ഫോളോ
Jayaram
@jayaar
1,177
പോസ്റ്റുകള്‍
1,319
ഫോളോവേഴ്സ്
Jayaram
539 കണ്ടവര്‍
3 ദിവസം
*ഗാന്ധി ജയന്തി ആഘോഷം* കൊച്ചി : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അയ്യപ്പൻകാവിലെ മുതിർന്ന പൗരന്മ്മാരുടെ പകൽ വീട്ടിലെ അംഗങ്ങൾ ഗാന്ധിജയന്തി ആഘോഷിച്ചു. കോറിയോ ഗ്രാഫർ റോഷ്‌നി വിജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജനുകൾ ആവേശത്തോടെ ആലപിച്ചു. ചലച്ചിത്ര നടൻ സെബി ഞാറക്കൽ ഗാന്ധി വേഷം ധരിച് അംഗങ്ങളെ സംബോധന ചെയ്തു സംസാരിച്ചു. ഗാന്ധിജിക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗാനം "രഘുപതി രാഘവ് രാജാ റാം, പതിത് പവൻ സീതാ റാം..." ആലപിച്ചുകൊണ്ടാണ് ആഘോഷം അവസാനിച്ചത്. #ഗാന്ധി ജയന്തി
Jayaram
1.8K കണ്ടവര്‍
16 ദിവസം
*ശ്രീനാരായണ ഗുരു സമാധി ആചരിച്ചു* ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന അയ്യപ്പൻകാവ് ശ്രീശങ്ക രാനന്ദാശ്രമത്തിൽ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനം ആചരിച്ചു.ശങ്കർ ദാസ് ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന സമാധി പൂജ നടന്നു. എ എസ് ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, സി ആർ രതീഷ് ബാബു, ഭാസ്കരൻ, ജയറാം, സുന്ദരം, സുധാ ഭദ്രൻ, ഒ വി സിന്ധു, അജിത, ജീന മുരുകൻ, ശോഭ, ജയ, സുജ, മിനി മോഹൻദാസ്, ഉഷ, സാവിത്രി, സീന ഭാസ്കരൻ, സുസീന തുടങ്ങിയവർ ഗുരുദേവകൃതികളുടെ പാരായണത്തിന് നേതൃത്വം നൽകി. ചടങ്ങുകളിൽ ജാതിമതഭേദമന്യേ നിരവധി പേർ പങ്കെടുത്തു. തുടർന്ന് കഞ്ഞിസദ്യയും ഉണ്ടായിരുന്നു. #ശ്രീനാരായണഗുരു സമാധി ദിനം
Jayaram
16K കണ്ടവര്‍
17 ദിവസം
*കരം* *സെപ്റ്റംബർ 25 ന്* ഹൃദയം’, ‘വർഷങ്ങൾക്കു ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രമാണ് കരം. സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് വിനീത് ഇത്തവണ എത്തുന്നത്. ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണൽ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഈ ചിത്രം സെപ്റ്റംബർ 25 ന് തിയേറ്ററിൽ എത്തും. നോബിൾ ബാബു തോമസാണ് ചിത്രത്തിലെ നായകൻ. നോബിൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ‘ഹെലന്‍റെ’ രചയിതാക്കളിൽ ഒരാളായിരുന്നു. ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. ജോർജിയ, റഷ്യയുടെയും അസർബൈജാന്റേയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ അഞ്ചുദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ നടന്നത്. #🍿 സിനിമാ വിശേഷം
Jayaram
932 കണ്ടവര്‍
1 മാസം
*ഓണം ആഘോഷിച്ചു* കൊച്ചി: അയ്യപ്പൻകാവ് അനുഗ്രഹ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. കൊച്ചി നഗരസഭ ഡിവിഷൻ കൗൺസിലർ മിനി ദിലീപ് ഉദ്ഘാടനം ചെയ്തു.എ കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സെക്കന്ററി, ഹയർ സെക്കന്ററി വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥ മാക്കിയ വിദ്യാർത്ഥി കളെ അനുമോദിച്ചു. എ എച് ജയറാം സ്വാഗതവും സുനിൽ നാരായണൻ നന്ദിയും പറഞ്ഞു. മേഴ്സി ജോസഫ്, കെ ആർ ഉണ്ണികൃഷ്ണൻ, മനു ബി മേനോൻ, ജിമ്മി ഫ്രാൻ‌സിസ് എന്നിവർ നേതൃത്വവും നൽകി. അംഗങ്ങളുടെ കലാ പരിപാടികളും മലബാർ കൾച്ചർ സെന്റർ ഒരുക്കിയ കരോക്കെ കൂടി അരങ്ങേറിയതോടെ " ഓണം 2025" കാണികൾക്ക് മറക്കനാവാത്ത അനുഭവമായി. © 2025 jayaar ഫോട്ടോ കടപ്പാട് ; മനു ബി മേനോൻ #ഓണം പൊന്നോണം
