്താതെ പോയി. അലീന കാർ നിർത്തു അങ്ങൊട് ഓടി ചെന്നു പുറകെ കാർത്തികയും പോയി.' ജീവനുണ്ട്' അലീന പ്‌ളസ് പരിശോധിച്ച കൊണ്ട് പറഞ്ഞു.' നീ ഇങ്ങോട് വന്നേ ഇതൊക്കെ വലിയ പുലിവാൽ ആവും നമ്മുക്ക് തിരികെ പോവാം'. കാർത്തിക കാറിനടുത്തേക്ക് തിരികെ നടക്കാൻ ഭാവിച്ചു. 'കാർത്തി ഇവളും നമ്മളെ പോലെ ഒരു പെണ്കുട്ടിയല്ലേ നമ്മുക്ക് ഇവളെ ഹോസ്പിറ്റലിൽ എത്തിക്കാം'. അലീന കരച്ചിലിന്റെ വക്കോളം എത്തി. 'നിനക്ക് ഭ്രാതാന്നോ അലീന ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ അവർ പോലീസിനെ അറിയിക്കും പോലീസിന്റെ സ്വഭാവം അറിയാലോ കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ അവർ പ്രീതിയാക്കും' കാർത്തിക അല്പം ദേഷ്യത്തോടെ പറഞ്ഞു. 'ഇവിടെ നിന്നു ഹോസ്പിറ്റലിലേക്ക് ഇത്തിരി ദൂരം ഉള്ളു പ്ലീസ് കാർത്തി'. അവസാനം കാർത്തിക സമ്മതിച്ചു. രണ്ട് പേരും കൂടി ആ കുട്ടിയെ കാറിൽ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു അലീന ബിസിനസ്‌കാരനായ ചാണ്ടിയുടെയും എൽ. പി സ്കൂൾ പ്രിൻസിപ്പൽ ആയ സാറാമ്മയുടെയും മകൾ. സാമാന്യം നല്ല കുടുംബം. അലീനയ്ക്ക് ഒരു ചേട്ടനുണ്ട് അലോഷി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. കാർത്തികയുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു അമ്മ ലതിക ആണ് അവൾക്ക് എല്ലാം. അവർ ഒരു കോളേജ് അദ്ധ്യാപികയാണ്. കാർത്തികയും അലീനയും ഒരുമിച്ച് പഠിച്ചതാണ്. ഇപ്പോൾ ഇൻഫോ ടേക്കിൽ ഒന്നിച്ചു ജോലി ചെയ്യുന്നു. ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അവർ ഈ ആക്‌സിഡന്റ് കണ്ടത്. രണ്ട് പേരും സുഹൃത്തുക്കൾ അന്നെങ്കിലും സ്വഭാവം രണ്ടാണ്. അലീന വളരെ പാവമാണ് പെട്ടന്നു കരയും അതെ സമയം കാർത്തിക ബോൾഡ് അണ് . പക്ഷെ എല്ലാ കാര്യത്തിനും അവർ ഒന്നിച്ചേ നിൽകൂ. കാർ ഹോസ്പിറ്റലിൽ എത്തി. ആ കുട്ടി ഇപ്പോൾ ICU വിൽ ആണ് സീരിയസ് ആണ്. അവിടെ അവരുടെ ഒരു സുഹൃതുണ്ട് ചരൺ കാർത്തിക അവനുമായി സംസാരിക്കുകയാണ് അലീന ICU വിൻ പുറത്ത് നിൽക്കുകയാണ്. പോലീസ് വന്നു അന്വേഷണം ആരംഭിച്ചു ഒരു SI ഉം മറ്റു രണ്ട് പോലീസ് കാരുമുണ്ട് നിങ്ങളാണല്ലേ ഈ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചത് SI ചോദിച്ചു. 'അതെ സാർ ' 'നിങ്ങൾ ഈ കുട്ടിയെ മുൻപ് കണ്ടിട്ടുണ്ടോ ' 'ഇല്ല സാർ' 'ഇടിച്ച വണ്ടിയെ നിങ്ങൾ തിരിച്ചറിയുമോ ' 'അത് പിന്നെ 'അലീന പറയാൻ തുടങ്ങിയപ്പോൾ കാർത്തിക അവളെ തടഞ്ഞു. 'ഇല്ല സാർ ഞങ്ങൾ കണ്ടില്ല '. 