🔎 November 6 Updates
247 Posts • 515K views
#🔎 November 6 Updates അയാൾ എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയിൽ ആഞ്ഞടിച്ചു, എന്റെ കക്ഷത്തും തുടകളിലും കടിച്ചു, ലോഹവള കൊണ്ട് എന്റെ മുഖത്ത് ശക്തിയായി അടിച്ചു, അടികൊണ്ട എന്റെ മേൽചുണ്ട് കീറിപ്പോയി…എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാളോട് യാചിച്ചു, പക്ഷേ അയാൾ വിസമ്മതിച്ചു- പങ്കാളിയിൽ നിന്നു നേരിട്ട ക്രൂര പീഡനം വെളിപ്പെടുത്തി നടി ജസീല പുതുവത്സര രാവിൽ, എന്റെ അന്നത്തെ പങ്കാളിയായിരുന്ന ഡോൺ തോമസ് വിതയത്തിലിന്റെ അമിതമായ മദ്യപാനത്തെയും പുകവലിയെയും മോശം പെരുമാറ്റത്തെയും ചൊല്ലി ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി. ആ തർക്കത്തിനിടയിൽ അയാൾ അക്രമാസക്തനായി. അയാൾ എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയിൽ ആഞ്ഞടിച്ചു, വലിച്ചിഴച്ചു, കൂടാതെ എന്റെ കക്ഷത്തും തുടകളിലും കടിച്ചു. അയാൾ ലോഹ വള കൊണ്ട് എന്റെ മുഖത്ത് ശക്തിയായി അടിച്ചു, അടികൊണ്ട എന്റെ മേൽചുണ്ട് കീറിപ്പോയി. എനിക്ക് ഒരുപാട് രക്തം നഷ്ടപ്പെട്ടു… തന്റെ മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിൽ നിന്നു തനിക്കുണ്ടായ ക്രൂര- ശാരീരിക- മാനസിക പീഡനങ്ങൾ വിവരിച്ച് നടി ജസീല പർവീൺ. താൻ നേരിട്ട അതിക്രമങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാവുകയാണ്. ക്രൂരമായ പീഡനങ്ങൾ നേരിട്ടതിന്റെ ചിത്രങ്ങളടക്കം പങ്കുവച്ചു കൊണ്ടാണ് ജസീലയുടെ പോസ്റ്റ്. മർദനത്തിൽ മുറിഞ്ഞുപോയ ചുണ്ടിന്റെ ചിത്രവും ബെഡിൽ നിറയെ രക്തം ഒഴുകിക്കിടക്കുന്ന ചിത്രവും നടി പങ്കുവച്ചു. പോലീസിന് ഓൺലൈനിലൂടെയും നേരിട്ടും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഡോൺ തോമസ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് എന്നും ജസീല പറയുന്നു. ജസീലയുടെ കുറിപ്പ് ഇങ്ങനെ: എല്ലാവർക്കും നമസ്‌കാരം. എനിക്ക് സംഭവിച്ചതിനെ കുറിച്ച് പ്രധാനപ്പെട്ട ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് സഹതാപത്തിന് വേണ്ടിയല്ല, മറിച്ച് എനിക്ക് നിങ്ങളുടെ പിന്തുണയും മാർഗ നിർദ്ദേദശവും ആവശ്യമുണ്ട്. പുതുവത്സര രാവിൽ, എന്റെ അന്നത്തെ പങ്കാളിയായിരുന്ന ഡോൺ തോമസ് വിതയത്തിലിന്റെ അമിതമായ മദ്യപാനത്തെയും പുകവലിയെയും മോശം പെരുമാറ്റത്തെയും ചൊല്ലി ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി. ആ തർക്കത്തിനിടയിൽ അയാൾ അക്രമാസക്തനായി. അയാൾ എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയിൽ ആഞ്ഞടിച്ചു, വലിച്ചിഴച്ചു, കൂടാതെ എന്റെ കക്ഷത്തും തുടകളിലും കടിച്ചു. അയാൾ ലോഹ വള കൊണ്ട് എന്റെ മുഖത്ത് ശക്തിയായി അടിച്ചു, അടികൊണ്ട