Gowri Gayathri❤️
3.2K views
18 days ago
ഈശ്വരാ ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാണ്. വീട്ടിലുള്ളവരെ എല്ലാം പിണക്കി വീട് മുഴുവൻ അടക്കി ഭരിക്കാൻ വന്നതായിരിക്കുമോ? ശാരദ സ്വയം ആത്മഗതം പറഞ്ഞതല്ലാതെ ഒരക്ഷരം ഉരിയാടിയില്ല. "എടാ..... നമ്മുടെ മുറി ഏതാണ്? പുതുപ്പെണ്ണ് ചെറുക്കനെ എടാ എന്ന് വിളിച്ചതും എല്ലാവരും മൂക്കത്ത് വിരൽ വച്ചു. "ഈശ്വരാ എന്ത് അഹങ്കാരമാ ഈ പെണ്ണിന്? ഒരു മര്യാദ ഇല്ലാത്ത പെണ്ണ്! ശ്രീജിത്തിന്റെ അമ്മുമ്മയുടെ അനിയത്തി മുഖം കറുപ്പിച്ചു പറഞ്ഞു. "നിങ്ങളാരാ? അവൾ അവരെ സംശയത്തോടെ നോക്കി. "ഞാനോ! ഞാൻ ആരാണെന്ന് നീ നിന്റെ കെട്ടിയോനോട് ചോദിച്ചു നോക്ക്! അവർ ദേഷ്യത്തോടെ ചാടി എഴുനേറ്റു. "അതെന്താ! ആരാ എന്ന് പറയാൻ നിങ്ങൾക്ക് നാക്കില്ലേ! നാക്ക് ഊരി ശ്രീജിത്തിനെ ഏൽപ്പിച്ചിരിക്കുകയാണോ? കല്യാണപെണ്ണ് ആണ് എന്നത് പോട്ടെ, വയസിന് മൂത്ത സ്ത്രീയോട് എങ്ങനെ സംസാരിക്കണം എന്ന് പോലും നിന്നെ ആരും പഠിപ്പിച്ചിട്ടില്ലേ മോളെ? സാവിത്രി അവളോട് കയർത്തു. "നിങ്ങളോട് ഞാൻ ഇപ്പൊ വല്ലതും പറഞ്ഞോ? കല്യാണം ഉച്ചക്ക് കഴിഞ്ഞതല്ലേ! എന്നിട്ടും ഇവിടെ തന്നെ കുറ്റി അടിച്ചു നിൽക്കുന്നത് എന്തിനാ? ഉച്ചയ്ക്കലത്തെ വല്ല മിച്ചവും തപ്പി ഇറങ്ങിയതാണോ? കല്യാണം എന്റെ വീട്ടിലാരുന്നു. അവിടുന്ന് ഒന്നും ഇങ്ങോട്ട് ചുമന്ന് കൊണ്ട് വന്നിട്ടില്ല" അനുവിന്റെ സംസാരം കേട്ട് സാവിത്രിയ്ക്ക് കലിച്ചു കയറി. "നിർത്തടി. നിന്റെ തുള്ളലൊക്കെ നീ നിന്റെ വീട്ടിൽ വച്ചാൽ മതി. അവൾ വീട്ടിൽ പൊറുക്കാൻ വന്ന വരവ് കണ്ടില്ലേ! ഇങ്ങനെ പോയാൽ ഈ വീട് പൊളിച്ചു നീ കുളം കുത്തുവല്ലോ! അമ്പടി......... അവളാരായാൽ...... എന്നോടെ........... അടി കരണത്ത് തരാൻ ആണുങ്ങൾ ഇല്ലാതായിപ്പോയി. ശാരദേ  ഇങ്ങനെ ആണേൽ ഞാൻ ഇനി ഒരു നിമിഷം ഇവിടെ നിൽക്കില്ല. നാളത്തെ റിസപ്ഷൻ നീ ഒറ്റയ്ക്ക് ഉണ്ടാക്കിയാൽ മതി" സാവിത്രി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. വീട്ടിലേ ബഹളം കേട്ടാണ് സേതു അകത്തേക്ക് കയറിയത്. പുറത്ത് എത്തിയപ്പോഴേ കാര്യങ്ങളുടെ കിടപ്പ് വശം അവന് മനസിലായി. "മ്മ്..... പുത്തനച്ചി പുരപ്പുറം തൂക്കും" സേതു അമ്മയെ നോക്കി കളിയാക്കി. ശാരദ ഇനി എന്ത് ചെയ്യും