'ശെരി, സ്റ്റേറ്റ്മെന്റ് എടുത്ത് ഇവരെ വിട്ടേക്ക് 'SI ഒരു പോലീസ്‌കാരനോട് പറഞ്ഞു 'സാർ ഞങ്ങൾ ആ കുട്ടിയെ ഒന്ന് കണ്ടോട്ടെ പീസ് സർ 'അലീന ചോദിച്ചു 'ആ കുട്ടിക്ക് സീരിയസ് ആണ് അതികം നേരം നിന്ന് പ്രശ്നം ഉണ്ടാകരുത് ' 'ഇല്ല സാർ ഒരു 5 മിനിറ്റ് ' അലീന കാർത്തികയെയും വലിച്ചു കൊണ്ട് ICU വിലക്ക് പോയി. ആക്‌സിഡന്റ് സമയത്ത് ആ കുട്ടിയുടെ മുഖം കാണാൻ പറ്റിയില്ല അത് കൊണ്ട് ആ കുട്ടി യെ കാണാൻ ആണ് അലീന ICU വിൽ കയറിയത്. വെളുത്ത സുന്ദരമായ മുഖം. നിഷ്കളങ്കമായി ഉറങ്ങുകയാണ്. ഇവളെ വണ്ടി ഇടിച്ചതു ആരായിരിക്കും. വാ അലീന പോവാം ലേറ്റ് ആവും. കാർത്തിക അവളെ വലിച്ചു അവർ ICU വിൽ നിന്നിറങ്ങി അവസാനമായി അലീന ആ കുട്ടിയെ ഒന്നുകൂടി തിരിഞ്ഞു നോക്കി.അവർ പോവാൻ ഇറങ്ങി. കാർ ഓടിച്ചു കൊണ്ട് അലീന ആ കുട്ടിയെ പറ്റി ആലോചനയിൽ ആയിരുന്നു. കാർത്തികയേ അവളുടെ വീട്ടിൽ വിട്ട് അലീന വീട്ടിലോട്ടു പോയി. അപ്പനും അമ്മച്ചിയും അവളെയും കാത്ത് ഇരിക്കുകയായിരുന്നു അവരും ഒന്നിച്ചു ഭക്ഷണം കഴിച് അലീന ഉറങ്ങാൻ കിടന്നു. കണ്ണ് അടച്ചാൽ അലീന കാണുന്നത് ആ കുട്ടിയുടെ മുഖമാണ് അവൾക്ക് ഉറങ്ങാൻ കഴിയുനില്ല. അവസാനം ഓരോന്ന് ആലോചിച്ച എപ്പൊഴോ ഉറങ്ങി. രാവിലെ തന്നെ ഹോസ്പിറ്റലിൽ പോവാൻ അലീന തീരുമാനിച്ചു. കുളിച് ഭക്ഷണം കഴിച്ചു അവൾ കാറുമായി ഹോസ്പിറ്റലിലേക് പോയി. കാർത്തികയേ വിളിക്കണോ എന്ന് ആലോചിച്ചു അവസാനം വേണ്ടാന്ന് വെച്ച് അവൾ ഒരിക്കലും പോവാന് സമ്മതിക്കില്ല. അങ്ങനെ അലീന ഹോസ്പിറ്റലിൽ എത്തി. ICU ലക്ഷ്യമാക്കി നടന്നു അവിടെ ചരൺ നില്പുണ്ടായിരുന്നു. 'എന്താ ഒറ്റയ്ക്കാന്നോ മറ്റേ കഴുത എവിടെ ' 'അവൾക്ക് എന്തോ തിരക്കുണ്ട് അത് കൊണ്ട് വന്നില്ല' 'എല്ല താൻ എന്താ ഇവിടെ ' ഇന്നലെ ഞങ്ങൾ ഒരു ആക്‌സിഡന്റ് ആയ കുട്ടിയെ കൊണ്ട് വന്നിലെ അവളെ ഒന്ന് കാണണം ആ കുട്ടിക്ക് ഇപ്പൊ എങ്ങനെയുണ്ട് ' 'അത് പിന്നെ അലീന ശീ ഈസ്‌ ഡെഡ് ' 'വാട്ട്‌ ' #🧟 പ്രേതകഥകൾ! തനിക് ചുറ്റും കറങ്ങുന്നത് പോലെ അലീനയ്ക്ക് തോന്നി അവളുടെ കണ്ണിൽ ഇരുട്ട് കയറി മെല്ലെ അവൾ താഴേക്ക് വീണു (തുടരും )
10k കണ്ടവര്‍
2 ദിവസം
🦉മ്യായുന്റെ കഥകൾ🦉 എന്റെ ഫ്രണ്ടിന്റെ അനുഭവമാണ്..എഴുത്തിന്റെ ഭംഗിക്ക് വേണ്ടി അവനെ ഞാൻ എന്ന രീതിയിൽ എഴുതാം. ഞാൻ കോട്ടയത്തു ജോലി ചെയ്യുന്ന സമയം..കൂടെ ജോലി ചെയ്യുന്ന പാലായിൽ ഉള്ള രണ്ടു പേർ ഫ്രണ്ട്സായി ഉണ്ടായിരുന്നു.. റിജോയും ജിനുവും.അവർ കട്ട ചങ്കുകളും അയൽക്കാരും ആണ്.. അങ്ങനെ ഞാനും ഇവർക്കൊപ്പം കൂടി അവധി ദിവസങ്ങളിൽ വീട്ടിൽ പോകാതെ കോട്ടയം എറണാകുളം എല്ലാം കറങ്ങി നടന്നു.. അങ്ങനെയിരിക്കെ ന്യൂയെർ വന്നു. എനിക്ക് ഗൾഫിൽ പോകാനുള്ള വിസ എല്ലാം റെഡി ആയിരിക്കുക ആയിരുന്നു അത് കൊണ്ട് ന്യൂയെർ വലിയ ആഘോഷമാക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു... അങ്ങനെ ന്യൂയെർ തലേന്ന് ഡ്യൂട്ടി കഴിഞ്ഞു റിജോയുടെ ബൈക്കിൽ ട്രിപ്പിൾ അടിച്ചു ഞങ്ങൾ പാലയ്ക്കു പുറപ്പെട്ടു.. പോരുന്ന വഴി തന്നെ അവന്മാർ ആരെയൊക്കെ ഫോണിൽ വിളിച്ചു കോഴിയും മറ്റും കൊണ്ട് വരുന്ന കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു..