"അതെന്താ?
ചേട്ടന്റെ വിദ്യാഭ്യാസ യോഗ്യത നോക്കിയാണോ നീ എന്നേ വിവാഹം കഴിച്ചത്! നിനക്ക് ഞാൻ എത്ര വരെ പഠിച്ചു, എന്റെ ജീവിത സാഹചര്യം എന്താണ് ഇതൊക്കെ അല്ലെ അറിയേണ്ടത്! ഇതിനിടയ്ക്ക് ചേട്ടൻ എവിടുന്ന് വന്നു?
അനു മനസ്സിൽ എന്താണ് കണക്ക് കൂട്ടുന്നത് എന്ന് ശ്രീജിത്തിന് ചിന്തിച്ചെടുക്കാൻ കൂടിയായില്ല.
"അല്ല ശ്രീജിത്ത്, .........
നിങ്ങളുടെ ചേട്ടന് നിങ്ങളെക്കാൾ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾ അത് ആദ്യമേ എന്നോട് പറയണമായിരുന്നു. എന്നിട്ടിപ്പോ ഞാൻ ചോദിക്കാഞ്ഞിട്ടാണ് എന്ന് ഒരു മറുപടി. നിങ്ങൾ മനപ്പൂർവം മറച്ചു വയ്ച്ചതാണ്. ബി ടെക് കഴിഞ്ഞ എനിക്ക് ഇതിലും നല്ല ആലോചനകൾ വന്നേനെ. ഇതിപ്പോൾ എല്ലാവരും കൂടി ചേർന്ന് ഞങ്ങളെ ചതിച്ചു. വിദ്യാഭ്യാസം കൂടുതൽ ഏട്ടന്! നല്ല മുറി ഏട്ടന്! അറ്റാച്ചാട് ബാത്രൂം ഏട്ടന്! ഇതുപോലെ ഇനി എന്തൊക്കെ വേർതിരിവുകൾ ഉണ്ട് ഈ വീട്ടിൽ?
അവൾ അവനെ ക്രോസ് വിസ്താരം ചെയ്യുന്നത് അവന് ഇഷ്ടമായില്ല. പക്ഷെ ശബ്ദം ഉണ്ടാക്കുന്നത് ബുദ്ധിയല്ല. കല്യാണം കഴിഞ്ഞു വന്ന ഉടനെ ഭാര്യയും ഭർത്താവും തമ്മിൽ തെറ്റി എന്ന് എല്ലാവരും അറിയാൻ അധിക സമയം വേണ്ട. അയൽവക്കക്കാരെല്ലാം ഇങ്ങോട്ട് കാതോർത്ത് ഇരിക്കുകയാണ്.
കയ്ച്ചിട്ട് ഇറക്കാനും മേല,
മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് ശ്രീജിത്ത്.
അനു നിർത്തുന്ന ഭാവമില്ല.
ചാടി മെതിച്ച് കുളിമുറിയിലേക്ക് പോയി.
കുളിമുറിയുടെ വൃത്തിയും ഭംഗിയും അതിന്റെ ഇന്റീരിയറും കണ്ട് അവളുടെ കണ്ണ് തള്ളി.
ബാത്ത് ടബ്ബ് ഉള്ള കുളിമുറി എല്ലാ പെണ്ണുങ്ങളുടെയും ഒരു സ്വപ്നമാണ്.
വിശാലമായ ബാത്ത് ടബ്ബ്. ഹാൻഡ് ഷവർ, അങ്ങനെ എത്ര എത്ര അത്യാധുനിക സംവിധാനങ്ങൾ.
അനുവിന് സേതുവിനോട് അസൂയ തോന്നി.
"എനിക്ക് ഈ മുറി മതി,
ഏട്ടനോട് നിങ്ങളുടെ മുറിയിൽ കിടക്കാൻ പറ, ഒറ്റാൻ തടി ആയി നടക്കുന്നവന് എന്തിനാ ബാത്ത് ടബ്ബും ബാൽക്കണിയുമൊക്കെ. നമ്മുടെ ഹണി മൂൺ പിരിയഡ് മനഹരമാക്കാൻ ഇത് പോലെ ഒരു അന്തരീക്ഷം ആണ് വേണ്ടത്. Wow................. ഒരു രക്ഷയില്ല.
