ഞാനന്ന് കുഞ്ഞാണ് ........! ഒരിക്കൽ ഒരു നാടോടി സ്ത്രീ കൈയിൽ ഒരു ഭാണ്ഡകെട്ടും, അരയിൽ ഒരു കൈ കുഞ്ഞുമായി വീട്ടിൽ കയറി വന്നു, അമ്മാ ...... എന്ന ഒറ്റ നീട്ടി വിളിയിൽ എൻ്റെ അമ്മ ഉമ്മറത്തെത്തി. ഒന്നും ചോദിക്കും മുന്നെ അമ്മ അവരോട് ചോദിച്ചു വിശക്കുന്നുണ്ടോ?! പിന്നെ ഞാൻ കാണുന്നത് ഭക്ഷണം കഴിക്കുന്ന അവരെയും , ഉമ്മറത്ത് കൈയും കൊട്ടി ചിരിച്ചിരിക്കുന്ന ആ കുഞ്ഞിനെയും ആണ്. അവർ എന്ത് ഭാഷയാണ് സംസാരിക്കുന്നത് എന്ന് അമ്മക്കോ എനിക്കോ പിടികിട്ടിയില്ല, പോകാൻ നേരം തൊഴുത് യാത്ര പറഞ്ഞ അവരെ യാത്രയാക്കിയത് വരെ ഓർമ്മയുണ്ട്. വിശപ്പിനും അത് മനസിലാക്കുന്നതിനും എന്ത് ഭാഷ ?!
ആ മനസിൻ്റ നൻമ കൊണ്ടാവാം ആ അമ്മ എൺപത്തഞ്ച് വയസിലും അല്ലലില്ലാതെ ഇന്നും ജീവിച്ചിരിപ്പുണ്ട്!!
റഹീമെ, സഖാവെ ഭാഷക്കതീതമായി നിങ്ങളെ ഇനിയും ഈ ലോകത്തിന് ആവശ്യമുണ്ട്! എല്ലാം തികഞ്ഞ നായ്ക്കൾ കുരക്കട്ടെ , ആർക്ക് ചേതം......! 😏
ലാൽ സലാം സഖാവെ❤️
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #❤ സ്നേഹം മാത്രം 🤗 #🔴cpim🔥 #💪🏻 സിപിഐഎം #dyfi