അങ്ങനെ പാലാ ടൗൺ കഴിഞ്ഞു ഇരുട്ടു പിടിച്ച വഴികളിലൂടെ ബൈക്ക് ഓടിക്കൊണ്ടിരുന്നു.. കുന്നിൻ ചെരിവ് പോലെയുള്ള ടാർ ചെയ്യാത്ത വഴിയിൽ കൂടിയുള്ള യാത്ര.. ഒടുവിൽ അത് റബ്ബർകാടിന് നടുക്കുള്ള ഒരു വീടിനു മുന്നിൽ നിന്നു.. റബ്ബർ പ്രോസ്സസിങിനുള്ള യന്ത്രങ്ങളും ഉണക്കാനിട്ട ഷീറ്റുകളും ഇതെല്ലാം കൊല്ലത്തെ തീരദേശത്തു വളർന്ന എനിക്ക് പുതിയ കാഴ്ചകളായിരുന്നു.. റിജോ എവിടെ നിന്നോ താക്കോൽ തപ്പിയെടുത്തു വീട് തുറന്നു.. ലൈറ്റ് ഓൺ ചെയ്തു.. എല്ലാ സൗകര്യവുമുള്ള ചെറിയ വീട്..അത് റിജോയുടെ ഇളയപ്പന്റെ തോട്ടം ആയിരുന്നു പുള്ളി ദുബായിലാണ് അത് കൊണ്ട് റിജോയുടെ അപ്പനാണ് അത് നോക്കി നടത്തുന്നത്... ജിനു ബാഗ് തുറന്നു രണ്ടു ഫുൾ ബോട്ടിൽ പുറത്തെടുത്തു ഞങ്ങൾ പോരും വഴി ഏറ്റുമാനൂരിൽ നിന്നും വാങ്ങിയതാണ്.. കോഴിയും മറ്റു ഐറ്റങ്ങളുമായി അവന്മാരുടെ ഏതോ ഫ്രണ്ട് വരുമെന്ന് പറഞ്ഞു.. നമുക്ക് ഇവിടെ വച്ചു തന്നെ കുക്ക് ചെയ്യാം എന്നൊക്ക പറഞ്ഞു 'ജോളിയായി' ഞങ്ങൾ ഓരോ പെഗ് പിടിപ്പിച്ചു.. അപ്പോഴേക്കും ഒരു ബൈക്കിൽ രണ്ട് ജീവനുള്ള കോഴിയുമായി ഒരുത്തൻ വന്നു.. അപ്പോഴേ അവൻ നല്ല പിടിത്തമാ..എന്നെ സൂക്ഷിച്ചു നോക്കി അവന്മാരോട് ഞാൻ ആരാന്നു ചോദിച്ചു.. ഫ്രണ്ട് ആണന്നു പറഞ്ഞപ്പോൾ മച്ചാൻ വലിയ കമ്പനി..അവൻ ബൈക്കിൽ നിന്നും നാടൻ ചാരായതിന്റെ ഒരു ബോട്ടിൽ എടുത്ത് കൊണ്ട് വന്നു.. വെള്ളം പോലും ചേർക്കാതെ ഞങ്ങൾ മൂവരും അത് ഫിനിഷ് ചെയ്തു..പെട്ടന്നാണ് ജിനുവിന്റെ ഫോണിൽ ഒരു കാൾ വന്നത്.. അവൻ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നത് കേൾക്കാമായിരുന്നു..."എന്നതാടാ പ്രശ്നം, എന്നാ"? റിജോയുടെ ചോദ്യത്തിന് മറുപടിയായി "വർഗീസ്, അവൻ വീണ്ടും വീട്ടിൽ കേറി പ്രശ്നം കാണിക്കുവാ എന്റപ്പനെ അവൻ അടിച്ചെടാ"..ഇതു കേട്ട റിജോ കുപിതനായി ചാടി എഴുനേറ്റ് "ഇന്നവന്റെ നട്ടെല്ല് തകർക്കണം വാടാ പോകാം"..ഇപ്പൊ വരാമെന്നു പറഞ്ഞു അവന്മാർ മൂവരും രണ്ട് ബൈക്കിലായി എങ്ങോട്ടോ പോയി.. പിന്നെയവിടെ ഞാനും രണ്ട് കോഴികളും മാത്രം..ഞാൻ സമയം നോക്കി അവന്മാർ പോയിട്ട് ഒരു മണിക്കൂറിൽ കൂടുതൽ ആയി അവർ വരുമ്പോഴേക്കും ചിക്കൻ ഡ്രെസ് ചെയ്യാമെന്ന് കരുതി അതിനു മുൻപേ ധൈര്യത്തിന് ഒരു ലാർജ് കൂടി പിടിപ്പിച്ചു .. അപ്പോഴാണ് വാതിലിൽ ശക്തമായ മുട്ട് കേട്ടത്.. വാതിൽ തുറന്ന ഞാൻ കണ്ടത് വിയർത്തു കുളിച്ചു നിൽക്കുന്ന റിജോ.. ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു,"പോകാം ഇനിയിവിടെ നിക്കണ്ട എല്ലാം കഴിഞ്ഞെടാ,, "ഒന്നും മനസിലാകാതെ ഞാൻ ബാഗും എടുത്തു മുറ്റത്തിറങ്ങി "ബൈക്ക് എവിടെ " എന്റെ ചോദ്യത്തിന് അവൻ മറുപടി നൽകിയില്ല.. പകരം എന്നെ വലിച്ചു കൊണ്ട് വേഗത്തിൽ നടന്നു.. കണ്ണിൽ കുത്തിയാൽ കാണാത്ത കൂരിട്ടു അവന്റെ നിയന്ത്രണത്തിൽ ഞാൻ നടക്കുകയല്ല.. സത്യത്തിൽ ഓടുകയായിരുന്നു.. തെരുവ് വിളക്കുകൾ കണ്ടു തുടങ്ങി പെട്ടന്ന് എന്റെ കയ്യിലെ പിടി അയഞ്ഞു.. റിജോയെവിടെ അവനെ കാണുന്നില്ല..ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയി.. പോക്കറ്റിൽ തപ്പി നോക്കി മൊബൈൽ എടുത്തു നാശം ചാർജ് ഇല്ല ഡെഡ് ... തിരിച്ചു പോകാൻ വന്ന വഴി ഓർമ്മയില്ല.. കുറച്ചു നേരം ഞാൻ അവിടെ തന്നെ നിന്നു.. എവിടെയൊക്കെ പടക്കം പൊട്ടുന്ന ശബ്ദം അതെ പുതുവർഷം പിറന്നിരിക്കുന്നു.., "എന്ത് ഗതികേടാണ് ദൈവമേ ഇവന്മാർ ഇതെവിടെ പോയി "..മുന്നോട്ടു നടക്കാൻ തന്നെ തീരുമാനിച്ചു ഒരു കാർ എന്നെ പാസ്സ് ചെയ്തു പോയി ഞാൻ ഉച്ചത്തിൽ വിളിച്ചു ഏതോ ന്യൂയെർ fitters ആയിരുന്നു അവർ നിർത്താതെ പോയി..അപ്പോഴാണ് ഒരു പിക്കപ് വരുന്നത് രണ്ടും കല്പിച്ചു റോഡിൽ കയറി നിന്നു.. ഡ്രൈവർ മാത്രമേയുള്ളു ഏറ്റുമാനൂർ വരെയുണ്ടന്നു പറഞ്ഞു.. 200 രൂപ കൊടുക്കാമെന്ന വ്യവസ്ഥയിൽ ഞാൻ അതിൽ കയറി.. ഏറ്റുമാനൂരിൽ ഇറങ്ങി അപ്പോഴേക്കും പുലർച്ചെ നാലുമണി കഴിഞ്ഞിരുന്നു.. അവിടെ നിന്നും ഔട്ടോയിൽ കാരിത്താസിലുള്ള റൂമിലേക്ക്‌.. റൂമിലെത്തി ഫോൺ ചാർജിലിട്ടു കിടന്നതേ ഓര്മയുള്ളു.. നിർത്താതെയുള്ള ഫോൺ റിങ് കേട്ടാണ് ഞാൻ ഉണരുന്നത്.. ക്ലോക്കിൽ നോക്കി 11 മണി, "ഓഹ് കമ്പനിയിൽ നിന്നാവും എന്തായാലും ഇന്ന് ലീവ് തന്നെ "പിറുപിറുത്തു കൊണ്ട് ഫോൺ എടുത്തു.. മറുതലയ്ക്കൽ ഷോറൂംമാനേജർ ആയിരുന്നു അയാൾ പറയുന്നത് കേട്ട് എന്റെ സർവ്വനാഡികളും തളർന്നു പോയി "റിജോയും ജിനുവും പാലാ ടൗണിൽ വച്ചു ബൈക്ക് ആക്‌സിഡന്റിൽ കൊല്ലപ്പെട്ടു ",,, "ഉദ്ദേശം പത്തു മണിക്കാണ് അപകടം നടന്നത്.. പെട്ടന്ന് ഷോറൂമിൽ വരണം അങ്ങോട്ട്‌ പോകേണ്ടതുണ്ട് ".ഞാൻ ബെഡിൽ തളർന്നിരുന്നു അപ്പോഴും റിജോയുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങുകയായിരുന്നു "പോകാം.. ഇനിയിവിടെ നിൽക്കേണ്ട എല്ലാം കഴിഞ്ഞെടാ".ആ വീട്ടിൽ നിന്നും എന്നെ റോഡ് വരെ കൊണ്ടെത്തിച്ചത് റിജോയുടെ പ്രേതമാണോ എന്നൊന്നും എനിക്കറിയില്ല.. അങ്ങനെ വിശ്വസിക്കാനും ഞാൻ ഇഷ്ട്ടപെടുന്നില്ല.. ഇന്നും ഇടയ്ക്കൊക്കെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ പോകുമ്പോൾ പാലായിൽ എത്തി പ്രിയ സ്നേഹിതന്മാരുടെ കല്ലറയ്ക്കു മുൻപിൽ ഒരു നിമിഷം തൊഴുതു നിൽക്കാറുണ്ട്... പൂർത്തിയാവാത്ത ഒരു ന്യൂഇയർ ആഘോഷത്തിന്റെ കഥകൾ ഞങ്ങൾ പറയാറുണ്ട് NB:പ്രിയ സുഹൃത്തുക്കളെ മദ്യപിച്ചു വാഹനം ഓടിക്കാതിരിക്കുക.. #🧟 പ്രേതകഥകൾ! #📔 കഥ #📖 കുട്ടി കഥകൾ
#

🧟 പ്രേതകഥകൾ!

🧟 പ്രേതകഥകൾ! - ShareChat
3.9k കണ്ടവര്‍
3 ദിവസം
#

🧟 പ്രേതകഥകൾ!

