#😥 ലക്ഷം തൊട്ട് സ്വർണം! പവൻ വില 1,01,600 രൂപ; ഇന്ന് ഒറ്റയടിക്ക് കയറിയത് 1,760 രൂപ 😥 ഒറ്റ പവന് 1,01,600 രൂപ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻ വില ‘ഒരുലക്ഷം രൂപ’ എന്ന നിർണായക മാന്ത്രികസംഖ്യ പിന്നിട്ടു. ഇനി സ്വർണത്തിൽ ‘ലക്ഷ’ത്തിന്റെ കണക്കുകളുടെ കാലം. ഈ വർഷം ജനുവരിയിൽ 57,000 രൂപ നിരക്കിൽ മാത്രമായിരുന്ന വിലയാണ്, ഏറക്കുറെ ഒറ്റവർഷംകൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്. കേരളത്തിൽ ഇന്ന് 1,760 രൂപ ഉയർന്നാണ് പവൻ വില 1,01,600 രൂപയിലെത്തിയത്. ഗ്രാം വില 220 വർധിച്ച് 12,700 ആയി.