#🤩 എന്റെ ആദ്യ പോസ്റ്റ് Part 1
" വേ.. വേണ്ട എനിക്ക്.. എനിക്ക് ഈ കല്യാണം വേ... വേണ്ട ചെറിയമ്മേ. എ.. എനിക്ക് അയാളെ പേ.... പേടിയാ. " ചെറിയ പേടിയോടെ ആണെങ്കിലും അവൾ എങ്ങനെ ഒക്കെയോ പറഞ്ഞു.
" എന്ത് പറഞ്ഞെടി അസത്തെ നീ " എന്നും ചോദിച്ചു അവർ അവളുടെ മുഖത്തു ആഞ്ഞ് തല്ലി.
അടിയുടെ അഖദത്തിൽ അവൾ നിലത്തേക്ക് വീണു. അടിയുടെ വേദന കൊണ്ടോ മനസ്സിലെ നീറ്റൽ കൊണ്ടോ അവളുടെ കണ്ണ് നിറഞ്ഞ് ഒഴികികൊണ്ട് ഇരുന്നു.
" എ.. എനിക്ക് അ... അയാളെ ഇഷ്ട.. ഇഷ്ടല്ല ചെറിയമ്മേ പേ.. പേടിയാ എനിക്ക് അയാളെ. ഞാ... ഞാൻ ഇവിടെ ചെറിയമ്മ പറയണ എ... എല്ലാ ജോലിയും ചെയ്ത് ജീവി... ജീവിച്ചോളാം. എന്നെ അയാ.. അയാൾക്ക് കൊടുക്കല്ലേ ചെറിയമ്മേ. "
ആ പാവം പെണ്ണ് അത്രയും നിസ്സഹായതോടെ അവരോട് കെഞ്ചി കണ്ണീർ എന്നിട്ട് ഒരു തടവില്ലാതെ അവളുടെ കണ്ണിൽ നിന്ന് ഒഴുകി കൊണ്ട് ഇരുന്നു.
" അതിന് നിന്റെ ഇഷ്ടം ഇവിടെ ആർക്ക് വേണം. ഈ വരുന്ന ഞായറാഴ്ച നിന്റെയും അവന്റെയും കല്യാണം ആണ് ഞങ്ങൾ അത് അങ്ങ് ഒറപ്പിച്ചു. ഞങ്ങൾ എന്ന് പറഞ്ഞ ഞാനും നിന്റെ തന്തയും. അവൻ പിന്നെ പൊന്ന് ഒന്നും വേണ്ട നിന്നെ മാത്രം മതി എന്നാ പറഞ്ഞെ. അത് ഇനി വളർത്താൻ ആണോ കൊല്ലാൻ ആണോ എന്ന് ആർക്ക് അറിയാം. ഏതായാലും അത് എനിക്ക് ലാഭം തന്നെയാ. "
അത് കേട്ടതും അവളുടെ ഹൃദയം ഒരു നിമിഷം മിടിക്കാൻ മറന്ന് പോയി ' അച്ഛനും....അച്ഛനും എന്നെ വേണ്ടേ അതാണോ അയാളെ പോലെ ഒരാൾക്ക് എന്നെ കൊടുക്കുന്നെ. ' അവൾ നിസ്സഹായതയോടെ കണ്ണീർ വാർത്തു. അച്ഛനും കൂടി അറിഞ്ഞിട്ടാ എന്ന് മാത്രമേ അവൾ കേട്ടുള്ളു. അല്ലെങ്കിൽ അത് കേൾക്കാനുള്ള ത്രാണിയെ ആ പെണ്ണിന് ഉണ്ടായിരുന്നുള്ളു.