*ജിന്ന്* ഒരു അനുഭവകഥ.. *കല്യാണം* കഴിഞ്ഞു 28 ദിവസം മാത്രം നിന്നിട്ട് പോയ ഇക്കാന്റെ മുഖം എത്ര ഓർത്തിട്ടും മനസ്സിൽ തെളിയുന്നില്ല.. 8 മാസം കഴിഞ്ഞു.. ദുബായ് എയർപോർട്ടിൽ ലഗ്ഗജ് എടുക്കുമ്പോഴൊക്കെ മനസ്സിൽ ഇതു തന്നെയായിരുന്നു ചിന്ത.. ടെൻഷൻ കൊണ്ടോ എന്തോ ആൾടെ മുഖം മനസ്സിൽ വരുന്നില്ല.. ആകെ കൂടി ഒരു വെപ്രാളം.. ആദ്യായിട്ടാണ് ഇങ്ങനെ ഒറ്റയ്ക്ക് വരുന്നത്.. ഫ്ലൈറ്റിൽ നിന്നും ഇറങ്ങിയപ്പോൾ എല്ലാവരുടെയും കൂടെ ഒരു ഒഴുക്ക് പോലെ ഞാനും മുന്നോട്ടു നീങ്ങി.. എല്ലാം കഴിഞ്ഞു പുറത്ത് ഇറങ്ങുമ്പോഴാ ഫോണിനിന്റെ കാര്യം ഓർമ വന്നത്.. 10 മിസ്സ്കാൾ.. ഇക്കയാണ്.. കൂടെ ഉമ്മാടെ വക 3 വേറേം.. ഒറ്റക്ക് വരുന്നത് കൊണ്ട് സിം നേരത്തെ വിസയുടെ കൂടെ എനിക്ക് അയച്ചു തന്നിരുന്നു.. സൈലന്റ്മോഡ് മാറ്റാൻ മറന്നു.. അടുത്ത കാൾ റിങ്‌ ചെയ്യുന്നതിന് മുൻപേ ഞാൻ എടുത്തു.. സൈഡിൽ തിങ്ങി നിൽക്കുന്ന ആളുകളുടെ കൂട്ടത്തിൽ ആൾടെ മുഖം ഞാൻ തിരഞ്ഞു.. അവസാനം കണ്ടു. സലാം ചൊല്ലി കൈ തന്നപ്പോൾ എന്റെ കയ്യൊക്കെ തണുത്ത് മരവിച്ചിരുന്നു.. ഒരു കാറിൽ കയറി ഞങ്ങൾ യാത്രയായ്.. നാട്ടിൽ നിന്നും വന്ന എനിക്ക് ദുബായ് ഒരു അദ്ഭുദമായ് തോന്നി.. എവിടെ തിരിഞ്ഞാലും ബിൽഡിംഗ്‌.. എന്തു വൃത്തിയുള്ള റോഡുകൾ.. പക്ഷെ ആ വെയിലത്തും റോഡ് വൃത്തിയാകുന്ന കുറച്ചു പേരെ കണ്ടപ്പോൾ ഒരു സങ്കടവും ഉള്ളിലുണ്ടായി.. ഒരുപാട് നേരം ട്രാഫിക്കിൽ പെട്ട് ഞങ്ങൾ ഒരു ബില്ഡിങ്ന്റെ മുന്നിൽ എത്തി.. രണ്ടാമത്തെ ഫ്ലോർ ലാണ് ഞങ്ങളുടെ റൂം.. ഒരു ചെറിയ കോറിഡോറും ഒരു മുറിയും.. രണ്ടുപേർക്ക് കഷ്ടിച്ച് നില്കാൻ കഴിയുന്ന ഒരു കിച്ചൺ.. അത്പോലെ തന്നെ ഒരു ബാത്റൂം, ഫ്രിഡ്‌ജോക്കേ മുറിയിൽ തന്നെ.. ഇതാണോ പടച്ചവനെ ദുബായ്..? നാട്ടിൽ നിന്നും കൊണ്ട് വന്ന സാധനങ്ങളൊക്കെ പൊട്ടിച്ചും കൊടുക്കാനുള്ളവർക്കൊക്കെ മാറ്റിവച്ചും.. എന്റെ 2 മാസത്തെ ദുബായ് ജീവിതം തുടങ്ങി.. വന്ന് രണ്ടു ദിവസം ആകുമ്പോഴേക്കും എനിക്ക് ബോറടി തുടങ്ങിയിരുന്നു. ഇക്ക രാവിലെ ഏഴ് മണിക്ക് പോകും... വൈകുന്നേരം ക്ലോക്കിൽ അതെ ഏഴ് ആകുമ്പോഴേ തിരിച്ചെത്തുകയുള്ളു.. ചിലപ്പോൾ അതിലും വൈകും.. റൂം ഓണർ നല്ല ഭക്തിയുള്ള ആളായത് കൊണ്ട് ടീവി അവിടെ ഉണ്ടായിരുന്നില്ല.. അത്കൊണ്ട് 11 മണി വരെ ഉറക്കവും പിന്നെഉള്ള നേരം നിസ്കാരം പാചകം ഖുർആൻ പാരായണം ഒക്കെയായി ഞാനും കുറച്ചു നന്നായി എന്ന് വേണേൽ പറയാം.. ഒറ്റമകൾ ആയതു കൊണ്ട് കിച്ചണിന്റെ പടി കാണാത്ത എനിക്ക് ഉണ്ടാകുന്ന ഭക്ഷണങ്ങൾ ഒരുപുതിയനുഭവമായിരുന്നു .. "to a mans heart through his stomach " വാട്സാപ്പിൽ ഇങ്ങനെ ഒരു സ്റ്റാറ്റസും ഇട്ട് എന്റെ പാചകം തുടങ്ങി.. അത്കൊണ്ട് ഉമ്മാനെ വിളിച്ചു