🦋❤MeMoRiEs oF LoVe❤🦋
1.9K views
ഒരമ്മ 12 വയസുള്ള കുഞ്ഞിനെ കാമുകനും ചേർന്ന് മർദിച്ച വാർത്ത കണ്ടപ്പോൾ ശെരിക്കും പുച്ഛം തോന്നി...വേദനയും.. കാമുകനെക്കാൾ importance മക്കൾക്കു കൊടുത്ത കാരണം കൊണ്ട് ഒരിക്കൽ പ്രണയം നഷ്ടപ്പെട്ട ഒരാൾ ആണ് ഞാൻ...അതിലെനിക്ക് അഭിമാനം ഉണ്ട് നിനക്ക് എന്നേക്കാൾ വലുത് നിന്റെ മക്കളാണ് എന്ന് പറഞ്ഞവനോട് bag പാക്ക് ചെയ്തു ഇറങ്ങിക്കോളാൻ പറയാൻ ധൈര്യം കാണിച്ചത് എനിക്ക് പ്രണയം വേണ്ടാത്തത് കൊണ്ടോ മക്കൾ മാത്രം മതി ജീവിക്കാൻ എന്നുള്ളത് കൊണ്ടോ ആയിരുന്നില്ല.... മക്കൾക്കു കൊടുത്തതിന്റെ ബാക്കി സ്നേഹം മാത്രമേ എന്റെ പക്കൽ ബാക്കിയുള്ളു എന്നതിനാലാണ്.... കാരണം അവർക്കു ഞാൻ മാത്രമേ ഉള്ളു... പക്ഷേ ബുദ്ധിയുള്ളവന് മനസ്സിലാവും പ്രണയം ഒരിക്കലും മക്കൾക്ക്‌ പങ്കിട്ടു കൊടുക്കേണ്ടി വരില്ല എന്ന്.... അതിന്റെ പേരിൽ ഒരു കുഞ്ഞിനേയും നോവിക്കേണ്ടി വരില്ലെന്നും.... സ്നേഹം പങ്കുവെയ്ക്കുമ്പോൾ ക്രൂരനാകുന്നവൻ മനുഷ്യനല്ല.... സ്വന്തം കുഞ്ഞു നൊന്തു കരയുമ്പോൾ വേദനിക്കാത്ത സ്ത്രീ അമ്മയും അല്ല... എന്റെ ജീവിതത്തിൽ വന്നവർ ആരും തന്നെ എന്റെ കുഞ്ഞുങ്ങളെ നോവിക്കാൻ ഞാൻ അനുവദിച്ചിട്ടില്ല.... ഇനി അനുവദിക്കുകയും ഇല്ല.... അതിന്റെ പേരിൽ പ്രണയമില്ലാതായാൽ അങ്ങനൊരു പ്രണയം വേണ്ടെന്നു വെയ്ക്കാൻ കഴിയണം... കാരണം സ്വാർത്ഥമായ പ്രണയത്തെക്കാൾ ഭീകരമായതൊന്നും തന്നെ ഭൂമിയിൽ ഇല്ല.... അതിന്റെ വേദന അനുഭവിക്കേണ്ടത് ഒന്നുമറിയാത്ത കുഞ്ഞുങ്ങളും അല്ല.... സ്നേഹത്തോടെ ഒരമ്മ....💝 #motiv #അഭിപ്രായം #amma #amma💓