എന്റെ മേൽചുണ്ട് കീറിപ്പോയി. എനിക്ക് ഒരുപാട് രക്തം നഷ്ടപ്പെട്ടു. എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാളോട് യാചിച്ചു, പക്ഷേ അയാൾ വിസമ്മതിച്ചു. പോലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ അയാൾ ഫോൺ തട്ടിപ്പറിച്ചു. പിന്നീട്, ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് അയാൾ പറഞ്ഞു. എന്നാൽ ഞങ്ങൾ അവിടെയെത്തിയപ്പോൾ, കോണിപ്പടിയിൽ നിന്ന് വീണതാണെന്ന് ഡോക്ടർമാരോട് കള്ളം പറഞ്ഞു. തുടർന്ന് എന്നെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു, അവിടെ അഡ്മിറ്റ് ചെയ്ത ഞാൻ പിന്നീട് പ്ലാസ്റ്റിക് സർജറിക്ക് വിധേയയായി. അതിനുശേഷവും അയാൾ എന്നെ വേണ്ടവിധം ശ്രദ്ധിച്ചില്ല. അയാളുടെ ഉപദ്രവം തുടർന്നു. വേദനയിൽ, മാനസികമായും ശാരീരികമായും തകർന്ന് ഒറ്റപ്പെട്ടുപോയി. അതുകൊണ്ട് ഞാൻ ഒരു ഓൺലൈൻ പോലീസ് പരാതി നൽകി. മറുപടിയൊന്നും ഉണ്ടായില്ല. ജനുവരി14ന്, ഞാൻ നേരിട്ട് ചെന്ന് പരാതി നൽകി. അപ്പോഴും ഉടനടി നടപടിയുണ്ടായില്ല. അയാൾ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചതിന് ശേഷം മാത്രമാണ് പോലീസ് പരിശോധനയ്ക്ക് വരികയും എഫ്‌ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്തത്. അതിന് ശേഷം കേസ് നടക്കുകയാണ്. #😱 തുടയിൽ കടിച്ചു, വയറ്റിൽ ചവിട്ടി ; നടിയുടെ വെളിപ്പെടുത്തൽ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📹 ക്രൈം ഫയൽ #📳 വൈറൽ സ്റ്റോറീസ്
17 likes
70 comments 22 shares
KOTTARAKKARA MEDIA
1K views 3 days ago
വിവാഹത്തിന് ദിവസങ്ങൾ മാത്രം പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ | 06/11/2025 | Malayalam Latest News | മലയാളം വാർത്തകൾ | KOTTARAKARAMEDIA കൊട്ടാരക്കര മീഡിയയിലേക്ക് നിങ്ങൾക്കും വാർത്തകൾ അറിയിക്കാം... +91 7034454976, 7994507778. വാർത്തകൾ വായിക്കുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/ESIScwoycFo5nLjZIRAX1Y https://chat.whatsapp.com/CzT2BZEqXuRDjJ4zWEXVvS #🔎 November 6 Updates
19 likes
7 shares
KOTTARAKKARA MEDIA
2K views 3 days ago
കുഞ്ഞിനെ കഴുത്തറത്തു കൊലപ്പെടുത്തിയ അമ്മുമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും | 06/11/2025 | Malayalam Latest News | മലയാളം വാർത്തകൾ | KOTTARAKARAMEDIAകൊട്ടാരക്കര മീഡിയയിലേക്ക് നിങ്ങൾക്കും വാർത്തകൾ അറിയിക്കാം... +91 7034454976, 7994507778. വാർത്തകൾ വായിക്കുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/ESIScwoycFo5nLjZIRAX1Y https://chat.whatsapp.com/CzT2BZEqXuRDjJ4zWEXVvS #🔎 November 6 Updates
20 likes
23 shares