butterfly
806 views • 22 days ago
മനസിനക്കരെ💕💕💕7️⃣
അമ്മ ഒന്ന് ക്ഷെമിക്കു അവൾ പാവമല്ലേ....
ഇപ്പോൾ തന്നെ പല്ല് മുഴുവൻ കേടാ....
ഒരച്ഛനും കൊച്ചച്ചനും രണ്ടും കണക്കാ...
അവർ അതും പറഞ്ഞു അകത്തേക്ക് പോയി..
എന്നും ഉള്ള കലാരൂപമായതു കൊണ്ട് അവർക്ക് വലിയ പുതുമ ഒന്നും തോന്നിയില്ല....
അകത്തേക്ക് കടക്കുമ്പോൾ ഹാളിൽ ഇരുന്നു അനുമോള്‍ ടീവി കാണുന്നുണ്ടായിരുന്നു..
രുദ്രനും ഗിരിയും ഫ്രഷ് ആയി വന്നു... കോഫീ കുടിച്ചു ഓഫീസ് റൂമിൽ കയറി അന്ന് കുറെയേറെ ഫയലുകൾ ചെക്ക് ചെയ്യാനുണ്ടായിരുന്നു....
സാധരണ രുദ്രനും ഗിരിയുമാണ് ഡിന്നറിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്....
ഇന്നു രണ്ടു പേരും തിരക്കായത് കൊണ്ട് ശരദാമ്മ തന്നെയാണ് ചപ്പാത്തിയും കുറുമയും ഉണ്ടാക്കിയത്.....
ഡിന്നർ കഴിഞ്ഞതും അവർ ഇരുന്നു കുറെ നേരം സംസാരിച്ചു.... ഇടയിൽ ദേവയുടെ കാര്യവും വന്നു.....
രുദ്രന് വലിയ താത്പര്യമില്ലാതെ അവൻ വിഷയം മാറ്റി....
പക്ഷെ ശരദാമ്മ അത് വിടാൻ തയ്യാറല്ലായിരുന്നു....
ഗിരി ആ പെണ്ണിന്റെ അഡ്രെസ്സ് അറിയുമോ???? അങ്ങനെ ഒരു തല തെറിച്ച സാധനം വേണം നിനക്കൊക്കെ ഭാര്യമാരാകാൻ.... ഇവന് ഒന്ന് ആലോചിച്ചാലോ??¿
പെട്ടെന്ന് രുദ്രന്റെ മുഖം മാറി... അമ്മ എല്ലാം അറിയാവുന്ന അമ്മ തന്നെ.....
മോനെ ഞാൻ....
വേണ്ട... അവൻ അതും പറഞ്ഞു അനുനെയും എടുത്ത്
ദേഷ്യത്തിൽ മുകളിലേക്ക് കയറി പോയി.....പുറകെ ഗിരിയും...
ഗിരി ചെല്ലുമ്പോൾ അവൻ കുഞ്ഞിനെ നെഞ്ചിൽ കിടത്തി തട്ടി ഉറക്കുകയായിരുന്നു.....
രുദ്ര.... അമ്മ പറഞ്ഞതിൽ എന്താ ഇത്ര ദേഷ്യ പെടാൻ???
എന്നയാലും അനുമോൾക്ക് ഒരു അമ്മ വേണ്ടേ???
അവൾ ഒരു പെൺകുട്ടിയ... നീ എത്ര കാലം അവളുടെ കാര്യങ്ങൾ നോക്കും??? ശരദാമ്മക്കും പ്രായം ആയി,..
മ്മ്മ്.... ഗിരി ഞാൻ... എനിക്കയില്ല ഒന്നും....
സാരമില്ല നീ കിടന്നോ.....
ഗിരി തന്റെ റൂമിലേക്ക് പോയി... രുദ്രന്റെ ജീവിതം ഓർക്കും തോറും അവനു തല പെരുത്തു വന്നു.....
💕💕💕💕💕💕💕💕💕💕
ഏകദേശം ഒരാഴ്ച കൊണ്ട് തന്നെ ട്രെയിനിങ് കംപ്ലീറ്റ് ആയി...
പിന്നെ അങ്ങ് തുടങ്ങിയില്ലേ ദേവക്കുള്ള പണികൾ.....
കുപ്പിയിൽ നിന്നു വന്ന ഭൂതത്തിനെ പോലെ രുദ്രനും ഗിരിയും മാറി മാറി പണി കൊടുത്തു കൊണ്ടേ ഇരുന്നു...
ചില പണികൾ നല്ല ഉഗ്രൻ പണികൾ തന്നെയായിരുന്നു റിപീറ്റ് അടിച്ചു അവൾ മടുത്തു.....
അങ്ങനെ അവളുടെ ജീവിതം ഏതാണ്ട് തീരുമാനം ആയി...
(തുടരും )
#💝 ആശംസകള്‍ #പ്രതിലിപി മലയാളം #പ്രതിലിപി കഥകൾ## #പ്രണയം #love
14 shares

