Saint Agnes | ശുദ്ധിയുടെ കന്യകാ രക്തസാക്ഷി |
എഡി 291 ന് ഈ ലോകത്ത് ജീവിച്ചിരുന്ന ഒരു
കൊച്ചു വിശുദ്ധയായിരുന്നു വിശുദ്ധ ആഗ്നസ്.
മതപീഡനങ്ങൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ
റോമാ സാമ്രാജ്യം ഭരിച്ചിരുന്നത്
ഡയോക്ലേഷ്യൻ ആയിരുന്നു. വെറും 13 വയസ്സ്
മാത്രം. അത്രയേ അവൾ ഈ ഭൂമിയിൽ
ജീവിച്ചിരുന്നുള്ളൂ. എന്നാൽ
ക്രിസ്തുവിനായി ബാഹ്യമായതെല്ലാം
ത്യജിക്കാൻ തയ്യാറായ ഒരു ആത്മാവായിരുന്നു
ആഗ്നസ്. അവൾ അതീവസുന്ദരിയായിരുന്നു
റോമിലെ അനവധി യുവാക്കൾ അവളെ വിവാഹം
ചെയ്യാൻ ആഗ്രഹിച്ചു പക്ഷേ അവളുടെ മറുപടി
ഒരേയൊന്നായിരുന്നു
സ്വർഗീയ മണവാളന് ഞാൻ എന്റെ കന്യാത്വം
നേർന്നിരിക്കുകയാണ് ഈ വാക്കുകൾ കേട്ട്
പ്രകോപിതരായ യുവാക്കൾ ആഗ്നസ് ഒരു
ക്രിസ്ത്യാനി ആണെന്ന് റോമൻ ന്യായാധിപനോട്
അറിയിച്ചു അവിടെ നിന്നാണ് ഒരു കൊച്ചു
പെൺകുട്ടിയുടെ രക്തസാക്ഷിത്വത്തിന്റെ വഴി
തുടങ്ങിയത് ക്രിസ്തുവിനായി ജീവിതം
സമർപ്പിച്ച ഈ കൊച്ചു വിശുദ്ധ ഇന്നത്തെ
യുവതലമുറയക്ക് ഒരു വലിയ മാതൃകയാണ് വിശുദ്ധ
ആഗ്നസേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ
🙏 വിശുദ്ധ അഗ്നസേ, ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ. #Saint Agnes #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #🙏 പരിശുദ്ധ കന്യാമറിയം #🙏 ഭക്തി Status