കോട്ടയത്ത് ദൃശ്യം മോഡൽ കൊലപാതകം: ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി; പ്രതി പിടിയില്‍
===========================================
കോട്ടയത്ത് ദൃശ്യം മോഡൽ കൊലപാതകം. അയർക്കുന്നം ഇളപ്പാനിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ബംഗാൾ സ്വദേശി സോണി അയർക്കുന്നം പൊലിസിൻ്റെ കസ്റ്റഡിയിൽ ആയി.
ഭാര്യയെ കൊലപ്പെടുത്തി നിർമാണം നടക്കുന്ന വീടിനുള്ളിൽ കുഴിച്ചിട്ടതായി പ്രതി മൊഴി നൽകി. ഭാര്യ അൽപ്പനയെ കാണാനില്ലെന്ന് കാണിച്ച് പ്രതി പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ ദ്വിഭാഷിയുടെ സഹായത്തോടെ പ്രതിയെ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.
#കോട്ടയം #ദൃശ്യം മോഡൽ💢⭕💢 #ഫ്ലാഷ് ന്യൂസ് 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #ക്രൈം വാർത്തകൾ