ഫോളോ
AARSHA VIDYA SAMAJAM
@1520115704
213
പോസ്റ്റുകള്‍
227
ഫോളോവേഴ്സ്
AARSHA VIDYA SAMAJAM
602 കണ്ടവര്‍
ആർഷവിദ്യാസമാജം മുംബൈ സെൻ്റർ ഉദ്ഘാടനം (23/01/2026) #aarshavidyasamajam #mumbai
AARSHA VIDYA SAMAJAM
5.6K കണ്ടവര്‍
ഇന്ന് (12/01/2026) ശ്രീമദ് വിവേകാനന്ദജയന്തി (ദേശീയയുവജനദിനം)! (12/01/1863 - 04/07/1902) ആ മഹാത്മാവിന്റെ ജന്മദിനം രാഷ്ട്രം, ദേശീയ യുവജനദിനമായി ആചരിക്കുന്നു! “അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരേ” എന്ന വിഖ്യാതമായ അഭിസംബോധനയിലൂടെ ആരംഭിച്ച മാസ്മരികമായ പ്രസംഗത്തിലൂടെ മാനവഹൃദയത്തെ ആഴത്തിൽ സ്വാധീനിച്ച മഹാത്മാവായിരുന്നു സ്വാമി വിവേകാനന്ദൻ. പാശ്ചാത്യചിന്തയിൽ അപൂർവ്വമായ, വിശ്വസാഹോദര്യത്തിന്റെ പാഞ്ചജന്യമായിരുന്നു അന്നവിടെ മുഴങ്ങിയത്! കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്സ്പോസിയേഷന്റെ ഭാഗമായ ലോകമത മഹാസമ്മേളനത്തിലായിരുന്നു 1893-ൽ ചിക്കാഗോയിൽ സ്വാമിജി പ്രസംഗിച്ചത്. പത്രങ്ങളും മറ്റും വിവേകാനന്ദജിക്ക് നല്ല പ്രാധാന്യം കൊടുത്തായിരുന്നു വാർത്തകൾ പ്രസിദ്ധീകരിച്ചത്. അതായിരുന്നു അദ്ദേഹത്തിൻ്റെ പാശ്ചാത്യ ദിഗ്വിജയത്തിൻ്റെ തുടക്കം! തുടർന്ന് വിവേകാനന്ദജി മേളയിൽ പന്ത്രണ്ടോളം പ്രസംഗങ്ങൾ നടത്തി. 1894-ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. പിന്നീട്‌ ഇംഗ്ലണ്ടിലും അമേരിക്കയിലും ആയി അനേകം പ്രസംഗങ്ങളും പര്യടനങ്ങളും നടത്തി സനാതനധർമ്മത്തിന്റെ മഹത്ത്വം ലോകജനതയെ ബോധ്യപ്പെടുത്തി. “ഈശ്വരൻ ഉണ്ടോ? ഈശ്വരനെ കാണാൻ സാധിക്കുമോ? എങ്ങനെയാണത്‌ സാധിക്കുക? ജീവിതത്തിന്റെ ശരിയായ അർത്ഥമെന്ത്?”; മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു കുട്ടിക്കാലം മുതലേയുള്ള സ്വാമിജിയുടെ മനസ്‌. വളരെയധികം സന്യാസിമാരെയും പണ്ഡിതന്മാരെയുമെല്ലാം കണ്ടെങ്കിലും ആർക്കും അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. സന്യാസം സ്വീകരിക്കുന്നതിനുമുമ്പ് സ്വാമിജി നരേന്ദ്രൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അക്കാലത്ത്‌ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊ.ഹേസ്റ്റിയിൽ നിന്നായിരുന്നു വിദ്യാർത്ഥിയായ ശ്രീ നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന മഹായോഗി ശ്രീരാമകൃഷ്ണ പരമഹംസരെ കുറിച്ച്‌ അറിയുന്നത്‌. 