മൂന്നാറിൽ സോണിയ ഗാന്ധിയ്ക്ക് ദയനീയ തോൽവി
⭕💢⭕💢⭕💢⭕
പേര് സോണിയാ ഗാന്ധി, മത്സരിച്ചത് താമര ചിഹ്നത്തില്‍, അവസാനം തോൽവിയും. പേര് കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രദ്ധപിടിച്ചുപറ്റിയ സ്ഥാനാർത്ഥിയും ഒടുവിൽ തോറ്റു. മൂന്നാർ പഞ്ചായത്ത് പതിനാറാം വാർഡിലെ ബിജെപി സ്ഥാനാർഥി ആയിരുന്നു സോണിയ ഗാന്ധി. യുഡിഎഫ് സ്ഥാനാർഥി മഞ്ജുളയാണ് വാർഡിൽ ജയിച്ചത്. ആകെ 103 വോട്ടുകളാണ് സോണിയക്ക് തെരഞ്ഞെടുപ്പിൽ കിട്ടിയത്.
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ദുരൈരാജിന്റെ മകളാണ് സോണിയാഗാന്ധി. നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു സോണിയ ഗാന്ധിയുടെ പിതാവ് ദുരൈരാജ്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ കടുത്ത ആരാധകനായിരുന്നു ദുരൈരാജ്. ഈ ആരാധനയുടെ പേരിലാണ് മകൾക്ക് ദുരൈരാജ് സോണിയാ ഗാന്ധിയെന്ന് പേരിട്ടത്. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറിയായ സുഭാഷിനെ ആണ് സോണിയ ഗാന്ധി വിവാഹം കഴിച്ചത്. ഇതോടെ കോൺഗ്രസ് വിട്ട ഇവർ ബിജെപിയിൽ ചേക്കേറുകയായിരുന്നു.
പലയിടങ്ങളിലും ബിജെപിയ്ക്ക് ദയനീയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ബിജെപിയുടെ പല സിറ്റിംഗ് സീറ്റുകളും ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. പന്തളം നഗരസഭ, പത്തനംതിട്ടയിൽ ബിജെപി ഭരിച്ച മൂന്ന് ഗ്രാമപഞ്ചായത്തുകൾ എന്നിവയെല്ലാം അതിൽ ചിലത് മാത്രമാണ്.
💢⭕💢⭕💢⭕💢⭕
#സോണിയാ ഗാന്ധി തോറ്റു🤣😂🤣 #തദ്ദേശ തെരഞ്ഞെടുപ്പ് 😍😍 #NEWS TODAY💢💢💢 #ഫ്ലാഷ് ന്യൂസ് 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