മനോഹരം, അതി മനോഹരം.
അനു ഏട്ടന്റെ മുറി കൈയ്ക്കലാക്കാനുള്ള പരുപാടിയിലാണ് എന്ന് മനസിലാക്കിയതും ശ്രീജിത്തിന്റെ ക്ഷമ നശിച്ചു.
"നീ ആദ്യം പുറത്ത് ഇറങ്ങിക്കെ അനു.
അനുവാദം ഇല്ലാതെ ഒരാളുടെ മുറിയിൽ കേറി മൊത്തം പരിശോധിക്കുന്നത് മര്യാദയല്ല. ഏട്ടന് ഇതൊന്നും ഇഷ്ടവുമല്ല. നിനക്ക് പറ്റുമെങ്കിൽ നമ്മുടെ മുറിയിൽ കിടക്കാം. ഏട്ടനോട് മുറി ഒഴിയാൻ പറയാനൊന്നും എനിക്ക് പറ്റില്ല"
അവൻ അവളോട് ദേഷ്യപ്പെട്ടു.
"നീ ആരോടാ ദേഷ്യപ്പെടുന്നത്.
ശബ്ദം താഴ്ത്തി പറഞ്ഞാൽ മതി. എനിക്ക് ചെവിക്ക് പൊട്ടൊന്നുമില്ല.
നിനക്ക് പറയാൻ പറ്റില്ലെങ്കിൽ ഞാൻ പറയാം. അവൾ അവനോട് കയർത്തു.
മുകളിൽ നടക്കുന്ന ഈ ബഹളങ്ങളെല്ലാം താഴെ ശാരദയും ഭർത്താവും, സേതുവും കേൾക്കുന്നുണ്ടായിരുന്നു. അവർക്കിടയിലെ പ്രശ്നം അവരായി തീർക്കട്ടെ എന്നോർത്ത് ഇതുവരെ ആരും ഇടപെട്ടില്ല. ഒടുവിൽ തന്റെ കിടപ്പാടം നഷ്ട്ടമാകും എന്നായപ്പോൾ സേതു രണ്ടും കൽപ്പിച്ചു മുകളിലേക്ക് പോകാൻ ഒരുങ്ങി.
"വേണ്ട മോനെ,
നീ പോയി വെറുതെ പ്രശ്നം ഉണ്ടാക്കാൻ നിക്കണ്ട. അവർ പറഞ്ഞു തീർത്തോളും"
ഗംഗാധരൻ അവനെ തടുത്തു.
"എനിക്ക് ഒന്ന് കുളിക്കണം. വിശ്രമിക്കണം. ഞാൻ എന്റെ മുറിയിലേക്ക് പോകുവാണ്. അല്ലാതെ അച്ചി പ്രശ്നം തീർക്കാൻ പോകുവല്ല.
നിങ്ങളൊക്കെ കൂടി വിളിച്ചു കയറ്റിയതല്ലേ.നിങ്ങളൊക്കെ തന്നെ അനുഭവിച്ചാൽ മതി.
സേതു രണ്ടും കൽപ്പിച്ചു മുകളിലേക്ക് പോയി.
സേതു എത്തുമ്പോഴും,
അനു സേതുവിന്റെ കട്ടിലിൽ തന്നെ ഇരിക്കുകയാണ്. ആ മുറിയിൽ തന്നെ കിടക്കൂ എന്ന വാശിയിലാണ് അവൾ.
ശ്രീജിത്തിന്റെ മുഖം കണ്ടാൽ അറിയാം അവന്റെ ക്ഷമയുടെ നെല്ലി പലക നശിച്ചു നിൽക്കുകയാണെന്ന്. കണ്ണ് നിറഞ്ഞിട്ടുണ്ട്. ഈ ദുരിതത്തെ വിളിച്ചു മുതുകിലേക്ക് കയറ്റി പോയല്ലോ എന്ന ആകുലത അവന്റെ ഉള്ളിലുണ്ടായിരുന്നു.