1881-ൽ ഏതാനും ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ, ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ആളെ പോലെ, ശ്രീരാമകൃഷ്ണ പരമഹംസർ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഭാവി നിർണ്ണയിച്ചതായിരുന്നു ഈ ദിവ്യസമാഗമം. വെറുമൊരു കൂടിക്കാഴ്ചയായിരുന്നില്ല അതെന്നു ശ്രീരാമകൃഷ്ണ ദേവന്റെ വാക്കുകൾ തെളിയിക്കുന്നുണ്ട്. ‘നീ വരാൻ ഇത്ര താമസിച്ചതെന്തേ? എന്റെ ആത്മാനുഭവങ്ങളെ പങ്കുവെക്കാനും, എന്റെ മനസ്സിനെ തുറന്നു കാണിക്കാനും ഞാനെത്ര കാലമായി വെമ്പൽ കൊള്ളുന്നു.....!’ നരേന്ദ്രനെ ഏറെക്കാലമായി അലട്ടിയിരുന്ന ‘ഈശ്വരനെ കാണാൻ കഴിയുമോ?’ എന്ന ചോദ്യത്തിന്‌ ‘ആത്മാർത്ഥമായി ഈശ്വരദർശനത്തിന്‌ ആഗ്രഹിക്കുന്നവന്‌ മുമ്പിൽ ഈശ്വരൻ പ്രത്യക്ഷപ്പെടും’ എന്നായിരുന്നു ശ്രീരാമകൃഷ്ണപരമഹംസരുടെ മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ. തന്റെ ആത്മീയഗുരുവിനെയാണ്‌ ശ്രീരാമകൃഷ്ണദേവനിൽ അദ്ദേഹം കണ്ടത്‌. പരമഹംസരാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി. കൊൽക്കത്തയിലെ ഉത്തരഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്നകുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും ഇതിഹാസ പണ്ഡിതയുമായിരുന്ന ഭുവനേശ്വരിദേവിയുടെയും പത്ത് മക്കളിൽ ആറാമത്തെ സന്താനമായി 1863 ജനുവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെ, പൗഷമാസത്തിലെ കൃഷ്ണസപ്തമിയും അത്തം നക്ഷത്രവും കൂടിയ സമയത്താണ്, പിന്നീട് സ്വാമി വിവേകാനന്ദനായി മാറിയ ശ്രീ നരേന്ദ്രനാഥ് ദത്ത ജനിച്ചത്. സനാതനധർമ്മത്തിലെ ഏറ്റവും ഉയർന്ന ദർശനമായ വേദാന്തതത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ പ്രമുഖനായ വക്താവും ലോകത്തിലെമ്പാടും സ്വാധീനമുണ്ടാക്കിയ ആദ്ധ്യാത്മികഗുരുവുമായിരുന്നു ശ്രീമദ് വിവേകാനന്ദ സ്വാമികൾ. ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനും രാമകൃഷ്ണമഠം, രാമകൃഷ്ണമിഷൻ എന്നിവയുടെ സ്ഥാപകനുമാണ് സ്വാമിജി. ഭാരതത്തിൻ്റെ യുവത്വത്തെ തൊട്ടുണർത്താൻ ശ്രീമദ് വിവേകാനന്ദസ്വാമികളുടെ പ്രബോധനങ്ങൾ ഏറെ സഹായകമായിട്ടുണ്ട്. ആശയസമ്പുഷ്ടമായ പ്രസംഗങ്ങൾകൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾകൊണ്ടും ലോകത്തിലെമ്പാടും അനുയായികളെയും സനാതനധർമ്മ സന്ദേശവാഹകരെയും സൃഷ്ടിച്ചെടുക്കാൻ സ്വാമിജിക്ക് സാധിച്ചു. വിവേകാനന്ദസ്വാമികളുടെ നിസ്വാർത്ഥവും കർമ്മയോഗ രീതിയിലുള്ളതുമായ മഹനീയ പ്രവർത്തനങ്ങൾ ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുധർമ്മത്തിന്റെയും നവോത്ഥാനചരിത്രത്തിൽ പുതിയ അധ്യായങ്ങൾ വിളക്കിച്ചേർത്തു. സ്വാമിജി