" ഡീ മതി നീ ഇരുന്ന് പൂങ്കണ്ണീർ ഒഴുക്കിയത് നീ ഇനി എത്ര ഒക്കെ കണ്ണീർ ഒഴുക്കിയാലും ഈ കല്യാണം നടക്കും അല്ലെങ്കിൽ ഈ സരസ്വതി അത് നടത്തിക്കും. എണീറ്റ് പോയി വല്ലതും വെച്ചുണ്ടാക്കാൻ നോക്ക്. സമയത്ത് ആഹാരം റെഡി ആയില്ല എങ്കിൽ അറിയാലോ ഇന്ന് നിനക് ഒരു തുള്ളി വെള്ളം പോലും തരില്ല. " അവർ അതും പറഞ്ഞ് അവളെ കാല് വെച്ച് തട്ടി.
പെട്ടന്ന് അവൾ ഒന്ന് ഞെട്ടി. അവൾ കണ്ണീർ തുടച്ച് പതിയെ അവിടുന്ന് എണീറ്റ് അടുക്കളയിലേക് പോയി.
അവൾ പോകുന്നതും നോക്കി നിന്ന അവർ തിരിഞ്ഞതും അടുക്കളയിലേക്ക് പോയവളെ തന്നെ വല്ലാത്ത ഭാവത്തിൽ നോക്കുന്ന തന്റെ മകളായ ലക്ഷ്മിയെ ആണ് കാണുന്നെ. അത് കണ്ടതും അവർ പതിയെ അവളുടെ അടുത്തേക്ക് നടന്ന് അവളുടെ കയ്യിൽ പിടിച്ചു.
അതുവരെ അടുക്കള വഴിയിൽ നോക്കി നിന്നവൾ കയ്യിൽ സ്പർശനം അറിഞ്ഞതും
അവൾ തല ചെരിച്ച് അടുത്ത് നോക്കുന്ന അമ്മയെ നോക്കി.
" നീ വിഷമിക്കണ്ട മോളെ ലെച്ചു കൂടി പോയ ഒരു ആഴ്ച അത് കഴിഞ്ഞ അവൾ അവന്റെ കാല്ച്ചുവട്ടില്ല അതോടെ തീരും അവളുടെ സൗന്ദര്യവും പഠിപ്പും ആട്ടവും. "
ശെരിയാ അമ്മ പറഞ്ഞത് ഏതൊരാളും നോക്കിനിന്നു പോകുന്ന സൗന്ദര്യമാണ് അവൾക്ക് അത് തന്നെയാണ് എനിക്ക് അവളോട് ഉള്ള വെറുപ്പും. താനും അവളും ഒരേ വയസ് ആണെങ്കിലും 7 മാസത്തിന് മൂത്തത് താന് ആണ്. താൻ ഇനി എത്ര കെട്ടി ഒരുങ്ങി പോയാലും എല്ലാർക്കും പുകഴ്ത്തൽ അവളുടെ സൗന്ദര്യം മാത്രം. താൻ ഒരു കോമാളി പോലെ അവൾക്ക് മുന്നിൽ. അത് ഇല്ലാത്തവന അവൾ ചെറുത് ആയിരുന്നപ്പോഴേ അടുക്കളയിൽ കേറ്റാൻ അമ്മയോട് വാശി പിടിച്ചതും, ഗ്യാസ് ഉണ്ടായിട്ടും അവളെ കൊണ്ട് അടുപ്പ് മാത്രം ഉപയോഗിക്കാൻ അമ്മയെ കൊണ്ട് പറയിപ്പിച്ചതും. നാശം!! എന്നിട്ടും ഒരു മാറ്റവും ഇല്ല.
പഠിപ്പിലും അതെ 12 ത്തിൽ സ്കൂൾ ടോപ്പർ ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോഴേ അവളുടെ പിന്നാലെ ആണുപിള്ളേർ പ്രേമം പറഞ്ഞ് നടക്കുന്നത് കൊണ്ട് അതും ഒരു കാരണം ആക്കി ആ പേരും പറഞ്ഞ് അന്നേ അവൾക്ക് ഒരുപാട് അടി അച്ഛന്റെന്ന് വേടിച്ച് കൊടുത്തിട്ട് ഉണ്ട് താനും. പിന്നെ കോളേജിൽ ചേരാൻ മാർക്ക് ഉള്ളത് കൊണ്ട് അലോട്മെന്റ് വഴി അഡ്മിഷൻ കിട്ടിയത് കൊണ്ട് അത് ഒന്നും തടയാൻ കഴിഞ്ഞില്ല, അതുകൊണ്ട് തന്നെ അച്ഛനോട് വാശി പിടിച്ചു അതെ കോളേജിൽ തന്നെ ചേർന്ന്.