ഫോൺ കാർഡ് കുറേ കളഞ്ഞെങ്കിലുംപ്രയോജനം ഉണ്ടായി.. വൈകുന്നേരം ചായക്കടി പല വിഭവങ്ങൾ ആയിരുന്നു.. ഭക്ഷണപ്രിയനായ എന്റെ ഭർത്താവ് ഈ കാര്യത്തിൽ നല്ല പ്രോത്സാഹനവും തന്നു.. റേഡിയോ കേട്ടും അവിടെ ഷെൽഫിൽ കിടന്ന കുറച്ചു പുസ്‌തകങ്ങൾ വായിച്ചുമൊക്കെ എന്റെ സമയം ഞാൻ നീക്കി.. ഒരുദിവസം ഷെൽഫിൽ നിന്നും പുസ്‌തകങ്ങൾ തപ്പുമ്പോൾ ഒന്നെന്നെ വല്ലാതെ ആകർഷിച്ചു.. ജിന്ന്... പ്രേതത്തിന്റെ സിനിമകളും കഥകളുമൊക്കെ പേടിയോടെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ ആ പുസ്‌തകം വായിക്കാൻ തീരുമാനിച്ചു.. തുടക്കം തന്നെ നല്ല ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയ എനിക്ക് വായിച്ചു തീരുന്നതുവരെ പുസ്തകം നിലത്ത് വെക്കാൻ തോന്നിയില്ല. ആരുടെയൊക്കെയോ അനുഭവ കഥകൾ.. അതിലൊരു കഥ എന്നെ നന്നായി പേടിപ്പിച്ചു.. ഒരു സ്ത്രീ ഖുർആൻ പാരായണം ചെയ്യുമ്പോൾ അടുത്ത് വെള്ള വസ്ത്രം ധരിച്ച ഒരാൾ ഇരിക്കുനത് പോലെ അനുഭവപ്പെട്ടു എന്നൊക്കെ.. അതിൽനിന്നുമുള്ള പ്രകാശം ആ മുറിയിൽ വെളിച്ചം പകർന്നു... തൊട്ടടുത്ത് ഇരുന്നത് ജിന്നായിരുന്നു... (ജിന്നിനെ കുറിച്ചു പറയാം, ജിന്ന് മനുഷ്യരെ പോലെ ഈ ഭൂമിയിൽ ജീവിക്കുന്ന ഒന്നാണ്. നമുക്കു അവരെയും അവർക്ക് നമ്മെയും കാണാൻ സാധിക്കില്ല. ഇവരിൽ മനുഷ്യരെ പോലെ തന്നെ നല്ലതും ചീത്തതും ഉണ്ട്.. ഇതാണ് ഇസ്ലാമിക വിശ്വാസം) എല്ലാം വയ്ച്ചു തീരുമ്പോളേക്കും സന്ദ്യ ആയിരുന്നു.. പതിവുപോലെ ചായ ഉണ്ടാക്കി നിസ്കാരവും കഴിച് ഞാൻ ഖുർആൻ പാരായണം തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ ആരോ മെല്ലെ പാട്ടു പാടുന്നത് പോലെ എനിക്ക് തോന്നി.. ഞാൻ ഖുർആൻ അടച്ചു.. പുറത്തു നിന്നായിരിക്കുമെന്ന് കരുതി ആ മുറിയിൽ ആകെ ഉണ്ടായിരുന്ന ജനാല അടച്ചു ..കുറച്ചൂടെ ശബ്ദത്തിൽ പാരായണം തുടങ്ങി.. ഒരു നേർത്ത ശബ്ദത്തിൽ ഞാൻ പിന്നെയും കേട്ടു.. എന്റെ കൂടെ തന്നെ എന്നെപോലെ ആരോ ഖുർആൻ മൂളുന്നു.. ആ പുസ്‌തകം വായിച്ചത് കൊണ്ടാകണം എന്റെ മനസ്സിൽ ആദ്യം വന്നത് ജിന്ന് എന്നായിരുന്നു.. പേടി ഞാൻ അറിയാതെ എന്റെ മനസ്സിൽ കയറികൂടി.. ഖുർആൻ നെഞ്ചോടു ചേർത്ത് പിടിച് എനിക്ക് അറിയാവുന്ന എല്ലാ പ്രാർതനകളും ഉറക്കെ ചൊല്ലി തുടങ്ങി.. പിന്നെയും ഞാൻ കേട്ടു.. എന്റെകൂടെ നേർത്ത സ്വരത്തിൽ പ്രാർതനകൾ.. ഞാൻ നിർത്തുമ്പോൾ അതും നില്കുന്നു.. എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു.. ശബ്ദമില്ല.. പുറകിൽ ആരോ ഇരിക്കുന്നത് പോലെ.. ഒരുനിമിഷം എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ ഞാൻ ഇരുന്നു.. കണ്ണിന്റെ കോണിലൂടെ കറുത്ത എന്തോ എന്റെ പുറകിൽ ഉള്ളതുപോലെ.. കണ്ണുകൾ പൊത്തി ഞാൻ കരഞ്ഞു.. തിരിഞ്ഞു