ഭഗവതിയെ എന്ന അവസ്ഥയിലാണ്. സാവിത്രി ഇറങ്ങിയതോടെ വിരുന്ന് മുറിയിൽ നിന്ന് ആളുകൾ എല്ലാം ചാടി പുറത്തിറങ്ങി. ശാരദയും ഭർത്താവും ഇറങ്ങിപോയവരെ തിരിച്ചു കയറ്റാൻ ക്ഷമ യാജിക്കലും, കാല് പിടിക്കലുമാണ്. അപ്പച്ചിയാകട്ടെ, പുതിയ മരുമകളുടെ നല്ല സ്വഭാവം നാട്ടുകാരെ എല്ലാവരെയും അറിയിക്കും എന്ന ദൃഡനിശ്ചയത്തിലാണ്. റോഡിൽ ഇറങ്ങി പാരടി പാടുന്ന അപ്പച്ചിയെ കണ്ട് ആളുകൾ എല്ലാം വട്ടം കൂടി. "എന്ത് പറ്റി ചേച്ചി? ചേച്ചിയെ ആരാ ഇറക്കി വിട്ടേ? അയൽക്കൂട്ടം പെണ്ണുങ്ങൾ ചാർജ്ജ് ഏറ്റെടുത്തു. ഇനിയിപ്പോൾ നാളത്തെ മാതൃഭൂമി പത്രത്തിൽ നോക്കിയാൽ മതി. ശാരദ തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയായി. "അവനവന്റെ പല്ലിന്റെ ഇടയിൽ കുത്തി മണക്കല്ലേ സാവിത്രി. നീ അകത്ത് കയറി ഇരിക്ക്. നമുക്ക് സമാധാനത്തിൽ തീർക്കാം" സാവിത്രി ഉണ്ടോ വിടുന്നു. മൈക്ക് കിട്ടിയാൽ കുറച്ചുകൂടി എളുപ്പം എന്ന രീതിയിൽ അവർ ആടി തിമിർത്തു. അനു ഇതെല്ലാം കേട്ടിട്ടും മിണ്ടാതെ അകത്തു തന്നെ ഇരിക്കുകയാണ്. ഇനിയും അവരുടെ നാവ് പൊന്തിയാൽ തല്ലും എന്ന ഭാവത്തോടെ അവൾ ശ്രീജിത്തിനെ നോക്കി ഭയപെടുത്താൻ തുടങ്ങി. സേതു ഇതൊന്നും കാര്യമാക്കിയില്ല. സെറ്റിയിൽ രാജാവിനെ പോലെ കാലിൻമേൽ കാല് കയറ്റി ഫോണിൽ തോണ്ടി തുടങ്ങി. അവൻ തന്റെ അടുത്ത് ഇരിക്കുന്നത് അനുവിന് പിടിക്കുന്നുണ്ടായിരുന്നില്ല. അത് മനസ്സിലാക്കി തന്നെ സേതു അവളെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. "ടീവീ ടെ റിമോട്ട് എവിടെടാ? നീ അവിടെ ഓക്കേ ഒന്ന് തപ്പിയെ? നിന്റെ പെണ്ണുംപിള്ള ഇനി അതിന്റെ മുത്തുകത്ത് ആണോ കയറി ഇരിക്കുന്നത് എന്ന് അറിയില്ല. ചോദിച്ചാൽ കെട്ടിലമ്മ കരണത്ത് അടിച്ചാലോ! നീ ആകുമ്പോൾ അടി കിട്ടിയാലും സാരമില്ല. ആരും അറിയില്ലലോ? നീ തന്നെ ചോദിക്ക്" അവളുടെ മൂട്ടിൽ ഇരിക്കുന്ന റിമോട്ട് കണ്ടിട്ട് തന്നെയാണ് അവളെ അവൻ ഒന്ന് ചൊറിഞ്ഞു വിടാം എന്ന് കരുതിയത്. അനുവിന്റെ ദേഷ്യം ഇരട്ടിച്ചു. അവൾ റിമോട്ട് എടുത്ത് അവന്റെ മടിയിലേക്ക് വലിച്ചെറിഞ്ഞു. നല്ല ശക്തിയിലുള്ള ഏറായത് കൊണ്ട് നന്നായി വേദനിച്ചു. ഏട്ടന് വേദനിച്ചു എന്ന് അനിയനും മനസിലായി. തന്റെ ജീവിതത്തിൽ ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് ആലോചിച്ച് ഒരു