ഒരിക്കൽ പറയുകയുണ്ടായി: “എല്ലാവരുടെയും ജീവിതത്തിൽ സനാതനധർമ്മം കൊണ്ടുവരിക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം. പണ്ട് സാധാരണമായിരുന്നതുപോലെ നാട്ടിലുള്ള രാജാക്കന്മാരുടെ കൊട്ടാരങ്ങളിലും ഏറ്റവും ദരിദ്രരായ കൃഷിക്കാരുടെ കുടിലുകളിലും ഹിന്ദുധർമ്മം കടന്നുചെല്ലണം. നമ്മുടെ വംശത്തിന്റെ പൊതുവായുള്ള പൈതൃകസമ്പത്തായ, ജന്മാവകാശമായ ആർഷധർമ്മത്തെ ഓരോരുത്തരുടെയും പടിവാതിൽക്കൽ സൗജന്യമായി എത്തിക്കണം. ഈശ്വരദത്തമായ വായുവെപ്പോലെ ഭാരതത്തിൽ വൈദികധർമ്മത്തെ സുലഭവും സ്വതന്ത്രവുമാക്കണം. ഇതാണ് ഭാരതത്തിൽ നമുക്ക് ചെയ്യാനുള്ള യഥാർത്ഥ ജോലി. ഓരോ ഹൃദയത്തിലും ആര്യധർമ്മം എത്തുന്നതോടെ സർവ്വദുരിതങ്ങളും വെളിച്ചത്തെ കണ്ട ഇരുട്ടെന്നപോലെ അപ്രത്യക്ഷമാകുമന്നെനിക്കുറപ്പുണ്ട്.” ആ മഹാത്മാവിന്റെ ജയന്തി ദിനത്തിൽ, അദ്ദേഹം നൽകിയ ഈ ആഹ്വാനം അന്വർത്ഥമാക്കുവാൻ ആർഷവിദ്യാസമാജം അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കും എന്ന് പ്രതിജ്ഞ ചെയ്തുകൊള്ളുന്നു. ‘ധർമ്മോ രക്ഷതി രക്ഷിത:’ സ്നേഹാദരങ്ങളോടെ, ആർഷവിദ്യാസമാജം #സ്വാമി വിവേകാനന്ദൻ🙏 #aarshavidyasamajam #സ്വാമി വിവേകാനന്ദൻ #🔱 സനാതന ധർമ്മം 🕉️ #സനാതന സംസ്കാരം
AARSHA VIDYA SAMAJAM
5.2K കണ്ടവര്‍
മൂന്ന് ഉപാധികൾ (Conditions) ഉള്ള ആരെയും ശരിയായ പാതയിലേക്ക് എത്തിക്കുവാൻ ഈ പുസ്തകങ്ങൾക്ക് സാധിക്കും. 1.സാമാന്യബുദ്ധി 2. ചർച്ച ചെയ്യുവാനുള്ള സന്നദ്ധത 3. സത്യം നന്മ, പുരോഗതി എന്നീ മൂല്യങ്ങളുടെ പക്ഷത്ത് ഉറച്ചുനിൽക്കാനുളള ആർജവം പൊള്ളുന്ന ജീവിതാനുഭവങ്ങളും ശാസ്ത്രീയപഠനങ്ങളും സമന്വയിക്കുന്ന ഗ്രന്ഥങ്ങൾ! ഈ പുസ്തകങ്ങളിലെ ആശയങ്ങൾ, ഉദ്ധരണികൾ എന്നിവയ്ക്ക് ആധികാരിക സ്രോതസിൽ നിന്നുള്ള Reference സഹിതം നൽകിയിട്ടുണ്ട്. ഈ ധർമ്മസംരക്ഷണ യജ്ഞത്തിൽ പങ്കാളികളാകുവാൻ എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു! ഇപ്പോൾ ലഭ്യമായ പുസ്തകങ്ങൾ..!!! *Malayalam* 1."ഒരു പരാവർത്തനത്തിൻ്റെ കഥ" - ഒ. ശ്രുതി - Rs 150/- 2."പുനർജനി" - ശാന്തികൃഷ്ണ - Rs 170/- 3."ഞാൻ ആതിര" - എസ്.ആതിര - Rs 280/- 4."മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി" - Rs 300/- *English* 1. Story of a Reversion - O Sruthi - Rs 350/- 2. Reborn - Santhi Krishna - Rs 200/- 3. I, Athira... - Rs 390/- *Kannada* 1.Ondu Paravarthaneya Kathe - Rs 300/- 2. Punarjani - Rs 300/- 3. Naanu Athira - Rs 380/- *Marathi* 