"ആഹാ..... ഇവിടെ ഇരിക്കുവാണോ അനിയത്തി കുട്ടി. എങ്ങനെ പുറമെ കണ്ടപോലെ അല്ലാലോ? വീടിന് അകം എല്ലാം ഇഷ്ട്ടമായി എന്ന് തോന്നുന്നല്ലോ!
എന്നാ ഇനി രണ്ടാളും മുറിയിലേക്ക് പോയാട്ടെ! ചേട്ടന് നല്ല നടുവ് വേദന.
നടുവ് നീർത്തി ഒന്ന് ഉറങ്ങിയാൽ എല്ലാം ശരിയാവും. അങ്ങ് ഇറങ്ങിയാട്ടെ"
നേരത്തെ സ്വന്തം വണ്ടിയിൽ നിന്ന് ഇറക്കി വിട്ടവളാണ്. ഇപ്പൊ സ്വന്തം മുറിയിൽ നിന്ന് ഇറക്കി വിടാൻ നോക്കുന്നു. ഇപ്പൊ ഇതിനൊത്ത് തുള്ളാൻ നിന്നാൽ, നാളെ ഈ വീട്ടിൽ നിന്ന് തന്നെ ഇറക്കി വിടും.
അവൻ അവൾക് പുറത്തേക്കുള്ള വഴി കാണിച്ചു നൽകി.
"എനിക്ക് ഈ മുറിയാണ് ഇഷ്ടപെട്ടത്!
പെട്ടി എല്ലാം ഇങ്ങോട്ട് വച്ചാൽ മതി"
ട്രെയിനിൽ ഓക്കേ കൂലിക്ക് പെട്ടി ചുമക്കാൻ പുറകെ നടക്കുന്ന കൂലിയെ പോലെ ആണ് അവൾ അവനോട് പെരുമാറുന്നത്. തന്തയ്ക്ക് വിളിക്കാൻ നാവ് ചൊറിയുന്നുണ്ടെങ്കിലും വേറെ ഒരു വീട്ടിൽ നിന്ന് വന്ന പെൺകുട്ടി ആണ്.
തല്ലാനും, തെറി വിളിക്കാനും പാടില്ല.
എല്ലാ മനുഷ്യരും ബഹുമാനം അർഹിക്കുന്നു എന്ന പാഠം അവന്റെ ഉള്ളിൽ തുടിച്ചുകൊണ്ടിരുന്നു.
"പെട്ടി കാറിൽ തന്നെ ഇരിപ്പുണ്ട് മോളെ,
ഏട്ടൻ പറഞ്ഞില്ലേ, ഏട്ടന് നല്ല നടുവ് വേദന ഉണ്ട്. അച്ഛന്റെ കാലിനും വയ്യ.
ഇവിടെ വന്നവരെ ഓക്കേ മോൾ ഓടിച്ചു വിട്ട സ്ഥിതിക്ക് മോളും ഭർത്താവും കൂടി പെട്ടി എടുത്ത് കൊണ്ട് വരുന്നാതായിരിക്കും നല്ലത്. അല്ലെങ്കിൽ നാളെ റിസപ്ഷൻ കൂടാൻ വീട്ടിൽ നിന്ന് ആരേലും വരുവല്ലോ! അവരോട് എടുത്ത് വയ്ക്കാൻ പറയാം. ഇപ്പോൾ മോൾ ചെന്ന് ഭർത്താവിന്റെ മുറിയിൽ വിശ്രമിക്ക്. ഇത് സേതു മാധവന്റെ മുറിയാണ്."
അവന്റെ ശബ്ദം ഉറച്ചതായിരുന്നു.
എന്നിട്ടും അവൾ ഭയപ്പെട്ടില്ല.
സേതുവിന്റെ ശബ്ദം ഉയരുന്നത് മനസ്സിലാക്കി അച്ഛനും അമ്മയും പേടിച്ചു മുകളിൽ എത്തി.