നോക്കാനുള്ള ധൈര്യം എനിക്കില്ല.. വിറയ്ക്കുന്ന കൈകളോടെ പുറകിലേക്ക് നോക്കാതെ ഞാൻ ഫോണിനു വേണ്ടി ബെഡിൽ തിരഞ്ഞു.. ഭാഗ്യത്തിന് ഫോൺ അവിടെ തന്നെ ഉണ്ടായിരുന്നു. ഇക്കാന്റെ നമ്പർ എങ്ങനെയോ ഡയൽ ചെയ്തു.. ഫോൺ എടുത്ത് ഹലോ പറഞ്ഞപോൾ എന്റെ വായിൽ നിന്നും ശബ്ദം വന്നില്ല.. കാറ്റു മാത്രം.. ഇക്കാ.. എത്താറായോ..? എന്റെ ശബ്ദത്തിൽ പന്തികേട് തോന്നിയ ഇക്ക കാര്യങ്ങൾ ചോദിച്ചു.. വിറച്ചു കൊണ്ട് ഞാൻ പറഞ്ഞു.. ഇവിടെ റൂമിൽ ഒരു ജിന്ന്... എന്ത് ജിന്നോ...? വട്ടായോ നിനക്ക്.. ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു ഞാൻ കരയാൻ തുടങ്ങി.. ജിന്നിനെ കണ്ടോ നീ.. ? ഇല്ല.. പക്ഷെ പുറകിൽ ഉണ്ടാകും, എനിക്ക് നോക്കാൻ പേടിയാ.. നീ തിരിഞ്ഞു നോക്.. ഫോൺ കട്ട്‌ ചെയ്യണ്ട ഞാൻ താഴെ എത്താറായി.. പേടികൊണ്ടോ എന്തോ എനിക്ക് അറിയാവുന്ന പ്രാർത്ഥനകൾ കൂടി ഞാൻ അപ്പോൾ മറന്നു.. ഉള്ള ധൈര്യത്തിൽ ഞാൻ തിരിഞ്ഞു നോക്കി.. കറുത്ത ഒരു രൂപം കണ്ട് ഞാൻ ഞെട്ടി.. പേടിച്ചു ബാക്കിലോട്ട് നീങ്ങി.. എന്റെ പർദ്ദ.. അലമാരയുടെ വാതിലിൽ തൂങ്ങുന്നു.. വേഗം ഉണങ്ങാൻ ഞാൻ തന്നെയാ അതവിടെ കൊണ്ട് ഇട്ടത്.. ഫാനിന്റെ കാറ്റിൽ അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു.. അപ്പോൾ ഞാൻ കേട്ട ശബ്ദമോ? ജിന്ന് തന്നെ.. ഫോൺ വിളികുന്നത് കേട്ടു പോയതായിരിക്കും.. ജനൽ തുറന്നു ഞാൻ താഴേക് നോക്കി.. ഇക്ക ദൂരെനിന്നും നടന്നു വരുന്നത് കണ്ടപ്പോഴാ ഒന്ന് സമാധാനം ആയത്.. അപ്പോഴും എന്റെ ചെവിയിൽ നിന്നും എന്തോ മൂളുന്നത് പോലെ തോന്നി.. ഇക്ക ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാ എന്റെ ഹൃദയത്തിന്റ താളം പഴയത് പോലെ ആയത്.. ഞാൻ കരഞ്ഞുകൊണ്ട് ഇക്കാനെ കെട്ടിപിടിച്ചു.. ഉണ്ടായതൊക്കെ ഒന്നുടെ പറഞ്ഞു.. കൂടെ ആ പുസ്‌തകത്തിലെ കഥയും.. ഒന്നും വിശ്വസിക്കാത്ത മട്ടിൽ ഇക്ക ചോദിച്ചു.. " എന്നിട്ട് നിന്റെ ജിന്നും ലൈറ്റ് കത്തിച്ചിരുന്നോ...?" "ഇല്ല.. നല്ല ജിന്നാണെങ്കിലേ വെളിച്ചം ഉണ്ടാകുള്ളൂ.. ഇതു നല്ല ജിന്നായിരിക്കില്ല" "അത് ശരിയാ നിന്റെഅടുത്ത് എന്തായാലും നല്ല ജിന്ന് വരാൻ ചാൻസില്ല.." " കളിയാക്കല്ലേ.. സത്യായിട്ടും ഞാൻ കേട്ടതാണ് " " എന്നാൽ ആ സംശയം മാറ്റണല്ലോ.. നീ ഒന്നുടെ ഖുർആൻ പാരായണം ചെയ്യ്.." അങ്ങനെ ഇക്ക ഉള്ള ധൈര്യത്തിൽ ഞാൻ മനസ്സറിഞ്ഞു മെല്ലെ വയ്ക്കാൻ തുടങ്ങി.. ഒന്നും ഇല്ല.. കുറച്ചൂടെ ശബ്ദത്തിൽ പാരായണം തുടങ്ങിയപ്പോൾ അതാ പിന്നെയും.. കേട്ടില്ലേ.. ഇക്കയെ മുറുകെ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു... എന്ത് കേട്ടില്ലെന്ന്..? ഒരു മാനസിക രോഗിയെ നോക്കുന്നത് പോലെ എന്നെനോക്കി പിന്നെയും വട്ടാണോന്നു ചോദിച്ചു എഴുനേൽക്കാൻ നിന്ന ഇക്കനോട് എനിക്ക് എന്തെന്നില്ലാത്ത ദേഷ്യവും വിഷമവും തോന്നി.. ഞാൻ ഉച്ചത്തിൽ പറഞ്ഞു.. എന്റെ ചെവി കൊണ്ട് ഞാൻ കേട്ടതാണ്.. ഞാൻ സത്യമാണ് ...