1. Katha Eka Pratyavartanachi - O Sruthi - Rs 300/- *Hindi* 1. Ek Pratyavartan Ki Kahaani - Rs 300/- 2. Mem Athira - Rs 450/- പുസ്തകങ്ങൾ ആവശ്യമുളളവർ ബന്ധപ്പെടുക..! For orders: https://wa.me/+917356613488/ ഓർഡർ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക Link 👇 https://www.arshaworld.org/avs/books/ To order Whatsapp : +917356613488 #malayalam #books #informative #Aacharya Sri Manoj ji #aarshavidyasamajam
AARSHA VIDYA SAMAJAM
838 കണ്ടവര്‍
തിരുവനന്തപുരം മെയർ ശ്രീ വി. വി രാജേഷ് ജി, ഡെപ്യൂട്ടി മെയർ ആശാനാഥ് ജി എന്നിവരെ ഇന്നലെ (05/01/2026) ആർഷവിദ്യാസമാജം പൂർണസമയപ്രചാരകർ നേരിൽ കണ്ട് ആശംസകൾ അറിയിച്ചു!! #തിരുവനന്തപുരം #മേയർ #VV Rajesh #aarshavidyasamajam
AARSHA VIDYA SAMAJAM
1.1K കണ്ടവര്‍
ഇന്ന്, ജനുവരി 5: ശ്രീ ശ്രീ പരമഹംസ യോഗാനന്ദജിയുടെ 133-ാം ജന്മവാർഷികദിനം! "ആരാണോ ഈശ്വരനെ ആത്മാർത്ഥമായി തേടുന്നത് അയാളാണ് ഏറ്റവും വലിയ ബുദ്ധിശാലി. ആരാണോ ഈശ്വരനെ കണ്ടെത്തുന്നത് അയാളാണ് ഏറ്റവും വലിയ വിജയി" - ശ്രീ പരമഹംസയോഗാനന്ദജി. പാശ്ചാത്യരാജ്യങ്ങളിൽ സനാതനധർമ്മത്തിന്റെ പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെ അദ്ധ്യാത്മികതയുടെ വിത്ത് വിതക്കുവാനുള്ള നിലം ഉഴുതു മറിക്കുകയായിരുന്നു ശ്രീമദ് വിവേകാനന്ദ സ്വാമികൾ ചെയ്തത് ! ആത്മീയവിത്തുകൾ വിതക്കുവാനുള്ള ദൗത്യം കൂടുതലായി നിർവ്വഹിച്ചത് ശ്രീ പരമഹംസ യോഗാനന്ദജിയായിരുന്നു !! പാശ്ചാത്യർ ഉൾപ്പടെയുള്ള നിരവധി സത്യാന്വേഷികൾക്ക് തന്റെ ആത്മകഥയായ "ഓട്ടോബയോഗ്രഫി ഓഫ് എ യോഗി" എന്ന വിഖ്യാതഗ്രന്ഥത്തിലൂടെ ദിവ്യമായ ക്രിയായോഗയുടെ അടിസ്ഥാനപാഠങ്ങൾ ബോധ്യപ്പെടുത്തിക്കൊടുത്ത ഋഷിശ്രേഷ്ഠനും മഹായോഗിയുമായിരുന്നു ശ്രീ പരമഹംസ യോഗാനന്ദജി. 1893 ജനുവരി അഞ്ചിന് ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ, ഒരു ബംഗാളി ക്ഷത്രിയകുടുംബത്തിലായിരുന്നു യോഗാനന്ദജി ജനിച്ചത്. മുകുന്ദലാൽ ഘോഷ് എന്നായിരുന്നു വീട്ടുകാർ നൽകിയ പേര്. അദ്ദേഹത്തിൻ്റെ പിതാവ് ഭഗവതീചരൺ ഘോഷും മാതാവ് ജ്ഞാനപ്രഭാദേവിയുമാണ്. ശ്രീ മുകുന്ദലാൽജി, ഭാരതീയ യോഗിവര്യന്മാരിൽ പ്രമുഖനായ ശ്രീ യുക്തേശ്വർഗിരി മഹാരാജിൻ്റെ ശിഷ്യനായി. അദ്ദേഹത്തിൽ നിന്നു യോഗദീക്ഷ നേടി പരമഹംസയോഗാനന്ദയെന്ന പേരിൽ ഈശ്വര- ഗുരു-ധർമ്മസേവനം ചെയ്ത് അന്താരാഷ്ട്ര പ്രശസ്തനായി. മനുഷ്യന്റെ ബോധസത്തയുടെ സൗന്ദര്യവും ശ്രേഷ്ഠതയും യഥാർത്ഥ ഈശ്വരീയതയും