"വീട് അനിയന് ഉള്ളതാണ് എന്നല്ലേ പെണ്ണ് കാണാൻ വന്നപ്പോൾ ആന്റി പറഞ്ഞത്! എന്നിട്ട് ഇവിടെ എനിക്ക് ഏത് മുറി വേണമെന്ന് തിരഞ്ഞെടുക്കാൻ പോലുമുള്ള അവകാശമില്ലേ! എനിക്ക് അറ്റാച്ചട് ബാത്രൂം വേണം. ഈ മുറി എനിക്ക് ഇഷ്ട്ടപ്പെട്ടു. എനിക്ക് ഇത് മതി.
ഇയാളോട് വേറെ എവിടേലും പോയി കിടക്കാൻ പറ."
അവളുടെ ശബ്ദം ഉയർന്നു.
ഗംഗാധരമേനോന് ദേഷ്യം ഇരച്ചു കയറി.
അനിയന് വീട് കിട്ടും എന്ന് പറഞ്ഞ ഭാര്യയെ ആദ്യം തല്ലണം. അയാൾ അവരെ നോക്കി പല്ല് കടിച്ചു.
പക്ഷെ ആ വീട്ടിലെ പുരുഷൻമാർ ആരും തന്നെ ഭാര്യമാരെ എന്നല്ല ഒരു പെണ്ണിനേയും തെറി വിളിക്കുകയോ തല്ലുകയോ ചെയ്തിരുന്നില്ല. അത് അവരുടെ മര്യാദ എന്ന് മനസ്സിലാക്കിയാൽ നന്ന്.
അപ്പൊ അനിയാനാണ് വീട് എന്ന് അറിഞ്ഞതിന്റെ തുള്ളൽ ആണ് ഈ കാണുന്നത്. സേതുവിന് കാര്യങ്ങളുടെ കിടപ്പ് വശം മനസിലായി.
"സേതു എന്നാൽ ഞങ്ങളുടെ മുറിയിൽ കിടന്നോളു, ഞങ്ങൾ ശ്രീജിത്തിന്റെ മുറിയിൽ കിടക്കാം"
അമ്മ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള പുറപ്പാടിലാണ്.
ശാരദ കുറച്ച് പൊങ്ങച്ചം കാണിക്കാൻ വേണ്ടിയാണ് അനു തന്നെ മതി എന്ന് പറഞ്ഞത്. പക്ഷെ ഇതിപ്പോൾ ഇതുപോലെ ഒരു പാമ്പിനെയാണ് വീട്ടിൽ വിളിച്ചു കയറ്റിയത് എന്ന് അവർ ഓർത്തില്ല.
"നടക്കില്ല അമ്മേ!
ഇത് എന്റെ മുറിയാണ്. വീട് വച്ചപ്പോൾ മേളിൽ രണ്ട് മുറി എടുത്ത് ഇട്ടു എന്നല്ലാതെ എന്റെ മുറിക്ക് വേണ്ടി ആരും ഒന്നും ചെയ്തിട്ടില്ല. അച്ഛന്റേം അമ്മയുടേം വിയർപ്പ് കൊണ്ട് എന്റെ ആഗ്രഹം പൂർത്തീകരിക്കാൻ ഞാൻ ഇട്ട് വാശി പിടിച്ചിട്ടുമില്ല. അത് ശ്രീജിത്തിനിട്ട് ഒരു കൊട്ടായിരുന്നു.
ആ മുറി ഞാൻ വിയർത്തുണ്ടാക്കിയതാണ്. അതിൽ കിടക്കുന്ന കട്ടിലും, അലമാരയും ഉൾപ്പെടെ എല്ലാം ഞാൻ എന്റെ ആഗ്രഹത്തിന് ഒത്ത് പണിയിപ്പിച്ച് എടുത്തതാണ്. ഒന്നും രണ്ടും അല്ല ആറു ലക്ഷം രൂപ മുടക്കിയാണ് ഞാൻ ഈ മുറിയുടെ ഇന്റീരിയർ ചെയ്തേക്കുന്നത്.
