കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ തീപിടുത്തം; അപകടം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്
💢⭕💢⭕💢⭕💢⭕
ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കൊല്ലം കരുനാഗപ്പള്ളിയിലെ നവഗ്രഹ എന്ന ഹോട്ടലിലാണ് അപകടം ഉണ്ടായത്. കരുനാഗപ്പള്ളി – ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ആണിത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തുകയും തീ അണക്കുകയും ആയിരുന്നു. ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം.
പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായതോടെ അടുക്കള പൂർണമായും കത്തി നശിച്ചു. ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.
അടുത്തിടെ കോഴിക്കോട് പന്നിയങ്കര ഓവർ ബ്രിഡ്ജിന് സമീപം തീപിടുത്തം ഉണ്ടായിരുന്നു. 3 കടകൾ തീപ്പിടുത്തത്തിൽ പൂർണ്ണമായി കത്തി നശിച്ചു. ബൈക്ക് വർക്ക് ഷോപ്പ്, ടൈലറിങ് ഷോപ്പ്, വുഡൻ ഫ്രെയിം ഷോപ്പ് എന്നിവയാണ് കത്തിയമർന്നത്. ബൈക്ക് വർക്ക് ഷോപ്പിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മീഞ്ചന്തയിൽ നിന്ന് 3 യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
💢⭕💢⭕💢⭕💢⭕
#ഫ്ലാഷ് ന്യൂസ് 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #NEWS TODAY💢💢💢 #കരുനാഗപ്പള്ളി