എന്നാൽ കോളേജിൽ കേറി രണ്ടു മാസം തികയും മുന്നേ തന്നെ കോളേജിലെ സീനിയർ ചേട്ടനും ചെയർമാനും ആയ അഭിഷേക് വന്ന് അവളോട് ഇഷ്ടം പറഞ്ഞപ്പോഴാ താൻ അവളെ കൂടുതൽ വെറുത്തത്. കാരണം കോളേജിലെ തന്നെ അത്യാവിശം ചുള്ളൻ ആണ് ഈ അഭിഷേക്. ഒരു ചോക്ലേറ്റ് ബോയ് താൻ ഉൾപ്പടെ ഒട്ടേറെ പേര് അവനോട് ഇഷ്ടം തോന്നിയിട്ടുണ്ട്. എന്നിട്ടോ അവനും വേണ്ടത് ഈ നാശത്തിനെ. അത് അന്ന് തന്നെ വീട്ടിൽ പറഞ്ഞ് അവളും അവനും പ്രേമത്തിലാ ഇവൾ കോളേജിൽ പോകുന്നതേ അവനെ കാണാനാ എന്നൊക്കെ പറഞ്ഞ് അവളുടെ പഠിപ്പ് പൂർണമായി നിർത്തിച്ചു.
അപ്പോഴതാ എവിടുന്നോ ഒരു മാഷ് പൊട്ടി മുളച്ചു വന്ന് അവളെ നടയിൽ നൃത്തം ചെയ്യിക്കണം പോലും. അന്ന് ആകുന്നതും അത് തടയാൻ ശ്രെമിച്ചതാ പക്ഷെ അമ്പല കമ്മിറ്റികാരും കൂടെ അതിൽ ഉൾപ്പെട്ടതോട് കൂടി അത് തടുക്കാൻ ആയില്ല. അതിൽ പിന്നെ നാട്ടുകാർക്ക് എല്ലാത്തിനും ഒരു ഗൗരി. സ്കൂൾ കാലഘട്ടം വരെ അവൾ നൃത്തം പഠിച്ചിട്ടുണ്ട് അന്ന് അതിനെ ഒരുപാട് പുച്ഛിച്ചു എങ്കിലും പിന്നീട് അവളുടെ നൃത്തം കണ്ടപ്പോ അസൂയ ആണ് തോന്നിയത്. ഹാ എന്തായാലും ഈ കല്യാണം കഴിയുന്നത്തോട് കൂടി അവളുടെ ജീവിതം നരകം ആയിക്കോളും. അവൾ നരകിക്കണം എനിക്കും അതാ വേണ്ടത്.
" നീ ഞാൻ പറയണത് വല്ലോം കേൾക്കുന്നുണ്ടോ. " സരസ്വതി
അതുവരെ എന്തോ ചിന്തയിൽ മുഴുകിയിരുന്ന ലക്ഷ്മി അമ്മ തട്ടി വിളിച്ചതും സ്വബോധത്തിൽ വന്നു.