Jayaram
666 കണ്ടവര്‍
2 മാസം
*സമാധി ദിനം ആചരിച്ചു* ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബ്രഹ്മ ശ്രീ ശങ്ക രാനന്ദ ശിവയോഗി സ്വാമിയുടെ 55 മത് സമാധി ദിനം അയ്യപ്പൻകാവ് ശ്രീ ശങ്ക രാനന്ദാ ശ്രമത്തിൽ വെച്ച് ആചരിച്ചു. സമ്മേളനം ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ ഖജാൻജി ശ്രീമദ് ശാരദാനന്ദ സ്വാമികൾ അധ്യക്ഷ വഹിച്ച സമ്മേളനത്തിൽ ശ്രീമദ് സ്വാമി മുക്താനന്ദയതി മുഖ്യപ്രഭാഷണവും, വി കെ പ്രകാശൻ പ്രഭാഷണവും, ആശ്രമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപനന്ദ സ്വാമികൾ സ്വാഗതവും, ശിവഗിരി മഠം തന്ത്രികാചര്യൻ ശ്രീമദ് ശിവനാരായണ തീർത്ഥസ്വാമികൾ കൃതജ്ഞതയും പറഞ്ഞു. 12.30 ന് നടന്ന ഗുരു പൂജക്ക്‌ ശേഷം സമാധി സദ്യയും വിളമ്പി. #ശിവഗിരി
Jayaram
868 കണ്ടവര്‍
2 മാസം
V S ന്റെ വിടവാങ്ങൽ ഏറെ ദുഃഖത്തോടെയാണ് കേരള ജനത ഏറ്റുവാങിയത്.  വി എസ് അച്യുതൻ  എന്ന എന്റെ ചെറുമകനോടൊപ്പം ചേർന്നിരുന്നുകൊണ്ട് ചാനലുകളിൽ അദ്ദേഹത്തിന്റെ വിയോഗവർത്ത തത്സമയം കണ്ടുകൊണ്ടിരിക്കുമ്പോൾ  എന്റെ മനസ്സിൽ ഈ കുഞ്ഞും സഖാവുമായി യാദൃശ്ചികമായുണ്ടായ ഒരത്മബന്ധത്തെ പറ്റിയാണ് ഓർത്തത്‌.         കുഞ്ഞിനെന്തു പേരിടും എന്ന ചർച്ചകളിൽ എന്റെ മകൾ  അയിഷ  മുന്നോട്ടുവച്ച ഡിമാൻഡ് പേര് മലയാളിത്തം നിറഞ്ഞതായിരിക്കണം എന്നതുമാത്രമായിരുന്നു. തെരഞ്ഞെടുത്ത പേരിനൊപ്പം  V S (വേലം പറമ്പിൽ ശ്യാം ) എന്ന ഇനിഷൽ കൂടി ചേർത്തപ്പോൾ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് അവൻ *വി എസ് അച്യുതൻ* ആയി. ഇതുകൊണ്ടും തീർന്നില്ല. മോന്റെ രണ്ടാം പിറന്നാളിന് പത്രത്തിൽ  വി എസ് അച്യുതാനന്ദനു 100ാം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട്  വന്ന വാർത്ത അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചു. 98 വർഷങ്ങൾക്കിപ്പുറം ഒരു *ഒക്ടോബർ 20* ആണ് ഈ കുഞ്ഞു V S ന്റെയും ജനനം എന്നത്  ഒരു നിയോഗം മാത്രമായിരിക്കാം.    പലപ്പോഴായി  'കുഞ്ഞിനെന്താ പഴയ പേരിട്ടത്? വലുതാകുമ്പോൾ ആളുകൾ അവനെ കളിയാക്കില്ലേ?'എന്ന ചോദ്യങ്ങൾക്ക് മറുപടിയായി " കേരളം കണ്ട ഏറ്റവും ധീരനായ സഖാവിന്റെ പേരാണ് എന്റേത്, അദ്ദേഹത്തിന്റെ ജനന തീയതിയാണ് എന്റേത്. നാളെ ഞാനും അദ്ദേഹത്തെപോലെ വലിയൊരുആളാകും" എന്ന് അഭിമാനത്തോടെ അവനിൽനിന്നും കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ഞങ്ങൾ...   *ലാൽ സലാം സഖാവേ* .... 💐 അമ്പിളി ഫിലിം മേക്കർ          #ആദരാഞ്ജലികൾ
Jayaram
599 കണ്ടവര്‍
2 മാസം
കൈയിലൊരു ഗാനം കിട്ടിക്കഴിഞ്ഞാൽ ഭംഗിയായി കോറിയോ ഗ്രാഫി ചെയ്യുന്നൊരു മാന്ത്രികയാണ് രോഷ്‌ണി വിജയകൃഷ്ണൻ. കോട്ടക്കലിലെ പ്രമുഖ കലാ കുടുംബത്തിൽ നിന്നാണ് വരവെങ്കിലും 35 വർഷത്തെ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന നിലയിലേക്ക് റോഷ്‌ണി യെ എത്തിച്ചത്. എല്ലാം ദൈവ നിശ്ചയമാണ്. ആരെയൊക്കെ എവിടെ എത്തിക്കണം, എന്ത് ചെയ്യണം എന്നൊക്കെ. #❤ സ്നേഹം മാത്രം 🤗
See other profiles for amazing content