നിമിഷം അവൻ നെടുവീർപ്പിട്ടു. "ശ്രീജിത്ത്‌ വരുന്നുണ്ടേൽ വാ! മുകളിലത്തെ പടിയിൽ നിന്നവൾ ആജ്ഞാപിച്ചു. കേട്ട പാതി അവൻ അവളുടെ പിന്നാലെ നടന്നു. എന്റെ പെട്ടി എല്ലാം നിങ്ങളുടെ കാറിൽ ഇരിക്കുവാണ്. അതെല്ലാം മുകളിലത്തെ മുറിയിൽ എത്തിക്കണം. സേതുവിന് നേരെ ഉത്തരവ് ഇറക്കി അനു ചാടി തുള്ളി മുകളിലേക്ക് പോയി. "അനു നീ ഇത് എന്താ കാണിക്കുന്നേ? നിനക്ക് ഇതൊക്കെ ഒന്ന് മയത്തിൽ ചെയ്തൂടെ? വന്ന് കയറിയ ദിവസം തന്നെ ബന്ധുക്കളേം നാട്ടുകാരും വെറുപ്പിച്ചിട്ട് നീ എന്ത് നേടി!  ഇതിപ്പോ ശ്രീജിത്ത്‌ കെട്ടികൊണ്ട് വന്നത് ഒരു അഹങ്കാരി ആണെന്ന് നാട് മൊത്തം പറഞ്ഞോണ്ട് നടക്കും. എനിക്ക് വയ്യ. ഞാനിനി ബന്ധുക്കളുടെ മുഖത്ത് എങ്ങനെ നോക്കും! അവൻ തലയ്ക്കു കൈ കൊടുത്തു നിന്നു. "രണ്ട് മുറി ഉണ്ടല്ലോ? ഇതിൽ ഏതാ നമ്മുടെ മുറി. അവൻ പറഞ്ഞതൊന്നും അവൾ ഗൗനിച്ചില്ല. "അതാണോ ഇപ്പോൾ വിഷയം? ഞാൻ എന്താ പറയുന്നത് എന്നെങ്കിലും നീ കേൾക്കുന്നുണ്ടോ അനു? "എനിക്ക് ഇപ്പൊ അതാണ് ശ്രീജിത്ത്‌ ആവശ്യം. എനിക്ക് കിടക്കാൻ ഒരു മുറി വേണം. ഇത്രയും ദൂരം യാത്ര ചെയ്ത് ഇവിടെ വരെ വന്നിട്ട് എനിക്ക് ആകെ കിട്ടിയത് ഒരു ഗ്ലാസ്‌ വെള്ളം ആണ്. ലിപ്സ്റ്റിക് പോകാതെ ഇരിക്കാൻ ഒരു വിധം ആണ് ഞാൻ ഇത്തിരി ചോറ് കഴിച്ചു എന്ന് വരുത്തി തീർത്തത്. ഇവറ്റകൾ ഇങ്ങനെ വട്ടം കൂടി നിന്നാൽ എനിക്ക് കുളിക്കുകയും അലക്കുകയും ഒന്നും വേണ്ടെന്നാണോ? അല്ല ശ്രീജിത്ത്‌ ആരെയാ ഈ പേടിക്കുന്നെ? ശ്രീജിത്ത്‌ ഒരുമാസം കഴിയുമ്പോൾ പോകില്ലേ? കൂടെ ഞാനും വരും. ഞാൻ പിന്നെ എന്തിനാ ഇതുങ്ങളെ ഓക്കേ സുഖിപ്പിച്ചു നടക്കുന്നത്? അവൾ അവനെ മറികടന്ന് മുറിയിലേക്ക് പ്രവേശിച്ചു. വിശാലമായ ഒരു മുറി. അതിന്റെ ഭിത്തിക്ക് ഇളം വയലറ്റ് നിറമാണ്. ഭംഗിയായി വിരിച്ച മെത്തയ്ക്ക് മുകളിൽ രണ്ട് അരയന്നങ്ങളെ റോസാപ്പൂകൾക്ക് നടുവിൽ ഒരുക്കി നിർത്തിയിരിക്കുന്നു. ചെറിയ മഞ്ഞ LED ലൈറ്റ്റുകൾ കൊണ്ട് ശ്രീജിത്തിന്റെയും അനുവിന്റെയും ഫോട്ടോ ചുമരിൽ അലങ്കരിച്ചിരിക്കുന്നു. പുതിയ ഒരു കബോർഡും, അലമാരയും വാങ്ങി വച്ചിട്ടുണ്ട്. നല്ല മുറി... എനിക്ക് ഇഷ്ട്ടപ്പെട്ടു. അവൾ അകത്തേക്ക് കയറി ഇരുന്നു. ബാത്രൂം എവിടെ? അവൾ ചുറ്റും നോക്കി. "ബാത്രൂം