🔏തൊരപ്പൻ കൊച്ചുണ്ണി🔏
9K views • 3 hours ago
#💃🏻 ബീച്ചിൽ അതീവ ഗ്ലാമറസായി മലയാള നടി; ‘മത്സ്യകന്യകയെപ്പോലെ’ എന്ന് ആരാധകർശ്രീലങ്കയിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളുമായി നടി ദേവിക സഞ്ജയ്. ബീച്ചിൽ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് ദേവിക പങ്കുവച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ ഓട്ടോയിൽ സഞ്ചരിക്കുന്നതിന്റെയും ചിത്രങ്ങൾ ദേവിക പങ്കുവച്ചിരുന്നു. നിരവധി പേർ ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്. ‘മത്സ്യകന്യകയെപ്പോലെ ഉണ്ടെന്നാണ്’ ദേവികയുടെ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. നടൻ നസ്ലിൻ ദേവികയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരുന്നു.
‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് ദേവിക അഭിനയം തുടങ്ങുന്നത്. ടീന മോൾ എന്ന കഥാപാത്രമായി ഫഹദ് ഫാസിലിനൊപ്പം മിന്നും പ്രകടനമായിരുന്നു ദേവിക കാഴ്ച്ചവച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി' എന്ന ചിത്രത്തിലാണ് ദേവിക നായികയായി എത്തിയത്.
മാത്യു തോമസിനൊപ്പം ഉള്ള ‘സുഖമാണോ സുഖമാണ്’ ദേവികയുടെതായി പുറത്തിറങ്ങാനുള്ള ചിത്രം. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ചിത്രം ഫെബ്രുവരി 13ന് തിയറ്ററുകളിലേക്കെത്തും.
50 likes
1 comment • 72 shares