" ഇ.... ഇല്ല അമ്മേ എന്താ പറഞ്ഞെ " : ലെച്ചു
" അല്ല അവൾക്ക് കല്യാണത്തിന് ഉടുക്കാൻ സാരീ വെടിക്കണ്ടേയ് " : സരസ്വതി
" എന്തിന് ഇനി കെട്ടി ഒരുക്കി കൊണ്ട് പോവാതെന്റെ കുറവ് കൂടിയേ ഉള്ളു. അമ്മേടെ ഏതേലും പഴയ സാരീ കൊടുത്ത മതി. " : ലെച്ചു
" അതല്ല മോളെ, അവളെ അങ്ങനെ കൊണ്ട് പോയ നാട്ടുകാർ സതീഷ് ഏട്ടനെ അല്ലെ പറയു. എന്തായാലും സ്വർണം ഒന്നും എടുക്കുന്നില്ല പിന്നെ അവളുടെ അമ്മേടെ സ്വർണം എന്തായാലും ഞാൻ കൊടുക്കാൻ ഉദ്ദേശിച്ചിട്ടും ഇല്ല. അപ്പൊ പിന്നെ സാരീ എങ്കിലും വേണ്ടേ എന്നാ " : സരസ്വതി
അത് കേട്ടതും ലെച്ചു എന്തോ ആലോചിച്ചിട്ട് പിന്നെ പറഞ്ഞു
" ഹ്മ്മ് എന്തായാലും കൊറഞ്ഞത് വല്ലോം വെടിക്കാം. സുഗായിട്ട് ജീവിക്കാൻ ഒന്നും അല്ലല്ലോ പോണേ "
അതും പറഞ്ഞ് അവൾ മുകൾ നിലയിൽ ഉള്ള അവളുടെ മുറിയിലേക് ഉള്ള സ്റ്റെയർ കേറാൻ ഒരുങ്ങി. പെട്ടന്ന് എന്തോ ഓർത്ത പോലെ അവൾ തിരിഞ്ഞ് അമ്മയെ നോക്കി.
" അവനെ പറ്റി അന്വേഷിച്ചോ കുടുംബവോ മറ്റോ ഉണ്ടോ അവൻ " : ലെച്ചു
" അതൊക്കെ ആ കവലിയിലെ കട നടത്തുന്ന രാഗവാനെ കൊണ്ട് അന്വേഷിപ്പിച്ച്. അവൻ അങ്ങനെ കുടുംബവോ ബന്ധവോ ഉള്ളത് ഒന്നും അല്ലെന്ന അയാൾ പറയുന്നേ. ഓരോ സ്ഥലത്ത് ചെന്ന് ഓരോ പ്രശ്നം ആകുമ്പോ അടുത്ത സ്ഥലത്തേക്ക് പോകും ഇത് തന്ന അവന്റെ സ്ഥിരം പണി എന്ന് " : സരസ്വതി
" ആ താടീം മുടിയും ഇല്ലച്ച അവനെ കാണാൻ ചന്തം ഒക്കെ ഉണ്ട്. അല്ല താടീം മുടിയും പോലും അവൻ ഒരു അഴക് തന്നെയാ. പിന്നെ അവന്റെ കയ്യിലിരുപ്പ് അത്ര നല്ലത് ഇല്ലാത്തോണ്ടാ എനിക്ക് സമാധാനം. " അവന്റെ ഭംഗി മനസ്സിൽ കണ്ട് ലെച്ചു പറഞ്ഞു.
" ഹാ നീ സമാധാനിക്ക് മോളെ എങ്ങുന്നോ വന്ന ഒരുത്തൻ, ഭംഗി മാത്രം നോക്കിയിട്ട് എന്താ കാര്യം കള്ളും, കഞ്ചാവും, കുത്തും കേസും അല്ലെ അവന്റെ സ്ഥിരം പണി. പിന്നെ ഇവളെ കെട്ടുന്നത് തന്നെ അവന്റെ ആവിശ്യത്തിന് ആരിക്കും അത് കഴിഞ്ഞ് അവൻ അവളെ വെച്ച ലാഭം ഉണ്ടാക്കിക്കോളും. പിന്നെ ഈ കല്യാണം കൊണ്ട് നമ്മൾക്കും ലാഭം ഉണ്ടാകും. "
എന്തോ ഓർത്തു കൊണ്ട് അവർ പറഞ്ഞതും ലെച്ചുന്റെ നെറ്റി ചുളിഞ്ഞു.