പ..റയുന്നത്.. എനിക്ക് .. പറഞ്ഞു തീരുന്നതിന് മുൻപ് ഞാൻ നിർത്തി.. ഞാൻ പറയുന്നത് എന്റെ അതേ ശബ്ദത്തിൽ കേൾക്കുന്നു.. echo.. പറയുന്നത് എക്കോ പോലെ 2 വട്ടം കേൾക്കുന്നു.. എന്താ സംഭവിക്കുന്നെ എന്ന് അറിയാതെ ഇക്ക എന്റെ മുഖത്തെക് നോക്കി.. "എന്റെ ചെവിയിൽ നിന്നും എക്കോ അടിക്കുന്നു.." പിന്നെ കുറേ നേരം പരീക്ഷണങ്ങൾ ആയിരുന്നു.. കൂകി വിളിച്ചും പാട്ടു പാടിയും സ്പൂണിൽ തട്ടി നോക്കിയിട്ടും.. എല്ലാം രണ്ടു വട്ടം കേൾകാം .. ചെവിയുടെ കുഴപ്പമാണെന്ന് മനസ്സിലായി. അവസാനം ഡോക്ടറെ പോയി കാണാൻ തീരുമാനിച്ചു.. "ഉറക്കത്തിൽ വല്ല വണ്ടും ചെവിയിൽ കയറിയിട്ടുണ്ടാകും.." ഒരു ദയയും കൂടാതെ ഇക്ക പറഞ്ഞു തീർത്തു.. അതും കൂടി കേട്ടപ്പോൾ ഉള്ള സമാദാനവും പോയി.. ഡോക്ടറും ഹോസ്പിറ്റലും പേടി സ്വപ്നമായ എനിക്ക് അതിലും പേടി തോന്നിയത് വണ്ട് എന്ന് കേട്ടപ്പോഴാണ്.. റൂമിൽനിന്നും പുറത്തിറങ്ങുന്നതിനിടയിൽ പത്തു ഇരുപത് ബഡ്‌സ് ഞാൻ ചെവിയിലിട്ട് കളഞ്ഞു.. ഡോക്ടറെ കണ്ടു.. ചെവിയും വായയും എല്ലാം നോക്കി.. വണ്ട് പോയിട്ട് ഒരു ഉറുമ്പ് പോലും ഇല്ല.. ജലദോഷം ഉണ്ടായിരുന്നോന്ന് ചോദിച്ചു.. കാലാവസ്ഥ മാറിയത് കൊണ്ട് ഉണ്ടായിരുന്നു.. Diplacusis echoica.. ചെവിയിൽ ഇൻഫെക്ഷൻ കൊണ്ട് വരുന്ന ഒരു അസുഖം.. ...... അതുകഴിഞ്ഞു കുറച്ചു ദിവസം ഇതും പറഞ്ഞു ചിരിക്കലായിരുന്നു ഇക്കാടെ പ്രധാന പരിപാടി.. വരുന്നവരോടൊക്കെ പറഞ്ഞു ചിരിക്കും..അതും പോരാഞ്ഞിട്ട് നാട്ടിലും വിളിച്ചു പറഞ്ഞു കൊടുത്തു.. കളിയാക്കൽ സഹിക്കവയ്യാതായപ്പോൾഎനിക്ക് ദേഷ്യം വന്നു.. അന്ന് രാത്രി ഞാൻ പിണങ്ങി കട്ടിലിന്റെ അറ്റത്ത് പോയ് തിരിഞ്ഞു കിടന്നു.. ഇതു കണ്ട് ഇക്ക പറഞ്ഞു.. "ടീ നീ ആ കട്ടിലിന്റെ താഴെ നോക്കിയാട്ടെ ഒരു വെളുത്ത കയ്യ് വരുന്നത് കാണുന്നില്ലേ.. നിന്റെ ആ ജിന്ന് കട്ടിലിന്റെ അടിയിലാ ഒളിച്ചെന്ന് തോന്നു..ന്നു .." പറഞ്ഞു തീരുന്നതിന് മുന്നേ ഞാൻ ഇക്കാടെ അടുത്ത് എത്തിയിരുന്നു.. ചിരിച്ചും കൊണ്ട് ഇക്ക പറഞ്ഞു.. എന്തായാലും ജിന്നിനെ കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടായി.. ഉള്ളിലെ പേടി കൊണ്ടോ എന്തോ ഇടയ്ക്കിടെ ജനലും കർട്ടനും നോക്കി കൊണ്ടേ ഇരുന്നു.. അവിടെ എന്തോ ഉണ്ട് എന്ന തോന്നൽ.. എല്ലാം ഒരു തോന്നൽ മാത്രമാകട്ടെ എന്ന് പ്രാര്തിച്ചു ഞാൻ കിടന്നു.. ....................END...................... #🧟 പ്രേതകഥകൾ! #📙 നോവൽ #📔 കഥ
39.2k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post