ഫോളോ
aathuzz❤️‍🩹
@comradeeeeeeeeee
3
പോസ്റ്റുകള്‍
1,274
ഫോളോവേഴ്സ്
aathuzz❤️‍🩹
1.6K കണ്ടവര്‍
6 മാസം
നിസ്വവർഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭം ആയ സഖാവിന് ആദരാജ്ഞലികൾ 🌹 കണ്ണേ കരളേ വി എസ്സേ... ❤️✊🏻 #വി എസ് അച്യുതാനന്ദന്‍ #trending #rip #communist #communist
aathuzz❤️‍🩹
1.2K കണ്ടവര്‍
6 മാസം
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #family stories #💞 നിനക്കായ് #💞 പ്രണയകഥകൾ #kadhakal ഇന്നാണ് ആ ദിവസം.. മാളവികയുടെ കല്യാണം..! Retired പ്രൊഫസർ ആയ രാജീവന്റെയും primary സ്കൂൾ ടീച്ചർ ആയ സുധർമ്മയുടെയും മകളാണ് മാളവിക രാജീവ്‌. മാളവിക ഒറ്റ മകളാണ് വീട്ടിൽ. "നീയിത് എന്തെടുക്കുവാണ് കൊച്ചേ.. മുഹൂർത്തതിന് നേരമായി നീയിവിടെ സ്വപ്നം കണ്ട് നിക്കുവാണോ..?" കല്യാണ പുടവയും കയ്യിൽ മുറുകെ പിടിച്ച് കണ്ണാടിക്ക് മുന്നിൽ ആലോചിച്ച് നിൽക്കുന്ന മാളവികയെ നോക്കി ഈർഷ്യയോടെ പറഞ്ഞുകൊണ്ട് സുധർമ്മ ഡ്രസ്സിങ് റൂമിലേക്ക് പാഞ്ഞുകയറി "തീരുമാനിച്ചതും ഉറപ്പിച്ചതുമെല്ലാം നിങ്ങൾ തന്നെയല്ലേ.. അപ്പൊ കെട്ടിച്ചുകൊടുക്കാൻ ഉള്ള വധുവിനെയും നിങ്ങൾ തന്നെ കണ്ടെത്തിക്കോ.. 😏" താല്പര്യമില്ലാത്ത കല്യാണത്തിന് പ്രേരിപ്പിച്ചതിന്റെ അമർഷം ഉള്ളിലൊതുക്കി മാളവിക പറഞ്ഞു. "നിന്റെ വാശി ജയിക്കാൻ ഞങ്ങളെ ഇത്രയും ആളുകളുടെ മുൻപിൽ തല കുനിച്ച് നിർത്താൻ ആണ് നിന്റെ ഉദ്ദേശമെങ്കിൽ പിന്നീട് എന്നെയും അപ്പയെയും ജീവനോടെ കാണാം എന്ന് നീ കരുതേണ്ട മാളു.." കയ്യിൽ ഇരുന്ന ആഭരണങ്ങളും ഒരു കർച്ചീഫും മാളവികയുടെ കയ്യിൽ വെച്ച് കൊടുത്ത് രൂക്ഷമായി അവളെ നോക്കിക്കൊണ്ട് അവർ പുറത്തേക്ക് ഇറങ്ങി..! എന്ത് ചെയ്യണം എന്ന് അറിയാതെ കണ്ണാടിയിലേക്ക് നോക്കി നിന്ന അവളുടെ കണ്ണുകൾ ഈറനണിഞ്ഞു..അത് കർച്ചീഫ് കൊണ്ട് തുടച്ച് മാറ്റിയ ശേഷം അവൾ ആഭരണങ്ങളും പുടവയും ആയി ബ്യൂട്ടീഷ്യന്റെ അടുത്ത് ഇരുന്നു. കല്യാണത്തിന് മുഹൂർത്തം ആയി.. സർവ്വാഭരണ വിഭൂഷിതയായി പട്ട് പുടവയും ചുറ്റി ഒരു മഹാലക്ഷ്മിയേ പോലെ അവൾ മണ്ഡപത്തിലേക്ക് നടന്ന് അടുത്തു. മണ്ഡപത്തിലേക്ക് നടന്ന അവൾ കണ്ടത് എല്ലാവരുടെയും അനുഗ്രഹം വാങ്ങിക്കൊണ്ട് മണ്ഡപത്തിലേക്ക് കയറി ഇരിക്കുന്ന തന്റെ വരനെ ആണ്. ടൗണിൽ അത്യാവശ്യം പിടിപാട് ഉള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ആളാണ് മാധവന്റെയും മായയുടെയും മകൻ ആയ രഞ്ജിത്ത്. മാളവികയുടെ മുറച്ചെക്കൻ ആണ് പുള്ളി.. താലപ്പൊലിയുമായി വന്ന പെൺകുട്ടികൾ മാളവികയെ കൂട്ടി മണ്ഡപത്തിലേക്ക് കയറി. വേദിയിൽ ഇരിക്കുന്നവർക്ക് അഭിമുഖമായി നിന്ന് ഇരുകയ്കളും കൂപ്പി പ്രാർത്ഥിച്ചു. ശേഷം അനുഗ്രഹം വാങ്ങി മണ്ഡപത്തിൽ ഇരുന്നു. കല്യാണ കച്ചേരി ആരംഭിച്ചു.. രഞ്ജിത്ത് മാളവികയുടെ കഴുത്തിൽ താലി കെട്ടി.. ശേഷം താമരമൊട്ട് മാല പരസ്പരം ചാർത്തി. രഞ്ജിത്ത് അൽപ്പം സിന്ദൂരം കയ്യിലെടുത്ത് മാളവികയുടെ നെറുകയിൽ ചാർത്തി.. എല്ലാം മംഗളമായി നടന്നു.. 🙌🏻 എന്നാൽ അപ്പോഴൊന്നും മാളുവിന്റെ മുഖം തെളിഞ്ഞിരുന്നില്ല.. അവൾ മനസ്സിൽ വീട്ടുകാരെയും ഇഷ്ട്ടം അല്ലാത്ത കല്യാണത്തിന് സമ്മതിച്ച രഞ്ജിത്തിനെയും വെറുപ്പോടെ ഓർത്തു. എന്നാൽ രഞ്ജിത്ത് വളരെ സന്തോഷവാനായിരുന്നു.. സദ്യ കഴിഞ്ഞു ഫോട്ടോഷോട്ടും നടത്തി അവർ രഞ്ജിത്തിന്റെ വീട്ടിലേക്ക് കാറിൽ യാത്ര ആരംഭിച്ചു.. എന്നാൽ മാളു ഇതെല്ലാം താല്പര്യം ഇല്ലായ്മയോടെ ആണ് ചെയ്തത് എന്ന് അവന് മനസ്സിലായില്ല...! ബാക്കി വേണോ..? ഇഷ്ടപ്പെട്ടാൽ റിവ്യൂ തരണേ.. 😊❤️‍🩹
See other profiles for amazing content