പ്രിയങ്കാ ഗാന്ധി എം.പി നിര്‍ദേശിച്ച 5 കോടിയുടെ 34 പദ്ധതികള്‍ക്ക് ഭരണാനുമതി
പ്രിയങ്കാ ഗാന്ധി എം.പി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിര്‍ദേശിച്ച 5 കോടി ചെലവ് പ്രതീക്ഷിക്കുന്ന 34 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. 2024-25 ല്‍ നിര്‍ദേശിച്ച 15 പദ്ധതികളില്‍ 2.22 കോടി പെലവ് വരുന്ന 13 പദ്ധതികള്‍ക്കും 2025-26 ല്‍ നിര്‍ദേശിച്ച 47 പദ്ധതികളില്‍ 21 പദ്ധതികള്‍ക്കുമാണ് ഭരണാനുമതി. 2025 ല്‍ മാത്രം നടപ്പാക്കാന്‍ നിര്‍ദേശിച്ചത് 4.9 കോടിയുടെ 47 പദ്ധതികളാണ്. 2024 ലെ 1.62 കോടിയുടെ എട്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കി. പൂര്‍ത്തീകരിച്ച മുഴുവന്‍ പ്രവൃത്തികളുടേയും റിപ്പോര്‍ട്ട് ഇ-സാക്ഷി പോര്‍ട്ടലില്‍ അടിയന്തിരമായി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ അപ്ഡേറ്റ് ചെയ്യണം. സ്‌കൂളുകള്‍ക്ക് വാഹനം വാങ്ങുന്ന പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇ-സാക്ഷി പോര്‍ട്ടല്‍ സംബന്ധിച്ച് പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും. രാജ്യസഭാ എം.പിമാര്‍ ജില്ലയില്‍ നിര്‍ദ്ദേശിച്ച പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശം നല്‍കി. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗം എ.ഡി.എം എം.ജെ അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ആസൂത്രണ ഭവനിലെ ഡോ.എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്നു. ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, ഫിനാന്‍സ് ഓഫീസര്‍ ആര്‍. സാബു, പ്രിയങ്കാ ഗാന്ധി എം.പി യുടെ പ്രതിനിധികളായ അഗസ്റ്റിന്‍ ടി ജോയ്, മുഹമ്മദ് റാഫി വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
#ന്യൂസ്റൂം #📰ബ്രേക്കിങ് ന്യൂസ് #എന്റെ രാഷ്ട്രീയം 🇮🇳🔥 #🔵 യുഡിഎഫ് #🗳️ രാഷ്ട്രീയം