butterfly
775 views • 21 days ago
മനസിനക്കരെ💕💕💕9️⃣
അത് ഞാൻ എപ്പഴേ റിജക്റ്റ് ചെയ്തു....
അതെന്താ????
ഏട്ടനറിയാമല്ലോ എന്റെ പ്രണയം...ഞാൻ മയിൽ പീലി പോലെ എന്റെ ഉള്ളിൽ കാത്തുവെച്ച എന്റെ പ്രണയം....
അതെന്നിലേക്ക് വരാൻ ഇന്നും ഞാൻ കാത്തിരിക്കുകയാണ്....
എന്റെ ദേവൂട്ടി നീ അത് വിട്ടില്ലേ???
പക്വത ഇല്ലാത്ത പ്രായത്തിൽ തോന്നിയ ഒരിഷ്ടം... ഡാ അയാൾ നിന്നെ ഓർക്കുന്നുണ്ടോ എന്നു പോലും അറിയില്ല പിന്നെയാ... അയാൾ കെട്ടി പിള്ളേരൊക്കെ ആയിട്ടുണ്ടാകും...
അങ്ങനെ ഓക്കേ വരുമോ?? അവൾ ചുണ്ട് കോട്ടി....
ഇല്ലടാ ചക്കരെ...അതൊക്കെ പോട്ടെ നിന്റെ ബോസ്സ് അടി എവിടം വരെ ആയി???
അയ്യോ അതൊരു നടക്ക് പോകും എന്നു തോന്നുന്നില്ല ഒന്നുകിൽ അയാൾ അല്ലെങ്കിൽ ഞാൻ ആരേലും ഒരാളെ കാണു..... അയാള്‍ കാരണമാ ഇപ്പോൾ എന്റെ ബര്ത്ഡേ പോലും ഞാൻ മറന്നു പോയി... കൂടെ ഒരു കിരിയും...
എല്ലാത്തിനെയും കൊന്ന് ഞാനും ചാകും... ഉറപ്പാ...വരട്ടെ വെച്ചിട്ടുണ്ട് ഞാൻ..
.പിന്നെയും കുറെ നേരം സംസാരിച്ചതിന് ശേഷം അവർ അകത്തേക്ക് കയറി....
അവരുടെ വരവ് കണ്ടപ്പോൾ എല്ലാവരുടെയും മനസ് നിറഞ്ഞു.. പക്ഷെ അവരുടെ തീരുമാനം പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്തു കാർമേഘം ഉരുണ്ടു കയറി....
പിന്നെ എല്ലാം കുട്ടികളുടെ ഇഷ്ടത്തിന് വിട്ടു...
പിന്നെ ആരും തന്നെ അതിനെ കുറിച്ച് സംസാരിച്ചില്ല....
കുറെ നേരം കഴിഞ്ഞപ്പോൾ അവർ പോകുകയും ചെയ്തു...
അവൾ ഉറങ്ങാനായി റൂമിലേക്ക് പോകുമ്പോഴാണ് ദത്ത് അവളെ വിളിക്കുന്നത്....
നാളെ മോളു ഫ്രീ ആണോ വൈകിട്ട്...
എന്താ ഏട്ടാ...
ചുമ്മാ ഒരു ഔട്ടിങ്ന് പോകാം,.
അതിനെന്താ??? നാളെ സൺഡേ അല്ലെ.....
💕💕💕💕💕💕💕💕💕💕
രുദ്രനും ഗിരിയും വീട്ടിൽ എത്തിയപ്പോൾ പതിവ് പോലെ അനു മോൾ അവിടെ കട്ട വെയ്റ്റിംഗിൽ ആണ്.....
ചോക്ലേറ്റ് കിട്ടിയതും അവൾ കൊച്ചുടീവിയിലേക്ക് തിരിഞ്ഞു...
രാത്രി ഡിന്നറിന് എന്തെങ്കിലും ഉണ്ടാക്കാൻ കിച്ചനിൽ കയറിയതായിരുന്നു രുദ്രനും ഗിരിയും....
അപ്പവും സ്റ്റൂവും പ്ലാൻ ചെയ്തു....രണ്ട് പേരും ഓരോ കഥകളൊക്കെ പറഞ്ഞാണ് കിച്ചണിൽ നിൽക്കുന്നത്...
ഡിന്നറിന് ശാരദമ്മക്ക് നോ എൻട്രി ബോർഡ് ആണ്
നാളെ നമുക്ക് ഒന്ന് ഔട്ടിങ്ന് പോകണം അനു മോളെയും കൊണ്ട്...
കിച്ചണിൽ നിൽക്കുമ്പോഴാണ് ഗിരി പറയുന്നത്...
എവിടെ???
ബീച്ചിലൊക്കെ ഒന്ന് കറങ്ങാം....
ഓക്കേ ഡൺ...
(തുടരും )
"മനസിനക്കരെ💕💕💕1️⃣ (completed story )", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:,
https://pratilipi.app.link/Lpva0tu8n5b
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!
#പ്രതിലിപി കഥകൾ## #പ്രതിലിപി മലയാളം #പ്രണയം #love
11 shares

