Magic Share BannerEpisodic Banner

#പ്രതിലിപി

12 Posts • 12K views
butterfly
897 views • 22 days ago
മനസിനക്കരെ💕💕💕8️⃣ ഓഫീസിൽ അത്യാവശ്യം എല്ലാവരും തന്നെ അവരുടെ വഴക്കിനെ കുറിച്ചറിഞ്ഞു.... ദേവക്കതോന്നും തന്നെ സംബന്ധിക്കുന്ന കാര്യങ്ങളെ അല്ലായിരുന്നു... അവർ കൊടുക്കുന്ന വർക്കുകളൊക്കെ അവൾ വേഗം വേഗം ചെയ്തു തീർക്കാൻ തുടങ്ങി.. അവൾ തോറ്റു പിന്മാറുന്നവളല്ലെന്ന് അവർക്ക് ഏറെക്കുറെ ബോധ്യമായി.... അതിനാൽ അവരും ഒന്ന് പതുങ്ങി.... പിന്നെ പുലി പതുങ്ങുന്നത് ഒളിക്കാനല്ലല്ലോ അത് കൊണ്ട് ഇതിലും വലിയ പണികൾ അവൾ പ്രതീക്ഷിച്ചിരുന്നു... 💕💕💕💕💕💕💕💕💕💕💕 ഒരു ദിവസം പണി ചെയ്തു അലഞ്ഞു വരുമ്പോഴാണ് വീടിന്റെ വാതിലിൽ ഒരു ബ്ലാക്ക് താർ കിടക്കുന്നത് കണ്ടത്.. ഇതാരപ്പാ ഈ നേരം എന്നു ചിന്തിച്ചു അകത്തേക്ക് കയറാൻ പടിയിൽ കാൽ വെക്കുകയും..... ട്ടോ..... പാർട്ടി പോപ്പർ പൊട്ടി അവളുടെ ദേഹത്തേക്ക് വീണു.... പുകയടങ്ങി കണ്ണ് തുറന്നു നോക്കുമ്പോൾ ഫ്രണ്ടിൽ എല്ലാവരും കേക്കുമായി നിൽപ്പുണ്ട്... അച്ഛൻ അമ്മ ഏട്ടൻ പിന്നെ അമ്മായിയും അമ്മായിയുടെ മോനും വിത്ത്‌ ബര്ത്ഡേ സോങ്...... അപ്പോഴാണ് അവൾ ഓർക്കുന്നെ ഇന്ന് തന്റെ ബര്ത്ഡേ ആണെന്ന്.,.., ഓഫീസിലെ തിരക്ക് കാരണം അതൊന്നും ഓർക്കാനുള്ള സമയം ഇല്ല... അതാണ് സത്യം... ഏയെ ബര്ത്ഡേ ഗേൾ നീ എന്താ ചിന്തിക്കുന്നെ???? അമ്മായിയുടെ മകൻ രാജേഷ് ചോദിച്ചു... വന്നേ കേക്ക് മുറിക്കാം. അവൾ സന്തോഷത്തോടെ കേക്ക് കട്ട്‌ ചെയ്തു... എല്ലാവരും ഫുടൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് അമ്മായി ഒരു ബോംബ് പൊട്ടിച്ചത്. സത്യത്തിൽ ദേവമോൾക്ക് കല്യാണ പ്രായം ആയില്ലേ??? രാജേഷിനു അവളെ ഇഷ്ടമാ ഏട്ടാ നമ്മുക്കൊന്ന് ആലോചിച്ചാലോ??? സത്യത്തിൽ ദേവ ഞെട്ടി പോയി.. രാജേഷേട്ടൻ ആയിരുന്നു കൊച്ചിലെ മുതൽ അവളുടെ കൂട്ടുകാരൻ.... ഒരു ബ്രദർ ആയി അല്ലാതെ അവൾക്ക് അദ്ദേഹത്തെ സങ്കൽപ്പിക്കാൻ പോലും പറ്റില്ലായിരുന്നു... അവളുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ആൾ.... ഏട്ടാ ഏട്ടന്റെ അഭിപ്രായം എന്താ??? അത് ഞാനെന്ന ശോഭേ പറയേണ്ടത്?? കുട്ടികൾ തീരുമാനിക്കട്ടെ.... രാജേഷും ദേവയും പതുകെ പുറത്തേക്ക് നടന്നു... ഏട്ടനെന്ന് മുതല എന്നോടിഷ്ട്ടം തോന്നിയെ??? അതങ്ങനല്ലടാ അമ്മ വീട്ടിൽ ആലോചന തുടങ്ങി എന്നാൽ നീ ആകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം അറിയാം അത്രെ ഉള്ളൂ അല്ലാതൊന്നുമില്ലടി..നീ ഇപ്പോൾ എന്നെ റേജക്റ്റ് ചെയ്താലും ഐ ആം ഓക്കേ... (തുടരും ) "മനസിനക്കരെ💕💕💕1️⃣ (completed story )", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, https://pratilipi.app.link/Lpva0tu8n5b #പ്രതിലിപി കഥകൾ## #പ്രതിലിപി മലയാളം #പ്രണയം #love #📔 കഥ ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!
7 shares