സാക്ഷാത്കരിക്കുവാനും തങ്ങളുടെ ജീവിതത്തിൽ അവ സ്പഷ്ടമായി പകർത്തുവാനും വിവിധ വർഗ്ഗ - വർണ്ണ- ഗോത്ര - മതവിശ്വാസികളായ ആളുകളെ ദേശഭേദമന്യേ സഹായിക്കുന്നതിന് അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവച്ചു! "God is realizable. You can know Him now through meditation" - ഇത് അദ്ദേഹത്തിൻ്റെ ഏറെ ശ്രദ്ധേയമായ ആഹ്വാനമായിരുന്നു. ഭാരതത്തിന്റെ പുരാതനധ്യാനയോഗമാർഗ്ഗമായ ക്രിയായോഗം ലോകം മുഴുവൻ പ്രചരിപ്പിക്കുക എന്നതായിരുന്നു യോഗാനന്ദജിയുടെ ദിവ്യദൗത്യമെന്ന് സദ്ഗുരുവായ ശ്രീ യുക്തേശ്വർജി പ്രവചിച്ചിരുന്നു! ബോസ്റ്റണിലെ ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് റിലീജിയസ് ലിബറൽസിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിക്കാനുള്ള ക്ഷണം സ്വീകരിച്ച്, 1920-ൽ യോഗാനന്ദജി അമേരിക്കയിലേക്ക് പോയി. ജനസഹസ്രങ്ങളെ ആകർഷിച്ച നിരവധി പ്രസംഗങ്ങളും അദ്ധ്യാത്മിക പ്രഭാഷണങ്ങളും ചെയ്യുന്നതിന് അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ ലഭിച്ചു. അനവധി ശിഷ്യരും അദ്ദേഹത്തിനുണ്ടായി. ലക്ഷക്കണക്കിന് അമേരിക്കക്കാരെ സനാതനധർമ്മപാതയിലേക്ക് നയിക്കുവാനും യോഗാനന്ദജിയ്ക്ക് സാധിച്ചു!! മഹാഗുരുപരമ്പരകളുടെയും, തന്റെയും ആശയാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനുവേണ്ടി "യോഗദ സത്സംഗ സൊസൈറ്റി ഓഫ് ഇന്ത്യ" (YSS) 1917-ൽ ഭാരതത്തിലും, "സെൽഫ് റിയലൈസേഷൻ ഫെല്ലോഷിപ്പ്" (SRF) 1920-ൽ അമേരിക്കയിലും യോഗാനന്ദജി സ്ഥാപിച്ചു. ഈ ആധ്യാത്മികപ്രസ്ഥാനങ്ങളിലൂടെ ഭാരതത്തിലും യൂറോപ്പിലും അമേരിക്കയിലും പ്രസംഗപര്യടനങ്ങൾ നടത്തിയും, യഥാർത്ഥ ധ്യാനകേന്ദ്രങ്ങൾ സ്ഥാപിച്ചും, അദ്ധ്യാത്മിക ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചും യോഗമാർഗ്ഗത്തിന്റെ ദർശനങ്ങളും ധ്യാനരീതിയും യോഗാനന്ദജി സാമാന്യജനത്തിനെ പരിചയപ്പെടുത്തി. നിരവധി അദ്ധ്യാത്മികകൃതികളുടെ രചയിതാവായ അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥം, സ്വന്തം ജീവിതകഥ തന്നെയാണ്. അതിൽ, 2000 വർഷമായി ഇപ്പോഴും ജീവിക്കുന്ന, മരണരഹിതനായ യോഗീശ്വരൻ ശ്രീ മഹാവതാർ ബാബാജി ഉൾപ്പടെയുള്ള തന്റെ ഗുരുപരമ്പരയുടെ ദർശനവും ജീവിതവുമെല്ലാം സ്വാഭാവികമായി ഉൾക്കൊള്ളിച്ചിരിക്കുന്നു! വിവിധഭാഷകളിൽ വിവർത്തനം ചെയ്തിട്ടുള്ള ഈ അദ്ധ്യാത്മികകൃതി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ ആഴത്തിൽ സ്വാധീനിച്ചു, ഇന്നും ആത്മീയതയിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നു!! വിശിഷ്ടവും അമൂല്യവുമായ ഈ പുസ്തകം "ഒരു യോഗിയുടെ ആത്മകഥ" എന്ന പേരിൽ മലയാളത്തിലും ലഭ്യമാണ്. 