" എന്ത് ലാഭം? " : ലെച്ചു
" അതൊന്നും ആയില്ല സതീഷേട്ടൻ അതിനെ കുറച്ച് സംസാരിക്കാൻ പോയേക്കുവാ വരുമ്പോ അറിയാം. അത് ഒന്ന് ഉറപ്പായിട്ട് മോളോട് അമ്മ പറയാം. ഇനി ലാഭം കിട്ടിയില്ലേലും ആ നാശം ഏങ്ങനെ എങ്കിലും നരകിക്കണത് കണ്ട മതി എനിക്ക് " : സരസ്വതി പല്ലിറുമി
അത് കേട്ടതും ഒന്നും പുഞ്ചിച്ചുകൊണ്ട് ലെച്ചു അവളുടെ മുറിയിലേക് പോയി.
ഇതേ സമയം തന്റെ വിധി ഓർത്ത് കണ്ണീരോടെ അടുക്കള പണിയിലാണ് ഗൗരി.
അയാളും ആയിട്ട് ഉള്ള കല്യാണത്തെക്കാൾ അവൾക്ക് വേദനിച്ചത് അച്ഛനും ഇതിന് കൂട്ട് നിൽക്കുന്നു എന്ന് ഓർക്കുമ്പോഴാ. ഒന്നും ഇല്ലേലും താനും അച്ഛന്റെ മകൾ അല്ലെ തന്റെ സമ്മതം പോലും ചോദിച്ചില്ലല്ലോ.
ഇനി താൻ പറഞ്ഞാൽ അച്ഛൻ ഈ കല്യാണം വേണ്ടന്ന് വെച്ചാലോ? അവളിൽ നേരിയ പ്രദീക്ഷ ഉണർന്നു.
അതും തീരുമാനിച്ച് അവൾ പെട്ടന്ന് ഉച്ചക്ക് ഉള്ളത് ഉണ്ടാക്കി അലക്കാൻ ഉള്ളത് അലക്കിയിട്ട് അവൾ കുളിക്കാൻ കേറി. ദിവസവും അലക്കുന്നത് ആണെങ്കിലും സരശ്വതിയുടെയും ലെച്ചുവിന്റെയും സതീശാന്റെയും എല്ലാം കൂടി ആകുമ്പോ ഒരു കൂട്ട് ഉണ്ടാകും. അതുകൊണ്ട് തന്നെ എന്നും അലക്കിയെഞ് ശേഷം ആയിരിക്കും അവൾ കുളിക്കാൻ കേറുക അല്ലേൽ പിന്നേം കളിക്കേണ്ടി വരും.
കുളിക്കുമ്പോഴും ഒക്കെ അവളുടെ ചിന്ത അച്ഛനോട് എങ്ങനെ പറയും എന്നതിൽ ആയിരുന്നു. പിന്നെ സമയം പോകുന്നു എന്ന് കണ്ട് പെട്ടന്ന് കുളിയും കഴിഞ്ഞ് ഇട്ട തുണി കഴുകാൻ ഉള്ള കൂട്ടത്തിൽ ഇട്ട് അവൾ ഇറങ്ങി.
അവൾ കുളിച് ഇറങ്ങുമ്പോ സതീശൻ വീട്ടിൽ എത്തിയിരുന്നു. അയാൾ സരസ്വതി ആയിട്ട് എന്തോ സംസാരിച്ച് ഇരിക്കുവാണ്. ആദ്യം ഒരു പരിഭ്രമിച്ഛ് എങ്കിലും ധൈര്യം വീണ്ട് അവൾ അങ്ങോട്ടേക്ക് നടന്ന്.
ഹാളിൽ എത്തിയപ്പോ അവളെക് മനസ്സിലായി തന്റെ കല്യാണ കാര്യം ആണ് ചർച്ച എന്ന്.
വീണ്ടും മുന്നോട്ട് പോയതും സതീശൻ പറയുന്ന കാര്യം കേട്ട് അവൾ സ്തംഭിച്ഛ് ഒരു അടി മുന്നോട്ട് വെക്കാൻ ആവാതെ തരിച്ച് നിന്നു.
തുടരും...
#പ്രണയം #viral #നോവൽ #നോവൽ #തുടർകഥ