പുറത്താണ്. നീ അകത്തേക്ക് കയറിയപ്പോൾ കണ്ടില്ലേ? നടുക്ക് വാഷ്ബേസൻ ഏരിയ പോലെ? അവിടെ ആണ് ബാത്രൂം. "പുറത്തോ? മുറിക്ക് പുറത്തോ? അതെന്താ അങ്ങനെ? അറ്റാച്ചാട് ബാത്രൂം ഇല്ലേ? അവൾ വീണ്ടും മുറിക്ക് ചുറ്റും പരതി. "പിന്നേം പിന്നേം നോക്കിയാൽ ബാത്രൂം ഉണ്ടായിവരില്ലലോ അനു. ബാത്രൂം പുറത്താണ്. രണ്ട് മുറിയിലുള്ളവർക്കും കോമണായി ഒരു ബാത്രൂം ആണ് മുകളിൽ ഉള്ളത്. പിന്നെ അറ്റാച്ചട് വേണം എങ്കിൽ,  താഴെ അച്ഛന്റെയും അമ്മയുടെയും മുറിയിൽ ആണ് ഉള്ളത്" "എങ്കിൽ നമുക്ക് ആ മുറിയിലേക്ക് മാറാം. എനിക്ക് അറ്റാച്ചാട് വേണം" അവൾ വാശി പിടിച്ചു. അല്ല ഒരു ദുർവാശി. "അച്ഛനും അമ്മയ്ക്കും പ്രായം ഒരുപാടായി. എപ്പോഴും എപ്പോഴും സ്റ്റെയർ കേറി ഇറങ്ങാൻ ഒന്നും പറ്റില്ല.  മാത്രമല്ല അച്ഛന് കാലിൽ ഒരു വളവ് ഉണ്ട്. അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല" "എന്ന് പറഞ്ഞാൽ ഞാൻ എന്ത്‌ ചെയ്യണം എന്നാണ്. ഞാൻ രാവിലെ കുളിച്ചു മുലക്കച്ച കെട്ടി നിന്റെ ചേട്ടന്റെ മുന്നിൽ കൂടി മുറിയിൽ കയറണം എന്നാണോ." ശ്രീജിത്തിന് പിടിവിട്ട് തുടങ്ങി. "അനു ഒച്ച കുറയ്ക്ക്. ഇത്രക്ക് ശബ്ദം ഉയർത്താൻ മാത്രം ഇവിടെ എന്തുണ്ടായി. നിന്റെ വീട്ടിൽ കോമൺ ബാത്രൂം ആയിരുന്നല്ലോ. എല്ലാവർക്കും  കൂടി ആകെ ഒരു ബാത്രൂം അല്ലെ ഉണ്ടായിരുന്നുള്ളു. ഇവിടെ ഇപ്പൊ ബാത്രൂം എണ്ണത്തിൽ ആളൊന്നിന് ഒന്ന് വീതം ഇല്ലേ? ഇനി നിനക്ക് അറ്റാച്ചാട് വേണം എങ്കിൽ ഞാൻ അതിന് വഴി ഉണ്ടാക്കാം. നീ ഇപ്പോ ഒന്ന് മിണ്ടാതെ ഇരിക്ക്" "ആളൊന്നിന് ഒന്ന് എന്ന് പറയുമ്പോൾ ഇവിടെ എത്ര ബാത്‌റൂമ് ഉണ്ട്? "താഴെ രണ്ട് എണ്ണം, പുറത്ത് ഒരെണ്ണം, മുകളിൽ രണ്ടെണ്ണം ഉണ്ട്." "മുകളിൽ രണ്ടെണ്ണമോ? എന്നിട്ട് എവിടെ. "അത് ഏട്ടന്റെ മുറിയിൽ ഉണ്ട്. "ഓഹോ അപ്പൊ ഏട്ടന് അറ്റാച്ചാട്? അനിയന് പുറംപോക്ക് അല്ലെ! നിങ്ങടെ അച്ഛനും അമ്മയും കൊള്ളാല്ലോ? മകന്റെ കല്യാണമാണ് എന്ന് അച്ഛനും അമ്മയും അറിയാതെ ഇല്ലാലോ? അപ്പൊ വരുന്ന പെണ്ണ് എല്ലാം സഹിച്ചും ക്ഷമിച്ചും കിടന്നോളണം എന്ന്. കൊള്ളാം നല്ല ബെസ്റ്റ് ഫാമിലി. മാറിക്കെ,. ഞാൻ ഒന്ന് നോക്കട്ടെ നിങ്ങടെ ഏട്ടന്റെ മുറി. അവൾ മുറിയിൽ നിന്ന് പുറത്തിറങ്ങി സേതുവിന്റെ മുറി ലക്ഷ്യം വച്ചു