1952-ൽ ശ്രീ യോഗാനന്ദജി ലോസ് ആഞ്ചലസിലെ ആശ്രമത്തിൽ വച്ച് മഹാസമാധി പ്രാപിച്ചു! ലോസ് ആഞ്ചലസിലെ മോർച്ചറി ഡയറക്ടറായിരുന്ന ഹാരി.ടി. റോവ്, അമേരിക്കൻ സർക്കാറിന് അയച്ച റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു! "എന്റെ ഔദ്യോഗികജീവിതത്തിൽ അസാധാരണമായിരുന്ന നിരീക്ഷണമാണിത്. യോഗാനന്ദ മരണപ്പെട്ട ദിവസമായ 1952 മാർച്ച് 7-ാം തീയതി പുത്തനായിരുന്ന മൃതദേഹം അതേ പുതുമയോടെ 1952 മാർച്ച് 27-ാ തീയതിയും കാണപ്പെട്ടു!" അതായത്, മറ്റുള്ളവരെപ്പോലെ, ശ്രീ പരമഹംസ യോഗാനന്ദജിയുടെ മൃതശരീരത്തിൽ യാതൊരുവിധ ചീഞ്ഞഴുകലുകളും സംഭവിച്ചിരുന്നില്ല!! മഹായോഗിമാരുടെ അത്ഭുതങ്ങൾക്ക് ദേശകാലഭേദവുമില്ല! ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ മനോജ് ജിയുടെ പ്രധാന മൂന്ന് ആർഷഗുരുപരമ്പരകളിൽ ശ്രീ അഗസ്ത്യ മഹർഷി മുതലുള്ള ഗുരുക്കന്മാർ, ശ്രീ മഹാവതാർ ബാബാജി, ശ്രീ ലാഹിരി മഹാശയജി, ശ്രീ യുക്തേശ്വർ ജി, ശ്രീ പരമഹംസ യോഗാനന്ദജി തുടങ്ങി എണ്ണമറ്റ യോഗീശ്വരന്മാർ കണ്ണികളായ ഗുരുപരമ്പരയുമുണ്ട്! ശ്രീ യോഗാനന്ദജിയുടെ ജന്മദിനത്തിൽ ആ മഹാഗുരുവിന് ശതകോടി പ്രണാമങ്ങൾ 🙏🌹🕉️🌹🙏 ആർഷവിദ്യാസമാജം #guru #Aacharya Sri Manoj ji #aarshavidyasamajam
AARSHA VIDYA SAMAJAM
578 കണ്ടവര്‍
*"PART 5 ഈഴവർക്ക് ബുദ്ധമതമാണ് ഉചിതം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ടോ?" ആചാര്യശ്രീ മനോജ് ജിയുടെ മറുപടി* https://youtu.be/pjP7WI2J_j8?si=hKTq8Re_0iGgc4bS *സനാതനധർമ്മത്തെ ആക്ഷേപിക്കുന്നവർക്ക് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ ആർ മനോജ് ജിയുടെ മറുപടി: അഞ്ചാം ഭാഗം (10 min 10 sec)* "ഈഴവർക്ക് ബുദ്ധമതമാണ് ഉചിതം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ടോ?" "സനാതനധർമ്മത്തിൽ നിന്ന് ഉണ്ടായതാണോ ഹിന്ദുമതം?" ആർഷവിദ്യാസമാജം എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴ് മുതൽ എട്ട് വരെ മലയാളത്തിൽ സംഘടിപ്പിക്കുന്ന അദ്ധ്യാത്മികശാസ്ത്രം ഓൺലൈൻ ക്ലാസിൽ വിദ്യാർത്ഥികൾ ചോദിച്ച ചോദ്യങ്ങൾക്ക് ആചാര്യശ്രീ മനോജ് ജിയുടെ മറുപടിയിലെ പ്രസക്തഭാഗങ്ങൾ! #🔱 സനാതന ധർമ്മം 🕉️ #ശ്രീനാരായണഗുരു #ശ്രീനാരായണഗുരു🙏 #Aacharya Sri Manoj ji #aarshavidyasamajam
AARSHA VIDYA SAMAJAM
801 കണ്ടവര്‍