എന്റെ മുറിയിൽ നിന്ന് ഇറങ്ങാൻ എനിക്ക് സൗകര്യം ഇല്ല. മര്യാദക്ക് ചോദിച്ചിരുന്നേൽ ഞാൻ കൊടുത്തേനെ.
പക്ഷെ ഇത് ഇവളുടെ അഹങ്കാരമാണ്.
ഇവളുടെ വീടും പറമ്പും നമ്മൾ പോയി കണ്ടതല്ലേ! തേപ്പ് പോലും കഴിയാത്ത മതിലിനകത്ത് കിടന്നവൾക്ക് ഇപ്പോൾ കണ്ണ് മഞ്ഞളിച്ചപ്പോൾ എല്ലാം കൂടി ഒറ്റയ്ക്ക് വിഴുങ്ങണം. അതിവിടെ നടക്കില്ല"
സേതുവിന് ദേഷ്യം സഹിക്കാനായില്ല.
ഗംഗാധരൻ സേതുവിനോപ്പം ആന്നെന്നു കണ്ടതും ശാരദ അഭിപ്രായം പറഞ്ഞില്ല.
എല്ലാവരും തന്നെയാണ് പ്രശ്നക്കാരിയായി ചിത്രീകരിക്കുന്നത് കണ്ടതും അനു കൂടുതൽ പ്രകോപിതയായി. പക്ഷെ ശ്രീജിത്ത് പിന്നെ അവിടെ നിന്നില്ല. അവൻ സ്വന്തം മുറിയിലേക്ക് ദേഷ്യത്തോടെ നടന്നു.
മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അനു അവന് പിന്നാലെ പോയി.
അമ്മയും അച്ഛനും പരസ്പരം ഉറ്റു നോക്കുകയാണ്. പെണ്ണിന് എന്തെങ്കിലും കുഴപ്പം ഉണ്ടായിരിക്കുമോ?
വന്ന അന്ന് തന്നെ ഇങ്ങനെ ഓക്കേ കാണിക്കണം എങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകില്ലേ! പഠിച്ച പെണ്ണല്ലേ? നീ
അവളുടെ വീട്ടിലേക്ക് വിളിക്ക്. കാര്യം എന്താണെന്ന് അന്വേഷിക്കണം.
"പെണ്ണിന് അല്ല കുഴപ്പം അവളുടെ തന്തയ്ക്ക് ആണ് കുഴപ്പം.
അവളുടെ അമ്മയുടെ വളർത്തു ദോഷം ആണ്. അവളുടെ ഒരു കുലസ്ത്രീ കളിക്കൽ................
കല്യാണത്തിന് മുൻപ് ഭർത്താവിന്റെ വീട് കണ്ടാൽ ദൈവകോപം കിട്ടുമെന്ന പറഞ്ഞ ടീമാണ്, വന്ന അന്ന് തന്നെ നാട്ടുകാരേം വീട്ടുകാരേം വെറുപ്പിച്ചു രണ്ട് കഷ്ണങ്ങൾ ആക്കിയത്. ഇത് ഇവിടം കൊണ്ടൊന്നും തീരില്ല. അമ്മ അനുഭവിക്കാൻ കിടക്കുന്നതെഉള്ളു.
തുടരും ❤️
------------------------------------------------------------
ഞാൻ കണ്ടിട്ടുള്ള സ്ത്രീ ജീവിതങ്ങൾ ആണ് ഞാൻ കഥയായി പകർത്തുന്നത്. നിലവിലുള്ള കഥ പൂർത്തിയായതിന് ശേഷം ചെമ്പകശ്ശേരി പോലുള്ള ഒരു കഥ എഴുതുന്നുണ്ട്. പണിപ്പുരയിൽ ആണ്.
#📔 കഥ #kadhakal #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്
ഇന്നലെ സ്റ്റിക്കർ നൽകിയ രണ്ട് പേർക്കും നന്ദി.
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