നടന്നു. ശ്രീജിത്തിന്റെ മുറിയെക്കാൾ വലുപ്പം ഈ മുറിക്കാണ്. ജനാലയോട് ചേർന്ന് ഇരിപ്പിടം പോലെ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ കുഷ്യൻ പിടിപ്പിച്ച് വിശാലമായ ഒരു വിശ്രമ മൂല. മുറിയിൽ നിന്ന് പുറത്തേക്ക് ബാൽക്കണി. ബാൽക്കണി പല വർണത്താൽ അലങ്കരിച്ചിരിക്കുന്നു. എന്ത് ഭംഗിയാണ് ഈ മുറി കാണാൻ. ഭിത്തിക്ക് വെളുത്ത നിറമാണ്. അല്ലെങ്കിലും വിവരമുള്ള ആരെങ്കിലും സ്വന്തം മുറിക്ക് നീല അടിക്കുമോ? മനുഷ്യന് കണ്ണ് വേദനിച്ചിട്ട് പാടില്ല. അനിയന് ക്യാബറ കളിക്കാൻ ഉണ്ടാക്കിയ മുറി ആണെന്ന് തോന്നുന്നു. അവൾ മുറിയ്ക്ക് അകത്ത് കയറി. കട്ടിലിന്റെ തടിയിൽ ശക്തിയായി അമർത്തി. നിറയെ കൊത്തുപണികൾ ചെയ്ത് ഉണ്ടാക്കിയ ഒരു തടി കട്ടിൽ. ഈ വീട്ടിൽ ആഹാ അന്തസ്സ് എന്ന് പറയാൻ പറ്റിയ ഒരേ ഒരു മുറി ഇതാണ്. കട്ടിലിനു ഡ്രോയർ എല്ലാം ഉണ്ട്. അനുവാദം ഇല്ലതെ അവൾ അത് വലിച്ചു നോക്കി. അതിൽ നിറയെ സേതുവിന്റെ പുസ്തകങ്ങളും , വസ്ത്രങ്ങളും ആയിരുന്നു. മെക്കാനിക്കലിന്റെ പുസ്തകങ്ങൾ. ഇതെന്താണ് ഈ മുറിയിൽ. അവൾ ശ്രീജിത്തിനെ സംശയത്തോടെ നോക്കി. "ചേട്ടൻ ഡിപ്ലോമ അല്ലെ? അവൾ അവനോട്‌ ദേഷ്യത്തോടെ ചോദിച്ചു. "ചേട്ടനോ! അല്ല. ചേട്ടൻ മെക്കാനിക്കൽ എഞ്ചിനീയറിങ് ആണ്. NIT യിൽ നിന്ന്. അവൻ അഭിമാനത്തോടെ പറഞ്ഞു. "എന്നിട്ട് നീ ഇത് എന്താ നേരത്തെ പറയാഞ്ഞത്? അവൾക്ക് ദേഷ്യം സഹിക്കാനായില്ല. "അതിന് ചേട്ടനെ കുറിച്ച് നീ ഇതുവരെ ഒന്നും ചോദിച്ചില്ലല്ലോ? "ശേ നീ വെറും ഡിപ്ലോമ. അയാൾ മെക്കാനിക്കൽ എഞ്ചിനീയറിങ്. ഇത് അറിഞ്ഞിരുന്നേൽ ഞാൻ ഈ കല്യാണത്തിന് സമ്മതിക്കിലായിരുന്നു. തുടരും ❤️ ------------------------------------------------------------ ലിപിയിൽ ഇത്തരം കഥകൾ ഉണ്ടോ എന്ന് എനിക്കറിയില്ല. എല്ലായ്‌പ്പോഴും അമ്മായിഅമ്മ മാത്രമല്ല വില്ലത്തി ആകുന്നത്. ഇത്തരത്തിലെ പെൺകുട്ടികൾ സമൂഹത്തിൽ ഉണ്ട് എന്നതിന്റെ നേർസാക്ഷ്യം ആണ് ഈ കഥ. ഒരു റിയൽ ലൈഫ് കഥ. കൂടെ ഉണ്ടാകണം. മറക്കാതെ ഫോളോ #kadhakal #📔 കഥ #😎 ബുധനാഴ്ച സ്പെഷൽ സ്റ്റാറ്റസ് #💞 നിനക്കായ് #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ ചെയ്യണം. സപ്പോർട്ട് ചെയ്യണം. സ്നേഹം സ്റ്റിക്കർ ആയും കമന്റ് ആയും രേഖപ്പെടുത്തുക. 🫂❤️😘😘😘😘😘😌