*Part 3 സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ ചിന്തകൾ ആദ്യം പ്രഖ്യാപിച്ചത് സനാതനധർമ്മം ! - ആചാര്യശ്രീ കെ.ആർ മനോജ് ജി* https://youtu.be/7CDUHTZsxww?si=6NOaethvAXwt3Rvt *സനാതനധർമ്മത്തെ ആക്ഷേപിക്കുന്നവർക്ക് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ ആർ മനോജ് ജി യുടെ മറുപടി: മൂന്നാം ഭാഗം (20 min)* സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, ജനാധിപത്യം തുടങ്ങിയ ആധുനിക മാനവികമൂല്യങ്ങൾ പാശ്ചാത്യലോകത്ത് രൂപപ്പെടുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപേ ഭാരതീയദർശനങ്ങൾ ഇവ പ്രഖ്യാപിച്ചിരുന്നുവെന്ന് ആചാര്യശ്രീ കെ.ആർ മനോജ് ജി വിശദമാക്കുന്നു. തെറ്റായ പ്രചാരണങ്ങളിൽ വീണുപോകാതെ നമ്മുടെ പൈതൃകത്തിന്റെ മഹത്വവും, പ്രായോഗികനിലപാടും വരും തലമുറയ്ക്ക് പകർന്നുനൽകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആർഷവിദ്യാസമാജം എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴ് മുതൽ എട്ട് വരെ മലയാളത്തിൽ സംഘടിപ്പിക്കുന്ന അദ്ധ്യാത്മികശാസ്ത്രം കോഴ്സിൻ്റെ 30/12/2025-ൽ നടന്ന ക്ലാസ്സിൽ നിന്നെടുത്ത പ്രസക്തമായ ഭാഗങ്ങളിൽ നിന്ന്!! #Aacharya Sri Manoj ji #aarshavidyasamajam #🔱 സനാതന ധർമ്മം 🕉️
AARSHA VIDYA SAMAJAM
755 കണ്ടവര്‍
*PART 2 സനാതനധർമ്മത്തെ "പകർച്ചവ്യാധി"യായി അധിക്ഷേപിക്കുന്നവരോട്!! - ആചാര്യശ്രീ കെ.ആർ മനോജ് ജി* https://youtu.be/_aYtF5OdDDM?si=_PAjAyli6FtkZ2yO *സനാതനധർമ്മത്തെ ആക്ഷേപിക്കുന്നവർക്ക് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ ശ്രീ കെ. ആർ. മനോജ് ജിയുടെ മറുപടി: രണ്ടാം ഭാഗം (5 min 27 sec)* സനാതനധർമ്മത്തിൻ്റെ അടിസ്ഥാന സിദ്ധാന്തങ്ങൾക്ക് വിരുദ്ധമായ പിൽക്കാലത്തുണ്ടായ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ചില പ്രമുഖ നേതാക്കളും മതപുരോഹിതരും ഹിന്ദുധർമ്മത്തിനെതിരെ ദുഷ്പ്രചരണങ്ങൾ നടത്തുന്നത്. അതേസമയം സെമിറ്റിക് മതഗ്രന്ഥങ്ങളിലെ മാനവവിരുദ്ധവും, സമാജവിരുദ്ധവുമായ ആശയങ്ങളെ വെള്ളപൂശാനും മതശക്തികളെ പ്രീണിപ്പിക്കാനും ആണ് ഇക്കൂട്ടർ ശ്രമിക്കുന്നത്! ആർഷവിദ്യാസമാജം എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴ് മുതൽ എട്ട് വരെ മലയാളത്തിൽ സംഘടിപ്പിക്കുന്ന അദ്ധ്യാത്മികശാസ്ത്രം കോഴ്സിൻ്റെ 30/12/2025-ൽ നടന്ന ക്ലാസ്സിൽ നിന്നെടുത്ത പ്രസക്തമായ ഭാഗങ്ങളിൽ നിന്ന്!! #class #🔱 സനാതന ധർമ്മം 🕉️ #Aacharya Sri Manoj ji #aarshavidyasamajam
See other profiles for amazing content